ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ടേം പരീക്ഷ. Show all posts
Showing posts with label ടേം പരീക്ഷ. Show all posts

Monday, March 31, 2025

136. ഒന്നാം ക്ലാസ് വാർഷിക പരീക്ഷ അധ്യാപകരുടെ പ്രതികരണകുറിപ്പുകൾ

( പ്രതികരണങ്ങള്‍ എഡിറ്റ് ചെയ്തിട്ടില്ല. പലരും വോയ്സ് ടൈപ്പിംഗ് സ്വീകരിച്ചിട്ടുണ്ട്. )

1.  

വാർഷിക പരീക്ഷ വിശകലനം.
വാർഷിക പരീക്ഷയും കഴിഞ്ഞപ്പോൾ കഴിഞ്ഞ അക്കാദമിക വർഷത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ നിറഞ്ഞ സംതൃപ്തിയാണ്.

കുട്ടികൾ തനിയെ ചോദ്യം വായിച്ച് എഴുതാൻ പ്രാപ്തരായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം.
ആശയഗ്രഹണവായനയ്ക്കുള്ള ചോദ്യങ്ങൾ മുൻവർഷങ്ങളിൽ മൂന്നു നാല് ക്ലാസുകളിലാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം ക്ലാസിലും ആശയ ഗ്രഹണ വായനയ്ക്കുള്ള പ്രവർത്തനമുണ്ട്.
കേവലമായമായ വായനയ്ക്കപ്പുറം വായിച്ച് ആശയം ഗ്രഹിക്കാൻ ഒന്നാം ക്ലാസുകാരും പ്രാപ്തരായിരിക്കുന്നു എന്നത് ഏറ്റവും വലിയ മികവാണ്.
മുൻവർഷങ്ങളിൽ പരീക്ഷ ടീച്ചർക്ക് ഏറ്റവും വലിയ പരീക്ഷണമായിരുന്നു.
കഥയോ വിവരണമോ സംഭാഷണമോ ഒന്നും വേണ്ട രീതിയിൽ പരിശീലനം നൽകാനുള്ള അവസരം പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ടും സംയുക്ത ഡയറിയെഴുത്ത്, രചനനോത്സവം എന്നിവയുമായി ബന്ധപ്പെട്ടും കുട്ടികൾക്ക് സ്വന്തമായി എഴുതാനുള്ള ഒരുപാട് അവസരങ്ങളുള്ളതിനാൽ പരീക്ഷയിൽ കഥയാവട്ടെ, ഡയറിയാവട്ടെ സംഭാഷണമാവട്ടെ എന്തും കുട്ടികൾ തനിയെ എഴുതുന്നു എന്നത് ഏറ്റവും വലിയ മികമായി എടുത്തു പറയേണ്ടതുണ്ട്.
ഏറ്റവും അധിക പിന്തുണ വേണ്ട വരും കൂടി ചെറിയ സഹായമൊക്കെ നൽകിയാൽ B ഗ്രേഡ് നിലവാരത്തിലൊക്കെ പരീക്ഷ എഴുതുന്നത് 15 വർഷത്തിലേറെ ഒന്നാം ക്ലാസ് അധ്യാപന പരിചയമുള്ള എനിക്കും പുതിയ അനുഭവമാണ്.
കൂടുതലായ അധ്വാനമൊന്നുമില്ലാതെ ഒരു ക്ലാസ്റൂം പ്രവർത്തനം പോലെ പരീക്ഷയും കടന്നു പോയി. 
കുട്ടികളുടെ ഡയറികളിൽ പരീക്ഷ വളരെ എളുപ്പമായിരുന്നു എന്ന് എഴുതിക്കണ്ടു ലെ രക്ഷിതാക്കളെ ഉത്തരപ്പേപ്പർ കാണിച്ചപ്പോൾ അവരും ഒത്തിരി സന്തോഷത്തിലാണ്.
ഒന്നാം ക്ലാസ് പാഠ ഭാഗങ്ങളും പഠന രീതിയും കുട്ടികളെ മികവിലേക്ക് നയിക്കുന്നതിൽ ഏറ്റവും സഹായിക്കുന്നു. 
 പാഠങ്ങളുടെ ആധിക്യവും ദൈർഘ്യവും അടുത്ത വർഷത്തേക്ക് കുറയും എന്നറിയുന്നതിലും സന്തോഷം.
ഇംഗ്ലീഷ് പരീക്ഷയും വളരെ തൃപ്തി നൽകുന്നതായിരുന്നു.
ഗണിത പാഠ പുസ്തകത്തിലെയും വർക്ക് ബുക്കിലെയും ഉള്ളടക്കത്തിൻ്റെ ആധിക്യം വല്ലാതെ വിഷമിപ്പിക്കുന്നു. അതും കൂടി കുറഞ്ഞാൽ ഒന്നാം ക്ലാസ് സെറ്റ് ആണ്.
പരിസരപഠനത്തിലെ പച്ചക്കറികൾ തരം തിരിക്കാം എന്ന പ്രവർത്തനം ഇത്തിരി പ്രയാസമുള്ളതായി തോന്നി.
ചെടികളുടെ മറ്റു ഭാഗങ്ങൾ ഭക്ഷ്യവസ്തുക്കളാകുന്നത് കുട്ടികൾക്ക് വേണ്ടത്ര ഗ്രാഹ്യം ഉണ്ടായിട്ടില്ല കഴിച്ച് പരിചയവും കുറവാണ്.
കാമ്പ്, കൂമ്പ് തുടങ്ങിയവ
അതു പോലെ ചേന ഒക്കെ പച്ചക്കറിയാണെന്ന് അറിയാമെങ്കിലും കായ ആണോ അല്ലേ എന്നൊക്കെ സംശയമുണ്ടായിരുന്നു. പച്ചക്കറികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ആവശ്യപ്പെടുന്ന അത്തരം ചോദ്യം ഒഴിവാക്കാമായിരുന്നു.
എന്നിരുന്നാലും ആകെ ക്കൂടി നോക്കുമ്പോൾ പരീക്ഷ ഒരു പരീക്ഷണമാകാതെ അധ്യാപകർക്കോ കുട്ടികൾക്കോ പ്രത്യേക സമ്മർദ്ദമൊന്നും നൽകാതെ ഒരു സാധാരണ ദിവസം പോലെ തന്നെയാണ് കഴിഞ്ഞു പോയത്.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികവുകളിൽ ഒത്തിരി അഭിമാനം.......
സന്തോഷം.......
ബിന്നി ഐരാറ്റിൽ
ജി ഡബ്ല്യു എൽ പി സ്കൂൾ ,ബേള
കാസറഗോഡ്

2
ഒന്നാം ക്ലാസ് ഒന്നഴകായി
ഒന്നാം ക്ലാസ് എടുക്കാൻ തുടങ്ങീട്ട് 15 വർഷമായി ഓരോ വർഷവും പരീക്ഷ വരുമ്പോൾ കുട്ടികൾ എന്തെഴുതും എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒരു പ്രയാസവുമില്ലാതെ കുട്ടികൾ ഓരോ പരീക്ഷയും എഴുതുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും വന്നു. പ്രവർത്തനങ്ങൾ  സ്വയം വായിച്ച് എഴുതുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമയേകി . പല പ്രവർത്തനങ്ങൾക്കുംആഖ്യാനം പോലും പറയേണ്ടി വന്നില്ല . ടീച്ചർ ഒന്നും പറയല്ലേ ഞങ്ങൾ എഴുതിക്കോളാം എന്നായി കുഞ്ഞോമനകൾ സംയുക്ത ഡയറിയെഴുത്താണ്
ക്ലാസിലെ മുഴുവൻ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റാൻ സാധിച്ചത്.
നിടുമ്പൊയിൽ എം.എൽ.പി സ്കൂൾ
മേലടി സബ്ജില്ല

3
ഈ വർഷത്തെ വാർഷിക പരീക്ഷ എന്നെയും എന്റെ 8കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ എളുപ്പം ആയിരുന്നു,, 5 കുഞ്ഞുങ്ങൾ വളരെ നന്നായി തനിയെ എക്സാം എഴുതി, ബാക്കി 3കുഞ്ഞുങ്ങൾക്ക് ചെറിയ പിന്തുണ ആവിശമായി വന്നിട്ട് ഉണ്ട്,,, അതിൽ വളരെ പിന്നോക്കം നിന്നിരുന്ന എന്റെ ഒരു കുഞ്ഞു ഓരോ ചോദ്യങ്ങൾക്കും ഉത്തരം തനിയെ എഴുതുകയും ചെയ്തു അതു വളരെ എനിക്ക് സന്തോഷം ആയി (ഒന്നഴക് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു )അവളെ എടുത്തു പറയാൻ കാരണം പ്രീപ്രൈമറി അനുഭവം ഇല്ലാതെ സ്വന്തം പേര് എഴുതുവാൻ പോലും കഴിയാതിരുന്ന കുഞ്ഞു വാർഷിക പരീക്ഷയിൽ തനിയെ പേര് എഴുതി, ചോദ്യങ്ങൾ നോക്കി ഉത്തരം കണ്ടെത്തി എഴുതി, അത് എന്റെ അധ്യാപന ജീവിതത്തിൽ എനിക്ക് ലഭിച്ച അംഗീകാരം ആയിരുന്നു ഇത്തവണത്തെ ചോദ്യങ്ങൾ വളരെ ലളിതവും കുഞ്ഞുങ്ങൾക്ക് എഴുതാൻ കഴിയുന്ന നിലവാരം ഉള്ള ചോദ്യങ്ങൾ ആയിരുന്നു,,, ഇന്റഗ്രേഷൻ 3 ദിവസം ലാസ്റ്റ് ചോദ്യത്തിൽ പൂക്കൾ എത്ര എന്ന് കണ്ടെത്തു എന്ന ചോദ്യങ്ങൾ മാത്രം ആണ് കുഞ്ഞുങ്ങൾക്ക് സംശയം വന്നത്, ബാക്കി എല്ലാം കുഞ്ഞുങ്ങൾക്ക് തനിയെ എഴുതാൻ കഴിഞ്ഞു അവരും രക്ഷിതാക്കളും ഞാനും വളരെ ഹാപ്പി ആയി 
SBLPS തെള്ളിയൂർ പത്തനംതിട്ട

 4

 മൂന്നു ദിവസത്തെ പരീക്ഷയിൽ ആറ് പ്രവർത്തനവും പരിസര പഠനത്തിൽ മൂന്നു പ്രവർത്തനവും ആയിരുന്നു ഉള്ളത്. നിറം കൊടുക്കാം എന്ന മൂല്യനിർണയേതര പ്രവർത്തനത്തിൽ നങ്ങേലി മുത്തശ്ശിയുടെ പാട്ട് ഞാൻ പാടുന്നതിനു മുന്നേ തന്നെ കുട്ടികൾ സ്വന്തമായി വരികൾ കണ്ടെത്തി പാടി. സൂചകത്തിലെ വരികളും അതിൽ ഉൾപ്പെട്ടിരുന്നു. പന്ത്രണ്ടോളം വരികൾ കുട്ടികളുണ്ടാക്കി. പരീക്ഷയുടെ തുടക്കം തന്നെ സന്തോഷം നിറഞ്ഞ ഒരു അനുഭവം ആയിരുന്നു ഉണ്ടായത്. കഥ വായിക്കാം എന്ന പ്രവർത്തനം15 കുട്ടികൾ സ്വന്തമായി വായിച്ച് എഴുതി. അഞ്ചു കുട്ടികൾ വായിച്ചെങ്കിലും ശരിയാണോ എന്ന് ചോദിച്ചാണ് എഴുതിയത്. നാലു കുട്ടികളെ സഹായിക്കേണ്ടി വന്നു.5,9 എന്നീ സംഖ്യകൾ അക്കങ്ങളിൽ എഴുതിയതു കൊണ്ട് മുത്തശ്ശിയും മുത്തശ്ശനും എത്ര നെയ്യപ്പം ആണ് ചുട്ടത്? എത്രയെണ്ണം ബാക്കി വന്നു? എന്നിങ്ങനെയുള്ള ചോദ്യത്തിന് അക്കത്തിൽ തന്നെയാണ് കുട്ടികൾ ഉത്തരമെഴുതിയത്. ഹാദിയ നസ്രീൻ അക്ഷരത്തിൽ എഴുതിയത് മായ്ച്ച് അക്കത്തിൽ എഴുതിയതായി കണ്ടു. നന്നായി വളരാൻ എന്ന പ്രവർത്തനം എല്ലാ കുട്ടികളും പെട്ടെന്ന് തന്നെ ചെയ്തു. അപ്പുവിന്റെ ഡയറി എല്ലാ കുട്ടികളും വായിച്ചു. എന്റെ  ഡയറി എഴുതിയപ്പോൾ 7 കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും ഇന്ന് ഞാൻ എന്ന് തുടങ്ങിയാണ് ഡയറി എഴുതിയത്. എല്ലാ ഡയറി കളിലും നടന്നൊരു സംഭവം ഉണ്ടായിരുന്നു.

 രണ്ടാം ദിവസത്തെ പരീക്ഷയിൽ വരികൾ കൂട്ടിച്ചേർക്കാം എന്ന പ്രവർത്തനം എല്ലാ കുട്ടികളും ചെയ്തു. ചാമ്പക്കയുടെ നിറം പച്ച,ചുവപ്പ്, റോസ് എന്നിങ്ങനെ എഴുതി. ഒരു കുട്ടി പിങ്ക് നിറത്തിൽ എന്നെഴുതിയതായും കണ്ടു. പച്ചക്കറികളെ തരം തിരിക്കാം എന്ന പ്രവർത്തനം കുറച്ചു ബുദ്ധിമുട്ട് നേരിട്ടു. മറ്റിനങ്ങൾ ( വാഴക്കൂമ്പ്, വാഴപ്പിണ്ടി ) തരംതിരിക്കാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പൗഡർ പൂശി നടുക്കുന്ന പച്ചക്കറി എല്ലാ കുട്ടികളും പെട്ടെന്ന് തന്നെ എഴുതി. കറിവേപ്പില എന്ന ഉത്തരവും എല്ലാ കുട്ടികളും കണ്ടെത്തി എഴുതി.
 മൂന്നാം ദിവസത്തെ ആമിയുടെ നാട് എന്ന പ്രവർത്തനം ചിത്രം നോക്കി ചിത്രത്തിലുള്ള എല്ലാ കാര്യങ്ങളും  എഴുതി.2 കുട്ടികൾ പുഴ, മല എന്നിങ്ങനെയുള്ള വാക്കുകളാണ് എഴുതിയത്. അതിലൊരു കുട്ടി പുഴ കാണാം മരം കാണാം, മേഘം  കാണാം ഇങ്ങനെയും എഴുതി. രണ്ടു കുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളാണ്. പറഞ്ഞത് എന്തെല്ലാം ( സംഭാഷണം) ആമിയുടെ നാട് എന്ന ആഖ്യാനത്തിന്  അനുയോജ്യമായ രീതിയിൽ മിക്ക കുട്ടികളും എഴുതി. ചില കുട്ടികൾ ആരു വാങ്ങിത്തന്നതാ? എനിക്ക് തരുമോ? ഈ രീതിയിലുള്ള ആഖ്യാനത്തിലൂടെ സംഭാഷണം പൂർത്തിയാക്കി. പ്രത്യേക സഹായം അർഹിക്കുന്ന കുട്ടിയെ കൊണ്ട് എഴുതിക്കാൻ കഴിഞ്ഞില്ല. പുഴയും നമ്മളും എന്ന പ്രവർത്തനം എല്ലാ കുട്ടികളും ചിത്രം നോക്കി എഴുതി. എന്തുതന്നെയായാലും നേടേണ്ട പഠനശേഷികൾ കുട്ടികൾ നേടി എന്നതിനുള്ള തെളിവാണ് ഈ വർഷത്തെ മൂല്യനിർണയം.
 വിൻസി വി കെ
മേപ്പയൂർ എൽപി
5.
[3/24, 3:01 PM] +91 94005 30192: പൊതുവെ ലളിതമായിരുന്നു. പേപ്പർ നോക്കി. 
പ്രവർത്തനം - 2 - കഥ വായിക്കാം. എല്ലാവരും ശരിയാക്കി.
32 പേരിൽ 28 പേർ സ്വന്തമായി വായിച്ചു ചെയ്തു. 
പ്രവർത്തനം 4 എല്ലാവരും ചെയ്തു. 
ഡയറി ഒരാൾ ഒഴികെ എല്ലാവരും എഴുതി. 
കുറച്ച് പേർക്ക് അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നു.
6.
 Sandhyaabhilash: ഒന്നാം ദിവസത്തെ പേപ്പർ കുട്ടികളിൽ വളരെ സന്തോഷം ഉണ്ടാക്കി. ഒപ്പം എനിക്കും. 
ഡയറി എഴുത്തിലേക്ക് മുഴുവനായി എത്താൻ സാധിക്കാത്ത 4കുട്ടികൾ വാക്കുകളായിട്ട് എഴുതി. 
അത് ഏറ്റവും സന്തോഷമായി തോന്നി. മുത്തശ്ശിയുടെ കഥ കൂട്ടുകാർക്ക് വളരെ ഇഷ്ടപ്പെട്ടു.
7.
 Shijivm: 
ഇന്നത്തെ പരീക്ഷ വളരെ ലളിതമായിരുന്നു. 
ചോദ്യപേപ്പർ ടീച്ചർ വായിച്ചു കൊടുക്കേണ്ട ആവശ്യം വന്നിരുന്നില്ല
 എൻ്റെ ക്ലാസിലെ രണ്ട് കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഞാൻ വായിച്ചു കൊടുത്തത്. മറ്റുള്ളവർ ഒറ്റയ്ക്ക വായിച്ച് എഴുതിയതാണ്. മലയാളം വളരെ ലളിതമാണ്.
8.
 +91 95623 30535: അഭിമാനം തോന്നിയ ദിനം....
നഴ്സറി വരാന്ത കാണാതെ ഒന്നാം ക്ലാസിലേക്ക് കാലെടുത്തുവെച്ച ദേവദത്തൻ എന്ന കുട്ടിയുടെ ഡയറി കണ്ടപ്പോൾ ഒന്നാം ക്ലാസിലെ അധ്യാപിക എന്ന രീതിയിൽ അഭിമാനം തോന്നുന്നു... കുട്ടികൾക്ക് അനായാസം എഴുതാൻ പറ്റുന്ന ചോദ്യങ്ങൾ ആയിരുന്നു ഇന്നത്തേത്... ആദ്യത്തെ പ്രവർത്തനത്തിന് എല്ലാ കുട്ടികൾക്കും എ ഗ്രേഡ്. ഡയറിയിൽ ഒരു വരി പോലും എഴുതാത്ത ഒരു കുട്ടി പോലുമില്ലായിരുന്നു.
9.
+91 97470 03744: ഇംഗ്ലീഷ് അടക്കം three days QP വളരെ നല്ലത് മുത്തശ്ശി മുത്തശ്ശൻ ആയി അഭിനയിച്ചു exam കഴിഞ്ഞു. കഥ വായിച്ചു കുട്ടികൾ കുടുകുടെ ചിരിച്ചു
10.
 സുഭി: പ്രീപ്രൈമറി പോകാതെ വന്ന ഒരു കുഞ്ഞു, അവൾക്ക് സ്വന്തം പേര് പോലും അറിയില്ലാരുന്നു, എന്നാൽ 2,3മാസത്തെ കഠിന പരിശ്രമം കൊണ്ട് അവൾ ഇന്ന് തനിയെ എക്സാം എഴുതി, എനിക്ക് അതിൽ വലിയ സന്തോഷം അഭിമാനവും തോണി
 11
അമൃത TC 23: പരീക്ഷ ഇത്രയും ലളിതമായതിൽ ഒരുപാട് ആശ്വാസം.
പാഠഭാഗങ്ങൾ തീരാതെ വിഷമിച്ചപ്പോൾ പരീക്ഷയെ കുറിച്ചായിരുന്നു പേടി'
12
സുഭി: എനിക്ക് ഈ വർഷത്തെ വാർഷിക എക്സാം എന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ നല്ലത് ആയിരുന്നു,, അവർ പഠിച്ചതും എഴുതാൻ കഴിയുന്നതുമായ പ്രവർത്തങ്ങൾ ആയിരുന്നു,,,, എന്റെ ക്ലാസ്സ്‌മുറിയിൽ നിന്നും കുട്ടികൾക്ക് നേടിയ അറിവുകളും പഠനനേട്ടങ്ങൾ ആയിരുന്നു അവ. ഇത് ഒരു pR വർക്കിന്റെ പ്രോത്സാഹനം അല്ല,,,, ഓരോരുത്തരുടെയും വ്യക്തി പരമായ അഭിപ്രായം ആണ്,എന്റെ അധ്യാപന ജോലിയിൽ ഞാൻ കൊടുത്ത ആത്മാർത്ഥക്ക് എന്റെ കുഞ്ഞുങ്ങൾ നന്നായി തന്നെ പരീക്ഷ എഴുതി 
13
 Ummulkhair: അവസാന ആവശ്യം എഴുതിയപ്പോഴാണ് അവന് സംതൃപ്തി ആയത്
 ഓരോ കുട്ടിയും പൂവല്ല പൂന്തോട്ടമാണ്. ഇവൾ
എഴുതി കഴിയാത്തതെന്താ പോയി നോക്കിയതാ
ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല
എന്നാലും ഭംഗിയുള്ള എന്നെ എനിക്ക് കാണാൻ എന്ന് പറഞ്ഞ് ഒപ്പിച്ചു
14
+91 85898 40532:
എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിച്ചു.എല്ലാവരും നന്നായി ചെയ്തു
15
+91 90749 09565: Eazy ആയിരുന്നു
16
 +91 62356 96502: ഇന്നത്തെ പരീക്ഷ എല്ലാ കുട്ടികൾക്കും തന്നെ എഴുതാൻ കഴിയുന്നതായിരുന്നു. ഗണിതം കുട്ടികൾക്ക് ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടാക്കിയില്ല. ഹൈസ്കൂൾ അറ്റാച്ച്ഡ് സ്കൂളുകളുടെ പരീക്ഷയിൽ നടത്തിയിട്ടുള്ള ഒരു ചോദ്യം ഒരു മാറ്റവുമില്ലാതെ അതേ രീതിയിൽ തന്നെ ചോദിക്കുകയുണ്ടായി. ഡയറി എഴുതാനുള്ള പ്രവർത്തനം എല്ലാ കുട്ടികളും തന്നെ എഴുതി
17
AswathiAjith:  നിലവരെകാരെയും പരിഗണിച്ചു...കൂട്ടത്തിൽ ഒരു കുട്ടി അമ്മായിന്റെ കുട്ടി k വന്ന അതെ question(HSA attached )ഉണ്ടായിരുന്നു എന്ന് പറഞ്ഞു
18
+91 94972 33015: പ്രത്യേകിച്ചും ഡയറി എല്ലാവരും എഴുതുന്നു
19
 Sanjay K: മുഴുവൻ കുട്ടികളും നന്നായി എഴുതി.
,20
+91 94963 51627: ഏതും ഉഷാറായി വായിക്കുന്ന 
ഇവ ഫാത്തിമ 'K
GUPS Kizhayur 
ഒന്നും മിണ്ടാതെ ആരോടും കൂട്ടുകൂടാതെയുള്ള പ്രകൃതക്കാരിയായിരുന്നു
 സ്കൂളിൽ വരാനും മടിയായിരുന്നു
ഇപ്പോൾ എന്തും എഴുതും ഇവക്കുട്ടി
 ഇതുപോലെ നന്നായി വായിക്കുന്നവർ 18 പേരിൽ 10 കുട്ടി
21
Latha കടമ്പൂർ: ഇന്നത്തെ പരീക്ഷ വളരെ നല്ലതായിരുന്നു.
കുട്ടികളുടെ നിലവാരത്തിന് അനുസരിച്ചുള്ള ചോദ്യങ്ങൾ.
എല്ലാവർക്കും വായിച്ച് ഉത്തരമെഴുതാൻ കഴിയുന്നവ.
സംതൃപ്തിയുണ്ട്.
57 കുട്ടികളിൽ 4കുട്ടികൾ പ്രവർത്തനം 2
അശ്രദ്ധ മൂലം ബാക്കി വന്ന നെയ്യപ്പം എത്ര ?
എന്നത് തെറ്റിച്ചു.
22
 Meena Joseph: വാർഷിക മൂല്യനിർണയം 2025
ഒന്നാം ക്ലാസ്സ്
ഉദ്ഗ്രഥനം ഒന്നാം ദിനം
ജി.എൽ.പി എസ് താഴക്കോട്
മുക്കം, കോഴിക്കോട്
നങ്ങേലി മുത്തശ്ശിയെക്കുറിച്ചുള്ള നാലുവരിക്കവിതയിൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ *മൂല്യനിർണ്ണയേതര പ്രവർത്തനം* എല്ലാ കുട്ടികളും ഉത്സാഹത്തോടെ ചെയ്തു.
രണ്ടാം പ്രവർത്തനമായ *കഥ വായിച്ച്* ചോദ്യങ്ങൾക്കുത്തരം നല്കുന്ന പ്രവർത്തനം മികച്ച നിലവാരക്കാരായ കുട്ടികൾക്ക് വളരെ പെട്ടെന്ന് ഉത്തരം എഴുതാൻ കഴിയുന്ന വിധത്തിലുള്ളതായിരുന്നു. ശരാശരി നിലവാരക്കാർക്ക് രണ്ടും മൂന്നും തവണയും വായിച്ച് നോക്കേണ്ടി വന്നു. പിന്നോക്കക്കാർ അവ വായിച്ചു, ഉത്തരം മനസ്സിലുള്ള അവർ ചെറിയ തെറ്റുകളോടെയാണെങ്കിലും എഴുതി.
ഇവർക്ക് പാഠത്തിൽ നിന്നും നിശ്ചിത വാക്യം, പദം, അക്ഷരങ്ങൾ എന്നിവ കണ്ടെത്താൻ പ്രയാസമായി.
 *ഹായ് നെയ്യപ്പം* - എന്ന മൂന്നാം പ്രവർത്തനത്തിലെ ഗണിത ക്രിയകൾ കുട്ടികൾ വളരെ വേഗം തന്നെ ചെയ്തു . അഞ്ചു പ്രശ്നങ്ങൾക്കും ശരിയുത്തരം കണ്ടെത്തിയവർ ഉണ്ട്. ചിലർ മുഴുവൻ വായിക്കാതെ  തെറ്റുത്തരം എഴുതുകയും ചെയ്തു.
നാലാമത്തെ പ്രവർത്തനം " *നന്നായി വളരാൻ "* വായിച്ചു കൊടുക്കുകയോ വിശദീകരണം നൽകുകയോ ചെയ്യാതെ തന്നെ കുട്ടികൾ വളരെ വേഗം ചെയ്തു.
അഞ്ചാമത്തെ പ്രവർത്തനമായ *അപ്പുവിൻ്റെ ഡയറി - എൻ്റെ ഡയറി*  അവർ അതിഗംഭീരമാക്കി. സ്വാനുഭവങ്ങൾ വിളക്കിച്ചേർത്തെ ഴുതിയ കുറിമാനങ്ങൾ വായിച്ചപ്പോഴുണ്ടായ അഭിമാനം പറഞ്ഞറിയിക്കാൻ വയ്യ!
സംയുക്ത ഡയറിയെഴുത്തിൻ്റെ സ്വാധീനവും....
23
 Sherly John TC 21: ഇന്നത്തെപരീക്ഷ നന്നായിരുന്നു. കുട്ടികൾ തനിയെ ചോദ്യങ്ങൾ വായിച്ചു എഴുതാൻ തുടങ്ങി. 150ദിനങ്ങൾ മുടങ്ങാതെ ഡയറി എഴുതിയ കുട്ടികൾ വളരെ ഭംഗിയായി ഇന്നലത്തെ ഡയറി എഴുതി. ടീച്ചർ എന്ന നിലയിൽ സംതൃപ്തി തോന്നിയ നിമിഷമായിരുന്നു അത്.
24
 Lalitha: ജി.എം.എൽ.പി.എസ്
പാലക്കാട്- ഒന്ന്-ഇ
 വാർഷിക മൂല്യനിർണയം  ഒന്നാം ദിവസം-
*പ്രവർത്തനം-1
 മുഴുവൻ കുട്ടികളും  താല്പര്യത്തോടെ ചെയ്തു.നല്ല പ്രവർത്തനം.
*  പ്രവർത്തനം -2
28 കുട്ടികളിൽ 26പേരും മുഴുവനും ശരിയാക്കി എഴുതി. ബാക്കി 2 പേർ ചോദ്യം 5 മുഴുവനായി  ഉത്തരം എഴുതിയില്ല.
* പ്രവർത്തനം -3
ഗണിത ക്രിയകൾ  ഒരാളൊഴികെ എല്ലാവരുടെയും മുഴുവനായി  ചെയ്തു.
*പ്രവർത്തനം-4
എല്ലാവരും മുഴുവനും ശരിയാക്കി.ഇത് എഴുതാനുള്ള ഒരു പ്രവർത്തനം ആകാമായിരുന്നു.
*പ്രവർത്തനം-5
എന്റെ ഡയറി
വ്യത്യസ്ത  അനുഭവങ്ങൾ ഇതിലൂടെ കാണാൻ കഴിഞ്ഞു. 2 പേർക്ക്  കൈത്താങ്ങ് വേണ്ടി വന്നു.

25
 35 കുട്ടികളുള്ള ഒന്നാം ക്ലാസിൽ  100% പേരും ഇന്ന് ചോദ്യം വായിച്ച് ഉത്തരം എഴുതിയ ഉമ്മു ടീച്ചറിൻ്റെ ക്ലാസിലെ തൽസമയ ദൃശ്യങ്ങൾ. 
GMLS കൂമണ്ണ .
ഹൃദയാഭിനന്ദനങ്ങൾ ഉമ്മു ടീച്ചർ
26
 +91 94976 61048: കുട്ടികൾ കണക്ക്
വളരെ ആസ്വദിച്ച് ചെയ്തു. പ്രവർത്തനം വിശകലനം ചെയ്യും മുമ്പെത്തന്നെ ചിലമിടുക്കന്മാർ
വേണ്ടവിധത്തിൽ ചെയ്തു കഴിഞ്ഞത് ഏറെ വിസ്മയിപ്പിച്ചു. ടോക്കൺ നല്ല ഒരു tool ആയി അനുഭവപ്പെട്ടു. ഇത് ഒരു tip ആക്ടിവിറ്റിയായി കൊടുത്തത് നല്ല രസമായി ഓരോരുത്തർക്കും വ്യത്യസ്ത സംഖ്യകൾ ( 20 വരാത്തത്) നൽകിയതിനാൽ അവരവർക്കു വേണ്ട സംഖ്യകൾ കണക്കാക്കി പരസ്പരം ചോദിച്ചു വാങ്ങിയ്ക്കൽ കളി രസായി ' ഇത് ആവരേജ് കാർക്ക്
സൗകര്യമായി 

27
 Meena Joseph: പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം മക്കൾ രണ്ടാം ക്ലാസ്സിൻ്റെ പരീക്ഷ പേപ്പർ നോക്കി ഉത്തരം നോട്ടുബുക്കിൽ എഴുതി ...
ഒന്നിലെ പ്രവർത്തനങ്ങളേക്കാൾ എളുപ്പമായിരുന്നല്ലോ രണ്ടിലെ പ്രവർത്തനങ്ങൾ!

28
 +91 94976 61048: ഒന്നാം ക്ലാസിലെ ഇക്കാലത്ത് വന്ന ചോദ്യപേപ്പർ [ഗണിതം ,ഇംഗ്ലീഷ്, മലയാളം ഏത് വിഷയമായാലും ] ആത്മാർത്ഥമായ ഒരു വിരൽ സ്പർശം അനുഭവപ്പെട്ടു. ഏറെപ്രായോഗികം സ്വാഭാവികംതനിമയുള്ളത്
മൂല്യങ്ങൾ മനോഭാവങ്ങൾ
എന്നിവ ലക്ഷ്യം വെച്ചു കൊണ്ടുള്ള നല്ലത് കണ്ടാൽ അഭിനന്ദിക്കാതെ ഉറക്കം വരില്ല .അതാ
ഒരു സന്തോഷം പങ്കുവെച്ചത്. തികച്ചും കുട്ടികളുടെ രസതന്ത്രം മനസ്സിലാക്കിയ ചോദ്യരീതി.! ചോദ്യകർത്താക്കളെ പ്രത്യേകം അഭിനന്ദിയ്ക്കുന്നു.
ഇന്ദു ടീച്ചർ

29
 Latha കടമ്പൂർ: ഇന്ന് , ഒന്നാം ക്ലാസ്സ് - അവസാന പരീക്ഷദിനം - വളരെ സന്തോഷത്തോടെ - സംതൃപ്തിയോടെ എന്റെ മക്കൾ പരീക്ഷകളെഴുതി. തുടർന്ന് സമ്മാനപ്പെരുമഴ! 
[വാ വാ വാവേ വായിയ്ക്കാം പുസ്തകങ്ങൾ എല്ലാം സമ്മാനമായി നൽകി. ]
സമ്മാനം കിട്ടാത്ത ഒരു കുട്ടി പോലും എന്റെ ക്ലാസ്സിൽ ഉണ്ടാകാറില്ല. ഓരോ കുട്ടിയ്ക്കും വ്യത്യസ്തമായ കാര്യങ്ങൾക്കായി സമ്മാനങ്ങൾ നൽകുക പതിവാണ്.  എന്റെ ക്ലാസ്സിൽ ഈ വർഷം രണ്ടു ഡിവിഷനുകളിലായി 57 കുട്ടികളാണ്. സമ്മാനം കിട്ടാത്തവർക്കായി ഞാൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഒരു പടി മുന്നിലേയ്ക്ക് എത്തിയാൽ ഞാനും മറ്റു കുട്ടികളും [ ഉയർന്ന നിലവാരക്കാർ ]
അവരെ പ്രോത്സാഹിപ്പിക്കുകയും ചെറിയ ചെറിയ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന പതിവുണ്ട്. മറ്റു കുട്ടികൾ ഇത്തരം കുട്ടികളെ ചേർത്തുപിടിയ്ക്കുന്നത് എന്നിൽ പലപ്പോഴും അദ്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് മറ്റുള്ളവരെ സഹായിക്കാൻ മനസ്സു കാട്ടുന്ന - ആരേയും കുറ്റപ്പെടുത്താത്ത കുട്ടിയ്ക്കുള്ള Best Student അവാർഡ്‌ ആർക്ക്? എന്ന ചോദ്യത്തിന് കുട്ടികൾക്ക് അഭിമന്യു എന്ന ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ. കുട്ടികൾ എത്ര ഭംഗിയായാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത് എന്നു ഞാൻ അതിശയിച്ചു പോയി.
വയ്യാത്ത കുട്ടികളെ മറ്റു കുട്ടികൾ എത്ര സ്നേഹത്തോടെയാണ് പരിചരിക്കുന്നത്?
പെൻസിൽ ഇല്ലാത്ത കൂട്ടുകാരന് പെൻസിൽ പകുത്തു നൽകുന്നത്, ഭക്ഷണം പങ്കു വച്ചു കഴിക്കുന്നത് , ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ  തോളിൽകൈയിട്ട് നടക്കുന്നത് ,
പഠനത്തിലുപരി സേനഹം , ദയ, കാരുണ്യം...... തുടങ്ങിയ മൂല്യങ്ങളെല്ലാം
നമ്മുടെ കുട്ടികളിലുണ്ട്. പക്ഷേ ഇത് എവിടെ വച്ചാണ് ഇല്ലാതായിപ്പോകുന്നത്? അതിനു കാരണം മുതിർന്നവരുടെ സ്വാർത്ഥതയാണെന്നാണ് എനിയ്ക്കു തോന്നുന്നത്.
പഠിച്ചാൽ മാത്രം പോര, മൂല്യങ്ങളും വേണം എന്ന രീതിയിലാണ് ഇന്നത്തെ ഒന്നാം ക്ലാസ് കേരള പാഠാവലി. ധാരാളം കാര്യങ്ങൾ ഓരോ പാഠഭാഗം പഠിപ്പിയ്ക്കുമ്പോഴും നമുക്ക് പറഞ്ഞു കൊടുക്കാൻ കഴിയും.[ ഉദാ.. ഷൈനിയുടെ കഥ ,ഋതികയുടെ കഥ...... ]...അത് വേണ്ട രീതിയിൽ പ്രയോഗിക്കണം എന്നു മാത്രം. ഞാനും എന്റെ കുട്ടികളും രക്ഷിതാക്കളും സംതൃപ്തരാണ്.
ലത. എ.യു
ബി.വി. എ.എൽ.പി.സ്കൂൾ, കടമ്പൂർ
പാലക്കാട്.

3 0
 അഭിമാനം സന്തോഷം. ഒരു അക്കാദമിക വർഷം പൂർത്തിയാകുമ്പോൾ ഒന്നാം ക്ലാസ്സിൽ നിന്ന് മികച്ച ഉത്തരക്കടലാസ്സുകൾ വരുമ്പോൾ അധ്യാപിക എന്ന നിലയിൽ ഏറ്റവും അഭിമാന നിമിഷം. വയനാട് കരിങ്ങാരി Gup സ്കൂളിലെ  ഒരു ഉത്തരക്കടലാസ്സ്.
ഒന്നാം ക്ലാസ്സിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി. വൈവിധ്യമാർന്ന ചിന്തകൾ സമന്വയിച്ച ഉത്തരക്കടലാസ്സുകൾ.
 പരീക്ഷ കഴിഞ്ഞ് സ്റ്റാഫ്റൂമിൽ ഇരുന്ന് മൂല്യനിർണയം നടത്തിയപ്പോൾ സഹ അധ്യാപകർ വായിച്ചു നോക്കി അമ്പരന്നു.
അവസാന മാസങ്ങളിൽ ചക്ര ശാസം ഞങ്ങൾ വലിച്ചെങ്കിലും ഇപ്പോൾ 5 ാം തരത്തിൽ പഠിക്കുന്ന കുട്ടികളെക്കാളും നിലവാരം ഒന്നാം തരക്കാർക്ക് ഉണ്ടെന്ന് നിസ്സംശയം പറയാം.
ശീതൾ 
Gups 
കരിങ്ങാരി
31
Sasikala.C: ഓരോ ദിവസത്തെയുംപരീക്ഷ പ്പേപ്പർ കുട്ടികൾക്കു നൽകി എല്ലാവരോടും വായിച്ചു നോക്കാൻ പറഞ്ഞു. മുഴുവൻ കുട്ടികളും വായിച്ചു നോക്കി ഉത്തരം എഴുതി 'ടീച്ചർ എന്ന നിലയിൽഏറെ സന്തോഷം തോന്നി. എൻ്റെ സഹായമില്ലാതെ കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞു. ചില ചോദ്യങ്ങൾക്ക് വളരെ പെട്ടെന്നു തന്നെ എഴുതി. വിവരണമായാലും വരികൾ കൂട്ടിച്ചേർക്കലായാലും സംഭാഷണമായാലും ഡയറിയായാലും കുട്ടികൾ താൽപ്പര്യത്തോടെ എഴുതുന്നു. പച്ചക്കറികളെ ഇലക്കറികൾ, കായ്ച്ചെടികൾ, മറ്റുള്ളവ എന്നിങ്ങനെ എത്ര പെട്ടെന്നാണ് തരം തിരിച്ചെഴുതിയത്. ഏറെ സന്തോഷവും അഭിമാനവും തോന്നി.
 ശശികല സി
പുറക്കാട് എം.എൽ പി
32
 Sreena Rajesh: ഒരു ഒന്നാം ക്ലാസ്സ്‌ അധ്യാപിക എന്ന നിലയിൽ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഈ  അധ്യയന വർഷം സാധിച്ചു.സംയുക്ത ഡയറി, രചനോത്സവം, സാങ്കല്പിക ഡയറി എന്നീ കുഞ്ഞെഴുത്തുകൾ അധ്യാപിക എന്ന നിലയിൽ നമുക്ക് ഊർജം നൽകിയവ ആയിരുന്നു.
പാഠാപുസ്തകം content കൂടിയതൊഴികെ മറ്റെല്ലാം നമ്മുടെ കൈപ്പിടിയിൽ ആയിരുന്നു. 
എന്നിരുന്നാലും ഇതുവരെയുള്ള ഒന്നാം ക്ലാസുകാരെ അപേക്ഷിച്ചു ഒന്ന് മക്കളുമായി കളിച്ചു ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു പോയിരുന്നോ എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഇത്തവണ രണ്ടാം ക്ലാസ്സിലെ പഠന ആശയങ്ങൾ കൂടി നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു എന്നു പലപ്പോഴും രക്ഷിതാക്കൾ പറഞ്ഞിരുന്നു. 
ഈ അധ്യയനവർഷം കൂടെ നിന്നു അനുഭവങ്ങൾ ഷെയർ ചെയ്യാനും സംശയങ്ങൾ തീർക്കാനും കലാധരൻ മാഷ് ഉൾപ്പെടെയുള്ള അധ്യാപകർ ഉൾപ്പെടുന്ന ഒന്നഴക് പോലുള്ള കൂട്ടായ്മകൾ ഏറെ  പിന്തുണ നൽകുന്നതായിരുന്നു. കൂടെ നിന്ന എല്ലാ എല്ലാവർക്കും വരുന്ന അധ്യയന വർഷങ്ങൾ  മികച്ച അടിത്തറ നൽകാൻ നമുക്ക് സാധിക്കും എന്ന പ്രത്യാശയോടെ
ശ്രീന
കരിവെള്ളൂർ നോർത്ത് എ  യു പി സ്കൂൾ
33
 Sreena Rajesh: ചിത്രം പോലെ അനന്തമാണ് ഒന്നാം ക്ലാസുകാരുടെ രചന. അതിരുകളില്ലാത്ത രചനകൾ.പഠനപ്രവർത്തങ്ങൾക്കിടയിൽ എവിടെയോ കേരളത്തെ ഒന്ന് വർണ്ണിച്ചത് പക്ഷെ ഇഷാൻ സൂക്ഷിച്ചത് ഹൃദയത്തിൽ. കോൺക്രീറ്റ് കെട്ടിടങ്ങളും, ഇന്റർലോക്ക് ഇട്ട നിലങ്ങളും, mobile, tv എന്നിവ കണ്ടു വളർന്ന നമ്മുടെ മക്കൾ പച്ചകുപ്പായമിട്ട വയലുകൾ,പഞ്ഞിക്കെട്ട് പോലെ ആകാശം, നീല കുപ്പായമിട്ട പുഴയെക്കുറിച്ചുമൊക്കെ വിവരിക്കുമ്പോൾ എന്താ പറയുക.............. വാക്കുകൾക്കതീതം.
മുഹമ്മദ്‌ ഇഷാൻ 
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ 

34
Sibisalam: ഇന്നത്തെ മൂല്യനിർണ്ണയം ഒത്തിരി സന്തോഷം... സംതൃപ്തി... മാജിക് സ്ലേറ്റിൽ ടീച്ചറുടെ പേര് എഴുതും എന്ന ഒരു കുസൃതി കുടുക്കയുടെ പ്രതികരണം കൂടി കേട്ടപ്പോൾ ഇരട്ടിമധുരം... ഇത് അധ്യാപന ജീവിതത്തിലെ ആത്മ സംതൃപ്തിയുടെ ഒരു അധ്യായം കൂടി... നിരവധി മാതൃകകൾ പങ്ക് വെച്ച് ഏവർക്കും പ്രചോദനമാകുന്ന ഈ ഗ്രൂപ്പിലെ എല്ലാ അധ്യാപകർക്കും ഒപ്പം ഒന്നഴകിൻ്റെ അഴക് കൂട്ടുന്ന കലാധരൻ മാഷിനും ടീമിനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്...
35

 Veenarani: ഒന്നാം ക്ലാസിൻ്റെ മാറിയ പാഠ പുസ്തകം ഒരു പാട് ചർച്ചകൾക്ക് വിധേയമായ ഒരു അക്കാദമിക വർഷമാണ് കടന്നു പോയത് . എന്നാൽ ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം കാരണം ചോദ്യപേപ്പർ കൊടുക്കുമ്പോൾ ഉദ്ഗ്രഥിതം മൂന്ന് ദിവസവും കണ്ട കാഴ്ച കുട്ടികൾ  പെട്ടെന്ന് തന്നെ ചോദ്യ പേപ്പർ വായിച്ച് മനസ്സിലാക്കുന്നു അധ്യാപിക ചോദ്യങ്ങൾ വിശദീകരിക്കുന്നതിനു  മുമ്പ് തന്നെ എഴുതി തുടങ്ങുന്ന കാഴ്ച.. കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ ചോദ്യപേപ്പർ കൈയ്യിൽ കൊടുത്തിട്ട് ഓരോന്നും വിശദീകരിച്ച് കൊടുത്തെങ്കിൽ മാത്രമേ അവർക്ക് എഴുതാൻ പറ്റിയിരുന്നുള്ളു. കഴിഞ്ഞ 20 വർഷമായി ഒന്നാം ക്ലാസിലെ അധ്യാപികയായ ഞാൻ അത്ഭുതത്തോടെയാണ് ഈ മൂന്ന് ദിവസവും ആ കാഴ്ച കണ്ടത്. എൻ്റെ രക്ഷകർത്താക്കൾക്ക് പാഠപുസ്തകം തീർന്നില്ലായെന്ന പരാതിയൊന്നുമില്ല കാരണം പഠിച്ച പാഠഭാഗങ്ങൾ കുട്ടികൾ ഹൃദിസ്ഥമാക്കി അവസാനം ഒന്ന് speed കൂട്ടിയെങ്കിലും തുടക്കം മുതൽ ഒടുക്കം വരെയും ഒന്നാം ക്ലാസുകാർ ഏതെല്ലാം മേഖലകളിൽ കൂടി കടന്നു പോയി തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം. വാർഷിക പരീക്ഷയുടെ എല്ലാ ചോദ്യങ്ങളും ഒന്നാം ക്ലാസുകാരുടെ നിലവാരത്തിനനുസരിച്ച് ഉള്ളതായിരുന്നു അവർക്ക് സ്വന്തമായി എഴുതാൻ കഴിയുന്നു. സത്യം പറഞ്ഞാൽ ഇടയ്ക്ക് വെച്ച് കുറച്ച് ആശങ്കയുണ്ടായെങ്കിലും ഇപ്പോൾ സംതൃപ്തിയാണ് ഒന്നാം ക്ലാസ് ഒന്നാന്തരം തന്നെ. ഒന്നാം ക്ലാസിനെ ഒന്നഴകാക്കി മാറ്റിയ കലാധരൻ മാഷിനും ടീമിനും അഭിനന്ദനങ്ങൾ
36

Suganthy: ഈ വർഷത്തെ അവസാന പരീക്ഷ 
പേപ്പർ കുട്ടികൾ സ്വന്ത മായി വായിച്ചു 
എല്ലാം എഴുതി .രണ്ടാം ടേം പരീക്ഷ യും സ്വന്ത മായി വായിച്ചു തന്നെയാണ് എഴുതിയത് .ഈ അവസര ത്തിൽ ഞാൻ ചിന്തി ച്ച ത് .തറ ,പറ എന്ന ഒന്നാം ക്ലാസ് പുസ്‌തകം ഉള്ള കാലഘട്ടത്തിൽ  ഇത് പോലെ വായിക്കാൻ പറ്റില്ലായിരുന്നു .രണ്ടാം ക്ലാസ് എ ത്തു മ്പോ ഴാണ്  ഒരു വിധം വാക്യം കൂട്ടി വായിക്കാൻ തുടങ്ങുന്നതിനു .ഇന്ന് നോക്കുമ്പോൾ 
ഒന്നാം ക്ലാസ്സിലെ കുട്ടികൾ വായിക്കുന്നത് 4,5,6 ക്ലാസ്സിലെ കുട്ടികൾ പോലും ഇങ്ങനെ വായിക്കും എന്നു അറിയില്ല .അത്രയ്ക്ക് നന്നായി ട്ടാണ് വായിക്കുന്നത് .അത് പോലെ എഴുത്തും .വരയില്ലാത്ത പേപ്പറിലും 
ഡയറി എഴുതിയിട്ടുള്ള ആ ലെവൽ ഒന്ന് നോക്കി യേ എത്ര മനോഹരമായിരിക്കുന്നു .സംയുക്ത ഡയറി എഴുതുന്നതിലൂടെ കുട്ടി നേടിയ മികവ് .നോട്ട് ബുക്കിൽ എഴുതുന്നത് തന്നെ വളരെ ചന്ത മായിട്ടാണ് .
ഈ പുതിയ മലയാളം പാഠ പുസ്‌തകം വളരെ നല്ലതാണു വായിക്കാൻ ഉണ്ട് .
പാഠ ങ്ങളുടെ എണ്ണം കുറച്ചാൽ മാത്രം മതി .എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മിടുക്കരാണ് എന്ന് എടുത്തു പറയേണ്ടത് തന്നെ .വെക്കേഷനിൽ ഞാൻ കൊടുത്ത പ്രവർത്തനം ലൈബ്രറി പുസ്‌തകം കൊടുത്തു 60ദിവസത്തിൽ 
ഓരോ ദിവസവും വായിക്കുന്ന വീഡിയോ ഇടണം കൂടുതൽ ദിവസം വായിച്ചിടുന്ന കുട്ടിക്ക് സ്കൂൾ തുറന്നു വരുമ്പോൾ സമ്മാനം ഉണ്ടാകും എന്നു 
പറഞ്ഞു .കാരണം അവർ ഒന്നാം ക്ലാസ്സിൽ നേടിയ മികവ് രണ്ടു മാസം കൊണ്ട് പുസ്തകവും ആയി ബന്ധം ഇല്ലാതെ പോയാൽ ശരി യാകില്ല .അവർ അക്ഷരങ്ങൾ ചിഹ്നങ്ങൾ മറക്കാതെയും തുടർ വായനയിലൂടെ കൂടുതൽ പ്രയോജനം ചെയ്യും .രക്ഷിതാക്കൾക്ക് വളരെ ഇഷ്ടമായി .വായിച്ച പുസ്ത കത്തെ ക്കുറിച്ച് എഴുതി ചിത്രം വരച്ചു അയക്കാനും പറഞ്ഞു .എല്ലാം കൊണ്ടും ഭാഷാ ശേഷി വർദ്ധി ക്കുന്നതിൽ ഒന്നാം ക്ലാസ് കുട്ടികൾ മിടുക്കരാണ് .എന്നു പറയുന്നതിൽ അഭിമാനമാണ് .

37

എഴുതാൻ സ്ഥലം പോര

 ചോദ്യപ്പേപ്പർ വായിച്ചു കൊടുക്കേണ്ടി വന്നില്ല എന്ന സന്തോഷമാണ് ഈ വർഷത്തെ പരീക്ഷയുടെ ഏറ്റവും വലിയ ഗുണം' കുട്ടികൾ നന്നായി ആശയ വ്യക്തതയോടെ എഴുതി.വി വ ര ണ വും സംഭാഷണവും ഒന്നും എഴുതാൻ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല' എഴുതാൻ സ്ഥലം പോര എന്ന പരാതി കുട്ടികൾക്കുണ്ടായിരുന്നു.

 ഷിജി ജി.വി സി ജെ.ബി സ്കൂൾ വടകര


 38. വിഷമവും നിരാശയും പരീക്ഷയോടെ കുറച്ച് മാറി

കുട്ടികൾ ആസ്വദിച്ച് പരീക്ഷകൾ എഴുതി  എന്ന് വേണം പറയാൻ ആഖ്യാനം പറഞ്ഞാൽ മതി. ചോദ്യങ്ങൾ അവർ സ്വന്തം വായിച്ച് ഉത്തരങ്ങൾ എഴുതുന്നു. വലിയ ഒരു ക്ലാസിൽ പരീക്ഷ നടത്തുന്ന ഫീൽ. സംഭാഷണമായാലും വിവരണമായിലും ആശയ വ്യക്തതയോടെ എഴുതുന്നു. വളരെയധികം സന്തോഷം തോന്നി. അവസാന പാംഭാഗം മുഴുവൻ ഓടിച്ച് തീർക്കേണ്ടി വന്ന വിഷമവും നിരാശയും പരീക്ഷയോടെ കുറച്ച് മാറി കിട്ടി.

 റൈഹാനത്ത് കെ മൂരാട് എം.എൽ.പി.


39. രണ്ടും രണ്ടായി നടത്തിയാൽ നന്നായിരുന്നു

ഇന്നത്തെ പരീക്ഷ മക്കൾ തകർത്തെഴുതി എന്നു തന്നെ പറയാം.പാഠഭാഗങ്ങൾ പരീക്ഷയുടെ തലേദിവസം കഷ്ടിച്ച് തീർത്തതിന്റെ ആശങ്ക ഉണ്ടായിരുന്നു. എന്നിരുന്നാലും പാഠഭാഗങ്ങളിൽ അവർ പരിചയപ്പെട്ട ആശയങ്ങൾ വളരെ നല്ല രീതിയിൽ തന്നെ എഴുതാൻ സാധിച്ചു. ഗ്രാമത്തെ കുറിച്ചുള്ള കുറിപ്പും സംഭാഷണവും നന്നായി എഴുതാൻ കഴിഞ്ഞു. ഗണിതവും മലയാളവും ഇന്റർഗ്രേറ്റഡ് ആയി നടത്താതെ രണ്ടും രണ്ടായി നടത്തിയാൽ നന്നായിരുന്നു എന്ന് എനിക്കും തോന്നി.

അനഘ അറക്കിലാട് എസ് വി ജെ.ബി എസ് വടകര


40.

പാഠഭാഗങ്ങളിൽ അവർ പരിചയപ്പെട്ട ആശയങ്ങൾ എഴുതാൻ അവസരം ലഭിച്ചു. ഗ്രാമത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കാൻ അവർക്ക് കഴിഞ്ഞു ഗണിതവും മലയാളവും ഇന്റർഗ്രേറ്റഡ് ആയി പരീക്ഷ നടത്തുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.രണ്ടും രണ്ട് വിഷയങ്ങൾ തന്നെ അല്ലെ.


അശ്വനി ചേന്ദമംഗലം എൽ പി.എസ് വടകര


41. പരീക്ഷയെ അത് ഒട്ടും ബാധിച്ചിട്ടില്ല

 നല്ല ചോദ്യങ്ങൾ. ഉത്തരം നന്നായി എഴുതിയിട്ടുണ്ട്. പാഠഭാഗങ്ങൾ എനിക്ക് തീർക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ പരീക്ഷയെ അത് ഒട്ടും ബാധിച്ചിട്ടില്ല


ജംഷിന - വൈക്കിലശേരി എം.എൽ പി എസ്

42. അഡീഷണല്‍ ഷീറ്റ് വാങ്ങി

എന്റെ കുട്ടികൾക്കും വിവരണം എഴുതാൻ സ്ഥലം തികഞ്ഞില്ല. കുട്ടികൾക്ക് വിവരണം എഴുതാൻ A4 ഷീറ്റ് കൊടുക്കുകയാണ് ചെയ്തത്. ഒരു കുട്ടി ഷീറ്റ് വാങ്ങിയപ്പോൾ മറ്റു കുട്ടികളും ആൻസർ ഷീറ്റിൽ മാത്രം ഒതുക്കാതെ ഷീറ്റ് വാങ്ങി എഴുതുകയാണ് ചെയ്തത്.

ബിന്യ മുട്ടുങ്ങൽ എൽ.പി എസ്

43. പരീക്ഷ വളരെ നന്നായിരുന്നു

പരീക്ഷ വളരെ നന്നായിരുന്നു. സംഭാഷണം അവതരിപ്പിച്ചപ്പോൾ കഥയുടെ ആദ്യഭാഗം വീണ്ടും അവതരിപ്പിക്കേണ്ടി വന്നു. 'സംഭാഷണത്തിൻ്റെ ഒഴുക്കിന് അത് സഹായകമായി


ബിന്ദു അറക്കിലാട് ജെ.ബി

44.  ചോദ്യങ്ങൾ സ്വന്തമായി വായിച്ച് കുട്ടികൾ ഉത്തരം എഴുതി

ഈ വർഷത്തെ ഒന്നാം ക്ലാസ് വാർഷിക പരീക്ഷ സൂപ്പർ. ചോദ്യങ്ങൾ സ്വന്തമായി വായിച്ച് കുട്ടികൾ ഉത്തരം എഴുതുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
ആദ്യ ദിവസം ഡയറി എഴുതാൻ സ്ഥലം തികഞ്ഞില്ല. എല്ലാ കുട്ടികളും A4 ഷീറ്റ് വാങ്ങി ഡയറി മനോഹരമായി പൂർത്തിയാക്കി. സംഭാഷണവും, നാടിൻ്റെ വിവരണവുമൊക്കെ ഗംഭീരമായി എഴുതി. ആസ്വദിച്ച് പരീക്ഷയെഴുതി എന്നു തന്നെ പറയാം സ്വതന്ത്രവായനക്കാരും എഴുത്തുകാരും എന്ന നമ്മുടെ പഠന ലക്ഷ്യം മക്കൾ സ്വായത്തമാക്കി എന്നതിൽ അഭിമാനിക്കാം

ശ്രീഷ-ചീനം വീട് ജെ.ബി

45. ഒന്നാം ക്ലാസ് ഒന്നഴകായി

ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം അഭിമാനവും വന്ന നിമിഷമായിരുന്നു. കുഞ്ഞുങ്ങൾ ഓരോ പ്രവർത്തനവും സ്വയം വായിച്ച് എഴുതുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമയേകി. ഞങ്ങളെഴുതാം ടീച്ചർ എന്ന് കുട്ടികൾ പറയുന്നിടത്താണ് നമ്മുടെ വിജയം

അജുല ടീച്ചർ

46. ഏറെ സന്തോഷവും അഭിമാനവും

ഓരോ ദിവസത്തെയും പരീക്ഷ പ്പേപ്പർ കുട്ടികൾക്കു നൽകി എല്ലാവരോടും വായിച്ചു നോക്കാൻ പറഞ്ഞു. മുഴുവൻ കുട്ടികളും വായിച്ചു നോക്കി ഉത്തരം എഴുതി 'ടീച്ചർ എന്ന നിലയിൽ ഏറെ സന്തോഷം തോന്നി. എൻ്റെ സഹായമില്ലാതെ കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞു. ചില ചോദ്യങ്ങൾക്ക് വളരെ പെട്ടെന്നു തന്നെ എഴുതി. വിവരണമായാലും വരികൾ കൂട്ടിച്ചേർക്കലായാലും സംഭാഷണമായാലും ഡയറിയായാലും കുട്ടികൾ താൽപ്പര്യത്തോടെ എഴുതുന്നു. പച്ചക്കറികളെ ഇലക്കറികൾ, കായ്ച്ചെടികൾ, മറ്റുള്ളവ എന്നിങ്ങനെ എത്ര പെട്ടെന്നാണ് തരം തിരിച്ചെഴുതിയത്. ഏറെ സന്തോഷവും അഭിമാനവും തോന്നി.

         ശശികല സി, പുറക്കാട് എം.എൽ പി

47 എല്ലാ പ്രവർത്തനങ്ങളും വളരെ എളുപ്പത്തിൽ

അവർ നേടിയെടുത്ത ആശയങ്ങൾ ചോദ്യങ്ങളിലൂടെ കുട്ടികൾക്ക് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രവർത്തനങ്ങളും വളരെ എളുപ്പത്തിൽ ഏറ്റെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്

ഐശ്വര്യ പി.വി, കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ

48 മേന്മകൾ ഒരുപാടുണ്ട്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്കു കുറച്ചു കൂടി എഴുതാനുള്ള അവസരം ഉണ്ട്‌. എല്ലാം ഒന്നാം ക്‌ളാസിലെ പുസ്തകത്തിൽ ഉണ്ട്‌, പക്ഷെ എത്ര പേർക്ക് അത് സമയബന്ധിതമായി തീർക്കാൻ പറ്റി എന്നറിയില്ല. അതായത് അവസാനമായപ്പോൾ പാഠം തീർക്കാനുള്ള വ്യഗ്രതയിൽ എത്ര കുട്ടികൾക്കു കൂട്ടക്ഷരങ്ങൾ ഒക്കെ കിട്ടി എന്നതാണ്. Above average കുട്ടികൾ പിടിച്ചെടുത്തേക്കാം. സ്റ്റ, പോലുള്ള അക്ഷരങ്ങൾക്കു പുനരനുഭവം ഒരുക്കാൻ സമയം കുറവായിരുന്നു. പുഴ മലിനമാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്. പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് എന്ന് എല്ലാർക്കും അറിയാം. പക്ഷെ സ്റ്റ പ്രശ്നമായി. Average, below average കുട്ടികൾക്ക്. ഉദ്ഗ്രഥിതം ഒഴിവാക്കണം എന്ന അഭിപ്രായം ഉണ്ട്‌. മേന്മകൾ ഒരുപാടുണ്ട്. എല്ലാവരും പറഞ്ഞ പോലെ.കുട്ടികൾ സ്വതന്ത്ര വായനക്കാർ ആയി. ഡയറി മനോഹരമായി മൂന്നാം ക്ലാസ്സിനെക്കാൾ നന്നായി എഴുതുന്നു ചിത്രങ്ങൾ സന്ദർഭത്തിനനുസരിച് വരയ്ക്കുന്നു.

ബവിത എം വി , ജി എൽ പി എസ് മുട്ടുങ്ങൽ


49. ആത്മ സംതൃപതിയുണ്ട്.

ഒന്നാം ക്ലാസിലെ വാർഷിക പരീക്ഷ വളരെ നന്നായി കുട്ടികൾ എഴുതി. ചോദ്യങ്ങൾ സ്വന്തമായി വായിച്ചെഴുതിയതിൽ വളരെ സന്തോഷം തോന്നി. ആഖ്യാനം കൊടുക്കുമ്പോൾ കുട്ടികൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നുണ്ട്. 10 പേരിൽ 2 പേർക്ക് പിന്തുണ നൽകേണ്ടിവന്നു. സംഭാഷണത്തിൽ ചെിയ പ്രയാസം അനുഭവപ്പെട്ടു. എങ്കിലും ആത്മ സംതൃപതി യുണ്ട്.

റുക്സാന, ഗുജറാത്തി SBS

50. ഒന്നാം ക്ലാസിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി.

ഒന്നാം ക്ലാസിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി. വൈവിധ്യമാർന്ന ചിന്തകൾ സമന്വയിപ്പിച്ച ഉത്തരക്കടലാസുകളായിരുന്നു. കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതി.

കർഷകൻ കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന ചിത്രം കണ്ടപ്പോൾ അവർ പറഞ്ഞത് പശുവിനെ കുളിപ്പിക്കുകയാണെന്നാണ്. ഇക്കാലത്തെ കുട്ടികളുടെ ജീവിത സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് അത് എന്നാണ് എനിക്ക് തോന്നിയത്.

സുരഭി ആർ ഏറാമല യു .പി



Friday, March 14, 2025

134. ഒന്നാം ക്ലാസിൻ്റെ വാർഷിക വിലയിരുത്തൽ

ഹൈസ്കൂളിനോട് ചേർന്ന LP വിഭാഗത്തിലെ ഒന്നാം ക്ലാസിൻ്റെ വാർഷിക പ്പരീക്ഷ ഫെബ്രുവരി 28ന് ആരംഭിച്ചു.

പുതിയ പുസ്തകം ,പുതിയ രീതി.

എന്ത് മാറ്റം ഉണ്ടായി എന്നറിയുന്നതിന് അധ്യാപകരിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ചുവടെ.

👉 മുയൽ കണ്ട കാഴ്ചകൾ ആയിരുന്നു സ്വതന്ത്രരചനാ പ്രവർത്തനം

👉ആശയഗ്രഹണ വായനക്ക് നിർദ്ദേശം വായിച്ച് ആശയം ഉൾക്കൊണ്ട് നിറം നൽകലും

ഈ രണ്ട് ഭാഷാ പ്രവർത്തനങ്ങൾക്ക് പുറമേ പരിസര പ0നത്തിൻ്റെ ചോദ്യവും ഗണിത ചോദ്യവും ഉണ്ടായിരുന്നു. കേരളപാഠാവലിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ചുവടെ.

1️⃣🔆

പ്രാർത്ഥനയോടെ പരീക്ഷാഹാളിൽ🙏

36 കുട്ടികളിൽ 34 പേരും സ്വന്തമായി എഴുതി.രണ്ടു പേർ കുറച്ചു വാക്കുകൾ എഴുതി. കുട്ടികൾ, പട്ടം, വിമാനം,വല എന്നൊക്ക 👍എങ്കിലും വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു ഇന്ന്. മുൻ വർഷങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുമ്പോൾ അവരുടെ ഇടയിലൂടെ ഓടി നടന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു.ഇന്നാ ദ്യമായി അവർ പരീക്ഷ എഴുതുന്നത് ഞാൻ നോക്കിക്കാണുകയായിരുന്നു. സംയുക്ത ഡയറിയുടെയും സ്വതന്ത്ര രചനയുടെയും പ്രാധാന്യം നാം എടുത്തു പറയുമ്പോൾ പുതിയ പാഠപുസ്തകം  പാഠഭാഗങ്ങൾ ഏറെയുണ്ടെങ്കിലും വൈവിധ്യമാർന്ന രസകരമായ പഠന പ്രവർത്തനങ്ങൾക്ക്/ പഠനാനുഭവങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

❤️ മിസ്സേ, ഇതാണോ പരീക്ഷ ഇത് എന്തൊരു സിമ്പിളാ 🥰 ഒരു കൊച്ചുമോന്റെ കമന്റ്.

❤️ മിസ്സേ ഇത് നമ്മുടെ 'ത്ര' അല്ല. നമുക്ക് നമ്മുടെ  'ത്ര' ഇടാം എന്ന് മറ്റൊരു മോന്റെ കമന്റ്.

ഇനിയും തുടർന്നുള്ള ദിവസങ്ങളിലും നമ്മുടെ കുട്ടികളുടെ പരീക്ഷ ഇതുപോലെ തന്നെയാവും എന്ന  പ്രതീക്ഷയോടെ 🙏🙏

റജീന ടീച്ചർ

ജി എച്ച് എസ് മണിക്കപ്പറമ്പ്

[ +91 94958 20960: ഇന്നത്തെ *പരീക്ഷ എളുപ്പമായിരുന്നു.* 

2️⃣🔆

[2/28, 5:24 PM] +91 97457 38513: ഇന്നത്തെ *പരീക്ഷയ്ക്ക് വിശദീകരണത്തിന്റെ ആവശ്യം ഇല്ലായിരുന്നു* . എല്ലാ ചോദ്യങ്ങളും കുട്ടികൾ *സ്വയം വായിച്ച് എഴുതി.* 

3️⃣🔆

 Shahna Ak: കുട്ടികൾ easy ആയി exam എഴുതി.. *80% കുട്ടികളും സ്വന്തമായി വായിച്ചെഴുതി* ❤️❤️

4️⃣🔆

 +91 81568 63595: *Easy* ആയിരുന്നു 😊😊

5️⃣ 🔆

 Preeja Anil: *90% കുഞ്ഞുങ്ങളും* *സ്വന്തമായി വായിച്ചെഴുതി* .😊

6️⃣🔆

 +91 82817 44595: കുട്ടികൾ സ്വയം ചെയ്തു. *സന്തോഷമായി* 

7️⃣ 🔆

+91 94973 12132: *എല്ലാ കുട്ടികളും സ്വന്തമായി എഴുതി. സന്തോഷം* ❤️

8️⃣🔆

 +91 94969 23172: കുട്ടികൾ തന്നെ വായിച്ചു  *ഉത്തരം കണ്ടെത്തിയവർ   85%*

 ടീച്ചറുടെ  സഹായത്തോടെ  ബാക്കി കുട്ടികളും പൂർത്തിയാക്കി

9️⃣🔆

 Shahna Ak: മുയൽ കണ്ട കാഴ്ചകൾ കുട്ടികൾ നന്നായിട്ടെഴുതി... *രചനോത്സവരചനകൾ ആണ് അതിനവരെ പ്രാപ്തരാക്കിയത്* ..നിറം നൽകുന്നതും സ്വന്തമായി ചെയ്തു

🔟🔆

+91 94467 48098: 18 കുട്ടികളിൽ *2* *പേർ ഒഴിച്ച് ബാക്കി എല്ലാവരും തനിയെ വായിച്ച് എഴുതി.* *വിവരണം നന്നായിട്ടെഴുതി.* 

1️⃣1️⃣🔆

 +91 99617 14865: ഇന്നത്തെ പരീക്ഷ എളുപ്പമായിരുന്നു. വിവരണം 34പേരിൽ *31 പേരും സഹായമില്ലാതെ എഴുതി* 

1️⃣2️⃣🔆

 Preeja Anil: മുയൽ കണ്ട കാഴ്ചകൾ വിവരണം കുഞ്ഞുങ്ങൾ *2 പേർ ഒഴികെ* എല്ലാവരും *സഹായം കൂടാതെ നന്നായി എഴുതി* . കുട്ടികൾ - 21

1️⃣3️⃣🔆

 +91 97457 38513: കുട്ടികൾക്ക് നന്നായി എഴുതാൻ കഴിഞ്ഞു. കുറച്ചു വലുതാക്കി എഴുതുന്ന കുട്ടികൾക്ക് സ്ഥലം തികഞ്ഞില്ല.  *കുട്ടികളുടെ എഴുത്തുകൾ സംതൃപ്തി* *നൽകുന്നവയാണ്* .വളരെ കുറച്ച് സമയം കൊണ്ട് തന്നെ നിറം നൽകി. നമുക്ക് *ഇടപെടലുകൾ ഒന്നും തന്നെ നടത്തെണ്ടി വന്നില്ല.* എല്ലാവരും വേഗം തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു.

1️⃣4️⃣🔆

+91 94969 34093: *സ്വയം വായിച്ച് എഴുതി.* 

1️⃣5️⃣🔆

 +91 94976 01240: കുട്ടികൾ സ്വന്തമായി വായിച്ചു മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. *85% കുട്ടികളും വാക്യങ്ങൾ വാക്ക കലം പാലിച്ച് എഴുതാൻ ശ്രദ്ധിച്ചു.* 

1️⃣6️⃣🔆

 +91 62824 95598: *90% കുട്ടികളും തനിയെ വായിച്ചു എഴുതി.* 

1️⃣7️⃣🔆

 +91 89211 79914: കുട്ടികൾ *സ്വന്തമായി ചോദ്യങ്ങൾ വായിച്ച് ഉത്തരം കണ്ടെത്തിയിട്ടുണ്ട്*

1️⃣8️⃣🔆

Ranjini

ചക്രങ്ങൾ ഇല്ലാത്ത വാഹനങ്ങൾ. റോക്കറ്റ്, ഹെലികോപ്റ്റർ എന്നിവ കുട്ടികൾ എഴുതിയപ്പോൾ ആണ് *ഞാൻ ഇവയ്ക്കൊന്നും ചക്രങ്ങൾ ഇല്ലല്ലോ എന്ന് ശ്രദ്ധിച്ചത്.*

1️⃣9️⃣🔆

+91 70128 50535: ഇന്നത്തെ പരീക്ഷയുടെ ചോദ്യപേപ്പർ കണ്ടപ്പോൾ കുറച്ച് ആശ്വാസമായി കുട്ടികൾ *എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി* *വിവരണം ഒക്കെ അവർ സുഖമായി എഴുതി* 

2️⃣0️⃣🔆

 +91 97785 66619: അതെ *കുട്ടികൾക്ക് തനിയെ വായിച്ചു ചെയ്യാൻ കഴിഞ്ഞു* 

2️⃣1️⃣🔆

 +91 70128 50535: ചക്രങ്ങളില്ലാത്ത വാഹനങ്ങൾ എന്ന ചോദ്യത്തിന് ഉത്തരമായി അധിക കുട്ടികളും തോണി എന്ന് എഴുതി

2️⃣2️⃣

+91 70128 50535: റോക്കറ്റ് എന്നും കുറച്ചു കുട്ടികൾ എഴുതി

2️⃣3️⃣🔆

 Rejeena: *36 കുട്ടികളിൽ 34 പേരും സ്വന്തമായി എഴുതി* 👍👍

2️⃣4️⃣🔆 

+91 99612 61186: *90% കുഞ്ഞുങ്ങളും സ്വന്തമായി* വായിച്ചെഴുതി. 🥰

2️⃣5️⃣🔆

 +91 94466 15436: ഒന്നാം ദിവസം  കുട്ടികൾക്കു  സ്വന്തമായി  എഴുതാൻ  പറ്റുന്ന  ചോദ്യങ്ങൾ  തയാറാക്കി തന്നതിന് വളരെ നന്ദി 🙏 **ഇത്രയും ദിവസം വളരെ സമ്മർദ്ദം* 

ഉണ്ടായിരുന്നു* textbook പ്രവർത്തനങ്ങൾ ഉൾപെടുത്തിയത്  ഗുണകരമായി . *15 പേരിൽ 14 പേര് പ്രവർത്തനം  ചെയ്തു* ഒരാൾക്കു പഠനപ്രശ്നങ്ങൾ  ഉണ്ട് slow learner

2️⃣6️⃣🔆

 +91 97450 93057: കുട്ടികൾക്ക് *തനിയെ ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും* *വിശദീകരണം ഇല്ലാതെ തന്നെ ഉത്തരം എഴുതാനും* കഴിഞ്ഞു.മൂന്നു കുട്ടികൾക്ക് മാത്രമേ വിശദീകരണം വേണ്ടി വന്നുള്ളൂ. *നല്ല പരീക്ഷ എന്നാണ് കുട്ടികൾ പറഞ്ഞത്* 

2️⃣7️⃣🔆

 +91 94978 39994: വാഹനങ്ങളെ തരം തിരിച്ചെഴുതുന്നതും മുയൽ കണ്ട കാഴ്ചകളുമെല്ലാം കുട്ടികൾ *സ്വയം വായിച്ചു കണ്ടെത്തി.* 2 കുട്ടികൾക്ക് സഹായം ആവശ്യം വന്നു. ഒരു കുട്ടിക്ക് അക്ഷരം എഴുതാൻ പ്രയാസമുണ്ട്. വളരെ കുറച്ചു അക്ഷരങ്ങൾ മാത്രമേ ഇപ്പോഴും എഴുതുന്നുള്ളൂ

2️⃣8️⃣🔆

 +91 94466 15436: Print ഇങ്ങനെയാണ്  ഉണ്ടായത് .കുട്ടികൾക്ക് ഈ രീതിയിൽ പറഞ്ഞുകൊടുത്തില്ലായിരുന്നു

2️⃣9️⃣🔆

+91 97457 38513: *ചക്രങ്ങൾ* എന്ന് എഴുതിയത് കണ്ടപ്പോൾ *കുട്ടികൾ വന്ന് ചോദിച്ചു.* 

🔆

പ്രവർത്തനം ഒന്ന് കുട്ടികൾ നന്നായി കളർ ചെയ്തു.  എല്ലാവരും മഴവില്ലും പുല്ലും, കുട്ടിക്ക് പുള്ളി ഉടുപ്പും ഒക്കെ ചേർത്ത് ചിത്രം വളരെ ഭംഗിയാക്കി.പൂമ്പാറ്റയും പൂക്കളും കുട്ടിയുടെ ഷൂവും ഒക്കെ  വൃത്തിയായി കളർ ചെയ്തു.രണ്ടാമത്തെ പ്രവർത്തനത്തിൽ നക്ഷത്രത്തിന്റെ പ്രത്യേകതകൾ തമ്മിലുള്ള വ്യത്യാസങ്ങൾ പറയാൻ പറഞ്ഞപ്പോൾ വളരെ സിമ്പിൾ ആയി എല്ലാ കുട്ടികളും പറഞ്ഞിട്ടുണ്ട്.കൂടാതെ അത് വായിച്ച് കളർ ചെയ്യാൻ അവർക്ക്  ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.22കുട്ടികളിൽ 18കുട്ടികളും ഓരോ വരിയും ഒരുതവണ മാത്രമാണ് വായിച്ചത്.ഉത്തരമെഴുതാം എന്ന പ്രവർത്തനം വളരെ പെട്ടെന്ന് എഴുതിക്കഴിഞ്ഞിരുന്നു.മൂന്നാമത്തെ പ്രവർത്തനത്തിൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിക്കൽ എന്ന പ്രവർത്തനം വിശദീകരിക്കേണ്ടി വന്നില്ല.എളുപ്പത്തിൽ ചെയ്തു. കൂടാതെ വാഹനം തിരിച്ചെഴുതിയതും വേഗം ചെയ്തു. ചക്രങ്ങളില്ലാത്ത വാഹനത്തിന്റെ പേര് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു കുട്ടികൾ റോക്കറ്റ്, ഹെലികോപ്റ്റർ എന്നിങ്ങനെ എഴുതിയിരുന്നു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് എൻറെ മനസ്സിൽ തോണി,കപ്പൽ,ബോട്ട് ഇവ ഏതെങ്കിലും ഒന്നാണ് കുട്ടികൾ എഴുതുക എന്നതായിരുന്നു.റോക്കറ്റും ഹെലികോപ്റ്ററും എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി.ഗണിതത്തിൽ തീവണ്ടി,കാർ എന്നിവ വാങ്ങാൻ ആകെ എത്ര രൂപയാകും എന്ന ചോദ്യത്തിന്  ചില കുട്ടികൾക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. ഒന്ന് എക്സ്പ്ലൈൻ ചെയ്തു കൊടുത്തപ്പോഴാണ് ഉത്തരത്തിലേക്ക് എത്താൻ ചില കുട്ടികൾക്ക് കഴിഞ്ഞത്. അഞ്ചാമത്തെ പ്രവർത്തനം ഒന്നും പറയേണ്ടി വന്നില്ല കുട്ടികൾ സ്വയം വായിച്ച് വളരെ വേഗത്തിൽ എഴുതി കൊണ്ടുവന്നു.ഇങ്ങനെ ഒരു പരീക്ഷ കുട്ടികൾ എഴുതി തീരുമ്പോഴാണ് അധ്യാപകരായ നമ്മൾക്ക് സംതൃപ്തി ഉണ്ടാവുന്നത്.ഒരു പ്രയാസവും ഇല്ലാതെ നമ്മുടെ ഒരു സഹായവും കൂടാതെ കുട്ടികൾ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ കൂടുതലൊന്നും ആലോചിക്കാതെ എഴുതുന്നത് കണ്ടപ്പോൾ *സത്യത്തിൽ ഈ വർഷത്തെ നമ്മുടെ അധ്വാനത്തിന് ഫലം ഉണ്ടായി എന്ന് തോന്നി.* 

രഞ്ജിനി ടീച്ചർ

3️⃣0️⃣

🔆

 +91 94466 15436: *എല്ലാരും എഴുതിയത്  കണ്ടു സന്തോഷത്തിൽ. ഈ പ്രവർത്തനം മാത്രമേ ഫോട്ടോ എടുത്തുള്ളൂ 😊

3️⃣1️⃣🔆

 VincyThomas : തനിയെ വായിച്ചു എഴുതുന്നത് ഒരു *രക്ഷിതാവ് നേരിട്ട് കണ്ടു. ഒരുപാടു സന്തോഷമായി* .... മിക്കവരും തനിയെ വായിച്ചു ചെയ്തു...

3️⃣2️⃣🔆

+91 94959 66303: *ത്ര കൺഫ്യൂഷൻ ഉണ്ടാക്കി* 

3️⃣3️⃣🔆

 +91 85940 55910: *എല്ലാവരും സ്വന്തമായി വായിച്ച് ഉത്തരമെഴുതി* . മുയൽ കണ്ട കാഴ്ച്ചകൾ 2 പേർ മാത്രം വാക്കുകളാണ് എഴുതിയത്. ബാക്കി എല്ലാവരും വിവരിച്ചു തന്നെ എഴുതി

3️⃣4️⃣🔆

 Shahna Ak: എന്റെ മക്കൾ എല്ലാവരും പൂവ് പോലുള്ള നക്ഷത്രം എന്ന എഴുതിയത്.. മുകളിൽ വായിച്ചത് അതേ പോലെ എഴുതിയെന്ന് തോന്നുന്നു

3️⃣5️⃣🔆

+91 94959 66303: എന്റെ കുട്ടികളും പൂവ് പോലുള്ള  നക്ഷത്രം എന്നാണ് ezhuthiyath

3️⃣6️⃣🔆

+91 94968 65037: *കുട്ടികൾ തന്നെ സ്വന്തമായി വായിച്ചു ഉത്തരം എഴുതി* .

3️⃣7️⃣🔆

+91 90486 05587: എൻ്റെ 22 കുട്ടികളിൽ *17 പേർക്കും സഹായങ്ങളൊന്നും വേണ്ടിയിരുന്നില്ല.* ബാക്കി 5 പേർ വായിക്കാൻ അറച്ചപ്പോൾ ഓരോരുത്തരെയും അടുത്തു നിർത്തി വായിപ്പിച്ചു.അവരും ചെറിയ സഹായത്തോടെയാണെങ്കിലും സ്വന്തമായി വായിച്ചു തന്നെയാണ് പ്രവർത്തനം ചെയ്തത്. ലിപി പരിഷ്കരണം ചോദ്യപേപ്പറിലും ആകാമായിരുന്നു എന്നു തോന്നി.

3️⃣8️⃣🔆

 +91 62824 95598: *90%കുട്ടികൾക്ക് സ്വന്തമായി വായിച്ച് എഴുതാൻ കഴിഞ്ഞു.* അധ്യാപികയുടെ ഇടപെടൽ വളരെ കുറച്ചു മാത്രം. *നേരത്തെ ഉണ്ടായിരുന്ന പോലെ നമ്മൾ* *വിവരണം വായിച്ചു കൊടുക്കേണ്ട ആവശ്യമേ വന്നില്ല* .

3️⃣9️⃣🔆

 😍സGന 😍: കുട്ടികൾ *സ്വന്തമായി വായിച്ചു എഴുതി* 

4️⃣0️⃣🔆

 +91 99467 08583: *എല്ലാവർക്കും നന്നായി എഴുതാൻ 'സാധിച്ചു* 

4️⃣1️⃣🔆

 +91 97459 65440: 23 ൽ *21 പേരും സ്വന്തമായി വായിച്ച് എഴുതി.* 2 പേർക്ക് സഹായം വേണ്ടി വന്നു.

42 🔆

+91 82819 08156: ക്ലാസ്സിലെ എല്ലാ തരത്തിലും പെട്ട കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ തനിയെ വായിച്ച് എഴുതി

43 🔆

+91 94959 66303: 9/14 പേർ ചോദ്യം വായിച്ചു ഉത്തരം എഴുതി. 5പേർക്ക് ചോദ്യം വായിച്ചു കൊടുത്തപ്പോൾ ഉത്തരം സ്വയം എഴുതി

44🔆

+91 85479 08135: ഇന്നത്തെ പരീക്ഷ ക്ലാസിലെ എല്ലാ കുട്ടികൾക്കും നന്നായി ചെയ്യാൻ സാധിച്ചു..എൻ്റെ ക്ലാസ്സിലെ ഒരു കുട്ടി നീണ്ടകാലത്തെ അവധിക് ശേഷം കഴിഞ്ഞ ആഴ്ചയാണ് വരാൻ തുടങ്ങിയത്..അവനെ എഴുതിപ്പികൻ പ്രയാസം ഉണ്ടായി...

45🔆

] +91 94978 48680: എല്ലാവർക്കും നന്നായി  എക്സാം  എഴുതാൻ കഴിഞ്ഞു. കുട്ടി കളിലും അവർക്ക് സ്വന്തമായി വായിച്ചെഴുതാൻ കഴിഞ്ഞതിന്റെ  വളരെയേറെ സന്തോഷം കാണാൻ കഴിഞ്ഞു. ഓരോ പ്രവർത്തനങ്ങളും വളരെ ഉത്സാഹത്തോടെയാണ് കുഞ്ഞുങ്ങൾ ചെയ്തത്. സാർ നൽകിയ ഓരോ  രച നോത്സവ പ്രവർത്തനങ്ങളുമാണ് അവരെ അതിന് പ്രാപ്തരാക്കിയത്. വളരെയേറെ സന്തോഷവും ആത്മവിശ്വാസവും ഇന്നത്തെ പരീക്ഷ കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടു🙏❤️

46 🔆

91 94007 08341: 90 ശതമാനംകുട്ടികൾക്കും സ്വയം വായിച്ച് എഴുതാൻ കഴിഞ്ഞു എന്നുള്ളതാണ് ഇന്നത്തെ പരീക്ഷയുടെ പ്രത്യേകത. ആദ്യത്തെ പ്രവർത്തനം കണ്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ ഏറ്റെടുത്തു.

 47🔆

ഒന്നാം ദിവസം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ *90% കുട്ടികളും സ്വന്തമായി വായിച്ചു് എഴുതി.* 2 കുട്ടികൾക്ക്മാത്രമാണ് സഹായം  ആവശ്യമായി വന്നത്. പ്രവർത്തന് 1 -ന് എല്ലാവരും നന്നായി നിറം നൽകി.വായിക്കൂ നിറം നൽകൂ പ്രവർത്തനത്തിന് 19 കുട്ടി ളും സ്വന്തമായി വായിച്ച് നിറം നൽകുകയും നടുവിൽ മഞ്ഞനിറം നൽകേണ്ടത് പൂപോലുള്ള നക്ഷത്രത്തിന് എന്ന് എഴു തുകയും ചെയ്തു. രണ്ട് പേർക്ക് വായനയ്ക്ക് സഹായം വേണ്ടി വന്നു. പൂവ് പോലുള്ള നക്ഷത്രം എന്ന് അവർ എഴുതി. വാഹനങ്ങളെ തരം തിരി ക്കൽ പ്രവർത്തനത്തിലും 19 പേർ സഹായം കൂടു തെതന്നെ  വെള്ളത്തിലൂടെ, ആകാശത്തിലൂടെ  ഇങ്ങനെ വാഹനങ്ങളെ തരംതിരിച്ച് എഴുതി. മുയൽ കണ്ട കാഴ്ചകൾ വിവരണം സഹായമില്ലാതെ തന്നെ എഴുതാൻ സാധിച്ചു. പുഴ , തോണി , മല, വല, പട്ടം, കുട്ടികൾ , തീവണ്ടി എന്നിവയ്ക്കുമപ്പുറം  വിവരണം നന്നായി തന്നെ കുഞ്ഞുങ്ങൾ എഴുതി. രചനോത്സവവും സംയുകത ഡയറി എഴുത്തും കാഴ്ചകൾ കണ്ടതു പോലെ പറയാൻ അവസരം ക്ലാസ് മുറികളിൽ നൽകിയതിൻ്റെയും നേർക്കാഴ്ച തന്നെയാണ് കുഞ്ഞുങ്ങൾ എഴുതിയ വിവരണം. ലിപികൾ രണ്ടു രീതിയിലും പരിചയപ്പെടുത്തിയിരുന്നതിനാൽ ക്ര, ത്ര  പ്രശ്നം അനുഭവപ്പെട്ടില്ല. നല്ല രീതിയിലുള്ള മൂല്യനിർണയ പ്രവർത്തനമായിരുന്നു ഒന്നാം ദിവസത്തേത്.

ജി എച്ച് എസ് എസ് വലിയഴിക്കൽ

കുട്ടികൾ - 21

ടീച്ചർ 'പ്രീജ യു

48🔆

ഏറെ ആശങ്കയോടെയാണ് ഇന്നത്തെ പേപ്പർ തുറന്നത്. കുട്ടികൾക്കു വിതരണം ചെയ്ത ഉടനെ എല്ലാവരും പ്രവർത്തനങ്ങൾ ഉറക്കെ വായിക്കുന്നതു കണ്ടപ്പോൾത്തന്നെ അല്പം ആശ്വാസമായി. പ്രവർത്തനം 3 ലെ മണ്ണുമാന്തി യന്ത്രം അല്പം പരിചയക്കുറവുപോലെ തോന്നി. ആദ്യ വായനയിൽ 4 പേർക്ക് വായിക്കാൻ പ്രയാസം തോന്നിയിരുന്നു. പിന്നീട് ആഖ്യാനം അവതരിപ്പിച്ച ശേഷം പ്രവർത്തനം 2 ന് രണ്ടു പേർക്ക് വായിക്കാൻഎൻ്റെ സഹായം വേണ്ടി വന്നു. പ്രവർത്തനം 3 ൽ ചക്രങ്ങൾ ഇല്ലാത്ത വാഹനം ' ക്ര' നമ്മൾ പഠിപ്പിച്ച രീതിയിൽ അല്ലാത്തതിനാലാണോ എന്നറിയില്ല, ചക്രങ്ങൾ എന്നാണോ എന്നു കുറച്ചു പേർ ചോദിച്ചു. വിവരണം എഴുതിച്ചപ്പോൾ ജിറാഫ് കണ്ടപോലെ ആയിരിക്കില്ലല്ലോ മുയൽ കണ്ടത് ടീച്ചറേ മുയലിൻ്റെ കൈയിൽ ബൈനാക്കുലറില്ലേ എന്ന അശ്വിൻ്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. അതുപോലെ അമ്മയുടെ മരണശേഷം ഒരു മാസത്തോളമായി വരാതിരുന്ന അവനിക്കും റയുടെ ചിഹ്നം വരുന്ന വാക്കുകൾ ഒഴിച്ച് എല്ലാം തനിയെ വായിക്കാൻ പറ്റി. വിവരണവും ചെറിയ വാക്യങ്ങളാണെങ്കിലും തെറ്റുകൂടാതെ അവൾക്കെഴുതാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം.

ബിജി . N .S

ഡി.ഡി. സഭഹൈസ്കൂൾ

കരിമ്പാടം

ചേന്ദമംഗലം

എറണാകുളം

49🔆

ഞാൻ ഒന്നാമത്തെ പ്രവർത്തനം  ഓരോരുത്തരെ വിളിച്ചു തനിയെ വായിപ്പിച്ചു . വായിച്ചു  കഴിഞ്ഞു അവർ തന്നെ നിറം കൊടുത്തു . ഒരാൾക്കു മാത്രം വായിക്കാൻ ആയില്ല . അക്ഷരങ്ങൾ മാത്രം ഞാൻ സഹായിച്ചു . വിവരണം  തയാറാക്കാൻ textbook ഇന്നലെ revision ചെയ്തത്  ഓർമിപ്പിച്ചു . കൂട്ടുകാർ  വിമാനത്തിൽ പോകുമ്പോൾ കണ്ട കാഴ്ചകൾ അവർക്ക് ഓർമയുണ്ടായിരുന്നു.  അത് എളുപ്പത്തിൽ  എഴുതി . ചിലർക്ക് ചിഹ്നങ്ങൾ  കൂട്ടക്ഷരങ്ങൾ തെറ്റിയിട്ടുണ്ട് . എന്നാലും 14 പേർക്കു സ്വന്തമായി  എഴുതാൻ കഴിഞ്ഞു . ഒരാൾക്കു മാത്രം പ്രശ്നമുണ്ട് . ഡയറി സ്ഥിരമായി എഴുതാത്തവരും  വിവരണം എഴുതി 👍🙏

ASYA SAHANAS

GHS KADAMBAR

MANJESHWARAM

KASARAGOD

50🔆

നക്ഷത്രങ്ങൾക്ക് നിറം കൊടുക്കാനുള്ള പ്രവർത്തനം 41 ൽ 36 കുട്ടികൾ സ്വന്തമായിവായിച്ച് ചെയ്തു 3 കുട്ടികൾ ഭിന്ന ശേഷി ആണ്. മുയൽ കണ്ട കാഴ്ചകൾ ഒരു വാക്യ മെങ്കിലും എഴുതാത്ത രണ്ടു കുട്ടികളാണുള്ളത്. അവർ സ്കൂളിൽ വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമേ ഹാജരായിട്ടുള്ളു.

GHS Kooliyad Kasaragod Dt.

51🔆

 എന്നെ സംബന്ധിച്ചോളം വിരലിൽ എണ്ണാവുന്ന കുട്ടികളേ ഉള്ളൂ രക്ഷിതാക്കളുടെ സപ്പോർട്ട് വളരെ കുറവാണ്. കുട്ടികളാണെങ്കിൽ പ്രീപ്രൈമറി അനുഭവമില്ലാത്തവരും. ഇതുവരേയുള്ള മക്കളുടെ പ്രവർത്തനങ്ങളിൽ ഒരു രക്ഷിതാവിനെ പോലെ തന്നെയാണ് ഞാൻ നിന്നിട്ടുള്ളത്. ഇന്നത്തെ പരീക്ഷ യിൽ അവർ സ്വന്തമായി *ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതിയത് കണ്ടപ്പോൾ. മനസ്സ് നിറഞ്ഞു.* 

ജി എച്ച് എസ് പേരാമ്പ്ര പ്ലാന്റേഷൻ

മുതുകാട്

കോഴിക്കോട്

52 🔆

വാർഷിക മൂല്യനിർണയം ഒന്നാം ദിവസം കഴിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി..... കുട്ടികൾ ഭൂരിഭാഗം പേരും തനിയെ തന്നെ വായിച്ച് ഉത്തരം എഴുതുകയാണ് ചെയ്തത് ...... അതിൽ പ്രവർത്തനം 5 മുയൽ കണ്ട കാഴ്ചകൾ എത്ര മനോഹരമായാണ് കുട്ടികൾ എഴുതിയത് ...... ഒരു കുട്ടി പോലും ഒന്നും എഴുതാതെ മാറി നിന്നില്ല എന്നുള്ളതാണ്...... 

ആദ്യമായി ഒന്നാം ക്ലാസിൽ മലയാള ഭാഷ സംസാരിക്കാൻ പഠിച്ചു തുടങ്ങിയ അന്യ സംസ്ഥാന കുട്ടി അൽഷിഫ പോലും അവൾക്ക് ആകുന്ന രീതിയിൽ ഭംഗിയായി എഴുതി....വളരെ യേറെ സന്തോഷം തോന്നി......🥰🥰🥰

ജി എച്ച് എസ് തത്തപ്പിള്ളി

നോർത്ത് പറവൂർ

53🔆

+91 94958 05329: ഇന്നത്തെ പരീക്ഷ കുഞ്ഞുങ്ങൾക്ക് എളുപ്പമാരുന്നു. 90%കുട്ടികളും തന്നെ വായിച്ചു എഴുതി. 3,4കുട്ടികൾക്ക് സഹായം ആവശ്യമായി വന്നു. വളരെ സന്തോഷവും സംതൃപ്തിയും തോന്നി

54🔆

+91 97442 49290: ഒന്നാം ദിവസത്തെ പരീക്ഷ 90% കുട്ടികൾക്കും എളുപ്പമായിരുന്നു. വായിക്കാം നിറം നൽകാം, മുയൽ കണ്ട കാഴ്ചകൾ ഈ പ്രവർത്തനങ്ങൾ വളരെ നന്നായി തന്നെ കുട്ടികൾ ചെയ്തു എന്നതിൽ സന്തോഷം. ഇനിയുള്ള ദിവസങ്ങളും ഇങ്ങനെ തന്നെയായിരിക്കട്ടെ.

ജി എച്ച് എസ്

നൊച്ചിമ, ആലുവ

55🔆

 +91 97446 25208: ഇന്നത്തെ പരീക്ഷ മിക്ക കുട്ടികൾക്കും നല്ലത് പോലെ എഴുതാൻ കഴിഞ്ഞു... കുട്ടികളിൽ ആത്മവിശ്വാസം വരുത്താൻ കഴിയുന്ന തരത്തിൽ നിലവരമുള്ള ചോദ്യപേപ്പർ തയ്യാർ ചെയ്തതിനു നന്ദി... വരും ദിവസങ്ങളിലും ഇത്തരത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അധ്യാപർക്കും കുട്ടികൾക്കും സംതൃപ്തി നൽകി.. കുട്ടികൾ പരിചയപ്പെട്ട ലിപി അല്ലാത് മാത്രം ഒരു പോരായ്മ ആയി..

56🔆

 +91 94953 83589: കുട്ടികൾ സ്വന്തമായി വായിച്ചു എഴുതി. നല്ല എക്സാം ആയിരുന്നു.

57🔆 

+91 99460 35307: Sir, ഒന്നാം ദിവസത്തെ പരീക്ഷ സന്തോഷത്തോടെ പൂർത്തിയാക്കാൻ സാധിച്ചു.  നിറം കൊടുക്കാനുള്ള പ്രവർത്തനം വളരെ ഭംഗിയായി എല്ലാ കുട്ടികളും ചെയ്തിട്ടുണ്ട്..  തുടർന്നുവരുന്ന ഓരോ പ്രവർത്തനങ്ങളും കുട്ടികൾ വളരെ വേഗം വായിച്ച് എഴുതുന്നുണ്ടായിരുന്നു..18 കുഞ്ഞുമക്കളിൽ  രണ്ടു കുഞ്ഞുങ്ങൾക്ക്  മാത്രമേ ടീച്ചറിന്റെ   വിശദീകരണം ആവശ്യമായി വന്നുള്ളൂ.. സ്കൂളിൽ കുട്ടികളെ വിളിക്കാൻ വന്ന അമ്മമാർക്കും കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ട്  സന്തോഷമായി.. 🙏🙏🙏🙏

58🔆 

 +91 75618 48455: ഒന്നാം ക്ലസ്സുകാരെ പരിഗണിച്ചു, അവരുടെ മനസ്സറിഞ്ഞു എക്സാമിന്റെ ഒന്നാം ദിവസം കുട്ടികൾ സന്തോഷത്തോടെ എഴുതി

59🔆

+91 81568 63595: നിറഞ്ഞ മനസ്സോടെ അധ്യാപകരും 😊😊

60🔆

 +91 96336 06162: ഒന്നാം ദിവസത്തെ പരീക്ഷ കുട്ടികൾക്കും, അധ്യാപകർക്കും ഒരു പോലെ മനസ്സ് നിറഞ്ഞു. ഇനിയുള്ള പരീക്ഷകൾ ഇതു പോലെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻

 +91 93886 81046: ഒന്നാം ദിവസത്തെ പരീക്ഷ കുഞ്ഞുങ്ങളുടെ നിലവാരത്തിന് അനുയോജ്യമായിരുന്നു കുട്ടികളെല്ലാവരും നന്നായി വായിക്കുകയും താല്പര്യത്തോടെ ഉത്തരങ്ങൾ കണ്ടെത്തി എഴുതുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി  പരിഗണിക്കുന്നചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒട്ടേറെ ആശങ്ക കളോടെ  ആയിരുന്നു നമ്മളുടെ ഈ അധ്യയന വർഷം കടന്നുപോയതെങ്കിലും ഒന്നാം ദിവസത്തെ പരീക്ഷ മനസ്സിന് സംതൃപ്തിയും, സന്തോഷവും നൽകി. ഞങ്ങളുടെ ഒപ്പം നിന്ന് ഞങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി ഞങ്ങളെ സഹായിച്ച  സാറിനും മറ്റ് എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

61🔆 

+91 99478 52228: ഇന്നത്തെ  പരീക്ഷ കുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്ന നിലവാരത്തിലുളള ചോദ്യങ്ങൾ ആയിരുന്നു. എന്റെ ക്ളാസ്സിലെ 30 കുട്ടികളിൽ   25 പേർ ചോദ്യങ്ങൾ  തനിയെ വായിച്ച് ഉത്തരം എഴുതി.5 കുട്ടികൾക്ക് സഹായം ആവശ്യമായി വന്നു. വരും ദിവസങ്ങളിലെ പരീക്ഷകളും ഇതുപോലെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

GHS Pazhayarikandom,  Idukki

62🔆

 +91 94976 65292: ഇന്നത്തെ പരീക്ഷയിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് അനുയോജ്യമായിരുന്നു. ഭിന്നശേഷിയുള്ള കുട്ടിക്കും അനുയോജ്യമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.🙏👍

63🔆 

+91 83010 34773: ഒന്നാം ദിവസത്തെ മുല്യനിർണയം സന്തോഷവും സംതൃപ്തിയും നൽകി. പ്രത്യേക പരിഗണന നൽകേണ്ടവർക്ക് മാത്രമാണ് സഹായം വേണ്ടിവന്നത്.

രണ്ടാം ദിവസം

64🔆 

 +91 74031 71052: ഇന്നലെ നടന്ന ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ നിലവാരം പുലർത്തിയിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് വളരെ പ്രയാസമായി അനുഭവപ്പെട്ടു സംഭാഷണവും , കഥയും

65🔆 

 VincyThomas : കഥ എഴുത്തു പരിചയമായില്ല... വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു....

66🔆 

+91 97457 38513: സംഭാഷണം എഴുതാൻ ബുദ്ധിമുട്ടില്ലായിരുന്നു. കഥ എഴുതുമ്പോൾ ചില കുട്ടികൾക്ക് തുടക്കം കിട്ടാൻ ബുദ്ധിമുട്ടി.തന്നിരിക്കുന്ന ചിത്രത്തിന് പാഠഭാഗവുമായി ചെറുതായെങ്കിലും ബന്ധമുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് പെട്ടെന്ന് connect ആയേനെ. എങ്കിലും ചിത്രത്തിൽ കണ്ട കാര്യങ്ങൾ വച്ച് കുട്ടികൾ എഴുതി.

67🔆 

+91 81568 63595: സംഭാഷണം, എഴുതാൻ പ്രയാസമുണ്ടായിരുന്നു.

68🔆 

 +91 99954 60303: സംഭാഷണം , കഥ എന്നിവ പ്രയാസമായിരുന്നു

69🔆 

 +91 94959 66303: സംഭാഷണം, കഥ എന്നിവ 9/14 കുട്ടികൾക്ക് വിഷമം നേരിട്ടു. സ്വയം വാക്യങ്ങൾ പറഞ്ഞെങ്കിലും എഴുതാൻ കഴിഞ്ഞി ല്ല. Tr ടെ ഭാവനയിലെ ലഘു വാക്യങ്ങൾ കഥ യായി എഴുതി. 5 പേർ നന്നായി പ്രവർത്തനങ്ങൾ ചെയ്തു

70🔆 

+91 97450 93057: സംഭാഷണവും കഥയും കുട്ടികൾക്ക് കുറച്ചു പ്രയാസമായിരുന്നു.എന്നാലും നന്നായി എഴുതിയവരും ഉണ്ട്.സംഭാഷണത്തിന്റെ സന്ദർഭം കുട്ടികൾക്ക് കുറച്ചു കൂടി പരിചിതമായ ത് ആകാമായിരുന്നു

71🔆 

 +91 97459 65440: കഥയും സംഭാഷണവും കുറച്ച് പ്രയാസമായിരുന്നു. എങ്കിലും നന്നായി എഴുതിയവരും ഉണ്ട്. കുട്ടികൾക്ക് പരിചിതമായ കഥാപാത്രങ്ങളും സന്ദർഭവുമായിരുന്നെങ്കിൽ കുറച്ച് കൂടി എഴുതിയേനെ.

72🔆 

+91 99618 99656: സംഭാഷണം എല്ലാവരും നന്നായി എഴുതി. കഥ എഴുതാൻ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

73🔆 

+91 75618 48455: എളുപ്പത്തിനൊരു ഞെരുക്കം എന്നാ പോലെ രണ്ടാം ദിവസം കുട്ടികൾ പ്രയാസപ്പെട്ടു

74🔆 

+91 97442 49290: സംഭാഷണം നന്നായിരുന്നു, കഥാസന്ദർഭം പരിചിതമായിരുന്നെങ്കിൽ കഥ എളുപ്പമായേനേ.

75🔆 

+91 90486 05587: സംഭാഷണവും കഥയും ചെറിയ പ്രയസമായിരുന്നു.എന്നാലും നന്നായി എഴുതുന്നവർ നന്നായി തന്നെ എഴുതി. ഒന്നും എഴുതാതിരുന്നവർ ആരും തന്നെയില്ല എന്നതിൽ സന്തോഷം

76🔆 

+91 98952 06610: സംഭാഷണം എല്ലാവരും നന്നായി എഴുതി. കഥ എഴുതാൻ കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.എന്നാലും നന്നായി എഴുതുന്നവർ നന്നായി തന്നെ എഴുതി

77🔆 

+91 97446 25208: മിക്ക കുട്ടികൾക്കും കൂട്ടങ്ങൾ ആക്കാനും നല്ല ആരോഗ്യ ശീലത്തിന് വേണ്ടവയെ കണ്ടെത്താനും കഴിഞ്ഞു.. സംഭാഷണം എഴുതാൻ 80% ത്തോളം കുട്ടികൾക്കും കഴിഞ്ഞു.. കുറച്ചു കുട്ടികൾ പിന്തുണയോടുകൂടി എഴുതി.. കഥ എഴുതാൻ മിക കുട്ടികൾക്കും പ്രയാസം അനുഭവപ്പെട്ടു.. പെൻസിന് ചിറക് കിട്ടിയാൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചപ്പോഴാണ് കുട്ടികൾ കഥ എഴുതാൻ തുടങ്ങിയത്.. ഇന്നലത്തെ പരീക്ഷയുടെ അനുഭവം വച്ച് ആകാശത്തുനിന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് മിക്ക കുട്ടികളും കഥയായി എഴുതിയത്.. അതിൽ നിന്ന് വേറിട്ട ഒന്നായിരുന്നു ശ്രീഹരി എന്ന കുട്ടിയുടെ ചിറക് എന്ന കഥ.. 👆👆👆

 78🔆

Deepa.V മലപ്പുറം: മിക്കവാറുംകുട്ടികൾ നന്നായി എഴുതി

79🔆 

+91 85471 36950: ഒന്നാം ദിവസത്തെ ചോദ്യം പോലെ കഥയും സംഭാഷണവും പാഠഭാഗവുമായി ബന്ധമുള്ളതായിരുന്നെങ്കിൽ കുറേക്കൂടി എഴുതാൻ കഴിയുമായിരുന്നു. രചനോത്സവം എഴുതുന്ന കുട്ടികൾ നന്നായി ചെയ്തു.

80🔆 

+91 94466 15436: ഇന്നത്തെ പറക്കുന്ന പെൻസിൽ മിക്കവരും ഇന്നലത്തെ പ്രവർത്തനത്തെ ബന്ധിപ്പിച്ചു കൊണ്ട്  എഴുതി കണ്ടകാ ഴ്ചകൾ  ഉൾപ്പെടുത്തി പക്ഷേ സംഭാഷണം എഴുതാൻ കുട്ടികൾക്കു  പകുതി പേർക്കു സഹായം വേണ്ടിവന്നു. റോൾപ്ലേ നടത്തി  പിന്നീട് എഴുതിപ്പിച്ചു . സംഭാഷണം ക്ലാസ്സിൽ റോൾപ്ലേ ചെയ്യാറുണ്ടായിരുന്നു  കഴിഞ്ഞവർഷം ഇത്തവണ അങ്ങനെയുള്ള പ്രവർത്തനങ്ങൾ ആവർത്തിച്ചു ചെയ്യാൻ  എനിക്ക് പറ്റിയില്ല. അത്  ഈ പ്രവർത്തനത്തിൽ

81🔆 

Preeja Anil: രണ്ടാം ദിനം മൂല്യനിർണ്ണയം

സംഭാഷണം 14പേർ സഹായം കൂടാതെ തന്നെ എഴുതി. മറ്റു കുഞ്ഞുങ്ങൾക്ക് ചെറിയ സഹായം വേണ്ടി വന്നു. കഥ എഴുതാം പ്രവർത്തനം 80% കുഞ്ഞുങ്ങളും സ്വന്തമായിത്തന്നെ എഴുതി. മറ്റുള്ളവർക്ക് ചെറിയ സഹായം വേണ്ടി വന്നു. രണ്ടു കുഞ്ഞുങ്ങൾ പെൻസിലിന് ചിറക് വന്നു പറന്നു കാഴ്ചകൾ കണ്ടു എന്നിങ്ങനെ  എഴുതി. കഥയ്ക്ക് വ്യത്യസ്തമായ തലക്കെട്ടുകൾ കുഞ്ഞുങ്ങൾ നൽകി. മായാജാലക്കാരൻ പെൻസിൽ പറക്കും പെൻസിൽ പെൻസിലും ഋതികയും etc ആശയങ്ങൾ കണ്ടെത്തി എഴുതാൻ കുഞ്ഞുങ്ങൾ ശ്രമിക്കുന്നുണ്ട് എന്നത് തന്നെ നല്ല സന്തോഷം നൽകുന്നു.

കഥ പറയൽ, [ 'ദിവസം രണ്ട് പേര് ] രചനോത്സവം, സാങ്കല്പിക ഡയറി എഴുത്ത് എന്നിവ കുഞ്ഞുങ്ങളുടെ എഴുത്തിനെ നന്നായി സ്വാധീനിക്കുന്നുണ്ട് എന്നതിന് സംശയമില്ല.

82🔆 

+91 97457 38513: ഇന്നലത്തെ പോലെ സംതൃപ്തി കുട്ടികൾക്ക് ഇന്ന് കിട്ടിയിട്ടില്ലായിരിക്കും. എന്റെ ഒരു രക്ഷിതാവ് അയച്ച ഓഡിയോ ആണിത്.👇

83🔆 

 😍സGന 😍: കഥ എല്ലാ കുട്ടികളും പൂർത്തിയാക്കി. സഹായം വേണ്ടി വന്നില്ല . സംഭാഷണം പകുതി കുട്ടികൾക്കും പൂർത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.ക്ലാസ്സിൽ റോൾ പ്ലേ നടത്തി ധാരണ രൂപീകരിച്ചു, സംഭാഷണം പൂർത്തിയാക്കി.

84🔆 

 +91 94959 66303: എന്റെ ക്ലാസ്സിൽ രചനോൽത്സവം ഫ്ലോപ്പ് ആണ് എന്നു തന്നെ പറയാം. നാലഞ്ച് പേരാണ് കഥ എഴുതി വരാറുള്ളത്. അവർക്കു മെച്ചവും ഉണ്ട്.അവർക്കു രക്ഷിതാക്കളുടെ സഹായം കിട്ടുന്നത് കൊണ്ടാണ് കഥ പൂർത്തിയാക്കാൻ പറ്റുന്നത്.പക്ഷെ ബാക്കി കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായം കിട്ടുന്നില്ല. അവർ രചനോൽത്സവത്തിൽ ഭാഗഭാക്കആവുന്നില്ല. രക്ഷിതാക്കളുടെ സഹായം ഇല്ലാതെ ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ട് ആണ്.ഇന്നലെ ഭാവന വിരിഞ്ഞില്ല എന്റെ കുട്ടികൾക്ക്. Tr ചോദിച്ച ചോദ്യങ്ങളിലൂടെ വാക്യങ്ങൾ പറഞ്ഞ് അത് കഥയായി മാറി. അതിനാൽ കഥ എഴുതിയ കുട്ടികളുടെ കഥ ഒരു പോലെ വന്നു. ഭാവന വിരിയാൻ താമസം വന്നു.

85🔆 

+91 94959 66303: ക്ലാസ്സിൽ pta യിൽ രചനോൽത്സവം  കഥ എഴുതൽ ഡെമോൺസ്ട്രഷൻ നടത്തി.... എന്നിട്ടും കുറച്ചു കുട്ടികൾക്ക് രക്ഷിതാക്കളുടെ പിന്തുണ കിട്ടുന്നില്ല.... ചെയ്യുന്നവർക്കെങ്കിലും കിട്ടട്ടെ എന്നു കരുതി രചനോൽത്സവ പ്രവർത്തനങ്ങൾ poorthiyakki

86🔆 

Deepa.V മലപ്പുറം: രചനോത്സവം മുഴുവൻ ചെയ്യാൻ സാധിച്ചിട്ടില്ല എങ്കിലും കുറച്ചു പ്രവർത്തനങ്ങൾ ചെയ്തു അത് കുട്ടികളിൽ നല്ല മാറ്റം ഉണ്ടാക്കി മലപ്പുറം: കുട്ടികൾക്ക് എന്നും വായനക്കാർഡുകൾ നൽകിയിരുന്നു വായിക്കാൻ അതാണ് കൂടുതൽ ഫലപ്രദമായത്

87🔆 

+91 94958 20960: കുട്ടികൾ നന്നായി വായിക്കും പക്ഷേ എഴുതുമ്പോൾ ചിഹ്നങ്ങൾ വിട്ടു പോകുന്നു

മൂന്നാം ദിവസം

88🔆 

 Preeja Anil: മൂല്യനിർണയം മൂന്നാം ദിനം

വരികൾ കൂട്ടിച്ചേർക്കാം പ്രവർത്തനം കുഞ്ഞുങ്ങൾ രണ്ടു പേർ ഒഴികെ നന്നായി ചെയ്തു. രണ്ട് പേർക്ക്  ചെറിയ സഹായം വേണ്ടി വന്നു. ഇഴയൻ പുഴു  ട്ടികപൂർത്തിയാക്കാൻപ്രവർത്തനം എല്ലാവരും വളരെ വേഗം തന്നെ പൂർത്തി യാക്കി. കുഞ്ഞുങ്ങൾ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതി.😊

 89🔆

+91 62824 95598: കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു. അവർ തനിയെ വായിച്ച് ഉത്തരം എഴുതി. 3/4 പേർക്ക് മാത്രം ചെറിയ സഹായം വേണ്ടിവന്നു. നമ്മുടെ വിവരണം ഒന്നും അവർക്ക് ആവശ്യം ഉണ്ടായിരുന്നില്ല. വളരെ വേഗം ചെയ്തു കഴിഞ്ഞു.

90🔆 

+91 97785 66619: കുട്ടികൾ വളരെ പെട്ടന്ന് തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. വരികൾ കണ്ടെത്താൻ തുടക്കത്തിൽ ഒന്ന് പ്രയാസപ്പെട്ടെങ്കിലും പിന്നീട് പുതിയ പുതിയ വരികൾ കണ്ടെത്തി എഴുതി.

91🔆 

 +91 97459 65440: ഇന്ന് കുട്ടികൾക്ക് യോജിച്ച പ്രവർത്തങ്ങൾ ആയിരുന്നു.

കുട്ടികൾക്ക് തന്നെ വായിച്ച് ഉത്തരം എഴുതാൻ കഴിഞ്ഞു.ചുരുക്കം ചിലർക്ക് ചെറിയ സഹായം വേണ്ടി വന്നു.

92🔆

+91 94466 15436: വരികൾ  കൂട്ടിച്ചേർത്തു എഴുതാൻ കുട്ടികൾക്കു  പ്രയാസമുണ്ടായില്ല. ഇഴയൻ പുഴുവിന്റെ  പ്രവർത്തനത്തിൽ പഴുതാരയുടെ പേര് റഞ്ഞുകൊടുത്തു .ഒച്ചിന്റെയും പേര് കിട്ടിയില്ല. ചെറിയ വിശദീകരണം കൊടുത്തു .കുട്ടികൾക്കു ചെയ്യാൻ കഴിഞ്ഞു ഇന്നത്തെ പ്രവർത്തനങ്ങൾക്ക് സമയം തികഞ്ഞു

 93🔆

 +91 81568 63595: ഇന്ന് എക്സാം പൊതുവേ നല്ല രീതിയിൽ തന്നെ കുട്ടികൾ എഴുതി വരികൾ കണ്ടെത്തുന്നത് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും എല്ലാവരും തന്നെ നന്നായിട്ട് ചെയ്തു

94🔆 

+91 75618 48455: കുട്ടികൾ പുഞ്ചിരിച്ചു കൊണ്ട് പൂമ്പാറ്റയെ കുറിച്ച് എഴുതുന്നത് കാണാൻ സാധിച്ചു. കൂടുതൽ വിവരണങ്ങൾ വേണ്ടി വന്നില്ല. എല്ലാ കുട്ടികളെയും പരിഗണിച്ചു എല്ലാവർക്കും സന്തോഷമായി മൂന്നാം ദിവസത്തെ പ്രവർത്തനങ്ങൾ.

95🔆 

 +91 99618 99656: കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു. അവർ തനിയെ വായിച്ച് ഉത്തരം വളരെ വേഗം ചെയ്തു കഴിഞ്ഞു.

96🔆

Reana SKaria

എല്ലാം കുഞ്ഞുങ്ങളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങൾ ആയിരുന്നു.3,4പേർക്ക് ചെറിയ സഹായം വേണ്ടി വന്നു. കുഞ്ഞുങ്ങൾ വളരെ happy ആയിരിന്നു

 97🔆

+91 70122 18354: ഇന്നത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയാസമില്ലാതെ എഴുതാൻ പറ്റിയവ ആയിരുന്നു. പ്രവർത്തനം 12 ൽ ചെറുജീവികൾ എന്ന പട്ടികയിൽ പശുവിനെയും  മറ്റു മൃഗങ്ങളെയും കൊടുക്കണമായിരുന്നോ ( ഓന്ത്, അരണ, അണ്ണാൻ, പല്ലി എന്നിവർ ഉണ്ടല്ലോ?) HB യിൽ എങ്ങനെ എന്ന് വ്യക്തമാക്കിയിരുന്നില്ല.പ്രവർത്തനം 13 എളുപ്പമുള്ളതായിരുന്നെങ്കിലും കുട്ടികൾക്ക് അതിൽ  ഓരോ കുട്ടികൾക്കും തോന്നിയപോലെ മിഠായി വാരികൊടുത്തത് എന്തേ ടീച്ചറേ എന്ന് എല്ലാവരും ചോദിച്ചു. സാഹചര്യം മാറ്റമായിരുന്നു.

98🔆 

91 97449 05870: പൂമ്പാറ്റയെക്കുറിച്ച് കവിത എഴുതിയപ്പോൾ ഒരിക്കൽ ഞാൻ ക്ലാസ്സിൽ പറഞ്ഞു കൊടുത്ത അറിവ് (പൂമ്പാറ്റ കാലുകൾ കൊണ്ട് രുചി അറിയുന്നു )3,4 കുട്ടികൾ കവിതയിലെ വരികൾ ആക്കി. ഒരുപാട് സന്തോഷം തോന്നി. നിലവാരം ഉള്ള ചോദ്യങ്ങൾ ആയിരുന്നു 👍

അനുബന്ധം










Friday, December 22, 2023

47. പരീക്ഷയിൽ തിളങ്ങി ഒന്നാം ക്ലാസുകാർ


ഒന്നാം ക്ലാസില്‍ ഈ വര്‍ഷം നടപ്പിലാക്കിയ സംയുക്തഡയറി, സചിത്രനോട്ട് ബുക്ക്, രചനോത്സവം എന്നിവ കുട്ടികളില്‍ എന്തു മാറ്റമുണ്ടാക്കി?

രണ്ടാം ടേം പരീക്ഷ കഴിയുന്ന വേളയില്‍ ആറുമാസത്തെ അധ്യയനാനുഭവങ്ങളുടെ ഫലം എങ്ങനെ എന്ന് അധ്യാപകരോട് ചോദിക്കേണ്ടതുണ്ട്.

പതിമൂവായിരത്തില്‍പരം ഒന്നാം ക്ലാസ് അധ്യാപകരുണ്ട്. അവരയില്‍ ഒരു വിഭാഗത്തിന് അവധിക്കാലപരിശീലനത്തില്‍ പങ്കെടുക്കാനായില്ല. ദിനവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണവര്‍. ക്ലസ്റ്റര്‍ പരിശീലനവും പിന്തുണാസാമഗ്രികളും വാട്സാപ്പ് കൂട്ടായ്മകളുമാണ് അവരെ സഹായിക്കാനുണ്ടായിരുന്നത്. വേറെയും പരിമിതികല്‍ ഉണ്ടായിരുന്നു. ആ പരിമിതികള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ആത്മാര്‍ഥമായി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകര്‍ ക്ലാസില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച് ക്രിസ്മസ് പരീക്ഷയെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നു

  • സ്വതന്ത്രരചനയ്കുളള രണ്ടു പ്രവര്‍ത്തനങ്ങളാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്

  • അന്നത്തെ അനുഭവങ്ങള്‍ ഡയറി രൂപത്തിലെഴുതുക ( പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചെഴുതുന്നതിനു പകരം ഓരോ കുട്ടിയും വ്യത്യസ്തമായ കാര്യങ്ങള്‍ ലഘുവാക്യങ്ങളില്‍ എഴുതണം)

  • ചിത്രത്തെ ആസ്പദമാക്കി കഥ എഴുതുക എന്നതായിരുന്നു രണ്ടാമത്തെ പ്രവര്‍ത്തനം

  • തത്സമയഡയറിയെഴുത്ത്  കുട്ടികള്‍ എങ്ങനെ ഏറ്റെടുത്തു എന്ന് ചുവടെ വായിക്കാം.

1

കുട്ടികൾ മനോഹരമായി എഴുതി. 

നിഷടീച്ചര്‍

 ":കുട്ടികൾ മനോഹരമായി എഴുതി. ഒരു ടെൻഷനും ഇല്ലാതെ. ആകെ 11 ൽ 10 കുട്ടികൾ പരീക്ഷ എഴുതി.3 പേർ ഒഴികെ ബാക്കി 7 കുട്ടികളും നന്നായി ഡയറി എഴുതി. എനിക്ക് വളരെ സന്തോഷം തോന്നി. ഒന്നും പറയേണ്ടി വന്നില്ല. നാട്ടിൽ ഒരാഴ്ച ആയി ഉത്സവം നടക്കുന്നുണ്ട്. പോയ കുട്ടികൾ അത് ഡയറിയിൽ എഴുതി.ഞാൻ ഉത്സവത്തിന് പോയപ്പോൾ അവർക്ക് മാലയും മറ്റും വാങ്ങി കൊണ്ട് കൊടുത്തിരുന്നു ഇന്നലെ. അതൊക്ക അവർക്ക് ഡയറിയിൽ എഴുതാൻ സാധിച്ചു. ഇന്നലെ പിറന്നാൾ ഉണ്ടായിരുന്ന കുട്ടിക്ക് അതിന്റെ വിശേഷവും എഴുതാൻ കഴിഞ്ഞു.ഇന്നലത്തെ പരീക്ഷ നല്ലതായിരുന്നു എന്നൊക്കെ കുട്ടികൾ എഴുതി.അവർ അക്ഷരങ്ങൾ പറഞ്ഞു പറഞ്ഞു എഴുതാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി സർ. 

2

എഴുത്തും ചിത്രവും ഉഷാർ

ആയിഷ: 

"പതിവായി ഡയറി എഴുതിവരുന്നവർക്ക് എഴുതാൻ ബുദ്ധിമുട്ട് ഒന്നും അനുഭവപ്പെട്ടില്ല.. എഴുതേണ്ട കാര്യങ്ങൾ പോലുംചോദിക്കുകയോ പറയുകയോ ചെയ്യേണ്ട ആവശ്യം വന്നില്ല... ഒട്ടും എഴുതാതെ വരുന്ന ഒരാൾ മാത്രം ഉള്ളൂ ക്ലാസ്സിൽ.. തനിയെ എഴുതാൻ അവനു ബുദ്ധിമുട്ട് അനുഭവപ്പെട്ടു.അധ്യാപികയുടെ സഹായത്താൽ വാക്യങ്ങൾ പൂർത്തീകരിച്ചു. രക്ഷിതാക്കളുടെ ഇടപെടൽ കൂടുതലായി വരുന്നിടത്താണ്  കുട്ടികൾക്ക് തത്സമയം ഡയറി എഴുതുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്ന് തോന്നുന്നു.

ഡയറി എഴുതാൻ വന്നപ്പോൾ എന്നും എഴുതി വരുന്നവർക്ക് വളരെ  സന്തോഷം ആയി  " *ടീച്ചറെ പരീക്ഷയ്ക്കും നമുക്ക് ഡയറി തന്നെഎഴുതാൻ വന്നു ല്ലേ*"

എഴുത്തും ചിത്രവും ഉഷാർ ആയി 

എ. എൽ. പി. സ്കൂൾ

തോട്ടക്കര

ഒറ്റപ്പാലം

പാലക്കാട്‌

3

അമ്മമാരുടെ സപ്പോർട്ടു കൊണ്ടാണ് കുട്ടികൾ എഴുതുന്നതെന്ന പലരുടെ യും മുൻധാരണ തിരുത്താൻ അവസരം കിട്ടി

ജയന്തി : 

"ഇന്നത്തെ പ്രവർത്തനം വളരെ ഉല്ലാസപ്രദമായിരുന്നു. ഡയറി എഴുത്ത് അദ്ഭുതപ്പെടുത്തി. 37 കുട്ടികൾ ഉള്ള ക്ലാസ്സിൽ 33 വ്യത്യസ്ത ഡയറികൾ .. 4 പേർ സ്ക്കൂൾ മേൽക്കൂരയിൽവന്നിരുന്ന വെള്ളിമൂങ്ങയെക്കുറിച്ച് എഴുതി.

സചിത്ര ഡയറി എന്നത് ഇത്ര ഭംഗിയാക്കി ചെയ്തത് കണ്ട് വല്ലാത്ത സന്തോഷം ... ഡയറിയെഴുത്ത് ഭാഷാപരമായ വലിയ മുന്നേറ്റം  അഭിമാനം ...

3 പേർ വാക്യഘടന പാലിച്ചില്ല. അക്ഷരത്തെറ്റുകൾ ഉണ്ടായി. ചിഹ്നം ഇരട്ടിപ്പ് എന്നിവയിൽ.

എല്ലാവരും വാക്കകലം പാലിച്ചെഴുതാൻ പരിശീലിച്ചിട്ടുണ്ട്.

ഭാഷോത്സവ വേളയിലെ കൂട്ടെഴുത്ത് പരിശീലനം എഡിറ്റിംഗിൻ്റെ പരിശീലനം കൂടിയായി മാറിയതിനാൽ എഴുതിയത് വായിച്ചു നോക്കി തിരുത്തി എഴുതാൻ കുട്ടികൾ ശീലിച്ചിട്ടുണ്ട്.

തത്സമയ ഡയറിയെന്നത് വലിയ സന്തോഷമായി. അമ്മമാരുടെ സപ്പോർട്ടു കൊണ്ടാണ് കുട്ടികൾ എഴുതുന്നതെന്ന പലരുടെ യുംമുൻ ധാരണ തിരുത്താൻ അവസരം കിട്ടി. കുട്ടികൾ ഇത്രയും ഭംഗിയായി എഴുതുന്നുവെന്നത് അഭിമാനം

ഭാഷോത്സവ വേളയിലെ കൂട്ടെഴുത്ത് പരിശീലനം എഡിറ്റിംഗിൻ്റെ പരിശീലനം കൂടിയായി മാറിയതിനാൽ എഴുതിയത് വായിച്ചു നോക്കി തിരുത്തി എഴുതാൻ കുട്ടികൾ ശീലിച്ചിട്ടുണ്ട്. വളരെ നിലവാരമുള്ള കുട്ടിയുടെ മനസ്സറിഞ്ഞ ചോദ്യപേപ്പർ തത്തമ്മയും മക്കളും എന്ന വായനസാമഗ്രിയും ചോദ്യങ്ങളുമെല്ലാം സ്വന്തമായി വായിച്ച് ഉത്തരമെഴുതി. 2 പേർക്ക് പിന്തുണ വേണ്ടി വന്നു. ഒന്ന് അന്യസംസ്ഥാനത്തു നിന്നുള്ള കുട്ടി. ഒരു കുട്ടി ഇപ്പോഴാണ് വായനയിലേക്കും എഴുത്തിലേക്കും എത്തുന്നുള്ളു. 2 പേർ ഒഴിച്ച് 35 പേരും സ്വന്തമായി എഴുതിയിട്ടുണ്ട്. അനുമോദന റാലി വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു

ചോദ്യപേപ്പർ കണ്ടപ്പോൾ ചിരി വരുന്നുവെന്ന് ഒരു കുട്ടിയുടെ പ്രതികരണം എന്തേ ചിരി വരാൻ എന്ന് ചോദിച്ചപ്പോൾ അത്രയ്ക്കും എളുപ്പമുള്ള പേപ്പർ എന്ന്. പിന്നെ നിറം കൊടുക്കാനുള്ള ചിത്രം ഉണ്ടായത് വലിയ സന്തോഷം പ്രത്യേകിച്ചും അന്യസംസ്ഥാനക്കുട്ടിക്ക്

പൊതുവെ ചെറിയ പിന്തുണകൾ വേണ്ടിവരുന്ന വർ 4 പേർ ഉണ്ട്. 37 പേർ ഉള്ളതിൽ 33 പേരും സ്വതന്ത്ര വായന, സ്വതന്ത്രരചന എന്നീ ശേഷികൾ നേടിയിട്ടുണ്ട്.ഭാ ഷോത്സവത്തിലൂടെ കുറെ കുട്ടികൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടിവരും.പരീക്ഷയ്ക്കു മുന്നെ ഭാഷോത്സവം നടത്തിയത് സ്വതന്ത്ര വായനയിലേക്കും സ്വതന്ത്രരചനയിലേക്കും മുന്നേറ്റം കുറിച്ചിട്ടുണ്ട്.

എ.എം എൽ .പി സ്ക്കൂൾ മൂർക്കനാട് 

മങ്കട

4

പിന്തുണ വേണ്ടവർ എല്ലാവരും അന്യഭാഷ വീടുകളിൽ കേൾക്കുന്നവരും സംസാരിക്കുന്നവരും ആണ്.

ധന്യ. എം. വി

"ഇന്നലത്തെ മലയാളം പരീക്ഷ പൊതുവേ മികച്ച രീതിയിൽ കുട്ടികൾക്ക് എഴുതാനായി സാധിച്ചു. ഇത്തവണത്തെ ഭാഷാപഠനസമീപനങ്ങളോടു ചേർന്നു നിൽക്കുന്ന ചോദ്യങ്ങൾ ആയിരുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.

പ്രവർത്തനം 2- ഭൂരിഭാഗം കുട്ടികളും സ്വന്തമായി വായിച്ചു നോക്കി ഉത്തരം കണ്ടെത്തി. ചിലർ ഉത്തരം പറഞ്ഞുനോക്കി ആ വാക്ക് വായനാസമഗ്രിയിൽ നിന്നും കണ്ടുപിടിച്ച് എഴുതാൻ ശ്രമിച്ചു. വായനയിലും എഴുത്തിലും പിന്തുണ വേണ്ട കുട്ടികൾ ആണവർ. എങ്കിലും അവർക്കും അത്ര പ്രയാസം തോന്നിയില്ല.

പ്രവർത്തനം 3 എല്ലാവർക്കും എളുപ്പമായിരുന്നു.

പ്രവർത്തനം 4 ൽ പിന്തുണ വേണ്ടവർ ഉണ്ടായിരുന്നു. എങ്കിലും കൂടുതൽ പേർക്കും തനിയെ എഴുതാൻ സാധിച്ചു. പിന്തുണ വേണ്ടവർ എല്ലാവരും അന്യഭാഷ വീടുകളിൽ കേൾക്കുന്നവരും സംസാരിക്കുന്നവരും ആണ്. അതിൻ്റേതായ പരിമിതി എഴുത്തിനെ ബാധിക്കുന്നുവെങ്കിലും" മെച്ചപ്പെട്ടുവരുന്നുണ്ട്. 

ഗവ. യു. പി സ്കൂൾ നട്ടാശ്ശേരി

കോട്ടയം

5

ധാരാളം കുട്ടികൾ സ്വയം രചിക്കുകയുണ്ടായി.

ഫസ്ന +91 81379 60738: 

ഒന്നാം ക്ലാസിലെ ഒന്നാം ദിവസത്തെ പരീക്ഷ(ഉദ്ഗ്രഥിതം) വളരെ നിലവാരം ഉള്ളതായിരുന്നു. കുട്ടികളിലെ ഭാഷ ശേഷിയില്‍ ആത്മവിശ്വാസം നൽകാൻ ഇതിന് സാധിച്ചു എന്ന് കരുതുന്നു.

രണ്ടും മൂന്നും പ്രവർത്തനം നിഷ്പ്രയാസം കുട്ടികൾക്ക് ചെയ്യുവാൻ സാധിച്ചു. കുട്ടികൾക്ക് ഉചിതമായ രീതിയിലുള്ള വായന സാമഗ്രികൾ ആണ്  ഉൾപ്പെടുത്തിയിട്ടുണ്ടായത് അതുകൊണ്ടുതന്നെ കുട്ടികൾ സ്വയം തന്നെ എളുപ്പത്തിൽ വായിക്കുകയാണ് ഉണ്ടായത്.

നാലാമത്തെ പ്രവർത്തനത്തിൽ ചില കുട്ടികൾക്ക് ലേഖനത്തിന് പിന്തുണ നൽകേണ്ടി വന്നു (6).എങ്കിലും പരിചിതമായ മേഖലയിൽ നിന്നുള്ള ചോദ്യം കാരണം ധാരാളം കുട്ടികൾ സ്വയം രചിക്കുകയുണ്ടായി.

എ. എം. എൽ. പി സ്കൂൾ

6

ക്ലാസിലെ 33 മക്കളിൽ 30 പേരും സ്വയം വായിച്ച് ഉത്തരം സഹായമില്ലാതെ കണ്ടെത്തി

അഭിലാഷ് സി.ജി: 

ഇന്നലെ നടന്ന മലയാളം പരീക്ഷ മുഴുവനായും നമ്മൾ പിന്തുടരുന്ന ആശയാവതരണ രീതിയോടും സചിത്ര പുസ്തകത്തോടും ഈയടുത്ത് നടത്തിയ ഭാഷോത്സവത്തോടും ബന്ധപ്പെടുത്തി വന്നു എന്നു തന്നെ പറയാം , അതുപോലെ എല്ലാ തരക്കാരെയും പരിഗണിക്കുകയും ചെയ്തു. അതിൽ എടുത്തു പറയേണ്ടത് ആ വായന സാമഗ്രിയാണ്. അമ്മത്തത്തയും കുഞ്ഞുങ്ങളും . ക്ലാസിലെ 33 മക്കളിൽ 30 പേരും സ്വയം വായിച്ച് ഉത്തരം സഹായമില്ലാതെ കണ്ടെത്തിയിരുന്നു. 3 പേർ പിന്തുണയോടെവായിച്ചു. ഈ മൂന്നുപേരും ത്ത എന്ന് വരുന്ന വാക്കുകൾ നിഷ്പ്രയാസം കണ്ടെത്തി. പൊതുവായി പറഞ്ഞാൽ ഒന്നാം ദിവസം ആസ്വാദ്യകരം. അനുമോദന റാലിയിൽ കൂട്ടി ചേർത്ത് വരയൽ അത് കുട്ടികൾക്ക് നന്നായി ചിത്രസാധ്യത വളർത്തുന്ന പ്രവർത്തനമായി. അതിന്റെ ലേഖനം ഉത്സവ മേളവുമായി സ്വതന്ത്ര്യ രചനയാക്കി ബന്ധപ്പെടുത്താനും മക്കൾക്കായി.

എ.എൽ.പി.എസ്.

തത്തനംപുള്ളി

പട്ടാമ്പി, പാലക്കാട് .

7

സ്വതന്ത്രമായി എഴുതുന്നതിൽ ഒരു കുട്ടിക്ക് മാത്രം പ്രയാസം നേരിട്ടു. 

അമല. ആർ

ഒന്നാം ദിവസം മലയാളം പരീക്ഷ കുട്ടികളുടെ നിലവാരത്തിന് യോജിച്ച പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. തന്നിരിക്കുന്ന വായന സാമഗ്രി കുട്ടികൾക്ക് തനിയെ വായിക്കാൻ സാധിക്കുകയും ഉത്തരം കണ്ടെത്തി എഴുതുവാനും സാധിച്ചു. സ്വതന്ത്രമായി എഴുതുന്നതിൽ ഒരു കുട്ടിക്ക് മാത്രം പ്രയാസം നേരിട്ടു. പിന്തുണ പ്രവർത്തനം ആവശ്യമായി വന്നു. ക്ലാസ് പ്രവർത്തനം ചെയ്യുന്നത് പോലെ തന്നെ വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ പരീക്ഷയെ അഭിമുഖീകരിച്ചത്. കുട്ടികളുടെ മനസ്സറിഞ്ഞ് തയ്യാറാക്കിയ ചോദ്യപേപ്പറുകൾ നല്ല നിലവാരം പുലർത്തുന്നത് തന്നെയായിരുന്നു.

ഗണപതി വിലാസം എൽ. പി. സ്കൂൾ.

ചിങ്ങോലി.

ഹരിപ്പാട് ഉപജില്ല, ആലപ്പുഴ ജില്ല

8

ചോദ്യപേപ്പർ സ്വയം വായിച്ചെടുക്കുന്ന മത്സരം തന്നെ നടന്നു.

സുധിമ: 

ഓണപ്പരീക്ഷയ്ക്ക് ചോദ്യങ്ങൾ ഞാൻ വായിച്ചു കൊടുത്തിരുന്നു. ഭാഷോത്സവം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ഒന്നു മുതൽ ചോദ്യപേപ്പർ സ്വയം വായിച്ചെടുക്കുന്ന മത്സരം തന്നെ നടന്നു. പിന്നാക്കം നിൽക്കുന്ന കുഞ്ഞുങ്ങൾ മറ്റുള്ളവർ വായിച്ചു കൊടുക്കുന്ന ചോദ്യങ്ങൾ കേട്ട് ഉത്തരം മനസ്സിലാക്കി എടുക്കുന്നു. അതുതന്നെ വലിയ ഒരു മാറ്റമായി തോന്നി. പരീക്ഷ എന്നെല്ലാം പറഞ്ഞ് കുട്ടികൾ പേടിച്ച് വീട്ടിൽ നിന്നും വരുകയാണ് എന്ന് പറഞ്ഞു. എന്നിട്ട് "ഇതാണോ ടീച്ചറെ പരീക്ഷ" എന്നും പിന്നാക്കക്കാരായ കുഞ്ഞുങ്ങൾക്ക്, എപ്രകാരമാണ് ഈ സമയത്ത് പിന്തുണ കൊടുക്കേണ്ടത് എന്നത് ഒന്നാം ക്ലാസിലെ ആദ്യ വർഷമായതിനാൽ കൺഫ്യൂഷൻ ഉള്ള ഒന്നാണ്.

9

മുൻ വർഷങ്ങളിൽ പലരും വാക്കുകൾ എഴുതി വെക്കാറുണ്ടായിരുന്നു പക്ഷേ ഈ വർഷം മക്കൾ വാക്യങ്ങളായി തന്നെ ഒരുപാടൊരുപാട് കാര്യങ്ങൾ എഴുതി

സുചിത്ര: 

ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതും മികച്ച നിലവാരം പുലർത്തിയതുമായിരുന്നു.സ്വയം വായിച്ചു ചെയ്യാൻ പറ്റുന്നവയായിരുന്നു.9 പേരിൽ 8 പേരും നന്നായി എഴുതി ഒരാൾ അന്യസംസ്ഥാന കുട്ടിയാണ് അവളും സ്വയം വായിച്ചു ഉത്തരങ്ങൾ എഴുതി. അനുമോദനറാലിയിൽ സമ്മാനം കിട്ടി, ലഡു വാങ്ങി എന്നും എഴുതി.. മിക്കവരും നന്നായി തന്നെ അനുമോദനറാലിയെക്കുറിച്ച് എഴുതുകയും അതിൽ തെയ്യം, ബലൂൺ വില്പനക്കാരൻ തുടങ്ങി വിവിധ ചിത്രങ്ങൾ വരച്ചു ചേർത്ത് എഴുതുകയും ചെയ്തു. മുൻ വർഷങ്ങളിൽ പലരും വാക്കുകൾ എഴുതി വെക്കാറുണ്ടായിരുന്നു പക്ഷേ ഈ വർഷം മക്കൾ വാക്യങ്ങളായി തന്നെ ഒരുപാടൊരുപാട് കാര്യങ്ങൾ മക്കൾ എഴുതിയതിൽ ഭാഷോത്സവം മികച്ച പങ്കുവഹിച്ചു എന്നതിൽ സംശയമില്ല.

എടചൊവ്വ യു പി സ്കൂൾ

കണ്ണൂർ നോർത്ത് ഉപജില്ല

10

കഴിഞ്ഞ വർഷത്തെ സെക്കന്റ് ടേം ൽ കൊടുത്തത്രയും പിന്തുണ ആവശ്യമില്ലാതെ സ്വന്തമായി എഴുതുന്നതായി തോന്നി.

 +91 90485 70115: 

ഇന്നലെയും ഇന്നും വന്ന പ്രവർത്തനങ്ങൾ തികച്ചും കുട്ടികൾ പരിചിതമായവതന്നെയായിരുന്നു. 17 കുട്ടികളുള്ളതിൽ 3 പേർ എഴുതിയില്ല. വായിക്കാം എന്ന പ്രവർത്തനം  2 കുട്ടികൾക്ക് ചെറിയപിന്തുണ നൽകി വായിച്ചു. 1 കുട്ടിക്ക് പ്രയാസം തോന്നി.

ഡയറി എല്ലാ കുട്ടികളും എഴുതി ചിത്രം വരച്ചു. എഴുതാൻ പ്രയാസമുള്ളവരും ഒന്ന് രണ്ട് വാചകം എഴുതി. കഴിഞ്ഞ വർഷത്തെ സെക്കന്റ് ടേം ൽ കൊടുത്തത്രയും പിന്തുണ ആവശ്യമില്ലാതെ സ്വന്തമായി എഴുതുന്നതായി തോന്നി. ചിലപ്പോൾ ചോദ്യങ്ങൾ കുട്ടികൾക്കിണങ്ങിയതിനാലായിരിക്കും. 

ഗവ.എൽ .പി സ്കൂൾ

മേലഴിയം

പാലക്കാട്

11

മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വതന്ത്ര വായന, സ്വതന്ത്ര രചന എന്നിവയിൽ നാമിപ്പോൾ ബഹുദൂരം മുന്നിലാണെന്ന് പേപ്പർ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാം. 

അറുവ: 

നമ്മുടെ സമീപനത്തോട് 100 % ആത്മാർത്ഥത പുലർത്തുന്ന പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വതന്ത്ര വായന, സ്വതന്ത്ര രചന എന്നിവയിൽ നാമിപ്പോൾ ബഹുദൂരം മുന്നിലാണെന്ന് പേപ്പർ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാം. രണ്ടു കുട്ടികൾക്കാണ് പിന്തുണ ഏറ്റവുമധികം വേണ്ടി വന്നത്. വായനാസാമഗ്രിയും ചോദ്യങ്ങളും വായിക്കാൻ കുട്ടികൾ മത്സരമായിരുന്നു. കുട്ടികർക്കും ടീച്ചർക്കും ചാരിതാർത്ഥ്യം നൽകിയ ഒരു ദിവസമായിരുന്നു ഇന്നലെ.

HI AUPS Chithari

Bekal

Kasaragod

12

പരീക്ഷ വളരെ മികച്ച നിലവാരം പുലർത്തി 

സവിതടീച്ചര്‍: 

ഇന്നലത്തെ പരീക്ഷ വളരെ മികച്ച നിലവാരം പുലർത്തി കുട്ടികൾക്കും വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനം ചെയ്തത്. കുട്ടികൾക്ക്‌ പരിചിതം ആയവ വന്നപ്പോൾ അവർക്ക് പരീക്ഷ ഒരു തുടർപ്രവർത്തനം പോലെ ആയി. വളരെ നല്ല ചോദ്യം ആയിരുന്നു. അവരുടെ നിലവാരത്തിന് ചേർന്ന ചോദ്യം ആയിരുന്നു. . ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും എഴുതാൻ വളരെ താല്പര്യം ആയിരുന്നു. കുട്ടികളെ പരിഗണിച്ച എക്സാം ആയിരുന്നു. ഇവിടെ ഒരു ഹിന്ദി കുട്ടി പഠിക്കുന്നു. അവൻ വളരെ നന്നായി പറഞ്ഞു, പക്ഷെ എഴുതുമ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവന് വളരെ താല്പര്യം ആയിരുന്നു ഓരോ പ്രവർത്തനവും. അവസാനത്തെ പ്രവർത്തനം അവന് നന്നായിട്ട് പറഞ്ഞു എങ്കിലും എഴുതാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വാക്കുകൾ ആണ് എഴുതിയത്.  ഇന്നത്തെ പ്രവർത്തനം കുട്ടികളുടെ നിലവാരത്തിന് യോജിച്ചവ ആയിരുന്നു. ഡയറി എഴുത് വളരെ ഉത്സാഹം ജനിപ്പിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ വരെ മികച്ച രീതിയിൽ ഡയറി എഴുതി. എന്റെ കുട്ടികൾ മികച്ച രീതിയിൽ പടം വരച്ചു. പേപ്പർ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

Ghs kallar vattiyar

Idukki

13

ചോദ്യങ്ങൾ വായിച്ചു കൊടുക്കാതെ തന്നെ 38 ൽ 32 പേരും  ഉത്തരം എഴുതി,

ഷീജ ഞാവക്കാട്

കുട്ടികളുടെ നിലവാരത്തിനു യോജിച്ച പരീക്ഷ ആയിരുന്നു, ചോദ്യങ്ങൾ വായിച്ചു കൊടുക്കാതെ തന്നെ 38 ൽ 32 പേരും  ഉത്തരം എഴുതി, മറ്റുള്ളവർക്ക് സഹായം കൊടുത്തു വാചികമായി പറയാൻ എല്ലാവരും സജ്ജരായി,, കൈവഴങ്ങാത്ത മോനും പറഞ്ഞു തന്നത് കൈപിടിച്ചെഴുതിച്ചു,, സഹായം വേണ്ടിവന്നത് ക്ലാസ്സിൽ സ്ഥിരം ഹാജരാകാത്തവർ തന്നെയാണ്,,

14

എല്ലാ കുട്ടികളും തനിയെ ചോദ്യപേപ്പർ വായിച്ചു

 +91 94976 67973: 

എല്ലാ കുട്ടികളും തനിയെ ചോദ്യപേപ്പർ വായിച്ചു. (പിന്നോക്കം നിൽക്കുന്ന 3 പേര് ഒഴികെ )ഇത്തവണ ഓരോ വാക്യം കഴിയുമ്പോഴും fullstop ഇടാനും  വാക്കകലം  പാലിക്കാനും കുട്ടികൾ ശ്രദ്ധിച്ചു. Self എഡിറ്റിംഗി ലൂടെ തെറ്റുകൾ കുറക്കാനും ശ്രദ്ധിച്ചു.

15

കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനവും ചെയ്തത്

 +91 90723 32129: 

ഇന്നലത്തെ പരീക്ഷ കുട്ടികളുടെ നിലവാരത്തിന് യോജിച്ചതായിരുന്നു. 9പേരിൽ 8 പേരും നന്നായി എഴുതി. ഒരാൾക്ക് പിന്തുണ നൽകേണ്ടി വന്നു. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഓരോ പ്രവർത്തനവും ചെയ്തത്. വാക്യങ്ങൾ എഴുതുമ്പോൾ വാക്കകലം പാലിക്കാനും full stop ഇടാനും കുട്ടികൾശ്രദ്ധിച്ചു.

16

പരീക്ഷയോടുള്ള ഭയം കുട്ടികൾക്കില്ല. 

ബിന്നി: ചോദ്യ പേപ്പർ പൊതുവേ പ്രയാസമില്ലാത്തതായിരുന്നു. അതുകൊണ്ടുo സചിത്ര പഠന രീതിയെ കുട്ടികൾ ഇഷ്ടപ്പെട്ടതു കൊണ്ടും പരീക്ഷയോടുള്ള ഭയം കുട്ടികൾക്കില്ല. ചോദ്യങ്ങളോട് എല്ലാവരും പ്രതികരിക്കുന്നുണ്ട്. പക്ഷേ എഴുതാൻ രണ്ടോ മൂന്നോ പേർക്ക് ഇപ്പോഴും പ്രയാസമാണ്. ഇവർക്ക് നല്ല സഹായം നൽകേണ്ടി വന്നു. നാലുപേർക്ക് ചെറിയ സഹായം മാത്രമേ ആവശ്യമായി വന്നുള്ളൂ. ബാക്കിയുള്ള 10പേർ സ്വയം ചോദ്യം വായിച്ച് ഉത്തരം എഴുതി.

ബേള എല്‍ പി എസ് 

കാസറകോട്

17

സചിത്ര ബുക്കിന്റെ ഭാഗമായി ക്ലാസിൽ വായനയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ട് വായിച്ച് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം സുഗമമായി കുട്ടികൾ ചെയ്യുന്നു

ഉഷ കണ്ണൂര്‍ 

ഇന്നലത്തെ ഒന്നാം ക്ലാസിലെ ഉദ്ഗ്രഥിതം പരീക്ഷ നമ്മൾ ഈ വർഷം ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധമുള്ളതും. കുട്ടികളുടെ നിലവാരത്തിന് യോജിച്ചതുമായിരുന്നു..

14 ൽ 10 കുട്ടികളും സ്വന്തമായി വായിച്ച് പ്രവർത്തനങ്ങൾ ചെയ്തു. 4കുട്ടികൾക്ക് വാക്കുകൾ വായിക്കാൻ പറ്റും. വാക്യങ്ങളിലേക്ക് പോകുമ്പോൾ പിന്തുണ വേണ്ടതുണ്ട്. ഒന്നാം ക്ലാസിന്റെ ഒന്നാം ദിവസത്തെ പരീക്ഷക്ക് ഇത്തവണ നല്ല ആശ്വാസമുണ്ടായിരുന്നു. കുട്ടികൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. പെട്ടെന്ന് എഴുതി തീർത്തു. ത്ത - വരുന്ന വാക്കുകൾ മുഴുവൻ കുട്ടികളും [പിന്നോക്കക്കാർ ഉൾപ്പെടെ] സ്വന്തമായി എഴുതി. സചിത്ര ബുക്കിന്റെ ഭാഗമായി ക്ലാസിൽ വായനയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ട് വായിച്ച് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം സുഗമമായി കുട്ടികൾ ചെയ്യുന്നുണ്ട്.

അനുമോദന റാലി - എന്ന പ്രവർത്തനത്തിലും പരമാവധി വാക്യങ്ങൾ കുട്ടികൾ എഴുതി. ജീവികളുടെ പ്രത്യേകത സ്വന്തമായി വായിച്ച് ചേർത്തു വരച്ചു.

ഒന്നാം ദിവസം നന്നായി ആസ്വദിച്ച് എല്ലാ മക്കളും പരീക്ഷ എഴുതി.

18

ഒന്നാം ക്ലാസ്സിൽ പല കുട്ടികളും പരീക്ഷ എന്ന് പറയുമ്പോഴേ പണ്ട് കരച്ചിലും പേടിയുമൊക്കെ ആയിരുന്നു

ജിഷി പഴകുളം: 

ഒന്നാം ക്ലാസ്സിൽ പല കുട്ടികളും പരീക്ഷ എന്ന് പറയുമ്പോഴേ പണ്ട് കരച്ചിലും പേടിയുമൊക്കെ ആയിരുന്നു. എന്നാൽ ഇന്നലത്തെയും ഇന്നത്തേയും ചോദ്യപേപ്പർ കണ്ടപ്പോൾ തന്നെ അവർക്കു ഒരു ആവേശവും സന്തോഷവും ഒക്കെ ഉള്ളതായി തോന്നി. പല കുഞ്ഞുങ്ങളും ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ സ്വന്തമായി വായിക്കാനും എഴുതാനും തുടങ്ങി. ചോദ്യങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് മുൻ അനുഭവങ്ങളുമായി ബന്ധമുള്ളതിനാൽ അധ്യാപിക എന്ന നിലയിൽ എനിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടു മൂന്ന് പേർക്ക് മാത്രം ഡയറി ഒക്കെ എഴുതിയപ്പോൾ കുറച്ചു പ്രയാസം നേരിട്ടു. ബാക്കി കുട്ടികളെല്ലാം വളരെ നന്നായി പരീക്ഷ എഴുതി. ചോദ്യങ്ങൾ എല്ലാം കുട്ടികളുടെ നിലവാരത്തിനു അനുസരിച്ചായിരുന്നു. വാക്ക് അകലം പാലിച്ചു എഴുതാൻ കുട്ടികൾ ശ്രദ്ധിച്ചു.

19

ഡയറിയും പൂരിപ്പിക്കുന്ന പ്രവർത്തനവും എല്ലാവരും നന്നായി ചെയ്തു.

അശ്വതി

ഇന്നലെത്തെ പരീക്ഷ കുട്ടികൾ വളരെ സന്തോഷത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്തത്.. യാതൊരു പിന്തുണ യും നൽകാതെ ഒറ്റയ്ക്ക് വായിച്ചു 8പേര് കുറച്ചു സമയം കൊണ്ട് ചെയ്തു തീർത്തു...18പേരാണ് ആകെ ഉള്ളത് 6പേർക്ക് ചെറുതായ് സഹായം വേണ്ടി വന്നു ... ആ മക്കളുടെ സന്തോഷം അവർക്ക് പരീക്ഷയാണ് എഴുതുന്നത് എന്നൊരു തോന്നൽ പോലും ഉണ്ടായില്ല... അവർ അറിയാതെ തന്നെ അവർ സ്വായത്തമാക്കിയ ശേഷികൾ മൂല്യ നിർണയം ചെയപ്പെട്ടപ്പോൾ വിജയിച്ചത് നമ്മുടെ സചിത്രവും സംയുക്ത ഡയറിയുമാണ് എന്ന് എടുത്തു പറയുന്നു... പിന്തുണ വേണ്ടി വന്നത് 4പേർക്ക് ആണ്.. ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയുടെ മകൻ ആണ്...പൊതുവിൽ നല്ല പരീക്ഷ ആയിട്ടാണ് അനുഭവപ്പെട്ടത്..

ഇന്നത്തെ ഡയറിയും പൂരിപ്പിക്കുന്ന പ്രവർത്തനവും എല്ലാവരും നന്നായി ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിയത് ഈ 8പേരും വേഗം സ്വന്തമായി പ്രവർത്തനങ്ങൾ വായിച്ചു നോക്കി വളരെ വേഗം ചെയ്തു..

20

19 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിമാനം തോന്നുന്നു. 

+91 94963 20365: 

ഭാഷാപരമായ പ്രവർത്തനങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. മറ്റു മുതിർന്ന ക്ളാസുകളിലെ കുട്ടികൾ എഴുതുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിൽ കുട്ടികൾക്ക് പരീക്ഷയെ നേരിടാൻ കഴിഞ്ഞതിൽ 19 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അഭിമാനം തോന്നുന്നു. പഠനരീതിയിൽ വന്ന മാറ്റം പ്രശംസനീയമാണ്. കുട്ടികൾ ഒറ്റയ്ക്ക് മനസ്സിൽ വായിച്ച് ഉത്തരം എഴുതിയപ്പോൾ മറ്റ് അധ്യാപകരും പുതിയ പഠന തന്ത്രങ്ങളെ മികവുറ്റതായി കണ്ടു. സചിത്ര പുസ്തകം, ഡയറി, രചനോത്സവം, ഭാഷോത്സവം, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാപരമായ പിന്നോക്കാവസ്ഥയിൽ നിന്നും സ്വതന്ത്ര വായനക്കാരായും എഴുത്തുകാരായും മാറ്റിയിരിക്കുന്നു. 13  കുട്ടികളിൽ 3 പേർക്കാണ് സഹായം വേണ്ടി വന്നത്. മറ്റുള്ളവർ വളരെ ലാഘവത്തോടെ പരീക്ഷയെ നേരിട്ടു.

21

തത്സമയ ഡയറി പ്രവർത്തനം, ഇനിമുതൽ എന്നും ഡയറിയെഴുതാനുള്ള പ്രചോദനമായി

+91 99472 75156: 

ഇന്നലെയും ഇന്നുമായി നടന്ന പ്രവർത്തനങ്ങൾ ഈ വർഷം ക്ലാസ്സിൽ നടത്തിയ പ്രവർത്തനങ്ങളുമായി യോജിച്ചു പോകുന്നവയായതിനാൽ കുട്ടികൾക്ക് "പരീക്ഷ " എന്ന പേടി ഉണ്ടായിരുന്നില്ല. പല കാരണങ്ങളാൽ ദിവസവും ക്ലാസ്സിൽ ഹാജരാകാത്തവർ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ചെറിയ പിന്തുണ നൽകിയപ്പോൾ അവർക്കും സന്തോഷം.

ചെറിയ ചെറിയ അക്ഷരത്തെറ്റുകർ (ഇരട്ടിപ്പ്, ചിഹ്നം മാറിപ്പോകൽ) വന്നെങ്കിലും 24 ൽ 11 പേർ സ്വന്തമായി ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതി. എടുത്തു പറയേണ്ട സവിശേഷതകളിലൊന്ന് വാക്കകലം പാലിച്ചെഴുതുന്നു എന്നതാണ്.

ഡയറിയെഴുത്ത് ഇടയ്ക്കിടെ മാത്രം എഴുതുന്നവർക്കും പിന്തുണ തീരെ നൽകാത്ത രക്ഷിതാക്കൾക്കും തത്സമയ ഡയറി പ്രവർത്തനം, ഇനിമുതൽ എന്നും ഡയറിയെഴുതാനുള്ള പ്രചോദനമായിട്ടുണ്ട്. എത്ര പറഞ്ഞിട്ടും ഏറ്റെടുക്കാത്ത ചില അമ്മമാർ കുഞ്ഞുങ്ങൾ പോയി പറഞ്ഞപ്പോൾ" ക്ഷമിക്കണം ടീച്ചർ" എന്നു ഫോൺ വിളിച്ചു പറഞ്ഞു.

ടീച്ചറും കുഞ്ഞുങ്ങളും സന്തോഷത്തിലാണ് , സചിത്ര പുസ്തകവും സംയുക്ത ഡയറിയും അത്രമേൽ പ്രിയപ്പെട്ടതാകുന്നു. ഭാഷോത്സവ പ്രവർത്തനങ്ങളും വളരെയേറെ പ്രയോജനപ്രദമായിട്ടുണ്ട്.

22

"ആ" കുഞ്ഞിനെ പരീക്ഷയ്ക്ക് സ്വന്തം ഡയറി എഴുതാൻ എനിക്ക് ഒരുപാട് സഹായിക്കേണ്ടി വന്നു.

+91 83040 77849: 

കുറച്ചുപേർ മാത്രമാണ് ഡയറി തെറ്റുകൂടാതെ എഴുതിയത്. ബാക്കിയുള്ളവർക്ക് എഴുതാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സ്ഥിരം എഴുതുന്നവർ നല്ല സന്തോഷത്തിലായിരുന്നു. Cpta മീറ്റിങ്ങിലും ഫോൺ ചെയ്തും എഴുതുന്ന രീതികളെ പറ്റി തുടക്കം മുതൽ തന്നെ രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇടയ്ക്ക് അവരുടെ ( രക്ഷിതാക്കളുടെ)മനസ്സിൽ നിന്നുള്ള വാക്കുകളാണ് വരുന്നത് എന്ന് തിരിച്ചറിഞ്ഞ് ഫോൺ ചെയ്തു. വിവരം വ്യക്തമാക്കി കൊടുക്കുകയും ചെയ്തിരുന്നു. സ്ഥിരം ഡയറി എഴുതുന്നതിൽ എന്റെ കുഞ്ഞിന്റെ പേര് വരണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാവ് ആയതുകൊണ്ടാവാം അത്രയും ഇടപെടലുകൾ നടത്തിയത്. "ആ" കുഞ്ഞിനെ പരീക്ഷയ്ക്ക് സ്വന്തം ഡയറി എഴുതാൻ എനിക്ക് ഒരുപാട് സഹായിക്കേണ്ടി വന്നു.

23

നമ്മുടെ ഡയറി ഉണ്ടെന്നു പറഞ്ഞത്കേട്ടപ്പോൾ സന്തോഷം ആയി

ഷേര്‍ലി ജോണ്‍: 

അമ്മ എഴുത്തില്ലാതെ കുഞ്ഞുമക്കൾ തനിയെ ക്ലാസ്സിൽ ഡയറി നിത്യവും എഴുതുന്ന മക്കൾ നന്നായി ഡയറിഎഴുതി, ചിത്രവും വരച്ചു. അവർ തനിയെ ചോദ്യം വായിച്ച് നമ്മുടെ ഡയറി ഉണ്ടെന്നു പറഞ്ഞത്കേട്ടപ്പോൾ സന്തോഷം ആയി

കോട്ടയം

24

വളരെ സന്തോഷം തോന്നിയ ഒരു കാര്യം ചോദ്യപേപ്പർ കുട്ടികൾ തന്നെ വായിച്ചു എന്നതാണ്

ശ്രീജ ആലപ്പുഴ: 

വളരെ നല്ല രീതിയിൽ ഡയറി എഴുതി. സ്ഥിരമായി എഴുതാത്ത രണ്ടുപേർക്ക് ബുദ്ധിമുട്ട് തോന്നി. അധ്യാപികയുടെ സഹായം വേണ്ടിവന്നു. മറ്റെല്ലാ കുട്ടികളും വളരെ മനോഹരമായി ഡയറി എഴുതി. ചില കുട്ടികളുടെ ഡയറിയിൽ ഒരു അക്ഷരത്തെറ്റ് പോലുമില്ല. വളരെ സന്തോഷം തോന്നിയ ഒരു കാര്യം ചോദ്യപേപ്പർ കുട്ടികൾ തന്നെ വായിച്ചു എന്നതാണ്.

25

പ്രാദേശിക ഭാഷ ഡയറിയിലും വന്നു

വിജിഷ: 

സ്ഥിരം എഴുതുന്ന കുട്ടികൾ നന്നായി എഴുതി . പ്രാദേശിക ഭാഷ ഡയറിയിലും വന്നു. ഇന്നലത്തെ പരീക്ഷ നല്ലോണം എളുപ്പമായിരുന്നു എന്ന രീതിയിൽ എഴുത്തു വന്നു. .എല്ലാവരും ഒന്നോ രണ്ടോ വാക്യങ്ങൾ വരെ എഴുതിയിരുന്നു. 

26

ചോദ്യപ്പേപ്പർ സ്വയം വായിച്ച് ഉത്തരം എഴുതുന്നത് എൻ്റെ അനുഭവത്തിൽ ആദ്യമാണ്.

+91 95677 47519: 

കുട്ടികൾ നന്നായി ഡയറി എഴുതി. മിയ്ക്കവരും ഇന്നലെ നടന്ന പരീക്ഷയെക്കുറിച്ചാണ് എഴുതിയത്. ഒരാൾ ഉത്സവവിശേഷങ്ങൾ എഴുതി. ചോദ്യപ്പേപ്പർ സ്വയം വായിച്ച് ഉത്തരം എഴുതുന്നത് എൻ്റെ അനുഭവത്തിൽ ആദ്യമാണ്. എന്തിനെ കുറിച്ചാണ് നിങ്ങൾ ഡയറി എഴുതുന്നതെന്ന ചോദ്യത്തിന് നന്ദിത പ്രതികരിച്ചത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.. ടീച്ചറ് പറയൊന്നും വേണ്ട ഞങ്ങക്കറിയാം ഡയറി എഴുതാൻ..."  (അവളുടെ ഡയറി 180 ദിനം പിന്നിട്ടിരിക്കുന്നു). ഡയറി എഴുതാതെ വരുന്ന കുട്ടികളും ഇന്ന് എഴുതിയപ്പോൾ വലിയ സന്തോഷം തോന്നി

27

വീട്ടിൽ അമ്മയാണെങ്കിൽ ഇന്ന് ടീച്ചറിന്റെ പിന്തുണ വേണ്ടി വന്നു

വീണാറാണി:

കുട്ടികൾ നന്നായി ഡയറി എഴുതി എന്നും ചെയ്യുന്നതു കൊണ്ട് ഈ പ്രവർത്തനം വലിയ പ്രയാസമില്ലാതെ ചെയ്തു. എല്ലാവരും തെറ്റില്ലാതെ എഴുതിയില്ല ചില ആശയങ്ങൾ അവരുടെ മനസ്സിലുള്ളത് പകർത്തിയപ്പോൾ വീട്ടിൽ അമ്മയാണെങ്കിൽ ഇന്ന് ടീച്ചറിന്റെ പിന്തുണ വേണ്ടി വന്നു എങ്കിലും സംഗതി ഉഷാർ ആയിരുന്നു കൂട്ടുകാർ സന്തോഷത്തിലായിരുന്നു.

28

14 പേരിൽ 11 കുട്ടികളും ചോദ്യം സ്വന്തമായി വായിച്ച് ഉത്തരം എഴുതി. 

+91 97477 12277: 

കഴിഞ്ഞ 2 ദിവസത്തെയും പരീക്ഷകൾ കുട്ടികൾക്ക് നന്നായി എഴുതാൻ കഴിഞ്ഞു ... 14 പേരിൽ 11 കുട്ടികളും ചോദ്യം സ്വന്തമായി വായിച്ച് ഉത്തരം എഴുതി. സ്വന്തമായി ചോദ്യം വായിക്കാനും ഉത്തരം എഴുതാനും സംയുക്ത ഡയറി എഴുത്ത് ഏറെ ഗുണം ചെയ്തു എന്നത് പറയാതെ വയ്യ!   എല്ലാദിവസവും ഡയറി എഴുതുന്നത് വായിക്കാനും  കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.  വാക്കകലം പാലിച്ചെഴുതാനും ചിഹ്നനങ്ങൾ ഇട്ടെഴുതാനും ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനും ഒക്കെ കുട്ടികൾ  നന്നായി പഠിച്ചു. ഡയറിയിൽ ഇന്നലത്തെ പരീക്ഷ സൂപ്പർ എന്ന് ഒരു കുട്ടി എഴുതിയിട്ടുണ്ട്.  പരീക്ഷയെപ്പറ്റി നാലഞ്ചു കുട്ടികൾ നല്ല അഭിപ്രായം എഴുതിയതും കണ്ടു. രക്ഷിതാക്കൾക്കും നല്ല അഭിപ്രായം.

29

രക്ഷിതാവിന്റെ ഇടപെടലോടെ എഴുതുന്നവർക്കാണ് പ്രയാസം

ജയശ്രീ എസ്  

എല്ലാ ദിവസവും എഴുതുന്നവർ നന്നായി എഴുതി. രക്ഷിതാവിന്റെ ഇടപെടലോടെ എഴുതുന്നവർക്കാണ് പ്രയാസം തോന്നിയത്.

30

ഒരുപാട് സന്തോഷം തോന്നി 

രമ്യ: 

കുട്ടികൾ തൽസമയം വളരെ നല്ല രീതിയിൽ ഡയറി എഴുതിയിട്ടുണ്ടായിരുന്നു. അത്തരത്തിൽ  എഴുതുന്നത് കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി. പരീക്ഷാവിശേഷമായിരുന്നു കൂടുതലും കുട്ടികൾ എഴുതിയത്.

ഒരുപാട് സന്തോഷം തോന്നി .

കാസറഗോഡ്

31

21 പേരിൽ മൂന്നുപേർക്ക് മാത്രമാണ് പിന്തുണ ആവശ്യമായി വന്നത്

+91 91429 12003: 

വളരെ നന്നായി തന്നെ ഡയറി എഴുതുവാൻ എല്ലാവർക്കും സാധിച്ചു. അതിൽ21 പേരിൽ മൂന്നുപേർക്ക് മാത്രമാണ് പിന്തുണ ആവശ്യമായി വന്നത്. എന്നും എഴുതി കൊണ്ടുവരുന്നതിനാൽ അവർക്ക് എഴുതുവാൻ പ്രയാസം ഉണ്ടായിരുന്നില്ല.  തനിയെ പ്രവർത്തനത്തിന്റെ പേര് വായിക്കുന്നത് കേട്ടപ്പോൾ തന്നെ വളരെ സന്തോഷമായി.  പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് എളുപ്പവും ലളിതവും ആയിരുന്നു .

32

ഇനിയും എഴുതാൻ വിശേഷങ്ങളുണ്ട് പേപ്പറിൽ സ്ഥലമില്ല എന്ന സങ്കടവും ഉണ്ടായിരുന്നു.

+91 85930 88805: 

നല്ല രീതിയിൽത്തന്നെ കുട്ടികൾ ഡയറി എഴുതി. ചിലർക്ക് ഇനിയും എഴുതാൻ വിശേഷങ്ങളുണ്ട് പേപ്പറിൽ സ്ഥലമില്ല എന്ന സങ്കടവും ഉണ്ടായിരുന്നു. കുറച്ചു പേർക്ക് സഹായം വേണ്ടി വന്നു.

33

ഇന്നലെ  BRC യിൽ നിന്നും ക്ലാസ്സിൽ വന്ന സുമതി ടീച്ചറെ കുറിച്ച് എഴുതാത്തവർ ചുരുക്കം. 

+91 82815 67216: 

വരയും എഴുത്തും വളരെ മനോഹരമായിരുന്നു. ഇന്നലെ  BRC യിൽ നിന്നും ക്ലാസ്സിൽ വന്ന സുമതി ടീച്ചറെ കുറിച്ച് എഴുതാത്തവർ ചുരുക്കം. പ്രധാനകാര്യങ്ങൾ ചോർന്നുപോകാതെ കുഞ്ഞുവാചകങ്ങളിൽ...ഏറെ സന്തോഷം... അഭിമാനം...

34

ശരിക്കും ഞെട്ടിപ്പിച്ചു

+91 79025 11681: 

കുട്ടികൾ ഡയറി തത്സമയം എഴുതിയത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി..അന്നേ ദിവസത്തെ വിശേഷങ്ങൾ പിറ്റേന്ന് എഴുതിക്കൊണ്ട് വരുമ്പോൾ അതിശയിച്ചിട്ടുണ്ട്... അമ്മ പറഞ്ഞു കൊടുത്തു എഴുതി വിടുന്നതാണോ എന്നൊക്കെ... ശരിക്കും ഞെട്ടിപ്പിച്ചു

35

അങ്കലാപ്പില്ലാത്ത ഒന്നാം ക്ലാസുകാര്‍

+91 96564 25180: 

മുൻപൊക്കെ ഡയറി എന്നു കേൾക്കുമ്പോൾ മുതിർന്ന കുട്ടികൾക്ക് വരെ ഒരു അങ്കലാപ്പ് ആയിരിക്കും.ഇതീപ്പോ ഒന്നാം ക്ലാസിലെ മിടുക്കന്മാർ അനായാസം എഴുതിയപ്പോ വളരെ സന്തോഷം തോന്നി.

36

സചിത്ര പുസ്തകവും സംയുക്ത ഡയറിയും കൃത്യമായി തുടർന്നു കൊണ്ടുപോയ കുട്ടികൾക്ക് സ്വന്തമായി തന്നെ പരീക്ഷ എഴുതാൻ സാധിച്ചിട്ടുണ്ട്.

 +91 79945 28183: 

കുട്ടികൾക്ക് പരീക്ഷ വളരെ എളുപ്പമുള്ളതായി തോന്നി.. സചിത്ര പുസ്തകവും സംയുക്ത ഡയറിയും കൃത്യമായി തുടർന്നു കൊണ്ടുപോയ കുട്ടികൾക്ക് സ്വന്തമായി തന്നെ പരീക്ഷ എഴുതാൻ സാധിച്ചിട്ടുണ്ട്. അവർ ആഖ്യാനം പോലും കേൾക്കാതെ ചോദ്യം വായിച്ച് ഉത്തരം എഴുതുന്നുണ്ടായിരുന്നു. ഡയറി എഴുതാനുള്ള പ്രവർത്തനം കണ്ടപ്പോൾ സ്ഥിരമായി എഴുതുന്ന കുട്ടികൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾ തന്നെ വായിച്ച് എഴുതുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇത്തരം പ്രവർത്തനങ്ങൾ പിന്തുടരാതെ പിന്നോട്ട് നിന്ന കുട്ടികൾ പരീക്ഷയിൽ അനുഭവിക്കുന്ന പ്രയാസവും നേരിൽ കണ്ടു.

37

ഇതോടെ അവർക്ക് നല്ലൊരു മറുപടി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്തപ്പോൾ അഭിമാനം

+91 99462 65836: 

ഇന്ന് കുട്ടികൾ എഴുതിയ പരീക്ഷ പേപ്പറിലെ ഡയറി എന്റെ സ്കൂളിലെ മുഴുവൻ അധ്യാപകരേയും, PTA അംഗങ്ങളേയും, സ്കൂളിലെ മറ്റ് കുട്ടികളേയും, അവരുടെ രക്ഷിതാക്കളേയും, പറ്റുമെങ്കിൽ മുഴുവൻ നാട്ടുകാരേയും എങ്ങിനെയെല്ലാം അറിയിക്കാം എന്ന് ചിന്തിച്ചു നടക്കുകയാണ് ഞാൻ. കാരണം അത്രമാത്രം അഭിമാനം തോന്നി. പരീക്ഷ പേപ്പർ കിട്ടിയപ്പോൾ തന്നെ സ്വയം വായിച്ച് നോക്കി ഉത്തരം കണ്ടെത്തുന്ന കുട്ടികൾ ഇപ്രാവശ്യത്തെ പരീക്ഷയുടെ മുതൽക്കൂട്ടുകളായി മാറി. ഈ പരീക്ഷ പേപ്പറുകൾ എന്തായാലും മറ്റുള്ളവരെ കാണിക്കണം. സാധാരണ ഒന്നാം ക്ലാസുകാർ മറ്റ് ക്ലാസുകളിൽ എത്തുമ്പോൾ (2, 3, 4 .... etc) ആ ക്ലാസുകളിലെ അധ്യാപകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒന്നാം ക്ലാസിൽ എന്താ നിങ്ങള് പഠിച്ചേ ?.... ഒരക്ഷരം പഠിക്കാതെ ഇങ്ങോട്ട് പോന്നിരിക്കാണ് എന്നുള്ള ആക്ഷേപം. (ഇത് ഒരു മനോഹരമായ ആചാരമായി എല്ലാ വർഷവും തുടർന്ന് വരുന്നു.) എന്നാൽ, ഇതോടെ അവർക്ക് നല്ലൊരു മറുപടി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്തപ്പോൾ അഭിമാനം...... ഒത്തിരി നന്ദി ... ഇത്തരത്തിൽ ഒരു ആശയം ഒന്നാം ക്ലാസിൽ കൊണ്ടുവന്നതിന് ..

38

സത്യമായും അഭിമാനം തോന്നി

+91 96451 68473: 

സത്യമായും അഭിമാനം തോന്നി ഇന്ന് കുഞ്ഞു മക്കൾ ഡയറി എഴുതി യത് വായിച്ചു നോക്കിയപ്പോ.

39

ഞാൻ സ്റ്റാഫ്റൂമിൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. 

+91 95264 65700: 

കുട്ടികൾ നന്നായിട്ട് ഡയറി എഴുതി. കഴിഞ്ഞ ദിവസം ഓരോ ക്ലാസ്സിലും അവരുടെ വീടുകളിലുമൊക്കെ നടന്ന കാര്യങ്ങൾ ഡയറിയിൽ തെറ്റുകൂടാതെ എഴുതുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഞാൻ സ്റ്റാഫ്റൂമിൽ  ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഇന്ന് ഡയറി എഴുതുന്ന പ്രവർത്തനമാണ് ഏറെ ഇഷ്ട്ടപ്പെട്ടത്.

40

വളരെ സന്തോഷം തന്നു.

+91 94478 45550: 

ഇന്നത്തെ ഡയറി എഴുതൽ പ്രവർത്തനം വളരെ സന്തോഷം തന്നു. കുട്ടികളുടെ നിലവാരത്തിനനുസരിച്ച് വ്യക്തി വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും (ചിഹ്നങ്ങൾ, ഇരട്ടിപ്പ് .പ്രാദേശിക പ്രയോഗങ്ങൾ ) ആശയ സമ്പുഷ്ടരാണ്. കുറച്ച് പേർ തെറ്റ് കൂടാതെ എഴുതിയിട്ടുണ്ട്. പ്രവർത്തനം ചെയ്യാൻ നിർദ്ദേശിച്ച ഉടൻ എൻ്റെ ക്ലാസിലെ ഫാത്തിമ ഷസ എഴുതിയത് ചിത്രം വരക്കുന്നതിന് മുൻപ് ഫോട്ടോ എടുത്തതാണ് ഇത്. വളരെ സന്തോഷം.

41

സ്ഥിരമായിട്ട് ഡയറി എഴുതുന്ന കുട്ടികൾക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല

+91 96453 17758: 

വളരെ നന്നായി ഡയറി എഴുതി. സ്ഥിരമായിട്ട് ഡയറി എഴുതുന്ന കുട്ടികൾക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ഡയറി എപ്പോഴെങ്കിലും എഴുതുന്ന കുഞ്ഞുങ്ങൾക്കും അമ്മമാരെ എഴുതി കൊടുക്കുന്നവർക്കുമാണ് പ്രശ്നം ഉണ്ടായിരുന്നത്.

42

അഭിമാനത്തോടെ എഴുതാൻ സാധിച്ചു.

+91 94958 07280: സർ,.

ഇന്ന് കൂട്ടികൾ  ആവേശപൂർവ്വം ഏറ്റെടുത്ത ഒരു പ്രവർത്തനം' Evaluation ലും അഭിമാനത്തോടെ എഴുതാൻ സാധിച്ചു.

43

കുട്ടികൾക്ക് സ്വന്തം ആശയങ്ങൾ എഴുതാൻ വളരെ എളുപ്പമായി എന്നു നിസംശയം പറയാം. ചിഹ്നങ്ങളും ധാരണയായി.

+91 92077 80615: 

ഇന്നത്തെ ഡയറിയെഴുതാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിച്ചു. കുട്ടികൾ എഴുതിയത് വായിച്ചു നോക്കിയപ്പോൾ വളരെ സന്തോഷം തോന്നി. കാരണം സംയുക്ത ഡയറിയെഴുത്തിലൂടെ കുട്ടികൾക്ക് സ്വന്തം ആശയങ്ങൾ എഴുതാൻ വളരെ എളുപ്പമായി എന്നു നിസംശയം പറയാം. ചിഹ്നങ്ങളും ധാരണയായി.

44

കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതായിരുന്നു.

+91 80789 48995: 

ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യാൻ പറ്റുന്നതായിരുന്നു. എല്ലാ നിലവാരത്തിലുള്ളവരെയും പരിഗണിക്കുന്ന പ്രവർത്തനങ്ങൾ. സ്വയം വായിച്ചു ചെയ്യാൻ പറ്റുന്നവ.

45

+91 95447 30335: 

എല്ലാദിവസവും എഴുതുന്ന കുട്ടികൾ നന്നായി എഴുതിയിട്ടുണ്ട്. രക്ഷിതാവിന്റെ പൂർണ്ണ  ഇടപെടലിലൂടെ എഴുതുന്ന കുട്ടിക്ക് എഴുതാൻ അധ്യാപികയുടെ സഹായം ആവശ്യമായി വന്നു.

46

+91 96564 25180: 

പതിവായി എഴുതുന്ന കുട്ടികൾ തെറ്റൊന്നും കൂടാതെ എഴുതി. അമ്മമാർ കൂടുതലായി സഹായിക്കുന്ന കുട്ടികൾ അക്ഷരതെറ്റുകൾ വരുത്തി. സ്ഥിരമായി കേൾക്കുന്നതായതു കൊണ്ടു ആർക്കും ഒരു സംശയവും ഉണ്ടായില്ല. എല്ലാവർക്കും സന്തോഷമായിരുന്നു.

47

+91 97453 49742: എനിക്കും ഇങ്ങനെത്തന്നെയാണ് അനുഭവപ്പെട്ടത്.

48

ആയിഷ: 

ഡയറി എഴുതാതെ വരുന്നവർക്ക് ചിലപ്പോൾ ക്ലാസ്സിൽ നിന്നും സ്വന്തമായി എഴുതാൻ അവസരം നൽകാൻ ശ്രദ്ധിക്കാറുണ്ട്

49

+91 94967 53192: 

എല്ലാദിവസവും ഡയറിഎഴുതുന്ന കുട്ടികൾ വളരെ സന്തോഷത്തോടെ എഴുതി. കുറച്ചു പേർക്ക് സഹായം വേണ്ടിവന്നു. മുൻവർഷത്തേക്കാൾ ചോദ്യങ്ങൾ വായിച്ചെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

50

 +91 90483 14563: 

എല്ലാവരും ഇത്രയും നാൾ ചെയ്തു കൊണ്ടിരിക്കുന്നതിനാൽ വലിയ പ്രയാസം തോന്നിയില്ല. സ്വന്തമായി വേഗം തെറ്റില്ലാതെ എഴുതിയവരും, സഹായം ആവശ്യം ഉള്ളവരും ഉണ്ടായിരുന്നു.


കുറച്ചു പ്രതികരണങ്ങള്‍ കൂടി

+91 97460 46863: 

രണ്ടാം term ആയപ്പോഴേക്കും  മുൻവർഷങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്രയും വരികൾ സ്വതന്ത്രമായി അധികം തെറ്റാതെ എഴുതുന്നത് ആദ്യമാണ്. എന്റെ ക്ലാസിൽ 25പേരും വളരെ സന്തോഷത്തോടെ ഡയറി എഴുതി.

+91 90611 37777: 

മുൻ വർഷങ്ങളെ മാത്രമല്ല മറ്റു മുതിർന്ന ക്ലാസ്സുകളിലെ കുട്ടികളുമായി തട്ടിച്ചു നോക്കിയാലും ഇപ്രാവശ്യത്തെ ഒന്നാം ക്ലാസുകാർ സൂപ്പർ ആണ് 

നിഷ: Correct 100%

ശ്രീജ സത്യം 

+91 94961 20367: സൂപ്പറായിട്ട് എഴുതി സർ . വായിക്കാൻ നല്ല രസമായിരുന്നു.

+91 90376 17727: സംയുക്ത ഡയറി എഴുതി ശീലിച്ച മക്കൾക്ക് വളരെ എളുപ്പം

ഉഷ: നന്നായിട്ട് എഴുതി മാഷേ. വളരെ സന്തോഷം :വീട്ടിൽ നിന്ന് അമ്മയെഴുതിക്കൊടുത്ത് നോക്കിയെഴുതിയവരെ കണ്ടുപിടിക്കാനും കഴിഞ്ഞു.

നിഷജോണ്‍ റാന്നി: ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവ എഴുതാനും ചിത്രം വരയ്ക്കാനും കുട്ടികൾക്ക് ഉത്സാഹം ആയിരുന്നു.

+91 90488 33741: കുട്ടികൾ ഒരു പ്രയാസവും കൂടാതെ എഴുതി....

+91 96566 62223: നന്നായി എഴുതി...

+91 96455 68340: Nannayi ezhuthi

+91 99476 45708: നന്നായി എഴുതി.

+91 96051 53122: വളരെ നന്നായി എഴുതി..

Sreepriya Geetha Tr Cherthala: സർ,വളരെ നന്നായി എഴുതി

Mehrieeh : നന്നായി തന്നെ എഴുതി

Tintu Jenty: സൂപ്പർ ആയി എഴുതി

+91 97441 54754: 

വളരെ നന്നായി എഴുതി... കൂടെ യോജിച്ച ചിത്രം കൂടി വരക്കുന്നത് കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി.

Rajitha Suresh: 

നന്നായി എഴുതിയിട്ടുണ്ട് ചിത്രം വരച്ചിട്ടുമുണ്ട് 

Muhsina Pk: 

സ്ഥിരമായി എഴുതുന്ന കുട്ടികൾ വളരെ നന്നായി എഴുതി.. സ്ഥിരമായി എഴുതുന്ന കുട്ടികളുടെ പേപ്പർ ക്ലാസ് പി ടി എ യിൽ കാണിച്ചു കൊടുക്കണം...അവർക്കുണ്ടായ മാറ്റം, ഡയറി എഴുതിക്കാൻ മടി കാണിക്കുന്ന രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം

Sreeja Chengannur: 

സ്ഥിരമായി ഡയറി എഴുതുന്ന വർ നന്നായി എഴുതി. അല്ലാത്ത 5 കുട്ടികൾക്ക് പ്രയാസം വന്നിരുന്നു. അമ്മമാർ എഴുതിയത് പകർത്തു ന്നവർക്ക് ഇത് പ്രയാസമാക്കി.

+91 85930 04795: നന്നായി എഴുതി

+91 94956 32890: വളരെ നന്നായി എഴുതി.അഭിമാനം തോന്നിയ നിമിഷം.

+91 99472 75667: വളരെ നന്നായി എഴുതി. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം

Bushra Shafi: നന്നായി എഴുതി

IndujaSubeesh: 

മികച്ച പ്രകടനം നല്ല പിന്തുണ വേണ്ടവർ പൂർത്തീകരിച്ച വാക്യത്തിൽ എത്തിയില്ല. എങ്കിലും പരസ്പരബന്ധിതമായ ചില വാക്കുകൾ കാണാൻ കഴിയുന്നു. സന്തോഷം 

+91 97454 50108: വളരെ നന്നായിരുന്നു സർ. ഒരു പാട് സന്തോഷം തോന്നിയ നിമിഷം

+91 98468 00491: വളരെ നന്നായി എഴുതി. പേപ്പറിൽ ചോദ്യമായി വന്നത് കൊണ്ട് ഇനി കുട്ടികൾ സ്വന്തമായി എഴുതും

Raji V K Tr: 

സ്ഥിരമായി ഡയറി എഴുതുന്നവർ നന്നായി എഴുതി. അമ്മമാർ എഴുതിയത് നോക്കി എഴുതുന്നവർക്ക് ഇത് പ്രയാസമായിരുന്നു.

+91 95442 72501: വളരെ നന്നായി എഴുതിയിട്ടുണ്ട്. വളരെ യധികം സന്തോഷം തോന്നി. ചിത്രവും യോജിച്ച രീതിയിൽ തന്നെ വരച്ചച്ചിട്ടുണ്ട്.

+91 97450 39187: വീട്ടിൽ നിന്ന് സ്വന്തമായി എഴുതുന്നവർ വളരെ ഉഷാറായി എഴുതി. അല്ലാത്തവർക്ക് പ്രയാസം നേരിട്ടു.

+91 6238 484 712: സ്ഥിരമായി ഡയറി എഴുതുന്ന കുട്ടികൾ വളരെ നന്നായി എഴുതുകയും ചിത്രം വരക്കുകയും ചെയ്തു.  ചോദ്യപേപ്പറിൽ ഇങ്ങനെയൊരു ചോദ്യം വന്നതിനാൽ ഇനി കുട്ടികൾ ഡയറി എഴുതും.

ഉഷ: തീർച്ചയായും .... രക്ഷിതാക്കളെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് തന്നെയാണ് ഞാനും തീരുമാനിച്ചത്.

+91 98953 33986: കുട്ടികൾ നന്നായി എഴുതി. അവർ എഴുതി ശീലിച്ച കാരണം എളുപ്പത്തിൽ എഴുതാൻ സാധിച്ചു .


മാലിനി ടീച്ചർ

കഥ കുട്ടികൾ നന്നായി എഴുതി ആശയ വ്യക്തത യോടെ എഴുതാൻ അവർ ക്ക് സാധിച്ചു 


രജന എൻ കെ

( +91 90488 33741): കുട്ടികൾക്ക് എഴുതാൻ ആവേശമായിരുന്നു.. സ്ഥലം മതിയാകാതെ വന്നു.. നല്ല പരീക്ഷ യായിരുന്നു. മൂന്ന് പേർക്ക് കുറച്ചു പ്രയാസം ഉണ്ടായിരുന്നു. കഥ യ്ക്ക് നല്ല നല്ല പേരുകൾ വന്നു (കുരങ്ങന്റെ കൗശലം, കോഴിയമ്മയും മക്കളും, മഞ്ചാടിക്കാട്....)

ചിത്ര പി ജി

+91 96455 68340: Valare nannayi ezhuthi. ....nalla asayagal....thalakkettukal gambreeram.....orupad santhoshamayi


സിന്ധു കെ പി

 +91 85476 06365: രക്ഷിതാക്കളുടെ സഹായമില്ലാതെ ഡയറിയും കഥാരചനയും ഒക്കെ നടത്തുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കഥയെഴുതാൻ സാധിച്ചു നല്ല ആശയം അതേപോലെ നല്ല തലക്കെട്ടും നൽകാൻ കഴിഞ്ഞു


റഷീദ

+91 90484 33204: എന്നും ഡയറി എഴുതുന്ന കുട്ടികൾക്ക്  വളരെ നല്ല അനുഭവം.

വായിക്കുന്ന അധ്യാപകർക്കും നല്ല അനുഭവം.

കഥരചനയും  വളരെ നന്നായിരുന്നു.


ബീന വാസുദേവൻ

ഡയറിയും, കഥ എഴുത്തും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി. രചനോത്സവത്തിലും , ഡയറി എഴുത്തിലും കൃത്യമായി പങ്കെടുത്ത കുട്ടികൾക്ക് കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകാതിരുന്ന രക്ഷിതാവിന് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടു. തുടർന്നുള്ള ക്ലാസ്സിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പരിശീലനം കിട്ടിയ കുട്ടികൾക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു.


ജിഷി പഴകുളം: 

രചനോത്സവുമായി ബന്ധപ്പെട്ട് ഇതു പോലെ ചിത്രങ്ങൾ കൊടുത്തു കഥയെഴുതുന്ന പ്രവർത്തനം കുട്ടികൾ കുറേ ചെയ്തിട്ടുണ്ട്. അതിലൊക്കെ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടിയുള്ളത് കൊണ്ട് അധികം പ്രയാസം ഇല്ലാതെ കുട്ടികൾ എഴുതുമായിരുന്നു. ഇങ്ങനെ പരീക്ഷയിൽ കഥയെഴുത്തു വന്നപ്പോൾ കുറച്ചു കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും കുറെയധികം കുട്ടികൾ നന്നായി കഥയെഴുതി. അപരിചിതത്വം ഉള്ള പ്രവർത്തനം അല്ലായിരുന്നു ഇതു. ശെരിക്കും ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നതിലൂടെ കുട്ടികളുടെ ലേഖന പാഠവം ഉയർത്താൻ കഴിയും. സ്വാതന്ത്ര രചനയിലുള്ള കഴിവും വർധിക്കും

 ജയന്തി

 '37 പേരുള്ള ക്ലാസ്സിൽ 9 പേർ കഥാരചനയിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ല. മറ്റു കുട്ടികൾകഥ നന്നായി എഴുതിയിട്ടുണ്ട്.കഥ ആശയം പൂർണ്ണമാകാതെ എഴുതിയ വരുണ്ട് .സചിത്ര പുസ്തകത്തിലെ പടപടപട

അതാ പരുന്ത്. അമ്മക്കോഴി പേടിച്ചു ഉറക്കെ കൊക്കി. ചങ്ങാതിക്കുരങ്ങ് മാങ്ങയെറിഞ്ഞു. പരുന്തിൻ്റെ കണ്ണിൽ തട്ടി. പരുന്ത് ഓടിപ്പോയി

ഇങ്ങനെ പല നല്ല ആശയപൂർണ്ണത വരുത്തി എഴുതിയവരുണ്ട്.

രചനോത്സവം ഒന്നു കൂടെ മെച്ചമാവേണ്ടതുണ്ട്. 9 പേർക്ക് കഥാരൂപത്തിൽ എഴുതാൻ കഴിഞ്ഞിട്ടില്ല. രചനോത്സവത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ തീരുമാനിച്ചു. തുറന്നു വന്നാൽ ഊന്നൽ പ്രവർത്തനം രചനോത്സവം തന്നെ.  രചനോത്സവത്തിൽ പങ്കാളിത്തം കുറവായ കുട്ടികൾ Yesterday പ്രയാസപ്പെട്ടത്.

+91 97449 36145: രചനോസവത്തിന്റെ ഭാഗമായി കഥയെഴുതിയ കുട്ടികൾക്ക് പെട്ടെന്ന് എഴുതാൻ പറ്റി. അല്ലാത്തവർക്ക് ബുദ്ധിമുട്ടായിരുന്നു.

 Rajitha Suresh: ഡയറിയും കഥയും നല്ല പ്രവർത്തനമായി എല്ലാ കുട്ടികളും കഥ നന്നായി എഴുതി