ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 5, 2014

ഇത് നാടിന്റെ കണ്മണി വിദ്യാലയം


ചെങ്ങന്നൂരില്‍ പ്രഥമാധ്യാപക പരിശീലനം നടക്കുകയാണ്. അവധിക്കാല പരിശീലനത്തിലെ ഉളളടക്കം വിദ്യാലയത്തില്‍ പ്രായോഗികമാക്കുന്നതിനുളള ചര്‍ച്ചയ്ക് ആമുഖമായി സ്വയം വിലയിരുത്താനായി ഈ സൂചകങ്ങള്‍ നല്‍കി
  1. മെന്ററിംഗ് ആശയതലം എനിക്ക് വ്യക്തമാണ്. A/B/C
  2. എന്റെ വിദ്യാലയത്തില്‍ മെന്ററിംഗ് നടത്താന്‍ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു, തീരുമാനിച്ചു കഴിഞ്ഞു                                                         A/B/C
  3. അധ്യാപകരുമായി ഞാന്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു A/B/C
  4. ആദ്യമാസം ട്രൈ ഔട്ട് നടത്തും.                       A/B/C
    എല്ലാത്തിനും '' കിട്ടിയ എത്രപേരുണ്ട്? അപ്പോള്‍ പുഷ്പടീച്ചര്‍ മാത്രംഎഴുന്നേറ്റു. എനിക്ക് എ ഗ്രേഡാണ്. എനിക്ക് അവിശ്വാസം തോന്നി. ഞാന്‍ ആ അധ്യാപികയില്‍ നിന്നും വിശദാംശങ്ങള്‍ തേടി.ഞങ്ങള്‍ എല്ലാം ആലോചിച്ചു കഴിഞ്ഞു എന്നു ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞു. ഉച്ചയ്ക് സെഷന്‍ അവസാനിക്കുമ്പോള്‍ ടീച്ചര്‍ അടുത്തെത്തി. "സര്‍ ഇപ്പറഞ്ഞതെല്ലാം എന്റെ വിദ്യാലത്തിലുണ്ട്. നാളെ ഒരു ചടങ്ങുണ്ട് വരുമോ?”വെണ്മണി ജെ ബി എസിലേക്കു ക്ഷണം.

പൂര്‍വരക്ഷിതാക്കള്‍
രാവിലെ വിദ്യാലയത്തിലെത്തുമ്പോള്‍ അങ്കണത്തില്‍ കുറെ സ്ത്രീകള്‍ വിവിധങ്ങളായ ജോലികളില്‍ ഏര്‍പ്പെടിരിക്കുകയാണ്. പരിസരം മനോഹരമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍. പ്രഥമാധ്യാപിക പറഞ്ഞു.ഇവരൊക്കെ പൂര്‍വരക്ഷിതാക്കളാണ്.ഇപ്പോള്‍ ഇവരുടെ മക്കളാരും ഈ വിദ്യാലയത്തില്‍ പഠിക്കുന്നില്ല. എങ്കിലും വിദ്യാലയത്തിലേതു പ്രവര്‍ത്തനമുണ്ടെങ്കിലും ഇവര്‍ ക്ഷണിക്കാതെ അറിഞ്ഞുകേട്ടെത്തി സഹകരിക്കും. ഞാന്‍ ആ അമ്മമാരുമായി സംസാരിച്ചു. അവര്‍ പറഞ്ഞു സാറേ ഇതു ഞങ്ങളുടെ വിദ്യാലയമാണ്.അതുകൊണ്ടാ ഞങ്ങള്‍ വരുന്നത്. എനിക്കത്ഭുതം തോന്നി വേറേ ഏഥു വിദ്യാലയത്തില്‍ കാണും പറിച്ചുമാറ്റാനാവാത്ത ഈ രക്ഷാകര്‍തൃബന്ധുത്വം?
പ്രഥമാധ്യാപികയോട് സമൂഹവുമായി ഹൃദയബന്ധം സ്ഥാപിച്ചതിന്റെ രഹസ്യം ചോദിച്ചു..ടീച്ചര്‍ പറയാന്‍ തുടങ്ങി.
തളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കുളള ചരിത്രം
"ഞാന്‍ 2011ജൂലൈ മാസമാണ് ഇവിടെത്തിയത്.
സ്കൂള്‍ വളരെ ശോചനീയം.
റോഡരികിലുളള സ്കൂളാണ്.
വെളളയടിച്ചിട്ടില്ല.
ബാത്ത് റൂം പൊളിഞ്ഞു കിടക്കുന്നു.
മുറ്റത്താകട്ടെ പുല്ലു നിറഞ്ഞു നില്‍ക്കുന്നു .
ഗേറ്റില്ല.രാത്രിക്കൂട്ടങ്ങളുടെ താവളം.
ആര്‍ക്കും സ്കൂളിനെക്കുറിച്ച് യാതൊരു മതിപ്പുമില്ല. നാട്ടുകാര്‍ എഴുതിത്തളളിയ വിദ്യാലയം. കുട്ടികള്‍ കുറവ്. അന്ന് ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലായി മുപ്പത്തിരണ്ടു കുട്ടികള്‍. ഒരു ക്ലാസില്‍ ആറേഴു കുട്ടികള്‍ മാത്രം! ഇപ്പോഴത്തെ സ്ഥിതി നോക്കുക.
2011- 32
2012- 58
2013- 57
2014- 85

ആദ്യം വൃത്തിയും ഭംഗിയും വേണം. പിടി എ വിളിച്ചു കാര്യം തുറന്നു പറഞ്ഞു.പൊതുജനങ്ങളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.പലരേയും സമീപിച്ചു. ഈ പുതിയ ടീച്ചര്‍ എത്തരക്കാരിയാണെന്നാര്‍ക്കറിയാം.
എന്തെല്ലാം ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. അത് സമൂഹത്തിനു മുമ്പാകെ വെച്ചു. എന്റെ ഇടപെടീല്‍ അവരെ സ്വാധീനിച്ചു. എന്തോ ചെയ്യാനാഗ്രഹിക്കുന്നടീച്ചര്‍ എന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞു..”
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി സി അജിത വന്നു ടീച്ചറേ ആത്യാവശ്യമുണ്ട്.ചടങ്ങിനു നില്‍ക്കണമെന്നാഗ്രഹമുണ്ട്. എനിക്കിപ്പോ പോയേ പറ്റൂ.. കോടതീ കേസുണ്ട് . പോയിട്ടു വരാം. ഓടി വരാം .അപ്പീല്‍ കൊടുത്തിട്ട് ..തീര്‍ച്ചയായും എത്തുമേ..
പ്രഥമാധ്യാപികയുടെ തോളില്‍ തട്ടി കൈകൂട്ടിപ്പിടിച്ച് അല്പം ക്ഷമാപണസ്വരത്തില്‍ പറഞ്ഞ് അവര്‍ പോയി.ഞാനാലോചിച്ചു ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം എത്ര ഹൃദ്യം. ഇവിടെ വന്ന് അസൗകര്യം പറഞ്ഞ് മടങ്ങുന്നതിനു അവര്‍ തയ്യാറായി. (പലരും ഫോണില്‍ ഒതുക്കും.)സ്നേഹത്തിന്റെ ഒരു തലം പഞ്ചായത്തുമായി വളര്‍ത്തിയെടുക്കാന്‍ പുഷ്പടീച്ചര്‍ക്കു കഴിഞ്ഞു.

പുഷ്പടീച്ചര്‍ തടര്‍ന്നു
2011ല്‍ ചുമര് ആകര്‍ഷകമാക്കി,സാസംസ്കാരിക സംഘടനയുടെ സഹായത്തോടെ ഗേറ്റ് പിടിപ്പിച്ചു,കസേരകള്‍ വാങ്ങി,Autoഏര്‍പ്പാടു ചെയ്തു. അതിന്റെ ചെലവിന്റെ മുക്കാല്‍ഭാഗം ഒരു വ്യക്തി സ്പോണ്‍സറ്‍ ചെയ്തു. ആഭിമുഖ്യമുളളവരുടെ ലിസ്റ്റ് തയ്യാറാക്കി. അവരെ സമീപിച്ചു. എല്ലാവരും പലവിധത്തില്‍ സഹായിച്ചു. ഒരു ദിവസം പഞ്ചായത്തില്‍ വെച്ചു കണ്ടുമുട്ടിയ മഹാമനസിനുടമയായ കോശിസൗമേലിനോട് ഈ വിദ്യാലയം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് അമ്പതു ലക്ഷം രൂപ നല്‍കി. ഇരുനൂറു പത്രം വരുത്തി നല്‍കുന്നു. ഈ പഞ്ചായത്തിലെ രോഗികളഉളള മുഴുവന്‍ വീടിനും രണ്ടായിരം രൂപ നല്‍കും. വീടില്ലാത്തവര്‍ക്ക് വീടും നല്‍കും.അദ്ദേഹം ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്.അഞ്ചാം ക്ലാസില്‍ ഇവിടെ പഠിച്ചു. വരും തലമുറ നല്ലവരാകണം.അതിലേക്ക് മനസര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം കൈയയച്ച് സഹായിക്കും. ഈ ഗള്‍ഫ് മലയാളി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും അവധിയെടുത്തു വരും
പത്തുപത്രം വീതം ഏര്‍പ്പാടാക്കി, സ്വന്തമായി വാഹനം വാങ്ങാന്‍ സഹായിച്ചു.വിദ്യാലയത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ധിക്കുകയും . ആരോടെങ്കിലും ആവശ്യമുന്നയിക്കണമെങ്കില്‍ സ്കൂളിലെ പഠിപ്പും മെച്ചപ്പെടണം. ഒരു ടീമായി ഞങ്ങള്‍ വര്‍ക്ക് ചെയ്തു.
ശ്രീ കോശിസാമുവേല്‍ പ്രസംഗിക്കുന്നു.പുഷ്പടീച്ചര്‍, പിടി എ പ്രസിഡന്റ്, ബി പി ഒ, ടിപികലാധരന്‍ എന്നിവര്‍ വേദിയില്‍
അപ്പോള്‍ പുറത്താരോ വന്ന് ടീച്ചറെ വിളിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ്. ടീച്ചര്‍ അങ്ങോട്ടു പോയി.
പി ടി എ പ്രസിഡന്റ് മനോജ് കടന്നു വന്നു. ഞാനദ്ദേഹത്തോട് സ്കൂളിനെക്കുറിച്ചാരാഞ്ഞു. അദ്ദേഹം പറഞ്ഞു
  • ഇവിടുത്തെ എച്ച് എമ്മിനു അവധി ബാധകമല്ല.സ്കളിലെ കുട്ടികളെ ജീവനാണ്.
  • വിദ്യാലയം മുന്നേറും എന്നു സമൂഹത്തിനു ബോധ്യമായപ്പോള്‍ പിന്തുണ കൂടി.
  • അടുത്ത് മൂന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ഉണ്ട് .അവിടെ നിന്നും ഇപ്രാവശ്യം കുട്ടികള്‍ ഇങ്ങോട്ടു വന്നു.ഒന്നാം ക്ലാസിലേക്കു കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നു
  • രാവിലെ എല്ലാ കുട്ടികള്‍ക്കും ഭക്ഷണം കൊടുക്കും.
അപ്പോള്‍ പുഷ്പടീച്ചറെത്തി. അവര്‍ കൂട്ടിച്ചേര്‍ത്തു.
  • എട്ടേ മുക്കാലിനു കുട്ടികള്‍ വരും. വായനാമുറിയില്‍ വായന. ഒരു ടീച്ചര്‍ നേരത്തെ ഊഴമനുസരിച്ചെത്തി നേതൃത്വം നല്‍കും.നേഴ്സറി അധ്യാപികയും എത്തും.
  • മുട്ട, ഏത്തപ്പഴം,അപ്പം. ബ്രഡ്,അപ്പം, കറിയും ഇവ മാറി മാറി ഓരോ ദിവസവും നല്‍കും
  • ഒരു മാസം പതിനാറായിരം രൂപ ചെലവു വരും.
ബാത്ത് റൂം മെച്ചപ്പെടുത്തിയത്, ആകര്‍ഷകമായ പൂന്തോട്ടം ഒരുക്കിയത് ഒക്കെ നന്മയുളള മനസുകളുെ സഹായത്തോടെയാണ്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലോകം നമ്മോടൊപ്പം വരുമെന്ന് പുഷ്പടീച്ചര്‍ യോഗത്തില്‍ പ്രസംഗിച്ചത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.
  • വ്യാപാരി വ്യവസായ സമിതി -വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
  • ഏകോപനസമിതി- ബാഗ്,കുട എന്നിവ
  • ലയണസ്‍ ക്ലബ് - ബാഗ്
  • സാംസ്കാരിക വേദി ഗേറ്റ് പെയിന്റടിച്ചു താഴിട്ടു
  • സഭകള്‍ ബുക്കുകള്‍
  • പൂര്‍വരക്ഷിതാക്കള്‍ എന്തിനും ഒപ്പം.
  • ഓണസദ്യ ജനകീയമാണ്. അത് നാടേറ്റെടുക്കും. വിദ്യാലയത്തില്‍ ഏതു പരപിപാടിയുണ്ടെങ്കിലും മുന്‍ പിടിഎക്കാരെല്ലാം വരും.സ്നേഹസമീപനമാണ് പ്രധാനകാരണം.കാര്യം പറഞ്ഞാല്‍ കേള്‍ക്കുന്ന മനസാണ് പ്രഥമാധ്യാപികയ്ക്ക് എന്ന രക്ഷിതാക്കള്‍ക്ക് ബോധ്യമായി.വിദ്യാര്‍ഥികളെ മോനേ മോളേ എന്നേ എച് എം വിളിക്കാറുളളൂ രക്ഷിതാക്കള്‍ ഗേറ്റിന്റടുത്തു വരുമ്പോഴേ ടീച്ചറോടി ചെല്ലുും. ഊഷ്മളമായി വരവേല്‍ക്കും. എന്തു തിരക്കുണ്ടെങ്കിലും രക്ഷിതാവിനെ പരിഗണച്ചശേഷമേ മറ്റു കാര്യമുളളൂ. ഏതെങ്കിലും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ചെറിയ സാമ്പത്തിക സഹായം നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കും. പോയി കാണും. മാതാപിതാക്കള്‍ മരിച്ചവര്‍ക്കുളള സ്കോളര്‍ഷിപ്പ് ഉണ്ട്. അതു വാങ്ങിക്കൊടുക്കും. നല്‍കാവുന്ന സഹായം ചെയ്തു കൊടുക്കും
പ്രഥമാധ്യാപിക ഓരോ രക്ഷിതാവിനെ വിളിച്ചും അവരുടെ കുട്ടികളെക്കുറിച്ച് പറയാറുണ്ട്. അധ്യാപകര്‍ പറഞ്ഞാല്‍ ഉടന്‍ അതു രക്ഷിതാക്കളെ അറിയിക്കും.
ഓരോ കുട്ടിയെ ക്കുറിച്ചും എനിക്കറിയാം എന്നുറപ്പിച്ചു പറയുന്ന പ്രഥമാധ്യാപിക!
വീട്ടിലെന്തെങ്കിലും അനുസരണക്കേടു കാട്ടിയാല്‍ ഉടന്‍ അധ്യാപികയ്ക് നിന്നും ഫോണ്‍ വിളി വരും. ദേ ഇവന്‍/ ഇവള്‍ ഇങ്ങനെ...ഫോണ്‍ മോന്റെ/മോളുടെ കയ്യില്‍ കൊടുത്തേ..അങ്ങേത്തലയ്കല്‍ ജാള്യതയും നാണവും .ടീച്ചര്‍ മക്കളോടെന്നപോലെ കുട്ടിയോടു സംസാരിക്കും.സംസാരം തീരുമ്പോള്‍ കുട്ടിയുടെ വാശി അലിഞ്ഞിരിക്കും. കുട്ടിയേയും രക്ഷിതാവിനേയും ഇരുത്തി സംസാരിക്കും.മനസു തുറപ്പിക്കും.കുട്ടിയെ ഉപദേശിക്കുക എന്ന രീതിയല്ല. പറയിച്ച് വിശകലനം ചെയ്ത് തിരുത്താന്‍ ഇടയൊരുക്കുകയാണ്.
ഒരു കുട്ടിയുടെ കാര്യവും പൊതുവായി ചര്‍ച്ച ചെയ്യില്ല
കംമ്പ്യൂട്ടര്‍ പഠനം
കംമ്പ്യൂട്ടര്‍ പഠിപ്പിക്കും പിടി എ നടത്തും.നഴ്സറിക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം
ടൈം ടേബിള്‍ പ്രകാരം മറ്റു ക്ലാസുകാര്‍ക്കും
അഞ്ച് കംമ്പ്യൂട്ടര്‍. രണ്ടു ലാപ് ടോപ്പ്
  • ഒരു സിസ്റ്റം ബാങ്ക് തന്നു
  • പഞ്ചായത്ത് രണ്ടെണ്ണം
  • എം എല്‍ എ ഒന്ന്
  • ബാക്കി എസ് എസ് എ തന്നു.
  • തന്നതെല്ലാം പ്രയോജനപ്രദമാക്കി.
കമ്മ്യൂണിറ്റേവ് ഇംഗ്ലീഷ്
വിദ്യാലയ പിന്തുണാ സമിതിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും
ആഴ്ചയില്‍ ഒരു മുക്കാല്‍ മണിക്കൂര്‍ വീതം ഒരോ ക്ലാസിനും നല്‍കും.
കലാവിദ്യാഭ്യാസം
പാട്ടിനു പ്രത്യേകം സര്‍ ഉണ്ട്. രണ്ടായിരം രൂപ മാസം ചെലവു വരും.
ആഴ്ചയില്‍ രണ്ടു ദിവസം ക്ലാസ്.താല്പര്യമുളള കുട്ടികളെ മാത്രം സംഗീതം പഠിപ്പിക്കും . മുപ്പതു കുട്ടികള്‍ പഠിക്കുന്നു.
ചിത്ര കലാപഠനം ഏപ്രില്‍ മാസം മുതല്‍ തുടങ്ങി.നാട്ടിലെ മറ്റു കുട്ടികള്‍ക്കും അവസരം .നൂറ്റിയിരുപത് കുട്ടികള്‍ വന്നു.കഴിഞ്ഞ വര്‍ഷമേ ആലോചിച്ചതാണ്. ഈ വര്‍ഷം അതു സാക്ഷാത്കരിച്ചു.കരാട്ടേ വ്യാഴാഴ്ച എട്ടു മുതല്‍ ഒമ്പതു വരെ
ഇരുപത്തഞ്ചുവരെ കുട്ടികള്‍
ചെറിയ ഫീസ് വേണ്ടിവരും.കുട്ടിക്ക് നൂറുരൂപ,ആഴ്ചയില്‍ രണ്ടു ക്ലാസ്.
മൃദംഗം,തബല എന്നിവയും പഠിപ്പിക്കുന്നു. അവധിക്കാലം കഴിഞ്ഞാല്‍ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ വീതം. ഞായറാഴ്ച.
പഞ്ചായത്ത് മെമ്പറോട് വിദ്യാലയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍
ഇപ്രകാരം പറഞ്ഞു                                           
                                                                                                                    പഞ്ചായത്ത് മെമ്പര്‍
  • അര്‍പ്പണ മനോഭാവമുളള അധ്യാപകരാണ്
  • അതിനാല്‍ ഞാന്‍ ആവുന്നത്ര ഈ വിദ്യാലയത്തിനുവേണ്ടി സഹായിക്കും
  • കുട്ടികളുടെ സ്വഭാവരൂപീകരണം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്
  • പഞ്ചായത്തുമായി നല്ല ബന്ധം സ്കൂളിനുണ്ട്
  • പിടി എ ശക്തം.രക്ഷിതാക്കള്‍ സജീവം
  • കൃഷി ഓഫീസര്‍ വിദ്യാലയത്തെ വളരെ സഹായിച്ചു
    • കൃഷിത്തോട്ടം സജീവമായി , ശാസ്ത്രീയമായ കൃഷി പരിശീലനം കുട്ടികള്‍ക്കു നല്‍കി.നിലം ഒരുക്കല്‍ മുതല്‍ എല്ലാം. അദ്ദേഹം കുട്ടികളുടെ അധ്യാപകനായി മാറും. നിരന്തരം വരും വിളവെടുപ്പുവരെ .പയറ് പാവല്‍ വെണ്ട         പടവലം കീര, വഴുതന ഏത്തവാഴ,...എല്ലാം കൃഷി ചെയ്തു.
  • പ്രീപ്രൈമറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.                                     
അപ്പോള്‍ പുഷ്പടീച്ചര്‍ക്ക് ഫോണ്‍ വന്നു. ശ്രീ വിഷ്ണുനാഥ് എം എല്‍ എ ആണ്. അവിടെ തിരക്കുണ്ട്. ധാരാളം ആളുകള്‍ കാണാന്‍ വന്നിരിക്കുന്നു. പ്രോഗ്രാം തുടങ്ങിക്കോളൂ. ഞാന്‍ എത്തും തീരും മുമ്പേ..
കൃത്യസമയത്തു തന്നെ പ്രോഗ്രാം ആരംഭിച്ചു.
അവധിക്കാലത്ത് നടന്ന കലാകായിക വ്യക്തത്വവികസന പരപാടിയുടെ സമാപനം.
കുട്ടികള്‍ അവരു നേടിയ കഴിവ് സമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ്.
ഞാന്‍ സമ്മേളനഹാളില്‍ കയറി
അവിടെ ചിത്ര പ്രദര്‍ശനം
ഈ കിങ്ങിണിക്കൂട്ടം ക്യാമ്പ് കുട്ടികളെ എങ്ങനെ വളര്‍ത്തി എന്നതിന്റെ സാക്ഷ്യങ്ങള്‍
ആ പ്രദര്‍ശനത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. വരൂ ഓരോന്നായി കാണൂ. ഈ വിദ്യാലയമാണ് സര്‍വകലാശാല. എല്ലാ കഴിവുകളുടേയും പോഷണം ഇവിടെ നടക്കുന്നു.

 



"ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലോകം നമ്മോടൊപ്പമുണ്ടാകും"
പുഷ്പ ടീച്ചര്‍ (HM)
വെണ്മണി ജെ ബി സ്കൂള്‍

4 comments:

tuzhuvath@gmail.com said...

വളരെ നന്നയിട്ടുന്ട്

malayali said...

really great

Unknown said...

നന്ദി.. ഇതരം അനുഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിന്ന്

jayasree.k said...

പുഷപ ടീച്ചറെ പോലെയുള്ള പ്രധാനാധ്യപകര്‍ പൊതു വിദ്യാലയങ്ങളുടെ കരുത്ത് !!