ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, June 4, 2014

എന്റെ ഡയറിയില്‍ തെക്കേക്കര ഗവണ്മെന്റ് എല്‍ പി സ്കൂള്‍


മെയ് 30
രാവിലെ മാവേലിക്കര ഉപജില്ലയിലെ ജയലക്ഷ്മി ടീച്ചര്‍ വിളിച്ചു.
" പ്രവേശനോത്സവദിനത്തില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ എത്തുമോ?"
"ടീച്ചറേ വരാം. രണ്ടു നിബന്ധനകള്‍. പ്രസംഗിക്കില്ല. വൈകിട്ടു നാലുമണി വരെ ഞാന്‍ വിദ്യാലയത്തിലുണ്ടാകും."
ടീച്ചര്‍ സമ്മതിച്ചു.
ബി പി ഒ വിളിച്ചു." സര്‍ പാലമേലാണ് ഉപജില്ലാതല പ്രവേശനോത്സവം.എത്തണേ"
ഞാന്‍ പറഞ്ഞു
}ഞാന്‍ ഒരു കൊച്ചു വിദ്യാലയത്തില്‍ പോകുന്നു.
ആരവങ്ങളധികമില്ലാത്ത ഒരു ലളിതമായ ചടങ്ങില്‍.
അതാണെനിക്കിഷ്ടം.
പാലമേലുളള എന്റെ അസാന്നിദ്ധ്യം മാവേലിക്കരയിലെ തന്നെ മറ്റൊരു വിദ്യാലയത്തില്‍ നികത്താം.പോരേ."
എട്ടുമണിയാകുന്നു.
ഇന്ന് വെണ്‍മണി സ്കൂളില്‍ പോകണം
പുഷ്പ ടീച്ചര്‍ ഇന്നലെ പ്രഥമാധ്യാപക പരിശീലനത്തില്‍ വെച്ചു ക്ഷണിച്ചതാണ്. കിങ്ങിണിക്കൂട്ടം സമാപിക്കുകയാണ്. ( ആ അനുഭവം ചൂണ്ടുവിരലില്‍ എഴുതാം)

June 2
ഒമ്പതര കഴിഞ്ഞപ്പോള്‍ തട്ടാരമ്പലത്തിലെത്തി. ടീച്ചറെ വിളിച്ചു , ഭഗവതിപ്പടിയിലിറങ്ങി അല്പം നടന്നാല്‍ മതി. വഴി തിരക്കിപ്പിടിച്ച് സ്കൂളിലെത്തി.
ആകെ തിരക്കാണ്. രക്ഷിതാക്കളും എസ് എം സി പ്രവര്‍ത്തകരും വിദ്യാലയത്തെ അണിയിച്ചൊരുക്കുകയാണ്.
പുറത്തു നിന്നും എത്തുന്നവര്‍ക്കറിയില്ല ഒരു വിദ്യാലയം ജൂണ്‍ ഒന്നിനെങ്ങനെ ഒരുങ്ങുന്നുവെന്ന്
പരിസരം മുഴുവന്‍ കാടായിരുന്നു. അതൊന്നു വൃത്തിയാക്കാനാളെ തിരഞ്ഞിട്ട് കിട്ടാന്‍ വിഷമം. ഇന്നലെയാണ് ആളെ കിട്ടിയത്. ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് ബഞ്ചും ഡയ്കുമെല്ലാം തോന്നിയപോലെ വിന്യസിച്ചിട്ടു. അതു ക്രമീകരിക്കണം. ഒരു ക്ലാസ് പുതുക്കിപ്പണിയുന്നതിനാല്‍ അതിലെ ഉപകരണങ്ങളെല്ലാം ഹാളിലേക്കിട്ടിരിക്കുന്നു. ഹാളിലാണ് പൊതുയോഗം .!വെളളയടിക്കാന്‍ വന്നവരുടെ വക വേറെയും സംഭാവന. ഒന്നാം ദിവസം വരവേല്‍ക്കാന്‍ പൂക്കള്‍ വേണം. സമ്മാനകിറ്റ് വേണം, മധുരം വേണം.ആദ്യദിവസം ഉച്ചഭക്ഷണമൊരുക്കാനും ക്രമീകരണം വേണം.വിറക്, സാധനങ്ങള്‍, പാചകപ്പുര.. ഓ കുട്ടികളുടെ അ‍‍ഡ്മിഷന്‍..മുഖ്യാതിഥികളെ ക്ഷണിക്കല്‍...അഞ്ചധ്യാപകരുളള വിദ്യാലയം. കബീര്‍മാഷിന് കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നു. നല്ല വേദനയുണ്ട്. എങ്കിലും സ്കൂളില്‍ ..
ഞാന്‍ വിദ്യാലയത്തിന്റെ ഓരോ ചലനവും ശ്രദ്ധിച്ചു.
അകെപ്പാടെ സന്തോഷമുണ്ടെല്ലാവര്‍ക്കും. കാരണം
പുതിയതായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ എത്തിയിട്ടുണ്ട്
ടി സി മൂലം മറ്റു ക്ലാസുകളിലും കുട്ടികള്‍ ചേര്‍ന്നിരിക്കുന്നു.
ഏഴു കുട്ടികള്‍ സമീപത്തെ അണ്‍ എയിഡഡ് വിദ്യാലയത്തില്‍ നിന്നും ഈ വിദ്യാലയത്തിലെത്തി. ഒന്നാം ക്ലാസിലും കുട്ടികള്‍ കൂടി.
ഞാന്‍ പഴയ കണക്കുകള്‍ പരിശോധിച്ചു നൂറില്‍ കൂടുതല്‍ കുട്ടികള്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലുമില്ലായിരുന്നു. അമ്പതു മീറ്റര്‍ ദൂരത്ത് മറ്റൊരു സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ ഉണ്ട്. അതാണ് കാരണം.(പിന്നെ മൂന്ന് അണ്‍ എയിഡഡ് വിദ്യാലയങ്ങളും വന്നു.) പ്രവേശത്തിന്റെ കയറ്റിറക്കങ്ങള്‍ നോക്കുക. (1995-2013)


ഒരു കുസൃതിക്കുരുന്ന്. അവള്‍ ഒന്നാം ക്ലാസില്‍ ചേരാനെത്തിയതാണ്.


ശിവ ലക്ഷ്മി
ഞാനവളോടു ചോദിച്ചു
"എന്താ വന്നേ?”
"ഒന്നാം ക്ലാസില്‍ ചേരാന്‍"
"ഇതു വരെ എവിടെയാ പഠിച്ചത്?”
"യു കെജീല്‍"
"എവിടെ?”
"ഈ സ്കൂളില്‍"
"മൊളു പഠിച്ച പാട്ടൊരെണ്ണം പാടിക്കേള്‍പ്പിക്കാമോ?”
അവള്‍ അമ്മയെ നോക്കി.
പിന്നെ എന്റെ ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്തുവെച്ച് രഹസ്യത്തില്‍ പാടി

"കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറക്കൂ നീ
നേരം പുലരും നേരത്ത്
നീയീ മട്ടു കിടന്നാലോ

ഓമല്‍പ്പല്ലുകള്‍ തേയ്ക്കേണ്ടേ
ഓമനമുഖവും കഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീലപ്പൂമുടി കെട്ടേണ്ടേ

അച്ചന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ട്
നെഴ്സറി സ്കൂളില്‍ പോകേണ്ടേ
നെഴ്സറിഗാനം പാടേണ്ടേ"

ഈ കുട്ടിയുടെ ആത്മവിശ്വാസം, നിസ്സങ്കോചം കഴിവു പ്രകടിപ്പിക്കാനുളള വൈഭവം ഇതെല്ലാം എനിക്കിഷ്ടമായി. അവള്‍ മലയാളത്തിന്റെ കരുത്ത്. ഇതാണെനിക്ക് പ്രവേശനോത്സവ ദിനത്തില്‍ കിട്ടിയ മധുരം.
ഞാന്‍ ഒരു ക്ലാസിലേക്കു ചെന്നു അവിടെ അധ്യാപിക സംഗീത പരിശീലനത്തിലാണ്
സ്കൂളില്‍ മൈക്കില്ല,
പ്രവേശനോത്സവഗാനം ലാപ് ടോപ്പില്‍ കേള്‍പ്പിക്കണം. ശബ്ദം കുറവ്. ആരും ശ്രദ്ധിക്കില്ല. അതിനുളള ബദലാണ് ആലോചിച്ചട്. ലാപ് ടോപ്പിലെ പാട്ടിലൊപ്പം അധ്യാപികയും കുട്ടികളും പാടുക. എനിക്കത് ഇഷ്ടമായി. അവര്‍ അതു ആസ്വാദ്യകരമായി അവതരിപ്പിച്ചു


വിദ്യാലയം തൊണ്ണൂറ്റിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നൂറാം പിറന്നാളിന് ആഹ്ലാദകരമായ അനുഭവം ഉണ്ടാകണം. അവര്‍ പൊതുസമ്മതിയുളള വിദ്യാലമാണ്.മികച്ച പിടിഎയ്ക്കുളള പുരസ്കാരം വാങ്ങിയിട്ടുണ്ട്. കുട്ടികള്‍ കുറവാണ്. റോഡരികിലെ വിദ്യാലയം. വാഹനസൗകര്യം രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നു. എന്നു കുട്ടിയേയും കൂട്ടി വിദ്യാലയം വരെ വരാനാര്‍ക്കാണ് സമയം? ഇതു പ്രയോജനപ്പെടുത്തിയാണ് അടുത്ത അണ്‍ എയിഡഡ് സ്കൂള്‍ കുട്ടികളെ റാഞ്ചുന്നത്.അവര്‍ ഒരു കുട്ടിയില്‍ നിന്നും മുന്നൂറ്റിയന്പതു രൂപാ പ്രതിമാസം വാങ്ങും.
ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ ഒരു ഓട്ടോ ഉണ്ട്. ഈ വര്‍ഷം മുതല്‍ വാന്‍ ഏര്‍പ്പെടുത്തും.നൂറ്റമ്പതു രൂപാ വീതം രക്ഷിതാക്കള്‍ മുടക്കണം. എന്നാലെന്താ ഇരുനൂറു രൂപാ ലാഭം. പിന്നെ മലയാളമധുരവും.
അജിയും മുരളിയും കുട്ടികളുടെ ഓട്ടോ മാമന്മാരാണ്. അവര്‍ സ്കൂളിലെ രക്ഷിതാക്കളുമാണ്. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യും. പിടിഎ പ്രസിഡന്റ് സുകു സജീവമാണ്. വാര്‍ഡ് മെമ്പര്‍ കുട്ടിയെ ഈ വിദ്യാലയത്തിലാണ് ചേര്‍ത്തിരിക്കുന്നത്.
പ്രവേശനോത്സവം ആരംഭിക്കാന്‍ വൈകുകയാണ്. വിളംബരജാഥയ്ക് കൊഴുപ്പേകാന്‍ ഏറ്റ മേളക്കാര്‍ ഇനിയുമെത്തിയില്ല. ഒടുവില്‍ ഒരു കാറില്‍ അവരെത്തി.( പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇവരുടെ വക മൊബൈല്‍മേളമായിരുന്നോ എന്നു ഞാന്‍ സംശയിച്ചു)
ഗൗരിയും പാര്‍വതിയും ഈ വര്‍ഷമാണ് ഇവിടെ പഠിക്കാനെത്തുന്നത്. സഹോദരിമാര്‍. മൂന്നാം ക്ലാസിലും
നാലാം ക്ലാസിലും വിളംബരജാഥ കഴിഞ്ഞ് ഞാനവരുമായി സംസാരിച്ചു അമ്മയോടു ചോദിച്ചു എന്താ അണ്‍ എയിഡഡില്‍ നിന്നും ഈ സ്കൂളിലേക്കു മാറിയത്
"ഇതു നല്ല സ്കൂളാണെന്നറിഞ്ഞു. പലരും പറഞ്ഞു. അടുത്ത് നല്ല വിദ്യാലയം ഉളളപ്പോള്‍ എന്തിനാ വേറുതേ കാശുകൊടുത്തു പഠിപ്പിക്കുന്നതെന്ന്.ഈ സ്കൂളടുത്തുമാണ്.
അവിടെ ഈ വര്‍ഷം ഫീസ് കൂട്ടി. ഓരോ വര്‍ഷവും അഡ്മിഷന്‍ ഫീസുണ്ട് നാലായിരം വീതം. പിന്നെ എഴുന്നൂറ്റന്പതു വീതമാകും മാസഫീസ്. വാഹനത്തിന് മുന്നൂറ്റമ്പത്. ഈ മാസം തന്നെ പതിനായിരത്തിലധികം രൂപ വേണം. പുസ്തകത്തിന് നൂറും നൂറ്റമ്പതും രൂപാ വീതമാണ്..”
ഉച്ചയ്ക്ക് ശേഷം എസ് ആര്‍ ജി കൂടി.രണ്ടു മണിക്കൂര്‍ അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഞാന്‍ ഒരജണ്ടയും നിര്‍ദ്ദേശിച്ചില്ല. അവരുടെ തീരുമാനങ്ങളുടെ വിശദാംശങ്ങളിലേക്ക് പോവുകമാത്രമേ ചെയ്തുളളൂ.
പ്രഥമാധ്യാപിക സ്വാഗതം ചെയ്തു
കുട്ടികളുടെ എണ്ണം കൂടിയതില്‍ എല്ലാവരേയും അഭിനന്ദിച്ചു. അവര്‍ വര്‍ഷത്തെ ലക്ഷ്യം പ്രഖ്യാപിച്ചു.
നേട്ടങ്ങളുടെ പട്ടികയില്‍ വരേണ്ട വിദ്യാലയങ്ങളുടെ ലിസ്റ്റില്‍ പെടണം.
സമൂഹവുമായും കുട്ടികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാനാകും?എല്ലാവരും ഒന്നിച്ചാലോചിക്കുക. ഒരു മാസത്തില്‍ ചെയ്യുന്ന ഏറ്റവും നല്ല കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ആദ്യമാസം എന്തെല്ലാം ചെയ്യാം.വ്യക്തത വേണം.
പിന്നീട് ഓരോന്നായി അജണ്ടയിലേക്കു കടന്നു

എസ് എം സിയുടെ തീയതി എന്നു തീരുമാനിക്കാം? ആറാം തീയതി വെളളിയാഴ്ചഎസ് എം സിയില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍?
      • പ്രവര്‍ത്തന റിപ്പോര്‍ട്ട്
      • തെരഞ്ഞെടുപ്പ്. വിദ്യാലയവികസനപദ്ധതി തയ്യാറാക്കല്‍ , വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗ്.
ടൈെ ടേബിള്‍ ?സര്‍ക്കാരിന്റെ ഉത്തരവ് വരണം.
അധ്യാപകസഹായി കിട്ടിയിട്ടില്ല.
അത് ഇന്നു തന്നെ മെയില്‍ ചെയ്യാമെന്നു ഞാന്‍ സമ്മതിച്ചു
അധ്യാപകര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. ഒരു അധ്യാപിക ഒരു ദിവസം വീതം ഒമ്പതര മുതല്‍ നാലര വരെ.റോഡ് സുരക്ഷയില്‍.
ഓരോ ക്ലബ്ബുമായും ബന്ധപ്പെട്ട പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി അടുത്ത എസ്‍ ആര്‍ ജിയില്‍ അവതരിപ്പിക്കും.കബീര്‍ സ്റ്റാഫ് സെക്രട്ടറി,ശ്രീകല എസ്‍ ആര്‍ ജി കണ്‍വീനര്‍.
ക്ലാസുകള്‍ ആകര്‍ഷകമാക്കല്‍, വിദ്യാലയവികസനപദ്ധതി എന്നിവ ചര്‍ച്ച ചെയ്തു.
ജൂലൈ മാസം വീണ്ടും ഈ വിദ്യാലയത്തിലെത്താമെന്നു സമ്മതിച്ചു
  • അപ്പോള്‍ മികച്ച ടീച്ചിംഗ് മാന്വല്‍ കാണാനാകുമെന്ന് അവര്‍ പറഞ്ഞു
  • ക്ലാസന്തരീക്ഷം മാതൃകാപരമായിരിക്കും
  • ഓരോ കുട്ടിയേയും കുറിച്ച് വിലയിരുത്തല്‍ കുറിപ്പുകളുണ്ടാകും
  • അവധിക്കാല പരിശീലനത്തില്‍ ചര്‍ച്ച ചെയ്തവ പ്രായോഗികമാക്കിയിട്ടുണ്ടാകും.(സാധ്യതാതലം വരെ)
നാലുമണിക്ക് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
ഇന്നേ ദിവസം എങ്ങനെ?ഞാന്‍ എന്നോടു ചോദിച്ചു
നന്നായി എന്നു മറുപടി.

5 comments:

tuzhuvath@gmail.com said...

"ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് ബഞ്ചും ഡയ്കുമെല്ലാം തോന്നിയപോലെ വിന്യസിച്ചിട്ടു"
എടോ എനിക്ക് തെരഞ്ഞെടുപ്പു ഡ്യൂട്ടി തെക്കേക്കര LPS -ൽ ആയിരുന്നു.
വീടും വിദ്യാലയവും...
http://www.pta.org/programs/content.cfm?ItemNumber=3126
ഈ ലിങ്ക് ചില നല്ല ആശയങ്ങൾ തരും
എന്റെ facebook പേജ്-ൽ https://www.facebook.com/thomas.uzhuvath മറ്റൊരു ലിങ്കും ഉണ്ട്. നോക്കിയാലും

gmlpschool vadakkumuri said...

അധ്യാപക സഹായി (1,3 ക്ളാസുകളിലെ ) ഈ മെയിലില്‍ കൂടി അയച്ചുതന്നാല്‍ ഉപകാരമാകുമായിരുന്നു. JIJIPULIKOTTIL@GMAIL.COM (SMALL LETTER ആണേ...)

drkaladharantp said...

അധ്യാപകസഹായി എല്ലാം രാവിലെ അയച്ചിട്ടുണ്ട്.മെയില്‍ നോക്കുക.
തോമസ് വളരെ ഉപകാകപ്രദമായ ലിങ്ക്. കുറേ ഡൗണ്‍ലോഡ് ചെയ്തു. പ്രയോജനപ്പെടുത്തും.

drkaladharantp said...

അധ്യാപകസഹായി എല്ലാം രാവിലെ അയച്ചിട്ടുണ്ട്.മെയില്‍ നോക്കുക.
തോമസ് വളരെ ഉപകാകപ്രദമായ ലിങ്ക്. കുറേ ഡൗണ്‍ലോഡ് ചെയ്തു. പ്രയോജനപ്പെടുത്തും.

tuzhuvath@gmail.com said...

അധ്യാപക സഹായി ഈ മെയിലില്‍ കൂടി അയച്ചുതന്നാല്‍ ഉപകാരമാകുമായിരുന്നു.
tuzhuvath@gmail.com