ആദ്യം ഈ വാര്‍ത്ത വായിക്കൂ..
നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' (' ലാബ് -2014')
ഹരിപ്പാട്
- ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
ഡയറ്റ് , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സഹകരണത്തോടെ എല്‍. പി മുതല്‍
ഹൈസ്ക്കൂള്‍ വരെയുള്ള മുഴുവന്‍ സ്കൂളുകളിലേയും സയന്‍സ് ലാബുകള്‍
ബഹുജനപിന്തുണയോടെ ശാക്തീകരിക്കുന്ന ലാബ് -2014 ജൂണ്‍ 16 മുതല്‍ ആരംഭിക്കും
'.നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' എന്നതാണ് പരിപാടിയുടെ
മുദ്രാവാക്യം സബ് ജില്ലയിലെ 58 സ്കൂളുകളും അവിടുത്തെ സയന്‍സ് ക്ലബ്ബുകളും
അദ്ധ്യാപകരും പി.ടി.എ , എസ്.എം.സികള്‍ സമൂഹം എന്നിവരുടെ പിന്തുണയോടെയാവും
പരിപാടി നടപ്പാക്കുക. 4 ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പരിപാടിയുടെ ഓരോ
ഘട്ടത്തിലും ശക്തമായ മോണിട്ടറിംഗും ഉണ്ടാകും. ഡയറ്റിന്റെ നേതൃത്വത്തില്‍
ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എ.ഇ.ഒ , ബി.പി.ഒ തുടങ്ങിയവരടങ്ങുന്ന
മോണിട്ടറിംഗ് വിഭാഗം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും ലാബ് ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഈ പരിപാടി
പൂര്‍ത്തിയാകുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലേയും
ശാസ്ത്രലാബുകള്‍ പാഠപുസ്തകങ്ങള്‍ക്കനുസൃതമായി രൂപപ്പെടുമെന്നാണ്
പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി സബ് ജില്ലാ സയന്‍സ്
ക്ലബ്ബ് അസോസിയേഷന്‍ എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.
'ലാബ് -2014'- ഒന്നാം ഘട്ടം ടൈംടേബിള്‍
അവരുടെ കുറിപ്പ് നോക്കൂ
ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലെ ശാസ്ത്രവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ് 2013 ജനുവരി 26 ന് ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ആണ് റേഡിയോ സയന്‍ഷ്യ
ശാസ്ത്ര
വീയപുരം : ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ 28 വരെ നീണ്ടുനിന്ന ശാസ്ത്ര -2014 വീയപുരം ഗവ.എച്ച്.എസ്സില്‍ സമാപിച്ചു. സമാപന സമ്മേളനം നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സി .ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.എസ് .എം.സി ചെയര്‍മാന്‍ സി. പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ഗവ.എഞ്ചിനിയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ കെ.എസ് .സിബി വിസ്മയിപ്പിക്കുന്നശാസ്ത്രം മാനവപുരോഗതിക്ക് എന്നവിഷയത്തില്‍ പ്രഭാഷണം നടത്തി.
യോഗത്തില്‍ സബ് ജില്ലാതല ശാസ്ത്രമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രമേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ശങ്കരനാരായണന്‍ ( സെന്റ് തോമസ് എച്ച്.എസ് , കാര്‍ത്തികപ്പള്ളി ) ,അനസില്‍ റഹ്മാന്‍ ( ഗവ.എച്ച്.എസ് വീയപുരം )ആര്യ ( സെന്റ് മേരീസ് യു.പി.എസ് കാരിച്ചാല്‍ ) ജെ. അനുപമ ( നടുവട്ടം വി.എച്ച്. എസ്.എസ് ) എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. യോഗത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ,ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.ആര്‍ വിശ്വംഭരന്‍ , സീനിയര്‍ അസിസ്റ്റന്റ് തോമസ് മാത്യുസ് , സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്, എസ്.എം.സി വൈസ് ചെയര്‍മാന്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര്‍ വിനോദിനി യോഗത്തില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മിനിമോള്‍ കൃതജ്ഞതയും രേഖപ്പെടുത്തി
ഇതുപോലെ ഓരോ പ്രദേശത്തും ഓരോ വിഷയത്തിലും അധ്യാപകക്കൂട്ടങ്ങള്‍ ഉണ്ടാകട്ടെ. താഴെ നിന്നും വളര്‍ത്തിയെടുക്കുന്ന ആവശ്യാധിഷ്ടിത കര്‍മപരിപാടികളുമായി ഗുണനിലവാരമുയര്‍ത്താന്‍ മുന്നോട്ട്. സര്‍ഗാത്മക അക്കാദമിക ഇടപെടലുകള്‍ ഉണ്ടാകട്ടെ. ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ അതത് പ്രദേശത്തുളള സാധ്യത കണ്ടെത്തൂ..
നമ്മുക്ക് ഇവരെ അനുമോദിക്കാം
4 comments:
അഭിനന്ദനങ്ങൾ!!
സര്‍,എഴുതിയത് വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞങ്ങള്‍ കൂടുതല്‍ മികവാര്‍ന്ന പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഈ ജൂണ്‍ 28 ന് ബഡ്ഢിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയില്‍ നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും സയന്‍സ് ഇനിഷ്യേറ്റീവും ചേര്‍ന്ന് സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. സബ് ജില്ലയിലെ ഹയര്‍സെക്കന്ററി ഒഴികെയുള്ള 85 ശതമാനത്തിലധികം സ്കൂളുകളിലും ജൂണ്‍ 13 നകം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഓണ്‍ലൈന്‍ രജിസ്ടേഷന്‍ നടത്തുകയും ചെയ്തു. ജൂലയ് 5 ന് സബ് ജില്ലതലത്തില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കളുടെ പരിശീലനം തുടങ്ങും. കഴിഞ്ഞവര്‍ഷത്തേപ്പോലെ തന്നെ ഹയര്‍സെക്കന്ററി അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള സയന്‍സ് ഹെല്‍പ്പ് ഡസ്ക്കും ഉണ്ടാകും. കഴിഞ്ഞവര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്ത 5 കുട്ടികള്‍ സ്റ്റേറ്റ് തലത്തിലും ഒരാള്‍ ദേശീയതലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു പ്രത്യേകത മാസത്തില്‍ ഒരു ശനിയാഴ്ച സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുണ്ട്. അടിയന്തിര സന്ദര്‍ഭങ്ങള്‍ ഒഴികെ ശനിയാഴ്ചകളില്‍മാത്രമെ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കൂടാറുള്ളു. അങ്ങനെപോലും കുട്ടികളുടെ പഠനം നഷ്ടപ്പെടുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സയന്‍സ് ഇനിഷ്യേറ്റീവ് എന്ന ആശയം 2010ല്‍ ക്ലസ്റ്ററില്‍ രൂപപ്പെട്ട ആശയമാണ്. ഇന്നത് കെട്ടുറപ്പുള്ള ഒരു സംവിധാനമായി മാറിക്കഴിഞ്ഞു.സാമൂഹ്യപ്രതിബദ്ധതയുള്ള 10 അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതില്‍ കൂടുതല്‍ പേരും അദ്ധ്യാപികമാരാണ്. സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരാണ്. നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്ഒരു ചോദ്യം ഉപയോഗിച്ച് സബ് ജില്ലയിലെ സ്കൂളുകളില്‍ ഒരേസമയം ക്വിസ് മത്സരം ഉള്‍പ്പെടെ നടത്താനാവും. സയന്‍സുമായി ബന്ധപ്പെട്ട പരിപാടികളുടെ നടത്തിപ്പിന് 99 ശതമാനവും ഓണ്‍ലൈന്‍സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുക.. സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപകരുടെ പിന്തുണയാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ www.scientia.org.in എന്ന ഞങ്ങളുടെ സൈറ്റില്‍ കയറി സയന്‍സ് ക്ലബ്ബ് പേജില്‍ ഇടതുവശത്തായി നല്‍കിയിരിക്കുന്ന 'സയന്‍സ് ഇനിഷ്യേറ്റീവിനേപ്പറ്റി കൂടുതല്‍ അറിയാന്‍' എന്നത് ഡൗണ്‍ ലോഡുചെയ്ത് വായിക്കാന്‍ അപേക്ഷ
- സി.ജി സന്തോഷ്.
സബ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ , സയന്‍സ് ഇനിഷ്യേറ്റീവ് ,
സെക്രട്ടറി , ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍
ചങ്ങാതി ,
ഞങ്ങള്‍ കൊല്ലം ജില്ലയില്‍ താമസിക്കുന്നവര്‍ ആണ് .നിങ്ങളുടെ രീതികള്‍ ഇഷ്ട്ടപ്പെട്ടു .കൂടുതല്‍ അറിയണം എന്നുണ്ട് ,ഞങ്ങളുടെ സ്കൂളുകളില്‍ ഇതിനുവേണ്ടി നിങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നു .
പുഷ്കിന്‍ലാല്‍ .ജി (രക്ഷിതാവ് )
പാരിപ്പള്ളി ,
കൊല്ലം
pushkinlal@gmail.com
Post a Comment