ഈ
വര്‍ഷത്തെ ടേം പരീക്ഷ അക്കാദമികമായ
അന്വേഷണം നടത്തുന്ന അധ്യാപകര്‍
വളരെ ഗൗരവത്തോടെയാണ് കണ്ടത്.
പരീക്ഷാനന്തരം
അവര്‍ വിശകലനം നടത്തി.
മുന്‍
വര്‍ഷത്തേതില്‍ നിന്നും
വ്യത്യസ്തം.
അതിന്റെ
ചില തെളിവുകള്‍ നോക്കൂ
കിളിമാനൂരിലെ
ഒന്നാം ക്ലാസ്
ഷാഹിന്‍
അണ് ഈ വിശകലനം നടത്തി കേരളത്തിന്
മാതൃക കാട്ടിയത്. അതു നോക്കൂ
ഇത്തരം വിശകലനം ഒരു ക്ലാസിലോ ഒരു അധ്യാപകിയിലോ ഒതുങ്ങുന്നില്ല
ഷാനി ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസിലെ വിശകലനം നോക്കുക. ( ക്ലാസ് ഏഴ്)
പ്രിയ സുഹൃത്തുക്കളേ
ഇതാണ് കേരളത്തിലെ പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ ഉര്‍ന്ന നിലവാരം. മറ്റ് ഒട്ടേറെ വിദദ്യാലയത്തില്‍ നിന്നും ഇതുപോലെ ഉദാഹണങ്ങള്‍ പങ്കിടാനുണ്ടാകും. അത് തീര്‍ച്ചയായും നമ്മെ പ്രചോദിപ്പിക്കും
അനുബന്ധം
എന്തിനാണ്
കഴിഞ്ഞ വര്‍ഷം ടേം പരീക്ഷ
നടത്തിയത്?
അതിന്റെ
കണ്ടെത്തല്‍ പ്രകാരം
തുടര്‍ന്നിടപെടലുകള്‍
നടത്തിയവര്‍ അതു പങ്കിടൂ.
ഈ
ചോദ്യം അധ്യാപകരോട് ചോദിച്ചപ്പോള്‍
നിശബ്ദതയായിരുന്നു പ്രതികരണം.
എങ്കില്‍
അതിനു മാറ്റം വേണ്ടേ?
പ്രത്യേകിച്ചും
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കുവാന്‍
തീരുമാനിക്കുമ്പോള്‍?
മാറ്റം
വേണം
-
ചോദ്യങ്ങളിലും മാറ്റം വേണം ( നിലവാരം കുറഞ്ഞ ചോദ്യങ്ങള്‍ തയ്യാറാക്കി അസീസ് കമ്മറ്റി നിര്‍ദേശപ്രകാരം പുസ്തകം തയ്യാറാക്കിയവര്‍ കൃത്രിമനിലവാരം സൃഷ്ടിക്കാന്‍ ചോദ്യക്കൂട്ടം എന്ന പുതിയ രീതി കൊണ്ടു വന്നു. ഭിന്ന നിലവാര പരിഗണന എന്ന പേരില്‍ കാണാപാഠം പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഫലമോ അവര്‍ തന്നെ നിര്‍ദേശിച്ച പഠനനേട്ടത്തെ വിലയിരുത്തുന്നതിനു പകരം പാഠപുസ്തകത്തിലെ വിവരങ്ങളോര്‍ത്തുവെക്കാനുളള കഴിവാണ് പരിശോധിക്കപ്പെട്ടത്. ചില ചോദ്യപേപ്പറുകളില്‍ ഉത്തരം തന്നെ മറ്റു ചോദ്യങ്ങളുടെ രൂപത്തില്‍ വിന്യസിച്ചു.)
-
വിലയിരുത്തല്‍സൂചകങ്ങളിലും മാറ്റം വേണം ( നിലവാര സൂചകങ്ങള്‍ക്ക് കൃത്യതയില്ല. വളര്‍ച്ച പ്രകടമല്ല, ആശയപരവും ഭാഷാപരവുമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നില്ല. നന്നായി എഴുതിയവര്‍, ഭാഗികമായി എഴുതിയവര്‍ എന്നിങ്ങളെ തോന്നിയ പോലെ വ്യഖ്യാനിക്കാവുന്ന റേറ്റിംഗ് രീതി . എല്ലാ കുട്ടികളും രണ്ടോ മൂന്നോ സ്കോര്‍ സൗജന്യമായി ഓരോ ചോദ്യത്തിലും നേടി. ചോദ്യത്തിന്‍റെ വിശ്വാസ്യത ചോര്‍ന്നു. എന്താണോ വിലയിരുത്തേണ്ടത് അതു തന്നെ വിലയിരുത്തപ്പെടുന്നതാവണം ഉത്തമ ചോദ്യമെന്ന സങ്കല്പത്തെ കീഴേമേല്‍ മറിച്ചു. നാലാം ക്ലാസിലും അഞ്ചിലും ഏഴിലും ഭാഷയില്‍ സമാന സൂചകങ്ങള്‍! വളര്‍ച്ചയെ തടഞ്ഞു. )
-
വിശകലനരീതിയിലും മാറ്റം വേണം ( കേവലം മാര്‍ക്ക് നല്‍കുന്നതിനപ്പുറം ക്ലാസിന്‍റെ ഗുണാത്മക നിലവാരം കണ്ടെത്താന്‍ അധ്യാപകരോട് ആവശ്യപ്പെട്ടില്ല്. അതിനാല്‍ത്തന്നെ അത്തരം വിശകലനം നടന്നുമില്ല)
-
തുടര്‍പ്രവര്‍ത്തനങ്ങളിലും മാറ്റം വേണം ( പരീക്ഷയ്ക് ശേഷമെന്ത് എന്ന ചോദ്ം ഉന്നയിക്കപ്പെടാതെയാണ് പരീക്ഷയുടെ ആസൂത്രണം നടന്നിരുന്നത്. അതിനാല്‍ പരീക്ഷ പരീക്ഷയ്ക് വേണ്ടിയായി മാറി)
ഈ
പ്രശ്നങ്ങളെ പരിഹരിക്കാനായിരുന്നു
ഇത്തവണ ശ്രമിച്ചത്
പഠനനേട്ടത്തിന്‍റെ
വ്യാപ്തി നിശ്ചയിച്ചു
അത്
വിലയിരുത്താനുളള സൂചകങ്ങള്‍
വികസിപ്പിച്ചു
ഈ
സൂചകങ്ങള്‍ക്കു വഴങ്ങുന്ന
ചോദ്യങ്ങള്‍ തയ്യാറാക്കി
ഒന്നു
മുതല്‍ ഏഴു വരെ ക്ലാസുകളിലെ
വളര്‍ച്ച താരതമ്യം ചെയ്തു
ഒരു പരിധിവരെ ഈ മാറ്റം ഗുണം ചെയ്തിട്ടുണ്ട് എന്നാണ് ഈ രണ്ടു വിശകലന മാതൃകകള്‍ സൂചിപ്പിക്കുന്നത്
ചോദ്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ചിലതിനു നിലവാരം കൂടിപ്പോയി എന്നു പരാതി. അതെല്ലാം പരിഹരിക്കാനാകും
ഗവേഷണാത്മക സംസ്കാരത്തിനു തുടക്കമായല്ലോ
അത് പ്രതീക്ഷ നല്‍കുന്നില്ലോ
അനുബന്ധം
3 comments:
http://schoolwayanad.blogspot.in/2016/10/first-term-exam-result-analysis-ii-c-u.html
കസേരകളുടെ എണ്ണം എത്ര കുട്ടികൾക്ക് സഹായം മില്ലാതെ കിട്ടി എന്നും കൂടി പരിശോധിക്കണം
കസേരകളുടെ എണ്ണം എത്ര കുട്ടികൾക്ക് സഹായം മില്ലാതെ കിട്ടി എന്നും കൂടി പരിശോധിക്കണം
Post a Comment