പ്രകൃതിദുരന്തം
ആഘാതമേല്‍പ്പിച്ച പഞ്ചായത്താണ്
മേപ്പാടി.
വിദ്യാഭ്യാസ
രംഗത്ത് നൂതനഇടപെടല്‍ നടത്തുന്ന
പഞ്ചായത്തെന്ന രീതിയില്‍
ശ്രദ്ധേയമാണ്.
മീഡിയവണ്‍
ഏര്‍പ്പെടുത്തിയ പുരസ്താരം
മേപ്പാടി കരസ്ഥമാക്കിയത്
വിദ്യാഭ്യാസരംഗത്തെ തനിമയാര്‍ന്ന
പ്രവര്‍ത്തനങ്ങള്‍ കാരണമാണ്.
ഞാന്‍
പല തവണ മേപ്പാടിയില്‍ വിദ്യാഭ്യാസ
പ്രവര്‍ത്തനത്തിനായി
പോയിട്ടുണ്ട്.
ഏതൊരു
വിദ്യാഭ്യാസ പ്രവര്‍ത്തകനെയും
ആവേശപ്പെടുത്തുന്ന ഭരണസമിതിയാണ്
അവിടെയുളളത്.
പഞ്ചായത്ത്
പ്രസിഡന്റിന്റെ ലാളിത്യവും
ആത്മാര്‍ഥതയും ആരെയും
സ്വാധീനിക്കും.
സെപ്തംബര്‍
പന്ത്രണ്ടിന് മധുരമിഠായി
എന്ന പരിപാടി അവിടെ ഉദ്ഘാടനം
ചെയ്യപ്പെട്ടു.
ഉദ്ഘാടകനായ
വിദ്യാഭ്യാസ മന്ത്രിയുടെ
വാക്കുകള്‍ കേള്‍ക്കാം.
എന്താണ്
മധുരമിഠായി?
പൊതുവിദ്യാഭ്യാസ
സംരക്ഷണവും ഗുണമേന്മയുള്ള
വിദ്യാഭ്യാസവും എന്ന
ലക്ഷ്യപ്രാപ്തിക്കുവേണ്ടി
മേപ്പാടി ഗ്രാമപഞ്ചായത്ത്
ആവിഷ്ക്കരിച്ച് പഞ്ചായത്തിലെ
വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന
പഠന സഹായ പരിപാടിയാണ് മധുര
മിഠായി.
ഒന്നു
മുതൽ നാലുവരെ ക്ളാസ്സുകളിലാണ്
ഈ പരിപാടി നടപ്പിലാക്കുന്നത്.
പഞ്ചായത്തിൽ
12
സ്കൂളുകളിലായി
1608
കുട്ടികൾക്കാണ്
പഠന സഹായ സാമഗ്രി ലഭ്യമാക്കുക.
പാഠപുസ്തകത്തിലെ
പഠന സന്ദർഭങ്ങളെ ചേർത്തുവെച്ച്
പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ
സവിശേഷമായ കാർഡുകളും വർക്ക്
ഷീറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇവ
വാർഡ് മെമ്പർമാർ വഴിയാണ്
കുട്ടികളുടെ വീട്ടിലേക്ക്
എത്തിക്കുന്നത്.
കഴിഞ്ഞ
അധ്യയന വർഷം എരുമക്കൊല്ലി
ജിയുപി സ്കൂളിൽ പരീക്ഷിച്ച്
ഫലപ്രാപ്തി ഉറപ്പുവരുത്തിയ
പദ്ധതിയാണ് മുഴൂവൻ
സ്‌കുളുകളിലേക്കും
വ്യാപിപ്പിക്കുന്നത്.
അധ്യാപിക
ബി എസ് അനീഷയും റിസോഴ്സ്
ടീമും ചേർന്നാണ് ഇത്
തയ്യാറാക്കിയയത്.
ലക്ഷ്യങ്ങൾ
*
തദ്ദേശ
സ്വയംഭരണ സംവിധാനങ്ങളുടെ
അക്കാദമികമായ ഇടപെടലിലൂടെ
പൊതു വിദ്യാലയ ശാക്തീകരണവും
ഗുണമേന്മാവര്‍ധനവും
*
തദ്ദേശ
സ്വയംഭരണ സംവിധാനങ്ങളുടെ
നേതൃത്വത്തിൽ നൂതന സാങ്കേതിക
വിദ്യകൾ ഉപയോഗിച്ചുള്ള പഠന
സമ്പ്രദായം ആവിഷ്ക്കരിക്കൽ.
*
പഠനനേട്ടം
ഉറപ്പാക്കുന്നതിനുള്ള
തന്ത്രങ്ങളും സാമഗ്രികളും
പ്രാദേശികമായി വികസിപ്പിച്ച്
നടപ്പാക്കൽ
*
വിദ്യാലയ
പഠനത്തിൽ വീട്ടിലും വിദ്യാർത്ഥിക്ക്
കൈത്താങ്ങ് നൽകൽ'
*
ഭാഷാ
വികാസം,
സർഗാത്മക
ശേഷി വികസിപ്പിക്കുന്നതിനുള്ള
അവസരം ഒരുക്കൽ
ലക്ഷ്യ
ഗ്രൂപ്പ്
മേപ്പാടി
ഗ്രാമ പഞ്ചായത്തിലെ പൊതു
വിദ്യാലയങ്ങളിൽ പഠിക്കുന്ന
1
മുതൽ
4
വരെ
ക്ലാസ്സുകള് ലെ മുഴുവൻ
വിദ്യാർത്ഥികളും '
സാമഗ്രികളുടെ
പ്രത്യേകതകള്‍
ആകർഷകമായ
ചിത്രാവിഷ്കാരങ്ങളിലൂടെയുളള
കാർഡുകൾ
ആശയ
സ്വീകരണത്തിന് ചിത്രക്കാർഡ്
ലഭിച്ച
ആശയങ്ങളുടെ അടിസ്ഥാനത്തിൽ
കൂടുതൽ ചിന്ത വികസിപ്പിക്കുന്നത്
വായനക്കാർഡ്.
പഠനത്തിൽ
പ്രയാസം അനുഭവപ്പെടുന്ന
കുട്ടികൾക്ക് വായനക്കാർഡിൽ
ഇടം നൽകുന്നു.
പഠന
നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ
പഠന പ്രശ്നങ്ങൾ ഏറ്റെടുത്ത്
പഠനം സാധ്യമാകുന്നതിനുള്ള
വർക്ക് ഷീറ്റ് .
കൂട്ടിക്ക്
സ്വയം വിലയിരുത്തലിലൂടെ പഠനം
മെച്ചപ്പെടുത്തുന്നതിനുള്ള
ടീച്ചർ വേർഷൻ കാർഡ്'
സ്വതന്ത്രമായ
ചിന്തകളിലൂടെ സർഗാത്മകമായി
'ആശയാവിഷ്ക്കാരണത്തിനുള്ള
സ്വതന്ത്ര രചനാക്കാർഡ്
ക്യു.ആർ
കോഡ് സംവിധാനത്തിൽ പഠന
വസ്തുതകളും ആശയങ്ങളും
വിവരണങ്ങളായും പാട്ടുകളായും
ശബ്ദലേഖനം ചെയ്തിട്ടുള്ള
കാർഡുകൾ.
പഠനത്തെ
വിലയിരുത്തി ഗുണാത്മകമായ
ഫീഡ്ബാക്ക് നൽകുന്നതിന്
വർക്ക് ഷീറ്റുകളും സ്വതന്ത്രരചനാ
കാർഡും
ഒന്നും
രണ്ടും ക്ലാസുകൾ ഉദ്ഗ്രഥനവും
ഇംഗ്ലീഷും
മൂന്ന്,
നാല്
ക്ലാസ്സുകളിൽ മലയാളവും
ഇംഗ്ലീഷുമാണ് കാർഡുകളിലെ
വിഷയം
ഒരുപഠന
ലക്ഷ്യത്തിന് (
LOയ്ക്ക്)
4 വീതം
കാർഡുകളും വർക്ക് ഷീറ്റുകളുമാണ്
പഠന സഹായ സാമഗ്രികളായി
തയ്യാറാക്കിയിട്ടുള്ളത്.
പാഠപുസ്തകത്തിലെ
സന്ദർഭത്തെ ആകർഷകമായ
ചിത്രപശ്ചാത്തലത്തിലാണ്
അവതരിപ്പിച്ചിട്ടുള്ളത്.
കഥകൾ,
കവിതകൾ,
പാട്ടുകൾ,
അനുഭവക്കുറിപ്പുകൾ
എന്നിവയും കുട്ടി ഏറ്റെടുത്ത്
ചെയ്യേണ്ട പഠന പ്രവർത്തനങ്ങളുടെ
ചോദ്യങ്ങളും നിർദേശങ്ങളുമാണ്
ഉള്ളടക്കം..
വർക്ക്ഷീറ്റിന്റെ
സഹായത്തോടെ കുട്ടിക്ക് തന്നെ
തന്റെ പഠനാശയങ്ങൾ
മെച്ചപ്പെടുത്താനുമാകും.
അധ്യാപകർക്കും
രക്ഷിതാക്കൾക്കും കുട്ടിയുടെ
പഠനനേട്ടം വിലയിരുത്താൻ
കഴിയുന്ന തരത്തിലാണ്
വർക്ക്ഷീറ്റും സ്വതന്ത്ര
വായനാകാർഡുകളും രൂപകൽപ്പന
ചെയ്തിട്ടുള്ളത്
ഉപയോഗരീതി
പാഠപുസ്തകത്തിലെ
(മലയാളം,
ഇംഗ്ലീഷ്
)
പഠനപ്രവർത്തനങ്ങളുടെ
പ്രവേശക പ്രവർത്തനമായും പൂരക
പ്രവർത്തനമായും പഠന പ്രവർത്തനങ്ങളുടെ
വിലയിരുത്തൽ പ്രവർത്തനമായും
കാർഡുകൾ ഉപയോഗിക്കുന്നു.
കാർഡുകൾ
ഉപയോഗിക്കുന്നതിന് കൃത്യമായ
നിർദേശങ്ങൾ അടങ്ങിയ പഠനപ്രവർത്തന
സഹായികൾ
രക്ഷിതാക്കൾക്ക്
വീട്ടിൽ വെച്ച് കുട്ടിയെ
പoനത്തിൽ
സഹായിക്കാൻ കഴിയുന്ന
തരത്തിൽ 'ക്യു.ആർ.കോഡ്'
സംവിധാനമുള്ള
കാർഡുകൾ
വിനിമയ
രീതി
1
ക്ലാസ്സ്
റൂം സന്ദർഭങ്ങളിൽ പഠനപ്രവർത്തനത്തിന്റെ
ഭാഗമായി കാർഡുകൾ ഉപയോഗിക്കാം
2
വീടുകളിൽ
രക്ഷിതാക്കളുളേയും പഞ്ചായത്തിലെ
സന്നദ്ധതാ പ്രവർത്തകരുടേയും
നേതൃത്വത്തിൽ നടക്കുന്ന
പഠനഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നു.
വിലയിരുത്തൽ
അദ്ധ്യാപികയുടെ
നിരന്തര വിലയിരുത്തൽ
സൂചകങ്ങളുപയോഗിച്ച്(
വർക്ക്
ഷീറ്റ്,
സ്വതന്ത്രരചനാക്കാർഡ്,
കാർഡ്
പ്രവർത്തനങ്ങളുടെ പ്രകടനങ്ങൾ
)
പഞ്ചായത്ത്'
തലത്തിൽ
വർക്ക്
ഷീറ്റുകൾ,
സ്വതന്ത്രരചനാ
കാർഡ് പഞ്ചായത്ത് തലത്തിൽ
വിലയിരുത്തൽ
ജില്ലയിലെ
അക്കാദമികനേതൃത്വത്തിന്റെ
സഹായത്തോടെയുള്ള സ്വാധീനപഠനം
പഞ്ചായത്ത്
മോണിറ്ററിംഗ് സമിതിയുടെ
നിരന്തര വിലയിരുത്തൽ.
സെമിനാർ.
( വിദ്യാലയങ്ങളുടെ
റിപ്പോർട്ട് അവതരണം)
'.......................
മധുരമിഠായി
പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങളില്‍
ഞാന്‍ നടത്തിയ ആശംസാപ്രസംഗം
ചുവടെ