ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, October 23, 2020

പഠനത്തികവിന് മേപ്പാടിയിലെ വീടുകളിലെത്തിയ മധുരമിഠായി

 പ്രകൃതിദുരന്തം ആഘാതമേല്‍പ്പിച്ച പഞ്ചായത്താണ് മേപ്പാടി. വിദ്യാഭ്യാസ രംഗത്ത് നൂതനഇടപെടല്‍ നടത്തുന്ന പഞ്ചായത്തെന്ന രീതിയില്‍ ശ്രദ്ധേയമാണ്. മീഡിയവണ്‍ ഏര്‍പ്പെടുത്തിയ പുരസ്താരം മേപ്പാടി കരസ്ഥമാക്കിയത് വിദ്യാഭ്യാസരംഗത്തെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ഞാന്‍ പല തവണ മേപ്പാടിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. ഏതൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനെയും ആവേശപ്പെടുത്തുന്ന ഭരണസമിതിയാണ് അവിടെയുളളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ലാളിത്യവും ആത്മാര്‍ഥതയും ആരെയും സ്വാധീനിക്കും. സെപ്തംബര്‍ പന്ത്രണ്ടിന് മധുരമിഠായി എന്ന പരിപാടി അവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാം.


എന്താണ് മധുരമിഠായി?

പൊതുവിദ്യാഭ്യാസ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും എന്ന


ലക്ഷ്യപ്രാപ്തിക്കുവേണ്ടി മേപ്പാടി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പഠന സഹായ പരിപാടിയാണ് മധുര മിഠായി
. ഒന്നു മുതൽ നാലുവരെ ക്ളാസ്സുകളിലാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ 12 സ്കൂളുകളിലായി 1608 കുട്ടികൾക്കാണ് പഠന സഹായ സാമഗ്രി ലഭ്യമാക്കുക.

പാഠപുസ്തകത്തിലെ പഠന സന്ദർഭങ്ങളെ ചേർത്തുവെച്ച് പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ കാർഡുകളും വർക്ക് ഷീറ്റുകളുമാണ്  തയ്യാറാക്കിയിട്ടുള്ളത്. ഇവ വാർഡ് മെമ്പർമാർ വഴിയാണ് കുട്ടികളുടെ വീട്ടിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം എരുമക്കൊല്ലി ജിയുപി സ്കൂളിൽ   പരീക്ഷിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയ പദ്ധതിയാണ്‌ മുഴൂവൻ സ്‌കുളുകളിലേക്കും വ്യാപിപ്പിക്കുന്നത്‌. അധ്യാപിക  ബി എസ് അനീഷയും  റിസോഴ്സ് ടീമും ചേർന്നാണ്‌ ഇത്‌‌ തയ്യാറാക്കിയയത്‌.

ലക്ഷ്യങ്ങൾ

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ അക്കാദമികമായ ഇടപെടലിലൂടെ പൊതു വിദ്യാലയ ശാക്തീകരണവും ഗുണമേന്മാവര്‍ധനവും

* തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠന സമ്പ്രദായം ആവിഷ്ക്കരിക്കൽ.

* പഠനനേട്ടം  ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളും സാമഗ്രികളും പ്രാദേശികമായി വികസിപ്പിച്ച് നടപ്പാക്കൽ

* വിദ്യാലയ പഠനത്തിൽ വീട്ടിലും വിദ്യാർത്ഥിക്ക് കൈത്താങ്ങ് നൽകൽ'

* ഭാഷാ വികാസം, സർഗാത്മക ശേഷി വികസിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കൽ

ലക്ഷ്യ ഗ്രൂപ്പ്

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 1 മുതൽ 4 വരെ ക്ലാസ്സുകള് ലെ മുഴുവൻ വിദ്യാർത്ഥികളും '

സാമഗ്രികളുടെ പ്രത്യേകതകള്‍


ആകർഷകമായ ചിത്രാവിഷ്കാരങ്ങളിലൂടെയുളള കാർഡുകൾ 

ആശയ സ്വീകരണത്തിന് ചിത്രക്കാർഡ്

ലഭിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചിന്ത വികസിപ്പിക്കുന്നത് വായനക്കാർഡ്.

പഠനത്തിൽ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് വായനക്കാർഡിൽ ഇടം നൽകുന്നു.

പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പഠന പ്രശ്നങ്ങൾ ഏറ്റെടുത്ത് പഠനം സാധ്യമാകുന്നതിനുള്ള വർക്ക് ഷീറ്റ് .

കൂട്ടിക്ക് സ്വയം വിലയിരുത്തലിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ടീച്ചർ വേർഷൻ കാർഡ്'

സ്വതന്ത്രമായ ചിന്തകളിലൂടെ സർഗാത്മകമായി 'ആശയാവിഷ്ക്കാരണത്തിനുള്ള സ്വതന്ത്ര രചനാക്കാർഡ്

ക്യു.ആർ കോഡ് സംവിധാനത്തിൽ  പഠന വസ്തുതകളും ആശയങ്ങളും വിവരണങ്ങളായും പാട്ടുകളായും ശബ്ദലേഖനം ചെയ്തിട്ടുള്ള കാർഡുകൾ.

പഠനത്തെ വിലയിരുത്തി ഗുണാത്മകമായ ഫീഡ്ബാക്ക് നൽകുന്നതിന്  വർക്ക് ഷീറ്റുകളും സ്വതന്ത്രരചനാ കാർഡും

ഒന്നും രണ്ടും ക്ലാസുകൾ ഉദ്ഗ്രഥനവും ഇംഗ്ലീഷും

മൂന്ന്, നാല് ക്ലാസ്സുകളിൽ മലയാളവും ഇംഗ്ലീഷുമാണ് കാർഡുകളിലെ വിഷയം

ഒരുപഠന ലക്ഷ്യത്തിന് ( LOയ്ക്ക്) 4 വീതം കാർഡുകളും വർക്ക് ഷീറ്റുകളുമാണ് പഠന സഹായ സാമഗ്രികളായി തയ്യാറാക്കിയിട്ടുള്ളത്.

പാഠപുസ്തകത്തിലെ സന്ദർഭത്തെ ആകർഷകമായ ചിത്രപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

കഥകൾ, കവിതകൾ, പാട്ടുകൾ, അനുഭവക്കുറിപ്പുകൾ എന്നിവയും കുട്ടി ഏറ്റെടുത്ത് ചെയ്യേണ്ട പഠന പ്രവർത്തനങ്ങളുടെ ചോദ്യങ്ങളും നിർദേശങ്ങളുമാണ് ഉള്ളടക്കം..

വർക്ക്ഷീറ്റിന്റെ  സഹായത്തോടെ കുട്ടിക്ക് തന്നെ തന്റെ പഠനാശയങ്ങൾ മെച്ചപ്പെടുത്താനുമാകും.   അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടിയുടെ പഠനനേട്ടം വിലയിരുത്താൻ കഴിയുന്ന തരത്തിലാണ്   വർക്ക്ഷീറ്റും സ്വതന്ത്ര വായനാകാർഡുകളും  രൂപകൽപ്പന ചെയ്തിട്ടുള്ളത്

ഉപയോഗരീതി

പാഠപുസ്തകത്തിലെ  (മലയാളം, ഇംഗ്ലീഷ് ) പഠനപ്രവർത്തനങ്ങളുടെ പ്രവേശക പ്രവർത്തനമായും പൂരക പ്രവർത്തനമായും പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ പ്രവർത്തനമായും കാർഡുകൾ ഉപയോഗിക്കുന്നു.

കാർഡുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ നിർദേശങ്ങൾ അടങ്ങിയ പഠനപ്രവർത്തന സഹായികൾ

രക്ഷിതാക്കൾക്ക് വീട്ടിൽ വെച്ച് കുട്ടിയെ പoനത്തിൽ സഹായിക്കാൻ  കഴിയുന്ന  തരത്തിൽ 'ക്യു.ആർ.കോഡ്' സംവിധാനമുള്ള കാർഡുകൾ


വിനിമയ രീതി

ക്ലാസ്സ് റൂം സന്ദർഭങ്ങളിൽ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കാർഡുകൾ ഉപയോഗിക്കാം

2 വീടുകളിൽ രക്ഷിതാക്കളുളേയും പഞ്ചായത്തിലെ സന്നദ്ധതാ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്ന പഠനഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നു.


വിലയിരുത്തൽ

അദ്ധ്യാപികയുടെ നിരന്തര വിലയിരുത്തൽ സൂചകങ്ങളുപയോഗിച്ച്( വർക്ക് ഷീറ്റ്, സ്വതന്ത്രരചനാക്കാർഡ്, കാർഡ് പ്രവർത്തനങ്ങളുടെ പ്രകടനങ്ങൾ )

പഞ്ചായത്ത്' തലത്തിൽ

വർക്ക് ഷീറ്റുകൾ, സ്വതന്ത്രരചനാ കാർഡ് പഞ്ചായത്ത് തലത്തിൽ

വിലയിരുത്തൽ

ജില്ലയിലെ അക്കാദമികനേതൃത്വത്തിന്റെ സഹായത്തോടെയുള്ള സ്വാധീനപഠനം

പഞ്ചായത്ത് മോണിറ്ററിംഗ് സമിതിയുടെ നിരന്തര വിലയിരുത്തൽ.

സെമിനാർ.  ( വിദ്യാലയങ്ങളുടെ റിപ്പോർട്ട് അവതരണം)

'.......................

മധുരമിഠായി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങളില്‍ ഞാന്‍ ന‍ടത്തിയ ആശംസാപ്രസംഗം ചുവടെ



23 comments:

Manjusha Thomas said...

മധുര മിഠായിയുടെ മധുരം കേരളം മുഴുവനും ഉള്ള എല്ലാ കുഞ്ഞു മക്കൾക്കും നുകരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...

BIJUPERINGETH said...

മധുരമിഠായിലൂടെ മേപ്പാടി പഞ്ചായത്തും വിദ്യാഭ്യാസ വിദഗ്ധരും നടത്തുന്ന ശ്രമങ്ങൾ പൊതുവിഭ്യാഭ്യാസ രംഗത്തിന് മാതൃകയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇരട്ടിമധുരം ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

Ambikatr said...

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തകർക്കും അതിനായി അശ്രാന്തപരിശ്രമം അകമഴിഞ്ഞ് ടീച്ചർ എന്ന ജോലിയുടെ മഹത്വം മുൻനിർത്തി പരിശ്രമിച്ച അനീഷടീച്ചർക്കും മറ്റുള്ളവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. അധ്യാപനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഇവർക്ക് നന്മയുടെ പൂച്ചെണ്ടുകൾ 🌹🌹🌹🌹

Unknown said...

മധുരമിഠായി കേരളത്തിലെ മുഴുവൻ കുട്ടികൾക്കും അറിവിന്റെ മധുരം പകർന്നു നൽകട്ടെ .ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അനീഷ ടീച്ചറിനു ഒരായിരം അഭിനന്ദനങ്ങൾ.

Unknown said...

മധുരമിഠായിയുടെ അണിയറ പ്രവർത്തകർക്ക്
അഭിനന്ദനങ്ങൾ...

Unknown said...

മധുരമിഠായിയുടെ അണിയറ പ്രവർത്തകർക്ക്
അഭിനന്ദനങ്ങൾ...

jay said...

മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മധുര മിഠായി പ്രോജക്ട് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടും എന്നതിൽ ഒരു സംശയവുമില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ച അനീഷ ടീച്ചർക്കും കൂട്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ.

Sreejith J S said...

പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനും, മധുര മിഠായി പദ്ധതിയ്ക്കും അതിന് നേതൃത്വം നൽകുന്ന അനീഷ ടീച്ചറിനും അഭിവാദ്യങ്ങൾ

Sreejith J S said...

പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനും, മധുര മിഠായി പദ്ധതിയ്ക്കും അതിന് നേതൃത്വം നൽകുന്ന അനീഷ ടീച്ചറിനും അഭിവാദ്യങ്ങൾ

Sreejith J S said...

പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനും, മധുര മിഠായി പദ്ധതിയ്ക്കും അതിന് നേതൃത്വം നൽകുന്ന അനീഷ ടീച്ചറിനും അഭിവാദ്യങ്ങൾ

Unknown said...

മധുരമിഠായിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.പിന്നണി പ്രവർത്തകർക്കും അമരക്കാരിയായി പ്രചോദനമേകുന്ന അനീഷ ടീച്ചറിനും ആശംസകൾ .

Unknown said...

മേപ്പാടി ഗ്രാമപഞ്ചായത്തും അനീഷ ടീച്ചറും വിദ്യാഭ്യാസ മേഖലയിൽ ഒരു മാറ്റത്തിൻ്റെ ചുവടു വയ്പ് നടത്തിയ പഠനപ്രവർത്തനങ്ങളോടെ, കുഞ്ഞു മക്കളുടെ മനസ്സിൽ ആനന്ദം നിറക്കുമ്പോൾ ആ കൂട്ടായ്മയിൽ ചിത്രങ്ങൾ വരച്ച് മധുര മിഠായിയുടെ ഭാഗമാകാൻ കഴിഞ്ഞ തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. .... ഈ പ്രോജക്ടിന് എല്ലാവിധ അഭിനന്ദങ്ങളും ആശംസകളും നേരുന്നു.
* രാജീവ് തുറവൂർ.

Sudha'T said...
This comment has been removed by the author.
Sudha'T said...

പേരു പോലെ കുഞ്ഞുങ്ങൾക്ക് മധുരമേകുന്നതാവട്ടെ മധുര മിഠായി. ഈ പ്രോജക്ടിനായി അനവരതം പ്രയത്നിച്ച ഞങ്ങളുടെ പ്രിയപ്പെട്ട അനീഷ ടീച്ചർക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഈസ്റ്റ് കുടുംബാംഗങ്ങളുടെ അഭിനന്ദനങ്ങൾ

Unknown said...

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . മധുര മിഠായി Project തയ്യാറാക്കി നൽകിയത് പൊതു വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികകല്ലായി മാറട്ടെ എന്നാശംസിക്കുന്നു
ടീച്ചർ എന്ന ജോലിയുടെ മഹത്വം മുൻനിർത്തി പരിശ്രമിച്ച അനീഷടീച്ചർക്കും കൂട്ടുകാർക്കും ഒരുപാട് അഭിനന്ദനങ്ങൾ. അധ്യാപനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഇവർക്ക് നന്മയുടെ പൂച്ചെണ്ടുകൾ 🌹🌹

dietsheeja said...

മേപ്പാടി പഞ്ചായത്തിൻ്റെ നേതൃത്വപരമായ ഇടപെടലിനും അനീഷ ടീച്ചറിനും അഭിനന്ദനങ്ങൾ. അക്കാദമിക മികവും രാഷ്ട്രീയ മികവും ഉള്ള കലാധരൻ സാറിനും കേരളത്തിലെ ഒരു പഞ്ചായത്തിനെ മാതൃകാപഞ്ചായത്താക്കി മാറ്റാൻ തീർച്ചയായും കഴിയും. അങ്ങനെയുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തെ വൻകുതിപ്പായി മാറട്ടെ. വർഗീയതയേയും സ്വജന പക്ഷപാതത്തേയും ഒഴിവാക്കി മികവുന്ന ഭരണാധികാരികളെയും ജനങ്ങളേയും പെപ്പെടുത്തണമെങ്കിൽ അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. അതിനായി കാത്തിരിക്കുന്നു. പ്രതീക്ഷയോടെ.

Athira Krishnan P said...

"വിദ്യാധനം സർവ്വധനാൽ പ്രധാനം" എന്ന ശൈലി അർത്ഥവത്താവുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ. കൊച്ചു മക്കളുടെ മനസ്സിലേയ്ക്ക് മധുരമൂറുന്ന അനുഭവങ്ങളുo, പാട്ടുകളും, കളികളുമായി എത്തുന്ന "മധുര മിഠായി" കുട്ടികൾക്ക് സ്വയം പഠനം നടത്താനും, സ്വയം വിലയിരുത്താനും, തെറ്റുതിരുത്തുവാനും, ഉതകുന്ന ഒരുത്തമ വഴികാട്ടിയാണ് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു. അതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച പ്രിയങ്കരിയായ അനീഷ ടീച്ചർക്കും, സഹപ്രവർത്തകർക്കും സ്നേഹത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.👑👑👑

Ambili.s said...

മേപ്പാടി പഞ്ചായത്തിൻ്റെ അഭിമാനമായിത്തീർന്ന മധുര മിഠായി എന്ന അക്കാദമിക പ്രവർത്തന നേട്ടത്തിന് പിറകിൽ പ്രവർത്തിച്ച പഞ്ചായത്ത് ഭാരവാഹികൾ, എരുമക്കൊല്ലി സ്കൂൾ അധ്യാപിക ബി.എസ് അനീഷ ടീച്ചർ മറ്റു റിസോർസ് അംഗങ്ങൾ തുടങ്ങിയ എല്ലാവർക്കും East resource group ൻ്റെ പേരിലും എൻ്റെ സ്വന്തം പേരിലും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Jolly said...

പഠനം മധുരകരമാവു൦ വിധ൦ പുതുമ നിറഞ്ഞതും, രസകരവും, വൈവിധ്യവുമായ പ്രവ൪ത്തനങ്ങളാൽ സ൦പുഷ്ടമാണ് മധുരമിഠായി. കേരളവിദ്യാഭ്യാസ ച
രിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടട്ടെ മേപ്പാടി പഞ്ചായത്തി൯റേയു൦ പ്രിയ അനീഷ ടീച്ചറുടെയു൦ നാമ൦. ഈസ്റ്റ് റിസോഴ്സ് ടീമിന്റെ ആശ൦സകൾ

Sudha teacher, SVMALPS Nambullipura . said...

അറിവിൻ്റെ മധുരം ഏവർക്കും ആസ്വാദ്യകരമാകുന്ന രീതിയിൽ വർണ മികവോടെ അവതരിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ച അനീഷ ടീച്ചർക്കും റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കും മേപ്പാടി പഞ്ചായത്തിനും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.കേരളം മുഴുവൻ ഉടൻ തന്നെ മധുരമിഠായി ലഭ്യമാകട്ടെ എന്നാശംസിക്കുന്നു.

Unknown said...

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ മധുര മിഠായി വിദ്യാർത്ഥികൾക്കു മുന്നിലേക്കെത്തുമ്പോൾ അക്കാഡമിക മികവിന് മേപ്പാടി ഗ്രാമപഞ്ചായത്തിന് ഒരു പൊൻ തൂവലാകുന്നു. മധുര മിഠായിയിൽ വാരി വിതറിയ മാധുര്യത്തിന് കാരണം അനീഷ ടീച്ചറുടെയും മറ്റ് റിസോഴ്സ് അംഗങ്ങളുടെയും കഠിന പ്രയത്നമാണ്. എല്ലാവർക്കും east resource ടീമിൻ്റെയും എൻ്റെയും പ്രത്യേക അഭിനന്ദനങ്ങൾ.

Jayamanikandakumar.k said...

സ്വപ്നതുല്യം അഭിനന്ദനങ്ങൾ



Unknown said...

ഇത് പൊരുതി നേടിയ വിജയം, തോറ്റു പിന്മാറില്ല എന്ന ദൃഡനിശ്ചയം. ആ ചങ്കുറപ്പിനെ എത്ര അഭിന്ദിച്ചാലും മതിയാവില്ല. ഒപ്പം ഫാമിലിയെയും. ഗുരു എന്നാൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആൾ. ആ മഹത്വം അർത്ഥവത്താക്കുന്ന തരത്തിൽ ഈ കോവിഡ് എന്ന മഹാമാരിക്കി ടയിലും തേജോന്മുഖമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാഴ്ചവെച്ച മധുരമിഠായി അനീഷ ടീച്ചറിന്റെ സ്വപ്ന പദ്ധതി. അതിനുപിന്തുണ നൽകിയ മേപ്പാടി പഞ്ചായത്ത്‌. ഇന്ന് മഹാ പഞ്ചായത്ത്‌ ആയി മാറി ഇത് ചരിത്ര തളികളിൽ എഴുതപ്പെടേണ്ടത് തന്നെ. ഈ യാത്രയിൽനേരിട്ട അനുഭവങ്ങളിൽ നിന്നും നേടിയ ആർജ്ജവം അത് എന്നും ഉൾക്കരുത്ത്‌ ആവട്ടെ. എല്ലാ വിധ ഭാവുകങ്ങളും...., 🙏🙏🙏