ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 12, 2024

എ ഇ ഒ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിക്കുമോ?

കുട്ടികളെ അഭിനന്ദിക്കാൻ വേണ്ടി എ ഇ ഒ കുഞ്ഞുങ്ങളുടെ വീട് സന്ദർശിച്ചു. സ്കൂളിലെ അധ്യാപകർക്കൊപ്പം.

ഈ മാതൃകയാണ് കേരളത്തിന് വേണ്ടത്. മക്കളെ അൺ എയ്ഡഡിൽ വിട്ട ശേഷം ആ വിദ്യാലയത്തിലെ പോലുള്ള പഠിപ്പാണ് വേണ്ടത് എന്ന് പറഞ്ഞ ഉപജില്ലാ ഓഫീസർമാരുടെ വാർത്തകൾ നമ്മൾ വായിച്ചിരുന്നു. അവർ പൊതു വിദ്യാലയ മികവുകളെ അംഗീകരിക്കാൻ തയ്യാറല്ല. ഒരു കുട്ടി അച്ചടിച്ച ഡയറി ഉപജില്ലാ ഓഫീസർക്ക് നൽകാൻ ചെന്നു. രണ്ടു നല്ല വാക്ക് പറയാൻ കൂട്ടാക്കാത്ത ഒരു AEOയെക്കുറിച്ച് രക്ഷിതാവ് പരിഭവം പറഞ്ഞത് ഓർക്കുന്നു.

കാട്ടാക്കടയിലെ ബീന ടീച്ചർ വ്യത്യസ്തയാകുന്നത് കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെയാണ്. കാട്ടക്കട എ ഇ ഒ ബീന കുമാരിടീച്ചറും പ്രഥമാധ്യാപകൻ സനൽ സാറും.ജി എൽ പി എസ് കുളത്തുമ്മലിൽ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ വീട്ടിൽ മലയാളമധുരത്തിന് പിന്തുണയുമായി എത്തി. ആ രംഗം കാണുക. 



കാട്ടാക്കട ബി ആർ സി പരിധിയിലെ പൂവച്ചൽ പഞ്ചായത്തിലെ ജി എൽ പി നെടുവൻതറട്ട സ്കൂളിലെ ഒന്നാം ക്ലാസുകാരി ലിസ്ന ഒരു വർഷത്തെ ക്ലാസ് മുറി അനുഭവത്തിൽ ക്ലാസ്സിൽ ഒരക്ഷരം മിണ്ടാത്ത കുട്ടിയാണ്. എന്തെങ്കിലും ്് സംസാരിപ്പിക്കാൻ നോക്കിയാലും മിണ്ടാതെ തല കുലുക്കുക മാത്രം ചെയ്യും. അല്ലെങ്കിൽ തൊട്ടു കാണിക്കും. ക്ലാസ്സിൽ പ്രസന്റ് പറയുകയോ കൂട്ടുകാരോട് പോലും മിണ്ടുകയോ ചെയ്യാറില്ല. ക്ലാസ്സിൽ അവൾക്ക് കൂട്ടുകാർ ഇട്ട പേര് മിണ്ടാ കുട്ടി. മലയാള മധുരം പ്രവർത്തനത്തിലൂടെ കിട്ടിയ പുസ്തകത്തോടുള്ള താല്പര്യമാണോ എന്ന് അറിയില്ല അവൾ പുസ്തകം വായിച്ചു ഗ്രൂപ്പിൽ പങ്കുവെച്ചു. 

അവളുടെ അധ്യാപകരും കൂട്ടുകാരും രക്ഷിതാക്കളും മലയാള മധുരത്തിന്  നന്ദി പറയുന്നു . 

അവളുടെ ശബ്ദം കൂട്ടുകാർക്കും അധ്യാപകർക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇതിനെല്ലാം ലിസ്നയുടെ അമ്മ നൽകിയ പിന്തുണ വളരെ വലുതാണ്.

ഇത്തരത്തിൽ എടുത്തു പറയാവുന്ന പല അനുഭവങ്ങളും മലയാള മധുരം പ്രവർത്തനങ്ങളിലൂടെ കാട്ടാക്കട സബ് ജില്ലയിലെ ഒന്ന്, രണ്ട് ക്ലാസ്സുകാരുടെ അവധിക്കാല വായന അനുഭവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ,പ്രഥമ അധ്യാപകർ ,അധ്യാപകർ, ട്രെയിനർമാർ ,സി ആർ സി സിമാർ എന്നിവർ കുട്ടിയുടെ ഗൃഹ സന്ദർശനത്തിലൂടെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നുണ്ട്.

ഇത്തരത്തിലുള്ള സന്ദർശനവും കാട്ടാക്കടയിൽ മലയാള മധുരം പ്രവർത്തനം പൊതുസമൂഹം ഏറ്റെടുക്കുന്നതിന്  കാരണമായി