ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 23, 2024

സംയുക്ത ഡയറി അമ്മയെ പഠിപ്പിച്ച അയൻ ദേവ്


ഒരു ഓൺലൈൻ മീറ്റിംഗിലൂടെയാണ് സംയുക്ത ഡയറി എഴുത്തിനെ പറ്റി "ഒന്നാം ക്ലാസ് മാഷ് പറയുന്നത്.  പറഞ്ഞപ്പോൾ മകനെ എങ്ങനെ പറഞ്ഞ് മനസിലാക്കി എഴുതിക്കും എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു. പിറ്റേ ദിവസം മാഷ് കുട്ടികളോട് സംയുക്ത ഡയറിയെപ്പറ്റി പറഞ്ഞു. അന്നേ ദിവസം വീട്ടിലെത്തിയ ഉടൻ മോൻ പറഞ്ഞതും ഡയറി എഴുത്തിനെ കുറിച്ചായിരുന്നു.

ഡയറിയിൽ "നീ എന്താണ് എഴുതുക?" എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ അവനുണ്ടായിരുന്നു. കൃത്യമായ ധാരണയോടെയാണ് സംസാരം. എന്നെ ബോധ്യപ്പെടുത്തുകയാണ്

അവൻ പറഞ്ഞതിൽ എനിക്ക് നല്ലതായി തോന്നിയത് എന്റെ സഹായത്തോടെ അവൻ എഴുതി. ചിത്രം വരയ്ക്കാനും കളർ ചെയ്യാനും ഒരുപാടിഷ്ടമുള്ളത് കൊണ്ട് തന്നെ ഡയറി എഴുത്ത് ഒരു ഭാരമായി അവനും എനിക്കും തോന്നിയില്ല. 

ഓഫീസിലെ തിരക്ക് കഴിഞ്ഞ് വീട്ടിലെത്തുന്നതിന് മുൻപെ അവൻ വിളിച്ചു പറയും ഇന്ന് ഡയറിയിൽ എഴുതേണ്ട വിഷയത്തെക്കുറിച്ച്.

ഓഫീസിലെ ജോലിയും കഴിഞ്ഞ് യാത്രാക്ഷീണത്തോടെ  വീട്ടിലെത്തിയാൽ ഉടൻ അവന് ഡയറി എഴുതണം.

ഡയറി എഴുതണമെന്ന വാശി പിടിക്കും. അക്കാരണത്താൽ പിണങ്ങി ഭക്ഷണം പോലും കഴിക്കാതെ അവൻ ഉറങ്ങിയ ദിനങ്ങൾ കൂടി ഉണ്ടായി. 


സംയുക്ത ഡയറി എഴുത്ത് കുട്ടികളിലെ നിരീക്ഷണ പാടവത്തെയും ഓർമ ശക്തിയെയും സർഗാത്മക കഴിവുകളെയും പരിപോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല...

അജിന പി (രക്ഷിതാവ് )

അയൻ ദേവ് പി

മാച്ചേരി ന്യൂ യു പി സ്കൂൾ

Monday, July 22, 2024

വായന പാഠങ്ങൾ 3

ക്ലാസ് ഒന്ന്, യൂണിറ്റ് 3 വിനോദങ്ങൾ

പ്രയോജനപ്പെടുത്താവുന്ന വായന പാഠങ്ങൾ.

1.ഓ സ്വരത്തിന്റെ ചിഹ്നം, ട്ട, ര്‍ എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ




2.പ്പ, ട്ട, എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ

ഓ സ്വരത്തിന്റെ ചിഹ്നം, ണ്ട, ട്ട എന്നീ അക്ഷരങ്ങൾ

ഒ ,ള്ള എന്നീ അക്ഷരങ്ങൾ ഒ ,എ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ,
5. ഓ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ, ണ്ട, യ
6, എ സ്വരത്തിൻ്റെ ചിഹ്നം, ട്ട, ത്ത, യ എന്നീ അക്ഷരങ്ങളും

7. ട്ട, ത്ത എന്നീ കൂട്ടക്ഷരങ്ങൾ
8




. എ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ, ട്ട, ള്ള, ത്ത, ഓ, യ
9. ഓ, ക്ക, ട്ട, ഞ്ഞ, യ എന്നീ അക്ഷരങ്ങൾ, ഓ, ഏ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ
10. ഏ, ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ, ണ്ട, ങ്ങ, പ്പ, ട്ട, ന്ത, മ്പ, ൽ എന്നീ അക്ഷരങ്ങൾ

11. ത്ത, ണ്ട, പ്പ എന്നീ അക്ഷരങ്ങൾ, ഏ, ഓ എന്നിവയുടെ ചിഹ്നങ്ങൾ
12. ഊന്നൽ: ക്ക, ത്ത, യ, ൽ, മ്പ, ണ്ട, ട്ട, ഓ എന്നീ അക്ഷരങ്ങളും ഓ യുടെ ചിഹ്നവും
13. ണ്ട, യ, ൽ, ള, ക്ക, ർ എന്നീ അക്ഷരങ്ങളും ഓ, ഏ എന്നിവയുടെ ചിഹ്നങ്ങളും

14.  ന്ത, മ്പ, ഞ്ഞ, ട്ട, പ്പ, ഓ, യ എന്നീ അക്ഷരങ്ങൾ, ഓ യുടെ ചിഹ്നം

15. ഊന്നൽ: ന്ത, ക്ക, യ, ങ്ങ, ട്ട, ഓ എന്നീ അക്ഷരങ്ങൾ, ഓ യുടെ ചിഹ്നം

16. ന്ത, ങ്ങ എന്നീ അക്ഷരങ്ങൾ ഓ, ഏ എന്നിവയുടെ ചിഹ്നങ്ങൾ
17. ള്ള, ട്ട, ത്ത, ങ്ങ, ന്ത, ള
18




പാട്ടരങ്ങിൽ ഇവ ഉപയോഗിക്കാം
അച്ചടി സമൃദ്ധമായ
 ക്ലാസന്തരീക്ഷം ഭാഷാ ശേഷി വികസിപ്പിക്കും
A print-rich environment is one where young children get
many different opportunities to interact with many different
forms of print. That is, in order to be truly print-rich, a
classroom needs to display and use print meaningfully during
teaching and learning. This exploration of print in meaningful
contexts and observing adults around use print is critical for
literacy development because it shows children that print
carries meaning and that reading and writing serve real,
everyday purposes. Over time, children become motivated to try
to read and write themselves (
Abraham, C. (2003). Literacy: Creating a print-rich environment. Texas Child Care Quarterly,
10-17. R )

Sunday, July 21, 2024

കാർത്തിക്കും മന്ദാരച്ചെടിയിലെ കിളിയും

 ഇന്നലെ പെയ്ത മഴ


മുറ്റത്ത് വിറങ്ങലിച്ച ചേതനയറ്റ കുരുവിയെ കണ്ടാണ് കാർത്തി അമ്മേ, എന്ന് വിളിച്ച് അകത്തേക്ക് ഓടിവന്നത്. അവന്റെ കണ്ണുകളിൽ നോവിന്റെ നീരുറവയുണ്ടായിരുന്നു. എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർത്തുള്ളികൾ കനത്ത മഴയിൽ ലക്ഷ്യം തെറ്റി ഒഴുകുന്ന നീർച്ചാലുകൾ പോലെയായിരുന്നു.....

. എന്റെ കവിളത്ത് മുഖം അമർത്തി  അവൻ എന്തൊക്കെയോ പിറുപിറുത്തു. അവന്റെ കരച്ചിൽ അതൊന്നും വ്യക്തമായില്ല. 

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ മഞ്ഞനിറം പരിചയപ്പെടുത്തിയതും, മഞ്ഞക്കിളിയുടെ പാട്ടുപാടി കൊടുത്തതും ഉൾപ്പെടെ ഓരോരോ കിന്നാരങ്ങൾ വന്നു പറഞ്ഞപ്പോ,നമ്മുടെ മുറ്റത്തെ മന്ദാരം പൂത്താൽ മഞ്ഞപ്പൂക്കൾ ആണ് ഉണ്ടാവുക എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.

 മഞ്ഞ മന്ദാരം പൂക്കുന്നതും കാത്ത് എന്നും രാവിലെ അവൻ അതിനടുത്ത് പോയി നോക്കാറുണ്ട്.

 അങ്ങനെ ഏതോ ഒരു ദിവസം ഒരു കുരുവി മന്ദാരച്ചില്ലയിൽ കൂടുകൂട്ടുന്നത് അവൻ കണ്ടു. ഓരോ നാരിഴകൾ കൂട്ടി വയ്ക്കുന്നതും വീണ്ടും പറന്നുപോയി എവിടെനിന്നോ നാരുകൾ കൊണ്ടുവരുന്നതും കൂട്ടിയിണക്കുന്നതും അവന്റെ കൗതുകം വർദ്ധിപ്പിച്ചു. കിളി മുട്ടയിട്ടതും കുഞ്ഞുങ്ങൾ വിരിഞ്ഞതുമെല്ലാം അവനാണ് എന്നോട് പറഞ്ഞത്....

 കിളി, കുഞ്ഞുങ്ങൾക്ക് തീറ്റ വായിൽ വച്ച്  കൊടുക്കുന്നതും നോക്കി, അവൻ വാ പൊളിച്ചു നിൽക്കുന്നത് കാണാൻ നല്ല രസമായിരുന്നു.

 ഇന്നലെ വൈകുന്നേരത്തെ കാറ്റിലും മഴയിലുമാണ് കൂട് തകർന്നുപോയത്. സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ  ശക്തമായ കാറ്റ്  അവശേഷിപ്പിച്ചു പോയ ചില കോലാഹലങ്ങൾ  ഉമ്മറത്തും മുറ്റത്തും  കാണാമായിരുന്നു.

 കിളിക്കുഞ്ഞുങ്ങൾ എവിടെനിന്നോ കരയുന്നുണ്ട്. വിശന്നിട്ടാവാം അമ്മേ....

നമുക്ക് എന്തെങ്കിലും കൊടുത്താലോ. അവൻ ഏന്റെടുത്തു വന്നു പറഞ്ഞു.

 നമ്മൾ എന്താ കൊടുക്കുക, നമ്മൾ തൊട്ടാൽ പിന്നെ തള്ളക്കിളി അവറ്റകളെ നോക്കില്ല മോനെ എന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ച് എന്റെ ജോലികളിൽ മുഴുകി.

 വിളക്ക് വച്ചു കഴിഞ്ഞശേഷം അടുക്കള ജോലിയും മറ്റുമായി സമയം പോയത് അറിഞ്ഞില്ല. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ, കിളി ഉറങ്ങിയോ അമ്മേ!കരച്ചിൽ കേൾക്കുന്നില്ലല്ലോ,എന്ന് ചോദിച്ചപ്പോഴാണ് അവരെ എനിക്ക് ഓർമ്മ വന്നത്.....

 അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി കെട്ടിപ്പിടിച്ച് അവന്റെ ചെവിയിൽ ഞാൻ പതുക്കെ പറഞ്ഞു  അവർ ഉറങ്ങിക്കാണും മുത്തേ, നമുക്കും ഉറങ്ങാം. അവനെ കെട്ടിപ്പിടിച്ച് ഞാനും ഉറങ്ങി...

 ഒരു രാത്രി പുലരുമ്പോഴേക്കും എന്തൊക്കെയാണ് സംഭവിക്കുക?

 കിളിക്കുഞ്ഞിനെ കൈക്കുമ്പിളിൽ എടുത്തുകൊണ്ടു അടുക്കളയിലേക്ക്അ വനോടി വന്നു. 

എന്റെ ചിന്തകളെ അലോസരപ്പെടുത്താതെ അവൻ ഉണർന്നതും, വന്നതും,പോയതും ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. നനഞ്ഞു കുളിച്ച ആ കിളിയെ തുണി കൊണ്ട് അവൻ പൊതിഞ്ഞു.

 "സഹജീവി സ്നേഹം" ഞാൻ തടയാൻ പോയില്ല. അതിനു ഭക്ഷണവും പാർപ്പിടവും വേണം. അവന്റെ അടുത്ത ആവശ്യം.

 കിളിയെ അച്ഛനെ കാണിക്കാൻ കൊണ്ടുപോയി, രണ്ടുപേരും റൂമിനകത്ത് അവന്റെ ബെഡിനരികെ കിളി കുഞ്ഞിന് മെത്തയൊരുക്കി.

  അവനതിന്  അമ്മയായി, അച്ഛനായി, എത്ര പെട്ടെന്നാണിതെല്ലാം......നേരം ഒരുപാട് വൈകി സ്കൂളിൽ പോകാൻ സമയമായി. എന്റെ ശകാരങ്ങളൊന്നും അച്ഛനും മകനും കേട്ടതേയില്ല. പുതിയ "കൂട്ട് "കിട്ടിയ സന്തോഷം.

 ഒടുവിൽ കള്ളച്ചിരിയോടെ എന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു. അതിലെല്ലാം ഉണ്ടായിരുന്നു. ഇന്ന് സ്കൂളിൽ പോകാൻ മടി, കിളിക്കുഞ്ഞിനെ നോക്കണം. അതിന്റെ കൗതുകങ്ങൾ ആസ്വദിക്കണം, ഒരു അഞ്ചു വയസുകാരന്റെ കിന്നാരമല്ലേ. ഞാനങ്ങു സമ്മതിച്ചു....

 ഒറ്റയ്ക്ക് ബാഗും തൂക്കി നടക്കാൻ ഒരുങ്ങവേ അതാ വീണ്ടും മഴ.....

മഴയോട് മഴ.....

: 🌈🌈 ഒന്നാം ക്ലാസ്സിലെ *പറവകൾ പാറി*  എന്ന പാഠവുമായി ബന്ധപ്പെട്ട് ഒരു കുഞ്ഞു മനസ്സിലുണ്ടായ സഹജീവിസ്നേഹം കാർത്തിക്കിൻ്റെ അമ്മ തൻ്റെ അനുഭവമായി രൂപപ്പെടുത്തിയിരിക്കുന്നു.

കാർത്തിക്

ഒന്നാം തരം

പേരാമ്പ്ര ജി.യു.പി.സ്കൂൾ

കോഴിക്കോട്



Saturday, July 20, 2024

സ്വതന്ത്ര വായനക്കാർഡുകൾ പൂവ് ചിരിച്ചു

ഒന്നാം ക്ലാസിലെ രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനപാഠങ്ങളാണ്.

ഈ യൂണിറ്റിൽ ഊന്നൽ നൽകുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും മുൻ യൂണിറ്റിൽ പരിചയപ്പെട്ടവയും മാത്രം വരത്തക്കവിധമാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
















വ്യക്തിഗത പിന്തുണ ആവശ്യമുള്ളവർക്ക് ഉപ പാഠങ്ങളായും ഇവ പ്രയോജനപ്പെടുത്താം


സ്വതന്ത്രവായനക്കാർഡുകൾ പറവകൾ പാറി

ഒന്നാം ക്ലാസിൽ ഓരോ ദിവസവും പരിചയിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും പുതിയ സന്ദർഭങ്ങളിൽ വായിക്കുന്നതിന് അവസരമൊരുക്കുന്ന ചെറു വായന പാഠങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആശയാവതരണ രീതി കുട്ടികളെ സ്വതന്ത്രവായനക്കാരാക്കാൻ ലക്ഷ്യമിടുന്നു. തുടക്കപാഠം മുതൽ ഇതിന് അവസരം ഒരുക്കുകയാണ്. ആശയത്തിൽ നിന്ന് ആശയത്തിലേക്ക് എന്ന രീതിയിൽ വികസിക്കുന്ന വായന പ്രക്രിയയുടെ ഭാഗം കൂടിയാണിത്.









1. ഉ സ്വരത്തിൻ്റെ ചിഹ്നവും അനുസ്വാരവും പരിചയപ്പെട്ടതിന് ശേഷം ഉപയോഗിക്കേണ്ടത്

2. നിറം താ എന്ന പ്രവർത്തനം പൂർത്തീകരിച്ച ശേഷം ഉപയോഗിക്കേണ്ടത്

3.4, 5 തൂവലുതാ എന്ന പ്രവർത്തനത്തനം കഴിഞ്ഞ് ഉപയോഗിക്കാം ഊ സ്വരത്തിൻ്റെ ചിഹ്നം പരിചയപ്പെട്ട ശേഷം

6, 7 പറവകൾ പാറി എന്ന വാക്യത്തിന് ശേഷം



Friday, July 19, 2024

ഒന്നാം ക്ലാസിലെ കുട്ടികളുടെ എഴുത്ത് മെച്ചപ്പെടുത്താന്‍

 

വീട്ടിൽ കെട്ടുവള്ളി, UKG യിൽ വള്ളിക്കെട്ട്, ഒന്നാം ക്ലാസിൽ ചുറ്റിക്കെട്ടുവള്ളി!

"ഉമ്മമ്മാ... ഉമ്മമ്മ പടിപ്പൂക്കുന്നത് ശരിയല്ലല്ലോ ". ഞാനൊന്ന് ഞെട്ടി. UKG ക്കാരൻ പേരക്കുട്ടിയാണ്.. 

"എന്തെടാ കാര്യം?" ഞാൻ ചോദിച്ചു.

"ഉമ്മമ്മ അന്ന് എന്നെ പടിപ്പിച്ചില്ലേ ആ യുടെ ചിഹ്നം. അത് ശരിയല്ല. ഉമ്മമ്മ ദീർഘചിഹ്നം എന്ന് പഠിപ്പിച്ചു നോക്ക്... അതാ ശരി.."

24 വർഷത്തെ സർവീസിനിടയിൽ ഏറ്റ ആദ്യത്തെ ആഘാതം. കഴിഞ്ഞ ദിവസം ചിഹ്നങ്ങൾ പരിചയപ്പെടുത്തിയപ്പോൾ ആ യുടെ ചിഹ്നം, നീട്ടി വായിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ അവനോട് പറഞ്ഞിരുന്നു. അന്ന് കുറേ വക്കുകൾ എഴുതുകയും വായിക്കുകയും ചെയ്തു. അടുത്ത ദിവസമാണ് അവന്റെ സ്വന്തം ടീച്ചർ ഈ രീതിയിൽ പഠിപ്പിച്ചുകൊടുത്തത്. അടുത്ത ദിവസങ്ങളിൽ വള്ളിയും (ഇ ചിഹ്നം), കെട്ടുവള്ളിയും ()ഒക്കെ പഠിച്ചു. പോകപ്പോകെ കെട്ടുവള്ളി "വള്ളിക്കെട്ടായും ", "കെട്ട "വള്ളിയായുമൊക്കെ മാറിയ രസകരമായ കാഴ്ചകൾക്ക് ഞങ്ങൾ സാക്ഷിയായി... 

കുഞ്ഞുമനസ്സിൽ അങ്ങനെയെ ഓർത്തെടുക്കാൻ പറ്റിയുള്ളൂ എന്ന് തോന്നുന്നുഇവൻ അടുത്ത വർഷം ഒന്നാം ക്ലാസ്സിൽ ഇരിക്കുമ്പോൾ, ആ ക്ലാസ്സിലെ ടീച്ചർ ചിഹ്നങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവന് ആകെപ്പാടെ കൺഫ്യൂഷൻ ആകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ഞങ്ങൾ. എന്തോ ഇപ്പൊ ഞങ്ങൾ വീട്ടിൽ നിന്നും ചിഹ്നങ്ങൾ പറഞ്ഞു കൊടുക്കാറില്ല.. എന്ത് തന്നെയായാലും അവർക്ക് അവരുടെ ടീച്ചർ തന്നെയാണല്ലോ എല്ലാം "

ഈ കുറിപ്പ് അയച്ചുതന്ന ടീച്ചര്‍ നല്‍കുന്ന ഒത്തിരി സൂചനകളുണ്ട്. കുട്ടിയെ കെ ജി മുതല്‍ വള്ളിയും പുള്ളിയുമെല്ലാം പഠിപ്പിച്ച് വിടുന്നു. വീട്ടില്‍ വോറൊരു പഠിപ്പിക്കല്‍. ഇരട്ടപ്പഠിത്തം കഴിഞ്ഞ് ഒന്നാം ക്ലാസിലെ ടീച്ചര്‍ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ കുട്ടിക്കാകെ അവ്യക്തത.  

തിരുവിതാംകൂറില്‍ മലബാറിനെ അപേക്ഷിച്ച് ആശാന്‍ ( ആശാട്ടി) പള്ളിക്കൂടത്തില്‍ പോയിട്ടാണ് കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കുക. ഇപ്പോഴച് അങ്കണവാടി പ്രീപ്രൈറികളിലായി. പക്ഷേ അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ഗുണപരമായ സ്വാധീനം അവിടെ ഉള്ളതായി തെളിവുകളൊന്നമില്ല. അക്ഷരം ഉറപ്പിക്കാനും ചിഹ്നം ഉറപ്പിക്കാനും യാന്ത്രികമായ നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ നടത്തിയിരുന്നത്. വേണ്ടത്രഫലം കിട്ടിയിട്ടില്ല എന്നതിന് തെളിവാണ് അതേ വിദ്യാലയത്തിലെ നാലാം ക്ലാസിലെ ഒരു വിഭാഗം കുട്ടികളുടെ ഭാഷാപരമായ പിന്നാക്കാവസ്ഥ. പ്രശ്നം പരാജയപ്പെട്ട രീതികള്‍ ഒഴിയാബാധപോലെ പിന്തുടരുന്നു എന്നതാണ്. ചിഹ്നപ്രശ്നം മാത്രമല്ല ലേഖനപ്രശ്നങ്ങള്‍

ഒന്നാം ക്ലാസില്‍ ഒന്നാം ടേമില്‍ കുട്ടികള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ ഇവയാണ്.

  1. വാക്കകലം പാലിക്കുന്നില്ല. (ഇന്ന്ഞാന്‍)

  2. അക്ഷരം അറിയമെങ്കിലും വിട്ടുപോകുന്നു

  3. അക്ഷരങ്ങള്‍ മാറിപ്പോകുന്നു (, , , )

  4. അക്ഷരങ്ങള്‍ പരസ്പരം മുട്ടിച്ചെഴുതുന്നു.

  5. , , ഊ എന്നിവയുടെ ചിഹ്നം പലയിടത്തും വിട്ടുപോകുന്നു.

  6. ഏറ്റവും കൂടുതല്‍ കുട്ടികളില്‍ കാണുന്ന ലേഖനപ്രശ്നമാണ് ഒ, , , ഏ എന്നിവയുടെ ചിഹ്നങ്ങള്‍ മാറിപ്പോവുക എന്നത്. രണ്ടാം യൂണിറ്റില്‍ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മൂന്ന് നാല് യൂണിറ്റുകളിലാണ് ഈ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന അനുഭവങ്ങളുള്ളത്.

  • കുട്ടി ആദ്യം പരിചയിക്കുന്ന ചിഹ്നങ്ങളെല്ലാം അക്ഷരത്തിന്റെ വലത്തോ ( കാ, കി, കീ, കു, കൂ) ഇടത്തോ (കെ, കേ) വരുന്നതാണ്

  • എന്നാല്‍ അക്ഷരത്തിന് ഇരുവശത്തും വരുന്നതാണ് ഒ, ഓ എന്നിവയുടെ ചിഹ്നം കെ, കാ, കേ, കാ എന്നിവ നോക്കുക.

  • ആ സ്വരത്തിന് ഉപയോഗിച്ച ചിഹ്നവും എ, എ എന്നിവയ്ക് ഉപയോഗിച്ച ചിഹ്നവും ചേര്‍ത്തുള്ള പുതിയ ചിഹ്നം കൊ, കോയില്‍ കുട്ടി ദര്‍ശിക്കുന്നു. അത് അബോധപൂര്‍വമായി അവ്യക്തത സൃഷ്ടിക്കുന്നുണ്ടാകാം.

ഇത്തരം ഒരു പ്രശ്നം വ്യാപകമായി കാണുമ്പോള്‍ അത് അഭിസംബോധന ചെയ്യുന്നതിന് ശ്രമിക്കേണ്ടതുണ്ട്.


പുതിയ പാഠപുസ്തകത്തില്‍ അതിനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട്
. അവ എങ്ങനെയൊക്കെയാണ് എന്നു പരിശോധിക്കാം

1. തലക്കെട്ട്

  • ആര്‍പ്പോ ഇര്‍റോ- എന്ന തലക്കെട്ട് നല്‍കിയതും ആ കളിപ്പാട്ട് ഉപയോഗിച്ചതും ചിഹ്നച്ചേരുവ മനസ്സില്‍ പതിയാനാണ്. ഈ ചെറുപാഠത്തില്‍ വായിക്കാനും എഴുതാനുമായി ആര്‍പ്പോ ഇര്‍റോ പലതവണ ആവര്‍ത്തിക്കുന്നുമുണ്ട്. കണ്ടെത്തല്‍ വായന നടക്കുമ്പോള്‍ റോ , പ്പോ എന്ന് എവിടെ ഏതെല്ലാം വരികളില്‍, വാക്കുകളില്‍ എന്നു ചോദിക്കേണ്ടതുണ്ട്. അക്ഷരം ചിഹ്നമില്ലാതെയും ചിഹ്നച്ചേരുവയോടെയും കണ്ടെത്താനുളള പ്രക്രിയ നടക്കണം.

2. താളാത്മകമായ ആവര്‍ത്തനം

താളാത്മകമായ രീതിയലുളള വാക്യങ്ങള്‍ ഉടനീളം ഉപയോഗിക്കുന്നുണ്ട്. ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും പരിഗണിച്ചാണ് ഇത് . ഉദാഹരണം നോക്കുക

  • മോ മോ മോങ്ങി

  • പന്ത് വേണോ, പമ്പരം വേണോ പാവ വേണോ

  • റിയാമോ പറയാമോ കളിയുടെ പേരുകള്‍ പറയാമോ?

  • റിയാമേ പറയാമേ കളിയുടെ പേരുകള്‍ പറയാമേ

  • നൂലേ നൂലേ പുന്നാരേ

  • ണം വേണം വേണം

  • കൊള്ളാം കൊള്ളാം മുത്തം കൊള്ളാം

3. പ്രയോഗങ്ങള്‍

  • തടിനോ പുടിനോ , തിത്തോ തികിതോ തുടങ്ങിയവ ഓ സ്വരത്തിന്റെ ചിഹ്നം ശ്രദ്ധയില്‍ കൊണ്ടുവരും

4. , ഓ എന്നിവയുടെ ചിഹ്നങ്ങള്‍ അടുത്തടുത്തു വരുന്ന വിധമമുള്ള വാക്യങ്ങള്‍ (താരതമ്മ്യം ചെയ്യാന്‍ സഹായകം)

ചോദ്യവും ഉത്തരവും എന്ന രീതിയലുളളവ

  • അറിയാമോ പറയാമോ, അറിയാമേ പറയാമേ

  • പൂവിലുണ്ടോ തേന്‍, പുഴയിലുണ്ടോ മീന്‍, പൂവിലുണ്ടേ തേന്‍, പുഴയിലുണ്ടേ മീന്‍

  • കാക്കപ്പൂവിന് കാക്കനിറമാണോ? കാക്കപ്പൂവിന് നീല നിറമാണേ

ഒരേ അക്ഷരത്തിനോടൊപ്പം രണ്ടു ചിഹ്നങ്ങളും വരുന്ന വാക്യം

  • മേലാകെ കുരുങ്ങി മോ മോ മോങ്ങി

  • മേ മരമേ പുന്നാരേ തരുമോ

മറ്റു രീതികള്‍

  • തേന്‍ കുടിക്കാന്‍ നീ വരുന്നോ

  • അതിലേ പോയ്, ഇതിലേ പോയ്

ഇങ്ങനെ വാക്കുകള്‍ വിന്യസിച്ചത് എന്തിനാണെന്ന് അധ്യാപകറിയണം. എങ്കില്‍ മാത്രമേ ചിഹ്നപരിഗണനയോടെ ആ വാക്യങ്ങള്‍ ക്ലാസില്‍ പ്രോസസ് ചെയ്യാനാകൂ.

5. , ഓ എന്നിവയുടെ ചിഹ്നങ്ങള്‍ അടുത്തടുത്തു വരുന്ന വിധമമുള്ള വാക്കുകള്‍ (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • വേണോ എന്ന ആവര്‍ത്തിക്കുന്നു. രണ്ടു ചിഹ്നങ്ങളും അടുത്തടതുത്ത് വരുന്നു. പന്തു വേണോ, പാവ വേണോ , പമ്പരം വേണോ പറഞ്ഞോളൂ എന്ന വരികളില്‍ ചിഹ്നങ്ങളുടെ താരതമ്യം നടക്കും.

6. ഒരേ വാക്കില്‍ത്തന്നെ ദീര്‍ഘവും ഹ്രസ്വവും (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • കൊടുത്തല്ലോ

  • കൊള്ളാമല്ലോ

  • മേലെ മേലെ

7. ഒരേ വാക്യത്തില്‍ത്തന്നെ ദീര്‍ഘവും ഹ്രസ്വവും (താരതമ്മ്യം ചെയ്യാന്‍ സഹായകം)

  • കൂടെ വരൂ കൂട്ടരേ


8. പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളില്‍ ഓ യുടെ ചിഹ്നം വരും വിധം ക്രമീകരണം

  • നിറം കൊടുക്കാമോ?

  • വേറെ കളിപ്പാട്ടുകള്‍ അറിയാമോ?

  • നാം വളര്‍ത്തുന്നവയെ കണ്ടെത്താമോ

  • പേര് എഴുതാമോ?

  • ഇതുപോലെ വരച്ചാലോ

  • വരച്ചു ചേര്‍ക്കാമോ

  • വരിയും വരയും പൊരുത്തപ്പെടുത്താമോ

9. വായ്താരികള്‍

  • തിത്തയ് തക തെതെയ്‌തോം..

10. കഥാപാത്രങ്ങളുടെ പേരുകള്‍

  • ചൊക്കന്‍

  • കോഴി

  • കൊച്ചുപൂച്ച

  • ചെടി

11. പ്രവര്‍ത്തനങ്ങളുടെ തലക്കെട്ടുകള്‍

  • മേലെ മേലെ

  • ചിരിയോ ചിരി

  • കളിപ്പാട്ടങ്ങള്‍ വേണോ

12. , , , ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പരിഗണന നല്‍കുന്ന എഴുത്തനുഭവം ( സചിത്രപ്രവര്‍ത്തനപുസ്തകത്തില്‍)

  • - സ്വരത്തിന്റെ ചിഹ്നം വരുന്ന 14 വാക്യങ്ങള്‍ രണ്ട്, മൂന്ന്, നാല് യൂണിറ്റുകളില്‍

  • ഓ സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ മൂന്നാം യൂണിറ്റില്‍

  • - സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ മൂന്ന്, നാല് യൂണിറ്റുകളില്‍

  • ഒ സ്വരത്തിന്റെ ചിഹ്നം വരുന്ന 11 വാക്യങ്ങള്‍ നാലാം യൂണിറ്റില്‍

13. , , , ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് പരിഗണന നല്‍കുന്ന വായനപാഠങ്ങള്‍

ധാരാളം വായനപാഠങ്ങള്‍ ടിഹ്നപരിഗണനയോടെ നല്‍കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ചുവടെ നല്‍കുന്നു.

1

പട്ടം ഞെട്ടി നൂല് പൊട്ടി

നൂലുളള പട്ടം താഴെ വീണേ

തലകുത്തി വീണേ താഴെവീണേ

ചേലുളള പട്ടം താഴെവീണേ

നൂലുള്ള വാലുളള ചേലുളള പട്ടം

താഴെവീണേ താഴെവീണേ

പട്ടം വീണേ പട്ടം വീണേ

ഓടിവായോ പട്ടം വീണേ

2

പുഴയിലുണ്ടോ മീന്‍?

പുഴയിലുണ്ടേ മീന്‍,

പൂവിലുണ്ടോ തേന്‍?

പൂവിലുണ്ടേ തേന്‍?

3

പൂവിലുണ്ടോ വണ്ട്?

പുഴയിലുണ്ടോ ഞണ്ട്?

പൂവിലുണ്ടേ വണ്ട്.

പുഴയിലുണ്ടേ ഞണ്ട്

14. ഒരേ വാക്യങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കുന്നു.

  • ഞാന്‍ ചെടി

  • പാവം ചെടി


ചിഹ്നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകള്‍

  • ഉച്ചാരണയൂണിറ്റ് എന്ന നിലയില്‍ ചിഹ്നം ചേര്‍ന്ന രൂപത്തില്‍ അവതരിപ്പിക്കണം. അക്ഷരവും ചിഹ്നവും വേര്‍പെടുത്തി പറയുന്നതിനേക്കാള്‍ നല്ലത് അതാവും. ചിഹ്നങ്ങള്‍ക്ക് പ്രത്യേകം പേരിട്ടും പരിചയപ്പെടുത്തേണ്ടതില്ല. (വള്ളി, പുള്ളി, ഇരട്ടപ്പുള്ളി എന്നിങ്ങനെ) ഉപചിഹ്നങ്ങള്‍ എന്ന ഒറ്റപ്പേരിലാണ് ലിപി പരിഷ്കരണക്കമ്മറ്റി ഇവടെ വിളിക്കുന്നത്.


  • , , , ഔ എന്നിവ എഴുതുമ്പോള്‍ നാം ചിഹ്നം വേര്‍പെടുത്തി പറയായില്ല. ഇവ ഉ, , , ഒ എന്നീ ലിപികളോട് ഉപചിഹ്നം ചേര്‍ന്നതാണെന്ന് നമ്മള്‍ക്കറിയാം എങ്കിലും അവയെ ഒറ്റ യൂണിറ്റായി പരിഗണിക്കുന്നു. ഇതുപോലെ കാ, മു, തൊ, ചെ, ഷൈ, ക്ര, വ്യ, ത്യ, രം, എന്നിവയെല്ലാം ഒറ്റ ഉച്ചാരണയൂണിറ്റാണ്. അവയെ പിരിക്കാതെ പരിചയപ്പെടുത്തുകയാണ് വേണ്ടത്. കാ = ക്+ആ ആണല്ലോ.ല്ല യിലെ ഉപ ചിഹ്നം വേർപെടുത്തി പേരിട്ട് പറയാറില്ല. രണ്ട് ഉച്ചാരണം എന്നതും. മുല്ല, നെല്ലി, ചില്ലി, ക്ലാസ്, പ്ലാവ് ) ക്രൈം എന്നതിൽ മൂന്ന് ചിഹ്നം കയറി വരികയാണ്. അതൊക്കെ ഒറ്റ യൂണിറ്റായി അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മുദ്ര, പത്രം എന്നിവയിലെ ഉപ ചിഹ്നത്തിന് രണ്ട് ഉച്ചാരണം എന്നതും പറയാറില്ല. സന്ദർഭത്തിൽ അത് ഉപയോഗിക്കുകയാണ്. വ്യഞ്ജനങ്ങളുടെ ഉപ ചിഹ്നങ്ങൾക്കും പേരുകളില്ല

  • ചിഹ്നം ചേരുമ്പോള്‍ ഉണ്ടാകുന്ന ഉച്ചാരണവ്യത്യാസം കുട്ടി അറിയണം. അതിന് പുനരനുഭവങ്ങള്‍ വേണ്ടിവരും. ധാരാളം അനുഭവങ്ങളില്‍ നിന്നുള്ള സാമാന്യവത്കരണം നടക്കണം.

  • ഒന്നാം ക്ലാസില്‍ തുടക്കക്കാരാണ് കുട്ടികള്‍. അതിനാല്‍ത്തന്നെ ചിഹ്നങ്ങള്‍ പരസ്പരം മാറിപ്പോകുന്ന പ്രശ്നം അവര്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ അങ്ങനെ മാറിപ്പോകുന്ന ചിഹ്നങ്ങള്‍ ഒരേ വാക്യത്തിലും വാക്കിലും വരത്തക്ക വിധം പരിചയപ്പെടുത്തണം. താരതമ്യം ചെയ്ത് വ്യത്യാസം മനസ്സിലാക്കാന്‍ അവസരം ഒരുക്കണം.

  • യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ (പട-പടി, കട-കടി, തട-തടി തുടങ്ങിയ രീതി) ഒഴിവാക്കണം

  • ആഭരണമണിയിക്കല്‍ എന്ന പേരില്‍ പ്രചാരത്തിലുളളതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം ( പ ര ച ട്ട എന്ന ഉദാഹരണം നോക്കുക. ഇവിടെ സന്ദര്‍ഭം ആലോചിച്ചാലോ എഴുതാനാകു. ഒരാശയവുമായി ബന്ധിപ്പിക്കണം. പൊരിയാണോ പീരയാണോ പൂരിയാണോ പുരയാണോ പൂരമാണോ പിരിയാണോ പാരയാണോ പേരയാണോ എന്നാണ് ആലോചന. ജീവിതത്തില്‍ ഒരിക്കലും ചിഹ്നം ചേര്‍ത്ത് എഴുതുന്നതും ചിന്തിക്കുന്നതുമായ രീതി ഇതല്ല. ആശയവുമായി ബന്ധപ്പെട്ടാണ് വാക്കുകള്‍ മനസ്സിലേക്ക് വരിക. ആ വാക്കിനുള്ളിലാണ് അക്ഷരചിഹ്നച്ചേരുവ. അർഥപൂർണമായ അനുഭവം ഒരുക്കണം. യാന്ത്രികാഭ്യാസം ഒഴിവാക്കണം. എഡിറ്റിംഗ്‌ പ്രവർത്തനം ക്ലാസിൽ എല്ലാ ദിവസവും നടക്കുന്നുണ്ടല്ലോ? കൃത്യമായ ആശയപരിസരം. കുട്ടികൾ ബോർഡിൽ വാക്കുകളും വാക്യങ്ങളും എഴുതിക്കഴിഞ്ഞാൽ ചോദിക്കുന്ന ചോദ്യങ്ങളിൽ രണ്ടെണ്ണം ചിഹ്നവുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും വാക്കിൽ ചിഹ്നം മാറിപ്പോയിട്ടുണ്ടോ? ഏതെങ്കിലും വാക്കിൽ ചിഹ്നം വിട്ടു പോയിട്ടുണ്ടോ? കുട്ടികൾ പ്രശ്നം കണ്ടെത്താൻ ശ്രമിക്കുകയും പരിഹരിക്കുകയും സ്വന്തം എഴുത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നു. എല്ലാ ദിവസവും ലേഖന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നു

  • താളാത്മകമായ വാക്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. വാക്കുകളുടെയും അക്ഷരങ്ങളുടെയും സ്വാഭാവികമായ ആവര്‍ത്തനം ചിഹ്നബോധ്യത്തിനും ആസ്വാദനത്തിനും വഴിയൊരുക്കും ( 1 വാ വാ വാ വാ പാറി വാ, 2 കാ കാ കാ കാ പാടും പറവ കൂ കൂ കൂ കൂ കൂകും പറവ കുറുകുറു കുറുകുറു കുറുകും പറവ, 3 തോരുമോ തോരുമോ മഴ തോരുമോ, വിടരുമോ വിടരുമോ പൂ വിടരുമോ, 4 വരൂ വരൂ പാടി വരൂ, തരൂ തരൂ പൂവുകള്‍)

  • വായ്താരികള്‍ ചിഹ്നബോധ്യത്തിനു സഹായകം, (തകതാരോ തകതാരോ തക തക തക തക തകതാരോ, തിത്തെയ് തക തെയ് തെയ് തോം, തിന്താരോ തിന്താരോ തിന്താരോ തക തക തക തക തെയ്, അത്തിന്തോ തിന്താരോ തക തിന്തക താരോ, തിന്താരോ തക തിന്താരോ തക തിന്താരോ തക തിന്താരോ, താരിക്കം താരാരോ തക താരിക്കം താരാരോ , തന്നാനേ താനാ തിന തന്നാനം താനാ,) വായ്താരികള്‍ ഉള്‍പ്പെടുത്തിയുള്ള വായനപാഠങ്ങള്‍ നല്‍കുന്നത് ഗുണം ചെയ്യും. താളബോധവും കിട്ടും.

  • ഭാഷാകേളികള്‍ ഉപയോഗിക്കാം. ഒരു കടങ്കഥ നോക്കുക. ചേമ്പിലുണ്ട്, ചെമ്പിലില്ല. പേരയിലുണ്ട്, പേനയിലില്ല. പ്രക്രിയ ഒന്നാം ക്ലാസ് നിലവാരത്തിലേക്ക് കൊണ്ടുവരണം. ചേമ്പ്, ചെമ്പ്, പേ, പേഎന്നീ വാക്കുകള്‍ ബോര്‍ഡില്‍ എഴുതിയിടുകയും ഇല്ല എന്നു പറഞ്ഞ വാക്കിലെ ഒന്നും പരിഗണിക്കേണ്ടതില്ല എന്ന സൂചന നല്‍കുകയും.ഉണ്ട് എന്ന് സൂചിപ്പിച്ച വാക്കുകളെ പരിഗണിച്ച് ഉത്തരം കണ്ടെത്താന്‍ ആവശ്യപ്പെടാം. ഇതുപോലെയുള്ള കടങ്കഥാരീതിയാണെങ്കിലോ അത് ഭാഷാകേളിയുമായി ചിഹ്നപരിഗണനയുമായി. ഭാഷാകേളികളും പദസൂര്യനും ഒക്കെ ഉപയോഗിക്കാനാകണം

  • ഏറ്റവും പ്രധാനപ്പെട്ട കാര്യം എഡിറ്റിംഗ് പ്രവര്‍ത്തനം എല്ലാ ക്ലാസുകളിലും ഉറപ്പാക്കുക എന്നതാണ്. കൂട്ടബോര്‍ഡെഴുത്ത് പ്രശ്നവിശകലനം എന്നിവ കുട്ടികള്‍ക്ക് അക്ഷരബോധ്യവും ചിഹ്നബോധ്യവും വരുത്തും

  • കൂട്ടെഴുത്ത് പത്രം പോലെയുളള സഹവര്‍ത്തിത രചനാപ്രവര്‍ത്തനങ്ങളും ചിഹ്നങ്ങളില്‍ അവ്യക്തതയുളളവര്‍ക്ക് സഹായകമാണ്.