ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 3, 2011

കൂട്ടക്കനി- കൂട്ടായ്മയുടെ മധുരക്കനികൂട്ടക്കനി യു.പി- 'ഹരിതവിദ്യാലയം'
തിരൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെക്കുന്നതിനായി .ടി അറ്റ് സ്‌കൂള്‍ സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്ക് സമാപനമായി. കാസര്‍കോട് ജില്ലയിലെ കൂട്ടക്കനി ജി.യു.പി.എസ് (84.75 പോയന്റ് ) ഒന്നാംസ്ഥാനം നേടി.

ഒന്നാംസ്ഥാനം നേടിയ ജി.യു.പി.എസ് കൂട്ടക്കനി
15 ലക്ഷം രൂപയും പ്രശസ്തിപത്രവും എം.ടി. വാസുദേവന്‍നായരില്‍നിന്ന് ഏറ്റുവാങ്ങി.

പരിസ്ഥിതി
പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ആര്‍.വി.ജി മേനോന്‍ ചെയര്‍മാനും അക്ബര്‍ കക്കട്ടില്‍, കെ.ആര്‍. മീര, പീയൂഷ് ആന്റണി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അവസാന റൗണ്ടിലെത്തിയ 10 വിദ്യാലയങ്ങള്‍ ജൂറി അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് വിലയിരുത്തിയത്.

വിജയികള്‍ക്കുള് ചെക്ക് എസ്.ബി.ടി ജനറല്‍മാനേജര്‍ സഞ്ജയ്കുമാര്‍സിങ് കൈമാറി. അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു.

ആഹ്ലാദം അലതല്ലി; കൂട്ടക്കനി സ്‌കൂളിന് നാട്ടിന്റെ ആദരം
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ ഹരിതവിദ്യാലയ പുരസ്‌കാരം നേടിയ കൂട്ടക്കനി ഗവ. യു.പി.സ്‌കൂളിന് നാട്ടിന്റെ സ്‌നേഹാദരം.

അവാര്‍ഡ് ഏറ്റുവാങ്ങി നാട്ടിലെത്തിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഗ്രാമക്കാര്‍ വരവേറ്റു
ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ അസംബ്ലി വിളിച്ചുകൂട്ടി പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുങ്കച്ചി കുഞ്ഞിരാമന്‍ സ്വീകരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു.
തുടര്‍ന് വാദ്യമേളത്തോടെ ഗ്രാമമൊട്ടാകെ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.

സംസ്ഥാന ഹരിതവിദ്യാലയം അവാര്‍ഡ് നേടിയ കൂട്ടക്കനി ഗവ. യു.പി.സ്‌കൂളിനെ പി.കരുണാകരന്‍ എം.പി., പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, ജനറല്‍ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണന്‍, കാന്‍ഫെഡ് ജില്ലാ സെക്രട്ടറി സി.കെ.ഭാസ്‌കരന്‍, സി.എന്‍.ആര്‍.. ജില്ലാ സെക്രട്ടറി കെ.വി.രാഘവന്‍, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാപ്രസിഡന്റ് കെ.സി.എസ്. നായര്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഇതര
സ്‌കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികളും അധ്യാപകരും കൂട്ടക്കനി സ്‌കൂള്‍ അധികൃതരെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
കൂട്ടക്കനിയില്‍ ഒരു സന്ദര്‍ശനം.
ബ്ലോഗില്‍ സ്വാതന്ത്ര്യ ദിനാചരണം വിവരിക്കുന്നതിനായി രണ്ടായിരത്തി പത്ത് ആഗസ്റ്റ്‌ എട്ടിന് പങ്കിട്ട ഏറ്റവും ശ്രേദ്ധേയമായ ഒരു അനുഭവം ഉണ്ട് .അത് കൂട്ടക്കനിസ്കൂളില്‍ നിന്നും ഉള്ളതായിരുന്നു.അത് ഇങ്ങനെ.:-
മൂന്നു
വര്‍ഷം മുമ്പ് കൂട്ടക്കനി സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനം അനുഭവിക്കാന്‍ അവസരം കിട്ടിയതോര്‍മയില്‍ ഇപ്പോഴും.

അന്നാണ് അവിടെ എല്ലാ കുട്ടികളും ഖദര്‍ യൂണിഫോമായി ധരിക്കാന്‍ തീരുമാനിച്ചത്, നടപ്പാക്കിയത്.
തൂവെള്ള ഖദര്‍ ധരിച്ച കുട്ടികളുടെ ആവേശം തുടിക്കുന്ന റാലി. എല്ലാ കുട്ടികളിലും മൂവര്‍ണം നിറഞ്ഞു നിന്നു. പെണ്‍കുട്ടികളുടെ വളകള്‍, റിബ്ബണ്‍ ,ഹെയര്‍ ബാന്‍ഡ്... ആണ്‍കുട്ടികളുടെ തൊപ്പി, ബാഡ്ജ് .. കൂടാതെ സര്‍വ സ്ഥലവും മൂവര്‍ണമാക്കി . മൂവര്‍ണത്തില്‍ പക്ഷികള്‍ ,തോരണങ്ങള്‍,...ഇങ്ങനെ ..മൂവര്‍ണത്തെ അവര്‍ മനസ്സില്‍ ഉറപ്പിച്ചത് മറ്റാരും പറഞ്ഞിട്ടല്ല .അവര്‍ സ്വാതന്ത്ര്യ ചരിത്രം അന്ന് ആവിഷ്കരിക്കുക
കൂടി ചെയ്തു. സ്വാതന്ത്ര്യച്ചരിത്ര തിരുവാതിരയും ഒപ്പനയും ഡോക്ക്യു ഡ്രാമയും ..അതിനു വേണ്ടി ചരിത്ര പുസ്തകങ്ങള്‍ വായിച്ചു.മുഹൂര്‍ത്തങ്ങള്‍ നിശ്ചയിച്ചു. ഓരോരുത്തരുടെയും ചുമതലകള്‍ തീരുമാനിച്ചു.ഇന്ത്യ ഒരു വികാരമായി അവരുടെ മനസ്സിലേക്ക് പടര്‍ന്നു.. ഒരു ഗ്രാമം മുഴുവന്‍ സ്കൂളിലേക്ക് ഒഴുകിയെത്തി . അവിസ്മരണീയം. ഇതിനൊക്കെ പിന്നില്‍ കൊടക്കാട് നാരായണന്‍ മാഷും.
കൂട്ടക്കനി കൂട്ടായ്മ
ഒത്തിരി എഴുതാനുണ്ട്
നാട്ടുകാരുടെ
അറിവിന്‍ കൂട്ടങ്ങള്‍ ,നാടിന്റെ ചരിത്രം തേടിയുള്ള യാത്രകള്‍,അവധിക്കാലത്തെഅറിവരങ്ങുകള്, ക്രിസ്മസ് അവധിക്കാലത്ത്‌ നടത്തിയ ഏശുചരിതം ഓട്ടന്‍ തുള്ളല്‍, രചനോത്സവം, കവിതാ ശില്പശാല, സ്കൂള്‍ പ്രസിദ്ധീകരിച്ച ഇനി മഴ വരുമോ ആവോ-കുട്ടിഅളുടെരചനകള്‍ ഉള്പ്പെടുത്ത്യുള്ള പുസ്തകം, ബഷീര്‍ സ്മൃതി സദസ്, ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലെഎല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്ത്ത്യ അഞ്ചു നാള്‍ നീണ്ട വനവാസം, താള വാദ്യങ്ങളെപരിചയപ്പെടുത്തിയ കൊട്ടറിവ്, പുസ്തക വായനയിലെക്കുള്ള ഇടപെടല്‍ പുസ്തക ചെങ്ങാതി, പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള പഠന യാത്രകള്‍,...ഒന്നാം തരാം ഒന്നാംതരം.,അന്വേഷകരായ അധ്യാപകര്‍...

വേറിട്ട അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ധാരാളം. ഹരിയാനയില്‍ നിന്നും എത്തിയ പഠനസംഘത്തിനു നല്‍കിയത്ത് കുട്ടികളുടെ ഹിന്ദി രചനകള്‍.
കൊടക്കാട് നാരായണന്‍ മാഷ്‌ തുടങ്ങി വെച്ച കൂട്ടായ്മ.കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നഒരു ടീം ഇപ്പോള്‍ സ്കൂളില്‍ ഉണ്ട്.
സമൂഹ പങ്കാളിത്തത്തിന്റെ ഏറ്റവും നല്ല മാതൃക ഇവിടെ.
അക്കാദമിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ.പുതിയ പഠന രീതിയിലുള്ള വിശാസം .കുട്ടികളോടുള്ളപ്രതിബദ്ധത.
ആത്മസമര്‍പ്പണം.
എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം അവസരം എന്നത് ഉയര്‍ത്തിപ്പിടിക്കുന്ന സ്കൂള്‍.
ചൂണ്ടുവിരലിനെ പ്രചോദിപ്പിക്കുന്ന വിദ്യാലയം.
നിങ്ങളോട് കേരളം കടപ്പെട്ടിരിക്കുന്നു .3 comments:

കലാധരന്‍.ടി.പി. said...

"ജനശക്തി" ജാഗ്രത ബ്ലോഗില്‍ ഇങ്ങനെ എഴുതി:-
ഹരിത വിദ്യാലയ നിറവില്‍ കൂട്ടക്കനി

പള്ളിക്കര: ഹരിത വിദ്യാലത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തിളക്കത്തില്‍ കൂട്ടക്കനി ഗവ. യുപി സ്കൂള്‍. ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനത്തെ മികച്ച ഹരിതവിദ്യാലയത്തെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റിഷോയിലാണ് ആയിരത്തോളം വിദ്യാലയങ്ങളെ പിന്‍തള്ളി കൂട്ടക്കനി ഗവ. യുപി സ്കൂള്‍ ഒന്നാമതെത്തിയത്. തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ് ഗ്രാന്‍ഡ്ഫൈനല്‍ നടന്നത്.

ഗ്രാമീണ വിദ്യാലയത്തിന്റെ തട്ടകത്തില്‍ രൂപീകരിച്ച പത്തോളം അറിവിന്‍കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠന നിലവാരം ഉയര്‍ത്തുന്നതിലുള്ള പരീക്ഷണങ്ങളും കുട്ടികളുടെ സര്‍ഗാന്മകവും കലാപരവുമായ ശേഷി വളര്‍ത്തിയെടുക്കുന്നതിനുള്ള ശില്‍പശാലകള്‍, നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ട് വിദ്യാലയത്തെ സാമൂഹ്യ കേന്ദ്രമായി മാറ്റുന്നതിനുള്ള മികവാര്‍ന്ന പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കൂട്ടക്കനി സ്കൂളിനെ അംഗീകാരത്തിന്റെ നെറുകയിലെത്തിച്ചത്. സമൂഹത്തെ വിദ്യാലയവുമായി അടുപ്പിക്കുകയും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരെ വിദ്യാലയ വളര്‍ച്ചയില്‍ പങ്കാളികളാക്കുകയും ചെയ്തു. വീടുകളിലേക്ക് കാല്‍നടയായി സഞ്ചരിച്ച് ആത്മബന്ധം സ്ഥാപിച്ചും കൂട്ടക്കനി കൂട്ടായ്മ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുമാണ് വിദ്യാലയത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

പ്ളാസ്റ്റിക്കിനെ സ്കൂള്‍ വളപ്പില്‍നിന്ന് പുറത്തേക്ക് തുരത്തിയ ഹരിതസേന മുള കൊണ്ട് നിര്‍മിച്ച വേസ്റ്റ്ബക്കറ്റാണ് ഉപയോഗിക്കുന്നത്. ക്ളാസ് മുറി, ഓഫീസ്, വരാന്ത എന്നിവിടങ്ങളില്‍ സ്ഥാപിക്കാന്‍ മുളകൊണ്ടുള്ള കൂടകള്‍ സ്വന്തമായി നിര്‍മിച്ചു. ഒരുമരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്ന കവിവാക്യം അന്വര്‍ഥമാക്കി പരിസ്ഥിതിദിനത്തില്‍ ആയിരം സ്നേഹമരങ്ങള്‍ നട്ട് പ്രകൃതി സംരക്ഷണത്തില്‍ പുതിയ അധ്യായം രചിച്ചു. പിറന്നാള്‍ വൃക്ഷ പദ്ധതിക്ക് പുറമെ പിറന്നാളിന് ഒരു ഫലവൃക്ഷം പദ്ധതിയും കുട്ടികളും രക്ഷിതാക്കളും അഭിമാനത്തോടെ ഏറ്റെടുത്തു. സ്കൂളിലെത്തുന്ന വിശിഷ്ട വ്യക്തികള്‍ നടുന്നത് മാവുകളാണ്. വിദഗ്ധ കര്‍ഷകര്‍ വരെ മോഹിക്കുന്ന കാര്‍ഷികവിളകളുടെ തോട്ടവും കൂട്ടക്കനിക്ക് സ്വന്തമാണ്. വാഴ, മരച്ചീനി, നിലക്കടല, ചോളം, പച്ചക്കറി എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്്. എന്റെ പച്ചക്കറി സ്കൂളിലും വീട്ടിലും എന്ന പദ്ധതിയിലൂടെ പച്ചക്കറിയില്‍ ഗ്രാമത്തെ സ്വയം പര്യാപ്തമാക്കാനുള്ള വിത്തുകള്‍ മുഴുവന്‍ വീടുകളിലും ഹരിതസേന എത്തിച്ചു. സ്കൂള്‍ അസംബ്ളി തണലിടങ്ങളിലാകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാന്‍ വള്ളിച്ചെടികള്‍ പന്തലിട്ടു വളര്‍ത്തി ഹരിതപന്തല്‍ തയ്യാറാക്കുന്ന തിരക്കിലാണ് കുട്ടികള്‍. യൂണിഫോമണിഞ്ഞ ശുചിത്വപൊലീസും ഹരിതസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാവലാളായിട്ടുണ്ട്. സ്കൂളിലെ ഔഷധത്തോട്ടം ആയുര്‍വേദ പ്രേമികള്‍ക്ക് അനുഗ്രഹമാണ്. പ്രധാനാധ്യാപകന്‍ എ പവിത്രനും മുന്‍ പ്രധാനാധ്യാപന്‍ കൊടക്കാട് നാരായണനും സ്കൂള്‍ അധ്യാപകരും പിടിഎയും നാട്ടുകാരും ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയവരാണ്.
(രാജേഷ് മാങ്ങാട്)

SREEJA S. said...

നമ്മളെ എല്ലാം പ്രചോദിപ്പിക്കുന്ന വിദ്യാലയം .....വിശേഷങ്ങള്‍ വായിക്കുമ്പോള്‍ തന്നെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം .അപ്പോള്‍ അനുഭവിക്കുംപോഴോ ......?

mathukerala said...

പല സ്കൂളുകളിലും സെമിനാറുകള്‍ നടത്താന്‍ ഭാഗ്യം കിട്ടി .കുട്ടികള്‍ക്ക്
പരീക്ഷ ഒരു പേടി സ്വപ്നമാണ് .കുട്ടികള്‍ക്ക് മനസ്സിന് ഒരു ആത്മ വിശ്വാ ത്തോടെ
പരീക്ഷ നേരിടാന്‍ സഹായിക്കുന്ന ഒരു മ്യൂസിക്‌ തെറാപ്പി ആണ് താഴെ കാന്നുന്ന
ലിങ്ക് .
http://relaxationtherapy4exam.blogspot.com/2011/08/blog-post.html