പലവിദേശവിദ്യാലയങ്ങളും
പ്രസക്തമായ കാര്യങ്ങളില്‍
അവര്‍ക്കുളള നിലപാട്
അര്‍ഥശങ്കക്കിടയില്ലാത്തവിധം
വ്യക്തമാക്കും. വിവേചനം
നിലനില്‍ക്കുന്ന മേഖലകളില്‍
പ്രത്യേകിച്ചും. സ്ത്രീപുരുഷ
വിവേചനവും ചൂഷണവും നിലനില്‍ക്കുന്ന
സമൂഹത്തില്‍ പരമ്പരാഗത
വാര്‍പ്പു മാതൃകകളെ
പാലൂട്ടിവളര്‍ത്തുന്ന
ദൗത്യമല്ലല്ലോ വിദ്യാലയങ്ങള്‍
നിറവേറ്റേണ്ടത്? വിദ്യാലത്തിന്
ഒരു നയം ഇക്കാര്യത്തില്‍
ഉണ്ടാകണം. സര്‍ക്കാര്‍
പ്രഖ്യാപിക്കുന്നപൊതു സമീപനം
പോരാ. സൂക്ഷാംശങ്ങളില്‍
തങ്ങളുടെ വിദ്യാലയം
ഉയര്‍ത്തിപ്പിടിക്കേണ്ട
തുല്യതയുടെ മൂല്യം എന്തെന്ന്
സമൂഹം വിലയിരുത്തി മക്കളെ
വിദ്യാലയത്തില്‍ ചേര്‍ക്കണം.
വിവിധതാല്പര്യക്കാരുടെ
സമ്മര്‍ദ്ദങ്ങളല്ല മറിച്ച്
വിദ്യാലയത്തന്റെ നയമാണ്
പ്രധാനം. അതു
കൊണ്ടാണ് ജന്‍ഡര്‍ നയരേഖയുളള
വിദ്യാലയങ്ങള്‍ ലോകത്തുണ്ടെന്ന
തിരിച്ചറിവില്‍ മലയാളി സ്വയം
പരിശോധിക്കേണ്ടത്.
Ambleside Primary school നയരേഖയില്‍
ഇങ്ങനെ പറയുന്നു
“Ambleside Primary
school i
s committed to
ensuring equal
treatment of all its employees, pupils and any others involved in the
school
community,
regardless of gender. We will ensure that neither males nor females
are treated
less favourably in
any procedures, practices or aspects of service delivery.
creating a school
ethos, which promotes gender equality, develops understanding and
challenges myths,
stereotypes, misconceptions and prejudices
”
അവരുടെ
ലക്ഷ്യങ്ങള്‍ നോക്കാം
- നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുവെന്നുറപ്പു വരുത്തുക
- സ്ത്രീപുഷ സമത്വാവബോധം വികസിപ്പിക്കുക, വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ചെറുക്കുക
- തുല്യതയ്ക്കു വേണ്ടിയുളള വിദ്യാഭ്യാസത്തിനായി നിലകൊളളുക
ഈ
ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി
അവര്‍ക്കു പ്രവര്‍ത്തനങ്ങളുമുണ്ട്.
വിദ്യാലയാനുഭവങ്ങളും
അവസ്ഥകളും വിശകലനം ചെയ്ത്
ഏതെങ്കിലും രീതിയില്‍
പ്രത്യക്ഷമായോ പരോക്ഷമായോ
വിവേചനത്തിന്റെ
അംശങ്ങള്‍,അവസരനിഷേധത്തിന്റെ
തലങ്ങള്‍, മുന്‍വിധിയുടെ
സ്വാധീനങ്ങള്‍ ഉണ്ടോ എന്നു
നിരന്തരം പരിശോധിക്കലാണ്
പ്രധാനം. പാഠപുസ്തകവും
പഠന രീതിയും വാര്‍പ്പുമാതൃകയിലുളള
മേല്‍ക്കോയ്മയെ സന്നിവേശിപ്പിക്കുന്നുണ്ടോ
എന്നു ജാഗ്രതയോടെ വിലയിരുത്താനും
അവര്‍ ശ്രമിക്കുന്നു.
പെണ്‍കുട്ടികളായതിന്റെ
പേരില്‍ അവര്‍ക്കു ഏതെങ്കിലും
കഴിവുകള്‍ നിഷേധിക്കുന്ന
വിദ്യാലയമല്ല അവരുടേത്.
എല്ലാവരുടേയും
ശബ്ദം മുഴങ്ങുന്ന ഇടമാണത്.
തീരുമാനമെടുക്കുന്നതിലും
നടപ്പാക്കുന്നതിലും.
അധ്യാപികമാര്‍
കൂടുതല്‍ ജോലിയെടുക്കുന്ന
കേരളത്തിലെ വിദ്യാലയങ്ങള്‍
ഇക്കാര്യത്തലെത്ര പിന്നിലാണ്.
പെണ്‍കുട്ടികളെ
പേടമാന്‍കണ്ണികളും മധു തൂകുന്ന
പുഷ്പങ്ങളും മാവില്‍ പടരുന്ന
മുല്ലവളളികളും ഭൂമിയോളം
ക്ഷമയുളളവളും അടക്കവും
ഒതുക്കവും ശീലിക്കുന്നവരും
പുറം വെയില്‍ പോലും കൊളളാന്‍
പുറത്തിറങ്ങാത്തവളും
ആണ്‍കുട്ടിയോടു ചങ്ങാത്തം
കൂടാന്‍ പാടില്ലാത്തവളുമായി
പഠിപ്പിച്ചെടുക്കുകയാണ്.
ഇലയും
മുളളും തന്നെ പ്രധാന പാഠം.
ഇരയും വേട്ടയും
തന്നെ വാര്‍ത്തകള്‍,
കൗമാരവിദ്യാഭ്യാസമെന്ന
പേരില്‍ ആഘോഷിക്കുന്നതോ
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
എന്ന ഉപദേശവും.
- ഇതാണോ പെണ്‍ കരുത്തുണ്ടാക്കുന്ന വിദ്യാഭ്യാസം.?
- തന്റേടമുണ്ടാക്കുന്ന വിദ്യാഭ്യാസം ?
- അനീതികളെ ചേദ്യം ചെയ്യാനുളള വിദ്യാഭ്യാസം?
- അരുതുകളേ പ്രതിരോധിക്കാനുളള ആത്മധൈര്യം പകരുന്ന വിദ്യാഭ്യാസം?
- തനിക്കു കഴിയാത്തതൊന്നുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്ന വിദ്യാഭ്യാസം?
- സംഘശക്തിയുടെ അനുഭവപാഠം നല്‍കുന്ന വിദ്യാഭ്യാസം?
- അതെങ്ങനെയാ നമ്മുടെ അധ്യാപികമാര്‍ സംഘടിക്കാന്‍ തയ്യാറാണോ?
- അതുമല്ലെങ്കില്‍ വിദ്യാലയത്തിലെ സംഘാടനപ്രവര്‍ത്തനങ്ങള്‍ ആണുങ്ങളുടെ ചുമലിലിട്ട് കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുന്നത് പെണ്ണിനിതൊന്നും പറഞ്ഞിട്ടില്ല എന്ന സന്ദേശമല്ലേ?
മറ്റൊരു
വിദ്യാലയത്തിന്റെ പ്രവര്‍ത്തനപട്ടിക
ഇതാ.
Arden Primary School
Gender Equality Policy
Action Plan Review Format
GENDER EQUALITY
|
Actions/ by whom
|
START |
FINISH |
Evidence
|
Promote equality
of opportunity
|
Training for staff
and governors on gender equality issues. CPD coordinator |
|
|
CPD file INSET |
Eliminate
unlawful discrimination/ harassment t |
Continue Values
Ed, and Dedicated assemblies. Head teacher/Deputy and Assistant HT Learning Mentors |
|
|
Planning
List of school ‘Values’ |
Promote good
relations between ethnic groups |
Regular
PSHE/Circle time in class to address gender issues. |
|
|
Monitoring by the
coordinator. |
വേണ്ടേ
ഒരു പുനരാചോചന? അതോ
പെണ്‍കുരുന്നുകളെ
പീഡിപ്പിക്കുന്നതിലേക്കു
നയിക്കുന്ന അവബോധം സൃഷ്ടിക്കുന്ന
വിദ്യാഭ്യാസത്തിന്റെ
ചുമടുതാങ്ങിത്തരം തുടരാനോ?
തുടരും