ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 1, 2013

വിദ്യാലയത്തില്‍ കഥോത്സവം ( story telling festival )

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം -3
ഇതാ ഒരു വിദ്യാലയം .അവിടെ കഥകളുടെ ഉത്സവം നടത്തും.
കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആ ഉത്സവം നാടിന്റെ ഉത്സവമായി മാറി.
ചുമതല കുട്ടികള്‍ക്ക്
ഈ പരപാടിയുടെ ഏറ്റവും വലിയ സവിശേഷത അതു കുട്ടികളില്‍ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുത്തുവെന്നതാണ്. അക്ഷരാര്‍ഥത്തില്‍ അവരുടെ വിവിധങ്ങളായ ശേഷികള്‍ വളര്‍ത്താന്‍ കഴിയുന്ന സമൂജ്വലസന്ദര്‍ഭം.
കുട്ടികള്‍ സംഘാടകര്‍മാത്രമല്ല സുരക്ഷിതമായ വേദി കണ്ടെത്തുന്നതിലും സാമ്പത്തികസമാഹരണം നടത്തുന്നതിലും പ്രൊഫഷണല്‍ കഥാവതാരകരെ കണ്ടെത്തുന്നതിലും ക്രാഫ്റ്റ് ,സംഗീത വിദഗ്ധരെ നിര്‍ണയിക്കുന്നതിലും ഒക്കെ ഗവേഷണമനസ്സോടെ പ്രവര്‍ത്തിക്കും. ആഹാരക്രമീകരണച്ചുമതലയും കുട്ടികള്‍ ഏറ്റെടുക്കും. ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്വങ്ങളും കുട്ടികള്‍ക്കു നല്‍കുക എന്നതു തന്നെ വലിയ കാര്യമല്ലേ. നാളെയുടെ ആവശ്യം പ്രായോഗിക നൈപുണികളാണ്. ഓരോ സന്ദര്‍ഭവും അതിനുളള പാഠങ്ങളാകണം. (നമ്മുടെ നാട്ടില്‍ കുട്ടികള്‍ എപ്പോഴും മുതിര്‍ന്നവര്‍ ഒരുക്കുന്ന വേദികളിലെ വിനീത അവതാരകര്‍മാത്രം. രക്ഷിതാക്കളും അധ്യാപകരും സ്വാഗതസംഘവും കുട്ടികളെ അടുപ്പിക്കാറില്ല. എല്ലാം മുതിര്‍ന്നിട്ടു മതി എന്നാണ് സമീപനം.ആശ്രിതബോധം വളര്‍ത്തി കുട്ടികളുടെ കഴിവു മുരടിപ്പിക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും.) കുട്ടികള്‍ ടീമായി പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തു.
പരസ്യം, സമയക്രമീകരണം, ചമയങ്ങള്‍ നിര്‍മിക്കല്‍, സാമ്പത്തികം എന്നിങ്ങനെ എല്ലാം അവരുടെ നേതൃത്വത്തില്‍.അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമുളള ചുമതല വരെ കുട്ടികള്‍ തീരുമാനിച്ചു നല്‍കി.

February 2008 ലാണ് കഥപറയുന്ന ഉത്സവത്തെക്കുറിച്ച് അധ്യാപകര്‍ ആലോചിക്കുന്നത്. രണ്ടാഴ്ചയോളം കുട്ടികളുമായി ചര്‍ച്ച ചെയ്തു. ഏപ്രില്‍ മാസത്തില്‍ വിശദമായ ആസൂത്രണം നടത്തി. ജൂലൈ പന്ത്രണ്ടിന് ആദ്യ കഥോത്സവം . അടുത്ത വര്‍ഷവും ജൂലൈമാസം ഉത്സവം ആവര്‍ത്തിച്ചു
പുറത്തുളള കഥപറച്ചിലുകാരെ വിളിക്കുമ്പോള്‍ തന്നെ കുട്ടികളും കഥാവതാരകരാകും.
രക്ഷിതാക്കളില്‍ കഥാഖ്യാനനൈപുണി വളര്‍ത്താനുളള ശില്പശാലയും ഒരുക്കി. കഥാഖ്യാനപാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിയാനും പഠന്നതിന്റെ ഉടമസ്ഥതാബോധം വികസിപ്പിക്കാനും കഥാസാഹിത്യകൃതികള്‍ പരിചയെപ്പെടാനും തെരഞ്ഞെടുക്കാനും അവതരണരീതി തീരുമാനിക്കാനുമെല്ലാം കഥോത്സവം അവസരമൊരുക്കി.

ഓരോ ഉത്സവം കഴിയുമ്പോഴും സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു. അതു വിശകലനം ചെയ്തു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താനായി ഉപയോഗിച്ചു (ഫീഡ് ബാക്ക് ശേഖരണം - അതൊരു ജനാധിപത്യ സ്വഭാവമാണ്. മറ്റുളളവരിലൂടെ നമ്മെക്കാണല്‍. ക്ലാസിനും സ്കൂളിനും അധ്യാപകര്‍ക്കും ഓരോ സന്ദര്‍ഭം കഴിയുമ്പോഴും സ്വയം മെച്ചപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആലോചിക്കാം )
കുട്ടികളുടെ ആത്മവിസ്വാസം വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്നാണ് സ്കൂള്‍ അവകാശപ്പെടുന്നത്. വലിയസദസ്സിനു മുമ്പാകെ നിവര്‍ന്നു നിന്നു കാര്യങ്ങള്‍ അഴതരിപ്പിക്കാന്‍ അവര്‍ക്കു സങ്കോചമില്ലാതെയായി. വാചിക നൈപുണി വികസിച്ചു. അവതരണശേഷിയും. ആസൂത്രണവും നിര്‍വഹണവും വഴി അവര്‍ വിദ്യാഭ്യാസപ്രവര്‍ത്തകരാവുക കൂടി ചെയ്തു
വാര്‍ത്തകളില്‌ ഇങ്ങനെ-
Every year St. Mary’s hold a Story Telling Festival.  In preparation for this, the children read extensively to research material for the event.  They then have the opportunity to adapt stories or even write their own for the festival. "
St Mary's R.C. Primary Chipping

1 comment:

soumz said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സ്കൂളില്‍ നടന്നിരുന്ന ഒരു വിധം എല്ലാ പരിപാടികളും അധ്യാപകരുടെ നിര്‍ദ്ദേശങ്ങളോട് കൂടി എങ്കിലും കുട്ടികള്‍ ആയിരുന്നു ചെയ്തിരുന്നത് . മുതിര്‍ന്നു വന്നപ്പോള്‍ ഉത്തരവാദിത്വ ബോധവും അതോടൊപ്പം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കലും വര്‍ദ്ധിച്ചു വരികയും ചെയ്തു.എല്ലാവരും കൂടി ഒത്തു ചേര്‍ന്ന് വിഭിന്ന അഭിപ്രായങ്ങളും , അവയെ വിശകലനം ചെയ്തു ഒതുതീര്‍പ്പുകള്‍ ഉണ്ടാക്കലും വഴി രസകരമായാണ് ഞങ്ങള്‍ അന്ന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് . ഒന്നിനും വരാത്ത ചിലര്‍ അപ്പോഴും ഉണ്ടായിരുന്നെങ്കിലും അടുത്ത് കാണുമ്പോള്‍ അവര്‍ക്കും ഉണ്ടാവും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും . കലര്‍പ്പില്ലാത്ത ആ പ്രായത്തില്‍ ഉണ്ടാകുന്ന ഇത്തരം കൂട്ടായ്മകളിലൂടെ നേടിയ കഴിവുകളും വളര്‍ന്ന അടുപ്പങ്ങളും ഏറെ.പക്ഷെ സ്കൂളിനു പുറത്തേക്കോ രക്ഷിതാക്കളിലെക്കോ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.വിദ്യാഭ്യാസം ഒരു ക്ലോസ്ഡ് സ്പേസ് ഇല്‍ നടക്കുന്ന ഒന്നല്ലാത്തത് കൊണ്ട് തന്നെ ഇത്തരം interactions കൂടി ഭാഗമാക്കുന്നു എന്ന് കേട്ടതില്‍ സന്തോഷം.