ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 20, 2013

വിദ്യാലയങ്ങള്‍ക്ക് ജന്‍ഡര്‍ നയരേഖ


പലവിദേശവിദ്യാലയങ്ങളും പ്രസക്തമായ കാര്യങ്ങളില്‍ അവര്‍ക്കുളള നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കും. വിവേചനം നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വിവേചനവും ചൂഷണവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പരമ്പരാഗത വാര്‍പ്പു മാതൃകകളെ പാലൂട്ടിവളര്‍ത്തുന്ന ദൗത്യമല്ലല്ലോ വിദ്യാലയങ്ങള്‍ നിറവേറ്റേണ്ടത്? വിദ്യാലത്തിന് ഒരു നയം ഇക്കാര്യത്തില്‍ ഉണ്ടാകണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നപൊതു സമീപനം പോരാ. സൂക്ഷാംശങ്ങളില്‍ തങ്ങളുടെ വിദ്യാലയം ഉയര്‍ത്തിപ്പിടിക്കേണ്ട തുല്യതയുടെ മൂല്യം എന്തെന്ന് സമൂഹം വിലയിരുത്തി മക്കളെ വിദ്യാലയത്തില്‍ ചേര്‍ക്കണം. വിവിധതാല്പര്യക്കാരുടെ സമ്മര്‍ദ്ദങ്ങളല്ല മറിച്ച് വിദ്യാലയത്തന്റെ നയമാണ് പ്രധാനം. അതു കൊണ്ടാണ് ജന്‍ഡര്‍ നയരേഖയുളള വിദ്യാലയങ്ങള്‍ ലോകത്തുണ്ടെന്ന തിരിച്ചറിവില്‍ മലയാളി സ്വയം പരിശോധിക്കേണ്ടത്.
Ambleside Primary school നയരേഖയില്‍ ഇങ്ങനെ പറയുന്നു
Ambleside Primary school i s committed to
ensuring equal treatment of all its employees, pupils and any others involved in the school
community, regardless of gender. We will ensure that neither males nor females are treated
less favourably in any procedures, practices or aspects of service delivery.
creating a school ethos, which promotes gender equality, develops understanding and
challenges myths, stereotypes, misconceptions and prejudices ”

അവരുടെ ലക്ഷ്യങ്ങള്‍ നോക്കാം
  • നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുവെന്നുറപ്പു വരുത്തുക
  • സ്ത്രീപുഷ സമത്വാവബോധം വികസിപ്പിക്കുക, വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ ചെറുക്കുക
  • തുല്യതയ്ക്കു വേണ്ടിയുളള വിദ്യാഭ്യാസത്തിനായി നിലകൊളളുക
ഈ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി അവര്‍ക്കു പ്രവര്‍ത്തനങ്ങളുമുണ്ട്.
വിദ്യാലയാനുഭവങ്ങളും അവസ്ഥകളും വിശകലനം ചെയ്ത് ഏതെങ്കിലും രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിവേചനത്തിന്റെ അംശങ്ങള്‍,അവസരനിഷേധത്തിന്റെ തലങ്ങള്‍, മുന്‍വിധിയുടെ സ്വാധീനങ്ങള്‍ ഉണ്ടോ എന്നു നിരന്തരം പരിശോധിക്കലാണ് പ്രധാനം. പാഠപുസ്തകവും പഠന രീതിയും വാര്‍പ്പുമാതൃകയിലുളള മേല്‍ക്കോയ്മയെ സന്നിവേശിപ്പിക്കുന്നുണ്ടോ എന്നു ജാഗ്രതയോടെ വിലയിരുത്താനും അവര്‍ ശ്രമിക്കുന്നു.
പെണ്‍കുട്ടികളായതിന്റെ പേരില്‍ അവര്‍ക്കു ഏതെങ്കിലും കഴിവുകള്‍ നിഷേധിക്കുന്ന വിദ്യാലയമല്ല അവരുടേത്. എല്ലാവരുടേയും ശബ്ദം മുഴങ്ങുന്ന ഇടമാണത്. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും.

അധ്യാപികമാര്‍ കൂടുതല്‍ ജോലിയെടുക്കുന്ന കേരളത്തിലെ വിദ്യാലയങ്ങള്‍ ഇക്കാര്യത്തലെത്ര പിന്നിലാണ്. പെണ്‍കുട്ടികളെ പേടമാന്‍കണ്ണികളും മധു തൂകുന്ന പുഷ്പങ്ങളും മാവില്‍ പടരുന്ന മുല്ലവളളികളും ഭൂമിയോളം ക്ഷമയുളളവളും അടക്കവും ഒതുക്കവും ശീലിക്കുന്നവരും പുറം വെയില്‍ പോലും കൊളളാന്‍ പുറത്തിറങ്ങാത്തവളും ആണ്‍കുട്ടിയോടു ചങ്ങാത്തം കൂടാന്‍ പാടില്ലാത്തവളുമായി പഠിപ്പിച്ചെടുക്കുകയാണ്.
ഇലയും മുളളും തന്നെ പ്രധാന പാഠം. ഇരയും വേട്ടയും തന്നെ വാര്‍ത്തകള്‍, കൗമാരവിദ്യാഭ്യാസമെന്ന പേരില്‍ ആഘോഷിക്കുന്നതോ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന ഉപദേശവും.
  • ഇതാണോ പെണ്‍ കരുത്തുണ്ടാക്കുന്ന വിദ്യാഭ്യാസം.?
  • തന്റേടമുണ്ടാക്കുന്ന വിദ്യാഭ്യാസം ?
  • അനീതികളെ ചേദ്യം ചെയ്യാനുളള വിദ്യാഭ്യാസം?
  • അരുതുകളേ പ്രതിരോധിക്കാനുളള ആത്മധൈര്യം പകരുന്ന വിദ്യാഭ്യാസം?
  • തനിക്കു കഴിയാത്തതൊന്നുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്ന വിദ്യാഭ്യാസം?
  • സംഘശക്തിയുടെ അനുഭവപാഠം നല്‍കുന്ന വിദ്യാഭ്യാസം?
  • അതെങ്ങനെയാ നമ്മുടെ അധ്യാപികമാര്‍ സംഘടിക്കാന്‍ തയ്യാറാണോ?
  • അതുമല്ലെങ്കില്‍ വിദ്യാലയത്തിലെ സംഘാടനപ്രവര്‍ത്തനങ്ങള്‍ ആണുങ്ങളുടെ ചുമലിലിട്ട് കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുന്നത് പെണ്ണിനിതൊന്നും പറഞ്ഞിട്ടില്ല എന്ന സന്ദേശമല്ലേ?
മറ്റൊരു വിദ്യാലയത്തിന്റെ പ്രവര്‍ത്തനപട്ടിക ഇതാ.
Arden Primary School
Gender Equality Policy
Action Plan Review Format
GENDER EQUALITY


Actions/ by whom
START
FINISH
Evidence
Promote equality of opportunity
Training for staff
and governors on
gender equality
issues.
CPD coordinator






CPD file
INSET
Eliminate
unlawful
discrimination/
harassment t
Continue Values
Ed, and Dedicated
assemblies.
Head
teacher/Deputy and
Assistant HT
Learning Mentors




Planning
List of school
‘Values’
Promote good
relations between
ethnic groups
Regular
PSHE/Circle time
in class to address
gender issues.




Monitoring by the
coordinator.
വേണ്ടേ ഒരു പുനരാചോചന? അതോ പെണ്‍കുരുന്നുകളെ പീഡിപ്പിക്കുന്നതിലേക്കു നയിക്കുന്ന അവബോധം സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന്റെ ചുമടുതാങ്ങിത്തരം തുടരാനോ?

തുടരും

6 comments:

drkaladharantp said...

അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം എന്ന പരമ്പരയില്‍ ഇത്തവണ പരിചയപ്പെടുത്തിയ വിദ്യാലയങ്ങള്‍ ബ്രിട്ടനിലുളളവ..

JAYARAJKEEYAM said...

നന്നായിരിക്കുന്നു മാഷേ. കാര്യമാത്ര പ്രസക്തമായ ഇത്തരം ഇടപെടലുകളാണ് ഇനി ആവശ്യം വിത്ത്‌ പ്രൂഫ്‌. സ്ത്രീ ശാക്തീകരണം എങ്ങനെ എന്ന് നമുക്ക് കാട്ടികൊടുക്കാം .

drkaladharantp said...

കൂടുതല്‍ ആശയങ്ങള്‍ വരട്ടെ..സാധ്യതകളും..

drkaladharantp said...

കൂടുതല്‍ ആശയങ്ങള്‍ വരട്ടെ..സാധ്യതകളും..

ബിന്ദു .വി എസ് said...

പെണ്‍കുഞ്ഞ് എന്നൊരു വിഭാഗം ഇപ്പോള്‍ ഇല്ല .എല്ലാം കിളുന്തു ശരീരങ്ങള്‍ മാത്രം .വളരെക്കാലം ഒരു സര്‍ക്കാര്‍ സ്കൂളില്‍ പ്രധാമാധ്യാപിക ആയിരിക്കുകയും പെന്‍ഷന്‍ ആയപ്പോള്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍ തലൈവി ആയി തുടരുകയും ചെയ്യുന്ന വനിത അവരുടെ മുന്‍ സ്കൂള്‍ അനുഭവങ്ങള്‍ വിവരിക്കുന്നത് കേട്ടു നാണം കെട്ടു ഇറങ്ങിപ്പോകേണ്ടി വന്നു എനിക്ക് .ഒന്നാം ക്ലാസ് മുതല്‍ കുട്ടികള്‍ നടത്തുന്ന ലൈംഗിക തിരിമറികളെ ക്കുറിച്ചായിരുന്നു ആ പ്രഭാഷണം !ചിലപ്പോള്‍ അഭിനയിക്കാനും അവര്‍ മടിച്ചില്ല .അവര്‍ അമ്മുമ്മകൂടി യാണ് . ഇപ്പോള്‍ഇതിവിടെ പറഞ്ഞത് വല്യ വിവരവും ബോധവും ഉള്ളവര്‍ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പറയുവാനാണ് .അടഞ്ഞ വഴികളാണ് സ്കൂളുകളില്‍ നിലനില്‍ക്കുന്നത് ,എത്ര സിലബസ് പരിഷ്ക്കരണ മുണ്ടായാലും ,എത്ര ദുരന്തങ്ങള്‍ നേരിട്ടാലും അവര്‍കൂടുതല്‍ ഭയക്കുന്നു വെ ന്നെ യുള്ളൂ.അതീവ സുരക്ഷാ ജാഗ്രതയില്‍ അവര്‍ കുഞ്ഞുങ്ങളെ കൂടുതല്‍ ശ്വാസം മുട്ടിക്കുന്നു .എന്‍റെ ബാല്യത്തെക്കാള്‍ എത്രയോ ശോ ചനീയമാണ് ഇന്നത്തെ അവസ്ഥ ,എന്തെല്ലാം പുരോഗമന ങ്ങളെ നമ്മള്‍ വാഴ്ത്തി!ഓരോ വീടും ഉണരുന്ന സാംസ്കാരിക വിദ്യാഭ്യാസം സ്കൂളിലൂടെ എത്തിക്കുവാന്‍ കഴിയുമോ?ആണ്‍ .പെണ് കൂട്ടങ്ങള്‍ മനസ്സുകളിലാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അത് ആരോഗ്യകരമായ ചിന്തകലാക്കി മാറ്റണമെന്നും ക്ലാസുകളില്‍ ബോധ്യപ്പെടുത്താനാവുമോ ?അധ്യാപക പരിശീലനങ്ങളില്‍ ഉപയോടിക്കുന്ന മോട്യുളില്‍ ആരുടെയൊക്കെ ..ഈ വിഷയത്തിലുള്ള കയ്യൊപ്പ് പതിഞ്ഞിരിക്കും ?ഉപരി പ്ലവമാകാത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാകാന്‍ ,തുടര്‍ച്ച സൂക്ഷിക്കാന്‍ എന്തു നടപടി സ്വീകരിക്കും?ഒട്ടേറെ സംശയങ്ങള്‍.

ബിന്ദു .വി എസ് said...

"പ്രഥമാധ്യാപിക "എന്ന് തിരുത്തി വായിക്കുമല്ലോ .