ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 10, 2013

അധ്യാപകരും തിമിരശസ്ത്രക്രിയയും


Case- 1
സിനി എന്ന അമ്മ
ഇടുക്കി ജില്ലയിലെ തോപ്രാംകുടി സ്വദേശിനിയായ ഒരമ്മയാണ് സിനി. മകന്‍ ജനിച്ചപ്പോള്‍ അവന്റെ ഒരു കവിള്‍ ( വായയുടെ ഒരറ്റം മുതല്‍ ചെവി വരെ ) തുറന്നിരിക്കുകയാണ്. വായക്കുളളിലെ എല്ലാം പുറത്തുകാണാം. പാലു കുടിക്കാന്‍ പറ്റില്ല. മൂക്കില്‍ കൂടി പാലു കുഴല്‍ വഴി കൊടുക്കണം. അപ്പോഴും പ്രശ്നമാണ്. ശ്വസകോശത്തില്‍ പോകാതെ സൂക്ഷിക്കണം. വളരെ പ്രയാസകരമായ അവസ്ഥ. ഡോക്ടര്‍മാര്‍ പറഞ്ഞു "ജീവിക്കുമോ എന്നു സംശയമാണ്.നിങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോവുക”
പെറ്റമ്മ തന്റെ വേദനയില്‍ പ്രതീക്ഷ എന്ന വാക്കു ചേര്‍ത്തു വെച്ചു.
സിനി അനുഭവം വിവരിച്ചതിങ്ങനെ-
കുട്ടിയേയും കൊണ്ട് കോട്ടയം കാരിത്താസില്‍ പോയി.
കുട്ടിക്കു മൂന്നു മാസമാകുമ്പോള്‍ ഒരു സര്‍ജറി നടത്തി നോക്കാം എന്നവരു പറഞ്ഞു. മൂന്നു മാസം അത് വിലയൊരു കാലമാണെന്ന് എനിക്കു തോന്നി.. മൂന്നുമാസം എങ്ങനെ എത്തിക്കും എത്തിക്കാന്‍ പറ്റുമോ എന്നൊക്കെയുളള ചിന്ത തീ പൊലെ ഉളളില്‍.
ഭാഗ്യം ദുഖവും പ്രയാസവും നിറഞ്ഞ മൂന്നുമാസം -അതു പൂര്‍ത്തിയായന്നു തന്നെ കുഞ്ഞിനേയും കൊണ്ട് കോ
ട്ടയത്തേക്കു പോയി. ആ യാത്ര കുഞ്ഞിനെക്കുറിച്ചുളള സങ്കല്പങ്ങളും വഹിചുളള യാത്രയിയിരുന്നു.
സര്‍ജറി കഴിഞ്ഞു.
ഒരു വയസായപ്പോള്‍ അടുത്ത സര്ജറി
രണ്ടാം വയസില്‍ മൂന്നാമത്തെ സര്‍ജറി
മൂന്നാം പിറന്നാളിനും ഒരു സര്‍ജറി..
മൂന്നാം വയസില്‍ നാലു സര്‍ജറികളുടെ വേദനയറിഞ്ഞ കുരുന്നാണെന്റെ മോന്‍.
ഒരു വയസായപ്പോള്‍ അവന്‍ എന്തൊക്കെയോ കൊഞ്ചിപ്പറയാന്‍ തുടങ്ങി. ഒമ്മും തിരിയില്ല.
വളരുംന്തോറും സംസാരം കൂടി വന്നു. അതവന്റെ ഭാഷ. അതിനെ പിരിച്ചെടുക്കാന്‍ പ്രയാസം.ഡോക്ടറ്‍മാര്‍ പറഞ്ഞു അവന്റെ മുഖത്തു നോക്കി ഒരുപാടു സംസാരിക്കണമെന്നു.
ഞാന്‍ അങ്ങനെ ചെയ്തു. ഒരുപാടൊരുപാട് സംസാരിച്ചു
അവനെ വളരെയധികം സംസാരിപ്പിച്ചു. സംസാരത്തെ പ്രോത്സാഹിപ്പിച്ചു.
ഇപ്പോള്‍ അവന്‍ ഒരു വിധം നന്നായി സംസാരിക്കും
അഞ്ചാം ക്ലാസില്‍ പഠിക്കുന്നു
പാട്ടു പാടും
ഡാന്‍സ് ചെയ്യും
അവന്റെ ഏറ്റവും വലിയ സങ്കടം അവനെ മറ്റു കുട്ടികള്‍ കളിയാക്കുന്നതാണ്.
ഇനി അവന് മൂന്നു സര്‍ജറി കൂടി നടത്തണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
.................................................................
സിനിയുടെ ഈ അനുഭവം പങ്കു വെച്ചത് ആരുടെയും സഹതാപത്തിനല്ല.
മറിച്ച് ഒരു വിദ്യാലയത്തിലെ സഹപാഠികള്‍ എങ്ങനെ ആയിക്കൂടാ എന്നു സൂചിപ്പിക്കാനാണ്.
വിദ്യാര്‍ഥികളുടെ മനസില്‍ പാകിമുളപ്പിച്ചു വളര്‍ത്തേണ്ട അനുതാപത്തിന്റെ വിത്ത് അവിടുത്തെ അധ്യാപകരുടെ പക്കലിനിയും ഇല്ലെന്നു സങ്കടത്തോടെ നമ്മള്‍ തിരിച്ചറിയുന്നു.

Case 2
വിന്നി
തൃശൂര്‍ ജില്ലിയിലെ മാധ്യമങ്ങള്‍ പ്രശംസിച്ച കൊച്ചു എഴുത്തുകാരിയാണ് വിന്നി.
രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിന്നിയുടെ അമ്മയ്ക് ഒര്‍ക്കുമ്പോള്‍ വിഷമം തികട്ടി വരുന്ന അനുഭവം വിന്നിയുടെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ പൊരുമാറ്റമാണ്.
ഹൈസ്കൂളില്‍ നിന്ന് നല്ല പിന്തുണ കിട്ടി .എന്നാല്‍ പ്രൈമറി വേദനാജനകം. കാരണങ്ങള്‍ അവര്‍ പങ്കിട്ടു.
കുട്ടിയെ ബോര്‍ഡിനടുത്തിരുത്തണം.
ബി ആര്‍ സി യില്‍ നിന്നും പ്രത്യേകം രൂപകല്പന ചെയ്ത കസേരയും ടേബിളും കോടുത്തു.
തുറന്ന ക്ലാസ് മുറി .
കസേരയും മേശയും എന്നും ക്ലാസില്‍ കൊണ്ടിടാന്‍ ആളില്ലെന്നും അതു മോഷ്ടിക്കപ്പെടുമെന്നുംകാരണം പറഞ്ഞ് ഓഫീസില്‍ അവ സൂക്ഷിച്ചു. ഒരിക്കല്‍ പോലും കുട്ടിക്കു ഉപയോഗിക്കാന്‍ കിട്ടിയില്ല.! ( നിങ്ങള്‍ ഈ സ്കൂളിലെ അധ്യാപിക, പിടി എ മെമ്പര്‍ ആയിരുന്നെഹ്കില്‍ എന്തു ചെയ്യും?)

എല്ലാ അധ്യാപകരും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല.
വിന്നി ക്ലാസനുഭവങ്ങള്‍ എന്നും അമ്മയോടു പറയും. അതു വിശദമായി കേള്‍ക്കാന്‍ അമ്മ തയ്യാറാകും.
നാലാം ക്ലാസ് -ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസ്.
പരീക്ഷ വന്നു.
വിന്നിക്കു ഇംഗ്ലീഷ് പരീക്ഷയില്‍ പോകാന്‍ മടി. പുതിയ അധ്യാപിക "സീറോ" ഇടും .
" ഇല്ല മോളേ നിനക്കറിയാകുന്നത് എഴുതി വെക്കൂ. മാര്‍ക്കു കിട്ടും. "അവള്‍ അമ്മയുടെ പ്രചോദനത്താല്‍ പരീക്ഷ എഴുതി.
കൊച്ചു റൈം, ഇംഗ്ലീഷില്‍ ഇരുപത്ത‍്ചു വരെ, അവളെക്കുറിച്ച്..
ഫലം വന്നു. അവല്‍ക്കു സീറോ? !
വിന്നിക്കു സങ്കടം. വീട്ടില്‍ വന്നു പറഞ്ഞു.
അമ്മ അടുത്ത ദിവസം വിദ്യാലയത്തില്‍ വന്നു .
പുതിയ അധ്യാപികയുമായി സംസാരിച്ചു. (…. ആ സംഭാഷണം ഊഹിക്കാമോ?)
ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു.
അധ്യാപിക സീറോ മാറ്റിക്കൊടുത്തു.
ക്ലാസിലെ സംഭവമൊക്കെ അമ്മ എങ്ങനെ അറിഞ്ഞു എന്ന് ആ അധ്യാപിക ചോദിച്ചു.
കുട്ടി ക്ലാസനുഭവങ്ങള്‍ വിശദമായി എന്നും അമ്മയോടു പറയും എന്നു കേട്ടപ്പോള്‍ അധ്യാപിക അതിശയത്തോടെ പ്രതികരിച്ചു. "ങാ ..ഇവളു വര്‍ത്തമാനം പറയുമോ?”
ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസില്‍ ഒരു കുട്ടി വര്‍ത്തമാനം പറയുമോ എന്നു അധ്യാപിക അമ്മയോടു ചോദിച്ചത് അവരെ വേദനിപ്പിച്ചു. (….....)
എട്ടാം ക്ലാസിനെത്തിയതോടെ കാര്യങ്ങള്‍ മാറി. കുട്ടിക്ക് കൂടുതല്‍ പരിഗണന. അവളുടെ ആശയങ്ങളും ചിന്തകളും എഴുതാനും അവതരിപ്പിക്കാനും അവസരം. കഥകളും കവിതകളും രചിച്ചു. നല്ല പാട്ടുകാരിയായി. സദസ്സുകളെ അബിസംബോധനചെയ്തു.
അവള്‍ എഴുതിയ ഒരു കവിത നോക്കൂ. ആ അമ്മ കവിത കാണിച്ചു തന്നു. വിന്നി അടുത്തിരുന്ന് അതു ഞാന്‍ വായിക്കുന്നത് സന്തോഷത്തോടെ ആസ്വദിച്ചു.
വിന്നിയെ അഭിനന്ദിച്ചു കഴിഞ്ഞപ്പോഴും ആ പ്രൈമറി സ്കൂളിലെ ആ അധ്യാപിക ഉണ്ടാക്കിയ മുറിവ് മനസില്‍ നീറി.

കെയ്സ് മൂന്ന്
ആയുഷ്
അജയകുമാറിനു മറക്കാനാകുന്നില്ല ആ അനുഭവം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു എന്നിട്ടും.മകന്‍ ആയുഷിനെ തേര്‍ഡ് ക്യാമ്പ് എല്‍ പി സ്കൂളിലാണ് ചെര്‍ത്തത്. അവന് ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ട്.ഒന്നാം ക്ലാസില്‍ നിന്നും വളരെ നല്ല അനുഭവും പരിഗണനയും കിട്ടി. ഡി പി ഇ പിയുടെ ഗുണം ഏറെ മാറ്റങ്ങളുണ്ടാക്കി. എന്നാല്‍ രണ്ടാം ക്ലാസിലെത്തിയപ്പേള്‍ സ്ഥിതി മാറി. അവനെ അധ്യാപിക ശല്യമായി കണ്ടു. ഒരിക്കല്‍ ബാത്ത് റൂമില്‍ അവന്‍ അറിയാതെ മലവിസര്‍ജനം നടത്തി. അതു ഭൂകമ്പം ഉണ്ടാക്കി. ആ ക്ലാസ് ടീച്ചര്‍ അവന്റെ അമ്മയെ വിളിച്ചുവരുത്തി ചോദിച്ചു വീട്ടിലെ ബാധ്യത ഒഴിവാക്കാനാണോ അവനെ സ്കൂളില്‍ വിടുന്നതെന്ന്. ഈ ചോദ്യം വല്ലാത്ത വേദന ഞങ്ങള്‍ക്കുണ്ടാക്കി. ആയുഷ് ഒരിടത്തും കൂടുതല്‍ സമയം ഇരിക്കുന്ന കുട്ടിയല്ല. ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകും.അതവന്റെ അസുഖസ്വഭാവമാണ്. അതു അവസരമായി അധ്യാപിക കരുതി. വെളിയില്‍ ഇറങ്ങിപ്പോയാല്‍ ശ്രദ്ധിക്കില്ല. ഇപ്പോള്‍ മുണ്ടിയെരുമ സ്കൂളില്‍ അവന്‍ പഠിക്കുന്നു. നല്ല പരിഗണന.നല്ല മാറ്റം.
അധ്യാപകര്‍ മാറണം.
ടിടിസിക്കും ബി എഡ്ഢിനും പാഠ്യപദ്ധതിയില്‍ അവഗണിക്കപ്പെട്ടതാണ് പരിഗണനയുടെയും മാനുഷികതയുടെയും വലിയ പാഠങ്ങള്‍.
അതു നാം കണ്ടെത്തണം. നിര്‍മിച്ചെടുക്കണം.
അധ്യാപകര്‍ എന്ന വാക്കില്‍ അധികമായി കൂട്ടിച്ചേര്‍ക്കേണ്ട അര്‍ഥതലം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. കാഴ്ചയില്‍ എന്തോ മൂടാപ്പുളളവരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കണം
നമ്മുടെ ചില അധ്യാപകര്‍ അതാവശ്യപ്പെടുന്നുണ്ട്.
നിങ്ങളതില്‍പ്പെടുമോ?

5 comments:

Manoj മനോജ് said...

1996ലെ ബി.എഡ്. ജീവിതം ഒരു അനുഭവം ആയിരുന്നു... അവിടെ പഠിച്ചതൊന്നും സ്കൂളുകളിൽ ജോലി കിട്ടുമ്പോൾ ഭൂരിപക്ഷം ആളുകളും നടപ്പിലാക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു!!! ഒരു കുട്ടിയുടെ കുറവുകളും കഴിവുകളും കണ്ടെത്തി പരിഹാരവും പ്രോത്സാഹനവും നൽകണമെന്ന് ബി.എഡ്.നു പഠിച്ചപ്പോൾ അത്തരം ഒന്ന് എന്റെ സ്കൂൾ പഠനകാലത്ത് വിരലിൽ എണ്ണാവുന്ന അധ്യാപകരേ കാട്ടിയിരുന്നുള്ളൂ എന്ന് ഓർത്ത് പോയിട്ടുണ്ട്... ടീച്ചിങ് പ്രാക്റ്റീസ് സമയത്ത് കേസ് സ്റ്റഡിക്ക് തെരഞ്ഞെടുക്കേണ്ടി വന്നപ്പോഴും എന്റെ സ്കൂൾ പഠന കാലഘട്ടത്തിൽ പ്രോബ്ലം ചൈൽഡുകളെ അധ്യാപകർ കണ്ടെത്തി അവരുമായി ആശയവിനിമയം നടത്താതിരുന്നത് എന്തെന്ന് ആലോചിച്ചുണ്ട്...

പഠിപ്പിക്കുവാൻ അവസരം ലഭിച്ചില്ല എങ്കിലും വിദ്യാർത്ഥി എന്ന നിലയിലെ അധ്യാപനത്തോടുള്ള കാഴ്ചപ്പാട് ബി.എഡ്. ജീവിതം മാറ്റിയിരുന്നു...

ഇന്നത്തെ പഠനരീതിയിൽ വന്നിട്ടുള്ള മാറ്റത്തിൽ കുട്ടികളുമായി കൂടുതൽ അടുക്കുവാൻ കഴിയുന്നതിനാൽ അധ്യാപകരുടെ സമീപനം മാറിയിട്ടുണ്ടാകുമെന്ന വിശ്വാസമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്... പക്ഷേ മാഷിന്റെ ഈ പോസ്റ്റ് വായിക്കുമ്പോൾ എന്റെ വിശ്വാസം ശരിയല്ല എന്ന് വരികയാണോ!!

UNIQUE 1 said...

Dear Manoj,

Is 'problem' innate???

Unnikrishnan

Unknown said...

നല്ല ലേഖനം. നമുടെ അധ്യാപകർ മാറുക തന്നെ ചെയ്യണം.
"നീയൊന്നും ഒരിക്കലും നന്നാവില്ല" എന്ന് മുഖത്തു നോക്കിപ്പറഞ്ഞ അധ്യാപകനോട് മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ, അത് കുട്ടികൾക്ക് തീരേയില്ല എന്നായിരുന്നു മറുപടി!

drkaladharantp said...

പ്രിയ മനോജ്, ചീരാമുളക്
ചില കാര്യങ്ങളില്‍ അധ്യാപകര്‍ മാറിയിട്ടുണ്ട്. ചിലരാകട്ടെ മാറാതെ നില്‍ക്കുന്നു. അധ്യാപകരുടെ മൂല്യബോധവും മനോഭാവവും മാറ്റിയെടുക്കേണ്ടതാണ്. അതിനു ഇത്തരം ചര്‍ച്ചകള് അനിവാര്യം. അധ്യാപികമാറെക്കുറിച്ച നല്ല അഭിപ്രായവും ഉണ്ട് ,ഗീതാമുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ ഇടുന്നു.

ajith said...

അദ്ധ്യാപകര്‍ മാറണം
സമൂഹം മാറണം
കുടുംബങ്ങള്‍ മാറണം
വ്യക്തി മാറണം

അല്ലെങ്കില്‍ എന്താണ് രക്ഷ?