MARCH
27 ന് ഒരു
വിദ്യാഭ്യാസസെമിനാറിലേക്കു
ക്ഷണിക്കപ്പെട്ടു.
മുഖ്യവിഷയാവതാകരന്‍
എന്ന റോളില്‍.കുറെ
നാളായി ഏകപക്ഷീയമായ പ്രസംഗങ്ങളോട്
എനിക്ക് താല്പ്യര്യമില്ല.
അതിനു
കാരണമിവയാണ്.
1.പുറത്തു നിന്നും എത്തുന്ന ഒരു വിദഗ്ധന്‍ /നേതാവ് /ബുദ്ധിജീവി ജനങ്ങളെ ബോധവത്കരിച്ചിട്ടു മടങ്ങുന്ന പ്രക്രിയ.
2.അകത്തു വൈദഗ്ധ്യമില്ലെന്ന തോന്നല്‍ നിരന്തരമുണ്ടാക്കിയെടുക്കുന്നതിനു സഹായകമായാണ് പുറത്തുനിന്നോ സംഘടനകളുടെ മേലേത്തട്ടില്‍ നിന്നോ ഉളള ഇത്തരം ഇറക്കുമതി. കൂടുതല്‍ വൈദഗ്ധ്യത്തെ പ്രദേശികവൈദഗ്ധ്യത്തിനെ പിന്തുണയ്ക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന സ്ഥാനവും വിന്യാസവും അതു വഴി പ്രദേശികാത്മവിശ്വാസവര്‍ദ്ധനവും പലപ്പോഴും അജണ്ടയാകുന്നില്ല.
3.ഈ ബോധവത്കരണപ്രക്രിയയാകട്ടെ വിവരങ്ങളുടെ ദാനമാണ്. അറിവിന്റെ ഉല്പാദനമല്ല.
4.നിശ്ചിതസമയം തുടര്‍ച്ചയായി നല്‍കുന്ന വാചികപാഠങ്ങള്‍ക്കു ശേഷം ചര്‍ച്ച എന്ന പേരിലുളള നാമമാത്രമായ ചിലരുടെ പ്രതികരണങ്ങളും അവതാരകരുടെ ക്രോഡീകരണവുമെന്ന ചടങ്ങ് പങ്കാളിത്തത്തിന്റെ വ്യാജമായ അന്തരീക്ഷം സൃഷ്ടിക്കും.അത്തരം പ്രക്രിയയ്ക്കു കൂട്ടുനില്‍ക്കുന്നത് ഇടതുപക്ഷാവബോധത്തോടുളള ആത്മവഞ്ചനയാണ്.അപ്പോള്‍ എനിക്ക്, എന്നെ തന്നെ പുതുക്കിക്കൊണ്ടും സദസിനു എന്നെ കീഴ്പ്പെടുത്തിയുമുളള ഒരു റോള്‍ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം സ്വയം എല്‍പ്പിക്കേണ്ടതായി വന്നു. അതത്ര ലളിതവമല്ലന്നെറിയാം.

ലക്ഷ്യ
നിര്‍മിതി
ഞാന്‍
തുടക്കത്തില്‍ ,പങ്കെടുത്തവരോട്
അവരുടെ സാന്നിദ്ധ്യത്തിന്റെ
ലക്ഷ്യം നിര്‍ണയിക്കാനാവശ്യപ്പെട്ടു.
എന്തിനാണ്
ഈ അവധിദിവസം നിങ്ങളിവിടെ
വന്നത്?അല്പനേരത്തെ
ചിന്തയ്ക്കുളള ഇടം.അതിനു
ശേഷം അവരുടെ സാന്നിദ്ധ്യലക്ഷ്യം
രൂപപ്പെടുത്തുന്നതിനു
കൃത്യതപ്പെടുത്തുന്നതിനു
സഹായകമായി അവരുടെ പക്ഷത്തു
നിന്നുളള ചില ചോദ്യങ്ങള്‍
അവതരിപ്പിച്ചു.
1.ഇവിടുന്നു പിരിയുന്നത് വന്ന അവസ്ഥയിലാണെങ്കില്‍ ഇന്നത്തെ ദിനം പാഴായി എന്നു കരുതണം. അതിനാല്‍ രൂപപ്പെടുന്ന ചിന്തയെ ആശയങ്ങളെ പ്രവൃത്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുളള അവസരം സൃഷ്ടിച്ചെടുക്കാന് ശ്രമിക്കും എന്നു ലക്ഷ്യമിടാമോ?
2.വെറും കേള്‍വിക്കാരെന്ന നിലയില്‍ സജീവമല്ലാത്ത പ്രാതിനിധ്യം കൊണ്ടല്ല മറിച്ച് വിയോജിച്ചും വിമര്‍ശിച്ചും കൂട്ടിച്ചേര്‍ത്തും ക്രിയാത്മകമായി ഇടപെട്ടും സ്വന്തം സാന്നിധ്യത്തെ മറ്റുളളവര്‍ക്ക കൂടി മൂല്യമുളളതാക്കി മാറ്റുമെന്നത് ഒരു ലക്ഷ്യമായി കരുതാമോ?
3.പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ മികവുളളതാക്കാന്‍ കരുത്തുറ്റതാക്കാന്‍ വേണ്ടി അവരവര്ക്കു സ്വന്തമായും മറ്റുളളവരുടെ ഒപ്പം ചേര്‍ന്നും ആവുന്നത്ര പ്രവര്‍ത്തിക്കാനുളള ആലോചനയ്ക്കാണീ കൂടിച്ചേരല്‍ എന്നു കരുതാമോ?
4. സ്വന്തം സന്നദ്ധത കൂടി പ്രയോജനപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങളിലേക്കു ഈ കൂട്ടായ്മയെ വളര്‍ത്തിക്കൊണ്ടു വരുന്നതിനു ലക്ഷ്യമിടാമോ?

പങ്കാളിത്ത
നിര്‍മിതി
അടുത്തത് പങ്കാളിത്തത്തിന്റെ സമീപനം തീരുമാനിക്കലായിരുന്നു.ഞാന്‍ അവരോടു പറഞ്ഞു.വലിയകാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. എന്നാല്‍ വേറിട്ട ചിന്തയിലേക്കുളള വാതില്‍ തുറന്നിടും.എന്റെ അവതരണത്തെ ക്ഷമയോടെ കേട്ടിരിക്കുക എന്നത് ഞാനാഗ്രഹിക്കുന്നില്ല. എല്ലാം തീര്‍ന്ന ശേഷം ചര്‍ച്ച എന്നതും നിങ്ങളെ മാനിക്കലായി ഞാന്‍ കരുതുന്നില്ല.ഔപചാരികതയുടെ പേരില്‍ യോഗത്തെ യാന്ത്രികമാക്കാതെ നിങ്ങള്‍ നോക്കണം
എപ്പോള്‍ വേണമെങ്കിലും എന്റെ അവതരണത്തെ തടസ്സപ്പെടുത്താം. അത് ഇടപെടലാണ് നിഷേധാത്മകമല്ല. ഈ തടസ്സപ്പെടുത്തലാണ് സംവാദം. വിമര്‍ശനങ്ങള്‍ ഉന്നയിച്ച്, വിയോജിച്ച്, വിശദീകരിച്ച്, കൂട്ടിച്ചേര്‍ത്ത്, ഉദാഹരണങ്ങള്‍ ലനല്‍കി, സാധ്യതകള്‍ ചൂണ്ടിക്കാട്ടി, അവതരണത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് ഒക്കെ തടസ്സപ്പെടുത്താം. (തടസ്സം എന്നവാക്കിനേക്കാള്‍ നല്ല വാക്കുണ്ടെങ്കിലും ഞാനതാണുപയോഗിച്ചത്. അതിനൊരു കാരണം അവരുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാനാ വാക്കിനു കഴിയുമെന്ന ചിന്തയാണ്)എന്റെ സമയമല്ല നിങ്ങളുടെ സമയമാണ് വിലപ്പെട്ടത്. ഭൂരിപക്ഷത്തിന്റെ ചിന്തയെയും പ്രതികരണങ്ങളെയും മാനിക്കാത്ത ഏകപക്ഷീയത അനുവദിക്കരുത്.ഇക്കാര്യങ്ങളില്‍ നിലപാട് എടുക്കാന്‍ അവര്‍ പ്രയാസപ്പെടുന്നതു പോലെ തോന്നി. കാരണം ഇങ്ങനെ പലതും പറഞ്ഞതിനു ശേഷം തന്ത്രപരമായ നീക്കത്തിലൂടെ ഞാന്‍ തന്നെ അതു ലംഘിച്ചാല്‍ എങ്ങനെ ചോദ്യം ചെയ്യും ? ഞാന്‍ ക്ഷണിക്കപ്പെട്ട അതിഥിയല്ലേ? വിളിച്ചു വരുത്തി...?എനിക്കാകട്ടെ ഞാന്‍ തന്ന പാകിയ ഈ വെല്ലുവിളി പ്രചോദനം നല്‍കി
ഇതിനുശേഷമാണ് ഞാന്‍ തുടങ്ങിയത്. ആദ്യത്തെ ആശയം അവതരിപ്പിച്ചപ്പോള്‍ തന്നെ പിറകില്‍ നിന്നൊരാള്‍ എഴുന്നേറ്റു പ്രതികരിച്ചു. അതിനു മൂല്യം ലഭിച്ചതോടെ സെമിനാറെന്ന ചടങ്ങ് വിശകലനാത്മകവും ക്രിയാത്മകവുമായ സംഘാലോചനയായി മാറി. ചിന്തയുടെ പരിപോഷകന്‍ ( ഫെസിലിറ്റേറ്റര്‍ ) ആയി മാറുക എന്നതില്‍ എനിക്കു വിജയിക്കാനാകുമോ എന്ന ആശങ്ക ക്രമേണ മാറി.

പഴിപറയാനും
വിമര്‍ശിക്കാനുമെളുപ്പമാണ്.
എന്നാല്‍
സാധ്യതകളെ ഉപയോഗപ്പെടുത്തുക
എന്ന സംസ്കാരത്തിന്റെ വിത്തു
പാകുക അത്ര എളുപ്പമല്ലെങ്കിലും
അസാധ്യവുമല്ല എന്നതിലേക്ക്
ദിശമാറി.
പ്രവര്‍ത്തനനിര്‍മിതി
ഇന്നത്തേടം
കൊണ്ടവസാനിക്കരുത് ഈ കൂടിച്ചേരല്‍
എന്ന നിലപാട് എല്ലാവരിലും
ഉണ്ടായി.
പ്രവര്‍ത്തനങ്ങളുടെ
സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടു.
വിശദാംശങ്ങള്‍
വേണ്ടവ.അപ്പോള്‍
അതുത്ത പ്രശ്നം ആരു സംഘടിപ്പിക്കും.
സെമിനാര്‍
സംഘടിപ്പിച്ച ശാസ്ത്രസാഹിത്യപരിഷത്ത്
ആ ഉത്തരവീദിത്വം ഏറ്റെടുക്കണമെന്ന
നിര്‍ദ്ദേശം വന്നു.
ഞാന്‍
ചോദിച്ചു -
- ഇപ്പോള്‍ ആലോചനയില്‍ വന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇവിടുളളവര്‍ പോരേ ?
- നാം നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറുകയാണോ?
- വികേന്ദ്രീകരണജനാധിപത്യം ആശ്രിതജനാധിപത്യമാണോ? സംഘടനയെ പ്രയോജനപ്പെടുത്താം. സമൂഹത്തെ പ്രയോജനപ്പെടുത്താം. സംഘടനയുടെ പരിപാടിയായി സംഘടന കണ്ടോട്ടെ. പക്ഷ ഇതു നമ്മുടെ പരിപാടിയാണ് എന്നു കരുതാനെന്താ പ്രയാസം?ആരൊക്കെയാണ് നാം? സമൂഹത്തെ പരിവര്‍ത്തിപ്പിക്കേണ്ട സാമൂഹികവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നമ്മുടെ സൃഷ്ടിപരതയില്‍ വിശ്വസിക്കുന്നവര്‍
അങ്ങനെ
പത്തംഗക്കൂട്ടം അടുത്ത
ചൊവ്വാഴ്ച്ച വീണ്ടും കൂടും.അടുത്ത
വര്ഷത്തേക്കുളള കര്‍മപരിപാടി
രൂപപ്പെടുത്തും.
സര്‍ക്കാര്‍വിലാസം
പദ്ധതിയാകില്ല.സദസ്സിനെ
സംഘമാക്കുന്ന പ്രക്രിയ
പ്രധാനമാണ്.
അത്
സംഘാടകരുടെ സംഘടനയിലെ
അഗത്വമെടുപ്പിക്കലല്ല.
മറിച്ച്
സാമൂഹികമാറ്റത്തിനു വേണ്ടിയുളള
പ്രവര്‍ത്തകസംഘമാക്കലാണ്.എന്നെങ്കിലും
സ്വമേധയാ സംഭവിക്കുമെന്ന
ധാരണയില്‍ നീട്ടിവെക്കാവുന്നതാകരുത്
സംഘപ്രവര്‍ത്തന സാധ്യത.
ഇത്തരം
അജണ്ടയില്ലാതെ പരിപാടികള്‍
സംഘടിപ്പിക്കുന്നത് തങ്ങള്‍
സജീവമാണെന്നു വരുത്തിത്തീര്‍ക്കാന്‍
സഹായകമാണെങ്കിലും മനുഷ്യരുടെ
സൃഷ്ടിപരതയെ അംഗീകരിക്കാത്തതാണ്.നമ്മള്‍ക്ക്
അമ്പതു പേരെ ഒരു യോഗത്തിനു
കിട്ടീയാല്‍ അവരെ അഞ്ഞൂറാക്കി
മാറ്റാന്‍ കഴിയുമോ
എന്നാണാലോചിക്കേണ്ടത്.
എടുക്കുമ്പോഴൊന്ന്
തൊടുക്കമ്പോള്‍ പത്ത് എന്നു
പറയുന്ന പോലെ വര്‍ദ്ധിക്കുന്ന
തന്ത്രം.
- തൃത്താലയില്‍ കൂടിയവര്‍ ആ പ്രദേശത്തെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട കൂടുതലാളുകളെ ഉള്‍പ്പെടുത്തി ശില്പശാല സംഘടിപ്പിച്ചേക്കാം.
- പിന്നീടത് വിദ്യാലയ ശില്പശാലകളായി മാറിയേക്കാം.
- അതിനു ശേഷം സ്കൂള്‍ ലീഡര്‍മാരായ വിദ്യാര്‍ഥികള്‍, പ്രത്യേകപരിഗണന അരഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ , വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന വനിതകള്‍ ,എസ് എം സി ചുമതലയുളള അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കുളള സവിശേഷ ശില്പശാലകളിലേക്കു വളരാം.
- സാങ്കേതിക വിദ്യാപരമായ ശേഷീവികസന ക്ലാസുകളും പരിശീലങ്ങളും സുതാര്യതയും ഗുണനിലവാരവുമുയര്‍ത്തുന്നതിനുമുളള പ്രവര്‍ത്തനങ്ങളും സംഭവിച്ചേക്കാം.
- ഇത്തരം ഇടപെടല്‍ നല്‍കുന്ന ആവേശം മറ്റിടങ്ങളിലെ വിദ്യാഭ്യാസപ്രവര്ത്തകര്‍ക്കുളള പഠനകേന്ദ്രമായി ഇവരുടെ അനുഭവങ്ങളെ മാറ്റിയേക്കാം.
- ഇതെല്ലാം സാധ്യതകളാണ്. കൃത്യമായ സര്‍ഗാത്മക,പങ്കാളിത്ത,ഇടതുപക്ഷാവബോധമുണ്ടെങ്കില്‍ മാത്രമേ ചെടി മരമാവുകയുളളു. വിത്തു നടുമ്പോള്‍ മരത്തെക്കുറിച്ചാലോചിക്കണം. അത്തരം ഒരു ആലോചന നടത്താന്‍ ഞാന്‍ അവര്‍ക്കസവരം നല്‍കി. പരിമിതികളേ സാധ്യതകളാക്കി മാറ്റാനും അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കുന്നതിനുമുളള ആത്മവിശ്വാസം രൂപപ്പെടണം.പ്രസ്ഥാനത്തെ നിരാകരിക്കലാണോ ഇത്?
അല്ല
/ജനതയെ
ശാക്തീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ
ദൗത്യത്തെ പരിപോഷിപ്പിക്കലാണ്.
സബ്കമ്മറ്റി
/പോഷകസംഘടനാ
പ്രവര്‍ത്തന ശൈലികളില്‍
മാത്രം ഒതുങ്ങന്നതില്‍ നിന്നും
മാറി സമൂഹശക്തിയിലധിഷ്ഠിതമായ
മുന്നിറക്കങ്ങളെ
വളര്‍ത്തുകയും
സന്നദ്ധതയുടെയും ത്യാഗത്തിന്റെയും പ്രതിബദ്ധതിയുടെയും പ്രതിഫലനരൂപമാക്കി മാറ്റുകയും വേണം.
സന്നദ്ധതയുടെയും ത്യാഗത്തിന്റെയും പ്രതിബദ്ധതിയുടെയും പ്രതിഫലനരൂപമാക്കി മാറ്റുകയും വേണം.
അവകാശാധിഷ്ടിക
വിദ്യാലയങ്ങള്‍
സാക്ഷാത്കരിക്കുന്നതിനുളള
അക്കാദമിക സമരസംഘമായി അവര്‍
മാറുമായിരിക്കും.ജനകീയപ്രസ്ഥാനങ്ങള്‍
കൂടുതല്‍ ഗൃഹപാഠം ചെയ്യാതെ
നിരവധി പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിനാലാണ്
ജനങ്ങള്‍ കാഴ്ചക്കാരും
കേള്‍വിക്കാരുമായി മാറിനില്ക്കേണ്ടി
വരുന്നത്.
ഊര്‍ജോല്പാദനപ്രക്രിയ
യോഗങ്ങളിലെ ഊര്‍ജോല്പാദനപ്രക്രിയ പ്രധാനമാണ്.ഊര്‍ജം പ്രവൃത്തിയിലേക്കു നയിക്കും.ഊര്‍ജോല്പാദനപ്രക്രിയയുടെ രീതീശാസ്ത്രം വികസിപ്പിച്ചില്ലെങ്കില്‍ പവര്‍കട്ട് വരും. ഇരുട്ടത്തിരിക്കാന്‍ സ്വയം അവസരമൊരുക്കുന്ന സാംസ്കാരികപ്രവര്‍ത്തനരീതിയോട് പൊരുത്തപ്പെട്ടു കൂടാ.എന്തായാലും ഞാന്‍ സംതൃപ്തിയോടയാണ് തൃത്താലയില്‍ നിന്നും മടങ്ങിയത്. അടുത്ത ചൊവ്വാഴ്ച്ച അവര്‍ കൂടുമല്ലോ

ഫേസ്
ബുക്കില്‍ വന്ന പ്രതികരണങ്ങള്‍
ചുവടെ
ഫേസ് ബുക്കില്‍ വന്ന പ്രതികരണങ്ങള്‍ ചുവടെ
- Sabu Paul എപ്പോള്‍ വേണമെങ്കിലും എന്റെ അവതരണത്തെ തടസ്സപ്പെടുത്താം. അത് ഇടപെടലാണ് നിഷേധാത്മകമല്ല. ഈ തടസ്സപ്പെടുത്തലാണ് സംവാദം...ഇതാണ് സർ പ്രധാനം....പാർട്ടികമ്മറ്റികളാവട്ടെ ഔദ്യോഗികയോഗങ്ങളാകട്ടെ അവിടെ നടക്കാത്തത് ഇതാണ് ..ഈ ക്രമമാകട്ടെ അവതാരകൻറെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതുമാണ്....നേരിട്ടുള്ള സംവാദത്തിൽ നേരിടുന്ന പല ബുദ്ധിമുട്ടുകളും ഒടുവിൽ ചർച്ചയും അതിനു മറുപടിയും എന്ന സംവിധാനത്തിൽ ഉണ്ടാകില്ല......സത്യത്തിൽ വിഷയത്തിൽ വേണ്ടത്ര അവഗാഹവും ആത്മവിശ്വാസവും ഉള്ളവർക്ക് മാത്രമേ ഉടൻ സംവാദത്തിന് ധൈര്യം വരികയുള്ളു......നമുക്കെപ്പോഴും അടിച്ചേൽപ്പിച്ചാണല്ലോ ശീലം...അതാണ് സൗകര്യവും
- Sabu Paul ബ്യൂറോക്രാറ്റിക്ക് സംവിധാനത്തിൻറെ ജന്മനാ ഉള്ള കുഴപ്പമാണത് ഇങ്ങോട്ടൊന്നും പറയണ്ട അങ്ങോട് പറയുന്നത് കേട്ടാൽമതി എന്നാണ് നിലപാട്....
- Radhakrishnan Puthiyottil ഈ ഇടപെടൽ...ചില യോഗങ്ങളിൽ സംബന്ധിക്കുമ്പൊൾ ഒരു ദിവസം പാഴായി എന്നു തോന്നാറുണ്ട്.അവതാരൺത്തിനു് ശേഷം. അവതാരകന് സമയമില്ലെന്നും അതിനാൽ വിശദമായ ചർച്ച്യില്ലെന്നും സംശയങ്ങൾ എഴുതികൊടുത്താൽ മതിയെന്നുംഡയസ്സിൽ നിന്നും അറിയിപ്പ് പതിവായി കേൾക്കുന്ന സമയത്താണ് ഈ വേറീട്ടശബ്ദം...നന്നയി
- Rajan Nagalassery വേറെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ ഈ സംവാദത്തില്‍ എത്താനായില്ല .പാര്‍ട്ടികമ്മിറ്റികളും ഔദ്യോഗിക കമ്മിറ്റികളും ചില അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടിയാണ്.അതിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.മൂന്നാറില്‍ ബസ് മറിഞ്ഞത് ഡ്രൈവറുടെ ഡ്രൈവറുടെ മാത്രം അശ്രദ്ദ കൊണ്ടാണ്.
- Kaladharan Tp ഢാന്‍ നിരിടുന്ന ആത്മസംഘര്‍ഷം വളരെയാണ്. വിമര്‍ശനാത്മകപാഠ്യപദ്ധതിയെക്കുറിച്ചു പറയുക എന്നാല്‍ മറ്റു വ്യവഹാരങ്ങളില്‍ എല്ലായിടത്തും വിപരീതമായി പ്രവര്‍ത്തിക്കുക.. കുറ്റബോധം വേട്ടയാടുന്നുണ്ട്..അതിനാല് സുഹൃത്തുക്കളേ സഖാക്കളേ നമ്മുടെ ഇടപെടലുകളില്‍ നമ്മെത്തന്നെ മാറ്റുന്ന ഒരു പ്രക്രിയ കണ്ടെത്താന്‍ ശ്രമിക്കാം.. കൂടുതല്‍ ശ്രമങ്ങള്‍ ആഗ്രഹിക്കാം..
- Ramachandran Kizhuveettil മുഴുവന്‍ സമയം ഇരിക്കാനായില്ല.രീതി നന്നായി.വെല്ലുവിളി ഈ സംഘം ഏറ്റെടുക്കുമായിരിക്കും.മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുക എന്നത് മുഖ്യംതന്നെ,പക്ഷെ അത് വേണ്ടത്ര നടന്നോ? ഈ രീതിയോടു പൊരുത്തപ്പെടാന്‍ സദസ്സും അവതാരകരും ഇനിയും സ്വയം മാറണമെന്നു തോന്നുന്നു.See Translation
- Sujanika Ramanunni കഴിഞ്ഞ ദിവസം ഒരു വിദ്യാഭ്യാസസെമിനാറിലേക്കു ക്ഷണിക്കപ്പെട്ടു. മുഖ്യവിഷയാവതാകരന്‍ എന്ന റോളില്‍. .... ക്ഷണിക്കപ്പെടാതെ എത്താന്‍ കഴിയുമായിരുന്നോ എന്നു തൊട്ട് തുടങ്ങണം. അവിടെച്ചെന്ന് ഇടപെടാന്‍ ശേഷിയുള്ളവരെ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് നടപ്പാക്കാന്‍ ആരംഭിക്കണം... പഴയകാല സംഘടനാപ്രവര്‍ത്തനങ്ങള്‍ [ രാഷ്ട്രീയം, സന്നദ്ധം,..... ] ഓര്‍മ്മയില്‍ വന്നതാണ്`... മാറ്റാന്‍ ശ്രമിച്ചത് നന്നായി.See Translation
- Kaladharan Tp രാമനുണ്ണിമാഷ് പറഞ്ഞതിലേക്കെത്തപ്പെടണം. അതാണ് വേണ്ടതും. രാമചന്ദ്രന്‍മാഷ് സൂചിപ്പിച്ച അഭിപ്രായം മാനിക്കല് പ്രക്രിയയുടെ മുന്നൊരുക്കമെന്ന നിലയില്‍ അവയ്ക്കു മൂല്യം നല്‍കുന്ന അവയെ അഭിപ്രായമെന്നതിനപ്പുറം ചര്‍ച്ചചെയ്യേണ്ട വിഷയമായി ഉലര്‍ത്തുന്ന ഒരു പ്രക്രിയയുടെ വിടവ് ഉണ്ട്. അതാലോചിക്കും. പ്രായോഗികമാക്കും.
- Ramachandran Kizhuveettil ഞങ്ങള്‍ ഈ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു.5 സ്കൂള്‍ ഏതൊക്കെവേണമെന്ന് എം.വി രാജന്‍ മാഷും,ഗംഗാധരനുമായി പ്രാധമിക ആലോചന നടത്തി.വട്ടേനാട് ജി.എല്‍.പി സ്വയം സന്നദ്ധമായി..ഇനി ഈ ടീം പിന്തുണ നല്‍കിയീല്‍ 5 സ്കൂളില്‍ ഇത് പ്രവര്‍ത്തികമാക്കും. വേറിട്ടൊരു രീതി പരീക്ഷിച്ചു നോക്കാം...See Translation
- Kaladharan Tp പ്രിയ രാമചദ്രന്‍മാഷ് ഇവിടെ ഔദ്യോഗികമായ ഒരു ഫണ്ടും ഉപയോഗിക്കരുത്. നാടിന്റെ സമരമുഖമാണ്. ശില്പശാലകളേ നടത്താവൂ.. രൂപപ്പെടേണ്ട ശില്പത്തിനെക്കുറിച്ചുളള സ്വപ്നങ്ങള്‍ വേണം. മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ ഉപയോഗിക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പരസ്പരം ആശ്യവിനിമയത്തിന് ഈ സംവിധാനം പ്രയോജനപ്പെചുത്തണം.എല്ലാം രൂപപ്പെട്ടു വരണം .നമ്മുടെ മനസിലെ ആശയങ്ങളിലേക്ക് അവരെ എടുത്തു പ്രതിഷ്ടിക്കരുത്. ലക്ഷ്യ നിര്‍മിതി, പങ്കാളിത്ത നിര്‍മിതി, ആശയനിര്‍മിതി, പ്രവര്‍ത്തനനിര്‍മിതി , പ്രചോദനനിര്‍മിതി എന്നിവയുടെ പ്രായോഗികതയാണ് അന്വേഷിക്കുന്നത്.
- Vs Bindu തൃത്താല യിലെ ശ്രമം സ്വാഗതാര്‍ഹം തന്നെ .കുട്ടി ആരാണെന്ന് ഇനിയും മനസ്സിലാക്കാത്ത രീതിയില്‍ വിദ്യ അഭ്യാസം തുടര്‍ന്നാല്‍ വലിയ അപകടങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും .വിജയ ശതമാനം വര്‍ദ്ധിപ്പിക്കല്‍ മാത്രം ലക്‌ഷ്യം ആകും . ഓരോ വിഷയത്തിലും നമ്മള്‍ ജനകീയ ഇടപെടലുകള്‍ വേണം എന്ന് പറയാറുണ്ട് എന്താണ് ഈ ഇടപെടലിന്‍ വ്യാപ്തി എന്ന് ആരും പറഞ്ഞിട്ടില്ല . .ഒരു ഫയലും പേനയും ലഘു ഭക്ഷണവും അടങ്ങുന്ന ബോധ വല്‍ക്ക രണ ക്ലാസുകളെ എത്ര പരിഹാസ്യമായാണ് ആളുകള്‍ സമീപിക്കുന്നത് എന്നത് അവരുടെ അനുഭവം മറിച്ചല്ലാത്തതിനാല്‍ . അതില്‍ നിന്നൊരു മോചനം ഉണ്ടാകുന്നു വെന്നു കരുതാവുന്നത് സ്വപ്ന പ്രോജെക്ട് കളില്‍ നിന്ന് ഒന്നെങ്കിലും പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പിലായിവരുംപോഴാനു .ആശയ സംവാദങ്ങള്‍ വളരുന്നത് ഊര്‍ജ്ജ ദായകമാണ് .ഇവിടെ വീണ്ടും കൂടി ചേരുന്ന വര്‍ നടപ്പില്‍ വരുത്തുന്ന ഒരു രീതി കേരളം ഒട്ടുക്കു വ്യത്യസ്ത രീതിയില്‍ നടപ്പില്‍ വരുമ്പോള്‍ തൃത്താല മോഡല്‍ എന്നത് എല്ലാവരും ഓര്‍ക്കുന്ന ഒന്നാകും .
- Kaladharan Tp ബിന്ദു, തൃത്താല ഒരു മോഡലല്ല.സാധ്യതയാണ്. അതു എവിടെയും ഇടതുപക്ഷപ്രവര്‍ത്തകര്‍ കാണിക്കേണ്ട രീതിയാണ്. ഓരോ പരിപാടിയേയും ജനാധിപത്യവത്കരിക്കല്‍,യോഗത്തിനപ്പുറത്തേക്കു നയിക്കല് സദസിനെ സംഘമാക്കല്‍......ഞാന്‍ സൂചിപ്പിച്ച പോലെ ലക്ഷ്യ നിര്‍മിതി, പങ്കാളിത്ത നിര്‍മിതി, ആശയനിര്‍മിതി, പ്രവര്‍ത്തനനിര്‍മിതി , പ്രചോദനനിര്‍മിതി എന്നിവയുടെ പ്രായോഗികത തേടല്‍..ഇതു താഹ്കള്‍ക്കുമാകാം. ചടങ്ങില്‍ കുടുങ്ങരുതെന്നു കവി പറഞ്ഞതിനെ വിപുലപ്പെടുത്താനാര്‍ക്കും കഴിയും.കര്‍മോത്സുകമായ പങ്കാളിത്താനുഭവങ്ങള്‍ നിര്‍മിച്ചെടുക്കുക .താങ്കളുടെ വ്യവഹാരമേഖലകളില്‍ അതിനുളള സാധ്യത ഇല്ലേ?
2 comments:
ഓരോരുത്തർക്കും ഇടപെടാൻ ഓരോ കാരണം വേണമെന്ന് സാരം . അതൊരിക്കലും നിഷേധാത്മകമല്ല .. ശരിയാണ് ..
തൃത്താല എന്നത് സാധ്യത തന്നെ .നമ്മുടെ മിക്ക ഇടപെടലുകളും ക്രിയാത്മകമല്ല .ആളുകള്‍ കേട്ടിരിക്കുന്നു .ചിലരുടെ മുഖങ്ങളില്‍ എങ്കിലും അനേകം ചോദ്യങ്ങള്‍ രൂപം കൊള്ളുന്നത് കാണാം .അവര്‍ക്ക് അവസരം ലഭിക്കാറില്ല .ഈ രീതിയാണ് ആദ്യം മാറേണ്ടത് .അവതാരകര്‍ നേരത്തെ ചിന്തിച്ചുരപ്പിച്ചത് ക്രോഡീകരിക്കും .അവകാശാധിഷ്ടിത വിദ്യാലയം എന്നതില്‍ അവര്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തിയത് എന്ന് അറിയാന്‍ കാത്തിരിക്കുന്നു .
Post a Comment