സാമൂഹ്യശാസ്ത്രക്ലാസില്‍
ചിത്രംവരയ്ക്ക് എന്തു പ്രാധാന്യം
എന്നല്ലേ...?പ്രാധാന്യമുണ്ട്.മാത്രമല്ല
കുട്ടികളെ ചരിത്രപഠനത്തിലേക്കു
നയിക്കാനുള്ള ശക്തമായ ഒരു
ടൂള്‍ കൂടിയാണ് ചിത്രംവര.
എനിക്ക്
ഈയിടെയാണ് അത് ബോധ്യപ്പെട്ടത്.
ഏഴാം
ക്ലാസിലെ വേഷം മാറുന്ന കേരളം
യൂണിറ്റ് 7 എന്ന
പാഠഭാഗത്തിലെ ഒന്നാമത്തെ
മൊഡ്യൂള്‍ പഠിപ്പിക്കുന്ന
സന്ദര്‍ഭം.
സ്വദേശികളും
വിദേശികളുമായ സസ്യങ്ങളെ
പട്ടികപ്പെടുത്തിയ ശേഷം
കേരളത്തിനു വിദേശ രാജ്യങ്ങളുമായുള്ള
ബന്ധം സൂചിപ്പിക്കുന്ന
വായനക്കുറിപ്പു വായിക്കുന്നു.തുടര്‍ന്ന്
- വാസ്ഗോഡിഗാമയുടെ ചിത്രം പ്രൊജക്ട് ചെയ്തു കാണിക്കുന്നു.
- ഇത് ആരാണെന്നു ചോദിക്കുന്നു.ഇദ്ദേഹത്തെ കുറിച്ചുളള സൂചന 'പുതുവഴിതേടി' എന്ന വയനാക്കുറിപ്പിലുണ്ട്. അതു വായിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നു.
വാസ്ഗോഡിഗാമ
എവിടെ നിന്നാണ് കേരളത്തിലേക്കു
വന്നത് ?
- ലോക ഭൂപടം കാണിക്കുന്നു.
- കുട്ടികള്‍ വാസ്ഗോഡിഗാമയുടെ റൂട്ട് കണ്ടെത്തുന്നു.
- യാത്രക്കിടയില്‍ ഗാമയും കൂട്ടരും നേരിട്ട പ്രയാസങ്ങള്‍ വിവരിക്കുന്ന വായനാക്കുറിപ്പു വായിക്കുന്നു.ചര്‍ച്ച.
ഗാമയുടെ
വരവ് ചിത്രം വരയിലൂടെ
ആവിഷ്ക്കരിക്കാമോ?
കഴിയില്ല
എന്നായിരുന്നു കുട്ടികളുടെ
ആദ്യ പ്രതികരണം.വരയ്ക്കാനുള്ള
കുട്ടികളുടെആത്മവിശ്വാസം
നഷ്ടപ്പെട്ടതായി തോന്നി.നിലത്ത്
ചോക്കുകൊണ്ടാണ് വരയ്ക്കേണ്ടത്
എന്നുപറഞ്ഞപ്പോള്‍ കുട്ടികള്‍
തയ്യാറായി.കടലാസിനെയും ബ്രഷിനെയുമാണ് അവര്‍ക്ക്
പേടി.
കട്ടികളെ
നാല് ഗ്രൂപ്പുകളാക്കി.
ഓരോഗ്രൂപ്പിനും
വരയ്ക്കാനുള്ള സ്ഥലവും
കളര്‍ചോക്കുകളും നല്‍കി.
നേര്‍ത്ത
സംഗീതം കേള്‍പ്പിച്ചു.
അവര്‍
വര അരംഭിച്ചു.അപ്പോഴാണ്
അവര്‍ക്ക് ഒരു നൂറുകൂട്ടം
സംശയങ്ങള്‍....
അന്നത്തെ
പായക്കപ്പല്‍ എങ്ങനെയായിരുന്നു?
അത്
എങ്ങനെയാണ് മുന്നോട്ടു
നീങ്ങുന്നത് ?അതില്‍
സാധനങ്ങള്‍ എവിടെയാണ്
സൂക്ഷിക്കുന്നത് ?അതിലെ
ജോലിക്കാരുടെ വേഷം എന്തായിരുന്നു?
ഞാന്‍
നേരത്തെ സുക്ഷിച്ചുവച്ച
പായക്കപ്പലിന്റെയും മറ്റും
ചിത്രങ്ങള്‍ പ്രൊജക്ടു
ചെയ്തു
കാണിച്ചുകൊടുത്തു.എന്നിട്ടും
അവരുടെ സംശയങ്ങള്‍ തീര്‍ന്നില്ല.
ഗാമയെ
സ്വീകരിക്കാന്‍ കാപ്പാട്
കടപ്പുറത്ത് അപ്പോള്‍
ആരായിരുന്നു ഉണ്ടായിരുന്നത്
?
സാമൂതിരിയുടെ
പടയാളികളുടെ വേഷം എങ്ങനെയായിരുന്നു
?
കൈയ്യിലെ
ആയുധം എങ്ങനെയുള്ളതായിരുന്നു...?
തുടങ്ങി
നീണ്ടുപോയ കുട്ടികളുടെ
സംശയങ്ങള്‍ എന്നെ വല്ലാതെ
കുഴക്കി.കുട്ടികള്‍
ശരിയായ ചരിത്ര പഠനത്തിലേക്കു
നീങ്ങുകയാണെന്ന് എനിക്കു
ബോധ്യപ്പെട്ടു.കുട്ടികള്‍ക്ക്
റഫറന്‍സിനായി നല്‍കാവുന്ന
വിഭവങ്ങള്‍ ഞാന്‍ വേണ്ടത്ര
ശേഖരിച്ചിരുന്നില്ല.ഒരു
സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന
അധ്യാപകന്‍ എന്ന നിലയില്‍
എന്റെ പരിമിതി ബോധ്യപ്പെട്ട
ഒരു സന്ദര്‍ഭമായിരുന്നു അത്.
ക്രിയേറ്റീവ്
ഡ്രോയിങ്ങിനുള്ള അവസരങ്ങള്‍
ക്ലാസില്‍ ധാരാളമായി
നല്‍കേണ്ടതുണ്ടെന്ന് എന്നെ
പഠിപ്പിച്ച ഒരു സന്ദര്‍ഭം.
3 comments:
I am an English teacher and a blogger. Your work is really impressionable and an eye opener for teachers. Thank you very much for sharing these experiences. And thank you Choonduviral for this wonderful post.
English Blog
പ്രിയരാജിവ്
താങ്കലേപ്പോലെയുളളവര്‍ വിദ്യാഭ്യാസത്തില്‍ നടത്തുന്ന ഇടപെടലുകളാണ് പ്രതീക്ഷകള്‍ നല്‍കുന്നത്.ബ്ലോഗര്‍ എന്ന നിലയില്‍ നടത്തുന്ന താങ്കളുടെ പ്രയത്നം നിരന്തരമായ അന്വേഷണത്തെ പ്രോത്സാഹിപ്പിക്കും സന്ദര്‍ശിച്ചതിനു സന്തോഷം.
dear tp,
Thank you for the experience you shires with us. let the children experience themselves with the difficulties our predecessors faced while they traveled around the world. They also feel their on limitation on their knowledge about the world.
Post a Comment