ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 21, 2014

നാലാം ക്ലാസുകാര്‍ക്കുളള യാത്രയയപ്പും ടി സി നല്‍കലും


കലവൂര്‍ ടാഗോര്‍സ്മാരക പഞ്ചായത്ത് പ്രൈമറിവിദ്യാലയത്തില്‍ മാര്‍ച്ച് മൂന്ന് രാവിലെ പത്തുമുപ്പതിന് യോഗം ആരംഭിച്ചു.
എന്താണ് യോഗ ലക്ഷ്യം?
  • ഈ വര്‍ഷം നാലാം ക്ലാസില്‍ നിന്നും ടി സി വാങ്ങിപ്പോകുന്ന കുട്ടികളെല്ലാവരും തൃപ്തികരമായ നിലവാരം ആര്‍ജിച്ചുവെന്ന് പ്രഖ്യാപിക്കണം.
  • അതൊരു ചടങ്ങാകണം.
  • പഞ്ചായത്തും പി ടി എയും എസ് എം സിയും സമൂഹത്തിലെ മറ്റു പ്രധാനവ്യക്തികളും പങ്കെടുത്ത് കുട്ടികളെ അഭിമാനത്തോടെ അടുത്ത വിദ്യാലയത്തിലേക്കു പറഞ്ഞയക്കുന്ന ചടങ്ങ്.പ്രവേശമോത്സവം പോലെ ഗംഭീരമാക്കണം തുടര്‍പഠനത്തിനായുളള യാത്രയയപ്പ്.
തനിമയാര്‍ന്ന ആലോചന നടത്തിയ ഈ യോഗത്തില്‍ പങ്കാളിത്തം ഇപ്രകാരം
  • പഞ്ചായത്ത് പ്രസിഡന്റ്
  • പി ടി എ പ്രസിഡന്റ്
  • പ്രഥമാധ്യാപിക
  • മറ്റ് അധ്യാപകര്‍
  • രക്ഷിതാക്കള്‍
  • ആകെ നാല്പതുപേര്‍ (ഞാനുള്‍പ്പടെ)
വെറുതേ ആഗ്രഹിച്ചാല്‍ പോര.പ്രായോഗികമാക്കാനുളള കൃത്യമായ പരിപാടി വേണം.  
അവസ്ഥാനിര്‍ണയം നടത്തിയാലല്ലേ ലക്ഷ്യത്തിലേക്കെത്താനുളള ഇടപെടല്‍ മേഖലകളും രീതികളും തീരുമാനിക്കാനാകൂ.
ഇപ്പോഴുളള നിലവാരം എന്താണ് ?
ഇതു പരിശോധിക്കലായിരുന്നു ആദ്യ ഇനം.
കുട്ടികളുടെ ഉത്തരക്കടലാസ് രക്ഷിതാക്കള്‍ക്കു നല്‍കി. ഗ്രേഡ് ,പ്രവര്‍ത്തനം, കുട്ടിയുടെ പ്രകടനം ഇവ പരിശോധിച്ചു. ഓരോ ഗ്രേഡിലും വരുന്ന കുട്ടികളുടെ എണ്ണം പറഞ്ഞു. അതു ശതമാനമാക്കി അവരുടെ സഹായത്തോടെ ഇപ്രകാരം ബോര്‍ഡില്‍ ക്രോഡീകരിച്ചു.

ഗണിതമേഖല ടേം
ഗ്രേഡ് %
ഗ്രേഡ് % ബി
ഗ്രേഡ് % സി
ഗ്രേഡ് % ഡി
ദത്തങ്ങളുടെ ഉപയോഗം ഒന്ന്
78
11
11

രണ്ട്
44
12
44

സംഖ്യാബോധം ഒന്ന്
78
22
2

രണ്ട്
55

22

പ്രശ്നാപഗ്രഥനം ഒന്ന്

67
22
11
രണ്ട്
44
11
44

ക്ലാസ് നാലില്‍ ഗണിതത്തില്‍ ഒന്നും രണ്ടും ടേമുകളിലെ കുട്ടികളുടെ നിലവാരം ഇങ്ങനെയാണ്. ദത്തങ്ങളുടെ ഉപയോഗത്തില്‍ രണ്ടാം ടേമില്‍ കുട്ടികള്‍ പിന്നാക്കം പോയിട്ടുണ്ട്. സംഖ്യാബോധത്തില്‍ സമീനപ്രവണതയാണ്. പ്രശ്നാപഗ്രഥനത്തില്‍ കുട്ടികള്‍ മികവിലേക്കു വന്നു. ഇതു സൂചിപ്പിക്കുന്നത് കുട്ടികള്‍ കഴിവുളളവരാണെന്നും കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാറ്റം സാധ്യമാണെന്നുമാണ്.ഡി ഗ്രേഡുണ്ടായിരുന്ന കുട്ടികള്‍ (11%) രണ്ടാം ടേമില്‍ നിലമെച്ചപ്പെടുത്തി.
  • സി ഗ്രേഡിലുളള നാല്പത്തിനാലു ശതമാനം കുട്ടികളെ ബി ഗ്രേഡിലോ എ ഗ്രേഡിലോ എത്തിച്ചാല്‍ മാത്രമേ ഗണിതത്തില്‍ തൃപ്തികരമായ നില കുട്ടികള്‍ കൈവരിച്ചതായി അവകാശപ്പെടാനാകൂ.
  • വാര്‍ഷികപ്പരീക്ഷവരെയുളള കാലം കരുതലോടെ പ്രവര്‍ത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും തീരുമാനിച്ചു.
  • സ്ഥാനവില, വലിയ സംഖ്യകളുടെ ക്രിയ എന്നിവയ്ക്ക് ഊന്നല്‍ നല്കും.
  • സ്വന്തമായി ചോദ്യം വായിച്ചു മനസിലാക്കാനുളള കഴിവ് വര്‍ധിപ്പിക്കും.
  • ഒരു മുഖ്യചോദ്യത്തിനുളളില്‍ ധാരാളം ഉപപ്രശ്നങ്ങള്‍ വരുന്ന പ്രായോഗികപ്രശ്നങ്ങള്‍ വായിച്ച് യഥാര്‍ഥത്തില്‍ എന്തെല്ലാമാണ് കണ്ടുപിടിക്കേണ്ടതെന്നു കൃത്യമായി നിര്‍ണയിക്കാനുളള പ്രയാസമാണ് കുട്ടികള്‍ നേരിടുന്നതെന്ന് അധ്യാപിക പറഞ്ഞു.കണ്ടെത്തേണ്ട കാര്യങ്ങള്‍ മാത്രം ഫിക്സ് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം നല്‍കാനും തീരുമാനം.
ക്ലാസ് ടീച്ചര്‍ ഭാഷയിലെ നിലവാരം അവതരിപ്പിച്ചു.
സംഭാഷണരചന, കഥ പൂരിപ്പിച്ചെഴുതല്‍,വര്‍ണന തയ്യാറാക്കല്‍, ആസ്വാദനക്കുറിപ്പെഴുതല്‍, യാത്രാവിവരണം തയ്യാറാക്കല്‍ എന്നിവയായിരുന്നു രണ്ടാം ടേമില്‍ പരിശോധിച്ച മേഖലകള്‍.

ഭാഷാമേഖല
A %
B %
C%
D %
സംഭാഷണം
55
45


കഥാപൂരണം
78
22


വര്‍ണന
55
33
12

യാത്രാവിവരണം
78
11
11

ആസ്വാദനക്കുറിപ്പ്
55
33
12

സി ഗ്രേഡുകാര്‍ വളരെക്കുറവാണ്. അവരെ ബി ഗ്രേഡിലെത്തിക്കാനാകും. ബി ഗ്രേഡിലുളള കുട്ടികളുടെ പ്രശ്നങ്ങള്‍ അധ്യാപിക അവതരിപ്പിച്ചു. പരിഹാരനിര്‍ദ്ദേശങ്ങളും ആലോചിച്ചു
മറ്റു പ്രധാന തീരുമാനങ്ങള്‍
പരീക്ഷ കഴിഞ്ഞാലും നാലാം ക്ലാസിലെ കുട്ടികള്‍ക്ക് സഹവാസക്യാമ്പുണ്ടാകും.
ടി സി നല്‍കുന്നതു വരെയുളള കാലം പ്രയോജനപ്പെടുത്തി അവധിക്കാലമാധുര്യം നഷ്ടപ്പെടാതെ അവര്‍ നേടേണ്ട ശേഷികളുടെ വികാസത്തിനായി പ്രയത്നിക്കും. ഇതിന്റെ ട്രൈ ഔട്ട് എന്ന നിലയില്‍ കുടിടകളും രക്ഷിതാക്കളും അധ്യാപകരും ലൈറ്റ് ഹൗസ്, കടല്‍ത്തീരം എന്നവയിലേക്ക് യാത്ര നടത്തി. ഒരു വ്യവഹാരരൂപത്തെ അടിസ്ഥാനമാക്കി ഭാഷാപരമായ മികവിനുളള മാര്‍ഗമെന്ന നിലയിലാണ് ഈ യാത്ര.ഭാഷാപഠനത്തിനുളള അനുഭവപരിസരം അങ്ങനെ ആവേശകരമായി.
തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സ്വാഗതസംഘം ചേരും
ഇതൊരു തുടക്കമാണ്.
പഞ്ചായത്തിന്റെ സര്‍വ പിന്തുണയും ഉണ്ടാകും
എല്‍ സി ഡി പ്രൊജക്ടര്‍, ലാപ് ടോപ്പ് എന്നിവ നല്‍കും. ആദ്യ സെറ്റ് എത്തിക്കഴിഞ്ഞു.
അടുത്ത വര്‍ഷത്തേക്കുളള വിദ്യാലയസൂചകങ്ങള്‍ ജനകീയമായി വികസിപ്പിക്കും
അധ്യാപകരുടെ പൂര്‍ണമനസും രക്ഷിതാക്കളുടെ പിന്തുണയും എന്നതാണ് സമീപനം. ഈ രണ്ടു നിര്‍ണായക ചരങ്ങളും ഇല്ലാത്ത പരിപാടികള്‍ മാറ്റി വെക്കും.
  • എസ് എം സി ശക്തിപ്പെടുത്തും
  • എസ് ആര്‍ ജിയുടെ റോള്‍, ക്ലാസ് പി ടി എ റോള്‍,പ്രഥമാധ്യാപികയുടെ റോള്‍,പഞ്ചായത്തിന്റെ റോള്‍ എന്നിവ സംബന്ധിച്ച് ആലോചനകള്‍ അതത് സംവിധാനങ്ങള്‍ നടത്തും.
ആസൂത്രണത്തില്‍ മികവ് പ്രകടിപ്പിക്കും
  • വികസനപദ്ധതി, അക്കാദമിക പദ്ധതി,സാമൂഹികവിശ്വാസ പദ്ധതി എന്നിവ അജണ്ടയാക്കും
പഠനാനുനുഭവപരമായ മികവ്
  • പ്രക്രിയാസൂക്ഷ്മതയ്കായുളള അക്കാദമിക പിന്തുണ വിദ്യാലയത്തിനു ലഭ്യമാക്കും
  • പഠനോപകരണം- ടീച്ചര്‍ ഗ്രാന്റ് ഇല്ലാതായതു മൂലമുളള സാമ്പത്തിക പരിമിതി മറികടക്കാന്‍ പഞ്ചായത്ത് സഹായിക്കും
  • സാങ്കേതികവിദ്യ ഉപയോഗിച്ചുളള പഠനത്തിനു സഹായകമായ അന്തരീക്ഷം സൃഷ്ടിക്കും
  • ബാഹ്യവൈദഗ്ധ്യവും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തും
ഈ വിദ്യാലയത്തിന്റെ ആലോചന സാധ്യതകളുടെ വാതില്‍ തുറന്നിടുകയാണ്.
എതു വിദ്യാലയത്തിലാണ് മനസുവെച്ചാല്‍ അഭിമാനത്തോടെ എല്ലാ കുട്ടികള്‍ക്കും ടി സി വാങ്ങാന്‍ പറ്റാത്തത്?
അവകാശനിയമം പഴി പറയാനുളളതല്ല
പ്രവര്‍ത്തിച്ചു കാണിക്കാനുളളതാണ്.
പരീക്ഷ കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞെന്നു കരുതുന്നവര്‍ക്കും ആലോചനയ്ക്ക വകയുണ്ട്.

No comments: