"എനിക്ക്
പടം വരയ്കാന്‍ അറിയില്ല
അധ്യാപിക
എന്ന നിലയില്‍ എന്റെ പരിമിതി
ഇതായിരുന്നു.
ഇത്തവണ
ഒന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍
ചുമതല കിട്ടി.
പടം
വരയ്കാതെങ്ങനെ പഠിപ്പിക്കും?
ഞാന്‍
ബാലമാസികകളെ അനുകരിച്ച് പടം
വരച്ചു പഠിക്കാന്‍ തീരുമാനിച്ചു
ഇതാ
ഈ ബുക്ക് കണ്ടോ?
ഇതു മുഴുവന്‍
ഞാന്‍ പടം വരച്ചുപഠിച്ചതിന്റെ
തെളിവുകളാണ്
കുറേ
കഴിഞ്ഞപ്പോള്‍ ബാലമാസികകള്‍
നോക്കാതെ തനിയെ വരയ്കാനുളള
രീതി എനിക്കു കിട്ടി.
എന്നില്‍
ഒരു ചിത്രകാരി ഉണ്ടായിരുന്നു
എന്നു ഞാനറിഞ്ഞു..."
ഗീതടീച്ചര്‍
പറഞ്ഞു നിറുത്തി.
അതെ
ഒന്നാം ക്ലാസില്‍ പഠിപ്പിക്കാന്‍
കുട്ടികളുടെ എല്ലാവിധകഴിവുകളും
പ്രോത്സാഹിപ്പിക്കാന്‍
തീരുമാനിക്കുന്നതോടെ നാം
മാറുകയാണ്. ടി
ടി സിയും ബി എഡും ഒന്നും
നല്‍കാത്ത അധ്യാപനപരിശീലനം
ഒന്നാം ക്ലാസിലെ ഇടപഴകല്‍
നിര്‍ബന്ധിക്കും.
അങ്ങനെ
സ്വയം പരിവര്‍ത്തിപ്പിക്കപ്പെടുന്ന
പ്രക്രിയ പ്രധാനമാണ്
ഗീതടീച്ചറെ
ഞാന്‍ പരിചയപ്പെടുന്നത്
മാവേലിക്കര ഉപജില്ലയിലെ
റിസോഴ്സ് പേഴ്സണ്‍സിന്റെ
ശില്പശാലയില്‍ വെച്ചാണ്.
ചെറുമുഖ
എല്‍ പി സ്കൂളിലെ ഒന്നാം
ക്ലാസുകാരുടെ നോട്ടു ബുക്കുകളുടെ
ഫോട്ടോ കാണിച്ച് വരയും എഴുത്തും
സമന്വയിപ്പിക്കുന്നതിന്റെ
സാധ്യത പരിചയപ്പെടുത്തിയപ്പോഴാണ്
ഗീത ടീച്ചര്‍ പറഞ്ഞത് എന്റെ
ക്ലാസും ഇപ്രകാരം ആണെന്ന്
അതിത്രത്തോളം
വരുമെന്ന് ഞാന്‍ കരുതയിതേയില്ല
"ടീച്ചര്‍
കുട്ടികള്‍ പടം വരയ്ക്കുമ്പോള്‍
സ്ഥലവിന്യാസത്തില്‍ വളരെ
അച്ചടക്കം പാലിക്കുന്നല്ലോ?
എങ്ങനെ ഇതു
സാധ്യമായി?""
"അതോ,
ഞാന്‍
മൂന്നാം ക്ലാസുകാരേയും ഒന്നാം
ക്ലാസുകാരേയും ഉള്‍പ്പെടുത്തി
പടം വരപ്പിച്ചു.
മുതിര്‍ന്ന
കുട്ടികളുടെ പടങ്ങള്‍ ഒന്നാം
ക്ലാസുകാര്‍ക്ക് പാഠങ്ങളാക്കി.
പിന്നെ
ക്ലാസില്‍ ചര്‍ച്ച നടക്കാറുണ്ട്.
നിറത്തെപ്പറ്റിയും
വലുപ്പത്തെക്കുറിച്ചുമൊക്കെ.
കുട്ടികള്‍
നമ്മളേക്കാള്‍ ശ്രദ്ധാലുക്കളാണ്.
വര ഏറ്റെടുത്താന്‍
കൂടുതല്‍ സൂക്ഷ്മതയലേക്കു
പോകും"
നോക്കൂ
ഒന്നാം ക്ലാസിലെ കുട്ടികള്‍
വരച്ച മനോഹരമായ ചിത്രങ്ങള്‍
കേവലം അക്ഷരങ്ങളില്‍ ഊന്നാതെ എഴുതാനുളള സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി ചിത്രത്തെ പ്രചോദകഘടകമാക്കുകയാണ് ചെയ്യുന്നത്.
എഴുതിയവ കുട്ടികള്‍ വായിക്കും. പദം തിരിച്ചറിയും. പിന്നെന്തു വേണം?
ഗീതടീച്ചര്‍ പറയുന്നത് ഓല ഓമ ഓടി എന്നിങ്ങനെ ആവര്‍ത്തിച്ച് ചില അക്ഷരങ്ങളില്‍ അഭ്യാസം നല്‍കുന്നതിനേക്കാള്‍ നല്ലത് ചിത്രീകരണമാണെന്നാണ്. ആശയരൂപീകരണചിന്തയും ഭാഷയും ആവിഷ്കാരബോധവും കൂട്ടുചേര്‍ന്ന് ലേഖനശേഷിയും വായനാശേഷിയും വികസിപ്പിക്കും.
ചില വിരുതന്മാര്‍ നിറങ്ങല്‍ മാറ്റിയടിക്കും. മരം ചുവപ്പിക്കും. ചോര ഒലിച്ചു നില്‍ക്കുന്നുവെന്ന് വിശദീകരിക്കും. അവര്‍ക്കറിയാം തവി്ട്ട് നിറമാണ് നല്‍കേണ്ടിയിരുന്നതെന്ന്. പക്ഷേ തെറ്റിയടിക്കും. എന്നിട്ടോ ന്യായീകരണം കണ്ടെത്തും. ചിലരാകട്ടെ അറിഞ്ഞുകൊണ്ടാവും നിറമാറ്റം നടത്തുക. അവയെല്ലാം പരീക്ഷണങ്ങളാണ്. തിരുത്തപ്പെടേണ്ടതല്ല.
നിറം നല്‍കുന്നത് വലിയ കാര്യം തന്നെ. ക്രയോണ്‍സിന്റെ നിയന്ത്രണം സൂക്ഷ്മപേശീനിയന്ത്രിതോപയാഗമാണ്. ഒപ്പം നിറത്തിന്റെ കടുപ്പവും ഇളപ്പവും ചേരുവയും. നോക്കൂ ചുവടെയുളള പൂമ്പാറ്റയും പൂച്ചയും.
എത്ര ലളിതമാണ് ഈ തവളയും പാമ്പും. ശരീരശാസ്ത്ര പഠനവും കലാപഠനവും ഒപ്പം നടക്കും.
നാലു കാലു വരച്ചുവെച്ചാല്‍ മതി ചക്ക പോലും ആമയാകുമെന്നാണ് ഈ കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നത്.
വീടു പൊതിഞ്ഞു പെയ്യുന്ന ഈ മഴയുടെ ആവിഷ്കാരവും അടിക്കുറിപ്പും തമ്മിലുളള പൊരുത്തം നൂറു ശതമാനം വരും
ഇംഗ്ലീഷ് പഠനത്തിലും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. ഗ്രാഫുകള്‍ കുട്ടികള്‍ എഴുതും. വാക്കുകള്‍ കണ്ടെത്തി വായിക്കും.
വാത്തിക്കുളം സെന്റ് ജോണ്‍സ് എല്‍ പി എസില്‍ ഒന്നാം ക്ലാസ് രംഗാവതരണസാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ആ അനുഭവങ്ങള്‍ക്ക് കാത്തിരിക്കാം.
ക്ലാസുകള്‍ സര്‍ഗാത്മകമാകട്ടെ. കുട്ടികളുടെ സര്‍വവിധ കഴിവുകളും വികസിപ്പിച്ച് പൊതുവിദ്യാലയങ്ങളെ കരുത്തുറ്റതാക്കുക എന്നതാണ് വെല്ലുവിളി. അതിന് ഇത്തരം അനുഭവങ്ങള്‍ പ്രേരകമാകട്ടെ.
2 comments:
Children attaining confidence in their drawing...U r doing a great job..congrats Geetha teacher.
സൂക്ഷ്മ നിരീക്ഷണങ്ങള്‍
കൊള്ളാം
Post a Comment