ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 16, 2014

എസ്‍ ആര്‍ ജി, അക്കാദമിക പിന്തുണാരീതി, നന്മയുടെ കണ്ണട


ആ വിദ്യാലയത്തില്‍ ചെന്നു. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നവെന്നാണ് പ്രഥമാധ്യാപിക പറയുന്നത്. ഞാന്‍ പല പ്രഥമാധ്യാപകരോടും ചോദിക്കുമ്പോള്‍ ഇത്തരം മതിപ്പ് പ്രതികരണം കിട്ടുന്നു. അത് സന്തോഷകരമാണ്. പക്ഷേ ക്ലാസിലേക്ക് കയറുമ്പോള്‍ ആ സന്തോഷം പലപ്പോഴും മങ്ങുന്നു.

(അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയ അനുഭവവും അറിവും വെച്ചുളള സ്വയം വിലയിരുത്തലാണത്. ) അധ്യാപകരുമായി ചര്‍ച്ച ചെയ്യുകയും എസ് ആര്‍ ജി മിനിറ്റ്സ് വിശകലനം നടത്തുകയും ചെയ്തു. എസ് ആര്‍ജിയില്‍ ഒരു അക്കാദമിക പ്രശ്നം പോലും വേണ്ടവിധം അപഗ്രഥിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്തിട്ടില്ല.ഒഴുക്കന്‍ മട്ടിലുളള എഴുത്ത്.( അവരും പറയുന്നു എസ് ആര്‍ ജി നന്നായി നടത്തുന്നുവെന്ന്)

2.

എന്റെ സന്ദര്‍ശനം വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനല്ല. ഉപദേശങ്ങള്‍ നല്‍കാനുമല്ല. വിദ്യാലയം നേരിടുന്ന അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ആശയപരവും പ്രായോഗികവുമായ സഹായം അധ്യാപകര്‍ക്ക് നല്‍കാനാണ്. പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അനുഭവം വേണം. അതു നല്‍കണം.
ഒ എസ് എസ് അഥവാ അക്കാദമിക പിന്തുണ നല്‍കുക എന്നാല്‍ ഉപദേശിക്കുക എന്നല്ല.ഇതാ ഒരുനുഭവം


3

 എസ്‍ ആര്‍ ജിയില്‍ ഞാനും അധ്യാപകരും ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്തു. എസ്‍ ആര്‍ ജിയില്‍ അജണ്ട എങ്ങനെ എഴുതണം? (. എസ്‍ ആര്‍ ജി യില്‍ അക്കാദമിക കാര്യങ്ങള്‍ അജണ്ടയാക്കുമ്പോള്‍ കൃത്യത വേണം )

ഒന്നാം ടേമിലെ പരീക്ഷ പ്രകാരം മലയാളവുമായി ബന്ധപ്പെട്ട കുട്ടികളുടെ നേട്ടങ്ങളും പ്രശ്നങ്ങളും പരിഹാരവും

അധ്യാപകരുടെ കണ്ടെത്തലുകള്‍ അതേ പോലെ മിനിറ്റ്സില്‍ രേഖപ്പെടുത്തി.

"മൂന്നാം ക്ലാസില്‍ സംഭാഷണമെഴുതുന്നു. പക്ഷേ പകുതിയിലധികം കുട്ടികളും ഒന്നോ രണ്ടോ വിനിമയത്തിനപ്പുറത്തേക്ക് പോകുന്നില്ല. ക്ലാസില്‍ വിശകലന ചര്‍ച്ച നിരന്തരം നടത്തിയാണ് കൂടുതല്‍ എഴുതിക്കുന്നത്. നാലാം ക്ലാസിലും ആശയപരമായ പരിമിതി സംഭാഷണ രചനയെ ബാധിക്കുന്നു. കുട്ടികള്‍ക്ക് ഭാഷയുണ്ട് ആശയമില്ല "  
തീരുമാനങ്ങള്‍കൃത്യതയോടെ കുറിക്കാന്‍ തീരുമാനിച്ചു..

തീരുമാനം 1. സംഭാഷണ രചനയുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് നാലാം ക്ലാസില്‍ ട്രൈ ഔട്ട് നടത്തണം. സ്വതന്ത്രരചനാ പ്രവര്‍ത്തനങ്ങള്‍ സംഭാഷണരചനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായി പ്രയോജനപ്പെടുത്താം. അധ്യാപകര്‍ വ്യവഹാരരൂപത്തിന്റെ സവിശേഷത പരിഗണിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കണം. (തീരുമാനമെഴുതുമ്പോള്‍ നടത്തുന്ന പരിഹാര പ്രവര്‍ത്തനാസൂത്രണ ലക്ഷ്യം, എപ്പോള്‍ ഏതു ക്ലാസില്‍ ആര് എന്തെല്ലാം പ്രവര്‍ത്തനം ചെയ്യുമെന്ന് കുറിക്കണം. ട്രൈ ഔട്ട് ക്ലാസിന്റെ ഡോക്യുമെന്റേഷന്‍ എപ്രകാരം എന്നു മുന്‍കൂട്ടി തീരുമാനിക്കുന്നത് നന്നാകും) പ്രശ്നപരിഹാരത്തിനായുളള ട്രൈ ഔട്ട് പ്രക്രിയ : ടിപ് ആക്ടിവിറ്റി-പരിചിതമായ ഒരു വസ്തുവിനെക്കുറിച്ച് -ഉദാഹരണത്തിന് പേനയെക്കുറിച്ച് എത്ര കാര്യങ്ങള്‍ പറയാനുണ്ടാകും? രണ്ടു മുതല്‍ പത്തുവരെ എന്നാണ് കുട്ടികളുടെ ഉത്തരം. അധ്യാപികയുടെ അഭിപ്രായത്തില്‍ പത്തുകാര്യമാണ് പരമാവധി സധ്യത. തുടര്‍ന്ന് ഊഴമിട്ട് ഓരോരോ കാര്യം വീതം എല്ലാവരും പറയാന്‍ തുടങ്ങി. കുട്ടികള്‍ കൂടുതല്‍ സൂക്ഷ്മമായി ചിന്തിച്ചു. പേന കൈമാറിയാണ് പറയല്‍ പ്രക്രിയ. ഇരുപതിലപ്പുറം കാര്യങ്ങള്‍ പങ്കിട്ടപ്പോള്‍ പ്രവര്‍ത്തനം നിറുത്തി.ആദ്യം രണ്ടോ മൂന്നോ എന്നു ചിന്തിച്ചത് എന്തുകൊണ്ടായിരുന്നു?. ഏതു കാര്യത്തേയും വിശകലനം ചെയ്താല്‍ ഒത്തിരി പറയാനുണ്ടാകുമെന്ന തിരിച്ചറിവുണ്ടായി. എന്ത്? എന്തിന്? എങ്ങനെ? ഇല്ലായിരുന്നെങ്കില്‍, ദോഷം, ചരിത്രം, താരതമ്യം, ഭൗതികസവിശേഷതകള്‍ ഇങ്ങനെ തരം തിരിച്ചുളള ആലോചന നടത്തിയാല്‍ മതി
  തുടര്‍ന്ന് സംഭാഷണസന്ദര്‍ഭം അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ -1.) മീനും അമ്മയും തമ്മില്‍ നടക്കാനിടയുളള സംഭാഷണം എഴുതണം 2) ഇടയ്ക് കാക്കയ്കും ഇടപെടാം. 3) ആദ്യം ആ രംഗത്തിന്റെ പടം വരയ്കണം. എന്നിട്ടെഴുതിയാല്‍ മതി.4) ആദ്യം മീനാണ് സംസാരിക്കുന്നത്. 5)അതിനുളള മറുപടി .6) അപ്പോള്‍ മീനിന്റെ പ്രതികരണം.7)പിന്നെന്തു സംഭവിച്ചു? ന്നിങ്ങനെ ആലോചിച്ച് എഴുതണം 8) രണ്ടുപേജെങ്കിലും എഴുതണേ..9) ചിത്രത്തിന്റെ ഭംഗി പ്രശ്നമാക്കേണ്ട. (ഈ നിര്‍ദ്ദേശങ്ങള്‍ക്ക് കൃത്യത ഉണ്ടോ?) (എന്തിനാണ് പടം വരയ്കാന്‍ ആവശ്യപ്പെട്ടത്? )

രചന മോണിറ്ററ്‍ ചെയ്തപ്പോള്‍ കണ്ടത് -

റബ്ബറെടുത്തുളള തുടപ്പുദീനം കുട്ടികകളുടെ എഴുത്തിനെ തടസ്സപ്പെടുത്തുന്നുണ്ട് .രണ്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കി.” അക്ഷരത്തെറ്റ് പിന്നെ ശരിയാക്കാം. തെറ്റു വന്നുവെന്നു തോന്നിയാല്‍ ഒരുവരവെട്ട് നടത്തി മുകളില്‍ ശരിയാക്കി എഴുതിയാല്‍ മതി. തുടച്ചുതുടച്ച് പേപ്പര്‍ കറുത്തുവൃത്തികേടാകില്ല. പിഞ്ചിപ്പോവുകയുമില്ല.” ആശയപരമായ തടസ്സം ഒരു കുട്ടിക്ക്. ചര്‍ച്ച ചെയ്തു. സംഭാഷണം പറയിച്ചു.നല്ല സംഭാഷണമാണവന്‍ ആലോചിക്കുന്നത്. എഴുതാന്‍ പ്രചോദിപ്പിച്ചു. കുട്ടികളുടെ രചനകള്‍ നോക്കുക.
 
 



 കണ്ടെത്തലുകള്‍ 1) സ്വതന്ത്ര രചനാസന്ദര്‍ഭങ്ങള്‍ നല്‍കി സംഭാഷണം എഴുതിക്കണം. 2)ചിത്രം വരയ്ക്കുന്നത് കഥാപാത്രം, സാഹചര്യം ഇവ മനസില്‍ പതിക്കാന്‍ സഹായകമാണ്. 3)പുതിയ കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കണം.4)സന്ദര്‍ഭം സംഭാഷണരചനയ്ക് അനുയോജ്യമാകണം. 5)കുടുതല്‍ വിനിമയസാധ്യത തുറന്നിടുന്നതാകണം.
ക്ലാസധ്യാപിക ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ചിത്രസഹിതമുളള സംഭാഷണരചന നടത്തി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ മൂന്നും നാലും പേജ് വരെ ദൈര്‍ഘ്യമുളള സംഭാഷണ രചന നടത്തി. ടീച്ചര്‍ ധാരാളം തെളിവുകള്‍ എനിക്ക് അയച്ചു തന്നു.ഒരാഴ്ചക്കുളളിലാണ് മാറ്റം. പഠനനേട്ടം എന്നു മുദ്രാവാക്യം മുഴക്കിയാല്‍ പോര. അതു സാധ്യമാകുന്ന പ്രക്രിയ പിന്തുടരണം. അധ്യാപകസഹായി തോല്കുമ്പോഴാണ് അധ്യാപനവും കുട്ടികളും തോറ്റുപോവുക.
രചനയില്‍ ഭാഷാപരമായ മെച്ചപ്പെടലുകള്‍ നടക്കേണ്ടതുണ്ട്. അധ്യാപകര്‍ പറഞ്ഞത് കുട്ടികള്‍ക്ക് ഭാഷയുണ്ട് ആശയമില്ല എന്നായിരുന്നു. പക്ഷേ ആ നിരീക്ഷണം ശരിയായിരുന്നില്ല. അക്കാര്യമാണ് ചുവടെ പറയുന്നത്
ഭാഗം രണ്ട്
ഭാഷാപരമായ മെച്ചപ്പെടലുകള്‍ ആവശ്യമുളള രചനകള്‍ മാത്രം ഇവിടെ കൊടുക്കുന്നു. വായിച്ചു നോക്കുക. എന്താണ് നിങ്ങളുടെ വിലയിരുത്തല്‍?നിങ്ങള്‍ ഈ കുട്ടികളോടെന്തു പറയും? ഫീഡ് ബാക്ക് നല്‍കും? ഇനി എന്തു ചെയ്യും? ഉടന്‍ ഗ്രൂപ്പാണോ?
രചന ഒന്ന്
മീന്‍ : രക്ഷിക്കാമോ ആന്റീ  
അമ്മ : നിന്നെ ഞാന്‍ രക്ഷിക്ക പക്ഷേ നീ എന്താ ജീവനോടെ ഇരിക്കുന്നത്?  
മീന്‍ :ഞാന്‍ അയ്സിന്റെ മുകളില കിടന്നത്. ബാക്കിയുളളവര്‍ വെലിന്റെ ചുടെറ്റ് ചത്തുപോയി ഞാന്‍ മാത്വം ചത്തില്ല  
കാക്ക : ആ മീനെ എനിക്കു ത 
അമ്മ :അതു പറ്റില്ല ഇവനെ അക്കരയുളള പുഴയില്‍ കൊണ്ടുപിടം ആല്ലങ്കില്‍ ഇവനെ നെല്‍കൃഷ് ചെയ്യുന്ന പുജൈയില്‍ കൊണ്ടിടം മീന്‍ :അതു പറ്റില്ല എനിക്ക് എന്റെ നട്ടില്‍....
രചന രണ്ട്
മീന്‍ : എന്നെ പുഴയില്‍ വിടാമോ  
അമ്മ : നിനെ ഞാന്‍ വിടാം  
കാക്ക : വേണ്ട  
അമ്മ : എന്തേ  
കാക്ക :എനിക്കു വിശക്കുകയാ ഇതിനെ തിനണം  
മീന്‍ : അയ്യോ എനേ തിനല്ലേ  
അമ്മ :വേണ്ട നിനക്ക് പിന്നെ തരം ചേട്ടന് വേണം  
പൂച്ച : ഹായ് കാക്ക : ക്ര.......ക്ര...  
അമ്മ : എന്തിനാ നീ കെടന്നു കരയുന്നത് 
കാക്ക : ദോ അവിടെ പൂച്ച അമ്മ : പേടികണ്ട അതു പുവലിപ്പൂച്ചയാ..
രചന മൂന്ന്
മീന്‍ : അയ്യോ എന്നെ കൊല്ലരുതേ  
അമ്മ : നിനക്ക് ജീവനുണ്ടോ 
 കാക്ക : ഇവനെ തിന്നാലൊ  
മീന്‍ : അയ്യോ എന്നെ ആ മരത്തിലുളള കാക്ക എന്നെ തിന്നും  
അമ്മ : നീ പേടിക്കേണ്ട നിന്നെ ഞാന്‍ വെട്ടില്ല  
കാക്ക : ഹായ് ഇവനെ എനിക്ക് ഇപ്പംതന്നെ തിന്നണം  
മീന്‍ : എന്നെ പെട്ടെന്ന് വേറെ നല്ല വെളളത്തിലെ മാറ്റൂ  
അമ്മ : നീ പേടിക്കുകയേ വേണ്ട ഇപ്പ ഞാന്‍ നിന്നെമാറ്റാം  
കാക്ക : അവനെ വേറെ വെളളത്തിലേക്കുമാറ്റി അകത്തുകൊണ്ടു പോകുന്നതിനു മുമ്പ് തിന്നണം.
രചന നാല്
മീന്‍ : അയ്യോ........ എന്നെ കൊല്ലരുതേ  
അമ്മ : നിനക്ക് ജീവനുണ്ടോ  
കാക്ക : ഇവനെ തിന്നാലൊ
 മീന്‍ : അയ്യോ എന്നെ ആ മരത്തിലുളള കാക്കക്കു കൊടുക്കരുതെ  
അമ്മ : നീ പേടിക്കേണ്ട നിന്നെ ഞാന്‍ ആ കാക്കയ്ക്ക് കൊടുക്കുകയില്ല  
കാക്ക : എനിക്ക് ആ മീനെ വേണം
മീന്‍ : എന്നെ ആ കാക്കയ്ക് ഭക്ഷണംമായി കൊടുക്കരുത്  
അമ്മ : ഇല്ല ഞാന്‍ അവന് നിന്നെ കൊടുക്കില്ല  
കാക്ക : ഇന്നെന്റെ വയറുനിറയും അതുകൊണ്ട് സുഖമായിട്ടിരിക്കാം  
മീന്‍ : എന്നെ ഒരു തെളിഞ്ഞ വെളളത്തില്‍ കൊണ്ടു വിട്ടാല്‍ മതി
 അമ്മ : നീ പേടിക്കണ്ട നീ അവന്റെ വയറ്റില്‍ ചൊല്ലില്ല
രചന അഞ്ച്
മീന്‍- അയ്യോ എന്നെ കൊല്ലരുതേ
അമ്മ - നിന്നെ വെളളത്തിന്ന് പിടിത്തപ്പോ നീ ചത്തില്ല
മീന്‍ - ഇല്ല ഞാന്‍ സസം പിടിച്ച് കിടക്കുകയായിരുന്നു
........................................................................................................
ഞാന്‍ അധ്യാപക പരിശീലനത്തില്‍ ഈ രചനകള്‍ പരിചയപ്പെടുത്തി. എല്ലാ അധ്യാപകരും അക്ഷരത്തെറ്റുകള്‍ മാത്രമേ കണ്ടുളളൂ
നന്മയുടെ കണ്ണട വെക്കാന്‍ ഞാനവരോടു പറഞ്ഞു.
ഞാന്‍ ചെയ്യുന്നതിങ്ങനെയാണെന്നാരും പറഞ്ഞില്ല.  
*പൊതുപങ്കിടല്‍ ആദ്യം ചിത്രാസ്വാദനം-ചിത്രത്തിന്റെ അനുയോജ്യത. എല്ലാവരും പരസ്പരം കാണുന്നു. ആസ്വദിക്കുന്നു.  
*എഴുതിയത് വായിച്ചവതരിപ്പിക്കല്‍ .പങ്കിടലില്‍ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടേയും രചനയിലെ പ്രത്യേകതകള്‍ അധ്യാപിക ഉയര്‍ത്തിക്കാട്ടി ഫീഡ് ബാക്ക് നല്‍കണം. അംഗീകരിക്കണം.  
ഉദാഹരണം തുടക്കം ആന്റി എന്ന സംബോധന കൊല്ലരുതേ, രക്ഷിക്കാമോ , വിടാമോ എന്നിങ്ങനെ അഭ്യാര്‍ഥന. എല്ലാവരും സന്ദര്‍ഭം ഉള്‍ക്കൊണ്ടാണ് തുടങ്ങിയത്. പൂച്ചയെകൂടി ഉള്‍പ്പെടുത്തിയത്, കാക്കയുടെ ശബ്ദം എഴുതിയത്.ജീവനോടെ കിടന്നതിനു കാരണം പറഞ്ഞത്. അമ്മയുടെ അലിവുളള മനസ് എല്ലാവരും എഴുതിയതില്‍ പ്രകടം...എന്നിങ്ങനെ ..
പിന്നെ അധ്യാപികയുടെ രചനയോട് കുട്ടികളുടെ പ്രതികരണം.
*എഡിറ്റിംഗ് -സ്വാഭാവികത, തുടര്‍ച്ച, അനുയോജ്യത, ആശയപൂര്‍ണത എന്നീ സൂചകങ്ങള്‍ പരിഗണിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കണം. സ്വാഭാവികത ഉണ്ടോ?തുടര്‍ച്ചയുണ്ടോ? (സന്ദര്‍ഭം ,പദവി, പരസ്പരബന്ധം).ആരെങ്കിലും എഴുതിയതില്‍ സംഭാഷണത്തിന്റെ രീതിയിലല്ലാത്ത വാക്യങ്ങള്‍ ഉണ്ടോ?സാധാരണ നാം സംസാരിക്കുന്നതെങ്ങനെ?ഉദാഹരണം നല്‍കണം. നിന്റെ പേരെന്താണ്? എന്റെ പേര് ശ്രീകുട്ടി എന്നാണ്? നീ എവിടെ പോകുന്നു? ഞാന്‍ ചന്തയിലേക്കാണ് പോകുന്നത്?ഇങ്ങനെയാണോ സംഭാഷണം? ശ്രീക്കുട്ടി, ചന്തയിലേക്ക് എന്നിങ്ങനെയല്ലേ പറയൂ? ഓരോരുത്തരും വീണ്ടും വായിക്കണം.പ്രതികരണങ്ങള്‍ ക്ഷണിക്കണം. ചിന്തിക്കുന്ന രീതിയിലാണോ പറയുന്ന രീതിയിലാണോ എഴുതിയത്? സംഭാഷണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവോ?
അഞ്ചാമത്തെ രചനയുടെ ഉടമയാണിപ്പോള്‍. എല്ലാവരുടേയും കണ്ണിലെ കരട്. പാവം കുറച്ചേ എഴുതിയുളളൂ. അതിലപ്പാടെ തെറ്റും. ആ കുട്ടിക്ക് ഞാന്‍ നല്‍കുന്ന ഫീഡ് ബാക്ക് നോക്കൂ.
ഗംഭീരമായ തുടക്കം. മീനിന്റെ പേടി മുഴുവന്‍ പ്രതിഫലിച്ചിട്ടുണ്ട്. അമ്മയുടെ മറുപടിയാകട്ടെ സ്വാഭാവികം. മീന്‍ ചാകാത്തതിലുളള അത്ഭുതം ആ വരികളില്‍ പ്രകടം. ഞാന്‍ ശ്വാസം പിടിച്ചു കിടക്കുകയായിരുന്നു എന്നത് മീനിന്റെ അവസ്ഥ ശരിക്കും വ്യക്തമാക്കുന്നു. (ഇത്രയും ഉച്ചത്തില്‍ പറഞ്ഞ് അഭിനന്ദിക്കും) ആരെങ്കിലും ഇങ്ങനെ തുടങ്ങിയോ? എന്നു ചോദിക്കും? ( ആ കുട്ടിയുടെ ചെവിയില്‍ ഇങ്ങനെ പറയും ബാക്കി കൂടി എഴുതണം.എഴുതിയ ആശയങ്ങള്‍ വളരെ നന്നായിട്ടുണ്ട് ,ചില അക്ഷരങ്ങളുടെ കാര്യം കൂടി മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു..)

കുട്ടികളുടെ രചനകള്‍ വായിച്ചുനോക്കാതെ എഡിറ്റിംഗ് നടത്തരുത്. ഉച്ചക്ക് ഇടവേള സമയം ഈ വായന നടക്കണം. രചനയിലെ പ്രശ്നങ്ങള്‍ കണ്ട് അവര്‍ക്കു മനസിലാകും വിധം വേണം നിര്‍ദ്ദേശങ്ങള്‍ . എല്ലായ്പോഴും ഗ്രൂപ്പ് എഡിറ്റിംഗ് വേണമെന്നില്ല. കുട്ടികള്‍ കുറവുളള ക്ലാസുകളില്‍ പ്രത്യേകിച്ചും.
* ചിഹ്നനം.) ഉന്നയിക്കേണ്ട ചോദ്യങ്ങള്‍.-ചോദ്യചിഹ്നവും കുത്തും കോമയുമൊക്കെ ഇട്ടിട്ടുണ്ടോ?

എല്ലാവരും അവരവരെഴുതിയ ആദ്യത്തെ രണ്ടുവിനിമയങ്ങള്‍ പരിശോധിക്കുന്നു. എല്ലാവരും ബോര്‍ഡെഴുത്ത് നടത്തുന്നു. അത് ക്ലാസിലെല്ലാവരും ചേര്‍ന്ന് വിശകലനം ചെയ്യണം. ഭാവമുള്‍ക്കൊണ്ട് വായന നടത്തുമ്പോഴാണ് ഉചിതമായ ചിഹ്നം ചേര്‍ക്കുന്നതെന്തിനാണെന്ന് വ്യക്തത ലഭിക്കൂ. ചിഹ്നനം പരിചയപ്പെടുത്തല്‍. രണ്ടു ഗ്രൂപ്പായി എഡിറ്റ് ചെയ്യണം.സ്വയം വിലയിരുത്തല്‍.
 *എഡിറ്റിംഗ് ( ഒരേ വാക്യത്തില്‍ പദങ്ങളുടെ ആവര്‍ത്തനം ).എതെങ്കിലും വാക്യമോ, ഒരേ വാക്യത്തില്‍ വാക്കോ ആവശ്യമില്ലാതെ ആവര്‍ത്തിച്ചിട്ടുണ്ടോ? സ്വയം പരിശോധന. കുട്ടികളുടെ ശ്രദ്ധയില്‍ പെടുന്നില്ലെങ്കില്‍ ഈ വാക്യം ബോര്‍ഡിലെഴുതണം. ( അയ്യോ എന്നെ ആ മരത്തിലുളള കാക്ക എന്നെ തിന്നും
 *എ‍‍ഡിറ്റിംഗ് (പദങ്ങള്‍ ,അക്ഷരങ്ങള്‍). നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ചില ഉദാഹരണസഹിതമാകണം.  
വളളീം പുളളീമൊക്കെ വിട്ടുപോയോ? മാറിപ്പോയോ? ( ടെ,ടേ/രം ,രാം /ചെ,ചൊ പോലെ).ക്ര,ക്വ, ക്യ ഈ ചിഹ്നങ്ങള്‍ ശ്രദ്ധിക്കൂ. ഉച്ചരിക്കൂ .നിങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും പ്രശ്നം? ചേര്‍ത്തെഴുതാന്‍ മറന്നോ? ഇരട്ടിപ്പെഴുതേണ്ടിടത്ത് അക്കാര്യം ശ്രദ്ധിച്ചുവോ? ( തിനണം, തിന്നണം പോലെ).അക്ഷരം മാറിപ്പോയോ? ശയ്ക് പകരം സ പോലെ?വ എഴുതിയപ്പോള്‍ പ പോലെ ആയിപ്പോയോ? ചില വാക്കുകളുടെ ശരിരൂപത്തെക്കുറിച്ച് സംശയമുണ്ടോ?

മെച്ചപ്പെടുത്തല്‍.സ്വയം പരിശോധിക്കല്‍, ടീം എഡിറ്റിംഗ് , ബോര്‍ഡെഴുത്ത്.മെച്ചപ്പെടുത്തി എഴുതല്‍. കൂടുതല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്താം.ചിത്രത്തിനു നിറം നല്‍കണം. എല്ലാവര്‍ക്കും കൂടി ആലോചിച്ച് എല്ലാവരുടേയും ആശയങ്ങള്‍ ഉള്‍പ്പെടുത്തി സംഭാഷണം തയ്യാറാക്കി രംഗാവിഷ്കാരം നടത്താം. മെച്ചപ്പെടുത്തി എഴുതിയവയ്ക് ഫീഡ് ബാക്ക് കുറിപ്പുകള്‍ അധ്യാപിക എഴുതണം

ഇത്രയും ചെയ്ത അധ്യാപകര്‍ പറയണം കുട്ടികള്‍ ഭാഷാപരമായി മുന്നിലെത്താന്‍ വഴിയുണ്ടോ ഇല്ലയോ എന്ന്.
സംഭാഷണമെഴുതാന്‍ ഇതേ സന്ദര്‍ഭം തന്നെ അധ്യാപകര്‍ക്ക് നല്‍കിയപ്പോള്‍ അഞ്ചാമത്തെ രചനക്കാരന്റെ അത്രയും സ്വാഭാവികതയോടെ ആരും എഴുതിയില്ല . അതാണ് പാഠം. നാം കുട്ടികളുടെ ചിന്താരീതി മനസിലാക്കുന്നില്ല. എന്നിട്ട് സംഭാഷണത്തിന്റെ സ്വാഭാവികതയെക്കുറിച്ച്  സംസാരിക്കുന്നു

No comments: