ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 9, 2014

അധ്യാപകര്‍ക്കും ക്രിസ്തുമസ് പരീക്ഷയാകാം


നാം ഓരോ ടേമിലും കുട്ടികളെ വിലയിരുത്തുന്നു.  
പരീക്ഷ നിലവാരം ഉയര്‍ത്തുമെന്നാണ് ഒരു വിശ്വാസം.

പരീക്ഷ നിലാവരത്തെ സംബന്ധിച്ച ചിലസൂചനകളേ നല്‍കൂ.
വിദ്യാലയത്തിന്റെയോ വിദ്യാര്‍ഥിയുടേയോ സമഗ്രമായ കഴിവുകളെ അതു പ്രതിഫലിപ്പിക്കില്ല.

പരീക്ഷയ്ക്കു ശേഷം നടക്കേണ്ട വിശകലനവും തുടര്‍ പ്രവര്‍ത്തനങ്ങളും പ്രധാനമാണ്.

പല വിദ്യാലയങ്ങളും അക്കാര്യത്തില്‍ പിന്നാക്കമാണ്. നിലവാരത്തിലെത്താത്തത് കുട്ടിയുടെ കുറ്റമാണ് എന്ന മുന്‍വിധിയോടെ കുട്ടിയെ വീണ്ടും പഠിപ്പിക്കുക മാത്രമാണ് പലപ്പോഴും ഇടപടല്‍ രീതി.

അധ്യാപകര്‍ക്കും വിദ്യാലയനേതൃത്വത്തിനും എന്തെങ്കിലും തിരുത്തലുകളോ മെച്ചപ്പെടുത്തലുകളോ ആവശ്യമാണെന്നു തോന്നാറില്ല.

ആത്മവിശകലനവും വിമര്‍ശനവും നടത്താത്തവര്‍ എന്ന ലേബലാണോ നാം അഗ്രഹിക്കുന്നത്?

ഇത്തവണ നമ്മുക്ക് നമ്മെ വിലയിരുത്താം. നമ്മുടെ വിദ്യാലയം എവിടെ നില്‍ക്കുന്നു? ഇതാ വിലയിരുത്തല്‍ രേഖ. മനസാക്ഷിയെകൊണ്ടാണ് പൂരിപ്പിക്കേണ്ടത്. പൂരിപ്പിക്കുന്ന ഏതു കാര്യത്തിനും വിദ്യാലയത്തില്‍ തെളിവുകള്‍ കാണണം.സ്വയം പൂരിപ്പിച്ചതിനു ശേഷം കോപ്പി എടുത്ത് സഹാധ്യാപകര്‍ക്കും നല്‍കൂ. .വിവരങ്ങള്‍ ക്രോഡീകരിച്ച് എസ് ആര്‍ജിയില്‍ അവതരിപ്പിക്കൂ.


വിദ്യാലയമികവ് സ്വയംവിലയിരുത്തല്‍ രേഖ


വിദ്യാലയത്തിന്റെ പേര് .............................................................

വളരെ മികച്ചത്(A), മികച്ചത്(B), ശരാശരി(C), ശരാശരിയില്‍ താഴെ(D), വളരെ മെച്ചപ്പെടാനുണ്ട് (E) എന്നിങ്ങനെ അഞ്ചു ഗ്രേഡുകളില്‍ പ്രസക്തമായവ രേഖപ്പെടുത്തണം.

  1. വിദ്യാലയ മികവിനായി വികസന പദ്ധതി രൂപപ്പെടുത്തല്‍.
    1. അവകാശാധിഷ്ഠിത വിദ്യാലയസങ്കല്പം എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്തു
    2. സാമൂഹിക പങ്കാളിത്തം, സജീവ പഠനം,ശിശുസൗഹൃദവിലയിരുത്തല്‍, പഠനസാമഗ്രികള്‍,ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം,ഭൗതികസൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് വികസനപ്രവര്‍ത്തനാസൂത്രണം നടത്തി
    3. വികസന മുന്‍ഗണന പരിഗണിച്ച് ഓരോ മേഖലയുടെയും വാര്‍ഷിക വികസന പദ്ധതി രേഖ തയ്യാറാക്കി.,
    4. വാര്‍ഷിക പദ്ധതി അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കി വരുന്നു
    5. ്രവര്‍ത്തനപുരോഗതി മോണിറ്റര്‍ ചെയ്യുന്നു.
  2. പ്രഥമാധ്യാപികയുടെ മോണിട്ടറിംഗ്
    1. എല്ലാ അധ്യാപകരുടെയും ക്ലാസുകള്‍ സൂചകങ്ങള്‍ വച്ച് നിശ്ചിത ഇടവേളകളില്‍ മോണിട്ടര്‍ ചെയ്തു,
    2. കണ്ടെത്തലുകള്‍ എസ് ആര്‍ ജിയില്‍ അവതരിപ്പിച്ചു,
    3. മെച്ചപ്പെടാന്‍ ആവശ്യമായ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി, മിനിറ്റ്സില്‍ രേഖപ്പെടുത്തി
    4. ക്ലാസില്‍ കണ്ട മികവുകള്‍ വ്യാപിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചു,
    5. മോണിട്ടറിംഗിലൂടെ അക്കാദമിക നിലവാരം ഉയര്‍ത്തി.
  3. പ്രശ്ന വിശകലനവും പരിഹാരപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവും.
    1. സ്കൂളിലെ അക്കാദമിക പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്തു, ( ക്ലാസ്, വിഷയം)
    2. അവയുടെ കാരണങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു,
    3. ഓരോന്നും പരിഹരിക്കാനുളള പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തി,
    4. സമയബന്ധിതമായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി,
    5. പ്രശ്ന പരിഹരണപ്രവര്‍ത്തന ഫലം വിശകലനം ചെയ്തു തുടര്‍ പ്രവര്‍ത്തനങ്ങളേറ്റെടുത്തു.
  4. പാദവാര്‍ഷിക മൂല്യനിര്‍ണയഫലവിശകലനവും തുടര്‍ പ്രവര്‍ത്തനാസൂത്രണവും .
    1. എല്ലാ ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും മേഖല തിരിച്ച് ഓരോ ഗ്രേഡുകളിലുമുളള കുട്ടികളെത്ര ശതമാനമെന്നു രേഖപ്പെടുത്തി,
    2. ഓരോ വിഷയത്തിലുമുളള പിന്നാക്ക മേഖലകള്‍ കണ്ടെത്തി,
    3. മെച്ചപ്പെടാനുള്ള പ്രവര്‍ത്തനാസൂത്രണം നടത്തി,
    4. പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും വിലയിരുത്തുകയും ചെയ്തു,
    5. അതിന്റെ നേട്ടങ്ങള്‍ തെളിവുകള്‍ സഹിതം എസ്‍ ആര്‍ ജിയില്‍ , ക്ലാസ് പി ടി എയില്‍ അവതരിപ്പിച്ചു
  5. എസ് ആര്‍ ജി- അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി മാറ്റല്‍
    1. ക്ലാസ് വിഷയാടിസ്ഥാനത്തില്‍ അക്കാദമിക പ്രശ്നങ്ങള്‍ പരിഗണിക്കുന്നു
    2. പ്രക്രിയാ വിശദാംശങ്ങളും തെളിവുകളും സഹിതമുളള അവലോകനം,
    3. തീരുമാനങ്ങള്‍ക്ക് കൃത്യതയുണ്ട് -എന്ന്? എങ്ങനെ? ആര്? എപ്പോള്‍?
    4. മോണിട്ടറിംഗിന്റെ അടിസ്ഥാനത്തില്‍ പ്രഥമാധ്യാപിക കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു.
    5. മികവുകള്‍ വ്യാപിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍ സ്വീകരിക്കുന്നു
  6. എല്ലാ കുട്ടികളേയും പഠനനേട്ടത്തിനുടമകളാക്കുന്നതിന് സ്കൂളില്‍ മെന്ററിംഗ്
    1. ഓരോ കുട്ടിയുടേയും അവസ്ഥ അറിയുന്നതിനുളള വിവിധ പ്രവര്‍ത്തനങ്ങല്‍ നടത്തി
    2. ഇടപെടല്‍ മേഖലകള്‍ തീരുമാനിച്ചു
    3. കുട്ടിയേയും രക്ഷിതാവിനേയും സഹായരീതി ബോധ്യപ്പെടുത്തി
    4. മെന്ററിംഗ് അനുഭവം അധ്യാപകര്‍ പങ്കി്ട്ടു
    5. മികച്ച രീതി വ്യാപിപ്പിക്കാനും മെന്ററിംഗ് മെച്ചപ്പെടുത്താനും നടപടി സ്വീകരിച്ചു
  7. നിര്‍ദ്ദിഷ്ട പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്ന സൂക്ഷ്മതല ആസൂത്രണം(ടി.എം)
    1. പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മപ്രക്രിയ പ്രതിഫലിക്കുന്നുണ്ട്
    2. അനുയോജ്യമായ പഠനസാമഗ്രികളുടെ ഉപയോഗരീതി വ്യക്തമാക്കിയിട്ടുണ്ട്
    3. വിവിധ വിലയിരുത്തല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്
    4. ഭിന്ന നിലവാര പരിഗണനയോടെയുളള ക്ലാസ് റൂം പ്രക്രിയയാണ്
    5. പ്രതീക്ഷിത ഉല്‍പ്പന്നം/ നേട്ടം സംബന്ധിച്ച് കൃത്യതയുണ്ട്.
  8. പ്രതികരണപ്പേജിലെ രേഖപ്പെടുത്തല്‍ (പഠനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മികവുകളും പരിമിതികളും പങ്കുവെക്കുന്നതിനും പര്യാപ്തമായ രീതിയിലാണോ?)
    1. രേഖപ്പെടുത്തലുകള്‍ക്ക് തുടര്‍ച്ചയുണ്ട്,
    2. കുട്ടികളുടെ മികവുകള്‍ പ്രചേദനാത്മകമായി എഴുതിയിട്ടുണ്ട്,
    3. പ്രശ്നങ്ങളും അതു പരിഹരിച്ചതിന്റെ വിശദാംശങ്ങളും ഉണ്ട്,
    4. ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ സൂചനയുണ്ട്,
    5. അധ്യാപികയുടെ തിരിച്ചറിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്
  9. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമായ പ്രതിഫലനാത്മകക്കുറിപ്പ്
    1. എല്ലാ അധ്യാപകരും പ്രതിഫലനാത്മകക്കുറിപ്പ് എഴുതുന്നു,
    2. പ്രതികരണപ്പേജിനും പ്രതിഫലനാത്മകക്കുറിപ്പിനും തമ്മില്‍ ബന്ധമുണ്ട്
    3. എസ് ആര്‍ ജിയില്‍ പ്രതിഫലനാത്മകക്കുറിപ്പുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്
    4. പ്രതിഫലനാത്മകക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനാസൂത്രണം നടത്താറുണ്ട്
    5. പ്രതിഫലനാത്മകക്കുറിപ്പ് അധ്യാപന മികവിന് സഹായകമായതിന്റെ തെളിവുണ്ട്.
  10. പഠനപ്രവര്‍ത്തനത്തോടൊപ്പമുളള നിരന്തര വിലയിരുത്തല്‍
    1. വൈജ്ഞാനിക മേഖല വിവിധ രീതിയില്‍ വിലയിരുത്താറഉമ്ട്
    2. സഹവൈജ്ഞാനിക മേഖല നിരന്തരം വിലയിരുത്തുന്നതിനുളള രീതി വികസിപ്പിച്ചിട്ടുണ്ട്
    3. നിരന്തര വിലയിരുത്തല്‍ നടന്നതിന്റെ തെളിവുകളും രേഖകളും ഉണ്ട്,
    4. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രശ്ന പരിഹരണത്തിനായി ഇടപെടല്‍ നടത്തിയിട്ടുണ്ട്,
    5. കുട്ടികളുടെടെ സമഗ്രവികാസത്തിന് സഹായകമായിട്ടുണ്ട്
  11. ഓരോ കുട്ടിക്കും / എല്ലാ കുട്ടികള്‍ക്കും ആശയരൂപീകരണം സാധ്യമാകത്തക്ക രീതിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം
    1. എല്ലാ കുട്ടികള്‍ക്കും ചിന്തയ്ക്കും പങ്കുവെക്കലിനും അവസരം ഉറപ്പാക്കുന്നു
    2. സമര്‍ഥരുടെ ആശയം കോപ്പിയടിക്കുന്നില്ല.
    3. ഓരോ ഗ്രൂപ്പിലും അധ്യാപികയുടെ ഇടപെടല്‍, വ്യക്തിഗത പിന്തുണ
    4. അവതരണത്തില്‍ പിന്നാക്കക്കാര്‍ക്ക് ആദ്യാവസരം നല്‍കുന്നു
    5. എല്ലാ അംഗങ്ങളുടേയും നോട്ട് ബുക്കില്‍ രേഖപ്പെടുത്തല്‍ സമഗ്രം,
  12. കുട്ടിയുടെ നോട്ട് ബുക്കിന്റെ സമഗ്രതയും ആകര്‍ഷകത്വവും
    1. വ്യക്തതയുണ്ട് ( തെറ്റില്ലാത്ത ഭാഷ, ലേഖനഭംഗി)
    2. രേഖപ്പെടുത്തല്‍ ക്രമത്തിലാണ്,
    3. രേഖപ്പെടുത്തലുകള്‍ക്ക് പൂര്‍ണതയുണ്ട്( നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും )
    4. പ്രധാനാശയങ്ങള്‍ തിരിച്ചറിയാവുന്ന വിധത്തിലാണ് രേഖപ്പെടുത്തലുകള്‍
    5. ആകര്‍ഷകമായ ലേഔട്ട് (സ്ഥലവിന്യാസം, തലക്കെട്ട്, ഉപശീര്‍ഷകങ്ങള്‍.ചിത്രീകരണം,പട്ടിക, ഗ്രാഫ്.)
  13. വായന,ലേഖനം ഇവിയിലെ പ്രശ്നപരിഹരണം
    1. ഓരോ ക്ലാസിലെയും ഭാഷാപരമായ പ്രശ്നങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു
    2. ക്ലാസ് റൂം പ്രക്രിയയുടെ ഭാഗമായി പിന്തുണ നല്‍കി
    3. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഗണിച്ചു
    4. ബ്ലാക് ബോര്‍ഡ് എഡിറ്റിംഗിന്റെയും സ്വയം വിലയിരുത്തലിന്റെയും സാധ്യത പ്രയോജനപ്പെടുത്തി
    5. രചനയിലും വായനയിലും സഹായം ആവശ്യമുളളവര്‍ക്ക് വ്യക്തിഗത പിന്തുണ നല്‍കി

3 comments:

Unknown said...

Itu oru nalla nalekkuvendi....

koothattukulam vijayakumar said...

vijaythilekku

Unknown said...

Vidyalaya mikavu pravarthanangalkku oru FISA soochakam