"ഞാന്‍
വെല്ലുവിളിക്കുകയാണ്.
എന്റെ മക്കളെ
നിങ്ങള്‍ക്ക് പരിശോധിക്കാം.
ഏതു കാര്യങ്ങള്‍
നിങ്ങള്‍ പറഞ്ഞാലും അതവര്‍
എഴുതിയും വായിച്ചും പറഞ്ഞും
നിങ്ങളെ ബോധ്യപ്പെടുത്തും.....ഒരാശങ്കയുമില്ലാതെ..
ചമ്മലൊട്ടുമില്ലാത്ത
രീതിയില്‍.. അത്തരമൊരവസ്ഥയിലേക്ക്
എന്റെ കുട്ടികളെ എത്തിക്കാന്‍
കഴിഞ്ഞതിനു പിന്നില്‍ ഒന്നാം
ക്ലാസ് കൈകാര്യം ചെയ്യുുന്ന
സീനടീച്ചറാണെന്ന കാര്യം
എനിക്ക് അഭിമാനത്തോടെ പറയാന്‍
കഴിയും..എന്റെ
സഹപ്രവര്‍ത്തകരായ ഓരോ
ടീച്ചറെക്കുറിച്ചും എനിക്കു
പറയാനുണ്ട്. ഞങ്ങളുടെ
മനോജ്, ഏതെങ്കിലും
ഒരു പത്രത്തില്‍ ഒരു പ്രവര്‍ത്തനം
കണ്ടാല്‍ അതു ഞങ്ങളുടെ
കുഞ്ഞുങ്ങള്‍ക്കെങ്ങനെ
പ്രയോജനപ്പെടുത്താം,
പൊതുസമൂഹവുമായി
നമ്മുടെ വിദ്യാലയത്തെ ഏതെല്ലാം
തരത്തില്‍ ബന്ധപ്പെടുത്താം
എന്നെപ്പോഴും ആലോചിക്കുന്ന
ശ്രീ മനോജ് സാര്‍,
കുട്ടികളുടെ
പഠനോല്പന്നങ്ങള്‍ വളരെ
മോനഹരമായി പ്രദര്‍ശിപ്പിക്കാനും
മനോജ് സാര്‍ ഉത്സാഹം കാണിക്കുന്നു.
ലതടീച്ചര്‍,
ഓരോ കുട്ടിയുടേയും
കുടംബസാഹചര്യം അറിഞ്ഞ്
കുട്ടികളെ അറിഞ്ഞ്
പ്രവര്‍ത്തിക്കുന്നതില്‍
മിടുക്കുളള അധ്യാപികയാണ്.
ഇതുപോലെ
ഭംഗിയായി പ്രവര്‍ത്തിക്കുന്ന
അധ്യാപകരെ ഞാന്‍ കണ്ടിട്ടില്ല.സുശീല
ടീച്ചറിന്റെയും നയനട്ടീച്ചറിന്റെയും
ദേവപ്രിയ ടീച്ചറിന്റെയും
പ്രവര്‍ത്തനം കലാരംഗത്ത്
മികച്ച പ്രകടനം നടത്താന്‍
സഹായകമായി.”
തേവലപ്പുറം
ഗവ എല്‍ പി സ്കൂളിലെ പ്രഥമാധ്യാപികയായ
സീനത്ത് ടീച്ചര്‍,
സമീപത്തെ
വായനശാലയുടെ മുറ്റത്ത്
ചേര്‍ന്ന കോര്‍ണര്‍ പി ടി
എയില്‍ പങ്കെടുത്ത നാട്ടുകാരോട്
തന്റെ വിദ്യാലയത്തിന്റെ
കരുത്ത് പ്രഖ്യാപിക്കുക്കയാണ്.
ആത്മവിശ്വാസത്തോടെ
ചങ്കുറപ്പോടെ തന്റെ വിദ്യാലയത്തിലെ
മികച്ച അധ്യാപനത്തെക്കുറിച്ച്
പരസ്യമായി പറയാന്‍ കഴിയുക
വലിയൊരു കാര്യമാണ്.
സീനത്ത്
ടീച്ചറുടെ പ്രസംഗം അതേ പോലെ
ഇവിടെ പകര്‍ത്തുകയാണ്..