"ഞാന്‍
വെല്ലുവിളിക്കുകയാണ്.
എന്റെ മക്കളെ
നിങ്ങള്‍ക്ക് പരിശോധിക്കാം.
ഏതു കാര്യങ്ങള്‍
നിങ്ങള്‍ പറഞ്ഞാലും അതവര്‍
എഴുതിയും വായിച്ചും പറഞ്ഞും
നിങ്ങളെ ബോധ്യപ്പെടുത്തും.....ഒരാശങ്കയുമില്ലാതെ..
ചമ്മലൊട്ടുമില്ലാത്ത
രീതിയില്‍.. അത്തരമൊരവസ്ഥയിലേക്ക്
എന്റെ കുട്ടികളെ എത്തിക്കാന്‍
കഴിഞ്ഞതിനു പിന്നില്‍ ഒന്നാം
ക്ലാസ് കൈകാര്യം ചെയ്യുുന്ന
സീനടീച്ചറാണെന്ന കാര്യം
എനിക്ക് അഭിമാനത്തോടെ പറയാന്‍
കഴിയും..എന്റെ
സഹപ്രവര്‍ത്തകരായ ഓരോ
ടീച്ചറെക്കുറിച്ചും എനിക്കു
പറയാനുണ്ട്. ഞങ്ങളുടെ
മനോജ്, ഏതെങ്കിലും
ഒരു പത്രത്തില്‍ ഒരു പ്രവര്‍ത്തനം
കണ്ടാല്‍ അതു ഞങ്ങളുടെ
കുഞ്ഞുങ്ങള്‍ക്കെങ്ങനെ
പ്രയോജനപ്പെടുത്താം,
പൊതുസമൂഹവുമായി
നമ്മുടെ വിദ്യാലയത്തെ ഏതെല്ലാം
തരത്തില്‍ ബന്ധപ്പെടുത്താം
എന്നെപ്പോഴും ആലോചിക്കുന്ന
ശ്രീ മനോജ് സാര്‍,
കുട്ടികളുടെ
പഠനോല്പന്നങ്ങള്‍ വളരെ
മോനഹരമായി പ്രദര്‍ശിപ്പിക്കാനും
മനോജ് സാര്‍ ഉത്സാഹം കാണിക്കുന്നു.
ലതടീച്ചര്‍,
ഓരോ കുട്ടിയുടേയും
കുടംബസാഹചര്യം അറിഞ്ഞ്
കുട്ടികളെ അറിഞ്ഞ്
പ്രവര്‍ത്തിക്കുന്നതില്‍
മിടുക്കുളള അധ്യാപികയാണ്.
ഇതുപോലെ
ഭംഗിയായി പ്രവര്‍ത്തിക്കുന്ന
അധ്യാപകരെ ഞാന്‍ കണ്ടിട്ടില്ല.സുശീല
ടീച്ചറിന്റെയും നയനട്ടീച്ചറിന്റെയും
ദേവപ്രിയ ടീച്ചറിന്റെയും
പ്രവര്‍ത്തനം കലാരംഗത്ത്
മികച്ച പ്രകടനം നടത്താന്‍
സഹായകമായി.”
തേവലപ്പുറം
ഗവ എല്‍ പി സ്കൂളിലെ പ്രഥമാധ്യാപികയായ
സീനത്ത് ടീച്ചര്‍,
സമീപത്തെ
വായനശാലയുടെ മുറ്റത്ത്
ചേര്‍ന്ന കോര്‍ണര്‍ പി ടി
എയില്‍ പങ്കെടുത്ത നാട്ടുകാരോട്
തന്റെ വിദ്യാലയത്തിന്റെ
കരുത്ത് പ്രഖ്യാപിക്കുക്കയാണ്.
ആത്മവിശ്വാസത്തോടെ
ചങ്കുറപ്പോടെ തന്റെ വിദ്യാലയത്തിലെ
മികച്ച അധ്യാപനത്തെക്കുറിച്ച്
പരസ്യമായി പറയാന്‍ കഴിയുക
വലിയൊരു കാര്യമാണ്.
സീനത്ത്
ടീച്ചറുടെ പ്രസംഗം അതേ പോലെ
ഇവിടെ പകര്‍ത്തുകയാണ്..
"ഞാന്‍
ഈ വര്‍ഷം ജൂണ്‍ പതിനെട്ടിനാണ്
ഈ വിദ്യാലയത്തില്‍ വന്നത്.
അഭിമാനത്തോടു
കൂടിയാണ് ഇപ്പോള്‍ ഇവിടെ
നില്‍ക്കുന്നത്. എന്താണ്
തേവലപ്പുറം എല്‍ പി സ്കൂള്‍,
കുട്ടികളാര്‍ജിച്ചിരിക്കുന്ന
നേട്ടങ്ങളെന്തെല്ലാമാണ്,
ഞങ്ങളുടെ
അധ്യാപരെങ്ങനെയാണ്,
സ്കൂള്‍
ചെയ്യുന്ന സേവനങ്ങളെന്തെല്ലാമാണ്
എന്നിവയെല്ലാം ഈ അവസരത്തില്‍
വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു...
നൂറ്റിയൊന്നു
കുട്ടികളാണ് ഞങ്ങള്‍ക്കുളളത്.
അതില്‍
ഭിന്നശേഷിയുളള നാലുകുട്ടികളോഴികെ
എല്ലാവരും എ ഗ്രേഡിലാണ്.
ഈ വര്‍ഷം
ആദ്യം ഞങ്ങള്‍ ശ്രമിച്ചു,
മുന്നോട്ടു
പോയി. നേടി.
ഒന്നിനൊന്നു
മെച്ചപ്പെട്ട കുട്ടികളാണ്
ഞങ്ങളുടേത്. ഏതു
പ്രവര്‍ത്തനം കൊടുത്താലും
ആര്‍ജവത്തോടെ ചെയ്യുന്നവര്‍.
സാമ്പത്തികമായി
പിന്നിലാണെങ്കിലും മികവാര്‍ന്ന
പ്രവര്‍ത്തനം നടത്തുന്നവര്‍.
ഈ വര്‍ഷത്തെ
ആദ്യ പൊതുയോഗത്തില്‍ തന്നെ
തീരുമാനമെടുത്തു. പാഠ്യ
പാഠ്യേതരര പ്രവര്‍ത്തനങ്ങളിലെല്ലാം
പങ്കെടുപ്പിക്കുമ്പോള്‍
തന്നെ വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട നാട്ടിലെ എല്ലാ
സംരഭങ്ങളിലും കുട്ടികളെ
പങ്കെടുപ്പിക്കണമെന്ന്.
അക്കാദമിക
രംഗത്ത് മാത്രമല്ല കലാകായിക
രംഗത്തും പരിശീലനം നല്‍കണമെന്ന്.
ഇതിനായി എസ്
എം സിയുടെ നേതൃത്വത്തില്‍
രണ്ട് അധ്യാപകരെ നിയമിച്ച്
സംഗീതം ,കല
എന്നിവയില്‍ പരിശീലനം നല്‍കി
വരുന്നു. ജൂലൈ
മുപ്പതിന് കാര്‍ട്ടൂണിസ്റ്റ്
ശങ്കറിന്റെ ജന്മദിനാചരണത്തിന്റെ
ഭാഗമായി വിദ്യാലയത്തില്‍
ചിത്രരചനാമത്സരം നടത്തി
അതില്‍ മികച്ച കുട്ടികളെ
കണ്ടെത്തി പരിശീലിപ്പിച്ചു.
അങ്ങനെയാണ്
വിഷ്ണു ഉപജില്ലാ ജില്ലാ
മത്സരങ്ങളില്‍ തിളങ്ങിയത്.
അതാ ഈ വേദിയില്‍
പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
വിഷ്ണുവിന്റെ ചിത്രങ്ങളാണ്.അക്കാണുന്ന
കരകൗശല പ്രവര്‍ത്തനങ്ങള്‍
അഞ്ജുവിന്റേതാണ്.
അഞ്ജുവും
സബജില്ലാ താരമാണ്.
പദ്യപാരായണം,
പ്രസംഗമത്സരം
തൊട്ട്ഒട്ടേറെ ഇനങ്ങളില്‍
കുട്ടികള്‍ നേട്ടങ്ങളുടെ
ഉടമകളായി. വിദ്യാലയത്തിന്റെ
മികവുകള്‍ ഉദാഹരണസഹിതം
ഞാനിവിടെ നിരത്തുകയാണ്.
നമ്മുടെ
ലോകം വിഷം വിളമ്പുകയാണ്.
ഭക്ഷണത്തില്‍
വിഷം. അധ്യാപികയായ
അമ്മ എന്ന നിലയില്‍ എന്റെ
മക്കള്‍ക്ക് കടകളില്‍ നിന്നും
വാങ്ങുന്ന വിഷം കലര്‍ന്ന
പച്ചക്കറി വിളമ്പരുത് എന്ന
ചിന്തയൊടെ വിദ്യാലയത്തില്‍
ഒരു കൃഷിത്തോട്ടം ആരംഭിച്ചു.കൃഷിത്തോട്ടം
എന്നു പറഞ്ഞാല്‍ നമ്മളാഗ്രഹിക്കുന്ന
എല്ലാ പച്ചക്കറികളും അവിടെയുണ്ട്.
വിദ്യാലയത്തില്‍
മാത്രമല്ല വിഷരഹതി ഭക്ഷണം
നല്‍കേണ്ടത്. വീട്ടിലും
അങ്ങനെ വേണം. അതിനായി
കുടുംബകൃഷി ആരംഭിച്ചു.
അമ്മമാര്‍ക്ക്
വിത്തും വളവും പോളിത്തീന്‍ബാഗും
പരിശീലനവും നല്‍കി.
വിളവെടുത്ത്
സന്തോഷത്തോടെ ഉപയോഗിക്കുകയാണിന്ന്
ഇപ്പോള്‍
രക്ഷിതാക്കളും മക്കളും
നെട്ടോട്ടമോടുകയാണ് ഇംഗ്ലീഷ്
വിദ്യാഭ്യാസത്തിനു വേണ്ടി.ഞാന്‍
പ്രദേശത്തെ നല്ലൊരു അധ്യാപകന്റെ
സേവനം കൂടി പ്രയോജനപ്പെടുത്തി.
ഞങ്ങളുടെ
അധ്യാപകര്‍ക്ക്
കഴിവില്ലാഞ്ഞിട്ടല്ല.കുട്ടികള്‍ക്ക്
കൂടുതല്‍ നല്ല അനുഭവം കിട്ടട്ടെ
എന്നു കരുതിയാണ്. ശ്രീ
നെല്‍സണ്‍ തോമസ് എന്ന ആഗ്ലോ
ഇന്ത്യന്‍ അതാ അദ്ദേഹം അവിടെ
നില്പുണ്ട്..ഇന്ന്
തേവലപ്പുറം സ്കൂളിലെ
രക്ഷിതാക്കള്‍ക്കും
അധ്യാപകര്‍ക്കും അത്ഭുതമാണ്..
തേവലപ്പുറം
സ്കൂളിലെ കുട്ടികള്‍ ഇംഗ്ലീഷ്
സംസാരിക്കുന്നതില്‍.
പൊതു സമൂഹത്തിന്റെ
മുന്നില്‍ തന്റേടത്തോടെ
എനിക്കു പറയാന്‍ കഴിയും
ഞങ്ങളുടെ കുട്ടികള്‍ ഒന്നിലും
പിന്നിലല്ല.ഞാന്‍
വരുന്നതു വരെ തേവലപ്പുറം
സ്കൂളില്‍ നിന്നും കലാപഠനത്തിന്
കുട്ടികളെ വിടുന്നതിന്
രക്ഷിതാക്കള്‍ക്ക്
താല്പര്യമുണ്ടായിരുന്നില്ല.അവരെ
ബോധവത്കരിച്ചു. കുട്ടികളെ
മുന്നിലെത്തിച്ചു.
ഇങ്ങനെ
ഇവിടെ നിന്ന് എനിക്ക്
സംസാരിക്കാന്‍ കഴിയുന്നത്
തന്നെ ഞാന്‍ പൊതു വിദ്യാലയത്തില്‍
പഠിച്ചതുകൊണ്ടാണ്.
ഞങ്ങള്‍
എട്ടുമക്കളാണ്. എല്ലാവരും
പൊതുവിദ്യാലയങ്ങളിലാണ്
പഠിച്ചത്. ലോകത്തിന്റെ
നെറുകയില്‍ കേരളത്തിന്റെ
പേരു എഴുതിയ എന്റെ സഹോദരനായ
റസൂല്‍ പൂക്കുട്ടിയുടെ നേട്ടം
പൊതുവിദ്യാലയത്തിന്റെ
നേട്ടമാണ്.സ്നേഹിക്കാനും
സഹായിക്കാനും അര്‍പണമനോഭാവത്തോടെ
പ്രവര്‍ത്തിക്കാനും എന്നെ
പഠിപ്പിച്ചത് പൊതുവിദ്യാലയമാണ്.
എന്റെ
വിദ്യാലയത്തില്‍ പ്രവേശിക്കുന്ന
നിമിഷം മുതല്‍,
കാലെടുത്തുവെക്കുന്ന
സമയം മുതല്‍ കുട്ടികള്‍
പഠനപ്രവര്‍ത്തനത്തിലേക്ക്
പ്രവേശിക്കുകയാണ്.
അത്രയ്ക്
ആകര്‍ഷകമാണ് എന്റെ വിദ്യാലയം.
ചുമരുകളും
ക്ലാസുകളുമെല്ലാം അക്ഷരത്തിന്റെ
ആശയത്തിന്റെ അറിവിന്റെ
ലോകത്തേക്ക് കുട്ടികളെ
ക്ഷണിക്കുകയാണ്. അടുത്തുളള
ഇൻ്റര്‍ നാഷണല്‍ സ്കൂള്‍
ഞാന്‍ സന്ദര്‍ശിച്ചു.
അവിടുളളതെല്ലാം
ഇവിടെയുമുണ്ട്. അമ്പതിനായിരവും
അറുപതിനായിരവും ഫീസുകൊടുക്കാതെ
മികച്ച വിദ്യാഭ്യാസം തേവലപ്പുറം
സ്കൂളില്‍ കിട്ടും.അതിന്റെ
തെളിവുകള്‍ ഇന്ന് ഈ വേദിയില്‍
അവതരിപ്പിക്കും.
ഇതു പൊലെ വിദ്യാലത്തെ ജനങ്ങളുടെ മുമ്പാകെ പരിചയപ്പെടുത്താന്‍ കഴിയണം. (തേവലപ്പുറം സ്കൂളിനെക്കുറിച്ച് നേരത്തെ എഴുതിയിരുന്നു )
കോര്‍ണര്‍
പി ടി എ എന്ന സാധ്യത
ആലപ്പുഴ
ഡയറ്റ് ആസൂത്രണം ചെയ്ത ടോട്ടല്‍
ക്വാളിറ്റി മാനേജ്മെന്റ്
പദ്ധതി പ്രകാരമാണ് തെരഞ്ഞെടുത്ത
വിദ്യാലയങ്ങളില്‍ ഇപ്പോള്‍
കോര്‍ണര്‍ പിടി എ സംഘടിപ്പിക്കുന്നത്.
തേവലപ്പുറം
സ്കൂളില്‍ ഡയറ്റ് സംഘടിപ്പിച്ച
ദ്വിദിന എസ് എം സി ശില്പശാലയുടെ
ഭാഗമായിരുന്നു ഈ കോര്‍ണര്‍
പി ടി എ. വിദ്യാലയമികവുകള്‍
സമൂഹത്തിലേക്ക് എന്ന ലക്ഷ്യമാണ്
കോര്‍ണര്‍ പി ടി എ
സംഘടിപ്പിക്കുന്നതിനുളളത്.കോര്‍ണര്‍
പി ടി എയില്‍ രക്ഷിതാക്കള്‍
മാത്രമല്ല പൊതുജനങ്ങളും
പങ്കെടുക്കും.
പൊതുവിദ്യാലയസംരക്ഷണപ്രവര്‍ത്തകര്‍ക്ക്
ആവേശവും തെളിവും നല്‍കാന്‍
കോര്‍ണര്‍ പി ടി എ സഹായകമാണ്.
മാവേലിക്കര
ഉപജില്ലയിലെ രണ്ടു കോര്‍ണര്‍
പി ടി എയുടെ റിപ്പോര്‍ട്ട്
ചൂണ്ടുവിരലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഞാന്‍ വെട്ടിയാര്‍ സ്കൂളിലെ ആസൂത്രണയോഗത്തില്‍ പങ്കെടുത്തു. അവര്‍ശാസ്ത്രദിനാചരണവും കോര്‍ണര്‍ പി ടി എയും 28/2/2015 കുറ്റിമുക്ക് ജംഗ്ഷനില്‍ നടത്തും, പരിപാടികള്‍ ഇവയാണ്
- *അമ്മമാരുടെ പത്രം പ്രകാശിപ്പിക്കും കൂടാതെ
- *ക്ലാസ് മികവുകളും പഠനപ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമടങ്ങിയ അധ്യാപകര്‍ ടൈപ്പ് ചെയ്ത ക്ലാസ് പത്രങ്ങളുടെ വിശകലനം
- *ശാസ്ത്ര പരിക്ഷണങ്ങള്‍
- *കുട്ടികള്‍ തയ്യാറാക്കുന്ന തത്സമയ പത്രം
- *ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ ( ക്വിസ്, റോള്‍പ്ലേ, തത്സമയ വിവരണം, മാഗസിന്‍ പ്രകാശനം,കോംമ്പെയറിംഗ്, സ്വാഗതം, കൃതജ്ഞത)
- *വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അമ്മമാര്‍ പരിചയപ്പെടുത്തും
- *അവധിക്കാല പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കും( സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം, നാടകക്യാമ്പ്, നൃത്ത പരിശീലനം, ചിത്രകലാക്യാമ്പ്, നാടന്‍ പാട്ട് പരിശീലനം)
- വിദ്യാലയവാര്‍ഷിക പരിപാടികളും ചര്‍ച്ച ചെയ്യും
അടുത്ത ക്ലസറ്റര്‍ പരിശീലനത്തില്‍ കോര്‍ണര്‍ പി ടി എ അജണ്ടയാണ്. മുന്നോട്ട് പോകുമ്പോള്‍ സമൂഹത്തെ അവഹണിക്കുന്ന ചില അധ്യാപകര്‍ ഉണ്ടാകും അവരെ അവഗണിക്കുക.
3 comments:
സഹപ്രവര്‍ത്തകരെയും കുഞ്ഞുങ്ങളെയും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി സ്കൂളിന്‍റെ കരുത്തു പ്രഖ്യാപിക്കാന്‍ സീനത്ത് ടീച്ചര്‍ കാണിച്ച ചങ്കൂറ്റം അധ്യാപക സമൂഹത്തിന് മാതൃകയാണ് .സ്വന്തം അനുഭാവത്തിന്റെ വെളിച്ചത്തില്‍ പൊതു വിദ്യാലയത്തിന്റെ നന്മ ഉയര്‍ത്തിപ്പിടിക്കുന്ന സീനത്ത് ടീച്ചര്‍ അധ്യാപക സംഘടനകള്‍ക്ക് പ്രചോദന മാകട്ടെ ..പ്രേരണ യാകട്ടെ .ടീച്ചറുടെ പ്രസംഗം ഗംഭീരം ....എല്ലാ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ !!!
സന്തോഷം .പൊത് വിദ്യാലയങ്ങൾ സമൂഹത്തിനു മുൻപിൽ തലയുയർത്തട്ടെ .അഭിമാന പൂർവ്വം !
congrats teachers .it is inspiring all govt schools in kerala.
Post a Comment