ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 1, 2015

സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ


 സർ , 
എസ് ആര്‍ ജി യിലൂടെ ഈ വര്‍ഷം ഞങ്ങൾ കൈവരിച്ച നേട്ടം ,എന്റെ 80% അധ്യാപകരും നല്ല
സഹരക്ഷിതാവ് ആയി മാറി എന്നതാണ് . എല്ലാ  വെള്ളിയാഴ്ചയും ആണ് യോഗം .അന്നെല്ലാവരും വൈകിയേ പോകൂ . പ്രശ്നക്കാരായ കുട്ടികളെക്കുറിച്ചുളള  പരാതികൾ ,പരിഭവങ്ങൾ  ഇവയൊന്നും പ്രശ്നമായി പറയാത്ത അല്ലെങ്കിൽ അവയെല്ലാം  സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയിലൂടെ പരിഹരിക്കുന്നവരാകണം എന്റെ സുഹൃത്തുകൾ .അതിനായി അവരെ ഒരുക്കുകയാണ് ചെയ്തത് . വളരെ നല്ല ഒരു റിസൾട്ട്‌ ആണ്  എനിക്ക് കിട്ടിയത് . എല്ലാവരും പ്രശ്നപരിഹരണത്തിനു കണ്ടെത്തിയ മാര്ഗത്തിന്റെ പൊതു ഘടകം സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയാണ്  .  ആരോപണങ്ങൾ നേരിട്ടിരുന്ന എന്റെയും പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു  ഈ തന്ത്രത്തിലൂടെ,...
മിനിമാത്യു പെരുമ്പാവൂര്‍

 (കഴിഞ്ഞ ലക്കം ചൂണ്ടുവിരലില്‍ എസ് ആര്‍ ജിയെക്കുറിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു വായിച്ച മിനി എനിക്ക് മെയില്‍ അയച്ചു. അതാണിത്.എനിക്ക് മിനിയെ അറിയാം. എസ് എസ് എയില്‍ മിനി നന്നായി പ്രവര്‍ത്തിച്ചിരുന്നു. ആ ബി ആര്‍ സിയിലും പോയിട്ടുണ്ട്.
മിനിയുടെ വിദ്യാലയത്തിലും പോയിട്ടുണ്ട്. മിനി സ്കൂളില്‍ നടത്തിയ ഇടപെടലിന്റെ വിശദാംശം അയച്ചു തരാന്‍ അഭ്യര്‍ഥിച്ചു. അതാണി പരമ്പരയായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നത്. 
മിനിയുടെ കുറിപ്പ് വായിക്കൂ.)
 
സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ വടക്കേ വാഴക്കുളം യു പി സ്കൂൾ, ശിശു സൌഹൃ സ്കൂൾ ആക്കുന്നതിനായി ഞാൻ നടത്തിയ ചില പ്രവർത്തനങ്ങളും അതെന്റെ അധ്യാപകരിലും ഉണ്ടാക്കിയ തിരിച്ചറിവുകളുമാ് ഇവിടെ പങ്കു വക്കുന്നത്എസ്‌ എസ് എ യിലെ 10 ര്‍ഷത്തെ സേവനത്തിനു ശേഷം ഈ സ്കൂളിൽ പ്രധമാധ്യാപികയായി ചാർജ് എടുത്തപ്പോൾ മുതൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കുട്ടികളോടുള്ള എൻറെ സമീപനം ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ട് എന്നതായിരുന്നു. (കുട്ടികളോടുള്ള സമീപനത്തിൽ ഒരകലം അത്യാവശ്യമാണെന്നു വിശ്വസിക്കുന്ന ചിലർ. അച്ചിൽ അടക്കുന്നതാണ് അച്ചടക്ക എന്നു വിശ്വസിക്കുന്നവർ .വിദ്യാഭ്യാസ അവകാശ നിയമത്തിലെ കുട്ടികളെ ശാരീരികമൊ മാനസികമോ ആയി പീഡിപ്പിക്കരുത് എന്നു പറയുന്നതിനെ പരോക്ഷമായി എതിർക്കുന്നവര്‍. )എച് .എം കുട്ടികളെ തലയിൽ കയറ്റിവച് വഷളാക്കുന്നു,എന്ന വ്യാപകമായ പരാതി ,ഇതെന്നെ
വല്ലാതെ വേദനിപ്പിച്ചു. ചിലപ്പോഴെങ്കിലും കരഞ്ഞു പോയിട്ടുണ്ട് .. ന്റെ സമീപനത്തെ അംഗീകരിക്കുകയും അതുപോലെ കുട്ടികളോട് പെരുമാറുകയും ചെയ്യുന്ന അദ്ധ്യാപകരുടെ ക്ലാസ്സിലെ കുട്ടികളുടെ അകാദമിക മികവുകൾ പോലും അംഗീകരിക്കപ്പെടാതെ പോകുന്ന സാഹചര്യ. ഒരു വട്ടമെങ്കിലും ഒരു കുട്ടിയെയെങ്കിലും സ്നേഹത്തിന്റെ , വാത്സല്യത്തിന്റെ പാതയിലൂടെ കൈപിടിച്ച് നടത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന അനുഭവതലം ഓരോ അധ്യാപകരിലും ഉണ്ടാക്കണം എന്നു ഞാന്‍ ആഗ്രഹിച്ചു . അത്തരം ഒരനുഭവം
ഒരുപ്രവശ്യമെങ്കിലും ഉണ്ടായാൽ പിന്നീടവർക്ക്‌ തിരിച്ചു പോകാൻ കഴിയില്ല
.
ഈ ലക്ഷ്യത്തോടെയുളള പ്രവർത്തനമാണ് പിന്നീട് നടത്തിയത്  

.പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ഘട്ടം 1 -
വിവരശേഖരണം
അഭിമുഖത്തിലൂടെയും ചോദ്യാവലിയിലൂടെയും മോണിറ്ററിംങ്ങിലൂടെയും, നിരീക്ഷണങ്ങളിലൂടെയും അധ്യാപകരുടെ മനോഭാവം , കുട്ടികളുടെ മനോഭാവം , ഭാഷാപരമായ നിലവാരം, മികവുകൾ , പ്രശ്നങ്ങൾ ഇവ തിരിച്ചറിഞ്ഞു . ഇത്തരത്തിൽ കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയായിരുന്നു
കുട്ടികളുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ പിന്നോക്കാവസ്ഥക്ക്മുഖ്യ കാരണം 

  • ക്ഷിതാക്കൾ ,അടിക്കാൻ അനുവദിക്കാതിരിക്കുന്നത്  എന്ന് വിശ്വസിക്കുന്നവർ 80%,
  • ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നല്കാൻ സമയം കിട്ടില്ല എന്ന വിശ്വാസം  90%, ,
  • ഭാഷാപരമായി വളർച്ചാ നിരക്ക് ഉയര്ന്ന ക്ലാസിലേക്ക് ചെല്ലുമ്പോൾ കുറയുന്നു ,
  • പ്രത്യേക പരിഗണന ആവശ്യമുളള കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി പരിഗണിക്കുന്നില്ല . 
ഘട്ടം 2
എസ്‍ ആര്‍ ജി ചിട്ടപ്പെടുത്തല്‍
എസ് ആർ ജി മീറ്റിംഗ് നടക്കാറുണ്ടെങ്കിലും കൃത്യമായ സമയവും കൃത്യമായ ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല . എല്ലാ വെള്ളിയാഴ്ചയും 3.20 മുതൽ 4.30 /5 വരെ എസ് ആർ ജി ക്കുള്ള സമയം എന്നു തീരുമാനമായി.(അവസാനത്തെ പിരീയഡ് കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് .അത് കുട്ടികൾ തന്നെ ഏറ്റെടുത്തു നടത്തിക്കോളും . 1,2 ക്ലാസ്സുകളിൽ മുതിർന്ന ക്ലാസ്സിലെ ചേച്ചിമാർ നോക്കും ).. 

ഘട്ടം 3
അധ്യാപക മികവുകള്‍ക്ക് അംഗീകാരം
എസ് ആർ ജി കളിലൂടെ അധ്യാപരുടെ ആത്മ വിശ്വാസം വർധിപ്പിക്കുക ,എസ് ആർ ജി താല്പര്യ ജനകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യത്തെ മീറ്റിങ്ങുകൾ , അവിടെ ഓരോ അധ്യാപകരുടെയും ക്ലാസ്സുമായോ പ്രകൃതവുമായോ ബന്ധപ്പെട്ട് എന്തെങ്കിലും മികവുകൾ ഞാൻ അവതരിപ്പിച്ചു .കുട്ടികളെപ്പോലെ തന്നെ അവരും അംഗീകാരം ആഗ്രഹിക്കുന്നുണ്ടാവുമല്ലോ .ഇത്തരം അവതരണങ്ങൾ ഞാൻ നടത്തിയതോടെ ടീച്ചർമാർ തങ്ങളുടെ ക്ലാസ്സുകളിൽ ഉള്ള മികവുകൾ പറയാൻ തുടങ്ങി .ഇത് ഞാൻ എസ് എം സി മീറ്റിങ്ങുകളിലും അവതരിപ്പിക്കുക എന്നൊരു സമീപനം സ്വീകരിച്ചു .അത് അധ്യാപകരിൽ ഒരു ആവേശം സൃഷ്ട്ടിച്ചു . 

ഘട്ടം 4
പ്രശ്നം ഏറ്റെടുപ്പിക്കൽ , കാരണങ്ങൾ വിശകലനം ചെയ്യാനുള്ള പാവം
വർദ്ധിപ്പിക്കൽ
എന്നും മികവുകൾ മാത്രം കണ്ടാൽ പോരല്ലോ , പ്രശ്നങ്ങൾ കാണണം .പരിഹരിക്കണം .അതിനായി അടുത്തശ്രമം . അടുത്ത മീറ്റിങ്ങിലെ അജണ്ട പ്രശ്നാവതരണമായിരുന്നു . ഓരോരുത്തരും ഒട്ടേറെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി .അതിൽനിന്നും അവർക്ക് പരിഹരിക്കാൻ സാധ്യത ഉള്ളതും പെട്ടെന്നു പരിഹരിക്കപ്പെടണ്ടതുമായ ഒരോ പ്രശ്നം ഏറ്റെടുപ്പിച്ചു. ആ പ്രശ്നത്തിനുളള കാരണങ്ങൾ എന്തൊക്കെ ആകാമോ അതൊക്കെ കണ്ടെത്തിവരാൻ പറഞ്ഞു .അത്തരത്തിൽ അധ്യാപകർ ഉന്നയിച്ച പ്രശ്നങ്ങൾ താഴെ പറയുന്നവയായിരുന്നു 

 ക്ലാസ്സ്‌ 1 -അധ്യാപിക മഞ്ജുവിന്റെ വേവലാതി ഇപ്രകാരമായിരുന്നു .
ഗൗതം ശിവ ,അഭിനന്ദ് ഇവര്‍ രണ്ടുപേരും എന്തെഴുതാൻ കൊടുത്താലും അറിയില്ലെന്നു
പറഞ്ഞഎപ്പോഴും കരച്ചിൽ തന്നെ. ( കഴിഞ്ഞ വർഷം പേരുകേട്ട ഒരു വി.ഐ പി സ്കൂളിൽ കെ ജി ക്ലാസ്സ്‌ കഴിഞ്ഞവർ ).പിന്നെ സൈനുൽ ആബിദ് ,സുഭിജിത് എന്നിവർ വായനയിലും എഴുത്തിലും പിന്നോക്കമാണ് , കൂടാതെ കുസൃതിയും അടിപിടിയും ആണ് . സെറിബ്രൽ പാർസി ബാധിച്ച ഉമർ അബ്ദുള്ളയെ മാനേജ് ചെയ്യൽ എന്നിവയായിരുന്നു
ക്ലാസ്സ്‌ 2  -അധ്യാപിക റജീലയുടെ പ്രശ്നം എന്തോ പേടി കിട്ടിയതുപോലെക്ലാസ്സിൽ കയറാൻ  ഭയപ്പെട്ടു,പുറത്തേക്കിറങ്ങി പോവുകയും അഥവ കയറിയാൽ തന്നെ ഉറക്കം തൂങ്ങുകയും ചെയ്യുന്ന ഷാൻ ഷൈജു എന്നകുട്ടിയെ കുറിച്ചായിരുന്നു .ക്ലാസ്സ്‌ 3 .സുജ സുകുമാരന് പറയാനുള്ളത് ഉദയ മുസാഫിര് ,അബീഷ ,അഭിനന്ദ് ,അഭിരാമി
ഇവരൊക്കെ ഓരോരോ മേഖയിൽ പ്രശ്നക്കരാണു എന്നാണ്. പ്രതീ ക്ഷിത നേട്ടം കൈവരിക്കാൻ കഴിയുന്നില്ല .ഓരോരുത്തർക്കും വെവേറെ വിഷയങ്ങളിലോ മേഖലകളിലോ ആണ് .മുസാഫീർ ക്ലാസ്സിൽ നേരെ ഇരിക്കുക ലുമില്ല ,എല്ലാ കാര്യങ്ങളിലും അലസത കാണിക്കുന്നു .ഉദയ കഴിഞ്ഞവർഷം പേരുകേട്ട ഒരു വി.ഐ പി സ്കൂളിൽനിന്നും വന്നതാണ് . മലയാളം പറയാൻ പോലും അനുവദിക്കാത്ത സ്കൂൾ ! അവനിപ്പോൾ മലയാളം എഴുതാനും വായിക്കാനും പേടിയാണ് .അഭിനന്ദ് അപസ്മാരത്തിന് മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന കുട്ടി .ഒന്നും ഓർമ്മയില്ല അബീഷ ,അഭിരാമി രണ്ടുപേർക്കും മടിയാണ് ഇങ്ങനെ പോകുന്നു പ്രശ്നങ്ങൾ ! ക്ലാസ്സ്‌ 4 .കാജൽ എന്ന എം ആർ ( ആയകുട്ടി മറ്റുകുട്ടികളെ ഉപദ്രവിക്കുന്നു .ക്ലാസിൽ പിന്നോക്കം ഇവയായിരുന്നു 4 ക്ലാസിലെ ഷീബ ടീച്ചർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം
യു പി വിഭാഗം
സ്കൂളിൽ 11 പത്രങ്ങൾ വരുത്തുന്നുന്ടെങ്കിലും കുട്ടികൾ പ്രത്യേകിച്ച് യു പി ക്ലാസിലെ കുട്ടികൾ അത് പ്രയോജനപ്പെടുത്തുന്നില്ല എന്നതായിരുന്നു പത്രങ്ങളുടെ ചാർജ് ഉള്ള ജയ ടീച്ചറിന്റെ ആവലാതി .
ആശയങ്ങൾ ഉണ്ടെങ്കിലും പേപ്പറിലേക്ക്‌ പകർത്തുന്നില്ല എന്നതാണ് മലയാളം അധ്യാപികയുടെ പരാതി . പ്രത്യേകിച്ച് 6 ക്ലാസുകാർ .
ഇംഗ്ലീഷ് വിഷയത്തിൽ ആണ്‍കുട്ടികൾ ഒത്തിരി പിന്നിലാണ് , അവർ ശ്രദ്ധിക്കുന്നില്ല എന്ന ബിന്ദു ടീച്ചര്‍ . 

വീട്ടുകാരുമായി ബന്ധപ്പെടല്‍
പ്രശ്നം ഏറ്റെടുപ്പിക്കുകയും അതിനുള്ള കാരണങ്ങൾ എന്തൊക്കെ ആകാമോ അതൊക്കെ
കണ്ടെത്തിവരാൻ പറയുകയും ചെയ്തതോടെ പലരും കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടാൻ തുടങ്ങി .അങ്ങനെ കണ്ടെത്തിയ പ്രശ്നങ്ങള്‍, കാരണങ്ങൾ മനസിലാക്കി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഓരോരുത്തരും ഏർപ്പെട്ടു . 

എച് എം അക്കാദമിക പിന്തുണ നല്കുന്ന വ്യക്തി
ക്ലാസ്സ്‌ റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനപ്പം തന്നെ നിലവിലുള്ള അക്കാദമിക നിലവാരവും ഉയര്‍ത്തേണ്ടതുണ്ട. തിനായി അധ്യാപകർക്ക് കൈത്താങ്ങ്‌ നല്കേണ്ടതുണ്ട് . വീണു കിട്ടുന്ന തു സന്ദർഭങ്ങളിലും അധ്യാപകർക്ക് പ്രശ്നമായി തോന്നുന്ന ഭാഗങ്ങൾ ഞാന്‍ ട്രൈ ഔട്ട്‌ ക്ലാസെടുത്തു സാധ്യത ബോധപ്പെടുത്തി നൽകുന്നു .ഈ സന്ദർഭങ്ങളിലെല്ലാം അവർ പ്രശ്നക്കാരെന്നു പറയുന്ന കുട്ടികളിലൂന്നൽ നല്കി അവരുടെ പ്രവർത്തനങ്ങളിൽ ആത്മ വിശ്വാസം പകർന്നു മുന്നോട്ടു കൊണ്ടുവരുന്ന തന്ത്രങ്ങൾ പറയാതെ പറഞ്ഞു അധ്യാപകരില്‍ ചില തിരിച്ചറിവുകൾ  സൃഷ്ടിക്കുന്നു . ഞാൻ  ക്ലാസ്സ്‌ എടുക്കുമ്പോൾ അതിന്റെ റണ്ണിംഗ് നട്ട് എഴുതാനാണ്  പറയാറുള്ളത് . ചോദിക്കുന്ന ചോദ്യങ്ങൾ , സമീപനം , ആക്ഷൻ  ഇവയൊക്കെ , ആദ്യമൊന്നും ആരും എന്നോട് ടീച്ചർ ഈ മേഖല ഒന്നു ക്ലാസ് എടുത്തു കാണിക്കുമോ എന്നു പറയാറില്ല .എന്നാൽ ഇപ്പോൾ അവർ ആവശ്യപെട്ടു തുടങ്ങിയിരിക്കുന്നു .അതായത് ആവശ്യകത ഉണ്ടായിരിക്കുന്നു
ഒന്നാം ക്ലാസ്സിലെ
ഊമകളി. , സ്കൂൾ വാര്ഷികാഘോഷം പ്രൂഫ്‌ റീഡിങ്, ഒന്നാം ക്ലാസുകാർ , ഗണിതം വിളയും ഒന്നാമലര്‍തോട്ടം ,തുടങ്ങി സ്കൂൾ ബ്ലോഗിലും (www.onnammamarukal blogspot .com , ) ഫേസ് ബുക്കിലും (wwwfacebookgups north vazhakulam )പ്രസിദ്ധീകരിച്ചിട്ടുള്ള ക്ലാസ്സ്‌ അനുഭവങ്ങൾ ഇത്തരതിലുള്ളതാണ്
ഘട്ടം 5 എസ് ആർ ജി യിൽ അവതരണവും അധ്യാപകർ തിരിച്ചറിവുകൾ സ്വാംശീകരിക്കലും
പ്രവര്‍ത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുമ്പോൾ എല്ലാവരും അവതരിപ്പിച്ച പ്രശ്ന പരിഹരണ ശ്രമങ്ങളെ താഴെ പറയുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പൊതു ഘടകങ്ങൾ സ്വയം തിരിച്ചറിയാൻ അവസരം സൃഷ്ട്ടിച്ചു

  1. പ്രശ്ന പരിഹരണ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ പേരും ഉപയോഗിച്ച തന്ത്രം
  2. എന്തായിരുന്നു ?
  3. ഇപ്പോൾ നല്കിയ സ്നേഹം , പ്രത്യേക പരിഗണന ഇവക്കൊക്കെ പകരം ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ കുട്ടികൾ മാറുമായിരുന്നെന്നു വിശ്വസിക്കുന്നുവോ
  4. ഈ കുട്ടികളുടെ വീട്ടകാരുമായി സംസാരിച്ചില്ലായിരുന്നു എങ്കിൽ പ്രശ്നങ്ങൾ തിരിച്ചറിയാതെ നമ്മൾ എന്തു ചെയ്യുമായിരുന്നു ?
  5. നമ്മുടെ ശ്രദ്ധയും സ്നേഹവും ഇല്ലാതെ ഈ കുട്ടി എവിടെ വരെ പോകുമായിരുന്നു?
  6. പുസ്തകം ,പഠിപ്പിക്കുന്ന രീതി , നമ്മുടെ സമീപനം ഇതിൽ ഏതിനാണ് പ്രാധാന്യം എന്നാണിപ്പോൾ തോന്നുന്നത് ?തുടങ്ങിയ ചോദ്യങ്ങളിലൂടെ സ്വയം വിലയിരുത്തുന്നതിനും തന്റെ സമീപനം എന്തയിരിക്കണം എന്ന തിരിച്ചറിവിനും അവസരം ഒരുക്കി
ഘട്ടം 7
എസ്‍ ആര്‍ ജിയില്‍ പ്രത്യേകക്ഷണിതാക്കള്‍
അധ്യാപകരുടെ സമഗ്രവികസനം, അവതരണ മികവ് ഇവയെല്ലാം വർധിപ്പിക്കുന്നതിന്റെ ആവശ്യകതയുണ്ടല്ലോ .അതിനായി അടുത്ത ശ്രമം . ഒരു എസ ആർ ജി യിലേക്ക് എറണാകുളം
ഡയറ്റിൽ നിന്ന് ഇന്ദു ടീച്ചറെയും ബി ആര്‍ സി യിൽ നിന്നുള്ള ട്രൈനെഴ്സിനെയും എസ്‌  എം സി അംഗങ്ങളെയും ക്ഷണിച്ചു. ഈ എസ് ആർ ജി യില്‍ എല്ലാവരും അവരുടെ പ്രവര്‍ത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു
ഘട്ടം  
അടുത്ത പ്രവേശനോത്സവത്തോടനുബന്ധിച് എല്ലാ അധ്യാപകരുടെയും റിപ്പോർട്ടും തെളിവുകളും ഉള്‍പ്പെടുന്ന ഒരു അക്കാദമിക മാഗസിൻ പ്രസിദ്ധീകരിക്കണമെന്നു ആഗ്രഹിക്കുന്നു
തുടരും
അടുത്ത ലക്കത്തില്‍ ക്ലാസനുഭവങ്ങള്‍. കണ്ടെത്തലുകള്‍ 

No comments: