ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 11, 2015

എന്തിനാണ് ഇങ്ങനെ കുറേ ബി ആര്‍ സികള്‍?


കേരളത്തില്‍ ബി ആര്‍സികള്‍ എന്തു ദൗത്യമാണ് നിറവേറ്റേണ്ടത്? ഡി പി ഇ പി കാലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ബി ആര്‍സികള്‍ എന്തെങ്കിലും സാധ്യത തുറന്നിടുന്നുണ്ടോ? ആ സാധ്യത നാം പ്രയാജനപ്പെടുത്തുകയാണോ ശരിക്കും ചെയ്യുന്നത്?ബി ആര്‍സികളുടെ ഗുണനിലവാരത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? പലരേയും സംരക്ഷിക്കാനുളള ഇടമാണോ അത്? (വീടിനടുത്തെത്താന്‍, ജില്ലാന്തര സ്ഥലം മാറ്റം, പ്രൊട്ടക്ഷന്‍, അധ്യാപക ബാങ്ക്..) ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ കാര്യശേഷി ഉയര്‍ത്താനെന്തു പരിപാടിയാണ് നാം ആലോചിച്ചത്? അതെ, ബി ആര്‍ സികളെക്കുറിച്ച് കുറേ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്.
എസ് എസ് എയുടെ പ്രവര്‍ത്തനരൂപരേഖയില്‍( Framework for Implementation of SSA (2008)) എന്താണ് പറയുന്നത്?
ബി ആര്‍സികള്‍ ഇങ്ങനെയാകണം.
  1. Development of the centre as a rich academic resource with ample reference materials for the teachers.
  2. Development of strong human resource pools (by inviting resource persons) from nearby teacher education institutions, NGOs, Colleges/ Universities and resourceful individuals to form Resource Groups in different subject areas for primary and upper primary level.
  3. Regular school visits for addressing emerging pedagogic issues and issues related to school development.
  4. Organization of teacher training and monthly meetings to discuss academic issues and design strategies for better school performance.
  5. Setting up of performance indicators to track and enhance school performance.
  6. Consultation with community members and Panchayati Raj Institutions to strive for school improvement.
  7. Designing a Quality Improvement Plan for the block/cluster as per the SSA goals and strive to achieve that in a time bound manner.
  8. Monitoring the progress of quality using Quality Monitoring Tools in collaboration with nearby DIET
ഈ എട്ടു ഉദ്ദേശ്യങ്ങളോടെയാണ് ബി ആര്‍ സികള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ദേശീയ തലത്തില്‍ പഠനം നടത്തുകയുണ്ടായി. കേരളവും സാമ്പിളില്‍ ഉള്‍പ്പെട്ടു. 2010 ല്‍ പഠനറിപ്പോര്‍ട്ട് പുറത്തുവന്നു. BRC Trainersന്റെ
വിദ്യാസയസന്ദര്‍ശനത്തിന്റെ വിവരങ്ങളാണ് പട്ടികയില്‍. കേരളത്തേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ടെങ്കിലും മിസോറാം, കര്‍ണാടകം, ഉത്തരപ്രദേശ് എന്നിവയേക്കാള്‍ പിന്നിലാണ് കേരളം എന്നു കാണാം.
 
എല്ലാ സംസ്ഥാനങ്ങളിലേയും പ്രഥമാധ്യാപകര്‍ അക്കാദമിക പിന്തുണ ആവശ്യപ്പെടുന്നു. വിവിധ വിഷയങ്ങളിലെ കാഠിന്യമേഖലകളി‍ലെ അദ്യാപനം, പ്രദര്‍ശനക്ലാസുകള്‍,പരിഹാരബേധനം, മൂല്യനിര്‍ണയം, പഠനോപകരണങ്ങള്‍ തയ്യാറാക്കല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. പഠനറിപ്പോര്‍ട്ടിന്റെ പേജ് 44ല്‍ കേരളത്തിലെ പ്രഥമാധ്യാപകര്‍ പറഞ്ഞ കാര്യങ്ങശ ഉണ്ട്. അതു നോക്കൂ. കൂടുതല്‍ സ്കൂള്‍ സന്ദര്‍ശനം ( സംശയം വേണ്ട മോണിറ്ററിംഗ് ) ആവശ്യപ്പെട്ടിരിക്കുന്നു.
എന്താണിത് സൂചിപ്പിക്കുന്നത്? വിദ്യാലയങ്ങള്‍ക്ക് ബി ആര്‍സികളെ വേണ്ടെന്നോ? ഒരു ചെറുന്യൂനപക്ഷം അധ്യാപകരും സംഘടനാനേതാക്കളും ചിന്തിക്കുന്നതുപോലെയല്ല വിദ്യാലയത്തെ മികവിലേക്കുയര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രഥമാധ്യാപകര്‍ ചിന്തിക്കുന്നതെന്നല്ലേ ഈ പഠനം വ്യക്തമാക്കുന്നത്?
 ബി ആര്‍സി പരിശീലകരുടെ സേവനം സംബന്ധിച്ച് തൃപ്തരാണോ എന്ന ചോദ്യത്തിന് കേരളത്തിലെ 58.3% പ്രഥമാധായപകര്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. കേവലം പത്തു ശതമാനമാണ് അതൃപ്തര്‍. എങ്ങനെയാണ് സംതൃപ്തി ലഭിച്ചത്? അനുഭവത്തിലൂടെ ആകണമല്ലോ. ഒരിക്കല്‍ പോലും ബി ആര്‍ സി പരിശീലകരെ സ്കൂളില്‍ മോണിറ്ററിംഗിനു കയറ്റാത്ത പ്രഥമാധ്യാപകര്‍ക്ക് എങ്ങനെ അതു ഗുണമോ ദോഷമോ എന്നു പറയാനാകും?


ബി ആര്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പഠിച്ച ഈ റിപ്പോര്‍ട്ട് വെയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
  • ബി ആര്‍സി കളിലെ നിയമനത്തിന് പ്രത്യേക സംവിധാനം വേണം.  
    ഈ തസ്തിക ആകര്‍ഷമാക്കുന്നതിനു സഹായകമായ ആനുകൂല്യങ്ങള്‍ നല്‍കണം. 
    ഉയര്‍ന്ന യോഗ്യതയും വിഷയധാരണയും കഴിവുമുളളവരെയാണ് നിയമിക്കേണ്ടത്.  
    ഓരോരുത്തരുടേയും പെര്‍ഫോമന്‍സ് വിലയിരുത്തി ഗുണനിലവാരം ഉറപ്പാക്കണം. പരിശീലകര്‍ക്ക് തൊഴില്‍ ശേഷി വര്‍ധിപ്പിക്കുന്നതിനു് ആഴത്തിലുളള പരിശീലനം നല്‍കണം. വിദ്യാലയസന്ദര്‍ശനവും അക്കാദമിക പിന്തുണയും നിര്‍ബന്ധമാക്കണം. അത് പ്രധാന ഉത്തരവാദിത്വമായി പരിഗണിക്കണം
വിദ്യാഭ്യാസ അവകാശനിയമം ( കേരളം) ബി ആര്‍സികളെക്കുറിച്ച് എന്താണ് സൂചിപ്പിച്ചിട്ടുളളത്?

The Deputy Director of Education, the Assistant Educational Officer,
academic personnel of District Institutes of Education and Training and Block Resource Centres, shall visit and monitor the academic performance of the teachers and students in the schools at least once in a year and communicate report thereof to the teachers concerned for taking corrective measures
. (  RTE KERALA- PAGE `11  http://education.kerala.gov.in /.../RTE_order_100_25052011...)

ഈ രേഖ അധ്യാപകസംഘടനകള്‍ കൂടി ഉള്‍പ്പെടുന്ന ഉപസമിതി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതാണ്. അവകാശനിയമത്തില്‍ ഇത്തരം നിലപാടുകള്‍ ഉണ്ടെങ്കില്‍ അത് ഗുണമേന്മ ലക്ഷ്യം വെച്ചാണെന്നു വിശ്വസിക്കണം. അക്കാദമികനിലവാരം ഉയര്‍ത്താനുളള ഇടപെടലുകള്‍ക്ക് തടസ്സം കെ ഇ ആര്‍ ആണെങ്കില്‍ അതില്‍ ഭേദഗതി വരുത്തണം. കെ ഇ ആര്‍ രൂപപ്പെടുന്ന സമയത്ത് ഡയറ്റുകള്‍ ഉണ്ടായിരുന്നില്ല. കെ ഇ ആറില്‍ ഭേദഗതി വരുത്തിയാണ് വിദ്യാലയങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കാനും മോണിറ്റര്‍ ചെയ്യാനുമുളള ചുമതല നല്‍കിയത് ( G.O.(MS)No.118/2001)GEdn.dtd 26-3-2001)
ബി ആര്‍സികളുടെ കാര്യത്തിലും അതാകാം. സംഘടനകള്‍ അങ്ങനെ ആവശ്യപ്പെടേണ്ടതുണ്ടായിരുന്നു .

  BRC എന്ന സാധ്യത
ഫോക്കസ് എന്ന പേരില്‍ കുട്ടികള്‍ കുറവായ ( അനാദായമെന്ന കമ്പോളഭാഷ) വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു നടപ്പിലാക്കിയ പദ്ധതി ഫലപ്രദമായി ഇടപെട്ടിടത്തൊക്കെ വിജയം കണ്ടു. ഒരു വിദ്യാലയവും അയിത്തം പറഞ്ഞില്ല. ബി ആര്‍സിക്കാരും ജനപ്രതിനിധികളും സമൂഹവും അധ്യാപകരും ഒന്നിച്ചണി നിരന്നു. അത്ഭുതം സൃഷ്ടിച്ച വിദ്യാലയങ്ങളുണ്ട്. ആ അനുഭവത്തെ ഉദാഹരിച്ചെങ്കിലും നാം ബി ആര്‍സികളെ പിന്തുണയ്കണം. ( എസ് എസ് എയുടെ സംസ്ഥാന അക്കാദമിക ചുമതല നിര്‍വഹിക്കേണ്ടി വന്നപ്പോള്‍ നടപ്പിലാക്കിയ പല പദ്ധതികളും വിജയിച്ചത് ബി ആര്‍ സി സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ടാണ്.  അന്ന് എഴുത്തുപരീക്ഷയും കഴിവുതെളിയിക്കാനുളള പ്രക്രിയാധിഷ്ടിതമായ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കലും അഭിമുഖവും ഒക്കെ നടത്തിയാണ് ബി ആര്‍സി പരിശീലകരെ തെരഞ്ഞെടുത്തിരുന്നത്)
ബി ആര്‍സികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കണം
നേരത്തെ സൂചിപ്പിച്ച പഠനറിപ്പോര്‍ട്ടില്‍ കേരളത്തിലെ ബി ആര്‍സികളുടെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നു. അത് മുഖവിലയ്കെടുക്കണം.
ബി ആര്‍സികള്‍ വെല്ലുവിളി ഏറ്റെടുക്കണം
പ്രതികൂലമായ സാഹചര്യങ്ങളിലും പിന്മാറാതെ പ്രവര്‍ത്തിച്ചാലേ മുന്നേറാനാകൂ. അതിനാല്‍ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും സ്വയം കാര്യശേഷി വികസിപ്പിച്ചും തനത് പരിപാടികളുമായി മുന്നോട്ടു പോകണം. പിന്തുണ ആവശ്യമുളള ധാരാളം നല്ല അധ്യാപകസുഹൃത്തുക്കളുണ്ട് അവര്‍ കൂടെ ഉണ്ടാകും. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സ്വന്തം കടമ നിറവേറ്റാന്‍ തുറന്ന മനസോടെ പ്രവര്‍ത്തിക്കാം.





16 comments:

Ibrahim Sait said...

സർ,
ISM സന്ദർശനത്തിൽ ബി.ആർ.സി യെ ഒഴിവാക്കിയതോടെ ഞങ്ങൾക്ക് വല്ലാത്ത വിഷമം ഉണ്ടായി. ഞങ്ങൾ ഒരിക്കലും സ്കൂൾ സന്ദർശനത്തെ ഒരു പരിശോധന ആയി കണ്ടിട്ടില്ല. ഞങ്ങൾക്ക്ഞങ്ങളു
ടെ ജോലി കൃത്യമായി അറിയാം. ഏതെങ്കിലും ബി.ആർ.സി പരിശീലകർ പരിശോധകരുടെ റോൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തന്നെയാണ്.അത്തരത്തിൽ ഉള്ളവരെ ഒഴിവാക്കേണ്ടത് ആവശ്യമാണ്‌.
അതിന്റെ പേരിൽ SSA യെഒഴിവക്കിയതിനോടാണ് വിഷമം.താങ്കൾ സൂചിപ്പിച്ചതുപോലെ ധാരാളം പ്രധമാധ്യാപകരും,അധ്യാപകരുംഞങ്ങളെ സ്വീകരിക്കാൻ തയ്യറായിനിൽക്കുന്നു.താങ്കളുടെ അഭിപ്രാ
യം ഞങ്ങൾക്ക് പ്രചോദനമാകും,ഊർജജസ്വലതയോടെ മുന്നേറാൻ സഹായകരമാകും. നന്ദി സർ.

ASOK KUMAR said...

കാശു കൊടുത്ത് ബി.ആര്‍.സി.യില്‍ എത്തുന്ന ട്രെയിനര്‍മാരില്‍ നിന്ന് എന്ത് മികവാണ് പ്രതീക്ഷിക്കുന്നത്.
ഒരു ജോലിയുമില്ലാത്ത സീ.ആര്‍.സി കളും ഡയററുകളും ബോംബിട്ട് തകര്‍ക്കുന്ന കാലം വരും ..അതു വരെ കാത്തിരിക്കാം...

drkaladharantp said...

ബി ആര്‍സികളുടെയും ഡയറ്റുകളുടേയും ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലെങ്കില്‍ അവ താനേ പുരാവസ്തുവാകും.അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് സ്വീകാര്യവുമാകും.അതത് സ്ഥാപനങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവരാണ് അത് നിര്‍ണയിക്കേണ്ടത്

KIRANAM said...

@GOVT H S S Perumpalam

ബി ആര്‍ സി കളില്‍ ജോലി ചെയ്യുന്ന അധ്യാ പകരെ അവഹേളിക്കുന്ന സമീപനം ആണ് താങ്കളില്‍ നിന്നും ഉണ്ടായത് .ആരോപണം ഉന്നയിക്കുമ്പോള്‍ ആര്‍ ആര്‍ക്കു പണം കൊടുത്തു എന്നു കൂടി വ്യക്തമാക്കാതിടത്തോളം എല്ലാവരെയും സം ശ യ ത്തി ന്‍ മുനയില്‍ നിര്‍ത്താന്‍ ഉള്ള മനപ്പൂര്‍വമായ ശ്രമ മായി ഇതിനെ കാണുന്നു .അങ്ങിനെ എങ്കില്‍ ബി ആര്‍ സി മുഖേനെ യുള്ള എല്ലാ പിന്തുണയും ബഹിഷ്കരിക്കാന്‍ തയ്യാറാവണം

KIRANAM said...

2010 ലെ റിപ്പോര്‍ ട്ടിനെ അടിസ്ഥാന പെടുത്തി 2015 ലെ ബി ആര്‍ സി കളെ വിലയിരുത്തുന്നത് ശരിയാണോ

suja said...

Majority of BRC trainers are not really interested in their job. They join on deputation for various reasons like, living with spouse, a transfer to the preferred district etc. There are exceptions too.
Trainers simply do their duty without any involvement, most of the times.
It needs a passion, dedication and flare for teaching. I have heard many trainers who are working on deputation here in palakkad boasting about the "high quality" of their parent district schools and mocking at palakkad district's backward areas.It is painful to attend training conducted by such teachers.
So, one cannot expect any reform from such BRCs.
There should be an aptitude test before selection and added benefits for dedicated trainers.
Talents should be given recognition.

drkaladharantp said...

കിരണം, പഴയ പഠനറിപ്പോര്‍ട്ട് മാത്രമേ എന്റെ വശം ഉളളൂ. വെറുതേ തോന്നുന്നത് പറയുന്നതിനേക്കാള്‍ നല്ലത് പഠനത്തിന്റെയും ആധികാരിക രേഖകളുടയും അടിസ്ഥാനത്തില്‍ പറയുകയാണ്. എനിക്ക് നല്ല അധ്യാപകരേയും നല്ല ബി ആര്‍സി പരിശീലകരേയും അറിയാം. അന്നും ഇന്നും. അതിനാല്‍ എല്ലാ ബി ആര്‍സിക്കാരും ഒന്നിനും കൊളളരുതാത്തവരാണെന്നു പറയാന്‍ അവരുമായി അടുത്തിടപഴകുന്ന ആളെന്ന നിലയില്‍ എനിക്കുളള അനുഭവം അനുവദിക്കുന്നില്ല.
എങ്ങനെയാണ് ഒരു പരിശീലകനെ( യെ) രൂപപ്പെടുത്തിയെടുക്കേണ്ടത്? ആ പ്രക്രിയ നടക്കണം.അതല്ലെ നാം ഡിമാന്റ് ചെയ്യേണ്ടത്?
ഈ പഠനറിപ്പോര്‍ട്ടിന്റെ കാലത്തും ബി ആര്‍ സിക്കാര്‍ ക്ലാസില്‍ കയറരുതെന്നു പറഞ്ഞ അതേ കൂട്ടരാണിപ്പോഴും അതാവര്‍ത്തിക്കുന്നത്. എല്ലാ അധ്യാപകരും അങ്ങനെ ചിന്തിക്കുന്നില്ല.
ബി ആര്‍സി പരിശീലകരേയും സി ആര്‍സി കോര്‍ഡിനേറ്റര്‍മാരേയും ഒന്നിച്ചു കാണരുത്. രണ്ടാം കൂട്ടര്‍ കുറേ കാലം പുറത്തായിരുന്നു. പരിശീലനവിടവ് അവരനുഭവിക്കുന്നുണ്ട്.പ്രൊട്ടക്ഷനായത് അവരുടെ മാത്രം കുറ്റം കൊണ്ടല്ലല്ലോ. കാലാകാലങ്ങളിലെ നയങ്ങള്‍ കാരണമാണ്. അവരെല്ലാം അധ്യാപനയോഗ്യതാ കോഴ്സ് പൂര്‍ത്തീകരിച്ചതാണ്. ആ യോഗ്യതയില്‍ കവിഞ്ഞ് എന്ത് ക്വാളിറ്റിയാണ് ഒരു സാധാരണ അധ്യാപികയ്ക് ഉളളത്? അധ്യാപനത്തിന്റെ അനുഭവം, വൈദഗ്ധ്യം വര്‍ധിപ്പിക്കാനുളള അവസരം പരിശീലനനൈപുണി ആര്‍ജിക്കാനുളള സാഹചര്യം ഇതൊക്കെ നല്‍കിയോ? അധിക്ഷേപിക്കും മുന്പ് സജ്ജരാക്കല്‍ പണി നടത്തണം, നിലമൊരുക്കാതെ കൃഷി ചെയ്യുന്നതുപോലെയാണ് ഇവിടെ കാര്യങ്ങള്‍. പത്തോ ഇരുപതോ ദിവസം നല്ല പരിശീലനത്തിലൂടെ ഇവരെ കടത്തിവിടാമായിരുന്നു. അതു ചെയ്യാത്തവരെ ആരും പഴിക്കുന്നില്ലല്ലോ...

jayasree.k said...

പണ്ട് കളരിക്ക് ഒരുങ്ങിയതുപോലെ ഐ എസ് എം ന്‍റെ ഭാഗമായി ട്രെയിനെര്‍മാര്‍ക്ക് അധ്യാപന അനുഭവം, വൈദഗ്ധ്യം വര്‍ധിപ്പിക്കാനുളള അവസരം, പരിശീലനനൈപുണി ആര്‍ജിക്കാനുളള സാഹചര്യം ഇതൊക്കെ നല്‍കാമായിരുന്നു .അവരെ ഒഴിവാക്കിയത് ഉചിതമായില്ല .ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നൊക്കെ പറയാമെന്നല്ലാതെ .....അധ്യാപകര്‍ക്കും നല്ല കൈത്താങ്ങ്‌ ആവശ്യമാണ് .ആര് ?എപ്പോള്‍ ?എങ്ങനെ ?നല്‍കും ?ഐ എസ് എം .സന്ദര്‍ശനത്തിന്റെ തുടര്‍ പരിപാടി എന്ത് ?കഴിഞ്ഞ ക്ലസ്റ്ററില്‍ പ്രതീക്ഷിച്ചു .ഒന്നും ഉണ്ടായില്ല .

Ibrahim Sait said...

ഭൂരിപക്ഷം ബി.ആർ.സി ട്രൈനേഴ്സും അവരുടെ തൊഴിലിൽ താല്പര്യം ഇല്ലാത്തവരാണ് എന്ന് ശ്രീമതി സുജ രമേഷിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയുന്നില്ല.ഏതാനം പേർ കണ്ടേക്കാം.നാട്ടിൽ വരുവാനുള്ള സൗകര്യം ഒരു അവസരം ആയി ടെപ്യുട്ടേഷനെ കാണുന്നവരും .ഉണ്ടാകാം.എന്നാൽ നാട്ടിൽ വരുന്നതിനോടൊപ്പം തന്നെ തന്റെ തൊഴിലിൽ ആത്മാർത്ഥത പുലർത്തുന്ന ധാരാളം ബി.ആർ.സി പരിശീലകരും ഉണ്ട്.
സർക്കാർ ഓഫീസുകളിൽ,സ്കൂളുകളിൽ,മറ്റ് തൊഴിൽ മേഖലകളിൽ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരും,ഉഴപ്പുന്നവരും ഉണ്ടാകാം.ഇത് കേവലം ബി.ആർ.സി യിൽ മാത്രമല്ല.അതുകൊണ്ട് ബി.ആർ.സി യിലും ഇങ്ങനെയൊക്കെ ആകാം എന്ന് ന്യായീകരിക്കുകയല്ല.ഇത് മാനോഭാവം ആണ്.മനോഭാവം മാറ്റത്തിന് വിധേയമാണ്.
പൊതുസമൂഹം പ്രതീക്ഷിക്കുന്ന തരത്തിൽ ബി.ആർ.സികൾ മാറാട്ടെ ...

N.Sreekumar said...

സംരക്ഷിത അധ്യാപകരെ മാത്രമായാണോ പരിശീലകരാക്കേണ്ടത്? ഞാന്‍ ഒരു വര്‍ഷം BRC trainer ആയിരുന്നു. ഗവ.സ്ക്കൂള്‍ അധ്യാപകരില്‍ നിന്നും അന്ന് ബി.ആര്‍സി പരിശീലകരെ തെരഞ്ഞെടുത്തത് അഭിമുഖം, എഴുത്ത് പരീക്ഷ എന്നിവ വഴിയായിരുന്നു.ഡി.ഡി. ഡയറ്റ് ഫാക്കല്‍റ്റി എന്നിവരാണ് അഭിമുഖം നടത്തിയത്.സംരക്ഷിത അധ്യാപകരെ അവരുടെ സമ്മതം പോലും ചോദിക്കാതെയാണ് നിയമിച്ചത്.
കഴിവുള്ളവരാണ് പരിശീലകരാകേണ്ടത്.മനസ്സുള്ളവരാണ് പരിശീലകരാകേണ്ടത്.അല്ലാതെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചയച്ചവരാകരുത്.

Ibrahim Sait said...

സംരക്ഷിത അധ്യാപകർ മാത്രമല്ലല്ലോ സർ ബി.ആർ.സി യിൽ പരിശീലകരായിട്ടുള്ളത്. ഞാൻ സർക്കാർ സ്കൂളിൽ നിന്നും ഡെപ്യുട്ടേഷനിൽ വന്നവനാണ്. സംരക്ഷിത അധ്യാപകർ എന്ന ലേബൽ ഉള്ളതുകൊണ്ട് അവർ ഒന്നിനും കൊള്ളരുതാത്തവർ എന്ന് കരുതുന്നത് ശരിയാണോ? അവരും അധ്യാപകർ അല്ലേ ?കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ അവരും കഴിവുകൾ തെളിയിക്കും.അങ്ങനെയാവട്ടെ ....

N.Sreekumar said...

സർക്കാർ സ്കൂളിൽ നിന്നും വന്നു എന്നതുകൊണ്ട് എല്ലാത്തിനും കൊള്ളാവുന്നവരാണെന്നും എയിഡഡ് സ്ക്കുളില്‍ നിന്നും വന്നു എന്നതുകൊണ്ട് ഒന്നിനും കൊള്ളരുതാത്തവരാണെന്നും ഉള്ള അഭിപ്രായം എനിക്കില്ല.ഒന്നിനും കൊള്ളാത്തവര്‍ രണ്ടു വിഭാഗത്തിലും കാണും.പ്രക്രിയക്കുപ്രാധാന്യം കൊടുക്കുന്നതു തന്നെ വ്യക്തിവ്യത്യാസം ഇല്ലാതാക്കുവാനാണ്.ഉദാഹരണമായി നല്ല ഒരു പാട്ടുപാടികൊടുക്കണമെങ്കില്‍ പാടുവാന്‍ അറിയണം.മ്യൂസിക്ക് പ്ലെയറില്‍ യേശുദാസ് പാടിയ പാട്ട് Play ചെയ്തു കേള്‍പ്പിക്കുന്നത് ആരു വിചാരിച്ചാലും നടക്കും.വ്യത്യാസം പരിശീലനത്തിനു വരുന്ന അധ്യാപകര്‍ പറയട്ടെ."അവരും അധ്യാപകർ അല്ലേ ?"100% പാസാകുന്ന B.Ed പരീക്ഷ ജയിച്ചാല്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും അധ്യാപകരാകാം എന്നത്കൊണ്ട് മാത്രം അവരെ പരിശീലകരായി എല്ലാവരും അംഗീകരിക്കണമെന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.സര്‍ക്കാര്‍ സ്ക്കൂള്‍ അധ്യാപകരുടെ ഭാര്യയോ ഭര്‍ത്താവോ ഇത്തരം പിന്‍ വാതില്‍ അധ്യാപകരായിരിക്കും എന്നതുകൊണ്ട് അവര്‍ ന്യായീകരിച്ചുകൊള്ളട്ടെ.

N.Sreekumar said...

ഉഴപ്പന്മാര്‍ എല്ലാ വിഭാഗത്തിലുമുണ്ട് എന്നു പറഞ്ഞ് ന്യായീകരിക്കരുത്.ഡോക്ടര്‍ക്കു തെറ്റിയാല്‍ രോഗി മരിക്കും.പരിശീലനം കൊടുക്കുന്ന ഡോക്ടര്‍ക്കു തെറ്റിയാല്‍ നിരവധി രോഗികള്‍ മരിക്കും.
"പരിശീലകര്‍ക്കു തെറ്റിയാല്‍ അധ്യാപകരും അവര്‍ പഠിപ്പിക്കുന്ന കുട്ടികളും തലമുറകള്‍ തന്നെയും നശിക്കും." എന്നാണ് പറയുന്നത്.ശരിയാണോ?പരിശീലനം ലഭിക്കാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന ICSE, CBSE സ്ക്കൂളുകളിലെ കുട്ടികള്‍ തീരെ മോശക്കാരാണോ?

suja said...

Ibrahim Sait sir
I understand from your comments that you felt bad at the negative remarks about BRC trainers. I also realize that you are a sincere trainer with very good intention and good knowledge. Lucky are the teachers who are able to be trained by you.
But, here in our BRC, things are in a mess. It is a backward taluk in palakkad and nobody is bothered about quality. Poor parents rarely do complain. so , it is a good ground for those who want to skip their work and earn money.
There are very good teachers in schools and we expect to get something new from each training. Truth is that we return with disappointment. English training is the most pathetic one. if some outsider happen to listen to the training, we would definitely hang our head in shame.
We know, it is not going in the right way, but what is the solution? Our system is like that. Accountability and quality check are the need of the hour.
As a teacher , I concentrate on my students and do not expect any support from BRC.


രാജേഷ്‌ .എസ്.വള്ളിക്കോട് said...

ബി. ആർ.സി നിയമനങ്ങളിൽ അഴിമതി നടന്നിട്ടില്ല എന്നൊരു കമന്റ് മുകളിൽ കണ്ടു. ഈ തമാശ കേട്ടാൽ ഉറി പോലും ചിരിക്കും. പ്രൈമറി അധ്യാപകർക്ക് ബിരുദ വും ഹൈസ്കൂൾ അധ്യാപകർക്ക് ബിരുദാനന്ത ബിരുദവും ട്രയിനർ യോഗ്യതയായി നിശ്ചയിച്ചതിന് ശേഷം ഈ യോഗ്യത ഇല്ലാതെ പിൻവാതലിലൂടെ നിയമനം ലഭിച്ചവർ ആർക്ക് കാശ് കൊടുത്തുവെന്ന് അവർ പറഞ്ഞ് അറിയാം സംസ്ഥാന ഓഫീസ് ഭരിക്കുന്ന ഗുമസ്ത പ്രമൂഖൻ ആരാണെന്ന് അറിയില്ലെങ്കിലും. ബി.ആർ.സികളിൽ വെറുതെ ആരുന്ന് സമയം കളയുന്ന സമയത്ത് വൈദഗ്ധ്യം അധ്യാപകരില്ലാത്ത ക്ലാസ് മുറികളിൽ പ്രയോഗിച്ച് നോക്കുവാൻ സന്മനസ്സ് കാട്ടിയിരുന്നെങ്കിൽ...... ട്രയി നേഴ്സ് ട്രയിനിംഗ് നടക്കുന്ന വേളയിൽ നേതൃത്വം നൽകിയവരെ പിരിച്ചുവിട്ടത് ഗുണനിലവാരത്തിന്റെ ജീവനുള്ള തെളിവാണ്. തനത് ' നടത്തി പത്രത്തിൽ പേര് വരുത്തുക എന്ന ലക്ഷ്യം മാത്രമുള്ളവർ,ഞാനും ജീവിച്ചു പോട്ടെ ചാർട്ട് തൂക്കി ഹാജർ ശരിയാക്കി എന്ന വിലാപമുയർത്തുന്നവർ, രാഷ്ട്രീയ മത സ്വാധീനത്തിന്റെ പിൻബലത്തിൽ ട്രയി നറായവർ, മൂന്ന് വർഷമായിട്ടും അക്കാദമികമായി ഒരിഞ്ചുപോലും വളരാത്ത ബഹു ഭുരിപക്ഷം ക്ലസ്റ്റർ കോർഡിനേറ്റർമാർ ഇത്തരം ആൾക്കാർ നിറഞ്ഞ ബി ആർ സി ക ളാ ണ് ഞങ്ങൾ ചുറ്റും കാണുന്നത് .ഐ.എസ് എം ൽ ട്രയിനർമാരെ ഉൾപ്പെടുത്തണം. ഉൾഭയമില്ലാതെ ക്ലാസ്സിലെത്തി അധ്യാപകനൊപ്പം നിൽക്കാൻ കഴിവുള്ളവർ വരട്ടെ. രണ്ട് കൈ നീട്ടി ഞങ്ങൾ സ്വീകരിക്കും. സുതാര്യമായി ട്രയി നർ നിയമനം ഉറപ്പാക്കാൻ കഴിയാത്ത കാലത്ത് കടന്നുവന്നവർ സർക്കാർ നിർദ്ദേശങ്ങൾ പോലും മറികടന്ന് ഐ എസ് എം നടത്തിയതിന് തെളിവുകൾ നിരന്ന് നിൽക്കുമ്പോൾ അ ധ്യാപക സമൂഹം എതിർപ്പ് പ്രകടിപ്പിച്ചതിൽ വിഷമിച്ചിട്ട് എന്ത് കാര്യം?

രാജേഷ്‌ .എസ്.വള്ളിക്കോട് said...

ബി. ആർ.സി നിയമനങ്ങളിൽ അഴിമതി നടന്നിട്ടില്ല എന്നൊരു കമന്റ് മുകളിൽ കണ്ടു. ഈ തമാശ കേട്ടാൽ ഉറി പോലും ചിരിക്കും. പ്രൈമറി അധ്യാപകർക്ക് ബിരുദ വും ഹൈസ്കൂൾ അധ്യാപകർക്ക് ബിരുദാനന്ത ബിരുദവും ട്രയിനർ യോഗ്യതയായി നിശ്ചയിച്ചതിന് ശേഷം ഈ യോഗ്യത ഇല്ലാതെ പിൻവാതലിലൂടെ നിയമനം ലഭിച്ചവർ ആർക്ക് കാശ് കൊടുത്തുവെന്ന് അവർ പറഞ്ഞ് അറിയാം സംസ്ഥാന ഓഫീസ് ഭരിക്കുന്ന ഗുമസ്ത പ്രമൂഖൻ ആരാണെന്ന് അറിയില്ലെങ്കിലും. ബി.ആർ.സികളിൽ വെറുതെ ആരുന്ന് സമയം കളയുന്ന സമയത്ത് വൈദഗ്ധ്യം അധ്യാപകരില്ലാത്ത ക്ലാസ് മുറികളിൽ പ്രയോഗിച്ച് നോക്കുവാൻ സന്മനസ്സ് കാട്ടിയിരുന്നെങ്കിൽ...... ട്രയി നേഴ്സ് ട്രയിനിംഗ് നടക്കുന്ന വേളയിൽ നേതൃത്വം നൽകിയവരെ പിരിച്ചുവിട്ടത് ഗുണനിലവാരത്തിന്റെ ജീവനുള്ള തെളിവാണ്. തനത് ' നടത്തി പത്രത്തിൽ പേര് വരുത്തുക എന്ന ലക്ഷ്യം മാത്രമുള്ളവർ,ഞാനും ജീവിച്ചു പോട്ടെ ചാർട്ട് തൂക്കി ഹാജർ ശരിയാക്കി എന്ന വിലാപമുയർത്തുന്നവർ, രാഷ്ട്രീയ മത സ്വാധീനത്തിന്റെ പിൻബലത്തിൽ ട്രയി നറായവർ, മൂന്ന് വർഷമായിട്ടും അക്കാദമികമായി ഒരിഞ്ചുപോലും വളരാത്ത ബഹു ഭുരിപക്ഷം ക്ലസ്റ്റർ കോർഡിനേറ്റർമാർ ഇത്തരം ആൾക്കാർ നിറഞ്ഞ ബി ആർ സി ക ളാ ണ് ഞങ്ങൾ ചുറ്റും കാണുന്നത് .ഐ.എസ് എം ൽ ട്രയിനർമാരെ ഉൾപ്പെടുത്തണം. ഉൾഭയമില്ലാതെ ക്ലാസ്സിലെത്തി അധ്യാപകനൊപ്പം നിൽക്കാൻ കഴിവുള്ളവർ വരട്ടെ. രണ്ട് കൈ നീട്ടി ഞങ്ങൾ സ്വീകരിക്കും. സുതാര്യമായി ട്രയി നർ നിയമനം ഉറപ്പാക്കാൻ കഴിയാത്ത കാലത്ത് കടന്നുവന്നവർ സർക്കാർ നിർദ്ദേശങ്ങൾ പോലും മറികടന്ന് ഐ എസ് എം നടത്തിയതിന് തെളിവുകൾ നിരന്ന് നിൽക്കുമ്പോൾ അ ധ്യാപക സമൂഹം എതിർപ്പ് പ്രകടിപ്പിച്ചതിൽ വിഷമിച്ചിട്ട് എന്ത് കാര്യം?