ക്ലസ്റ്റര്‍
പരിശീലനം കുട്ടികളുടെ
പക്ഷത്തുനിന്നും നോക്കിക്കാണുന്നതിന്റെ
ഭാഗമായി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ രണ്ടു വിധത്തിലാണ്
ഇടപെട്ടത്
1. പ്രവൃത്തി
ദിന ക്ലസ്റ്റര്‍ ഒഴിവാക്കി.
കുട്ടികള്‍ക്ക്
സാധ്യാദിനനഷ്ടം വരത്തക്ക
വിധം ക്ലസ്റ്റര്‍ വേണ്ട
2. ക്ലസ്റ്ററിന്റെ
ഉളളടക്കം മെച്ചപ്പെടുത്താനുളള
നിര്‍ദ്ദേശം നല്‍കി. (Cluster Training on 28th November ) അത് സംക്ഷിപ്തമായി
ചുവടെ ചേര്‍ക്കുന്നു
- ഐ എസ് എം ടീം വിദ്യാലയം സന്ദര്‍ശിച്ച് ക്ലാസ് റൂം പ്രശ്നങ്ങള്‍ ( കുട്ടികളുടെ പഠനനിലവാരം, പഠനപ്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ) കൃത്യമായി കണ്ടെത്തണം. എസ് ആര്‍ ജി കൂടി മറ്റു പരശീലനാവശ്യങ്ങളും ലിസ്റ്റ് ചെയ്യണം
- ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കണം. മുന്‍ഗണന നിശ്ചയിക്കണം. മോഡ്യൂള്‍ രൂപരേഖ ഡയറ്റ് തയ്യാറാക്കണം
- ഡി ആര്‍ ജി പരിശീലനം
- ബ്ലോക്ക് തല റിസോഴ്സ് പേഴ്സണ്‍സിന്റെ പരിശീലനത്തില്‍ ട്രൈ ഔട്ട് നടത്തണം
- പറയുന്ന കാര്യങ്ങള്‍ പ്രായോഗികമാണെന്നു റിസോഴ്സ് പേഴ്സണ്‍സ് ഉറപ്പാക്കണം
- ക്ലസ്റ്റര്‍ പരിശീലനത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ ഏടുക്കണം. ( പ്രശ്നപരിഹരണ പ്രവര്‍ത്തനങ്ങള്‍ , വിദ്യാലയത്തില്‍ ഉടന്‍ നടക്കേണ്ടവ )
- ക്ലസ്റ്റര്‍ പരിശീലനത്തിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് അടുത്ത ഐഎസ് എം സന്ദര്‍ശനത്തില്‍ വിലയിരുത്തണം.
- പ്രഥമാധ്യാപകയോഗത്തില്‍ ഐ എസ് എം കണ്ടെത്തലുകള്‍, പരിശീലനത്തിലെ തീരുമാനങ്ങള്‍ ഇവ അവതരിപ്പിച്ച് പ്രഥമാധ്യാപകരുടെ ചുമതലകള്‍ നിര്‍ണയിക്കണം.
- കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിച്ചതിന്റെ അനുഭവം അടുത്ത ക്ലസ്റ്ററുകളില്‍ പങ്കുവെക്കണം.
24/11/15 നായിരുന്നു ആലപ്പുഴയിലെ ഡി ആര്‍ ജി.
എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും പരിശീലന മോഡ്യൂള്‍ തയ്യാറാക്കുന്നതില്‍ ഞാനും പങ്കാളിയായി.
ഇന്ന് (27/11/15) മാവേലിക്കര ബി ആര്‍ സിയില്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍സിന്റെ ആസൂത്രണയോഗമായിരുന്നു
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ട്രൈ ഔട്ട് ക്ലാസുകള്‍ നടത്തി.
അത് ഗംഭീരമായിരുന്നു.
പല ധാരണകളും ഉറപ്പിക്കാനും തിരുത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞു.
അതിന്റെ വിശദാംശങ്ങളാണ് ചുവടെ.
ആദ്യം രണ്ടാം ക്ലാസിലെ മോഡ്യൂള്‍ പരിചയപ്പെടാം. ( സെഷന്‍ ലക്ഷ്യങ്ങളും ആദ്യ സെഷനുകളുടെ വിശദാംശങ്ങളും പിന്നാക്ക പരിഗണനയോടെയുളള പ്രവര്‍ത്തനാസൂത്രണ രീതിയും അതിന്റെ ട്രൈ ഔട്ടുമാണ് നല്‍കിയിട്ടുളളത്)