വിദ്യാഭ്യാസ അവകാശ നിയമം, നിരന്തര വിലയരുത്തല്‍, പഠനനേട്ടം ഓരോരോ കാര്യങ്ങള്‍...ഇതുവല്ലോം നടപ്പുളള കാര്യമാണോ മാഷേ?
ഇത്തരം
ചോദ്യം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്
ചോദ്യങ്ങള്‍
മാത്രമല്ല പ്രവൃത്തികളും
കണ്ടിട്ടുണ്ട്
പഠനനേട്ടത്തിന്റെ
വക്താക്കള്‍ കുട്ടികളെ
പരിഗണിക്കാത്തതാണ് ഏറെ കഷ്ടം
അതെല്ലാം
അവിടെ നില്‍ക്കട്ടെ
ഇതാ
ഒരു ടീച്ചര്‍
ഒരോ
ടേമിലെയും പഠനനേട്ടങ്ങളുടെ
ലിസ്റ്റ് തയ്യാറാക്കി.
ഓരോ കുട്ടിയും
എന്തെല്ലാം നേടി.
നേടിയില്ല
എന്നു രേഖപ്പെടുത്തി.
രക്ഷിതാവ്
ഇക്കാര്യത്തില്‍ നല്‍കേണ്ട
സഹായം എന്തെന്ന് എഴുതി
പുതിയ
പഠനപുരോഗതി രേഖ തയ്യാറാക്കി
കോപ്പി
എടുത്ത് ക്ലാസ് പി ടി എയില്‍
വിതരണം ചെയ്തു
ഇത്
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ
ടാഗൂര്‍മെമ്മോറിയല്‍ പഞ്ചായത്ത്
എല്‍ പി സ്കൂളില്‍ രണ്ടാം
ക്ലാസിലെ അധ്യാപികയാണ് ചെയ്തത്
മറ്റു
ക്ലാസുകാരും ഇതു നടപ്പിലാക്കും
അഭിനന്ദിക്കാം
അനുകരിക്കാം
ഈ
വിദ്യാലയത്തെക്കുറിച്ച്
നേരത്തേ എഴുതിയിട്ടുണ്ട്
ഇനിയും
എഴുതും.
അധ്യാപിക പഠനനേട്ടങ്ങള്‍ ക്രോഡീകരിച്ചെഴുതിയത്
വര്‍ഷയ്ക് മലയാളത്തിന്റെ എല്ലാ പഠനനേട്ടങ്ങളും ഉറപ്പായി.
പ്രിദയര്‍ശന്റെ വീട്ടുകാര്‍ക്ക് വ്യക്തമാണ് സഹായമേഖലയും രീതിയും
ഇംഗ്ലീഷില്‍ അല്പം ശ്രദ്ധിക്കണം. ഇങ്ങനെ ശ്രമിച്ചുനോക്കാം.
ആഹാ! ആതിരമോഹന്‍ ഒട്ടുമിക്ക പഠനനേട്ടങ്ങളും നേടിക്കഴിഞ്ഞല്ലോ..
4 comments:
പഠന നേട്ടങ്ങള്‍ നേടി അഥവാ ഇല്ല എന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണം .അങ്ങിനെ പറയാനുള്ള ചങ്കൂറ്റം കാണിച്ച ടീച്ചര്‍ അധ്യാപക സമൂഹത്തിന് മാതൃകയാണ് .നിരന്തര വിലയിരുത്തലിനെ കളങ്ങളില്‍ നിന്നും മോചിപ്പിച്ച ഈ അധ്യാപികക്ക് എല്ലാ വിധ ആശംസകളും നേരുന്നു
congrats
അഭിനന്ദനങ്ങള്‍ ടീച്ചര്‍ക്കും ചൂണ്ടുവിരലിനും
Ithanu teacher.
Post a Comment