ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 29, 2016

ഈ സ്കൂളിനെക്കുറിച്ച് എഴുതാനാണെങ്കില്‍ തീരില്ല.


ഉഷാകുമാരിടീച്ചര്‍ക്ക് മികച്ച അധ്യാപികയ്കുളള സംസ്ഥാന അവാര്‍ഡ് ( 2013-14) ദേശീയ അവാര്‍ഡ് (2013-14) എന്നിവ ലഭിച്ചത് അര്‍ഹതയ്കുളള അംഗീകാരം തന്നെയാണ്. ടീച്ചറെ 1998 മുതല്‍ എനിക്കറിയാം. പുല്ലാട് സ്കൂളില്‍ ജോലി ചെയ്യുമ്പോള്‍ റിസോഴ്സ്പേഴ്സണായിരുന്നു. പുതിയപാഠ്യപദ്ധതിയുടെ പരിശീലനങ്ങളില്‍ പങ്കെടുത്തു നേടിയ അക്കാദമിക തെളിച്ചം ടീച്ചറുടെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചു.
2004-2005 വര്‍ഷമാണ് പത്തനംതിട്ടയിലെ അയിരൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ പ്രഥമാധ്യാപികയായി ചുമതല ഏല്‍ക്കുന്നത്. അന്ന് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ കുട്ടികളുടെ എണ്ണം എട്ട്! ഇന്ന് 123.
ഒരു പൊതുവിദ്യാലയത്തെ ചരിത്രത്തിലേക്ക് മായാന്‍ അനുവദിക്കാതെ നാടിന്റെ തിളക്കമാക്കി മാറ്റിയ ആ അധ്യാപികയുടെ വിദ്യാലയത്തിലായിരുന്നു ഇന്ന് ഞാന്‍.ധന്യമായ ഒരു ദിനം.
2014 -15 ല്‍ മികച്ച പി ടി എയ്കുളള സംസ്ഥാന അവാര്‍ഡും ഈ വിദ്യാലയത്തനാണ് ലഭിച്ചത്. മികവിന് അധ്യാപികയ്കും രക്ഷിതാക്കള്‍ക്കും അവാര്‍ഡ് ലഭിക്കുക എന്നത് ഒരു വിദ്യാലയത്തിന്റെ ഔന്നിത്യത്തിന്റെ സൂചികയാണ്.അക്കാദമികവും ജനീകയവുമായ തലങ്ങളെ സമന്വയിപ്പിച്ചതിന്റെ മാതൃകാപരമായ അനുഭവം.

Sunday, January 24, 2016

മാരാരിക്കുളത്തെ മലയാളമാധ്യമ പാഠശാലയില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് തിരക്ക്


മലയാളത്തില്‍ പഠിക്കാന്‍ ആളുണ്ട്. നല്ല വിദ്യാലയമാണെങ്കില്‍
ഫെയ്സ്ബുക്കില്‍ ഞാനിങ്ങനെ പോസ്റ്റിട്ടു
“2016
ജനുവരി 24 ന് 30 കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ ആ സ്കൂളിലെത്തും. ഒന്നാം ക്ലാസിലേക്ക്
തങ്ങളുടെ കുട്ടികളെ പ്രവേശിപ്പിക്കാനുളള സമ്മതപത്രം നല്‍കും. അടുത്ത വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനം പ്രതീകാത്മകമായി ക്ലോസ് ചെയ്യും. ( ആര്‍ക്കും പ്രവേശനം നിഷേധിക്കാനാവാത്തതിനാല്‍ കുറേ പേരുകൂടി വന്നാലും ചേര്‍ക്കേണ്ടി വരാം) ശ്രീ തോമസ് ഐസക്ക് എം എല്‍ എ ചടങ്ങിലെത്താമെന്നു സമ്മതിച്ചിട്ടുണ്ട്. എനിക്കും ആ പരിപാടിയില്‍ ഒരു റോളുണ്ട്. എങ്ങനെ വിദ്യാലയത്തെ അന്താരാഷ്ട്രമികവിലേക്കുയര്‍ത്താം എന്ന ചിന്തയ്ക് നിലമൊരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാരാരിക്കുളം പഞ്ചായത്തിലെ പ്രീതിക്കുളങ്ങര ( ടാഗോര്‍ സ്മാരക പഞ്ചായത്ത് എല്‍ പി സ്കൂള്‍) പല തവണ ഞാന്‍ പരാമര്‍ശിച്ച വിദ്യാലയമാണ്( അനുബന്ധം 2 നോക്കുക)
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ആ വിദ്യാലയത്തെ ചെറുതായി സഹായിക്കുന്നുണ്ട്. പക്ഷേ അതിനേക്കാള്‍ വലുത് അവിടുത്തെ അധ്യാപകരും രക്ഷിതാക്കളും കാട്ടുന്ന താല്പര്യമാണ്. ഇംഗ്ലീഷ് മീഡിയം ഡിവിഷനാരംഭിച്ച് കുട്ടികളെ കൂട്ടാന്‍ വേലത്തരം കാട്ടുന്ന വിദ്യാലയങ്ങള്‍ക്കുളള ചുട്ട മറുപടിയാണ് മലയാളം തന്നെ ബോധനമാധ്യമമാക്കിയുളള ഈ പരിശ്രമം
 രണ്ടു വര്‍ഷം മുമ്പ് അഞ്ചു കുട്ടികളിയിരുന്നു ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷം അത് 9 ആയി . അടുത്ത വര്‍ഷം മുപ്പതാകും. എല്ലാ വിഷയത്തിലും ഉയര്‍ന്ന നിലവാരം ഉറപ്പു പറയുന്ന ഈ വിദ്യാലയത്തിന്റെ മാതൃകയെ ആവേശത്തോടെ അഭിനന്ദിക്കട്ടെ.”

204/01/2016ഇന്ന് ഞാന്‍ ആ സ്കൂളിലായിരുന്നു.
നാലര വരെ. അതിന്റെ വിശേഷങ്ങള്‍ പറയാനേറെ.

Sunday, January 10, 2016

ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം വിഭവക്കലവറയുമായി - കാസര്‍ഗോഡ്


കാസര്‍കോഡു നിന്നും നല്ല വാര്‍ത്ത
  • എല്ലാ ക്ലാസിലും എല്ലാ വിഷയങ്ങളിലും എല്ലാ യൂണിറ്റുകളിലും ഐ ടി സാമഗ്രികള്‍ ഓണ്‍ ലൈനില്‍ 
    http://termsofdiet.blogspot.in
  • 126 വിഷയങ്ങള്‍ 754 യൂണിറ്റുകള്‍ 4000 സാമഗ്രികള്‍
  • 90% യൂണിറ്റുകള്‍ക്കും ലഭ്യം
  • വീഡിയോ, ഓഡിയോ. പവര്‍പോയ്ന്റ്, ഇമേജ്, പിഡി എഫ്, ജിയോജിബ്ര
  • വര്‍ക് ഷീറ്റ്, ചോദ്യോത്തരം , ടീച്ചിംഗ് മാന്വല്‍
  • കുട്ടികളുടെ ഉല്പന്നം
  • പാഠപുസ്തകം, അധ്യാപകസഹായി
     
    ഒരു കേന്ദ്രത്തില്‍ നിന്നും എല്ലാം ലഭിക്കുമെന്നത് എത്ര ആശ്വാസകരം.

Saturday, January 2, 2016

ഐ എസ് എം ടീം കണ്ടെത്തിയ അക്കാദമിക മികവുകള്‍


അക്കാദമിക മികവുകള്‍

പൊതുവിദ്യാഭ്യാസ വകുപ്പിലെ അക്കാദമിക പിന്തുണാസംഘം ( ഐ എസ് എം) ഡിസംബര്‍ മാസം വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ മികവുകള്‍ പുതുവര്‍ഷത്തലേന്ന് സംസ്ഥാനതല ശില്പശാലയില്‍ പങ്കിടുകയുണ്ടായി. അത് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ അര്‍പ്പണമനോഭാവത്തിന്റെയും സര്‍ഗാത്മക ഇടപെടലുകളുടെയും തെളിവുകളാണ്. തീര്‍ച്ചയായും ഈ മികവുകള്‍ മറ്റുളളവര്‍ക്ക് വഴികാട്ടും എന്നതില്‍ സംശയമില്ലപൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ഏവര്‍ക്കും അഭിമാനത്തോടെ പറയാവുന്ന അക്കാദമിക ഉളളടക്കം ഈ മികവുകളിലുണ്ട്.
ഹൈസ്കൂള്‍ വിഭാഗം
  • പ്രതിദിനമോണിറ്ററിംഗിന് വേറിട്ട മാതൃക (ഗവ ഓറിയന്റല്‍ ഹൈസ്കൂള്‍, പട്ടാമ്പി)
    • ഓരോ കുട്ടിയുടെയും പഠനാവസ്ഥയെക്കുറിച്ച് അറിയുന്നതിനും വിലയിരുത്തുന്നതിനും ഓരോ ക്ലാസിലും കുട്ടികളുടെ ചെറുസംഘങ്ങള്‍. ഓരോ സംഘത്തിന്റെയും ലീഡര്‍മാര്‍ കൃത്യമായി തയ്യാറാക്കുന്ന ദിനംപ്രതി യുളള കുറിപ്പുകള്‍.
    • ഇവ കൃത്യമായി വായിക്കുന്ന പ്രഥമാധ്യാപകന്‍. കുട്ടികളുടെ അഭിപ്രായങ്ങള്‍ വായിക്കാനും അനുയോജ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കാനും പ്രഥമാധ്യാപകന്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു.
    • ചെറു നിര്‍ദേശങ്ങള്‍ കുറിച്ച് ബന്ധപ്പെട്ട അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു. കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്നു.
    • കുട്ടികളിലുണ്ടാകുന്ന ഗുണപരമായ മാറ്റം ഉദാഹരണസഹിതം രേഖപ്പെടുത്തും.