മലയാളത്തില്‍
പഠിക്കാന്‍ ആളുണ്ട്.
നല്ല
വിദ്യാലയമാണെങ്കില്‍
ഫെയ്സ്ബുക്കില്‍ ഞാനിങ്ങനെ പോസ്റ്റിട്ടു
“2016 ജനുവരി 24 ന് 30 കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ ആ സ്കൂളിലെത്തും. ഒന്നാം ക്ലാസിലേക്ക്
തങ്ങളുടെ
കുട്ടികളെ പ്രവേശിപ്പിക്കാനുളള
സമ്മതപത്രം നല്‍കും.
അടുത്ത
വര്‍ഷത്തെ ഒന്നാം ക്ലാസ്
പ്രവേശനം പ്രതീകാത്മകമായി
ക്ലോസ് ചെയ്യും.
( ആര്‍ക്കും
പ്രവേശനം നിഷേധിക്കാനാവാത്തതിനാല്‍
കുറേ പേരുകൂടി വന്നാലും
ചേര്‍ക്കേണ്ടി വരാം)
ശ്രീ തോമസ്
ഐസക്ക് എം എല്‍ എ ചടങ്ങിലെത്താമെന്നു
സമ്മതിച്ചിട്ടുണ്ട്.
എനിക്കും
ആ പരിപാടിയില്‍ ഒരു റോളുണ്ട്.
എങ്ങനെ
വിദ്യാലയത്തെ അന്താരാഷ്ട്രമികവിലേക്കുയര്‍ത്താം
എന്ന ചിന്തയ്ക് നിലമൊരുക്കാനാണ്
ആവശ്യപ്പെട്ടിരിക്കുന്നത്.
മാരാരിക്കുളം
പഞ്ചായത്തിലെ പ്രീതിക്കുളങ്ങര
( ടാഗോര്‍
സ്മാരക പഞ്ചായത്ത് എല്‍ പി
സ്കൂള്‍) പല
തവണ ഞാന്‍ പരാമര്‍ശിച്ച
വിദ്യാലയമാണ്.
( അനുബന്ധം 2 നോക്കുക)ഫെയ്സ്ബുക്കില്‍ ഞാനിങ്ങനെ പോസ്റ്റിട്ടു
“2016 ജനുവരി 24 ന് 30 കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ ആ സ്കൂളിലെത്തും. ഒന്നാം ക്ലാസിലേക്ക്
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ആ വിദ്യാലയത്തെ ചെറുതായി സഹായിക്കുന്നുണ്ട്. പക്ഷേ അതിനേക്കാള്‍ വലുത് അവിടുത്തെ അധ്യാപകരും രക്ഷിതാക്കളും കാട്ടുന്ന താല്പര്യമാണ്. ഇംഗ്ലീഷ് മീഡിയം ഡിവിഷനാരംഭിച്ച് കുട്ടികളെ കൂട്ടാന്‍ വേലത്തരം കാട്ടുന്ന വിദ്യാലയങ്ങള്‍ക്കുളള ചുട്ട മറുപടിയാണ് മലയാളം തന്നെ ബോധനമാധ്യമമാക്കിയുളള ഈ പരിശ്രമം.
രണ്ടു വര്‍ഷം മുമ്പ് അഞ്ചു കുട്ടികളിയിരുന്നു ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷം അത് 9 ആയി . അടുത്ത വര്‍ഷം മുപ്പതാകും. എല്ലാ വിഷയത്തിലും ഉയര്‍ന്ന നിലവാരം ഉറപ്പു പറയുന്ന ഈ വിദ്യാലയത്തിന്റെ മാതൃകയെ ആവേശത്തോടെ അഭിനന്ദിക്കട്ടെ.”
204/01/2016ഇന്ന്
ഞാന്‍ ആ സ്കൂളിലായിരുന്നു.
ഉത്തമവിശ്വാസം- ഒന്നാം ക്ലാസിലേക്കുളള കുട്ടിയേയും അപേക്ഷാഫോറവും രക്ഷിതാവില്‍ നിന്നും ഏറ്റു വാങ്ങി വിദ്യാലയത്തിനേല്‍പ്പിക്കുന്നു
സവിശേഷമായ
ഒരു കത്ത്
വീടുകള്‍
തോറും പ്രചരണാര്‍ഥം വിദ്യാലയം നല്‍കിയ
കത്ത് ഇങ്ങനെ
പ്രിയമുളളവരേ,
നമ്മുടെ
വിദ്യാലയത്തിന്റെ താഴെപ്പറയുന്ന
സവിശേഷതകള്‍ ശ്രദ്ധിക്കുമല്ലോ?
1)
ആധുനിക
ശാസ്ത്രസാങ്കേതിക വിദ്യയുടെ
സഹായത്തോടെ പഠനം ആസ്വാദ്യകരവും
സാങ്കേതികത്തികവുമുളളതാക്കി
മാറ്റുന്നതിനായി എല്ലാ
ക്ലാസുകളിലും ഹൈടെക് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുളള
ആലപ്പുഴ ജില്ലയിലെ ആദ്യത്തെ
പ്രൈമറി സ്കൂള്‍.
ഇന്റര്‍നെറ്റ്
സൗകര്യം. മുഴുവന്‍
അധ്യാപകര്‍ക്കും ലാപ്ടോപ്പുകള്‍.
എല്ലാ
ക്ലാസുകളിലും ഡിജിറ്റല്‍
ഇന്ററാക്ടീവ് ബോര്‍ഡുകള്‍,
എല്‍ സി
ഡി പ്രൊജക്ടറുകള്‍,
അനുബന്ധ
ഉപകരണങ്ങള്‍...
2)
ദേശീയ
അന്തര്‍ദേശീയ പ്രൈമറിവിദ്യാഭ്യാസത്തിലെ
ഗുണമേന്മകളെ നമ്മുടെ സ്കൂളിലെ
പഠനപ്രക്രിയയിലേക്ക്
സന്നിവേശിപ്പിക്കുന്നതിനായി
സംസ്ഥാനത്തിനകത്തും പുറത്തും
അറിയപ്പെടുന്ന വിദ്യാഭ്യാസ
വിദഗ്ധര്‍ പങ്കെടുക്കുന്ന
നിരവിധി ശില്പശാലകള്‍
3)
കുട്ടികള്‍
പുത്തനറിവുകള്‍ കൃത്യതയോടെ
ഗ്രഹിക്കാന്‍ ഏററവും അനുയോജ്യമായ
മലയാളബോധനമാധ്യമ വിദ്യാഭ്യാസം
( മാതൃഭാഷാബോധനമാധ്യമം)
4)
ഒരു ഭാഷയെന്ന
നിലയില്‍ ഇംഗ്ലീഷ് അനായാസമായി
കൈകാര്യം ചെയ്യാന്‍ കുട്ടികളെ
പ്രാപ്തരാക്കുന്നതിന്
ജില്ലയിലെ വിദ്യാഭ്യാസ
പരിശീലകരുടെ നേതൃത്വത്തില്‍
എല്ലാ ശനിയാഴ്ചകളിലും
നടന്നുവരുന്ന ബൃഹത്തും
വ്യത്യസ്ത അനുഭവങ്ങള്‍
പങ്കുവെക്കുന്നതുമായ ഇംഗ്ലീഷ്
ഭാഷാപരിശീലന പരിപാടി.(
ഇതിലൂടെ
ഏതൊരു ഇംഗ്ലീഷ് മീഡിയം
വിദ്യാര്‍ഥിയെയും പിന്നിലാക്കുന്ന
തരത്തില്‍ ഇംഗ്ലീഷ്
ഭാഷാപരിജ്ഞാനത്തിലും നമ്മുടെ
കുട്ടികള്‍ ഏറെ മുന്നേറിക്കഴിഞ്ഞു).
സമീപപ്രദേശങ്ങളിലെയും
മറ്റു പഞ്ചായത്തുകളിലെയും
ഏഴോളം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍
ഈ ക്ലാസ് പ്രയോജനപ്പെടുത്തി
വരുന്നു
5)
ഇംഗ്ലീഷ്
ഭാഷാപഠനപരിപാടിയെ കൂടുതല്‍
മെച്ചപ്പെടുത്താല്‍ ദിവസവും
കുട്ടികളുടെ സ്വന്തം വീടുകളില്‍
'ENGLISH HOUR'. ഇതിനായി
രക്ഷിതാക്കളെ തയ്യാറാക്കുന്ന
പ്രത്യേക ഇംഗ്ലീഷ് പരിപാടി.
മലയാളത്തിന് വേണ്ടി കൈപൊക്കാന്‍ ഞങ്ങളുണ്ട്
6)
ഒന്ന്,
രണ്ട്,
മൂന്ന് ,
നാല്
ക്ലാസുകളിലെ ഓരോ കുട്ടിയും
ആര്‍ജിക്കേണ്ട കഴിവുകള്‍
എഴുതിത്തയ്യാറാക്കി. ഓരോ
കുട്ടിയേയും പ്രത്യേകം
വിലയിരുത്തി കണ്ടെത്തുന്ന
പോരായ്മകള്‍ പരിഹരിക്കുന്നതിനായി
അധ്യാപകരും രക്ഷാകര്‍ത്താക്കളും
ഒത്തു ചേര്‍ന്നുളള പരിഹാരബോധന
പ്രവര്‍ത്തനങ്ങള്‍.ജില്ലയിലെ
അധ്യാപകപരിശീലകര്‍ മാതൃകാപരമെന്നു
വിശേഷിപ്പിച്ചത്
7)
നൂതനാശയങ്ങള്‍
കുട്ടികളിലേക്ക് കൃത്യതയോടെ
പകരാന്‍ കഴിവും സന്നദ്ധതയുമുളള
അധ്യാപികമാരുടെ സേവനം
8)
ഒരു
ശിശുകേന്ദ്രീകൃത വിദ്യാലയത്തില്‍
കുട്ടികളുടെ ശാരീരിക മാനസീക
ഉല്ലാസത്തിനാവശ്യമായ ആകര്‍ഷകമായ
നിരവിധി
ക്രമീകരണങ്ങളും ഉപകരണങ്ങളും
9)
ഒന്നാം
ക്ലാസിലെ പാഠങ്ങള്‍ മിടുക്കരായി
പഠിച്ചു മുന്നേറുന്നതിന്
പുതുതായി പ്രവേശനം ആഗ്രഹിക്കുന്ന
മുഴുവന്‍ കുട്ടികള്‍ക്കും
പ്രത്യേക പ്രീസ്കൂള്‍ പരിശീലനം
10)
ഒരു
മാതൃകാവിദ്യാലയമാക്കി
മാറ്റാന്‍ ഗ്രാമപഞ്ചായത്ത്
നടപ്പിലാക്കുന്ന ലക്ഷക്കണക്കിന്
രൂപയുടെ നിരവധി പ്രൊജക്ടുകള്‍
11)
പാഠ്യ-പാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍
ഗ്രന്ഥശാലകളടക്കമുളള സാംസ്കാരിക
സംഘടനകളുടെ പിന്തുണ
12)
സ്ത്രീ
സൗഹൃദ ഗ്രാമം പദ്ധതിയുടെ
ഭാഗമായി നമ്മുടെ പഞ്ചായത്തില്‍
നടപ്പിലാക്കുന്ന 'പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ ശാരീരിക മാനസീക
ആരോഗ്യപദ്ധതി'
എന്ന
പ്രൊജക്ടിന്റെ സുരക്ഷിതവലയത്തിലാണ്
നമ്മുടെ കുട്ടികള്‍
13)
മുഴുവന്‍
കുട്ടികളെയും മികച്ച
വ്യക്തിത്വത്തിനുടമകളാക്കുന്ന
'നന്മ' വ്യക്തിത്വ വികസനപരിപാടി
14)
നമ്മുടെ
സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി
പുറത്തിറങ്ങുന്ന മുഴുവന്‍
കുട്ടികളും അക്കാദമികമായ
മുഴുവന്‍ ശേഷികളും ആര്‍ജിച്ചാണ്
പുറത്തിറങ്ങുന്നതെന്ന്
സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുളള
ജനകീയ മോണിറ്ററിംഗ് സംവിധാനങ്ങള്‍
15)
എല്‍ എസ്
എസ് സ്കോളര്‍ഷിപ്പിനായി
നടത്തുന്ന അധികസമയ പരിശീലനം
16)
ശാസ്ത്ര
വിഷയങ്ങളിലും സാഹിത്യത്തിലും
കുട്ടികളുടെ അഭിരുചി
വളര്‍ത്തുന്നതിനായി ഗണിതം,
ശാസ്ത്രം,
സാമൂഹികശാസ്ത്രം,
മലയാളം
എന്നീ വിഷയങ്ങളില്‍
അവധിക്കാലപഠനക്യാമ്പുകള്‍
17)
സൗജന്യ
വാഹന സൗകര്യം.
മേല്‍പ്പറഞ്ഞ
പ്രവര്‍ത്തനങ്ങളുടെയെല്ലാം
മികവില്‍ അഭിമാനകരമായ
വിജയങ്ങളാണ് ടാഗോര്‍ മെമ്മോറിയല്‍
പഞ്ചായത്ത് എല്‍ പി സ്കൂള്‍
കഴിഞ്ഞ വര്‍ഷവും ഈ പ്രവര്‍ത്തന
വര്‍ഷവും നേടിയത്
- നമ്മുടെ ഗ്രാപഞ്ചായത്തിലും സമീപപഞ്ചായത്തിലുമുളള വിദ്യാലയങ്ങളില്‍ നിന്നും എല്‍ എസ് എസ് പരീക്ഷയ്ക് എഴുതിയവരില്‍ വിജയിച്ചത് നമ്മുടെ സ്കൂള്‍ മാത്രം
- അക്ഷരമുറ്റം ക്വിസ് പ്രോഗ്രാമില്‍ 2013 മുതല്‍ തുടര്‍ച്ചയായി ഉപജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
- ഗണിതക്വിസ്, കടങ്കഥാമത്സരം, സോഷ്യല്‍ സയന്‍സ് ക്വിസ്, എന്നിവയിലെല്ലാം തിളക്കമാര്‍ന്ന നേട്ടങ്ങള്‍
പൊതുവിദ്യാഭ്യാസ
പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങള്‍ക്കായി
സ്വപ്നം കണ്ടതൊക്കെയും
ഒന്നൊന്നായി ഒത്തു ചേര്‍ന്നിരിക്കുന്ന
നമ്മുടെ സ്കൂളിലെ സംവിധാനങ്ങളെ
യാഥാര്‍ഥ്യബോധത്തോടെ
നോക്കിക്കാണാനും മനസിലാക്കാനും
തങ്ങളുടെ കുട്ടികളുടെ മികച്ച
ഭാവിക്കായി ഈ ക്രമീകരണങ്ങളൊക്കെ
പ്രയോജനപ്പെടുത്താനും
നിങ്ങളോരോരുത്തരേയും
ക്ഷണിച്ചുകൊളളുന്നു
സ്നേഹാദരങ്ങളോടെ
വിവി
മോഹന്‍ ദാസ് (
എസ് എം സി
പ്രസിഡന്റ്),
ഷൈനി (
എച് എം ഇന്‍
ചാര്‍ജ്)
ഈ
ദീര്‍ഘമായ കത്തിനൊപ്പം ഞാന്‍
ശാസ്ത്രഗതിയിലെഴുതിയ
'മാതൃഭാഷയുടെ
അപമൃത്യു സ്വപ്നം കാണുന്ന
മലയാളികളോട്'
എന്ന നാലുപേജ്
ലേഖനത്തിന്റെയും തോമസ് ഐസക്ക്
എം എല്‍ എയുടെ ഫേസ്ബുക്ക്
പോസ്റ്റിന്റെയും ചൂണ്ടുവിരല്‍
ബ്ലോഗില്‍ ഈ സ്കൂളിലെ അധ്യാപകര്‍
പഠനനേട്ടത്തിന്റെ അടിസ്ഥാനത്തില്‍
രക്ഷിതാക്കള്‍ക്ക് നല്‍കിയ
വിശദമായ രേഖയെക്കുറിച്ചുളള
പോസ്റ്റിന്റയും പകര്‍പ്പുകളും
രക്ഷിതാക്കള്‍ക്ക് നല്‍കിയിരുന്നു.
ഇന്ന്
- അടുത്ത വര്‍ഷത്തെ വിദ്യാലയപ്രവേശനത്തിനുളള അപേക്ഷാഫോറം ശ്രീ തോമസ് ഐസക്ക് എല്‍ എ മുഖാന്തിരം പ്രഥമാധ്യാപികയ്ക് നല്‍കി ( 31 അപേക്ഷകള്‍ പ്രഥാമാധ്യാപികയുടെ വശം ഇന്നുണ്ട്)
- വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ശ്രീ തോമസ് ഐസക്ക്
- എല്ലാ വിധ സഹായവും നല്‍കുമെന്ന് പഞ്ചായത്ത് ഭരണസമിതി
- സമര്‍ഥരെ അനുമോദിക്കലും നടന്നു
36
കുട്ടികളാണ്
വിദ്യാലയത്തിലുളളത്.
അവര്‍
തിളങ്ങുന്നുണ്ട്.
തെളിവുകള്‍
നോക്കൂ,
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍ ആലപ്പുഴ ജില്ലാതലം എല്‍ പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മൂന്നാം ക്ലാസുകാരി ലക്ഷ്മിയും നാലാം ക്ലാസുകാരി അനുപമയും
- സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ഒന്നാം ഘട്ടം പ്രഖ്യാുനത്തിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍
- എല്‍ എസ് എസ് വിജയം
രക്ഷിതാക്കളെ
സജ്ജരാക്കല്‍
പുതിയതായി
പ്രവേശനം തേടുന്ന കുട്ടികളുടെ
രക്ഷിതാക്കള്‍ നാലാം ക്ലാസില്‍
ഒത്തുകൂടി.
ഒന്നാം
ക്ലാസ് പ്രവര്‍ത്തനത്തിനായി
രക്ഷിതാക്കളെ സജ്ജമാക്കല്‍-എനിക്കായിരുന്നു
ആ ചുമതല
ചെറിയ
ക്ലാസ് . ഒരു
മണിക്കൂര്‍.
ചില
തീരുമാനങ്ങളിലെത്തി
മൂന്നു
പരിപാടികള്‍ ഉടന്‍
- കുഞ്ഞിച്ചുവട്
- കുഞ്ഞുവായന
- കുഞ്ഞെഴുത്ത്
മറ്റൊന്നാള്‍
മുതല്‍ ഈ കുട്ടികളുടെ വീടുകളില്‍
പുസ്തകം എത്തും. സമീപഗ്രന്ഥശാലയില്‍ നിന്നും.
കുഞ്ഞുവായന-ഓരോ
ആഴ്ചയിലും നാലു ചെറുപുസ്തകം വീതം.
അത് അമ്മമാര്‍
വായിച്ചു കേള്‍പ്പിക്കണം (
വായനാതന്ത്രം
പരിചയപ്പെടുത്തി)
കുട്ടികളെ
വായനയിലേക്ക് നയിക്കും. വായിക്കാനുളള കഴിവുമായാവും വരവ്.
കുഞ്ഞിച്ചുവട്-
ചിത്ര
ശേഖരമാണ്. ഒന്നാം
ക്ലാസില തീം പരിഗണിച്ചാണ്
ശേഖരം.അതിനുളള
എ ഫോര്‍ പേപ്പര്‍ പി ടി എ
വീടുകളിലെത്തിക്കും.
നിശ്ചിത
ദിവസം കഴിഞ്ഞാല്‍ അവ സ്പൈറല്‍
ബൈന്‍ഡ് ചെയ്യും. വരും വര്‍ഷം എല്ലാവര്‍ക്കും ചിത്രവിജ്ഞാനപ്പുസ്തകമായി അതു മാറും.
കുഞ്ഞെഴുത്ത്-
കുട്ടികളുടെ
എഴുത്താണത്. (
അതിന്റെ
രീതിയും പരിചയപ്പെടുത്തി)
നിര്‍മാണപരിശീലനവും
മറ്റും ആലോചിച്ചിട്ടുണ്ട്.
ഒന്നാം
ക്ലാസിലെത്തുമ്പോഴേക്കും
അതിനുളള ഒരുക്കം വീട്ടിലും
വിദ്യാലയത്തിലും നടക്കണം. ചെറിയ കുറിപ്പ് എല്ലാ രക്ഷിതാക്കള്‍ക്കും നല്‍കി
- മികച്ച വിദ്യാലയത്തിലെ മികച്ച രക്ഷിതാക്കള്‍ എന്ന ആശയവും ചര്‍ച്ച ചെയ്തു. രക്ഷിതാക്കളുടെ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ തയ്യാറാക്കും.
- കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അംഗീകരിക്കാനായുളള സൂചകങ്ങള്‍ വികസിപ്പിക്കും. വേറെയും ഒത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
- ചിലവിദേശ ക്ലാസ് റൂം വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലുളള ആലോചനകളും നടന്നു.
അമ്പത്തഞ്ച്
കുട്ടികള്‍ ഈ വര്‍ഷം ഒന്നാം
ക്ലാസില്‍ ചേര്‍ന്നേക്കുമെന്നാണ്
കരുതുന്നത്.
അഞ്ചില്‍
നിന്നും അമ്പത്തഞ്ചിലേക്ക്
എന്നത് ചെറിയ കാര്യമല്ല.
വളരെക്കൂടുതല്‍
ചര്‍ച്ച ചെയ്യപ്പെടേണ്ട
പലതും ഈ വിദ്യാലയത്തിലുളളതിനാലാകും
ചാനലുകാരും ഇന്നെത്തിയിരുന്നു.
- സ്കൂള്‍ തുറക്കുന്നതിനും അഞ്ചുമാസം മുമ്പേ മലയാളബോധന പ്രവേശനത്തിന് തിരക്കു കൂട്ടുന്ന സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞ പ്രിയ വിദ്യാലയമേ,കുറേ വര്‍ഷങ്ങളായി ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ അഭിമാനം വാനോളം
.............................................................................................................
അനുബന്ധം
.............................................................................................................
അവകാശനിയമം ഉള്‍ക്കൊണ്ട ഒരു അധ്യാപിക ഇവിടെയുണ്ട്
വിദ്യാലയം കാണാന്‍ കുരുന്നുകളെത്തി
എൽ . പി സ്കൂൾ കുട്ടികളുമായി ഇംഗ്ലീഷിൽ എം എല്‍ എയുടെ സംവാദം
നാലാം ക്ലാസുകാര്‍ക്കുളള യാത്രയയപ്പും ടി സി നല്‍കലും
അനുബന്ധം 3
ഫേസ്ബുക്ക് Comments
Sobha Kumary K എങ്ങനെയൊക്കെയാണ് അവരത് സാധിച്ചതെന്നും കൂടി വിശദമാക്കിയാല്‍ നന്നായിരുന്നു സര്‍
Rajesh S Vallicodu സമാന്തര
ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് മുറികൾ മാത്രമാണ് പൊതുപള്ളിക്കുടങ്ങൾ
രക്ഷപെടാനുള്ള മന്ത്രം എന്ന നിലയിൽ പ്രചരിപ്പിക്കുന്നവർക്ക് നല്ല
മറുപടിയാണ് ടാഗോർ സമരക സ്കൂൾ' അഭിനന്ദനങ്ങൾ.... ആശംസകൾ.
DrKaladharan Tp അവര്‍
പടിപിടിയായി കുട്ടികളുടെ മികവ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. നാലു
കുട്ടികളുളള നാലാം ക്ലാസില്‍ നിന്നും എല്‍ എസ് എസ് ഒരാള്‍ക്ക്.
മറ്റൊരാള്‍ക്ക് യോഗ്യാതാമാര്‍ക്കിന്റെ അടുത്തസ്ഥാനം. പലമത്സരങ്ങളിലും
മുമ്പില്‍, എം എല്‍ എയുമായി ഇംഗ്ലീഷില്‍ സംവാദം, ശനിയാഴ്ചകളിലെ
ഇംഗ്ലീഷ് പ്രോഗ്രാം. ഓരോ കുട്ടിയുടെ പഠനനേട്ടലിസ്റ്റ് തയ്യാറാക്കി
രക്ഷിതാക്കളുമായി പങ്കിട്ട് അഭിമാനിക്കല്‍...ഇങ്ങനെ കൊച്ചു കൊച്ചു
കാര്യങ്ങള്‍... ചില വലിയകാര്യങ്ങളിലേക്കും കടക്കുന്നു. എല്ലാ ക്ലാസുകളിലും
ഇന്ററാക്ടീവ് ബോര്‍ഡുകള്‍...അര്‍പ്പണമനോഭാവമുളള രക്ഷിതാക്കളൊപ്പം.
Suresh Babu V S നന്ദി
സർ, മത്സരയോഗ്യമായ അക്കാദമിക മികവ് ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ
ആശയങ്ങള്‍ക്ക്ശരിയായ ദിശനൽകിയത് അങ്ങയുടെ അനുഭവസമ്പത്തും നിർദ്ദേശങ്ങളും
തന്നെയാണ് . പുത്തന്‍ പരിക്ഷണങ്ങൾക്ക് പണം തടസമാകാഞ്ഞത് മാരാരിക്കുളം
തെക്ക് പഞ്ചായത്തിലെ ഭരണനേതൃത്ത്വത്തിൻ്റെ അകമഴിഞ്ഞ
പിൻതുണകൊണ്ടാണ്. എല്ലാറ്റിലുമുപരി മികവു ലക്ഷ്യമാക്കിയുള്ള PTA
തീരുമാനങ്ങൾ ഫലപ്രാപ്തിയിലെത്തിച്ച ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകരുടെ
ആത്മാർത്ഥമായ സഹകരണമാണ് ഈ നേട്ടത്തിനു പിന്നിൽ.
Ajitha Padaril Abhinandangal
DrKaladharan Tp മാരാരിക്കുളം
തെക്ക് പഞ്ചായത്ത് വലിയപങ്കാണ് വഹിച്ചത്. അക്കാര്യം സൂചിപ്പിക്കാന്‍
വിട്ടുപോയി. സ്കൂള്‍ എന്താവശ്യപ്പെട്ടാലും അത് നല്‍കും. എന്തിന്
പ്രവേശനോത്സവത്തിനു മുന്നോടിയായി സ്കൂള്‍ കഴുകിവൃത്തിയാക്കാന്‍ പഞ്ചായത്ത്
പ്രസിഡന്റ് തന്നെ ഒരിക്കല്‍ സന്നദ്ധമായി. അവര്‍ക്ക് സ്കൂള്‍
മടക്കിനല്‍കുന്നത് ഈ അക്കാദമിക മികവാണ്
Suresh Babu V S പ്രിയപ്പെട്ട
MLA തോമസ് ഐസക്ക് സാറിന്‍റെ പ്രോത്സാഹനവും മറക്കാനാവാത്തതാണ്.
കുട്ടികളുമായി� ഇംഗ്ളീഷില്‍ സാർ നടത്തിയ സംവാദത്തെ തുടര്‍ന്ന് നൽകിയ
വാഗ്ദാനമാണ് ഈ വർഷം നമുക്ക് ലഭിച്ച സ്കൂള്‍ ബസ്
3 comments:
കുറെക്കാലമായി കാണുന്ന വര്‍ണ്ണ സ്വപ്‌നങ്ങള്‍ !!!കേരളത്തിലെ ഒരു വിദ്യാലയത്തില്‍ എങ്കിലും എല്ലാ തയ്യാറെടുപ്പോടെയും കൂടെ നടപ്പാക്കട്ടെ .മുന്‍പേ പറക്കുന്ന പക്ഷികള്‍ .എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു .
സാർ ഇവിടെ എഴുതിയത് എല്ലാം എന്റെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനിലൂടെ ഞങ്ങൾ അനുഭവിക്കുന്നു.
സമയം കണ്ടെത്തി സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്ന അങ്ങേക്ക് നന്ദി.
അനിൽ
രക്ഷിതാവ്
I congratulate the Teachers,PTA,the Panchayath authorities and the MLA for their whole hearted work done in this school
Post a Comment