ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, February 25, 2016

ഒറ്റക്കുട്ടിയുളള ക്ലാസ്


അവള്‍ വന്നില്ലെങ്കില്‍ അന്ന് ക്ലാസിന് അവധിയാണ് 
പത്തുമണി അടിക്കുമ്പോള്‍ ആ ക്ലാസില്‍ മൗനം ഹാജര്‍വിളിക്കും.
ഒരു ബഞ്ച്.  
ഒരു ഡസ്ക്.  
ഒരു ബോര്‍ഡ്.
ഒരു കസേര.  
ഒരു മേശ.  
ഒരു കുട്ടി.
ഒരു നിശബ്ദത. 
ഒരു കുട്ടിയേ ഉളളുവെങ്കിലും ഒരു മേശക്കപ്പുറവും ഇപ്പുറവും  അടുത്തിരിക്കാന്‍ പാരമ്പര്യചിട്ടവട്ടങ്ങള്‍ അനുവദിക്കുന്നില്ല.

കുട്ടി അല്പം അകലെത്തന്നെ ഇരിക്കണം.  
എല്ലാം ബോര്‍ഡില്‍ എഴുതി തന്നെ പഠിപ്പിക്കും.
ഞാന്‍ ചെല്ലുമ്പോള്‍ ക്ലാസില്‍ അവള്‍ മാത്രമേയുളളൂ. . ഇന്ന് അവളുടെ അധ്യാപിക വന്നിട്ടില്ല. പരിശീലനത്തിന് പോയിരിക്കുന്നു.  
സ്കൂളില്‍ നിന്നും മേളയ്ക് കുട്ടികളേയും കൊണ്ട് മറ്റൊരധ്യാപിക പോയി.
കഴിഞ്ഞ ആഴ്ചമുതല്‍ ഒരാള്‍ ലീവിലാണ്.  
ഒഴിഞ്ഞു കിടക്കുന്ന തസ്തിക ഇനിയും നികത്തിയിട്ടില്ല.  
അവളുടെ ക്ലാസിലൊഴികെ എല്ലാ ക്ലാസിലും പത്തിനോടടുത്ത് കുട്ടികളുണ്ട്.  
അവിടെ അധ്യാപകരുണ്ട്.  

അധ്യാപിക  വന്നില്ലെങ്കില്‍ 
കറുത്ത ബോര്‍ഡിന്റെ ചതുരം വെളുത്ത ചോക്കിനെ യാത്രയക്കേണ്ടി വന്ന അവസ്ഥയ്ക് അഭിമുഖമായി ആ ബഞ്ചില്‍ ഒറ്റയ്ക് ഇരിക്കണ്ടിവരുന്നു.
പ്രവേശനോത്സവത്തിന് അവള്‍ക്ക് രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു.  
ഒരാള്‍ നവോദയയിലേക്ക് പോയി. അടുത്തയാള്‍ തൊട്ടടുത്ത ഗ്ലാമര്‍ സ്കൂളിലേക്കും.  
അങ്ങനെ അവള്‍ ഒറ്റയായി.
ക്ലാസില്‍ പോര്‍ട്ട് ഫോളിയോ ബാഗ്.  
അതിന് ആറ് അറകള്‍.  
ആരെയൊക്കെയോ ഓര്‍മിപ്പി്ക്കുന്നു.  
ആ ഓര്‍മകളുടെ വിടവ് നികത്താന്‍ എല്ലാത്തിലും അവളുടെ പേരെഴുതി വെച്ചിട്ടുണ്ട്.
പലതിലും നിശബ്ദതയുടെ തെളിവുകള്‍ നിറഞ്ഞിരിക്കുന്നു
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ അവള്‍ക്ക് പങ്കിടാനാരുമില്ല.
ഗ്രൂപ്പ്, ചര്‍ച്ച, ഈണം നല്‍കല്‍, അവതരണം , പതിപ്പാക്കല്‍....എല്ലാം അവളിലേക്ക് ഒതുങ്ങും. സര്‍ഗവേളയില്‍ അവള്‍ ആരുടെ മുമ്പാകെ കഴിവുകള്‍ അവതരിപ്പിക്കും?
അടുത്ത വര്‍ഷവും അവള്‍ ഏകാകിനി തന്നെ
ഈ പ്രായത്തില്‍ ക്ലാസില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍.  
അവരുടെ വ്യക്തിത്വ വികസനത്തില്‍ ഈ ഒറ്റപ്പെടല്‍ സ്വാധീനം ചെലുത്തില്ലേ?
മിണ്ടാനൊരു സമപ്രായക്കാരിയില്ലാതെ,
ചിന്തകളുടെ മുന തേച്ചുമിനുക്കാനൊരു കൂട്ടില്ലാതെ,
ഭാവനകളുടെ ലോകത്ത് ഒപ്പം വരാനൊരു മനസില്ലാതെ ,
പിണങ്ങാനും ഇണങ്ങാനും കൂട്ടാളിയില്ലാതെ ഏകാന്ത തടവില്‍ കിടന്ന് അവള്‍ ആസ്വദിക്കുകയാണ്, മൗനത്തിന്റെ സാഗരത്തിരകള്‍ മനസിന്റെ തീരത്തണയുന്നതും അടങ്ങുന്നതും.
ഞാനവളെ വിളിച്ചു
ആറാം ക്ലാസിലെ സ്വന്തം അനുഭവം എഴുതാന്‍ പറഞ്ഞു
അവള്‍ എഴുതി
അതെ പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കിയെടുക്കാന്‍ അവള്‍ പഠിച്ചിരിക്കുന്നു.
അതെ നല്ല നല്ല കാര്യങ്ങള്‍ അവള്‍ക്ക് ലഭിക്കുന്നുണ്ട്. 
ഏകാന്തവാസവും അവള്‍ നല്ലകാര്യായി തിരിച്ചറിഞ്ഞിരിക്കുന്നു!

3 comments:

ASOK KUMAR said...

സര‍.


ഹൈസ്കൂള്‍ ക്ളാസുകളില്‍ SRG കൂടുന്നതിന്റെ ഒരു മോഡ്യൂള്‍ പോസ്ററ് ചെയ്യുമോ ?

SRG CONVENOR
GHSS PERUMPALAM

ganitham said...

ഒറ്റക്കുട്ടിയുള്ള ക്ളാസ്സില്‍ സംഘപ്രവര്‍ത്തനം എങ്ങനെ നടക്കും?
സമൂഹത്തില്‍ ആ കുട്ടി എങ്ങനെയായിരിക്കും?
പല ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും നടക്കാതെ പോകും.
മെച്ചപ്പെട്ടകുട്ടിയെ ആരു തെരഞ്ഞെടുക്കും.
ഒറ്റപ്പെടലിന്റെ ദിനങ്ങള്‍, സഹപാഠികളില്ലാത്ത ഏകാന്തത ആ കുട്ടി എങ്ങനെ സഹിക്കും.
പുരാണത്തിലെ ഋശ്യശൃംഗനെപ്പോലെ കുട്ടികള്‍ വളരണമോ?
സങ്കടം തോന്നുന്നു.
സാമ്പത്തികനഷ്ടം വേറെ.

dietsheeja said...

പ്രതിസന്ധി തരണംചെയ്യാനും എന്തിനേയും പോസിറ്റീവ് ആയി കാണാനുമുള്ള കുട്ടിയുടെ ചിന്ത മുതിര്‍ന്നവര്‍ക്ക് മാതൃകയാക്കാവുന്നതാണ്.എന്നാല്‍ കുട്ടി സംഘ പഠനത്തിന്റേയും സഹവര്‍ത്തിതപഠനത്തിന്റേയും രുചി ആസ്വദിക്കേണ്ടതല്ലേ?