2015-16
അക്കാദമിക
വര്‍ഷത്തിന്റെ അവസാനദിനം
വരേണിക്കല്‍ ഗവ യു പി എസിലാണ്
ഞാന്‍ ചെലവിഴിക്കുക.
അന്നേ ദിവസം
വരേണിക്കലിന്റെ പ്രാദേശിക
സമൂഹം മുഴുവന്‍ വിദ്യാലയത്തിലെത്തും.
കുറേ
വര്‍ഷങ്ങളായി എല്ലാവരാലും
അവഗണിക്കപ്പെട്ടു കിടന്ന
വരേണിക്കല്‍ സ്കൂളിന്റെ
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ
ആഘോഷമാണ് അന്നു നടക്കുക.
ശ്രീ
വിജയകുമാര്‍
കൂത്താട്ടുകുളം
എന്ന പ്രഥമാധ്യാപകന്‍ നടത്തിയ
അക്കാദമിക ഇടപെടലുകള്‍,
ജനാധിപത്യ
മാതൃകകള്‍ എന്നിവ വിദ്യാലയത്തെ
പ്രിയ വിദ്യാലയമെന്ന
പദവിയിലേക്കുയര്‍ത്തി.
നൂതനമായ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്
അധ്യാപകരും മാതൃക സൃഷ്ടിച്ചു.
മാവേലിക്കര
ഉപജില്ലയിലെ നിരവധി പരിശീലനങ്ങളില്‍
വരേണിക്കല്‍ മാതൃകകള്‍ ആവേശം
നല്‍കി. ഞാന്‍
സംസ്ഥാനതലവേദികളില്‍ പലവട്ടം
വരേണിക്കല്‍ സ്കൂളിന്റെ
പ്രവര്‍ത്തനാനുഭവം
പങ്കുവെക്കുകയുണ്ടായി.
വളരെ നല്ല
പ്രതികരണമാണ് അപ്പോഴൊക്കെ
ലഭിച്ചത്. ഐ
എസ് എം പരിപാടിയുടെ ഭാഗമായാണ്
ഞാന്‍ ആ വിദ്യാലയത്തില്‍
പോയത്. അന്നു
എത്തിച്ചേര്‍ന്ന ധാരണകള്‍
സ്കൂള്‍ പൊലിപ്പിച്ചു.അതിന്റെ
പ്രവര്‍ത്തനാനുഭവം തൃശൂരില്‍
അവര്‍ അവതരിപ്പിച്ചു.
അത് ചുവടെ
നല്‍കുന്നു.
എല്ലാ ദിവസവും എസ് ആര്‍ ജി യോഗം ചേരുന്ന ഈ വിദ്യാലയം കുട്ടിയെഴുത്ത്,
ടീച്ചറെഴുത്ത്, അമ്മയെഴുത്ത് എന്നീ പ്രവര്‍ത്തനത്തിലൂടെ എന്നും രക്ഷിതാവിനെ കുട്ടിയുടെ പഠനവുമായി ബന്ധിപ്പിക്കുന്നതിനും അധ്യാപികയും രക്ഷിതാവും തമ്മിലുളള ദൈനംദിന ആശയവിനിമയരേഖ വികസിപ്പിക്കുന്നതിലും പുതിയ രീതി വികസിപ്പിച്ചു.
ടീച്ചറെഴുത്ത്, അമ്മയെഴുത്ത് എന്നീ പ്രവര്‍ത്തനത്തിലൂടെ എന്നും രക്ഷിതാവിനെ കുട്ടിയുടെ പഠനവുമായി ബന്ധിപ്പിക്കുന്നതിനും അധ്യാപികയും രക്ഷിതാവും തമ്മിലുളള ദൈനംദിന ആശയവിനിമയരേഖ വികസിപ്പിക്കുന്നതിലും പുതിയ രീതി വികസിപ്പിച്ചു.
ഓരോ അധ്യാപികയും ഓരോ നൂതനാശയപ്രവര്‍ത്തനം എന്നത് പ്രായോഗികമാണെന്നു തെളിയിച്ച് അധ്യാപകരിലെല്ലാവരിലും അധ്യാപനസര്‍ഗാത്മകതയുണ്ടെന്നും അത് പ്രകാശിപ്പിക്കാന്‍ അവസരം ഒരുക്കിയാല്‍ മതി എന്നും നമ്മെ ബോധ്യപ്പെടുത്തി. സ്കൂള്‍ തല അധ്യാപക പരിശീലനത്തിന്റെ പുതിയസാധ്യത പ്രഥമാധ്യാപകന്‍ കാണിച്ചു തന്നു. ഒരു നല്ല പ്രഥമാധ്യാപകന് ഏത് വിദ്യാലയത്തിനെയും സമൂഹഹൃദയത്തില്‍ പ്രതിഷ്ഠിക്കാനാകും. ഒപ്പം കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനും കഴിയും .അധ്യാപകരുടെ കര്‍മശേഷിയെ ഉജ്വലിപ്പിച്ച് അവര്‍ക്ക് സ്വയം അഭിമാനിക്കാവുന്ന അധ്യയവര്‍ഷം സമ്മാനിക്കുകയും ചെയ്തു.
അക്കാദമിക പ്രവര്‍ത്തകനെന്ന നിലയില്‍ ഈ വര്‍ഷത്തെ അവസാന സാധ്യായ ദിനം ഈ സ്കൂളിലെ ജനോത്സവത്തില്‍ സമര്‍പ്പിക്കുകയാണ്. അടുത്ത അധ്യയനവര്‍ഷത്തിനെ കുറിച്ച് ഈ സ്കൂളിന്റെ സ്വപ്നങ്ങളില്‍ പങ്കു ചേരുകയും.
..............................................
വരേണിക്കല്‍ സ്കൂളിലെ അധ്യാപകര്‍ സ്കൂള്‍ തല ഐ ടി പരിശീലത്തില്‍
No comments:
Post a Comment