അലനല്ലൂര്‍
കൃഷ്മപുരം എ എല്‍ പി സ്കൂളിലെ
പി ജ്യോതി ടീച്ചറെ ഞാന്‍
ആദരിക്കുന്നതിനു ചില കാരണങ്ങളുണ്ട്
ഒന്നാമതായി
ടീച്ചര്‍ കുട്ടികളെ സ്നേഹിക്കുന്നു
എന്നതു തന്നെ .അധ്യാപകര്‍
കുട്ടികളളെ സ്നേഹിക്കുന്നതിനുളള
തെളിവാണ് അവരുടെ ധ്യാപനക്കുറിപ്പുകളെന്നു
ഞാന്‍ പറയും.
ദേ
സംശയമുണ്ടെങ്കില്‍ ചുവടെ
നല്കിയിട്ടുളള അധ്യാപനക്കുറിപ്പുകള്‍
പരിശോധിക്കൂ.
രണ്ടാമത്തെ
കാരണം അവര്‍ അധ്യാപനം
ആസ്വദിക്കുന്നതാണ്.
ടീച്ചിംഗ്
നോട്ടിനെ സര്‍ഗാത്മകമായി
സമീപിക്കുന്നു.
സ്വന്തമായ
കഥകളും കവിതകളും ചേര്‍ത്ത്
ആഘോഷിക്കുന്നു
കുട്ടികള്‍
ചിത്രം വരയ്കുമ്പോള്‍ അധ്യാപിക
വരയ്കുന്ന ചിത്രം എങ്ങനെ
വ്യത്യസ്തമായിരിക്കണം.
ചിത്രരചനയിലെ
ടീച്ചര്വേര്ഷനില് ജ്യോതി
ടീച്ചര്‍ക്ക് കരുതലുണ്ട്.
ഓരോ മോഡ്യൂളിലും
എന്തെല്ലാം പഠനോപകരണങ്ങള്‍
എന്നു കൃത്യമായി സൂചിപ്പിച്ച്
അവ പ്രയോജനപ്പെടുത്തിയാണ്
ക്ലാസ്.
പ്രത്യേക
പരിഗണനയുളള കുട്ടികള്‍ക്ക്
അനുയോജ്യമായ രീതിയും
അധ്യാപനക്കുറിപ്പില്‍
പ്രതിഫലിക്കുന്നു.
ഊന്നല്‍
നല്‍കേണ്ട അക്ഷരങ്ങളെല്ലാം
ചുവന്ന നിറത്തിലാണ്.
അത്
അധ്യാപികയുടെ ലക്ഷ്യത്തെ
മുറുക്കും.
ഞാന്‍ വരച്ച
വീട് എന്ന പാട്ടിന് പാഠപുസ്തകത്തില്‍
നാലു വരിയേയുളളൂ.
അത് കൂട്ടി.
അതേ താളത്തില്‍.
ലോക്കല്‍
ടെക്സ്റ്റായി.
പോര്‍ട്ട്
ഫോളിയോ ആദ്യപിരീഡില്‍ തന്നെ
ആരംഭിക്കുകയുമായി.
ടീച്ചിംഗ്
മാന്വലിലെ കുറിപ്പ് തന്റേതായ
രീതിയിലാണ്.
പല കോളങ്ങളായി
അത് വിന്യസിക്കപ്പെട്ടിരിക്കുന്നു.
എല്ലാ
ദിവസവും എന്തെങ്കിലും തുടര്‍
പ്രവര്‍ത്തനം കുട്ടികള്‍ക്ക്
നല്കുന്നു.
അതാകട്ടെ
രസകരവും.
കഥയിലെ പെണ്‍കുട്ടിക്ക്
പേരിടണം. കുട്ടികള്‍
പറയാനിടയുളള പേരുകള്‍
പോലും ടീച്ചര്‍ എഴുതിയിട്ടുണ്ട്.
അവ ബോര്‍ഡില്‍
എഴുതിയാല്‍ അതും വായനാസാമഗ്രിയാകും.
ഗ്രാഫിക്
റീഡിംഗ് നടക്കും.
താരയുടെ
കട്ടൗട്ട് നിര്മിച്ചുവരാനാണ്
ഇന്നത്തെ തുടര്‍പ്രവര്‍ത്തനം.
അമ്മമാരുടെ
സഹായത്തോടെ അത് നടക്കും.
നാളെ ആ
കട്ടൗട്ട് ഉപയോഗിച്ച് താരയുടെ
പടം വരയ്കാനാകും.
പറഞ്ഞുകൊണ്ടെഴുതല്,
പദം തൊട്ടുവായന,
കുട്ടികള്‍
വായിക്കല്‍,
എല്ലാ
വാക്യങ്ങളും അവതരിപ്പിച്ച
ശേഷം ഓരോരോ വാക്യങ്ങളായി
വായിക്കല്‍,
എന്നിങ്ങനെ
അതിസൂക്ഷ്മഘട്ടങ്ങള്‍
സൂചിപ്പിച്ചിരിക്കുന്നു.
ആദ്യപാഠത്തിന്റെ
ആസൂത്രണസൂക്ഷ്മത അധ്യാപനസൂക്ഷ്മതയിലേക്ക്
നയിക്കും.
ആരെയും
ബോധിപ്പിക്കാനല്ല ഇങ്ങനെ
ചെയ്തത്. തന്റെ
ക്ലാസിലെ മുപ്പതോളം കുട്ടികളുടെ
സ്വന്തം ടീച്ചറാകാനുളള
ശ്രമമാണ് പ്രേരകഘടകം.
ഈ
അധ്യാപനക്കുറിപ്പിന്റെ
മുഴുവന്‍ പേജുകളും എനിക്ക്
വേണം എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്.
അത് മറ്റു
അധ്യാപകര്‍ക്ക് മാതൃകയാക്കാം.
അധ്യാപകപരിശീലനങ്ങളുടെ
വരണ്ട അന്തരീക്ഷങ്ങളെ
ദീപ്തമാക്കാനുപയോഗിക്കാം.
അടുത്ത
മാസം മാരാരിക്കുളത്ത് നടത്തുന്ന
ശില്പശാലയില് എത്താമെന്നു ജ്യോതിടീച്ചര് സമ്മതിച്ചിട്ടുണ്ട്.
ഒരു സംഘം
അധ്യാപകരുടെ അവധിക്കാലകൂട്ടായ്മയെ
ധന്യമാക്കാന്‍.
9446817382 ഇതാണ്
ജ്യോതി ടീച്ചറിന്റെ ഫോണ്‍
നമ്പര്‍. ( അനുവാദം
ചോദിക്കാതെ പരസ്യപ്പെടുത്തുകയാണേ)
നിങ്ങള്‍ക്ക്
ടീച്ചറെ വിളിച്ച് ഈ ടീച്ചിംഗ്
മാന്വലിനോടുളള പ്രതികരണം
പങ്കിടാം. അതും
നല്ല ഒരു അനുഭവമായിരിക്കും.
( ഇന്ന് എ ഡി പി ഐ ശ്രീ ജോണ്‍സ് വി ജോണ്‍ ന്യൂഡല്‍ഹിയില്‍ ന്യൂപ്പയുടെ വേദിയില്‍ കേരളത്തിലെ ഐ എസ് എം അനുഭവങ്ങള്‍ പങ്കിടുകയാണ്. വളരെ ശ്രദ്ധയോടെ കേരളത്തെ ഇന്ത്യയുടെ അക്കാദമിക സദസ് കേട്ട ദിവസം തന്നെ ഈ കുറിപ്പ് ചൂണ്ടുവിരലില്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ അഭിമാനം)
8 comments:
വളരെ നല്ല വിശദീകരണം. ഒരു അദ്ധ്യാപിക തന്റെ ഭക്ഷണത്തോടു കാണിക്കുന്ന നന്ദി വ്യക്തമാക്കുന്ന ലേഖനം. ചില ഇമേജുകള്‍ റീഡബിള്‍ അല്ല. ആന്‍ഡ്രോയ്ഡ് ഫോണില്‍ CS Scanner ഉപയോഗിക്കാമായിരുന്നു. അഭിനന്ദനങ്ങള്‍.
CamScanner
ഗംഭീരമായി ജ്യോതി ടീച്ചറേ.
ചില മാതൃകകള്‍, പ്രത്യേകിച്ചും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍, തികച്ചും ശുഭാപ്തിവിശ്വാസം നല്കുന്നവയാണ്. ഉദാഹരണത്തിന് http://learningpointnew.blogspot.in/2016/04/blog-post_19.html?spref=fb –ല്‍ അധ്യാപനക്കുറിപ്പിലെ അക്കാദമിക ജ്യോതിസ് എന്ന തലക്കെട്ടില്‍ അലനല്ലൂര്‍ കൃഷ്മപുരം എ എല്‍ പി സ്കൂളിലെ പി ജ്യോതി ടീച്ചറെപ്പറ്റി എഴുതിയിരിക്കുന്നത് നോക്കുക. ഒരു അധ്യാപിക തന്റെ ജോലി എങ്ങനെ ആസ്വദിക്കുന്നുവെന്നും ടീച്ചിംഗ് നോട്ടിനെ എങ്ങനെ സര്‍ഗാത്മകമായി സമീപിക്കുന്നു ഇന്നും സ്വന്തമായ കഥകളും കവിതകളും ചേര്‍ത്ത് അത് എങ്ങനെ ആഘോഷമാക്കി മാറ്റുന്നുവെന്നും ഉള്ള അറിവ് തീര്‍ച്ചയായും സന്തോഷം നല്‍കുന്നതാണ്. ടീച്ചര്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍.
നല്ല ടീച്ചർ...അഭിനന്ദനങ്ങൾ...
ഗംഭീരം.
എങ്ങിനെ ഇതൊക്കെ സാധിക്കുന്നു ?
മഹത്തരം
കുട്ടികളെ സ്വന്തം കുട്ടികളായി കാണുമ്പോൾ എല്ലാം അവർക്കായി സമർപ്പിക്കാൻ കഴിയും. ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ. ഞാനും ശ്രമിക്കാം ... ---
കുട്ടികളെ സ്വന്തം കുട്ടികളായി കാണുമ്പോൾ എല്ലാം അവർക്കായി സമർപ്പിക്കാൻ കഴിയും. ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ. ഞാനും ശ്രമിക്കാം ... ---
Post a Comment