വട്ടേനാട്
എല്‍ പി സ്കൂളിലെ എം വി രാജന്‍മാഷ്
വായനയ്ക് സ്വന്തമായി ഒരു
പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അതാകട്ടെ
ക്ലാസനുഭവങ്ങളിലൂടെ വികസിപ്പിച്ചു
വന്നതുമാണ്. കുട്ടികളുടെ
വായനയുടെ ആഴവും തലങ്ങളും
വൈവിധ്യവും ലക്ഷ്യമിടുന്നതല്ല
നിലവിലുളള ഔദ്യോഗിക പാഠ്യപദ്ധതി
എന്നു തിരിച്ചറിഞ്ഞിട്ടും
പരീക്ഷാകേന്ദ്രിത വിദ്യാഭ്യാസത്തില്‍
നിന്നും വിമോചിതരാകുവാന്‍
നമ്മുക്ക് കഴിയുന്നില്ലല്ലോ?
ആഗ്രഹിക്കാഞ്ഞിട്ടാണ്.
ഓരോ വിദ്യാലയവും
പൊതു ചട്ടക്കൂടില്‍ നിന്നും
സ്വന്തം പാഠ്യപദ്ധതി
വികസിപ്പിക്കുന്നതിനു
ശ്രമിച്ചാല്‍ എത്രയെത്ര
മാതൃകകള്‍ നമ്മുക്ക് ലഭിക്കും?
വട്ടേനാട്
എല്‍ പി എസിലെ വായനാപാഠ്യപദ്ധതിക്ക്
മുപ്പത് മോഡ്യൂളാണ് ഉളളത്.
അവയിലൂടെ
കുട്ടികള്‍ കടന്നു പോകണം
ഒരു
മോഡ്യൂള്‍ ഇവിടെ പരിചയപ്പെടുത്താം.
പ്രവര്‍ത്തനം
ഒന്ന് -എന്റിഷ്ടം
നിങ്ങള്‍ക്ക്
ഏറ്റവും പ്രിയപ്പെട്ട അഞ്ച്
ആളുകള്‍ ആരെല്ലാമാണ്?
എഴുതൂ.
ഓരോരുത്തരായി
വായിക്കൂ ( ആദ്യാവസരം
പിന്നാക്കക്കാര്‍ക്ക് )അമ്മ,
അച്ഛന്‍
എന്നിങ്ങനെ കുട്ടികള്‍ പറയുന്ന
പേരുകള്‍ ബോര്‍ഡിലേക്ക്.
( അവരവര്‍
എഴുതിയതുമായി പൊരുത്തപ്പെടുത്തി
നോക്കണം )
കൂടുതല്‍
പേരും എഴുതിയ വാക്കേത്?
ആദ്യം
എഴുതിയതാരുടെ പേര്?
എന്തുകൊണ്ടായിരിക്കാം
ആദ്യം ആ പേര് എഴുതിയത്?
പരമാവധി
കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന
വ്യക്തിയെക്കുറിച്ച് പറയാന്‍
അവസരം ( എന്തുകൊണ്ട്
എന്ന വിശദീകരണം നടത്താന്‍
ചിലര്‍ക്ക് വിശകലനചോദ്യങ്ങള്‍
വേണ്ടിവരുമെങ്കില്‍ ആവാം)
ശരി,
ഇനി നിങ്ങള്‍ക്ക്
ഏറ്റവും ഇഷ്ടപ്പെട്ട
വ്യക്തിയെക്കുറിച്ച്
മറ്റുളളവരോട് പറയാനുളളത്
എന്താണ്? ഒന്നോ
രണ്ടോ വാക്യങ്ങള്‍ മതിയാകും.
വ്യക്തിഗതരചന.
( പിന്നാക്കക്കാര്‍ക്ക്
പിന്തുണ)
വായിച്ചവതരിപ്പിക്കല്‍
പ്രസക്തമായ
വാക്യങ്ങള്‍ ബോര്‍ഡിലേക്ക്
( പ്രത്യേകിച്ചും
പിന്നാക്കം നില്‍ക്കുന്നവര്‍
പറയുന്നത്. അവരുടെ
ചെറിയ മികവുകള്‍ പോലും
അംഗീകരിക്കപ്പെടണം)
അമ്മയോട്
ഇഷ്ടമുളളവര്‍ പറഞ്ഞ വാക്യങ്ങള്‍
ടിക് ചെയ്യുന്നു.
ഇനി
അടുത്ത പ്രവര്‍ത്തനത്തിലേക്ക്
പോകാം
ടീച്ചര്‍
ഒരു ചെറിയ രചന പരിചയപ്പെടുത്താം
(ചാര്‍ട്ടില്‍)
എന്റെ
കുടത്തില്‍ നിറയാന്‍
പുഴയ്ക്
ഒരു പുഞ്ചിരി
മാത്രം മതി
- പി.
രാമന്‍
ഈ
കവി എന്തിനെക്കുറിച്ചാണ്
എഴുതിയിരിക്കുന്നത് ?(
പുഴ,
പുഞ്ചിരി
എന്നെല്ലാം ഉത്തരം പ്രതീക്ഷിക്കുന്നു)
ഈ
കവിതയ്ക് ഒരു തലക്കെട്ട്
കൊടുക്കൂ
തലക്കെട്ട്
എഴുതല്‍ (വ്യക്തിഗതം)
അവതരണം.
എന്തുകൊണ്ട്
അങ്ങനെയൊരു തലക്കെട്ട് നല്‍കി?
വിശദീകരിക്കല്‍-
ചര്‍ച്ച
ഉദാഹരണത്തിന്
ഒരു കുട്ടി പുഴയുടെ പുഞ്ചിരി
എന്നാണ് തലക്കെട്ടെഴുതിയത്.
എങ്കില്‍
ചര്‍ച്ചയുടെ ഭാഗമായി
ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍
പുഴ
പുഞ്ചിരിക്കുമോ?
എങ്കില്‍
എന്താണ് പുഴയുടെ പുഞ്ചിരി?
പുഴയില്‍
വെയില്‍ തട്ടി പ്രതിഫലിക്കുന്നു
എന്നു പറയുന്നതാണോ പുഴയുടെ
പുഞ്ചിരി എന്നു പറയുന്നതാണോ
അധികം ചന്തം? ( മറ്റു
വ്യാഖ്യാനങ്ങളും ആകാം)
പുഞ്ചിരിക്കുന്ന
പുഴ എന്നു പറയുമ്പോള്‍ പുഴയുടെ
എന്തെല്ലാം പ്രത്യേകതകള്‍
നമ്മുടെ മനസിലേക്ക് വരുന്നുണ്ട്
?
ഇതേപൊലെ
കാവ്യാസ്വാദനത്തിലേക്ക്
നയിക്കുന്ന ചോദ്യങ്ങള്‍
ഉന്നയിക്കണം. ചര്‍ച്ചയിലൂടെ
മികച്ച തലക്കെട്ട്
തെരഞ്ഞെടുക്കുകയുമാകാം.
കവി
നല്‍കിയ തലക്കെട്ട് ചാര്‍ട്ടില്‍
എഴുതുന്നു. അമ്മ
അമ്മയും
പുഴയും തമ്മില്‍ എന്തെങ്കിലും
സാമ്യമുണ്ടോ?
അമ്മയില്‍
നിറഞ്ഞൊഴുകുന്നതെന്താണ്?
അമ്മയ്കെന്നോട്
വലിയ സ്നേഹമുണ്ട് എന്നു
പറയുന്നതിനേക്കാള്‍ ഇങ്ങനെ
പറയുന്നതുകൊണ്ടെന്തു ഗുണം?
എന്റെ
കുടത്തില്‍ എന്നു കവി
എന്തായിരിക്കും കുടം?
കുട്ടികളുടെ
പ്രതികരണത്തിനനുസരിച്ച്
ആവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച്
ചര്‍ച്ച ഫലപ്രദമാക്കണം.
- ഇനി
നിങ്ങളുടെ ഊഴമാണ് അമ്മയെക്കുറിച്ച്
നിങ്ങള്‍ എഴുതൂ. അതില്‍
പുഴ, കുടം
എന്നീ വാക്കുകള്‍ ഉണ്ടാകരുത്.
പരമാവധി നാലോ
അഞ്ചോ വാക്യങ്ങള്‍ മതി.
രചനകളുടെ
അവതരണം, ചര്‍ച്ച
എന്നിവ ഏറെ പ്രധാനമാണ്.രചനകളെ
മുന്‍ നിറുത്തി ചോദ്യങ്ങള്‍
പോസിറ്റീവായി ചോദിക്കണം.
പ്രതിഭയുടെ
ചെറുസൂചനകളെങ്കിലുമുളള
വരികള്‍ ബോര്‍ഡില്‍ എഴുതി
വീണ്ടും വായിച്ച് ചര്‍ച്ച
ചെയ്യണം.
അമ്മയെക്കുറിച്ചുളള
കൂടുതല്‍ രചനകളുടെ
പരിചയപ്പെടുത്തലോടെയാകണം
ഈ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത്.
കോഴിക്കുഞ്ഞേ
കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
മുല്ലപ്പൂ
വാങ്ങാന്‍ കടയില്‍ പോയി
കോഴിക്കുഞ്ഞേ
കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
കടുകും
മുളകും വാങ്ങാന്‍ പോയി
കോഴിക്കുഞ്ഞേ
കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
ചോദിക്കല്ലേ
ചോദിക്കല്ലെ എന്റെ
പുന്നാരയമ്മയെ
ചോദിക്കല്ലേ
- ഗായത്രീ
ദേവി . കെ
( ജി
വി എച് എസ് എസ് കാരാക്കുറിശ്ശി)
അമ്മയ്ക്
എന്തു സംഭവിച്ചു?
അതു
നമ്മുക്കെങ്ങനെ മനസിലായി?
നേരിട്ടു
പറയുന്നതിനു പകരം ഇങ്ങനെ
പറയുന്നത് നല്ലാതാണോ?
നീരുറവ
ഞാന്‍
ആദ്യമായി നീരുറവ കണ്ടത്
എന്റെ
അമ്മയുടെ കണ്ണില്‍ നിന്നാണ്
ഒരു
വെയിലായി
എനിക്കതിനെ
വറ്റിക്കാനാകുമോ?
- മുന്‍സര്‍
ഷാജന്‍
(എച്
എ യു പി എസ് അക്കര, കാവശ്ശേരി)
( വാക്കുകള്‍ക്ക്
അതിനില്ലാത്ത് പുതിയ അര്‍ഥം
ഉണ്ടാക്കിക്കൊടുക്കാന്‍
കവിക്ക് കഴിയും)
രചനയും
വായനയും ഇഴചേര്‍ത്ത ഈ
വായനാപാഠ്യപദ്ധതിയില്‍
കുട്ടികളുടെ രചനകള്‍
പ്രയോജനപ്പെടുത്തുന്നു.
ഒന്നിലേറെ
കവിതകള്‍ പരിചയപ്പെടുന്നു.
കാവ്യ ചര്‍ച്ചയും
നടക്കുന്നു.
- പാഠപുസ്തകങ്ങളില്‍
കവിത കാവ്യസ്വാദനത്തിനല്ല
പരിചയപ്പെടുത്തുന്നത്.
പഠിപ്പിക്കലാണ്.
കവിത
പഠിപ്പിക്കാതിരിക്കാന്‍
അധ്യാപകര്‍ തയ്യാറാകണം.
ഈ മോഡ്യൂള്‍
നിങ്ങളോട് അങ്ങനെ ആവശ്യപ്പെടുന്നില്ലേ?
- കവിതകളുടെ
സമൃദ്ധമായ ശേഖരമില്ലാത്ത
അധ്യാപകര്‍ മലയാളം പഠിപ്പിക്കുമ്പോള്‍
അവര്‍ അധ്യാപകസഹായിയുടെ
വിനിമയക്കാരായി ചുരുങ്ങിപ്പോകും.
മലയാളം മാഷ്,
ടീച്ചര്‍
വളരണം മലയളത്തില്‍.
- വ്യാഖ്യാനിക്കാനുളള
കഴിവാണ് വളര്‍ത്തേണ്ടത്.
ഒരു കവിതയില്‍
നിന്നും ക്ലാസിലെ ഓരോരുത്തരും
ഓരോരോ കവിത കണ്ടെത്തുന്ന
പ്രക്രിയ ക്ലാസില്‍ നടക്കുന്നുണ്ടോ?
രാജന്‍മാഷ്
2014 മുതല്‍
വായനാപാഠ്യപദ്ധതി സ്കൂളില്‍
നടത്തുന്നു. പാലക്കാട്
ജില്ലയ്കാകെ മാതൃകയാക്കാന്‍
ഇത് വഴിയൊരുക്കി.
(തുടരും)