ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 1, 2016

ജ്യോതി ടീച്ചറുടെ ക്ലാസ് ഒന്നാം ക്ലാസ് തന്നെ

അധ്യാപിക ഗവേഷകയാണ്. ഗവേഷണമാകട്ടെ അക്കാദമിക മികവിനു വേണ്ടിയും. സ്ഥിതിവിവരങ്ങളെ ക്രോഡീകരിച്ച് അതില്‍ നിന്നും പ്രവണതകള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തി കണ്ടെത്തലും നിര്‍ദേശങ്ങളും അവതരിപ്പിക്കുകയാണല്ലോ ഗവേഷകരും ചെയ്യുന്നത്? അതിന്റെ ക്ലാസ്റൂം രൂപമാണ് ജ്യോതി ടീച്ചര്‍ വികസിപ്പിച്ചത്
ഗുണാത്മകവും ഗണാത്മകവുമായ അപഗ്രഥനം.

വിശകലനം
  • മണവും മധുരവും എന്ന പാഠം പൂര്‍ത്തിയാകാതിരുന്നത് മലയാളത്തില്‍ പ്രശ്നം സൃഷ്ടിച്ചു
  • നിറം നല്‍കാം, പാട്ടുണ്ടാക്കാം എന്നീ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടായി
  • കസേരക്കാലുകള്‍ കുട്ടികള്‍ക്ക് എണ്ണാന്‍ പ്രയാസം നേരിട്ടു.
  • ആകെ 36 കുട്ടികള്‍
  • വിവരണമെഴുതുന്നതില്‍ 50% A ഗ്രേഡുകാരുണ്ട് (B -21%)
  • വരികള്‍ ചേര്‍ക്കുന്നതില്‍ 66% A‌ ( B1-7%)
  • ചിത്രം വരയ്കാം എഴുതാം 56% A ( B-19%)
  • കഥയും ചിത്രവും 81% A ( B -6%)
  • എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിക്കുകയാണെങ്കില്‍ പകുതിയിലധികം കുട്ടികള്‍ ഉയര്‍ന്ന ഗ്രേഡുകാരാണ്
  • ലഘുവാക്യങ്ങളില്‍ വിവരണം നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികള്‍ ക്ലാസിലുണ്ട്. പുതിയ പദങ്ങള്‍ ചേര്‍ത്ത് കവതാപൂരണം നടത്താനും കഴിയുന്നുണ്ട്.
  • എന്നാല്‍ വിവരണത്തില്‍ 19% കുട്ടികള്‍ ഡി ഗ്രേഡിലുണ്ട്.
  • കസേരകളുടെ എണ്ണം, എണ്ണം നോക്കി നിറം നല്‍കാം, വിജയി ആര് എന്നീ മൂന്നു പ്രവര്‍ത്തനങ്ങളായിരുന്നു
  • ഇവയില്‍ എ ഗ്രേഡുകാര്‍ യഥാക്രമം 91,81,69% വീതം
  • മൂന്നാം പ്രവര്‍ത്തനത്തില്‍ 11% C, 3% D ഗ്രേഡിലുണ്ട്
  • പരിസരപഠനത്തില്‍ മൂന്നു പ്രവര്‍ത്തനങ്ങള്‍- എ ഗ്രേഡുകാര്‍ യഥാക്രമം 100, 97,91 % വീതമാണ്
  • മികച്ച പ്രകടനം പരിസരപഠനത്തിലാണ്
  • ഇംഗ്ലീഷ് എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിക്കുകയാണെങ്കില്‍ 81 മുതല്‍ 88 ശതമാനം വരെ എ ഗ്രേഡുകാരുണ്ട്
  • ഡി ഗ്രേഡുകാരില്ല
  • ഒന്നാം ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുളളത്
മികവുകളും പരിമിതികളും
  • പരിസരപഠനത്തിലും ഇംഗ്ലീഷിലും മികച്ച നിലവാരം
  • ഒന്നാം ടേം കഴിഞ്ഞപ്പോഴേക്കും പകുതിപ്പേര്‍ക്ക് ലഘുവാക്യങ്ങളില്‍ വിവരണമെഴുാതാനായി.
  • എന്നാല്‍ മലയാളത്തില്‍ പകുതിയോളം പേര്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
  • പദങ്ങള്‍ എഴുതുന്നതിനപ്പുറം ലഘു വാക്യങ്ങളിലൂടെ ആശയം പ്രകാശിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് കഴിയുന്നില്ല
  • അക്ഷരത്തിട്ടമില്ലാത്ത കുട്ടികളുണ്ട്
പരിഹാര പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാകാം?
  • ഏതൊരു കാര്യവും (വസ്തു, കഥാപാത്രം, സംഭവം, അനുഭവം) ചര്‍ച്ച ചെയ്യുമ്പോള്‍ അവയെക്കുറിച്ച് ലഘു വാക്യങ്ങള്‍ പങ്കാളിത്ത രീതിയില്‍ എഴുതിക്കണം ( ഉദാ- തത്ത, പച്ചത്തത്ത, മരത്തില്‍ തത്ത, പറക്കുന്ന തത്ത, തത്ത പാടും )
  • വിശകലനാത്മക ചോദ്യത്തിലൂടെ വാക്യങ്ങള്‍ വികസിപ്പിക്കും ( തത്ത എവിടെയാണ്? എന്തു നിറമാണ്?)
  • ചിത്രങ്ങള്‍ക്ക് ചെറുവാക്യ അടിക്കുറിപ്പ് എഴുതിക്കും
  • കേട്ട കഥകളിലെ ഇഷ്ടപ്പെട്ട ഭാഗത്തിന്‍റെ ചിത്രം വരച്ച് ചെറു വാക്യം എഴുതിക്കും
  • ഒറ്റപ്പെട്ട പദങ്ങള്‍ എഴുതിക്കില്ല. പദസൂര്യനില്‍ നിന്നും വിവരണം
  • ചിത്രീകരണസഹിതമുളള എഴുത്തിനെ പ്രോത്സാഹിപ്പിക്കും
  • ടീച്ചര്‍ വെര്‍ഷന്‍ ചിത്രസഹിതമാിരിക്കും
  • വായനാകാര്‍ഡുകള്‍ പ്രയോജനപ്പെടുത്തും
  • നിര്‍മിക്കും
  • ചെറിയ കഥാപുസ്തകങ്ങളും കവിതാപുസ്തകങ്ങളും വീട്ടിലേക്ക് കൊടുത്തുവിടും
  • അതിലെ ഇഷ്ടപ്പെട്ടവ പകര്‍ത്തി എഴുതി പടം വരച്ച് വരണം
  • രക്ഷിതാക്കളുടെ സഹായത്തോടെ ഡയറി എഴുത്ത് ആരംഭിക്കും
  • തിട്ടമില്ലാത്ത അക്ഷരങ്ങള്‍ക്ക് ഊന്നല്‍ ലഭിക്കുന്ന ചെറുപാഠങ്ങള്‍ നിര്‍മിച്ച് പരിചയപ്പെടുത്തും ( കഥ, പാട്ട്) അവ എഴുതിക്കും, ബോര്‍ഡെഴുത്ത് നടത്തും. ഒത്തുനോക്കലും തിരുത്തിയെഴുത്തും അനുവദിക്കും.
  • ( ഉദാ- വൃ- പൂച്ച നല്ല പൂച്ച, വൃത്തിയുളള പൂച്ച, പാലുവെച്ച പാത്രം വൃത്തിയാക്കി വെച്ചു)
  • ഈ അക്ഷരങ്ങള്‍ പ്രധാന കഥാപാത്രങ്ങളിലോ ക്രിയാപദങ്ങളിലോ വരുന്ന ചെറിയതും ആകര്‍ഷകവുമായ കഥകള്‍ കേള്‍പ്പിച്ച ശേഷം ചീത്രീകരണസഹിതം എഴുതിക്കും (ഉദാ - /ക്ഷ- വിഷു പക്ഷിയുടെ കഥ – കഥയില്‍ വിഷമം സന്തേഷം ക്ഷീണം ഭക്ഷണം വൃക്ഷം എന്നീ പദങ്ങള്‍ പ്രാധാന്യം ലഭിക്കുവിധം വരണം )- (തയ്യാറാക്കാമോ?)





പരീക്ഷാനന്തര ഗുണനിലവാരപരിശോധനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്ന അധ്യാപകര്‍ മാതൃകകള്‍ സൃഷ്ടിക്കും
ഇത്തരം അനുഭവങ്ങള്‍ ഈ ക്ലസ്റ്ററില്‍ പങ്കെടുമല്ലോ?

7 comments:

Rajeeve Chelanat said...

ഇങ്ങനെയുള്ള അദ്ധ്യാപകർക്ക് വംശനാശം വരരുതേ എന്ന് ആശംസിക്കുക മാത്രം ചെയ്യുന്നു.

Ram mohandas Karuthedath Malappuram said...

Ithratum gahanamaya oru thesis thayyarakkiya Jyoti teacher madam or double Ph.D thanne arhikkunnu. Oxford University oru fellowshippum nalkan ella sadhyathayum kannunnu. Oru Guinness book awardinum scope undallo.

Unknown said...

Ithupolulla adhyapakar ippozhum und nu ariyunnathanu vidhyabhyasam nasichittilla ennullathinu thelivu. You are great teacher..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
naveen sudhish said...

ടീച്ചറിന്റെ ആത്മാർഥമായ കഠിന പരിശ്രമം തീർച്ചയായും ശ്ലാഘനീയം തന്നെ ആണ് പക്ഷേ എനിക്ക് തോന്നുത് ഇതിലെ പലപ്രവർത്തികളും അതിയന്ത്രവത്കരിക്കണ്ട സമയം അതിക്രമിച്ചു എന്നാണ് .CCE യിൽ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള അതിയന്ത്രവത്കരണത്തിനു വളരെ വലിയ സാധ്യതകളാണുള്ളത് .പ്രയോഗികകമായാൽ അദ്ധ്യാപകരുടെ യാന്ത്രികമായ പ്രവർത്തനങ്ങളെ മിക്കവാറും കുറയ്ക്കുവാൻ കഴിയുകയും , ആ സമയലാഭം സർഗാത്മകമായ പ്രവർത്തനത്തിലേക്ക് വേണ്ടി ചിലവഴിക്കാനും കഴിയും.സർഗാത്മകത വേൾഡ് ബാങ്കിന് ഇഷ്ടമല്ലെങ്കിൽ പോലും :) !

sa said...

ജ്യോതിടീച്ചറുടെ വിശകലനം ആഴത്തിലുള്ളതാണ്.ഈ അധ്യാപികക്ക് ഗവേഷകയുടെ റോളില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.എന്നാല്‍ ടേം അവസാന മൂല്യനിര്‍ണയത്തില്‍ ഊന്നിക്കൊണ്ടുമാത്രം പൂര്‍ത്തിയാക്കേണ്ട ഒന്നാണോ ഈ നിലവാര വിശകലനം.നിരന്തര വിലയിരുത്തല്‍ (തത്സമയ വിലയിരുത്തലും ഫീഡ്ബാക്ക നല്‍കലും)പ്രധാനമാണ് എന്ന ബോധ്യം നല്‍കിയ കേരളത്തിലെ അധ്യാപകസമൂഹത്തോട് ടേം വിലയിരുത്തലിന്റെ മുകളില്‍ നിങ്ങള്‍ ഇത്രമാത്രം അന്വേഷണത്തിന് മുതിരണം എന്ന് പറയുന്നതിന്റെ യുക്തി എന്താണ് സാര്‍?
പഠനപ്രവര്‍ത്തനം ഒരുക്കുന്ന അധ്യാപിക തയ്യാറാക്കുന്ന മൂല്യനിര്‍ണയ ടൂളാണ് മെച്ചമെന്ന് അറിയാമെന്നിരിക്കെ വേണ്ടത്ര ശ്രദ്ധചെലുത്താതെ ,പഠനനേട്ടങ്ങളെ പോലും കൃത്യമായി വ്യാഖ്യാനിക്കാതെ തയ്യാറാക്കിയ ഇത്രയും അബന്ധജഡിലയായ (ഒന്ന്,മൂന്ന് ക്ലാസില്‍ പ്രത്യകിച്ചും) ടൂള്‍ ഉപയോഗിച്ച് വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടി വന്നവരാണ് നമ്മള്‍...ആ ടൂളിനെയും,ഫലവിശകലനത്തെയും ഊന്നിയാണോ കേരളസമൂഹത്തോട് സാര്‍ വിശകലനപ്രക്രിയയെ കുറിച്ച് ഇത്രയു ആധികാരികമായി സംസാരിക്കേണ്ടത്?
വിലയിരുത്തല്‍ പ്രക്രിയയുടെ മുകളില്‍ മെച്ചപ്പെട്ടരീതിയില്‍ ഇടപെട്ട് ഇന്ന് മുന്നോട്ടു വെച്ചിരിക്കുന്ന പ്രക്രിയാ വിലയിരുത്തല്‍,പോര്‍ട്ഫോളിയോ വിലയിരുത്തല്‍,യൂണിറ്റ് തല അസസ്മെന്റ് എന്നിവ ട്രാക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കൂ സാര്‍..അതില്‍ ആവശ്യമായ പിന്തുണയും പുതിയ അന്വേഷണങ്ങളും നടത്തൂ...അതല്ലാതെ അര്‍ധവാര്‍ഛിക മൂല്യനിര്‍ണയത്തിന്റെ ടുളിന്റെ മുകളിലും ഈ സാഹസത്തിമന് മുതിരരുതേ.....പൊതു സമ്മര്‍ദ്ദത്തിന് വഴങ്ങിചെയ്യേണ്ടി വന്നാല്‍ തന്നെ വിലയിരുത്തല്‍ സൂചകങ്ങള്‍ തയ്യാറാക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്ക് നല്‍കൂ..........
വിലയിരുത്തല്‍ = ടേം വിലയിരത്തല്‍......എന്ന് എല്ലാവരും ചേര്‍ന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു....ഇനിയെന്ത്?..കാത്തിരുന്ന് കാണാം അല്ലേ സാര്‍..............