ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, March 11, 2017

മികവ് പ്രബന്ധങ്ങള്‍ തയ്യാറാക്കുമ്പോള്‍..


ഈ വര്‍ഷം സര്‍വശിക്ഷാ അഭിയാന്‍ മികവ് നടത്തുന്നുണ്ട്. അതു സംബന്ധിച്ച അറിയിപ്പ് ജില്ലകളിലേക്ക് പോയിട്ടുണ്ട്. മികവ് പ്രബന്ധങ്ങള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ ഇവടെ അത് സംബന്ധിച്ച ചില വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.( സംസ്ഥാന ജില്ലാ തല മികവു സെമിനാറുകള്‍ക്ക് ബാധകമായവ)
1. ഒരു വിദ്യാലയത്തിന് എത്ര പ്രബന്ധങ്ങള്‍ വരെ ആകാം? 
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ മികവ് വ്യാപനസാധ്യാതയുളളവ മാത്രമേ സംസ്ഥാനതലത്തില്‍ പരിഗണിക്കൂ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരാനും ദിശാബോധം നല്‍കാനും പര്യാപ്തമായവ തെരഞ്ഞെടുക്കും. മുന്‍വര്‍ഷങ്ങളില്‍ ഒരു വിദ്യാലയത്തിന് ഒരു പ്രബന്ധമേ സാധ്യമായിരുന്നുളളൂ. ഇത്തവണ എത്ര പ്രബന്ധങ്ങള്‍ വേണമെങ്കിലും ആകാം. ഇനം തിരിച്ച് വേണം. എല്ലാം കൂടി പറയരുത്. ചിലര്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രബന്ധമായി അയക്കും. അതൊന്നും പാടില്ല.
വിദ്യാലയത്തിനു മാത്രമല്ല. വ്യക്തികള്‍, ഗ്രൂപ്പുകള്‍, അക്കാദമിക സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രബന്ധങ്ങള്‍ അയക്കാന്‍ കഴിയും
2. ഒരു ജില്ലയില്‍ നിന്നും എത്ര പ്രബന്ധങ്ങള്‍ എന്നതിനു പരിധിയുണ്ടോ? 
ഇല്ല. ഇത്തവണ ജില്ലാ ക്വോട്ട ഇല്ല. മികവിനാണ് പ്രാധാന്യം . അതിനാല്‍ ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ എന്ന രീതിയില്‍ പരിമിതപ്പെടുത്തില്ല. എന്നു വെച്ച അയക്കുന്നതെല്ലാം പരിഗണിക്കണമെന്നില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരാനും ദിശാബോധം നല്‍കാനും പര്യാപ്തമായവ എന്നത് ഇവിടെയും ബാധകം. വേണ്ടത്ര നിലവാരമില്ലെങ്കില്‍ ചില ജില്ലകളില്‍ നിന്നും ഒന്നും പരിഗണിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. 
3. പ്രബന്ധത്തിനാധാരമാക്കുന്ന മികവ് ഏതു വര്‍ഷത്തെയാകണം? 
മുന്‍വര്‍ഷത്തെ മികവില്‍ അവതരിപ്പിച്ചവ പരിഗണിക്കില്ല. അതു ഡോക്യുമെന്‍റ് ചെയ്തിട്ടുണ്ട്. കഴിവതും ഈ വര്‍ഷത്തെ സമര്‍പ്പിക്കുക 
4. പ്രബന്ധ സമര്‍പ്പണത്തിന്‍റെ കാലാവധി കഴിഞ്ഞോ? 
ജില്ലകളിലൂടെ പതിനെട്ടാം തീയതി വരെ പ്രബന്ധങ്ങള്‍ സംസ്ഥാനത്ത് സമര്‍പ്പിക്കാം.സംസ്ഥാനതലത്തില്‍ തെരഞ്ഞെടുപ്പ് പത്തൊന്‍പതാം തീയതിയാണ് നടക്കുക എന്നാണ് എസ് എസ് എ നല്‍കിയ അറിയിപ്പിലുളളത്. 
5.പ്രബന്ധങ്ങള്‍ എങ്ങനെയുളളതാകണം? 
മികവ് സെമിനാറിനു വേണ്ടി മികവ് പ്രവര്‍ത്തനം എന്ന രീതിയിലുളളവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ? അക്കാദമികമായി എന്തു നേട്ടം കുട്ടികള്‍ക്കും വിദ്യാലയത്തിനും ഉണ്ടായി എന്നു കൃത്യമായി പറയാനാകുമ്പോഴാണ് വ്യാപനത്തിന്റെ ചിന്തയുണ്ടാവുക. അപ്പോഴാണ് കേള്‍ക്കുന്നവര്‍ അത് കൊളളാമല്ലോ,നിലവാരം ഉയര്‍ത്തുമല്ലോ, ഏറ്റെടുത്താലെന്താ എന്നു ആലോചിക്കുക.
പ്രവര്‍ത്തന ലക്ഷ്യം, പ്രവര്‍ത്തന വിശദാംശങ്ങള്‍, പ്രവര്‍ത്തനനേട്ടം എന്നിവ നിര്‍ബന്ധമായും ഉണ്ടാകണം. നേട്ടം സൂചിപ്പിക്കുമ്പോള്‍ കൃത്യത വേണം. ബോധ്യപ്പെടും വിധം പറയണം. തെളിവുകളും മറ്റും അനുബന്ധമായി വെക്കണം. നൂതനത്വം ഉണ്ടാകണം. സര്‍വസാധാരണമായി ചെയ്യുന്നവ ( ഉദാ പച്ചക്കറികൃഷി) , മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചവ ( ഉദാ -കുട്ടികളുടെ ആകാശവാണി) തുടങ്ങിയവ വ്യത്യസ്തതയില്ലെങ്കില്‍ പ്രബന്ധമായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കും മുമ്പ് രണ്ടു വട്ടം ആലോചിക്കണം.
6.മികവിന് പരിഗണിക്കുന്ന മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ടോ?
ഉണ്ട്. ചുവടെ നല്‍കുന്നു. മറ്റിനങ്ങള്‍ എന്നതും ശ്രദ്ധിക്കുമല്ലോ.



വളരെ ഒരു ചെറിയ ഉദാഹരണം നോക്കാം.
വനവാസി ഊരുകളില്‍ പിടിഎ കമ്മറ്റി ( കോളനി പിടിഎ )
(വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ )

ലക്ഷ്യം
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മുഴുവന്‍ സ്‌കൂളില്‍ എത്തിക്കാനും, കൊഴിഞ്ഞു പോക്ക് തടയുന്നതിനും വേണ്ടിയാണ് കോളനി പിടി എ സംഘടിപ്പിച്ചത്
പ്രവര്‍ത്തനം.
പ്രദേശത്തെ എസ്ടി പ്രമോട്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു
സ്‌കൂളിലേക്ക് കുട്ടികള്‍ എത്തുന്ന 10 കോളനികളില്‍ ഏഴു ദിവസം കൊണ്ട് പിടിഎ കമ്മറ്റികള്‍ രൂപീകരിച്ചു
സ്‌കൂള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ പിടിഎ കമ്മറ്റി അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഊരു മൂപ്പന്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍, പോലീസ്, ടിഇഒ, പ്രമോട്ടര്‍മാര്‍, ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു
ഓരോ കോളനികളില്‍ നിന്നും സ്‌കൂളില്‍ സ്ഥിരമായി എത്തിച്ചേരാത്ത കുട്ടികളുടെ പട്ടിക കോളനി പിടിഎ കമ്മറ്റികള്‍ക്ക് കൈമാറി.
നേട്ടം.
കോളനി പിടിഎ രൂപീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ നേരത്തെ പഠനം നിര്‍ത്തിയ പകുതിയിലധികം കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തി
തുടര്‍പ്രവര്‍ത്തനം
കോളനി പിടിഎ ഭാരവാഹികള്‍ക്ക് ഏകദിന ശില്പശാല
കോളനികള്‍ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ രൂപം നല്‍കി
വിശകലനം
ബാക്കി കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുകയും പട്ടിക വര്‍ഗകുട്ടികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താനാവുകയും ചെയ്താല്‍ ഇത് ഗംഭീരമായ മാതൃകയാണ്.
എങ്കിലും ഈ കുറിപ്പ് സമഗ്രമാകണം അതിനായി എന്തെല്ലാം വേണ്ടിവരും
പട്ടിക ഒന്ന്
സ്കൂളിലെ ആകെ കുട്ടികള്‍ - കൊഴിഞ്ഞുു പോയവര്‍, സ്ഥിരമായി ക്ലാസിലെത്താത്തവര്‍  എണ്ണം. ശതമാനം
പട്ടിക രണ്ട്
കോളനിതിരിച്ച് കുട്ടികളുടെ എണ്ണം ക്ലാസ് അടിസ്ഥാനത്തില്‍.  കൊഴിഞ്ഞുപോയവരും തിരികെ സ്കൂളിലെത്തിയവരും എണ്ണം. ശതമാനം
പട്ടിക മൂന്ന്
കോളനി പിടി എ യോഗങ്ങളിലെ പങ്കാളിത്തം
പട്ടിക നാല്
കൊഴിഞ്ഞുപോക്കിനുളള കാരണങ്ങള്‍
പട്ടിക അഞ്ച്
പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം . ഇതരവിഭാഗങ്ങളുമായി താരതമ്യപഠനം വിഷയം , ക്ലാസ്,
 ഇങ്ങനെ സമഗ്രമാക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രബന്ധം ആധികാരികമാവുക.
( ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയതാണിത്. വാളാട് സ്കൂള്‍ തയ്യാറാക്കിയതല്ല)
സൈദ്ധാന്തികമായ വിവരണങ്ങള്‍ കഴിവതും ഒഴിവാക്കുക. പറയാനുളള  കാര്യങ്ങള്‍ ചുരുക്കി നേരെയങ്ങു പറയുക.  കാടുകയറരുത്.  പറയുന്ന  കാര്യങ്ങള്‍ വ്യക്തവും മറ്റുളളവരിലേക്ക് വേഗം വിനിമയം ചെയ്യുന്ന രീതിയില്‍ ക്രമീകരിച്ചതുമാകണം.
ശ്രദ്ധിക്കുക.
മികവ് സെമിനാറില്‍ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കില്ല. കാരണം മികവ് നന്മയാണ്. നന്മകള്‍ തമ്മില്‍ മത്സരിക്കേണ്ട. ഒന്നും രണ്ടും സ്ഥാനക്കാരുമില്ല. എല്ലാവരേയും മാനിക്കും
ചിന്തിക്കേണ്ടത്-
സെമിനാറിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ ഒരേ ഇനത്തില്‍ സമാനമായ ഒന്നിലധികം പ്രബന്ധങ്ങള്‍ വന്നാല്‍ ഒന്നു മാത്രമല്ലേ പരിഗണക്കാനാകൂ? സംഘാടനത്തിന്‍റെ പ്രായോഗികത കണക്കിലെടുത്ത് .

Monday, March 6, 2017

ബാലോത്സവം- വിദ്യാലയങ്ങളെ ടാലന്റ് ലാബുകളാക്കുന്നതിന്റെ തുടക്കം


ആലപ്പുഴ പ്രീതിക്കുളങ്ങര പഞ്ചായത്ത് എല്‍ പി സ്കൂള്‍ ചരിത്രമൂഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു
സംസ്ഥാനത്ത് ആദ്യമായി വിശാലമായ അക്കാദമിക ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബാലോത്സവത്തിന് തുടക്കമിവിടെ
ഓ തത്തിത്താരാ തിത്തോയ് തിത്തെയ് തകധികതോം
തുഴച്ചില്‍ വേഷത്തില്‍ അണിനിരന്ന് കുരുന്നുകള്‍ വഞ്ചിപ്പാട്ട് പാടിയാണ് മന്ത്രിമാരെ എതിരേറ്റത്
ആലപ്പുഴയുടെ ജലസമൃദ്ധിയില്‍ നിന്നും സമൂഹമനസ് രൂപപ്പെടുത്തിയ താളബോധം കഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു.അതത് പ്രദേശത്തിന്റെ സാംസ്കാരികമായ ഈടുവെയ്പുകളെ കുട്ടികള്‍ അറിയണം. ആസ്വദിക്കണം.
കുന്നോളം കുഞ്ഞിക്കാഴ്ചകള്‍
മന്ത്രിമാരെ തുടര്‍ന്ന് വരവേറ്റത് കുന്നോളം കുഞ്ഞിക്കാഴ്ചകള്‍
ചേര്‍ത്തല എസ് എന്‍ കോളജിലെ എന്‍ എസ് എസ് വിഭാഗം ഒരുക്കിയ ചിത്ര പ്രദര്‍ശനം
ചിത്രങ്ങള്‍ വരച്ചതാകട്ടെ പ്രീതിക്കുളങ്ങര വിദ്യാലയത്തിലെയടക്കം എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍.
കുഞ്ഞുകലാകാരന്മരുടെ വലിയ ചിത്രപ്രദ൪ശനം......
കുഞ്ഞിച്ചിത്രങ്ങൾ വരച്ച് ആദരണീയരായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവർ ചേർന്ന് കുന്നോളം കുഞ്ഞിക്കാഴ്ചകൾ ഉദ്ഘാടനം ചെയ്തു...
ബാലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് എൻ.എസ്.എസ്.കൂട്ടുകാരുടെ ഫ്ലാഷ് മോബ്......
ബാലോത്സവത്തിന്റെ സംഘാടത്തിൽ പങ്കെടുത്തു കൊണ്ട് ടീം എൻ.എസ്.എസ്...
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് എസ്.എൻ.കോളേജിന്റെ സ്നേഹ സമ്മാനം....സാർത്ഥകമായ ഒരു ദിനം....
കുന്നോളം സന്തോഷം .....
കുന്നോളം സ്നേഹം....
അതിശയിപ്പിക്കുന്ന ഈ ചിത്രങ്ങളെപ്പറ്റി പിന്നീട് വിദ്യാഭ്യാസ മന്ത്രി തന്‍റെ പ്രസംഗത്തില്‍ പരമാര്‍ശിക്കുകയുണ്ടായി. ഈ കോളേജ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കിയ കേരളത്തിലെ ആദ്യ കലാലയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സമീപത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്ന് മന്ത്രി സൂചിപ്പിച്ചു.
മാരാരിക്കുളം ബാലകൈരളി
മന്ത്രിമാര്‍ തുടര്‍ന്ന് ബാലകൈരളിക്കാര്‍ ഒരുക്കിയ പ്രദര്‍ശനമുറിയിലേക്ക് കടന്നു. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്‍റെ മാരാരിക്കുളം മാതൃക അവിടെ ദര്‍ശിക്കാനായി. സ്വന്തമായി കരിക്കുലം തയ്യാറാക്കി മാരാരിക്കുളം ബാലകൈരളി പലതുകൊണ്ടും ശ്രദ്ധേയമായതിനാലാണ് പത്തൊന്പത് വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ അതു പഠിക്കാനെത്തിയത് . തീം അടിസ്ഥാനത്തില്‍ എങ്ങനെ ആദ്യകാലശിശുവിദ്യാഭ്യാസം അവിടെ നല്‍കുന്നു എന്നതിന് തെളിവുകളും രേഖകളും സഹിതം ആ പ്രദര്‍ശനത്തില്‍ നിന്നും മനസിലാക്കാം
വളര്‍ച്ചയുടെ പടവുകള്‍ നിലവാരത്തിന്റെ തെളിവുകള്‍
അടുത്തത് പ്രീതിക്കുളങ്ങര സ്കൂളിന്‍റെ പ്രദര്‍ശനസ്റ്റാള്‍. വളര്‍ച്ചയുടെ പടവുകള്‍. മലയാളം മീഡിയത്തില്‍ തന്നെ ചുവടുറപ്പിച്ചു നില്‍ക്കാനുളള കാഴ്ചപ്പാട്, അഞ്ചുകുട്ടികളില്‍ നിന്നും മൂന്നു മലയാളം മീഡിയം ഡിവിഷിനിലേക്ക് കുതിച്ചു കയറിയ ചരിത്രം, ഓരോ ക്ലാസിലെയും കുട്ടികളുടെ ഉത്തരക്കടലാസുകള്‍, ഇംഗ്ലീഷിലും മലയാളത്തിലുമുളള രചനകള്‍. ഒന്നാം ക്ലാസുകാരും വിവരണവും സംഭാഷണവുമെല്ലാം എഴുതിയിട്ടുണ്ട്. ഒരേ പ്രവര്‍ത്തനത്തില്‍ പലകുട്ടികള്‍ എങ്ങനെ പ്രതികരിച്ചു എന്നതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വന്തം ചിന്ത, സ്വന്തം ആശയം, സ്വന്തം ഭാഷ എന്ന അടിക്കുറിപ്പോടെ. അതായത് ടീച്ചര്‍ പറഞ്ഞുകൊടുത്തു ബുക്കു നിറച്ചതല്ല. തന്നത്താന്‍ എഴുതി തെളിഞ്ഞതാണ്. ജനകീയരചനോത്സവത്തിന്‍റെ ജനകീയ വര്‍ണോത്സവത്തിന്‍റെ ശാസ്ത്ര പഠനത്തിന്‍റെ കാവ്യസല്ലാപത്തിന്‍റെ സ്കൂള്‍ നടത്തിയ സംസ്ഥാനതല ശില്പശാലകളുടെ പ്രതിമാസം പഠനനേട്ടങ്ങള്‍ അച്ചടിച്ച് രക്ഷിതാക്കള്‍ക്ക് നല്‍കി വിലയിരുത്താന്‍ അവസരമൊരുക്കുന്നതിന്‍റെ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചതിന്‍റെ ..... തെളിവുകള്‍, ഫോട്ടോകള്‍.... ഒരു വിദ്യാലയത്തിന്‍റെ അക്കാദമിക നിലവാരം എങ്ങനെ ഭംഗിയായി പ്രദര്‍ശിപ്പിക്കാം എന്നതിനു മാതൃക.
മാനസ കേരളത്തിലെ വേറിട്ട പ്രവര്‍ത്തനം
നാലാമത്തെ സ്റ്റാള്‍ മാനസയുടേത്. പഞ്ചായത്തിലെ പത്തു വിദ്യാലയങ്ങളിലെ പഠനപിന്നാക്കാവസ്ഥയുളള നാനൂറോളം കുട്ടികളെ പഠനമികവിലേക്ക് നയിച്ചതിന്റെ ദൃഷ്ടാന്തം. ( ബാലകൈരളിയില്‍ പഠിച്ച ഒരു കുട്ടിപോലും പഠനപിന്നാക്കാവസ്ഥയുളളവരുടെ കൂട്ടത്തിലില്ല എന്നത് ശ്രദ്ധിക്കണം)
മന്ത്രിമാരും മറ്റു വിശിഷ്ടാതിഥികളും വേദിയിലേക്ക് കയറി
അഞ്ഞൂറു പേരെയാണ് പ്രതീക്ഷിച്ചത്. പരിപാടി തുടങ്ങുമ്പോള്‍ രജിസ്ട്രേഷന്‍ ആയിരത്തി മുന്നൂറ്! പിന്നെയും വരികയാണ് ജനം. പന്തല്‍ കവിഞ്ഞ് സ്കൂള്‍ മുറ്റം കവിഞ്ഞ്...
ബാലോത്സവത്തിന്‍റെ പ്രചരണക്കമ്മറ്റിക്ക് ആഹ്ലാദിക്കാം. അഭിമാനിക്കാം.
ടാലന്‍റ് ലാബ്' എല്ലാ സ്കൂളിലും.
കുട്ടികളുടെ സര്‍ഗശേഷി കണ്ടെത്താനുള്ള നിരീക്ഷണ- പരീക്ഷണ ശാലകളാക്കി സ്കൂളുകളെ മാറ്റുന്ന 'ടാലന്‍റ് ലാബ്' എല്ലാ സ്കൂളിലും പരിചയപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്തി ഫലം കണ്ടെത്തുന്നതുപോലെ കുട്ടികളുടെ കഴിവുകള്‍ നിരീക്ഷണങ്ങളിലൂടെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തുകയും പിന്നീട് ആ പ്രതിഭാശേഷികള്‍ വികസിപ്പിക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുക എന്ന ദൗത്യമാണ് ടാലന്‍റ് ലാബ് എന്ന ആശയം നിര്‍ദേശിക്കുന്നത് പുതിയ തലമുറ പൊതുവിദ്യാലയങ്ങളിലൂടെ വളര്‍ന്നുവരണം. ഇതിനാണ് പ്രീപ്രൈമറി കുട്ടികളെ സ്കൂളുകളുമായി ബന്ധപ്പെടുത്തുന്ന ബാലോത്സവം സംഘടിപ്പിക്കുന്നത്. ഒരു കുട്ടിയുടെ സമഗ്രവളര്‍ച്ച സാധ്യമാകണമെങ്കില്‍ പൊതുവിദ്യാലയത്തില്‍ ചേരണം. ഇത്തരം വിദ്യാലയത്തിലൂടെ വളര്‍ന്നുവരുന്നവര്‍ സമൂഹത്തിന്‍റെ ഉയര്‍ന്നതലങ്ങളില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കുന്ന ബാലോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർ വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യസമന്ത്രി. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി.
ഉദ്ഘാടന സമ്മേളനത്തില്‍ വെച്ചാണ് മലയാളം മീഡിയം കുട്ടികള്‍ കഥകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന്‍റെ അച്ചടിച്ച വായനാകാര്‍ഡുകള്‍ പ്രകാശനം ചെയ്തത്.
പ്രീതിക്കുളങ്ങരയിലെ ലിറ്റിൽ സ്റ്റോറി റൈറ്റേഴ്സ് 
കലവൂർ പ്രീതിക്കുളങ്ങര എൽ പി സ്കൂളിലെ കുട്ടികൾ ഇംഗ്ലീഷിൽ വായനാ സാമഗ്രികൾ തയ്യാറാക്കി കേരളത്തിനു മാതൃക കാട്ടുന്നു -
ഇംഗ്ലീഷിൽ വായനാ സാമഗികൾ ആവശ്യത്തിനില്ല എന്ന പരിമതിക്ക് പരിഹാരമാണ്  കുട്ടികൾ കണ്ടെത്തിയത്.
അമ്മമാരും അധ്യാപകരും ജനകീയ ര ച നോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ കഥകളാണ് കുട്ടികൾ ഇംഗ്ലീഷിലേക്ക് മാറ്റിയത് . മൂന്നാം ക്ലാസിലെ ലിഡാ ലുവീസി, ആൻ ബിയ ഗ്രേ സ് , ആതിര മോഹൻ , അമർനാഥ് , രണ്ടാം ക്ലാസുകാരായ ആവണി , സയന, നാലാം ക്ലാസിലെ ലെവിൻ . അഞ്ജു ,കൃഷ്ണ പ്രിയ എന്നിവരാണ് സ്കൂളിലെ കൂട്ടുകാർക്ക വേണ്ടി ഈ ദൗത്യം ഏറ്റെടുത്തത് - ആദ്യം മലയാള കഥ വായിക്കും . അതിലെ പ്രധാന പദങ്ങൾ ഇംഗ്ലീഷിൽ ലിസ്റ്റ് ചെയ്യും .ഇഗ്ലീഷിൽ അറിയാത്ത മലയാളപദങ്ങൾക്ക് പറ്റിയ വാക്കുകൾ കണ്ടെത്തും
.പിന്നെ കഥയിലെ ആശയമുൾക്കൊണ്ട് രചന നടത്തും
പദാനുപദ വിവർത്തനമല്ല യിത്. പരിഭാഷയുടെ ബോധന പ്രക്രിയ മലപ്പുറം ഡയറ്റിലെ നിഷ , സംസ്ഥാന റിസോഴ്സ്സി പേഴ്സൺ സായ ദ്ധിഖ് (തൃശൂർ), ഷുക്കൂർ ( ആലപ്പുഴ), ഷൈനി ( ഹരിപ്പാട്) , സജിത് (കോഴിക്കോട്) എന്നിവരാണ് വികസിപ്പിച്ചത്.
കട്ടികളുടെ രചനാശേഷി വികസിപ്പിക്കുന്നതിനുള്ള നൂതന തന്ത്രമെന്ന നിലയിൽ കട്ടികൾ നിർമ്മിക്കുന്ന ഇംഗ്ലീഷ് വായനാ കാർഡുകൾക്ക് വലിയ സാധ്യതയാണുള്ളത്.
ലിറ്റിൽ സ്റ്റോറി റൈറ്റേഴ്സ്  എന്ന ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായ വായനാ സാമഗ്രികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു
 ലിറ്റിൽ സ്റ്റോറി റൈറ്റേഴ്സ് എന്ന ഈ പരിപാടി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതിനും അധ്യാപക പരിശീലനത്തിൽ ചർച്ച ചെയ്യുന്നതിനും സർവശിക്ഷാ അഭിയാൻ ആലോചിക്കുന്നുണ്ട്
പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഈ സംരംഭം എന്ന് പി.ടി എ പ്രസിഡന്റ് മോഹൻ ദാസ് വിവി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിലായിരുന്നു സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ സമഗ്ര ശേഷീ വികസന രേഖയുടെ ( പഠനനേട്ടങ്ങളും അവയുടെ വ്യാഖ്യാനവും) സംസ്ഥാനതല പ്രകാശനം നടന്നത്.
തലമുറകള്‍,പ്രതിഭകള്‍, ഒരേ വേദിയില്‍
തുടര്‍ന്ന് കുട്ടികള്‍ വേദി കയ്യടക്കി
ആദ്യം അംഗണവാടിക്കാര്‍ ( ഏത് ക്രമത്തില്‍ അവതരിപ്പിക്കണമെന്നു തീരുമാനിച്ചിരുന്നു. ഒരു സ്ഥാപനത്തിന് ഒരു ഇനം. ഒരു അവതരണത്തിന് അഞ്ചു മിനിറ്റ്.) പന്ത്രണ്ട് മണിവരെ അതു സദസ്സിനെ പിടിച്ചിരുത്തി
പിന്നീട് ബാല കൈരളിക്കുട്ടികള്‍
അവരും തിളങ്ങി. വിവിധ തീമുകള്‍. പരസ്പരം കോര്‍ത്തിണക്കി അവതരണം. എല്ലാ തീമുകളും എല്ലാ പഠനതന്ത്രങ്ങളും വേദിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. മത്സരസ്വഭാവമില്ല. കുട്ടികള്‍ക്ക് കണ്‍സദ്യ. അഞ്ഞൂറു പേര്‍ക്കും ഉപഹാരങ്ങള്‍ പഞ്ചായത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്
ഉച്ചഭക്ഷണം അഞ്ഞൂറുപേര്‍ക്കാണ് ഏര്‍പ്പാടാക്കിയത് . ഇപ്പോള്‍ത്തന്നെ ആയിരത്തിലധികം പേരുണ്ട്. അടുത്തുളള വീടുകളില്‍ അവതരണത്തിനുളള മേക്കപ്പ് നടക്കുകയാണ്. ഓരോരോ സംഘമായി രാജാവും രജ്ഞിയും മയിലും പൂവുമെല്ലാമായി മാറിയ കരുന്നുകള്‍ ആനയിക്കപ്പെടുകയാണ്. ഭക്ഷണക്കമ്മറ്റി പതറിയില്ല. അരി രണ്ടാമതും വെക്കാനും വേവിക്കാനും തീരുമാനം. എല്ലാവര്‍ക്കും ഊണ്. പരിപാടി മുറിയാതെ തുടരുന്നു. ഭക്ഷണശാലയില്‍ ആളുകള്‍ വന്നു കഴിക്കുന്നു. ഒരു തടസ്സവും ഭക്ഷണ വിതരണത്തിനോ പരിപാടികള്‍ക്കോ ഇല്ല
രണ്ടുമണിക്ക് പ്രീതിക്കുളങ്ങര സ്കൂളിലെ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമായി കര്‍ട്ടന്‍ ഉയര്‍ന്നു
പ്രീപ്രൈമറികളിലെ കുട്ടികള്‍ അതാസ്വദിച്ചു
അവരുടെ രക്ഷിതാക്കള്‍ കണ്ടു. തിരിച്ചറിഞ്ഞു. പൊതുവിദ്യാലയത്തിന്‍റെ നിലവാരം.
മൈക്ക് കിട്ടിയ കുട്ടികള്‍ ആയിരങ്ങളെ സാക്ഷിയാക്കി പ്രീതിക്കുളങ്ങര സ്കൂളിന്‍റെ അഭിമാനപാത്രങ്ങളായി.
സമൂഹത്തിന്‍റെ ആദരം

അഞ്ചുമണിക്ക് പ്രതിഭകളെ ആദരിക്കല്‍
ആ വിദ്യാലയത്തെ അക്കാദമിക മികവിലേക്ക് ഉയര്‍ത്താന്‍ സഹായിച്ച ഷുക്കൂര്‍ ആലപ്പുഴ, അനൂപ് കല്ലത്ത് കാസര്‍കോട്, വി എസ് ബിന്ദു തിരുവനന്തപുരം, പ്രമോദ് അടുത്തില കാസര്‍കോ‍ട്, നിഷ പാലക്കാട്, സണ്ണി കിടാരക്കുഴി - തിരുവനന്തപുരം
പിന്നെ ആ വിദ്യാലയത്തിന്‍റെ ചുമരുകള്‍ പഠനച്ചുമര്ർചിത്രങ്ങള്‍ കൊണ്ട് ധന്യമാക്കിയ എസ് എസ് എയുടെ വാഗ്ദാനങ്ങളായ ചിത്രകലാധ്യാപകരെയും എസ് എന്‍ കോളജിലെ എന്‍ എസ് എസ് വിഭാഗത്തെയും ആദരിച്ചു
കായികാധ്യാപകരാണ് ബാലോത്സവ വരവേല്‍ക്കല്‍ മുഹൂര്‍ത്തം ഗംഭീരമാക്കിയത്. അവരും ആദരിക്കപ്പെട്ടു
സ്കൂളിലെ അധ്യാപകരെ സമൂഹം സ്നേഹത്തോടെ ഹൃദയപൂര്‍വം ആദരിച്ചു
തുടര്‍ന്ന് അഞ്ഞുറ് കുട്ടികള്‍ക്കുളള ഉപഹാരങ്ങള്‍ വിതരണം ചെയ്തു
സമയം ആറുമണി
വേദിയിലേക്ക് എസ് എന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കയറി. അവരുടെ കലാവിസ്മയം
ഓരോ വാര്‍ഡിനുമായിരുന്നു കലാപ്രകടനത്തിനുളള ഊഴം. വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ബാലകൈരളി പ്രവര്‍ത്തകര്‍ എന്നിവരും സര്‍ഗശേഷികള്‍ പങ്കുവെച്ചു
പല തലമുറകള്‍ ഒരു ദിനം സര്‍ഗശേഷികള്‍ പങ്കുവെച്ചതിലൂടെ സ്കൂള്‍ നാടിന്റെ ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു
പൊതുവിദ്യാലയത്തെ സംരക്ഷിക്കാനുളള അതിമഹത്തായ പ്രവര്‍ത്തനത്തിന്‍റെ പ്രായോഗിക രൂപങ്ങള്‍ ഇവിടെ ഇതുപോലെ ഇവിടെ കസിപ്പിക്കുകയാണ്.
ഇനി സ്വാഗത സംഘം പിരിച്ചുവിടണോ നിലനിറുത്തണോ?
എല്ലാ സബ് കമ്മറ്റികളും പ്രവര്‍ത്തനമികവില്‍ പരസ്പരം മത്സരിച്ചതുപോലെ
അതിനാല്‍ പ്രിയ സ്വാഗതസംഘമേ നിങ്ങള്‍ വിദ്യാലയ വികസനസമിതിയുടെ ഭാഗമാകൂ. ഭക്ഷണകമ്മറ്റി പോഷകാഹാര വിതരണസബ് കമ്മറ്റിയായി തുടരൂ. അക്കാദമിക കമ്മറ്റി അക്കാദമിക കലണ്ടറും പ്രവര്‍ത്തന പരിപാടികളുമായി വിദ്യാലയത്തെ പിന്തുണയ്കൂ. പ്രോഗ്രാം കമ്മറ്റി ജനകീയമായ വിദ്യാലയപിന്തുണാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യൂ. സാമ്പത്തിക കമ്മറ്റി വിഭവസമാഹരണ സമിതിയാകൂ. പ്രചരണക്കമ്മറ്റി ഡോക്യുമെന്റേഷന്‍ , പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കൂ
ജനറല്‍ കണ്‍വീനര്‍ ബി പി ഒ ഹരികുമാറാണ്. ദിശോബാധവും ബി ആര്‍ സിയുടെ വിഭവ പിന്തുണയും നല്‍കൂ
അങ്ങനെ ആദ്യമായി കേരളത്തിലെ ഒരു വിദ്യാലയം അതിന്‍റെ സ്വാഗത സംഘത്തെ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തന ഗാത്രത്തിലേക്ക് സമന്വയിപ്പിച്ചതിന്‍റെ ഖ്യാതിയും നിങ്ങള്‍ക്ക് തന്നെയാകട്ടെ. എസ് എന്‍ കോളേജുകാരും വിദ്യാലയ വികസനസമിതിയില്‍ അംഗമാകണം