ആലപ്പുഴ
പ്രീതിക്കുളങ്ങര പഞ്ചായത്ത്
എല്‍ പി സ്കൂള്‍ ചരിത്രമൂഹൂര്‍ത്തത്തിനു
സാക്ഷ്യം വഹിച്ചു
സംസ്ഥാനത്ത്
ആദ്യമായി വിശാലമായ അക്കാദമിക
ലക്ഷ്യത്തോടെ സംഘടിപ്പിച്ച
ബാലോത്സവത്തിന് തുടക്കമിവിടെ
ഓ
തത്തിത്താരാ തിത്തോയ് തിത്തെയ്
തകധികതോം
തുഴച്ചില്‍
വേഷത്തില്‍ അണിനിരന്ന്
കുരുന്നുകള്‍ വഞ്ചിപ്പാട്ട്
പാടിയാണ് മന്ത്രിമാരെ എതിരേറ്റത്
ആലപ്പുഴയുടെ
ജലസമൃദ്ധിയില്‍ നിന്നും
സമൂഹമനസ് രൂപപ്പെടുത്തിയ
താളബോധം കഞ്ഞുങ്ങള്‍
ഏറ്റുവാങ്ങിയിരിക്കുന്നു.അതത്
പ്രദേശത്തിന്റെ സാംസ്കാരികമായ
ഈടുവെയ്പുകളെ കുട്ടികള്‍
അറിയണം. ആസ്വദിക്കണം.
കുന്നോളം
കുഞ്ഞിക്കാഴ്ചകള്‍
മന്ത്രിമാരെ
തുടര്‍ന്ന് വരവേറ്റത് കുന്നോളം
കുഞ്ഞിക്കാഴ്ചകള്‍
ചേര്‍ത്തല
എസ് എന്‍ കോളജിലെ എന്‍ എസ്
എസ് വിഭാഗം ഒരുക്കിയ ചിത്ര
പ്രദര്‍ശനം
ചിത്രങ്ങള്‍
വരച്ചതാകട്ടെ പ്രീതിക്കുളങ്ങര
വിദ്യാലയത്തിലെയടക്കം എല്‍
പി സ്കൂള്‍ വിദ്യാര്‍ഥികള്‍.
കുഞ്ഞുകലാകാരന്മരുടെ
വലിയ ചിത്രപ്രദ൪ശനം......
കുഞ്ഞിച്ചിത്രങ്ങൾ വരച്ച് ആദരണീയരായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവർ ചേർന്ന് കുന്നോളം കുഞ്ഞിക്കാഴ്ചകൾ ഉദ്ഘാടനം ചെയ്തു...
ബാലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് എൻ.എസ്.എസ്.കൂട്ടുകാരുടെ ഫ്ലാഷ് മോബ്......
ബാലോത്സവത്തിന്റെ സംഘാടത്തിൽ പങ്കെടുത്തു കൊണ്ട് ടീം എൻ.എസ്.എസ്...
കുഞ്ഞിച്ചിത്രങ്ങൾ വരച്ച് ആദരണീയരായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവർ ചേർന്ന് കുന്നോളം കുഞ്ഞിക്കാഴ്ചകൾ ഉദ്ഘാടനം ചെയ്തു...
ബാലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് എൻ.എസ്.എസ്.കൂട്ടുകാരുടെ ഫ്ലാഷ് മോബ്......
ബാലോത്സവത്തിന്റെ സംഘാടത്തിൽ പങ്കെടുത്തു കൊണ്ട് ടീം എൻ.എസ്.എസ്...
സംസ്ഥാന
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്
എസ്.എൻ.കോളേജിന്റെ
സ്നേഹ സമ്മാനം....സാർത്ഥകമായ
ഒരു ദിനം....
കുന്നോളം സന്തോഷം .....
കുന്നോളം സ്നേഹം....
അതിശയിപ്പിക്കുന്ന ഈ ചിത്രങ്ങളെപ്പറ്റി പിന്നീട് വിദ്യാഭ്യാസ മന്ത്രി തന്‍റെ പ്രസംഗത്തില്‍ പരമാര്‍ശിക്കുകയുണ്ടായി. ഈ കോളേജ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കിയ കേരളത്തിലെ ആദ്യ കലാലയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സമീപത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്ന് മന്ത്രി സൂചിപ്പിച്ചു.
കുന്നോളം സന്തോഷം .....
കുന്നോളം സ്നേഹം....
അതിശയിപ്പിക്കുന്ന ഈ ചിത്രങ്ങളെപ്പറ്റി പിന്നീട് വിദ്യാഭ്യാസ മന്ത്രി തന്‍റെ പ്രസംഗത്തില്‍ പരമാര്‍ശിക്കുകയുണ്ടായി. ഈ കോളേജ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കിയ കേരളത്തിലെ ആദ്യ കലാലയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് സമീപത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്ന് മന്ത്രി സൂചിപ്പിച്ചു.
മാരാരിക്കുളം
ബാലകൈരളി
മന്ത്രിമാര്‍
തുടര്‍ന്ന് ബാലകൈരളിക്കാര്‍
ഒരുക്കിയ പ്രദര്‍ശനമുറിയിലേക്ക്
കടന്നു. പ്രീപ്രൈമറി
വിദ്യാഭ്യാസത്തിന്‍റെ
മാരാരിക്കുളം മാതൃക അവിടെ
ദര്‍ശിക്കാനായി.
സ്വന്തമായി
കരിക്കുലം തയ്യാറാക്കി
മാരാരിക്കുളം ബാലകൈരളി
പലതുകൊണ്ടും ശ്രദ്ധേയമായതിനാലാണ്
പത്തൊന്പത് വിദേശരാജ്യങ്ങളില്‍
നിന്നും പ്രതിനിധികള്‍ അതു
പഠിക്കാനെത്തിയത് .
തീം
അടിസ്ഥാനത്തില്‍ എങ്ങനെ
ആദ്യകാലശിശുവിദ്യാഭ്യാസം
അവിടെ നല്‍കുന്നു എന്നതിന്
തെളിവുകളും രേഖകളും സഹിതം
ആ പ്രദര്‍ശനത്തില്‍ നിന്നും
മനസിലാക്കാം
വളര്‍ച്ചയുടെ
പടവുകള്‍ നിലവാരത്തിന്റെ
തെളിവുകള്‍
അടുത്തത്
പ്രീതിക്കുളങ്ങര സ്കൂളിന്‍റെ
പ്രദര്‍ശനസ്റ്റാള്‍.
വളര്‍ച്ചയുടെ
പടവുകള്‍. മലയാളം
മീഡിയത്തില്‍ തന്നെ ചുവടുറപ്പിച്ചു
നില്‍ക്കാനുളള കാഴ്ചപ്പാട്,
അഞ്ചുകുട്ടികളില്‍
നിന്നും മൂന്നു മലയാളം മീഡിയം
ഡിവിഷിനിലേക്ക് കുതിച്ചു
കയറിയ ചരിത്രം,
ഓരോ ക്ലാസിലെയും
കുട്ടികളുടെ ഉത്തരക്കടലാസുകള്‍,
ഇംഗ്ലീഷിലും
മലയാളത്തിലുമുളള രചനകള്‍.
ഒന്നാം
ക്ലാസുകാരും വിവരണവും
സംഭാഷണവുമെല്ലാം എഴുതിയിട്ടുണ്ട്.
ഒരേ
പ്രവര്‍ത്തനത്തില്‍ പലകുട്ടികള്‍
എങ്ങനെ പ്രതികരിച്ചു എന്നതും
പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സ്വന്തം
ചിന്ത, സ്വന്തം
ആശയം, സ്വന്തം
ഭാഷ എന്ന അടിക്കുറിപ്പോടെ.
അതായത്
ടീച്ചര്‍ പറഞ്ഞുകൊടുത്തു
ബുക്കു നിറച്ചതല്ല.
തന്നത്താന്‍
എഴുതി തെളിഞ്ഞതാണ്.
ജനകീയരചനോത്സവത്തിന്‍റെ
ജനകീയ വര്‍ണോത്സവത്തിന്‍റെ
ശാസ്ത്ര പഠനത്തിന്‍റെ
കാവ്യസല്ലാപത്തിന്‍റെ സ്കൂള്‍
നടത്തിയ സംസ്ഥാനതല ശില്പശാലകളുടെ
പ്രതിമാസം പഠനനേട്ടങ്ങള്‍
അച്ചടിച്ച് രക്ഷിതാക്കള്‍ക്ക്
നല്‍കി വിലയിരുത്താന്‍
അവസരമൊരുക്കുന്നതിന്‍റെ
വിവിധ മേഖലകളില്‍ നേട്ടം
കൈവരിച്ചതിന്‍റെ .....
തെളിവുകള്‍,
ഫോട്ടോകള്‍....
ഒരു
വിദ്യാലയത്തിന്‍റെ അക്കാദമിക
നിലവാരം എങ്ങനെ ഭംഗിയായി
പ്രദര്‍ശിപ്പിക്കാം എന്നതിനു
മാതൃക.
മാനസ
കേരളത്തിലെ വേറിട്ട പ്രവര്‍ത്തനം
നാലാമത്തെ
സ്റ്റാള്‍ മാനസയുടേത്.
പഞ്ചായത്തിലെ
പത്തു വിദ്യാലയങ്ങളിലെ
പഠനപിന്നാക്കാവസ്ഥയുളള
നാനൂറോളം കുട്ടികളെ പഠനമികവിലേക്ക്
നയിച്ചതിന്റെ ദൃഷ്ടാന്തം.
( ബാലകൈരളിയില്‍
പഠിച്ച ഒരു കുട്ടിപോലും
പഠനപിന്നാക്കാവസ്ഥയുളളവരുടെ
കൂട്ടത്തിലില്ല എന്നത്
ശ്രദ്ധിക്കണം)
മന്ത്രിമാരും
മറ്റു വിശിഷ്ടാതിഥികളും
വേദിയിലേക്ക് കയറി
അഞ്ഞൂറു
പേരെയാണ് പ്രതീക്ഷിച്ചത്.
പരിപാടി
തുടങ്ങുമ്പോള്‍ രജിസ്ട്രേഷന്‍
ആയിരത്തി മുന്നൂറ്!
പിന്നെയും
വരികയാണ് ജനം.
പന്തല്‍
കവിഞ്ഞ് സ്കൂള്‍ മുറ്റം
കവിഞ്ഞ്...
ബാലോത്സവത്തിന്‍റെ
പ്രചരണക്കമ്മറ്റിക്ക്
ആഹ്ലാദിക്കാം.
അഭിമാനിക്കാം.
ടാലന്‍റ്
ലാബ്' എല്ലാ
സ്കൂളിലും.
കുട്ടികളുടെ
സര്‍ഗശേഷി കണ്ടെത്താനുള്ള
നിരീക്ഷണ- പരീക്ഷണ
ശാലകളാക്കി സ്കൂളുകളെ മാറ്റുന്ന
'ടാലന്‍റ്
ലാബ്' എല്ലാ
സ്കൂളിലും പരിചയപ്പെടുത്തുമെന്ന്
മന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ
പരീക്ഷണങ്ങള്‍ നടത്തി ഫലം
കണ്ടെത്തുന്നതുപോലെ കുട്ടികളുടെ
കഴിവുകള്‍ നിരീക്ഷണങ്ങളിലൂടെ
പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ
കണ്ടെത്തുകയും പിന്നീട് ആ
പ്രതിഭാശേഷികള്‍ വികസിപ്പിക്കുന്നതിന്
അവസരം നല്‍കുകയും ചെയ്യുക
എന്ന ദൗത്യമാണ് ടാലന്‍റ്
ലാബ് എന്ന ആശയം നിര്‍ദേശിക്കുന്നത്
പുതിയ തലമുറ പൊതുവിദ്യാലയങ്ങളിലൂടെ
വളര്‍ന്നുവരണം.
ഇതിനാണ്
പ്രീപ്രൈമറി കുട്ടികളെ
സ്കൂളുകളുമായി ബന്ധപ്പെടുത്തുന്ന
ബാലോത്സവം സംഘടിപ്പിക്കുന്നത്.
ഒരു കുട്ടിയുടെ
സമഗ്രവളര്‍ച്ച സാധ്യമാകണമെങ്കില്‍
പൊതുവിദ്യാലയത്തില്‍ ചേരണം.
ഇത്തരം
വിദ്യാലയത്തിലൂടെ വളര്‍ന്നുവരുന്നവര്‍
സമൂഹത്തിന്‍റെ ഉയര്‍ന്നതലങ്ങളില്‍
എത്തുമെന്നും മന്ത്രി പറഞ്ഞു.
സർവശിക്ഷാ
അഭിയാന്റെ ആഭിമുഖ്യത്തിൽ
പൊതുവിദ്യാഭ്യാസ വകുപ്പ്
എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കുന്ന
ബാലോത്സവത്തിന്‍റെ സംസ്ഥാനതല
ഉദ്ഘാടനം ആലപ്പുഴയിൽ നിർ
വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു
വിദ്യാഭ്യസമന്ത്രി.
മന്ത്രി
ടി എം തോമസ് ഐസക് അധ്യക്ഷനായി.
ഉദ്ഘാടന
സമ്മേളനത്തില്‍ വെച്ചാണ്
മലയാളം മീഡിയം കുട്ടികള്‍
കഥകള്‍ ഇംഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയതിന്‍റെ
അച്ചടിച്ച വായനാകാര്‍ഡുകള്‍
പ്രകാശനം ചെയ്തത്.
പ്രീതിക്കുളങ്ങരയിലെ
ലിറ്റിൽ സ്റ്റോറി റൈറ്റേഴ്സ്
കലവൂർ
പ്രീതിക്കുളങ്ങര എൽ പി സ്കൂളിലെ
കുട്ടികൾ ഇംഗ്ലീഷിൽ വായനാ
സാമഗ്രികൾ തയ്യാറാക്കി
കേരളത്തിനു മാതൃക കാട്ടുന്നു
-
ഇംഗ്ലീഷിൽ
വായനാ സാമഗികൾ ആവശ്യത്തിനില്ല
എന്ന പരിമതിക്ക് പരിഹാരമാണ്
കുട്ടികൾ കണ്ടെത്തിയത്.
അമ്മമാരും
അധ്യാപകരും ജനകീയ ര ച നോത്സവത്തിന്റെ
ഭാഗമായി തയ്യാറാക്കിയ കഥകളാണ്
കുട്ടികൾ ഇംഗ്ലീഷിലേക്ക്
മാറ്റിയത് .
മൂന്നാം
ക്ലാസിലെ ലിഡാ ലുവീസി,
ആൻ ബിയ ഗ്രേ
സ് , ആതിര
മോഹൻ , അമർനാഥ്
, രണ്ടാം
ക്ലാസുകാരായ ആവണി ,
സയന,
നാലാം
ക്ലാസിലെ ലെവിൻ .
അഞ്ജു ,കൃഷ്ണ
പ്രിയ എന്നിവരാണ് സ്കൂളിലെ
കൂട്ടുകാർക്ക വേണ്ടി ഈ ദൗത്യം
ഏറ്റെടുത്തത് -
ആദ്യം മലയാള
കഥ വായിക്കും .
അതിലെ പ്രധാന
പദങ്ങൾ ഇംഗ്ലീഷിൽ ലിസ്റ്റ്
ചെയ്യും .ഇഗ്ലീഷിൽ
അറിയാത്ത മലയാളപദങ്ങൾക്ക്
പറ്റിയ വാക്കുകൾ കണ്ടെത്തും
.പിന്നെ
കഥയിലെ ആശയമുൾക്കൊണ്ട് രചന
നടത്തും
പദാനുപദ
വിവർത്തനമല്ല യിത്.
പരിഭാഷയുടെ
ബോധന പ്രക്രിയ മലപ്പുറം
ഡയറ്റിലെ നിഷ ,
സംസ്ഥാന
റിസോഴ്സ്സി പേഴ്സൺ സായ ദ്ധിഖ്
(തൃശൂർ),
ഷുക്കൂർ
( ആലപ്പുഴ),
ഷൈനി (
ഹരിപ്പാട്)
, സജിത്
(കോഴിക്കോട്)
എന്നിവരാണ്
വികസിപ്പിച്ചത്.
കട്ടികളുടെ
രചനാശേഷി വികസിപ്പിക്കുന്നതിനുള്ള
നൂതന തന്ത്രമെന്ന നിലയിൽ
കട്ടികൾ നിർമ്മിക്കുന്ന
ഇംഗ്ലീഷ് വായനാ കാർഡുകൾക്ക്
വലിയ സാധ്യതയാണുള്ളത്.
ലിറ്റിൽ
സ്റ്റോറി റൈറ്റേഴ്സ് എന്ന
ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായ
വായനാ സാമഗ്രികൾ വിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുടെ
സാന്നിധ്യത്തിൽ ആലപ്പുഴ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പ്രകാശനം ചെയ്തു
ലിറ്റിൽ
സ്റ്റോറി റൈറ്റേഴ്സ് എന്ന
ഈ പരിപാടി സംസ്ഥാന തലത്തിൽ
വ്യാപിപ്പിക്കുന്നതിനും
അധ്യാപക പരിശീലനത്തിൽ ചർച്ച
ചെയ്യുന്നതിനും സർവശിക്ഷാ
അഭിയാൻ ആലോചിക്കുന്നുണ്ട്
പൊതുവിദ്യാലയങ്ങളിലെ
മലയാളം മീഡിയം കുട്ടികളുടെ
ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം
വർധിച്ചിട്ടുണ്ട് എന്നതിന്
തെളിവാണ് ഈ സംരംഭം എന്ന് പി.ടി
എ പ്രസിഡന്റ് മോഹൻ ദാസ് വിവി
പറഞ്ഞു.
ഉദ്ഘാടന
സമ്മേളനത്തിലായിരുന്നു
സര്‍വശിക്ഷാ അഭിയാന്‍
തയ്യാറാക്കിയ സമഗ്ര ശേഷീ
വികസന രേഖയുടെ (
പഠനനേട്ടങ്ങളും
അവയുടെ വ്യാഖ്യാനവും)
സംസ്ഥാനതല
പ്രകാശനം നടന്നത്.
തലമുറകള്‍,പ്രതിഭകള്‍,
ഒരേ
വേദിയില്‍
തുടര്‍ന്ന്
കുട്ടികള്‍ വേദി കയ്യടക്കി
ആദ്യം
അംഗണവാടിക്കാര്‍ (
ഏത് ക്രമത്തില്‍
അവതരിപ്പിക്കണമെന്നു
തീരുമാനിച്ചിരുന്നു.
ഒരു
സ്ഥാപനത്തിന് ഒരു ഇനം.
ഒരു അവതരണത്തിന്
അഞ്ചു മിനിറ്റ്.)
പന്ത്രണ്ട്
മണിവരെ അതു സദസ്സിനെ പിടിച്ചിരുത്തി
പിന്നീട്
ബാല കൈരളിക്കുട്ടികള്‍
അവരും
തിളങ്ങി. വിവിധ
തീമുകള്‍. പരസ്പരം
കോര്‍ത്തിണക്കി അവതരണം.
എല്ലാ
തീമുകളും എല്ലാ പഠനതന്ത്രങ്ങളും
വേദിയിലേക്ക് കൊണ്ടുവരാന്‍
കഴിഞ്ഞു.
മത്സരസ്വഭാവമില്ല.
കുട്ടികള്‍ക്ക്
കണ്‍സദ്യ. അഞ്ഞൂറു
പേര്‍ക്കും ഉപഹാരങ്ങള്‍
പഞ്ചായത്ത് ഏര്‍പ്പാടാക്കിയിട്ടുണ്ട്
ഉച്ചഭക്ഷണം
അഞ്ഞൂറുപേര്‍ക്കാണ്
ഏര്‍പ്പാടാക്കിയത് .
ഇപ്പോള്‍ത്തന്നെ
ആയിരത്തിലധികം പേരുണ്ട്.
അടുത്തുളള
വീടുകളില്‍ അവതരണത്തിനുളള
മേക്കപ്പ് നടക്കുകയാണ്.
ഓരോരോ
സംഘമായി രാജാവും രജ്ഞിയും
മയിലും പൂവുമെല്ലാമായി മാറിയ
കരുന്നുകള്‍ ആനയിക്കപ്പെടുകയാണ്.
ഭക്ഷണക്കമ്മറ്റി
പതറിയില്ല. അരി
രണ്ടാമതും വെക്കാനും വേവിക്കാനും
തീരുമാനം.
എല്ലാവര്‍ക്കും
ഊണ്. പരിപാടി
മുറിയാതെ തുടരുന്നു.
ഭക്ഷണശാലയില്‍
ആളുകള്‍ വന്നു കഴിക്കുന്നു.
ഒരു തടസ്സവും
ഭക്ഷണ വിതരണത്തിനോ പരിപാടികള്‍ക്കോ
ഇല്ല
രണ്ടുമണിക്ക്
പ്രീതിക്കുളങ്ങര സ്കൂളിലെ
ചേട്ടന്മാര്‍ക്കും
ചേച്ചിമാര്‍ക്കുമായി കര്‍ട്ടന്‍
ഉയര്‍ന്നു
പ്രീപ്രൈമറികളിലെ
കുട്ടികള്‍ അതാസ്വദിച്ചു
അവരുടെ
രക്ഷിതാക്കള്‍ കണ്ടു.
തിരിച്ചറിഞ്ഞു.
പൊതുവിദ്യാലയത്തിന്‍റെ
നിലവാരം.
മൈക്ക്
കിട്ടിയ കുട്ടികള്‍ ആയിരങ്ങളെ
സാക്ഷിയാക്കി പ്രീതിക്കുളങ്ങര
സ്കൂളിന്‍റെ അഭിമാനപാത്രങ്ങളായി.
സമൂഹത്തിന്‍റെ
ആദരം
അഞ്ചുമണിക്ക്
പ്രതിഭകളെ ആദരിക്കല്‍
ആ
വിദ്യാലയത്തെ അക്കാദമിക
മികവിലേക്ക് ഉയര്‍ത്താന്‍
സഹായിച്ച ഷുക്കൂര്‍ ആലപ്പുഴ,
അനൂപ്
കല്ലത്ത് കാസര്‍കോട്,
വി എസ്
ബിന്ദു തിരുവനന്തപുരം,
പ്രമോദ്
അടുത്തില കാസര്‍കോട്,
നിഷ പാലക്കാട്,
സണ്ണി
കിടാരക്കുഴി -
തിരുവനന്തപുരം
പിന്നെ
ആ വിദ്യാലയത്തിന്‍റെ ചുമരുകള്‍
പഠനച്ചുമര്ർചിത്രങ്ങള്‍
കൊണ്ട് ധന്യമാക്കിയ എസ് എസ്
എയുടെ വാഗ്ദാനങ്ങളായ
ചിത്രകലാധ്യാപകരെയും എസ്
എന്‍ കോളജിലെ എന്‍ എസ് എസ്
വിഭാഗത്തെയും ആദരിച്ചു
കായികാധ്യാപകരാണ്
ബാലോത്സവ വരവേല്‍ക്കല്‍
മുഹൂര്‍ത്തം ഗംഭീരമാക്കിയത്.
അവരും
ആദരിക്കപ്പെട്ടു
സ്കൂളിലെ
അധ്യാപകരെ സമൂഹം സ്നേഹത്തോടെ
ഹൃദയപൂര്‍വം ആദരിച്ചു
തുടര്‍ന്ന്
അഞ്ഞുറ് കുട്ടികള്‍ക്കുളള
ഉപഹാരങ്ങള്‍ വിതരണം ചെയ്തു
സമയം
ആറുമണി
വേദിയിലേക്ക്
എസ് എന്‍ കോളജിലെ വിദ്യാര്‍ഥികള്‍
കയറി. അവരുടെ
കലാവിസ്മയം
ഓരോ
വാര്‍ഡിനുമായിരുന്നു
കലാപ്രകടനത്തിനുളള ഊഴം.
വാര്‍ഡുകളില്‍
നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍,
പൂര്‍വവിദ്യാര്‍ഥികള്‍,
രക്ഷിതാക്കള്‍,
ബാലകൈരളി
പ്രവര്‍ത്തകര്‍ എന്നിവരും
സര്‍ഗശേഷികള്‍ പങ്കുവെച്ചു
പല
തലമുറകള്‍ ഒരു ദിനം സര്‍ഗശേഷികള്‍
പങ്കുവെച്ചതിലൂടെ സ്കൂള്‍
നാടിന്റെ ചരിത്രത്തിലേക്ക്
പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു
പൊതുവിദ്യാലയത്തെ
സംരക്ഷിക്കാനുളള അതിമഹത്തായ
പ്രവര്‍ത്തനത്തിന്‍റെ
പ്രായോഗിക രൂപങ്ങള്‍ ഇവിടെ
ഇതുപോലെ ഇവിടെ കസിപ്പിക്കുകയാണ്.
ഇനി
സ്വാഗത സംഘം പിരിച്ചുവിടണോ
നിലനിറുത്തണോ?
എല്ലാ
സബ് കമ്മറ്റികളും പ്രവര്‍ത്തനമികവില്‍
പരസ്പരം മത്സരിച്ചതുപോലെ
അതിനാല്‍
പ്രിയ സ്വാഗതസംഘമേ നിങ്ങള്‍
വിദ്യാലയ വികസനസമിതിയുടെ
ഭാഗമാകൂ.
ഭക്ഷണകമ്മറ്റി
പോഷകാഹാര വിതരണസബ് കമ്മറ്റിയായി
തുടരൂ. അക്കാദമിക
കമ്മറ്റി അക്കാദമിക കലണ്ടറും
പ്രവര്‍ത്തന പരിപാടികളുമായി
വിദ്യാലയത്തെ പിന്തുണയ്കൂ.
പ്രോഗ്രാം
കമ്മറ്റി ജനകീയമായ വിദ്യാലയപിന്തുണാ
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്യൂ. സാമ്പത്തിക
കമ്മറ്റി വിഭവസമാഹരണ സമിതിയാകൂ.
പ്രചരണക്കമ്മറ്റി
ഡോക്യുമെന്റേഷന്‍ ,
പ്രചാരണ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കൂ
ജനറല്‍
കണ്‍വീനര്‍ ബി പി ഒ ഹരികുമാറാണ്.
ദിശോബാധവും
ബി ആര്‍ സിയുടെ വിഭവ പിന്തുണയും
നല്‍കൂ
അങ്ങനെ
ആദ്യമായി കേരളത്തിലെ ഒരു
വിദ്യാലയം അതിന്‍റെ സ്വാഗത
സംഘത്തെ വിദ്യാലയത്തിന്‍റെ
പ്രവര്‍ത്തന ഗാത്രത്തിലേക്ക്
സമന്വയിപ്പിച്ചതിന്‍റെ
ഖ്യാതിയും നിങ്ങള്‍ക്ക്
തന്നെയാകട്ടെ.
എസ് എന്‍
കോളേജുകാരും വിദ്യാലയ
വികസനസമിതിയില്‍ അംഗമാകണം
5 comments:
ജനകീയ മതേതര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഗുണമേന്മ ഉറപ്പാക്കുന്നതെങ്ങനെ എന്നുള്ളതിന്റെ നേർക്കാഴ്ച. പ്രീതികുളങ്ങരയിലെ മിടുക്കരായ കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസ പ്രവർത്തകർക്കും അക്കാദമിക പിന്തുണാ സംവിധാനം ഒരുക്കിയവർക്കും ജനനേതാക്കൾക്കും അഭിനന്ദനങ്ങൾ
ജനകീയ മതേതര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഗുണമേന്മ ഉറപ്പാക്കുന്നതെങ്ങനെ എന്നുള്ളതിന്റെ നേർക്കാഴ്ച. പ്രീതികുളങ്ങരയിലെ മിടുക്കരായ കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസ പ്രവർത്തകർക്കും അക്കാദമിക പിന്തുണാ സംവിധാനം ഒരുക്കിയവർക്കും ജനനേതാക്കൾക്കും അഭിനന്ദനങ്ങൾ
"ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ്തെയ് തോം
കുടിക്കാനും കുളിക്കാനും
ചെടികള്‍ക്ക് നനയ്ക്കാനും
ജലം വേണമെന്ന കാര്യം മറന്നിടല്ലേ ...
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ്തെയ് തോം"
ഇങ്ങനെ തുടങ്ങുന്ന വഞ്ചിപ്പാട്ടും പാടിയാണ് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രന്‍ മാഷിനെയും എന്നെയും പ്രീതികുളങ്ങര സ്കൂളിലെ കുഞ്ഞുങ്ങള്‍ സംസ്ഥാനതല ബാലോല്‍സവത്തിന്‍റെ ഉദ്ഘാടന വേദിയിലേക്ക് സ്വാഗതം ചെയ്തത് . കേരളത്തിലെ പ്രൈമറി സ്കൂളുകളില്‍ എല്ലായിടത്തും മധ്യവേനലവധിക്കാലത്ത് ബാലോല്‍സവങ്ങള്‍ നടക്കാന്‍ പോകുകയാണ്. പ്രീ പ്രൈമറി വിദ്യാര്‍ഥികളാണ് ബാലോല്‍സവത്തില്‍ പങ്കെടുക്കുക . വിദ്യാലയ പരിസരവുമായി കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുകയും കൂടുതല്‍ കുഞ്ഞുങ്ങളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ് ലക്‌ഷ്യം .ഇത്തരം ബാലോത്സവങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പ്രീതികുളങ്ങര ടാഗോര്‍ മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു .
മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലും അഞ്ചും വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിരുന്നയിടത്ത് നിന്ന് കഴിഞ്ഞ വര്‍ഷം 97 കുട്ടികള്‍ക്ക് പ്രവേശനം നല്‍കി റെക്കോര്‍ഡ് സൃഷ്ടിച്ച ഈ സ്കൂളിനെ ബാലോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടന വേദി ആയി തെരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായി .
ഓല മെടയുന്നതിന്റെയും കയര്‍ പിരിക്കുന്നതിന്റെയും പുല്ലു ചെത്തുന്നതിന്‍റെയും ഒക്കെ കുഞ്ഞുങ്ങള്‍ പങ്കെടുത്തുള്ള ഡെമോന്‍സ്ട്രെഷനുകള്‍ കണ്ടാണ് അതിഥികളും രക്ഷകര്‍ത്താക്കളും സമ്മേളന പന്തലിലേക്ക് ചെന്നത് . ചുണ്ടന്‍ വള്ളം തുഴയുന്ന കുട്ടികളുടെ വഞ്ചിപ്പാട്ട് തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം .
സ്കൂളിലെ കുറച്ചുനാള്‍ മുന്‍പ് നടന്ന ജനകീയ രചനോത്സവത്തെ കുറിച്ച് ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിരുന്നല്ലോ . ജനകീയ രചനോത്സവത്തില്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കഥകളും മറ്റ് വായന സാമഗ്രികളും കുട്ടികള്‍ തന്നെ അധ്യാപകരുടെ സഹായത്തോടെ ഇംഗ്ലീഷിലെക്ക് പരിഭാഷപ്പെടുത്തിയിരുന്നു . "ലിറ്റില്‍ സ്റ്റോറി റൈറ്റേഴ്സ്" എന്ന പേരില്‍ ഈ പരിപാടിയില്‍ തയ്യാറാക്കിയ വായനസാമഗ്രികളുടെ പ്രകാശനവും ഈ ചടങ്ങില്‍ വച്ച് നടന്നു .( ഡോ: തോമസ് ഐസക്ക് - ധനമന്ത്രി ഫെയിസ്ബുക്കിൽ )
പൊതു വിദ്യാലയങ്ങൾ ജനങ്ങളുടേതാണ്
ആ നാടിന്റേതാണ്
പൊതുവാണ്
സാക്ഷ്യം ഇനി എന്തു വേണം?
അഭിനന്ദനങ്ങൾ
പൊതു വിദ്യാലയങ്ങൾ ജനങ്ങളുടേതാണ്
ആ നാടിന്റേതാണ്
പൊതുവാണ്
സാക്ഷ്യം ഇനി എന്തു വേണം?
അഭിനന്ദനങ്ങൾ
Post a Comment