ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 14, 2017

അവധിക്കാല ക്യാമ്പുകളും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‍ഞവും


 1. എന്തിനായിരിക്കണം അവധിക്കാല ക്യാമ്പ്?
  • വിദ്യാലയങ്ങളിലെ കുഞ്ഞുപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും
  • ാലന്‍റ് ലാബ് എന്ന ആശയം സാക്ഷാത്കരിക്കാന്‍
  • കുട്ടികളുടെ സമഗ്രമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയസങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍
 1. ഇതിനെല്ലാം വിദ്യാലയത്തില്‍ അവസരങ്ങളില്ലേ?
  • പരമിതമാണ്. മുപ്പത്തിയഞ്ച് മിനിറ്റിന്റെ പരിമിതി. വൈദഗ്ധ്യത്തിന്റെ പരിമിതി.അവസരപരിമിതി
  • േളകളെയും മത്സരങ്ങളെയും ഊന്നിയുളള അരിക്കല്‍ സംസ്കാരം എല്ലാവരെയും ഉള്‍ക്കൊളളുന്നില്ല.
 1. ഇത്തരം ക്യാമ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ എന്തു പങ്കാണ് വഹിക്കുക?
  • എല്ലാ കുട്ടികളുടെയും നാനാവിധമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നു. തിരുവനന്തപുരത്ത് ട്രാന്‍സ് ടൗവറില്‍ നടന്ന സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ബഹു വിദ്യാഭ്യാസ മന്ത്രി അവധിക്കാല ക്യാമ്പിന്റെ പ്രസക്തി വ്യക്തമാക്കുകയുണ്ടായി. കുട്ടികള്‍ വ്യത്യസ്തമായ കഴിവുകളുമായി വരുന്നു അവയെ പരിപോഷിപ്പിക്കുന്നതാകണം നല്ല വിദ്യാഭ്യാസം. മികവിന്‍റെ കേന്ദ്രങ്ങളായ വിദ്യാലയത്തില്‍ ഓരോ കുട്ടിയും പ്രധാനപ്പെട്ടതാണ്.
 1. സാധാരണ അവധിക്കാല ക്യാമ്പില്‍ നിന്നും എന്തു വ്യത്യാസമാണ് ഈ ക്യാമ്പിനുളളത്?
  • പല ക്യാമ്പുകള്‍ക്കും തുടര്‍ച്ചയില്ല. കുട്ടികളെ ആസ്വദിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം നടത്തും. പരസ്പരം ബന്ധപ്പെടുത്തില്ല. അധ്യാപകരും രക്ഷിതാക്കളും ഇത് നിരീക്ഷിക്കാനുമുണ്ടാകില്ല. ഏതൊക്കെ കുട്ടിക്ക് വഴങ്ങും എന്ന് നിര്‍ണയിക്കപ്പെടുന്നില്ല. വിഗദ്ധരായി എത്തുന്നവര്‍ക്ക് ഒരു സെഷന്‍ നടത്തുക മാത്രമാണ് ചുമതല. ഒത്തിരി ഗുണങ്ങളുണ്ടെങ്കിലും പരമിതികളുമുണ്ട്.
  • ഇവിടെ വിഭാവനം ചെയ്യുന്ന ക്യാമ്പില്‍ പ്രതിഭാമേഖലകള്‍ നിശ്ചയിച്ച് ഓരോ മേഖലയിലും ഒന്നോ രണ്ടോ മണിക്കൂറത്തെ അനുഭവം നല്‍കുകയാണ് . ഉദാഹരണമായി ചിത്രകലയുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിത്രകലയുടെ സാങ്കേതിക കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം കുട്ടികള്‍ക്ക് ആശയപ്രകാശനത്തിനും അവസരം ലഭിക്കും.
   • ഈ ഉല്പന്നങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തും.
   • ചിത്രകലയില്‍ ടാലന്‍റ് ഉളളവരെ കണ്ടെത്തും.
   • ഈ രീതിയില്‍ മറ്റു മേഖലകളിലും അഭിരുചിയുളളവരെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
 1. എല്ലാ വിദ്യാലയങ്ങളിലും ഈ ക്യാമ്പ് സംഘടിപ്പിക്കുമോ?
  • അതത് വിദ്യാലയങ്ങളാണ് തീരുമാനിക്കേണ്ടത്
 1. ബാലോത്സവം സംഘടിപ്പിച്ചത് സര്‍വശിക്ഷാ അഭിയാനാണല്ലോ. അവധിക്കാല ക്യാമ്പുമായി ബന്ധപ്പെട്ട് എസ് എസ് എ എന്താണ് ചെയ്യുക?
  • ഗവേഷണാത്മകമായിട്ടാണ് എസ് എസ് എ ഇതിനെ സമീപിക്കുന്നതെന്നറിയാന്‍ കഴിഞ്ഞു. സന്നദ്ധതയുളള വിദ്യാലയങ്ങള്‍ക്ക് പിന്തുണ നല്‍കുമത്രേ!
 1. വിദ്യാലയങ്ങള്‍ മുന്നോട്ട് വരുമോ?
  • തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ട്രൈ ഔട്ട് നടക്കുകയാണ്. ഏപ്രില്‍ ഇരുപതു മുതല്‍ നാലുദിവസം. അതിന്റെ കൂടി അടിസ്ഥാനത്തില്‍ എസ് എസ് എ പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്നു പ്രതീക്ഷിക്കാം. സന്നദ്ധതയുളളവര്‍ക്ക് എസ് എസ് എയുടെ പിന്തുണ തേടാമല്ലോ.
 1. എന്താണ് തളിപ്പറമ്പില്‍ നടക്കുക?
  • മുല്ലക്കൊടി എ യു പി സ്കൂളിലെ അഞ്ച്, ആറ് , ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 130 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. യു പി വിഭാഗത്തിലെ എല്ലാ കുട്ടികളും. ആരെയും ഒഴിവാക്കില്ല. ക്ലാസുകാരെ ഇടകലര്‍ത്തിയിരുത്തില്ല. എന്നാല്‍  പ്രതിഭാമേഖലകളില്‍ മൂന്നു ക്ലാസുകാര്‍ക്കും അവസരം ലഭിക്കും. ക്ലാസധ്യാപകര്‍ നിരീക്ഷകരായിട്ടുണ്ടാകും.
 1. എന്തെല്ലാമാണ് മുന്നൊരുക്കങ്ങള്‍ ?
  • ഓരോ കുട്ടിയെക്കുറിച്ചും ഇപ്പോഴുളള ധാരണകള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. രക്ഷിതാക്കളുടെ യോഗം ചേര്‍ന്നു. പ്രാഥമികാലോചന നടത്തി. എം എല്‍ എ ആശയവിനിമയം നടത്തി. സംഘാടനനേതൃത്വം ഏറ്റെടുക്കും. സംഘാടകസമിതി ചേര്‍ന്നു. ഇനങ്ങള്‍ നിശ്ചയിച്ചു. നാലു ദിവസവും എത്ര സമാന്തര സെഷനുകള്‍എന്നും ഓരോ സെഷനിലും ആരെല്ലാമെന്നും തീരുമാനിച്ചു. വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ജനകീയോത്സവമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
 1. ക്യാമ്പ് ലക്ഷ്യമിടുന്നത് നാനാവിധമായ കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവുമാണല്ലോ. ഈ ഒരു ക്യാമ്പോടെ അതു സാധിക്കുമോ?
  • പൂര്‍ണമായും സാധിക്കില്ല. ടാലന്‍റ് ലാബ് എന്ന ആശയത്തിന്‍റെ പ്രായോഗികതലം അന്വേഷിക്കുന്നതിന്‍റെ തുടക്കമായിരുന്നു പ്രൈമറി സ്കൂളുകളില്‍ സംഘടിപ്പിച്ച ബാലോത്സവം. മാര്‍ച്ചില്‍ നടന്ന ക്ലസ്റ്ററില്‍ അവധിക്കാല ക്യാമ്പ് ഒരിനമായി ചര്‍ച്ച ചെയ്യപ്പെട്ടു. അധ്യാപകര്‍ ഈ ആശയം പൊതുവേ സ്വീകരിക്കുകയും തങ്ങളുടേതായ പദ്ധതികള്‍ ആലോചിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അവധിക്കാല ക്യാമ്പുകളിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ കഴിയണം. ഒപ്പം അവസരങ്ങളുമുണ്ടാകണം
 1. തളിപ്പറമ്പില്‍ ക്യാമ്പിനു ശേഷം എന്താണ് നടക്കുക?
  • ഓരോ മേഖലയിലും അഭിരുചിയുളള കുട്ടികള്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലനപദ്ധതി തയ്യാറാക്കും. തളിപ്പറമ്പ് നിയോജകമണ്ഡലം സമിതി നേതൃത്വം വഹിക്കും. ( ക്യാമ്പിന്‍റെ അവസാനദിവസം ഓരോ മേഖലയിലും അഭിരുചിയുളള എത്രകുട്ടികള ക്യാമ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നു പ്രഖ്യാപിക്കും)
   ക്യാമ്പിന്റെ അവസാനദിവസം തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ മുല്ലക്കൊടിയിലെത്തി ക്യാമ്പനുഭവം സ്വാംശീകരിക്കും.തങ്ങളുടെ വിദ്യാലയത്തില്‍ പ്രായോഗികമാക്കുന്നതിനുളള ആലോചനകള്‍ നടത്തും. 
*ഇവ എന്റെ വ്യക്തിപരമായ നിര്‍ദേശങ്ങളാണ്. കൂട്ടിച്ചേര്‍ക്കാം. മെച്ചപ്പെടുത്താം.

6 comments:

Surendran M.M. said...

കുട്ടികളുടെ അഭിരുചി കണ്ടെത്തലാകരുത് ക്യാമ്പിന്റെ ലക്ഷ്യം.കുട്ടികളുടെ സമഗ്രവികാസം എന്ന പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞവുമായി ഇതു പൊരുത്തപ്പെടുന്നില്ല.എല്ലാ കുട്ടികള്‍ക്കും വിവിധതരത്തിലുള്ള കഴിവുകളുണ്ട് എന്ന അടിസ്ഥാന ധാരണയുമായി അഭിരുചി കണ്ടെത്തലിനെ കൂട്ടിയൊജിപ്പിക്കാന്‍ കഴിയില്ല.അഭിരുചി കണ്ടെത്തല്‍ ഒരു തരം അരിച്ചെടുക്കലാണ്.അത് ഭൂരിപക്ഷത്തേയും വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്നും പുറംതള്ളും.വ്യത്യസ്തമായ സര്‍ഗ്ഗാത്മക അനുഭവങ്ങള്‍ ലഭിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്.ക്ലാസുമുറിയിലെ നിരന്തര പ്രവര്‍ത്തനങ്ങളില്‍ നിന്നായിരിക്കണം അതു ലഭിക്കേണ്ടത്.അതിലേക്കുള്ള ഒരു വഴികാട്ടിയായിരിക്കണം അവധിക്കാല ക്യാമ്പ്. അത് ക്ലാസുമുറിയിലേക്ക് വ്യാപിക്കുമ്പോള്‍ കുട്ടികളില്‍ താനേ അഭിരുചി രൂപപ്പെടും.കുട്ടികളില്‍ നേരത്തേയുള്ള അഭിരുചി കണ്ടെത്തുകയല്ല,മറിച്ച് എല്ലാവരിലും അഭിരുചി രൂപപ്പെടുത്തലായിരിക്കണം നമ്മുടെ ലക്ഷ്യം.

Dr Kaladharan TP said...

കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട പിന്തുണ നിരാകരിക്കാൻ ആർക്കും അവകാശമില്ല.
എല്ലാ കുട്ടിക്കും അവസരം അനുഭവം ഇവ കിട്ടണം
താല്പര്യമുള്ള മേഖലയിൽ കൂടുതൽ മുന്നേറണം
ഓരോ കുട്ടിക്കും വിവിധ കഴിവുകൾ ഉണ്ട്.ഇന്നത് എങ്ങനെ ആരാ കണ്ടെത്തുന്നത്?
ടി.ടിസി ബി.എഡ് പരിശീലനത്തിൽ കിട കടന്നു വന്നവർക്ക് അതിനെ ത്രമാത്രം വൈഭവം ഉണ്ട്?
കുട്ടിയെ കണ്ടെത്തുക
ഓരോ കട്ടിയെയും ഒരു യൂണിറ്റായി പരിഗണിക്കുക
അവസരങ്ങൾ നിഷേധിക്കാതിരിക്കുക
എന്നിവയാണ് പ്രധാനം.
എത്ര വിദ്യാലയങ്ങളിൽ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നു?
പ്രോത്സാഹിപ്പിക്കുന്നു.
സഹജശേഷികളുടെ ശ്മശാനമാകരുത് വിദ്യാലയം എല്ലാ കുട്ടികൾക്കും
എല്ലാ വാതിലും തുറന്നിടുകയാണ്
സവിശേഷ പരിശീലനം നിഷേധിക്കാതിരിക്കുകയും വേണം
പണ്ട് കുട്ടികളായ എഴുത്തുകാരുടെ പുസ്കകം പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞപ്പോള്‍ ഒരു ബാലസാഹിത്യപ്രമുഖന്‍ പറഞ്ഞത് അവരുടെ കഴിവടച്ചുകളയും എന്നാണ്. കഴിവ് പ്രോത്സാഹിപ്പിക്കാതെ, ആവശ്യമായ പരിശീലനം നല്‍കാതെ എല്ലാം ഒരേ പോലെ നല്‍കിയാല്‍ നഷ്ടപ്പെടുന്ന കുട്ടികളുണ്ട്. രചനാപരമായ കഴിവുളള കുട്ടികള്‍ സാഹിത്യക്യാമ്പുകളില്‍ പങ്കെടുക്കുകതന്നെ വേണം. മറ്റുളളവരേക്കാള്‍ അനുഭവം വേണ്ടവര്‍ ഉണ്ട്. ഇത് തരംതിരിക്കാനല്ല. അവഗണിക്കപ്പെടാതിരിക്കാനാണ്. എല്ലാവരും ഏതെങ്കിലും കഴിവുളളവരാണെന്നു തിരിച്ചറിയണം.

ബിന്ദു .വി എസ് said...

ഏറ്റവും പ്രതീക്ഷാ നിര്‍ഭരമായ ഒരു തുടക്കമാണിത് .ഓരോമേഖലയിലും കണ്ടെത്തുന്ന കുട്ടികളുടെ പ്രതിഭാ സംഗമം ആയി ആ പഞ്ചായത്ത് മാറണം . ഫലപ്രദമായ യുവജനോത്സവരീതിപോലും ഇതിലൂടെ നിവര്ത്തിക്കാന്‍ സാധിക്കും . ചിത്രകലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് ആ രംഗത്തെ ഏറ്റവും സമര്‍ ഥ രുടെ സഹായം ,മെറ്റീരി യല്‍സ് എന്നിവയും ലഭിക്കണം കലാ പ്രവര്‍ത്തനങ്ങളുടെ നിരന്തര മൂല്യ നിര്‍ണ്ണയം കൃത്യമാക്കാം .അവധിക്കാല ക്യാമ്പിന്റെ വിലയിരുത്തല്‍ അടങ്ങിയ കൈപ്പുസ്തകം ഓരോ കുട്ടിക്കും കിട്ടണം. തുടര്‍ വിലയിരുത്തലുകള്‍ അവനു അതില്‍ നടത്താനാകണം . ലോകം അനുനിമിഷം വളരുകയാണ് .ആ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒന്നാകണം ടാലെന്റ്റ്‌ ലാബ്‌ .വിന്‍ഡോ ഓഫ് ദ സ്കൂള്‍ ആയി ഇങ്ങനെ ഒരു ലാബ്‌ ഉണ്ടാകണം .

Shahul MP said...

അവധികാലം ഒരു ക്യാമ്പിനുള്ളതാണോ ...?

Dr Kaladharan TP said...

Narayanan PM
Narayanan PM തിരുവനന്തപുരത്തു നടന്ന ഒരു സാഹിത്യവേദി ശില്പശാലയില്‍ അതിഥികളായി എത്തിയവരില്‍ ഒരു പണ്ഡിതനോട് , പ്രസംഗം പൂര്‍ത്തിയാക്കിയ വേറൊരു ദേഹം, ഇനി കുട്ടികള്‍ എന്തെങ്കിലും ചോദിക്കട്ടെ; നമുക്ക് മറുപടി പറയാം എന്ന് പറഞ്ഞു. പ്രസംഗിക്കാനായി കാത്തിരിക്കുന്ന ആ പണ്ഡിറ്റ്‌ ഉടനെ പ്രതികരിച്ചു : ഹേയ്, കുട്ടികള്‍ക്ക് അങ്ങനെ ചോദ്യം ചോദിക്കാനൊന്നുമുള്ള അറിവില്ല. ഞാന്‍ അങ്ങോട്ട്‌ പറഞ്ഞുകൊടുക്കാം." തുടര്‍ന്നു ടിയാന്‍ മുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കയും ചെയ്തു. പാഠപുസ്തകത്തില്‍ ആദ്യമായി കുട്ടികളുടെ ഒരു രചന ഉള്‍പ്പെടുത്തിയത് കോഴിക്കോട്ടുള്ള മായ യു.ബി. എന്ന കുട്ടിയുടെതാണ്. ആ കുട്ടി കൂടി പങ്കെടുത്ത ഒരു സദസ്സായിരുന്നു അത്. മൂന്നു ദിവസം നീണ്ടുനിന്ന ആ 'കുട്ടികളുടെ' ശിലപ്ശാലയില്‍ സമാപന സമ്മേളനത്തില്‍ വേദിയില്‍ കയറാന്‍ എനിക്ക് ഒരു അവസരം കിട്ടിയപ്പോഴാണ് മായയെ ആ സദസ്സ് തിരിച്ചറിഞ്ഞത് !
Like · Reply · 16 hrs

Saija Shibu അനുഭവത്തിൽ നിന്ന് സംസാരിച്ചാൽ വ്യത്യസ്ത പ്രവർത്തനങ്ങൾ ഒരുക്കി അഭിരുചി കണ്ടെത്തുന്നത് ഒരിക്കലും അരീക്കൽ അല്ല.കാരണം ഓരോ കുട്ടിയും വ്യത്യസ്ത വ്യക്തിത്വത്തിനുടമകൾ അല്ലെ ? എല്ലാ വ്യക്തികളും അംഗീകാരം ഇഷ്ടപ്പെടുന്നവർ അല്ലെ ?ഒരാളുടെ കഴിവ് ഏറ്റവും നന്നായി പ്രകടിപ്പിക്കാൻ കഴിയുമ്പോളല്ലേ ഏറ്റവും നന്നായി അംഗീകരിക്കപ്പെടുക ?അപ്പോൾ ഒരാൾക്ക് അഭിരുചി ഉള്ള മേഖലയിൽ മുന്നേറാൻ കഴിയുമ്പോൾ അയാളുടെ ആത്മവിശ്വാസം കൂടുകയും മറ്റു കഴിവുകൾ ഒപ്പം വികസിക്കുക കൂടി ചെയ്യുന്നു .ശരിയല്ലേ?
Like · Reply · 1 · Yesterday at 03:57

Usha Surendran ടാലൻറ് ലാബ് ഒരു ലക്ഷ്യമായിരിക്കാം.... എന്റെ ഊന്നൽമേഖല മറ്റൊന്നാണ് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസത്തെ തിരിച്ചറിയണം.കുട്ടികളിൽ സമഗ്ര വികസനം സാധ്യമാക്കാൻ പൊതുവിദ്യാഭ്യാസത്തിനേ കഴിയൂ എന്ന ബോധ്യപ്പെടുത്തൽ:
Like · Reply · 23 hrs

Sajeevan Sreedharan എല്ലാ സംഗീതോപകരണങ്ങളും, Sports സാമഗ്രികളും ,വര യു പകരണങ്ങളും ( തബല യും ചെണ്ടയും വയലിനും കീബോർഡും മദ്ദളവും ബേറ്റും ചെസ് ബോർഡും ഷട്ടിലും കോക്കും ബ്രഷും പെയിന്റും:) വിദ്യാലയത്തിൽ പലയിടത്തായി ക്രമീകരിക്കുക... കുട്ടികൾ നടന്ന് കാണട്ടെ, തൊടട്ടെ,പാടട്ടെ, ആടട്ടെ...

Dr Kaladharan TP said...

അവധിക്കാലം ക്യാമ്പിനുളളതല്ല
ക്യാമ്പ് അവധിക്കാലത്തുളളതാണ്
മൂ്നു നാലുദിവസം കുട്ടികള്‍ കലയുടെ സാഹിത്യത്തിന്റെ ചില്ലയില്‍ കൂടുകൂട്ടുന്നത് സമൂഹം കൂടി പങ്കാളികളായി ഒരു സംസ്കാരമായി മാറ്റണം.