ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 15, 2017

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇതാണ് വസ്തുത


പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ ദേശീയതലത്തില്‍ പഠനം നടന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവാദങ്ങളില്‍ പങ്കാളികളായ ഏവരുംഎന്‍ സി ഇ ആര്‍ ടി നടത്തിയ ആ പഠനറിപ്പോര്‍ട്ടിനെ ഗൗരവത്തോടെ സമീപിക്കും. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം എഴുതുന്ന ഏതു വിശകനറിപ്പോര്‍ട്ടിലും ഈ രേഖയെ പരാമര്‍ശിക്കുമെന്നാണ് നാം കരുതുക. അങ്ങനെ കണ്ടില്ലെന്നു നടിച്ചാല്‍ സംവാദത്തില്‍ പക്ഷം പിടിച്ചെഴുതുന്ന അയാളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടണം. പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനെ പരോക്ഷമായിട്ടാണെങ്കിലും ചോദ്യം ചെയ്യുന്ന നിലപാട് അദ്ദേഹം  സ്വീകരിക്കുന്നുവെങ്കില്‍ല്‍. മാതൃഭൂമി പത്രത്തില്‍ അടുത്ത ദിവസം വന്ന ഒരു ലേഖനം പാഠ്യപദ്ധതി പരിഷ്കാരം കേരളത്തിലെ അക്കാദമിക നിലവാരം തകര്‍ത്തു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എന്‍ സി ഇ ആര്‍ ടിയുടെ മറ്റു റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നതാണ് കൗതുകകരം .  ഏറ്റവും ഓടുവില്‍ വന്ന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ചു നിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പത്താം ക്ലാസ് കുട്ടികള്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കാം. നിങ്ങള്‍ക്കു തന്നെ വിശകലനം ചെയ്യാം.

ഇംഗ്ലീഷ്
അക്കാദമിക നിലവാരഭൂടത്തില്‍ നാലു നിറങ്ങളാണുളളത്.പച്ചനിറം മികച്ച നിലവാരത്തെ സൂചിപ്പിക്കുന്നു. കേരളം ഇംഗ്ലീഷില്‍ മഞ്ഞയാണെങ്കിലും   പതിനേഴ് സംസ്ഥാനങ്ങള്‍ കേരളത്തിനു താഴെയാണ് എന്ന് ചുവടെയുളള പട്ടികയില്‍ നിന്നും മനസിലാക്കാം. പച്ച സംസ്ഥാനങ്ങളില്‍ ബോധനമാധ്യമം എന്താണെന്നു പരിശോധിച്ചാലേ അതിന്റെ സ്വാധീനം എത്രമാത്രമെന്നു കണക്കാക്കാനാകൂ.

ഗണിതം
ഗണിതത്തില്‍ ദേശീയശരാശരിക്ക് മുകളിലാണ് കേരളം . ആദ്യത്തെ നാലു സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. ഇരുപത്തിയൊന്നു സംസ്ഥാനങ്ങള്‍ കേരളത്തിന് താഴെയാണ്. ( എന്താ കേരളീയന് അഭിമാനിച്ചുകൂടേ? പുതിയപാഠ്യപദ്ധതിപ്രകാരം പഠിച്ചു വന്നവര്‍തന്നെയല്ലേ ഇവര്‍, ഈ പാഠ്യപദ്ധതി പരിഷ്കരിച്ച് കേരളത്തിന്റെ നിലവാരം താഴേക്ക് കൊണ്ടുപോകണമെന്ന് ആര്‍ക്കാണിത്ര വാശി?)

ശാസ്ത്രത്തില്‍ കേരളം ഒന്നാം സ്ഥാനത്തെന്നല്ലേ ഈ പട്ടിക പറയുന്നത്?
 


സമൂഹികശാസ്ത്രത്തിലും തൃപ്തിനില എന്നു പറഞ്ഞാല്‍ പോര തിളങ്ങുന്നു എന്നു തന്നെ പറയണം

ഇനി ഇന്ത്യന്‍ ഭാഷ നോക്കാം.  മാതൃഭാഷതന്നെ.




ചില കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും ഭാഗിക വീക്ഷണമാണ്. കേരളത്തില്‍ നടപ്പിലാക്കിയ പാഠ്യപദ്ധതി പരിഷ്കാരം കേരളത്തിന്റെ പൂര്‍വകാലനിലവാരം തകര്‍ത്തുകളഞ്ഞു എന്നാണ് ഒരു വാദം. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് കേവലം അഭിപ്രായപ്രകടനങ്ങളായി മാറിക്കൂടാ. മറിച്ച് വസ്തുതാപരമായിരിക്കണം. ഏതെങ്കിലും വസ്തുതകളുപയോഗിച്ചും കൂടാ. ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ തന്നെ ആധാരമാക്കണം
അങ്ങനെ ആധാരമാക്കുന്ന രേഖയുടെ ചെറിയ ഒരു ഭാഗം എടുത്ത് വ്യാഖ്യാനിക്കുകയും പ്രസക്തമായ മറ്റു കാര്യങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നത് ശരിയല്ല
രണ്ടു തരം രീതികള്‍ സ്വീകരിക്കാം
  • ഒന്ന് പാഠ്യപദ്ധതി പരിഷ്കാരത്തിനു മുന്പുളള ഒരു വര്‍ഷത്തെ അക്കാദമിക നിലവാരം സംബന്ധിച്ച വസ്തുതകള്‍ പരിഗണിക്കുക
  • അതുമായി പിന്നീടുളള വര്‍ഷങ്ങളിലെ പ്രവണതകള്‍ താരതമ്യം ചെയ്യുക.
  • രണ്ടാമത്തെരീതി പാഠ്യപദ്ധതി പരിഷ്കരണത്തിനു ശേഷമുളള നിശ്ചിത കാലയളവിനുളളിലുളള ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭ്യമാണെങ്കില്‍ അവയെല്ലാം പരിശോധിച്ച് താരതമ്യം ചെയ്യുക എന്നതാണ്
  • വേറെയും രീതികളുണ്ട്. പ്രൈമറി, അപ്പര്‍പ്രൈമറി, സെക്കണ്ടറി റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്യുക
യുക്തിവാദപരമായ സമീപനമല്ല ഇത്തരം അക്കാദമിക ചര്‍ച്ചകളില്‍ വരേണ്ടത്.
പാഠ്യപദ്ധതി പരിഷ്കാരത്തിനു മുമ്പ് കേരളത്തിന്റെ അക്കാദമിക നിലവാരം സംബന്ധിച്ച് എന്റെ വശം പത്താം ക്ലാസ് റിസല്‍റ്റ് മാത്രമേ ഉളളൂ. അത് അത്ര ശോഭനമായ അവസ്ഥയല്ല.
പാഠ്യപദ്ധതി പരിഷ്കാരത്തിനു ശേഷം എന്‍ സി ഇ ആര്‍ ടി നടത്തിയ നിരവധി പഠനങ്ങളുണ്ട് പ്രവണതകളില്‍ വ്യതിയാനങ്ങള്‍ കാണുന്നുണ്ട്എന്നിരുന്നാലും അത് അത്ര നിരാശപ്പെടുത്തുന്നതുമല്ല.. 
നോക്കൂ പത്താംക്ലാസിലെ ദത്തങ്ങള്‍ എന്റെ സ്വന്തം വ്യാഖ്യാനമില്ലാതെ ഞാന്‍ പൂര്‍ണമായി നല്‍കിയിരിക്കുകയാണ്. എല്ലാ വിഷയങ്ങളുടെയുമുണ്ട്. എഴുതാനും വായിക്കാനും പഠിപ്പിക്കാത്തതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട പാഠ്യപദ്ധതി പഠിച്ച കുട്ടികള്‍ ദേശീയശരാശരിക്ക് മുകളില്‍ നില്‍ക്കുന്നു എന്നത് ആരെയാണ് നിരാശപ്പെടുത്തുക? പൊതുവിദ്യാഭ്യാസത്തിന്റെ തിളക്കം അംഗീകരിക്കാന്‍ മാനസികമായി തയ്യാറല്ലാത്തവരെ
അവരാണ്?
അതു സത്യത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ തന്നെ
ബോധശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍
അവര്‍ പൊതുവിദ്യാഭ്യാസം സംരക്ഷിച്ചില്ലെങ്കിലും അപവാദവ്യവസായം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. 
അനുബന്ധം
മാതൃഭൂമിലേഖനം അസറിനെയാണ് ആധാരമാക്കുന്നത്. അസറിന്റെ എല്ലാ പഠനങ്ങളെയും ബോധപൂര്‍വം വിട്ടു കളഞ്ഞു . തമസ്കരണം. എന്തായാലും അസര്‍ പഠനത്തെക്കുറിച്ച് അക്കാദമിക ലോകത്ത് അത്ര മതിപ്പില്ല. അത് വ്യക്തമാക്കുന്നതാണ് ചുവടെയുളള വാര്‍ത്ത
അസര്‍പഠനത്തെക്കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്തയില്‍ നിന്ന്

  • Tamil Nadu, which ranks as the worst state for language and second worst for math according to ASER, is India's best state for mathematics and third best for language, according to the NAS.
  • ASER representatives told The Hindu earlier that the NAS and their survey measured different outcomes. ASER 2013 covered 3 lakh households in rural India alone, is carried out at the home and is administered to all school-going children to determine their minimum abilities.
  • The NAS covered 1 lakh class III students in their classrooms in both rural and urban India, and tested them on grade-relevant questions only.
  • Within Language, children were scored on their ability to listen to and understand a passage, recognise words and read an understand a passage. 86% nationally were able to recognise words, 65% to understand a passage they had listened to and 59% to understand a passage they had read. According to the ASER report for 2013, on the other hand, just 63% of children in class III could recognise words, and just 21% could read a class II-level paragraph.

1 comment:

Unknown said...

യഥാർത്ഥ വസ്തുതകൾ പ്രസിദ്ധപെടുത്തൂ സാർ
മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണംതടഞ്ഞേ പറ്റൂ