കുറേ
വര്‍ഷങ്ങളായി ഗണിതപഠനത്തിലെ
പിന്നാക്കാവസ്ഥ മറികടക്കാനുളള
ആലോചന തുടങ്ങിയിട്ട്.
ഞാന്‍
മാത്രമല്ല ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന പലരും
പല
വഴികളാണ് തേടിയത്
-
ചിലര്‍ വര്‍ക്ക് ഷീറ്റുകള്‍ കൊണ്ട് പരിഹരിക്കാമോ എന്ന് അന്വേഷിച്ചു
-
മറ്റു ചിലര്‍ ഗണിതക്യാമ്പുകളുടെ സാധ്യത പരിശോധിച്ചു
-
ഗണിതലാബുകള്‍ കൊണ്ട് പരിഹരിക്കാനാണ് മറ്റൊരു നീക്കം നടന്നത്
-
ലളിതം ഗണിതം പോലെ എസ് എസ് എയുടെ നേതൃത്വത്തില്‍ എട്ടു വര്‍ഷം മുമ്പ് പരീക്ഷണം നടന്നിരുന്നു
-
പ്രക്രിയാധിഷ്ഠിത അധ്യാപനക്കുറിപ്പ് നല്‍കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന സങ്കല്പനം മുന്നോട്ടു വെച്ചവരുമുണ്ട്
-
ചിലരാകട്ടെ പരമ്പരാഗത രീതിയിലേക്ക് പോയി.
-
ഇത്തരം അന്വേഷണത്തിന്റെ ഫലങ്ങള്‍ കൃത്യമായി പങ്കുവെക്കപ്പെട്ടില്ല. എന്നു മാത്രമല്ല അവധിക്കാല പരിശീലനങ്ങളില്‍ ഈ രീതികള്‍ സ്വീകരിച്ചവര്‍ക്കാര്‍ക്കും തന്റേടത്തോടെ അത് നിലവിലുളള പ്രശ്നത്തെ മറികടക്കാന്‍ പര്യാപ്തമാണെന്നു പറയാനുമായില്ല. അതായത് കൂടുതല്‍ ആലോചനകളും അന്വേഷണങ്ങളും അനിവാര്യമായി വന്നു
മാരാരിക്കുളത്ത്
ഗണിതസൗഹൃദം
എല്ലാ
കുട്ടികള്‍ക്കും അടിസ്ഥാന
ഭാഷാശേഷി ഉറപ്പാക്കിയപ്പോഴാണ്
ഗണിതത്തിലേക്ക് പ്രീതികുളങ്ങര
സ്കൂള്‍ ശ്രദ്ധ പതിപ്പിച്ചത്.
ഡോ തോമസ്
ഐസക്ക് ഫേസ് ബുക്കില്‍ ഇപ്രകാരം
കുറിച്ചു
Dr.T.M Thomas Isaac
-
കൂട്ടാനും കിഴിക്കാനും ഹരിക്കാനും ഗുണിക്കാനുമെല്ലാം ഒട്ടേറെ പുതിയ പഠന സാമഗ്രികളും കളികളും കണ്ടു പിടിച്ചു .
-
ക്ലാസ് മുറിയുടെ മതിലുകളില്‍ ആകെ ഇത് വിന്യസിച്ചിരിക്കുകയാണ് .
-
കുറച്ചു ദിവസം തുടര്‍ച്ചയായി ഗണിതപഠനം ആണ് .
-
ഒരു കുട്ടിക്കും മുഷിഞ്ഞില്ല .
-
തുടര്‍ച്ചയായി ഗണിതം മാത്രം പഠിപ്പിച്ചിട്ടും ഒരു പ്രശ്നവുമില്ല .
-
സത്യം പറഞ്ഞാല്‍ ക്ലാസ് വിട്ടുപോകാന്‍ കുട്ടികള്‍ക്ക് മടി . അത്രയേറെ രസിച്ചാണ് അവര്‍ പഠിക്കുന്നത്.
ഗണിതസൗഹൃദം
വേറിട്ട പ്രവര്‍ത്തനമായിരുന്നു.
ആദ്യപടിയായി
ഗണിതലാബുകളാണ് ഒരുക്കിയത്.
രക്ഷിതാക്കളുടെയും
കുട്ടികളുടെയും പങ്കാളിത്തത്തോടെ.
ആലപ്പുഴയില്‍
ഡോ തോമസ് ഐസക് ആദ്യ ക്ലാസ്
ഗണിതലാബുകള്‍ ഉദ്ഘാടനം ചെയ്തു.
( എല്ലാ
ക്ലാസുകളിലും ഗണിതലാബ്
യാഥാര്‍ഥ്യമാക്കിയ ആദ്യ
വിദ്യാലയമായി പ്രഖ്യാപിച്ചു.
ഗണിതലാബിലെ
പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയുളള
മുഴുദിനഗണിതപ്രവര്‍ത്തനങ്ങളാണ്
ഗണിതസൗഹൃദം പരിപാടിയില്‍
നടത്തിയത്.
കുട്ടിയെ
അറിഞ്ഞുളള പ്രവര്‍ത്തനം.
-
കുട്ടിയില്‍ ഗണിതതാല്പര്യം സൃഷ്ടിക്കുന്നതിനാണ് ആദ്യ മൂന്നു മുഴുദിനങ്ങള്‍ എടുത്തത്. അവര്‍ ലയിച്ചു.
-
പിന്നീട് ക്രമമായി താല്പര്യം നിലനിറുത്തുന്നതും ഗണിതാശയരൂപീകരണത്തിലേക്ക് നയിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍.
-
അവധിദിനങ്ങളിലും അവര്‍ ഉത്സാഹത്തോടെ വന്നു.
-
ഇടക്കാല വിലയിരുത്തലുകള്‍ നടത്തി.
-
പുരോഗതിയിലെ വ്യത്യാസം പരിഗണിച്ച് രണ്ടു ഗ്രൂപ്പുകളാക്കി.
-
കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവര്‍ പറയും. അതിനു പരിഗണന നല്‍കി.
-
നാലക്കസംഖ്യവരെ ഒന്നിച്ച് അവതരിപ്പിച്ചു.
-
ഗണിതയുക്തിക്കാണ് പ്രാധാന്യം നല്‍കിയത്.
-
ഒടുവില്‍ പോസ്റ്റ് ടെസ്റ്റ്.
-
നേടിയ ശേഷികള്‍ രക്ഷിതാക്കളുമായി പങ്കിട്ടു.
തുടര്‍ സഹായം ആവശ്യമാണ് അതിനു ഏര്‍പ്പാടുണ്ടാക്കി.
തിരിച്ചറിവുകള്‍
-
യാന്ത്രികമായ അഭ്യാസവും കുട്ടികളുടെ വേഗത മനസിലാക്കാതെ പോഷന്‍തീര്‍ക്കലും ഗണിതത്തിനു ഗുണകരമല്ല.
-
ഓരോ ദിവസവും ചര്‍ച്ചയും ഭേദഗതിവരുത്തലും അനിവാര്യമാണ്. കഥ, പാട്ട്, നിത്യജീവിതാനുഭവം, കളി എന്നിങ്ങനെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി. ഗണിതത്തില്‍ ഇതെല്ലാം സാധ്യമാണ്
-
ഗണിതാനുഭവത്തിന്റെ ആഴമാണ് പ്രധാനം. വരണ്ട അഭ്യാസങ്ങളല്ല എന്നു തിരിച്ചറിഞ്ഞു.
-
ഒരു കുട്ടിക്കുപോലും ഗണിതവിരക്തിയുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു തിരിച്ചറിവ്.
-
അനുയോജ്യപഠനോപകരണങ്ങളില്ലാതെ പ്രഥമികക്ലാസുകളില്‍ ഗണിതം പഠിപ്പിക്കുന്നതാണ് പിന്നാക്കക്കാരെ സൃഷ്ടിക്കുന്നത്.
-
പാഠങ്ങള്‍ പുതിയത് വേണ്ടിവരും. പാഠപുസ്തക സങ്കല്പത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്
ഗണിതപഠനം
ഫലപ്രദമാക്കുന്നതിനുളള ഈ
അന്വേഷണത്തില്‍ ക്ലാസെടുത്തുകൊണ്ട്
ഞാനുമതില്‍ പങ്കാളിയായി.
കൊല്ലം
ഡയറ്റിലെ ഷീജട്ടീച്ചര്‍,
കൊല്ലത്തെ
ശ്രീകുമാര്‍ (
ബി പി ഒ)
എന്നിവരോടൊപ്പം
പ്രീതികുളങ്ങര സ്കൂളില്‍
പത്തിലേറെ ദിവസങ്ങള്‍
പ്രവര്‍ത്തിച്ചു.
ആവേശകരമായ
അനുഭവം. തെളിച്ചമേറെ
നല്‍കി.
ഗണിതവിജയം
പരിപാടി.
യാദൃശ്ചികമായിട്ടാണ്
മലപ്പുറത്തെ ഗണിതാധ്യാപകന്‍
ഇല്യാസിനെ ഫേസ് ബുക്കിലൂടെ
പരിചയപ്പെടാനായത്.
അദ്ദേഹം
ക്ലാസില്‍ ആസ്വാദ്യഗണിതാനുഭവം
ഒരുക്കുന്നു.
കോഴിക്കോട്
വെച്ചു നടന്ന ഒരു ശില്പശാലയില്‍
വെച്ച് നിലമ്പൂരില്‍ ഒരു
ഷേര്‍ളിട്ടീച്ചര്‍ ഉണ്ടെന്നറിഞ്ഞു.
ആ ടീച്ചറുടെ
അടുത്തുപോയി പലരും പരിശീലനം
നേടുന്നുണ്ടെന്നും.
അപ്പോള്‍ത്തന്നെ
ടീച്ചറെ വിളിച്ചു സഹായം
അഭ്യര്‍ഥിച്ചു.
കണ്ണൂരെ
ശശിമാഷാണ് മറ്റൊരു വ്യക്തി.
അദ്ദേഹത്തിന്റെ
വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്.
രണ്ടാം നില
മുഴുവന്‍ ഗണിതപഠനോപകരണങ്ങളാണ്. ഇങ്ങനെ സംസ്ഥാനത്ത് ഗണിതപഠനത്തില്‍ സ്വന്തം പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചവരെയെല്ലാം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചു ( ചില സംസ്ഥാനറിസോഴ്സ് പേഴ്സണ്‍സ് ഒഴിഞ്ഞുമാറി. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കവിഞ്ഞ് കുട്ടികളെ വെച്ചു ക്ലാസെടുത്ത് രീതി വികസിപ്പിക്കാനുളള വെല്ലുവിളി എന്തുകൊണ്ടോ അവര്‍ക്ക് ഏറ്റെടുക്കാനായില്ല.)
മാരാരിക്കുളം
വിജയാനുഭവം അതേപേലെ മറ്റു
വിദ്യാലയങ്ങളിലേക്ക്
പകര്‍ത്തുന്നതിനേക്കാള്‍
നന്ന് വ്യത്യസ്തങ്ങളായ
അന്വേഷണങ്ങള്‍ പല ജില്ലകളിലായി
നടത്തി അവ കൂടി പ്രയോജനപ്പെടുത്തുകയായിരിക്കും എന്നു
തോന്നി. അങ്ങനെ
എസ് എസ് എയുടെ നേതൃത്വത്തില്‍
കണ്ണൂരിലെ ഇരിണാവ്,
കോഴിക്കോട്
വെളളയില്‍ ഗവ യു പി സ്കൂള്‍,
കോട്ടയം
കുറിച്ച് യു പി സ്കൂള്‍,
എറണാകുളം
ജി എല്‍ പി എസ് ഒക്കല്‍,
തിരുവനന്തപുരം
ജി എല്‍ പി എസ് ചെമ്പൂര്‍
എന്നീ അഞ്ചു കേന്ദ്രങ്ങളില്‍
ട്രൈ ഔട്ട് ആരംഭിച്ചു.
അപ്പോഴാണ്
കോര്‍ എസ് ആര്‍ജിയും ക്ലസ്റ്ററും വന്നത്.
ആ ചുമതല വഹിക്കേണ്ടി വന്നവര്‍ക്ക് ട്രൈ ഔട്ട് പൂര്‍ത്തീകരിക്കാനായില്ല.
എങ്കിലും
പൂര്‍ത്തീകരിച്ചിടത്തു
നിന്നും നല്ല അനുഭവങ്ങളാണ്
കിട്ടിയത്. ഒരു
ഗണിതാന്വേഷണ ടീം രൂപ്പെട്ടു.
നിലമ്പൂരിലെ
ഷേര്‍ലിട്ടീച്ചര്‍,
മലപ്പുറത്തെ
ഇല്യാസ്, കണ്ണൂരെ
ശശി, സജീവന്‍,കോഴിക്കോട്ടുളള
ഗോപാലകൃഷ്ണന്‍,
കാസര്‍കോട്
ഉണ്ണി, കൊല്ലം
തുളസീധരന്‍പിളള,
തൃശൂരിലെ
ലിന്‍സി തുടങ്ങി പത്തിരുപത്
പേര്‍ . കഴിഞ്ഞ
ആഴ്ച ഇവരുടെ എല്ലാവരുടെയും
ട്രൈ ഔട്ട് അനുഭവങ്ങളും
മാരാരിക്കുളം ഗണിതസൗഹൃദം
പരിപാടിയുടെ അനുഭവങ്ങളും
കോര്‍ത്തിണക്കി കോട്ടയം
കിടങ്ങൂര്‍ സ്കൂളില്‍ ട്രൈ
ഔട്ട് നടത്തി.
ട്രൈ
ഔട്ട് ആത്മവിശ്വാസം നല്‍കുന്നു
- പത്ത് പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി കുട്ടികള്‍ ഗണിതത്തില്‍ മുഴുകുകയാണെങ്കില്‍ ഗണിതം അവരുടെ പ്രിയവിഷയമാകും. ഒരമ്മ പറഞ്ഞത് കുട്ടി വീട്ടില്‍ വന്ന് ഗണിതവിശേഷങ്ങളാണ് തോരാതെ പറയുന്നതെന്നാണ്. എല്ലാ തുടര്‍ പ്രവര്‍ത്തനങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നു. ശനിയാഴ്ച അവധിദിനത്തില്‍ കൃത്യസമയത്തുതന്നെ കുട്ടികള്‍ എത്തിച്ചേരുന്നു. രാവിലെ ഒമ്പതരയാകുമ്പോള്‍ എല്ലാവരും പഠനസന്നദ്ധരായി ക്ലാസില്‍.
ഗണിതവിജയം
വലിയ പ്രതീക്ഷ നല്‍കുന്നു
- സന്നദ്ധതയുളള വിദ്യാലയങ്ങളിലേ ഇത് വിജയിക്കൂ
- ഒരു തുടര്‍ച്ച അനിവാര്യം
- പാക്കേജായി നടത്തേണ്ടിവരും
- അമ്പതോളം ചെറുഗണിതശേഷികളാണ് ലക്ഷ്യമിടുന്നത്.
- മൂവായിരം രൂപയുടെ പഠനോപകരണങ്ങള്‍ വേണ്ടിവരും
- അധ്യാപകമനസ്, സമീപനം എന്നിവയും നിര്‍ണായകമാണ്.
- പഠനപ്രവര്‍ത്തനം കുട്ടിക്ക് താല്പര്യജനകമായിരിക്കണം. അതു പൂര്‍ത്തിയാക്കാന്‍ ആന്തരികചോദന രൂപപ്പെടാന്‍ സഹായകമാകണം
- ഓരോ കുട്ടിയേയും ഓരോ ദിനവും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്
- ഗണിതപഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഗണിതവിജയം പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണ്
- ഓരോ പ്രവര്‍ത്തനവും പൂര്‍ത്തിയാകുമ്പോള്‍ നടത്തേണ്ട ഗണിതവിശകലന ചിന്ത പ്രധാനം
ഗണിതവിജയം,
ഗണിതസൗഹൃദം
പരിപാടികളുടെ കുറച്ച്
മുഹൂര്‍ത്തങ്ങള്‍ താഴെ
ചിത്രങ്ങളില്‍ ഉണ്ട്.
പരിപാടിയുടെ
സ്വഭാവം മനസിലാക്കാന്‍ അത്
സഹായിക്കുമെന്നു കരുതുന്നു.
No comments:
Post a Comment