ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 20, 2018

സി കേശവന്റെ വിദ്യാഭ്യാസ സമീപനങ്ങള്‍


 എ കെ ജി എന്ന അധ്യാപകനെക്കുറിച്ച് മുമ്പൊരു ലക്കത്തില്‍ എഴുതിയിരുന്നു (
ഇടതുപക്ഷ അധ്യാപക സുഹൃത്തുക്കളുടെ വിദ്യാലയം) വളരെയെറെ ആവേശംകൊളളിക്കുന്ന ആശയങ്ങളും പ്രയോഗവുമാണ് എ കെ ജി മുന്നോട്ടുവെച്ചത്.
തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ അധ്യാനത്തിന്റെ മാര്‍ഗവും
തെരഞ്ഞെടുത്തിരുന്നു. വളരെ അനുകരണീയമായ അധ്യാപനസമീപനമാണ് അദ്ദേഹം പുലര്‍ത്തിയത്. അതാണ് ഇവിടെ പങ്കിടുന്നത്
"ഞാന്‍ മയ്യനാട്ടും പാലക്കാട്ടുമല്ലാതെ പിന്നെയും പലസ്കൂളുകളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. പക്ഷേ എന്റെ നയമോ രീതിയോ ഞാനൊരിടത്തും പിഴച്ചു കണ്ടില്ല. ഇരുമ്പുലക്ക പോലെ എന്റെ അഭിപ്രായം ഉറച്ചു നില്‍ക്കുകയാണ്.” എന്നാണ് സി കേശവന്‍ പറയുന്നത്. വാക്കില്‍ ജ്വലിച്ചു നില്‍ക്കുന്ന ആത്മവിശ്വാസം. അദ്ദേഹത്തിന്റെ രീതിയും സമീപനങ്ങളും എന്തായിരിക്കാം?
ശിക്ഷയും തിരിച്ചറിവും
വീട്ടില്‍ നിന്നും ചേട്ടന്റെ വക നല്ല ശിക്ഷ നിരന്തരം ഏറ്റുവാങ്ങിയിരുന്ന അദ്ദേഹം അതിനെ വിലയിരുത്തി ഇങ്ങനെ എഴുതി
"വാസ്തവത്തില്‍ ഇതു ക്രൂരതയല്ലേ? നിസ്സഹായനായ ഒരു കുട്ടിയെ കാര്യമാകിലും ആകാര്യമാകിലും പിടിച്ചിട്ട് നിര്‍ദയം തല്ലുക! ലോകത്തെവിടെയും കുട്ടികള്‍ക്കുണ്ട് ഈ പാഡീനുഭവം. വല്ല ഫലവും ഈ തല്ലുമൂലം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ കുട്ടികളെ ഭീരുക്കലും ദുര്‍ബദ്ധികളും ബുളളികളും ആക്കാന്‍ സാധിച്ചിട്ടുണ്ടെന്നു മാത്രം. റോജര്‍ ആസ്ചാം മുതല്‍ ഇങ്ങോട്ടും അതിനു മുമ്പും പലരും അടിയുടെ വേദാന്തം ആരാഞ്ഞിട്ടുണ്ട്. ചൂരല്‍പ്പഴം മുറയ്ക് കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ വഷളാകുമെന്ന സ്‍മാര്‍ഗോപദേശം പലരും ചെയ്തിട്ടുണ്ട്. പക്ഷേ മനസിന്റെ തുലാഭാരം സമനിലയില്‍ നിറുത്തിക്കൊണ്ട്, ആരാണ് ഈ ചൂരല്‍പ്രയോഗം നടത്താറ്?പ്രകോപനം പ്രയോക്താവിന് ഉണ്ടാകണം. എങ്കില്‍ മാത്രമേ പ്രയോഗം സാധുവാകൂ.എനിക്കും കോപം വന്നിട്ടുണ്ട്. ചൂരല്‍കൊണ്ട് എന്റെ സ്വന്തം കുട്ടികളെത്തന്നെ ശാസിച്ചിട്ടുമുണ്ട്.ഈ ചൂരല്‍വാസന കേവലം നിഷ്ഫലവും തീരെ വര്‍ജനീയവുമാണ് എന്ന് എനിക്ക് പൂര്‍ണബോധ്യം ഉണ്ട് ഇപ്പോള്‍ "(അധ്യായം 32, ജീവിത സമരം)
അധ്യാപനരീതിയുടെ വ്യത്യാസം
ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് നാരായണയ്യരെന്ന അധ്യാപകന്‍ ചരിത്രം പഠിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു
"പക്ഷേ, നാരായണയ്യരുടെ ചരിത്രം പഠിപ്പിക്കല്‍ ഒരു വിരസതതന്നെ ആ വിഷയത്തോടു തോന്നും വിധം ഉറക്കം തൂങ്ങിയായിപ്പോയി. സെന്റ് അലേഷ്യസില്‍ ഒരു ശര്‍മസാര്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രന്മാരുടെയും ശിവജിയുടെയും മറ്റും കാലമാകുമ്പോള്‍ സാറിന് ഒരു ഭൂതാവേശം തന്നെ കൊളളുമായിരുന്നത്രേ! ഇന്ത്യ ഇന്ത്യാക്കാരുടെ എന്ന ബോധം ബാലഹൃദയങ്ങളില്‍ അദ്ദേഹം ഉളവാക്കി വന്നു.പക്ഷേ, നാരായണയ്യര്‍ വ്യത്യസ്തമായിരുന്നു. അതിനൊക്കെ എന്നെ അദ്ദേഹത്തിനു കണ്ടുകൂടാ.അതിനാല്‍ ഞങ്ങള്‍ ക്ലാസില്‍ കീരിയും പാമ്പും കളി തന്നെയായി.....ഏറ്റവും കുറവ് മാര്‍ക്ക് എനിക്കുതന്നെ കിട്ടി.ആയിടയ്കാണ് മി എം സി തോമസ് ഞങ്ങളുടെ ചരിത്രാധ്യാപകനായി വന്നത്. എന്തൊരന്തരം ! മി തോമസ് നല്ലൊരു സ്പോര്‍ട്സ്മാനും രസികനും കുട്ടികളുടെ മനശാസ്ത്രം ഗ്രഹിച്ച അധ്യാപകനുമായിരുന്നു. ... എനിക്കു ക്ലാസുകള്‍ ബോധിച്ചു തുടങ്ങി. നല്ല മാര്‍ക്കുകളും കിട്ടി"
കുട്ടികള്‍ക്ക് മാര്‍ക്കു കുറയുന്നതിനും വിഷയങ്ങളോട് വിരക്തിയുണ്ടാകുന്നതിനും കാരണം കുട്ടികളിലാരോപിക്കുന്നതിനു പകരം അധ്യാപനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നല്ലേ ഈ അനുഭവം വിളിച്ചു പറയുന്നത്?
എല്ലാ കുട്ടികളുടെയും എല്ലാവിധമായ കഴിവുകളും വളര്‍ത്തുന്നവരാകണം അധ്യാപകരെന്ന് നാം വിശ്വസിക്കുന്നു. ഈ തിരിച്ചറിവോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ച ആളാണ് സി കേശവന്‍
ശാസ്താം കോവില്‍ പ്രൈമറിസ്കൂളിലെ പ്രഥമാധ്യാപകന്‍ ആയിട്ടാണ് അധ്യാപനരംഗത്തേക്ക് സി കേശവന്‍ കടന്നു വരുന്നത്.
ഞാന്‍ ആ സ്കൂളിലെ പ്രഥമാധ്യാപകനും ആയിത്തീര്‍ന്നു. എന്തൊരുത്സാഹമായിരുന്നെന്നോ അന്നെനിക്ക്, ഈ അധ്യാപകവൃത്തി!. കോ പരമുപിളള എന്നില്‍കുത്തിവെച്ച ആദര്ഡശങ്ങള്‍ക്ക് അനുരൂപമായി ആ വിദ്യാലയത്തെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് എനിക്ക് വലിയ മോഹം ഉണ്ടായിരുന്നു. കുട്ടികളില്‍ ഭയത്തേക്കാള്‍ വിശ്വാസവും സ്നേഹവുമാണ് ഉളവാക്കുവാന്‍ ഞാന്‍ ഉദ്യമിച്ചത്. അവരുമായി ധാരാളം ഇടപഴകുന്നതിനും അവരുടെ വാസനകളും താല്പര്യങ്ങളും ഏതേതുവഴിയില്‍ തിരിയുന്നുവെന്നു സൂക്ഷിച്ചു പഠിക്കുവാനും ഞാന്‍ ശ്രമിച്ചു.
ഒരു കായ്ക്കറിത്തോട്ടം കൊല്ലം ഹൈസ്കൂളിലെ മാതൃകയില്ഡ ഞാന്‍ ഉണ്ടാക്കിച്ചു. ഇംഗ്ലീഷ് സസ്യങ്ങളും നാടന്‍ സസ്യങ്ങളും കലാപരമായി വിഭജിച്ച തട്ടുകളില്‍ നട്ടുപിടിപ്പിച്ചു..... കായികവിനോദങ്ങള്‍ക്കു വേണ്ട വെളിപ്രദേസം സ്കൂള്‍ പരിസരത്തില്‍ ഉണ്ടായിരുന്നു.
ഞാന്‍ ഫുഡ്ബോള്‍ കളിക്ക് വ്യവസ്ഥ ചെയ്തു. കുട്ടികളുൊന്നിച്ച് കളിക്കുന്നതിനും അവരെ ഈ കളിമാനദണ്ഡം പുലര്‍ത്തി ഉത്തമരീതിയില്‍ അഭ്യസിപ്പിക്കുന്നതിനും ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ എന്റെ സ്കൂളിലെ കൊച്ചുകുട്ടികളെക്കൊണ്ട് സമീപസ്കൂളുകളിലെ മുതിര്‍ന്ന കുട്ടികളെ മത്സരത്തില്‍ പരാജിതരാക്കുവാന്‍ പലപ്പോഴും എനിക്കു സാധിച്ചു
വൈകുന്നേരം ഏതെങ്കിലും കായിക വിനോദത്തിലോ മലക്കറിത്തോട്ടത്തിലോ ആയി സകലകുട്ടികളുും കുറെ നേരം സ്കൂള്‍ പരിസരത്തില്‍ ചെലവഴിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.:
സംഗീതവാസനയുളള കുട്ടികള്‍ക്കായി അദ്ദേഹം സംഗീതക്ലാസ് തുടങ്ങി.അധ്യാപനും അദ്ദേഹം തന്നെ. കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കാന്‍ തന്റെ കഴിവിനൊത്ത് ഞാന്‍ പരിശ്രമിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.”

കര്‍ത്തവ്യബോധം മുന്നില്‍ നിന്നാല്‍ സ്കൂളുകളും മുന്നില്‍ നില്‍ക്കും
വിദ്യാലയം മികവിന്റെ കേന്ദ്രമാകണമെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏറ്റെടുത്തിട്ടുളള കേരളത്തിന് സി കേശവനില്‍ നിന്നും പഠിക്കാനുണ്ട്. അദ്ദേഹം പറയുന്നു
"അധ്യാപകവൃത്തിയെക്കുറിച്ചും എന്റെ വിദ്യാലയത്തിന്റെ അഭിവൃദ്ധിയെപ്പറ്റിയും എനിക്കുണ്ടായിരുന്ന കര്‍ത്തവ്യബോധം എന്നെ പരകാര്യവ്യഗ്രമാക്കുവാന്‍ സമ്മതിച്ചില്ല. സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ മുതല്‍ പ്യൂണ്‍വരെയുളളവരുടെ സകല ഉദ്യോഗങ്ങളും ഞാന്‍ വഹിച്ചു.
വിശ്രമവേള തീരെക്കിട്ടാത്ത ഒരു പൂര്‍ണ ജീവിതമായിരുന്നു അതെന്നും തിരുവിതാംകൂര്‍കൊച്ചി പ്രധാനമന്ത്രിപദത്തിലിരുന്നപ്പോഴത്തേക്കാള്‍ ബഹുലമായ ഒരു കാര്യപരിപാടിയാണ് പ്രതിദിനം ഞാന്‍ നിര്‍വഹിക്കേണ്ടതെന്നും പറഞ്ഞാല്‍ അതിശയോക്തിയാണെന്നു തോന്നിയേക്കാം. പക്ഷേ കാര്യം പരമാര്‍ഥമാണ്.
എന്റെ സ്കൂളും കുട്ടികളും ഏതു കാര്യത്തിലും മറ്റു സ്കൂളുകളുടെ മുന്നില്‍ നില്‍ക്കണമെന്ന വൃതം എനിക്കുണ്ടായിരുന്നു. അതിനാല്‍ ഏതു കഷ്ടതകളും ഉത്സാഹപൂര്‍വം തരണം ചെയ്യാന്‍ എനിക്കു സാധിച്ചു"
പാലക്കാട്ടെ അധ്യാപകനായി
പാലക്കാട്ടെ കുട്ടികള്‍ മററും ദിക്കുകളിലെ കുട്ടികളെ അപേക്ഷിച്ച് ഒരു പ്രകാരത്തിലും വ്യത്യസ്തരായിരുന്നില്ല. കുസ‍ൃതികളും വികൃതികളുമായ മിടുക്കന്മാരും അങ്ങനെ അല്ലാതുളള അനുസരണശീലരായ നല്ല കുട്ടികളും മറക്കുട്ടികളും ഒക്കെയുണ്ടായിരുന്നു. എനിക്ക് എന്നും എന്നും കുസൃതിക്കുട്ടികളോട് കൂറ് കൂടിനിന്നിരുന്നു....വിശ്വസിക്കാനും സ്നേഹിക്കാനും കൂട്ടുകൂടാനും കിട്ടിയ ജ്യേഷ്ഠസഹോദരനെപ്പോലെ അവര്‍ എന്നെ കരുതാന്‍ തുടങ്ങി. ഒരു മാസത്തിനകം സകലകുട്ടികളെയും എന്റെ ചൊല്‍പ്പടിക്ക് നിറുത്തുവാന്‍ എനിക്ക് സാധിച്ചു എന്നതും നിശ്ചയമാണ്.
"അച്ചടക്കം എന്തെന്നും അത് പാലിക്കേണ്ടത് എങ്ങനെയെന്നും തിരിച്ചറിവില്ലാത്ത അധ്യാപകര്‍ അധ്യാപകരല്ല. കുട്ടികളുടെ മനശാസ്ത്രം അറിയാത്ത ആളുകളെ അധ്യാപകവൃത്തിക്ക് നിയമിക്കുന്നതില്‍പ്രരം ദ്രോഹവുമില്ല.”
"എന്തായാലും വിദ്യാര്‍ഥികളെ സംബന്ധിച്ച് ഒരു നൂതനമനശാസ്ത്രവും പരീക്ഷണവുമായി പ്രത്യക്ഷപ്പെട്ട ഞാനും പോളും പാലക്കാട് നോട്ടപ്പുളളികളായിത്തീര്‍ന്നു. പക്ഷേ, ഞങ്ങളുടെ അധ്യാപനസാമര്‍ഥ്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധ്യമായില്ല.”
ചിലന്തിസാര്‍
മാവേലിക്കര ഇംഗ്ലീഷ് സ്കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് സി കേശവന് കുട്ടികളിട്ട ഇരട്ടപ്പോരാണ് ചിലന്തിസാര്‍
"ടീച്ചേഴ്സ് റൂമില്‍ നിന്നും ഇറങ്ങിവന്ന എനിക്ക് ചിലന്തിസാര്‍ എന്ന ബഹുമത ഒരു കൊച്ചുകുസൃതി നല്‍കുന്നത് ഞാന്‍ കേള്‍ക്കേണ്ടിവന്നു. എനിക്ക് ചിരിക്കാതിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. ഞാന്‍ അടുത്തു ചെന്ന് അവന്റെ മുതുകില്‍ത്തട്ടിക്കൊണ്ട് ഈ ബഹുമതിദാനത്തില്‍ അവനെ അഭിനന്ദിച്ചു. എന്റെ മുഖത്തേക്കുയര്‍ന്ന ലജ്ജിതമായ ആ മുഖവും കണ്ണുകളും എനിക്ക് ഇപ്പോഴും കാണാനാകും.”


"സ്നേഹത്തില്‍ നിന്നുദിക്കുന്ന ഭക്തിയും ബഹുമാനവും മാത്രമേ ഞാന്‍ വകവെച്ചുളളൂ."
സി കേശവന്‍

Friday, December 14, 2018

ആത്മനിർവൃതിയുടെ നിമിഷങ്ങൾ


"ഇന്ന് രാവിലെ എട്ടാം ക്ലാസിന്റെ മലയാളം അടിസ്ഥാന പാഠാവലിയുടെ പരീക്ഷ നടന്നു. ്തെഴുതും എങ്ങനെ എഴുതും എന്നൊക്കെ ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്. 
ഭാഷാദ്ധ്യാപികയായ എനിക്ക് കുട്ടികൾ എന
എന്നാൽ മലയാളത്തിളക്കത്തിലൂടെ തിളങ്ങി വന്ന കുട്ടികളെക്കുറിച്ചുള്ള ആകാംക്ഷയായിരുന്നു മനസിൽ മുൻപന്തിയിൽ .
പരീക്ഷ കഴിഞ്ഞ് പേപ്പർ കൈപ്പറ്റിയുടനെ ആ കുട്ടികളുടെ പേപ്പറുകൾ തിരഞ്ഞു പിടിച്ചു വായിച്ചു. 
സന്തോഷം കൊണ്ട് തൊട്ടടുത്തിരുന്ന ശ്രീകല ടീച്ചറെ കൊണ്ടും വായിപ്പിച്ചു. അക്ഷരം എന്തെന്നറിയാതിരുന്ന മക്കളിലേക്ക് വരയും കളിയും കാഴ്ചയുമായി അക്ഷരങ്ങളെത്തിയപ്പോൾ അവരിൽ പുതുജീവൻ വിടരുന്നത് ഞാനറിഞ്ഞു. 8,9 ക്ലാസുകളിലെ 20 കുട്ടികളടങ്ങിയ ഹൈസ്കൂളിന്റെ മലയാളത്തിളക്കം പത്തരമാറ്റ് തിളക്ക
ത്തോടെയാണ് സമാപിച്ചത്. അക്ഷരമെഴുതാനറിയാത്ത വായിക്കാ
നറിയാത്ത കുട്ടികളിൽ ചിലർക്കെങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ആദ്യദിനങ്ങളിൽ ഇഷ്ടക്കേടുണ്ടായിരുന്നു.എന്നാൽ ഓരോ പ്രവർത്തനങ്ങൾ കഴിയുന്തോറും അവരുടെ ഇഷ്ടക്കേട് ഉത്സാഹത്തിന് വഴിമാറിയത് അവരറിഞ്ഞതേയില്ല .

മൂന്ന് ബംഗാളിക്കുട്ടികളും ഒരു തമിഴ് കുട്ടിയും ഈ കൂട്ടത്തിലുണ്ടായിരുന്നു.ബംഗാളിക്കുട്ടികളിൽ രണ്ടു പേരെ ബി
ഗ്രേഡിലെത്തിക്കാൻ കഴിഞ്ഞു. തമിഴ് കുട്ടിയും ബി ഗ്രേഡിലെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ മിടുക്കരായി അവർ ക്ലാസിൽ മുഴുകിയതിന്റെ ഫലമാണ് അവരുടെ തിളക്കം .
മൊഡ്യൂൾ അനുസരിച്ച് ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ തീർക്കാൻ സാധിച്ചിരുന്നില്ല.എന്നിരിക്കിലും ഓരോ ദിവസത്തെയും റിപ്പോർട്ട് എഴുതുമ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നി. 
പലപല തിരക്കുകളാൽ സഹപ്രവർത്തകർ ഓടി നടക്കുമ്പോൾ, സഹായിക്കാനാരുമില്ലാതെ ഞാൻ തനിച്ച് 20 കുട്ടികൾക്ക് അക്ഷരം പകർന്നു കൊടുത്തു. അതിൽ വിജയിച്ചതിന്റെ തെളിവാണ് എന്റെ കുട്ടികളുടെ പരീക്ഷാ ഉത്തരക്കടലാസ്.എന്റെ സഹപ്രവർത്തകർ സംഗീത ടീച്ചറും സിനി ടീച്ചറും അജിത ടീച്ചറും ഷീജ ടീച്ചറും തുളസി ടീച്ചറും പെരുമ്പാവൂർ ബി.ആർ.സി യിലെ ട്രെയ്നർ സിന്ധു ടീച്ചറുമൊക്കെ നൽകിയ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.
മലയാളത്തിളക്കത്തിന്റെ ചുക്കാൻ പിടിക്കുന്ന കലാധരൻ മാഷിന് എന്റെയും കുട്ടികളുടെയും സ്നേഹാദരങ്ങൾ അറിയിക്കുന്നു. മലയാളത്തിളക്കം ട്രെയ്നിംഗിൽ പങ്കെടുക്കാൻ പോലും കഴിയാതിരുന്ന ഞാൻ മൊഡ്യൂൾ ശ്രദ്ധാപൂർവ്വം പഠിച്ച് ആണ് ക്ലാസ് എടുത്തത്. 

മേലധികാരികൾക്കും ചില സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും അതിനു വേണ്ട പ്രയത്നവും എത്ര വിലപ്പെട്ടതാണ് എന്ന തിരിച്ചറിവുണ്ടാക്കാൻ ഇനിയും ബോധവത്ക്കരണം ആവശ്യമാണ് എന്ന വിമർശനം കൂടി ഈ ഘട്ടത്തിൽ
 
 
തോന്നുന്നുണ്ട്. വെറും പ്രഹസനമായല്ല ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്. ആത്മാർപ്പണമാണതിൽ വേണ്ടത്. വെറും റിപ്പോർട്ടുകളിൽ തെളിഞ്ഞു നിൽക്കേണ്ട കാട്ടിക്കൂട്ടലല്ലാതെ കുട്ടികളിലേക്കിറങ്ങി ച്ചെന്ന് അവരെ അക്ഷരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ എല്ലാ അദ്ധ്യാപക സുഹൃത്തുക്കൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസിക്കുന്നു." (Thasmin Shihab GHSS Cheranalloor,Koovappady)
2
 മലയാളത്തിളക്കം 2017- 18 ൽ നടത്തിയ പത്തനാപുരം സെന്റ് സ്റ്റീഫൻസിലെ യു പി വിഭാഗം പ്രവർത്തനത്തിൽ പങ്കെടുക്കാൻ സാധിച്ചു.ഇതിന്റെ വിജയം നേരനുഭവം തന്നെയാണ്. കുട്ടികളും ഇത്ര സന്തോഷത്തോടെ ഏർപ്പെട്ട മറ്റൊരു പഠനാനുഭവം വേറെ ഉണ്ടോ എന്ന് സംശയം. അക്ഷരം അറിയില്ല എന്ന അപകർഷത മൂലം സ്കൂളിൽ എത്താതിരുന്ന കുട്ടി ആയിരുന്നു വരും ദിവസങ്ങൾ താരം ആയി മാറിയത്.ആത്മവിശ്വാസം മാതാപിതാക്കളിലും അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ഇരട്ടിപ്പിച്ച ഈ പദ്ധതിയുടെ വിജയത്തിന്റെ തെളിവുകൾ പ്രീടെസ്റ്റ് മുതൽ ഒടുവിൽ ഇവർ തയ്യാറാക്കിയ കയ്യെഴുത്തു മാസിക വരെ വ്യക്തവും സത്യസന്ധവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയായ എനിക്ക് ഈ അനുഭവം വലുതായിരുന്നു. ഗുണകരമായ മാറ്റങ്ങൾ തന്നെയാണ് മലയാളത്തിളക്കത്തിലൂടെ ഓരോ വിദ്യാർത്ഥിയിലും ഉണ്ടായിട്ടുള്ളത്. തെളിവുകൾ എത്ര വേണമെങ്കിലും തരാം (Renju P Mathew)

ഭാഷാ പഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കുന്ന മലയാളത്തിളക്കം ഒട്ടും തിളക്കം കുറയാതെ കമ്പല്ലൂര്‍ സ്കൂളിലും നടപ്പിലാക്കി വരുന്നു.  ഹൈസ്കൂളിലെ 30ഓളം കുട്ടികളുടെ ഭാഷാശേഷികളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് പരിപാടി ഒരാഴ്ച പിന്നിടുമ്പോള്‍ കൈവരിക്കുവാനായിട്ടുള്ളത്.  തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളിനെ അടിസ്ഥാനമാക്കി കൃത്യമായ പ്രവര്‍ത്തന പദ്ധതികളോടെയാണ് ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപകരായ കെ ആര്‍ ലതാഭായിയും പി പത്മനാഭനും മുന്നോട്ടു പോകുന്നത്.  കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും പതിപ്പുകളായി രൂപംകൊള്ളുന്നു.  അവര ഭാഷാപരമായ തെറ്റുകള്‍ സ്വയം തിരുത്തുന്നു.  പുതിയ അറിവുകള്‍ സ്വയം നിര്‍മ്മിക്കുന്നു.  അംഗീകരിക്കണം ഈ അധ്യാപകരെ,  അവരെ സഹായിക്കുന്ന സഹപ്രവര്‍ത്തകരെ, അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരെ....  പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്, സംശയലേശമില്ലാതെ....
കുട്ടികള്‍ ഓരോ ദിവസവും തയ്യാറാക്കിയ പതിപ്പുകള്‍ ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, കെ പി രമേശന്‍, പി പത്മനാഭന്‍, കെ പി ബൈജു എന്നിവര്‍ പ്രകാശനം ചെയ്തു.
4
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,,,,,,,,,,,,,, മലയാളത്തിളക്കത്തിന്റെ മൊഡ്യൂൾ  പ്രവർത്തനങ്ങൾക്ക് ഇന്ന് തിരശ്ശീല വീണു, മലയാളത്തിളക്കം, തിളങ്ങിയും,, മങ്ങിയും',,, കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നു,, തറയിൽ ഇരുത്തി പഠിപ്പിക്കരുത് എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കണ്ടു, ഒരു തരത്തിലും ഈ ആക്ഷേപങ്ങൾ നമ്മുടെ പ്രവർത്തനങ്ങളിൽ മങ്ങലേൽപ്പിച്ചില്ലാ,,, തുടക്കം മുതൽ എല്ലാ അധ്യാപകരും പാഠങ്ങൾ എടുത്തു തീർക്കാനുണ്ടായിട്ടും,,, ഇതു മനസുകൊണ്ട് ഏറ്റെടുത്തു, ഒരു അധ്യാപകരും മുന്നിലിരിക്കുന്ന കുട്ടികളെ ഒന്നാന്തരം, രണ്ടാന്തരം എന്നു തിരിച്ചിട്ടില്ല,,, നമ്മുടെ മക്കളാണ് മുന്നിലിരിക്കുന്നത് എന്ന് തോന്നൽ ഉള്ളിടത്തോളം അധ്യാപകരായ നമ്മുക്കു തീരുമാനിക്കാം,, തറയിൽ നമ്മളോടൊപ്പം ചുറ്റുമിരിക്കുന്ന ,കുഞ്ഞുങ്ങൾ, 8 ദിവസം കൊണ്ട് നേടിയത് ., മറക്കാനാവാത്ത അനുഭവമാണെന്ന്, .പർണ്ണശാലകളിൽ,, ഗുരു വിനൊപ്പം നിലത്തിരുന്നു പഠിച്ച പൈതൃകമുള്ള സംസ്ക്കാരമാണ് നമ്മുടേത്,,,,,,,,,,,,,,,,വരും നാളുകളിലും,,, കൂടുതൽ മികവോടെ മലയാളം തിളങ്ങട്ടെ,,,,,,,,,,,,,💐 പൗർണമി വിനോദ്
5
മലയാളത്തിളക്കം  അവസാനിച്ചു ,സന്തോഷം തോന്നുന്നു,അല്പം  ആത്മാഭിമാനവും ,8 ദിവസവും  അവഗണിക്കപ്പെട്ടവർക്കൊപ്പം ആയിരുന്നു ,തുടർപ്രവർത്തനം ഉണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ, 
നല്ല പദ്ധതി 
ആരൊക്കെ  പഴിച്ചാലും  ഫലപ്രദം ,വീണു കിടക്കുന്നവനു  വേണ്ടത്  പാലല്ല, ഒരു  തുള്ളി  വെള്ളമാണ് മാഷിനു  നന്ദി ,കത്തിജ്ജ്വലിച്ചില്ലെങ്കിലും  ഒരു  ചെരാതെങ്കിലും കൊളുത്താനായി ,എ പ്ളസ് കിട്ടിയവൻ  മറന്നാലും  ഈ  പാവങ്ങൾ  മറക്കില്ല (ആൻസൻ കുറുമ്പത്തുരുത്ത് )
 6
ഞെക്കാട് സ്കൂളിൽ മലയാളത്തിളക്കം വിജയപ്രഖ്യാപനം
ഞെക്കാട് ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിന്റെ മലയാളത്തിളക്കം വിജയ പ്രഖ്യാപനം സെമിനാർ ഹാളിൽ നടന്നു.

ഗ്രാമ പഞ്ചായത്തു മെമ്പർ എൻ അജി, എസ് എസ് എ ബ്ലോക്ക് പ്രോജക്ട് ഓഫീസർ പി സജി, പി ടി എ പ്രസിഡന്റ് കെ ഷാജികമാർ, ബി ആർ സി ട്രെയിനർ സുഭാഷ്, ഹെഡ്മാസ്റ്റർ കെ കെ സജീവ്, ഡെപ്യൂട്ടി എച്ച് എം എസ് സുമ, പി ടി എ എക്സിക്യുട്ടീവ് അംഗം കല്ലമ്പലം ഗോപാലകൃഷ്ണകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും കൂട്ടുകാരുടേയും സാന്നിധ്യത്തിൽ തങ്ങളുടെ ആശയങ്ങൾ എഴുതിയും വായിച്ചും കുട്ടികൾ വിജയ പ്രഖ്യാപനത്തിൽ പങ്കുചേർന്നു.
ക്ലാസിൽ പങ്കെടുത്ത തുഷാര എന്ന കുട്ടി സ്വന്തമായി തയ്യാറാക്കിയ തന്റെ രചനകൾ അടങ്ങിയ കൈയ്യെഴുത്തു മാസിക "ഇരുട്ടുമുറിയിലെ റോസാപ്പൂ " സി ആർ സി കോർഡിനേറ്റർ ഡോ. ചന്ദ്രലേഖ ഹെഡ്മാസ്റ്റർ കെ കെ സജീവിന് നല്കി പ്രകാശനം ചെയ്തു.
മലയാളത്തിളക്കം വിജയത്തിലെത്തിക്കാൻ നേതൃത്വം നല്കിയ എസ് എസ് എ പരിശീലകരെ പിടിഎ പ്രസിഡന്റ് അനുമോദിച്ചു.
 

7
മലയാളത്തിളക്കത്തിനു തിളക്കമില്ല എന്ന് ആക്ഷേപിച്ച അധ്യാപകസംഘടനകളുണ്ട്.
അവരോട് സ്നേഹം മാത്രം
മലയാളത്തിളക്കം നടത്താന്‍ സമയമില്ല എന്നു പറഞ്ഞ അധ്യാപകരുണ്ട്
അവരോട് സഹതാപം മാത്രം
മലയാളത്തിളക്കം അവഗണിക്കപ്പെട്ട കുട്ടികള്‍ക്ക് ജീവിതത്തിളക്കം നല്‍കലാണെന്ന് തിരിച്ചറിഞ്ഞ അധ്യാപകരുണ്ട് 
അവരോട് ആദരവ് ഏറെ
8
മലയാളത്തിളക്കം ഒട്ടേറെ തവണ ട്രൈഔട്ട് നടത്തിയും പരിഷ്കരിച്ചുമാണ് ഈ നിലയിലെത്തിയത്
അതിനു പിന്നില്‍ നരവധി പ്രവര്‍ത്തകരുണ്ട്
ശ്രീ പൗലോസ്, ശ്രീ പരമേശ്വരന്‍, ശ്രീ ജി രവി, ശ്രീ ബിനീത്, ശ്രീ അനൂപ്, ശ്രീ സിയ, ശ്രീ സുഭാഷ്, ശ്രമിതി സരസ്വതി,ശ്രീ കെ പി കൃഷ്ണദാസ്,ശ്രീ ജോണ്‍, ശ്രമതി ശുഭ തുടങ്ങിയവര്‍ ആഴ്ചകളോളം മാസങ്ങളോളം ഈ പരിപാടിയുളള ഉളളടക്കവും പ്രക്രിയയും മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്.
ആറന്മുള മുതല്‍ മേപ്പാടി പഞ്ചായത്ത് വരെ നടത്തിയ ട്രൈ ഔട്ടുകള്‍ ഒത്തിരി തിരിച്ചറിവുകള്‍ നല്‍കി
ഇവരോടൊപ്പം കൂടാന്‍ കഴിഞ്ഞത് എനിക്ക് വിലപ്പെട്ട അനുഭവമാണ്
ടീം മലയാളത്തിളക്കത്തിന് ഇനിയും അക്കാദമിക വെല്ലുവിളിയുണ്ട്
രവി കോഴിക്കോട്ട് നിന്നും വിളിച്ചു
അവിടെ മലയാളത്തിളക്കം രീതിയില്‍ ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപികയുടെ ക്ലാസിലെ കുട്ടികളുടെ വലിയ രചനകളുടെ പകര്‍പ്പ് അയച്ചു തന്നു
പൗലോസും ചെറിയ ക്ലാസില്‍ ട്രൈ ഔട്ട് നടത്തുന്നുണ്ട്
മേപ്പാടിയില്‍ വെച്ച് നൂറ് വായനക്കാര്‍ഡപകള്‍ തയ്യാറാക്കുകയും അതില്‍ ചിലത് ട്രൈ ഔ്ട് നടത്തുകയും ചെയ്തു
ഒന്ന് രണ്ട് ക്ലാസുകളില്‍ മലയാളത്തിളക്കം രീതികള്‍ നടപ്പിലാക്കി മുന്നേറുക എന്നതിനാണ് ഇനി ഊന്നല്‍ നല്‍കേണ്ടത്
9
ഈ ടേം പരീക്ഷയിലെ മലയാളത്തിളക്കം കുട്ടികളുടെ പ്രകടനം ചര്‍ച്ച ചെയ്യപ്പെടണം
താരതമ്യം ചെയ്യണം. ശ്രമിക്കുമല്ലോ


 

Sunday, November 18, 2018

എല്ലാ കുട്ടികള്‍ക്കും വീട്ടുലൈബ്രറിയുമായി ഒരു വിദ്യാലയം


ഇന്നു രാവിലെയാണ് ഫോണ്‍വിളി വന്നത്
അത് ആവേശകരമായ ഒരു വാര്‍ത്ത പങ്കിടാനായിരുന്നു
അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ഒരു പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം. എല്ലാവരും നിര്‍വഹണപദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതേയുളളൂ. അപ്പോഴേക്കും ദാ ഒരു പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കുന്നു
ആ പ്രവര്‍ത്തനമാകട്ടെ അതിഗംഭീരവും
  • വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കിഅപൂര്‍വ നേട്ടമാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ,(ചിങ്ങപുരം,കോഴിക്കോട് ) പങ്കിട്ടത്.
  • ക്ലാസ് മുറികളില്‍ നിന്ന് സ്വായത്തമാക്കുന്ന പാഠങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ പറന്നുയരണമെങ്കില്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തണം എന്ന തിരിച്ചറിവിൽ നിന്നാണ് വീട്ടുവായനശാലകൾ രൂപപ്പെടുത്തുക എന്ന മഹത്തായ ആശയത്തിലേക്ക് വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ എത്തുന്നത്
  • വായനാദിനത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഹോം ലൈബ്രറി പദ്ധതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സ്കൂളെന്ന പദവിയിലേക്ക് ഈ വിദ്യാലയം മാറി
  • ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ലൈബ്രറികൾക്ക് പ്രത്യേക പേരും റജിസ്റ്ററും ഉണ്ട്.
  • കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ കൂടിയുളള പുസ്തക ശേഖരമാണ് വിദ്യാർത്ഥികളുടെ ലൈബ്രറി
  • വീട്ടിലെ സ്ത്രീകളാണ് ലൈബ്രറിയുടെ ഗുണഭോക്താക്കളിലൊരു കൂട്ടര്‍ .
  • പുസ്തകങ്ങൾ വായിച്ച് വീട്ടുകാരും വിദ്യാർത്ഥികളും തയ്യാറാക്കിയ കുറിപ്പുകൾ പ്രത്യേക പുസ്തകമായി പുറത്തിറക്കുന്നുണ്ട്.
  • എല്ലാ മസവും പുസ്തകചര്‍ച്ച, മികച്ച വായനക്കുറിപ്പിന് പുരസ്കാരം എന്നിവയും സംഘടിപ്പിക്കുന്നു.
  • വീടുകളിൽ ഒരുക്കിയ ലൈബ്രറി ആ വീട്ടിലെ വിദ്യാർത്ഥി തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
  • പുതുമയാർന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീട്ടിൽ ലൈബ്രറി ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന ബഹുമതി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്വന്തമാക്കി
  • എസ്.എസ്.. ഈ വർഷം മികച്ച സ്കൂൾ പ്രൊജക്ടുകൾക്ക് ഏർപ്പെടുത്തിയ സർഗ വിദ്യാലയ പുരസ്കാരo 10,000 രൂപയും സാക്ഷ്യ പത്രവും ഹോം ലൈബ്രറി പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്.
  • പദ്ധതിയിലേക്ക് പുസ്തക സമാഹരണ യജ്ഞം സോഷ്യൽ മീഡിയ വഴിയും സമാഹരിച്ച 35000 രൂപയ്ക് 500 പുസ്തകങ്ങൾ കിറ്റുകളാക്കി മാറ്റി മുഴുവൻ കുട്ടികളുടെ ഹോം ലൈബ്രറികളിലേക്കും വിതരണം ചെയ്തു.
  • കഴിഞ്ഞ വായനാദിനത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസിന്റെ വീട്ടിൽ നിന്ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 73 കുട്ടികളുടെയും വീടുകളിൽ ഇതിനോടകം ഹോംലൈബ്രറി സ്ഥാപിച്ച് കഴിഞ്ഞു.
  • പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, പി.ടി.എ പ്രസിഡന്റ് എൻ.ശ്രീഷ്ന, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ' രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും പിന്തുണയോട് കൂടിയാണ്  ഈ പദ്ധതി യാഥാർഥ്യമാക്കിയത്.
  • ഞാന്‍ ഒരു കുസൃതിച്ചോദ്യം ചോദിച്ചു. അല്ലാ മാഷെ, ടീച്ചര്‍മാരുടെ വീട്ടില്‍ ലൈബ്രറിയുണ്ടോ? ഉണ്ട് മാഷെ ഞങ്ങളുടെ നാലുപേരുടെയും വീടുകളില്‍ ലൈബ്രറിയുണ്ട്. എന്നെ ക്ഷണിച്ചിരിക്കുകയാണ്
അടുത്തമാസം പോകണം ഈ നന്മവിദ്യാലയത്തില്‍

വിദ്യാലയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
പരിമിതികളെ അതിജീവിച്ച് അക്കാദമിക അക്കാദമികേതര കാര്യങ്ങളിൽ ശ്രദ്ധേയമായ
പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന കർമ്മപദ്ധതികളുമായി മുന്നേറ്റത്തിന്റെ പുത്തൻ വിജയഗാഥ രചിച്ച് കൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് കോഴിക്കോട് ജില്ലയിലെ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം. എൽ. പി.സ്കൂൾ.

നാല് വർഷം മുമ്പ് 39 കുട്ടികൾ വരെ ആയി കുറഞ്ഞ്‌, അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ വിദ്യാലയം ഇന്ന് അധ്യാപകരുടെയും,PTA യുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു.

സോഷ്യൽ മീഡിയയുടെയും പത്ര-ദൃശ്യ മാധ്യമങ്ങളുടെയും സഹായത്തോടെ ഈ വിദ്യാലയത്തിന്റെ ഓരോ പ്രവർത്തന പദ്ധതികളും യഥാസമയം പൊതു സമൂഹത്തിലേക്കെത്തിച്ചപ്പോൾ ഈ വിദ്യാലയത്തിലേക്ക് തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് പോലും കുട്ടികൾ ഒഴുകിയെത്തി. ഇപ്പോൾ പ്രീ - പ്രൈമറി അടക്കം നൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.
പ്രസിഡൻറും, ഭാരവാഹികളും ഉൾപ്പെടെ 95% പേരും വനിതകളായ *ഇവിടുത്തെ PTA കമ്മറ്റി തുടർച്ചയായി രണ്ട് തവണ വിദ്യാഭ്യാസ വകുപ്പിന്റെ BEST PTA അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്
* തുടർച്ചയായി മൂന്ന് വർഷവും മികച്ച കാർഷിക- പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്
*ജില്ലാതല മാതൃഭൂമി സീഡ് അവാർഡ്
* മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രണ്ട് തവണ
*ജില്ലാ തല മാതൃഭൂമി  വി.കെ.സി. ജൂനിയർ നന്മ അവാർഡ്
* ,തുടർച്ചയായി മൂന്ന് തവണ
*SSA യുടെ മികവ് അംഗീകാരം
*മൂടാടി കൃഷിഭവന്റെ മികച്ച കാർഷിക വിദ്യാലയം
* എന്നിവ ഈ കൊച്ചു വിദ്യാലയം അഭിമാനത്തോടെ ഏറ്റുവാങ്ങി. കലാ-കായിക പ്രവൃത്തി പരിചയ മേളകളിലും, ക്വിസ്സ് മത്സരങ്ങളിലും ഇവിടുത്തെ കുട്ടികളുടെ അടയാളപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.


     

Friday, November 2, 2018

ശില്പശാലകളായി മാറുന്ന ക്ലാസ് പി ടി എകള്‍


"ഇന്ന് രണ്ടാം ശനി... ഒരാഴ്ചയായി കാത്തിരുന്നു കിട്ടിയ തെളിഞ്ഞ ആകാശം. സന്തോഷമായി....എന്താണന്നോ? അറിയേണ്ടേ നിങ്ങൾക്ക്...........
 ഇന്ന് ഞാവക്കാട് L P S -Std 1 ന്റെ ക്ലാസ്സ് PTA യും പഠനോപകരണ-വായനാ സാമഗ്രി ശില്പശാലയും ഇന്നായിരുന്നു. കൃത്യം 2 മണിക്കു തന്നെ ശില്പശാല ആരംഭിച്ചു. 22 രക്ഷകർത്താക്കളും അവരുടെ മക്കളും എത്തിയിരുന്നു.ആദ്യം ഞാൻ ഒരു ബോധവൽക്കരണം നടത്തി.പൊതുവിൽ കുട്ടികളുടേ നിലവാരം തരം തിരിച്ചു. അതിൽ തന്റെ കുട്ടി എവിടെ നിൽക്കുന്നു എന്ന് അവരെ കൊണ്ടു തന്നെ പറയിപ്പിച്ചു.പിന്നീട് എങ്ങനെ നമുക്ക് ഓരോത്തർക്കും കൈത്താങ്ങ് കൊടുക്കാം എന്ന് ചർച്ച ചെയ്തു. മിന്നാമിനി,കളിക്കുടുക്ക ഇവയിലെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച്  പദങ്ങൾ, വാക്യങ്ങൾ ഇവ കുട്ടികൾ തന്നെഎഴുതി അവതരിപ്പിച്ചു. ഗണിതത്തിൽ സംഖ്യാബോധം ഉറപ്പിക്കുന്നതിന് സംഖ്യാ കാർഡുകൾ.. നമ്പർ ചാർട്ട് ഇവ നിർമ്മിച്ചു. ഇംഗ്ലീഷ് അക്ഷരങ്ങൾ.. അക്ഷര ചിത്രങ്ങളിലൂടെ അവതരിപിച്ചു.ശേഷം അവർ നിർമ്മിച്ച ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു.പിന്നെ Seed Pen നിർമ്മാണം എല്ലാ രക്ഷകർത്താക്കളും ഉത്സാഹത്തോട ഏറ്റെടുത്തു.ഞാൻ പേന ഉണ്ടാക്കുന്ന വിധം കാണിച്ചു കൊടുത്തു .എല്ലാവരും ഏറ്റെടുത്തു പ്രവർത്തിച്ചു. ഫലം കണ്ടു, എല്ലാവർക്കും ഒരു ആത്മവിശ്വാസം തോന്നി നമുക്കും ഇതൊക്കെകഴിയും എന്ന്. എല്ലാമാസവും രണ്ടാം ശനിയാഴ്ച class PTA യും ശില്പശാലയും നടത്താൻ തീരുമാനമെടുത്തു.ഇന്നത്തേവരവ് അവർക്കും കുട്ടികൾക്കും.. പ്രയോജനം ചെയ്തു എന്ന ആത്മവിശ്വാസം ഓരോരുത്തർക്കം ഉണ്ടായി.. അത് എനിക്കും ഒത്തിരി സന്തോഷം തന്നു.. പിന്നീട് മഴ പെയ്തു എല്ലാവരും പിരിഞ്ഞു.....
8. 9.2018, രണ്ടാം ശനി.
ഉച്ചക്ക് രണ്ടു മണി .കായംകുളം ഞാവക്കാട് LPS-Std I ന്റെ ക്ലാസ്സ് PTA യും പഠനോഉപകരണ നിർമ്മാണ ശില്പശാലയും .ഓണം കഴിഞ്ഞ് ഒന്നാം ക്ലാസ്സ് ഒന്നാം തരം വായന പ്രവർത്തനങ്ങൾ തുടങ്ങി. അത് എല്ലാ രക്ഷകർത്താക്കളും ഏറ്റെടുത്തു. അതിന്റെ ഭാഗമായി ഓരോ കുട്ടിക്കും അവരുടെ നിലവാരത്തിനനുസരിച്ച് വായന സാമഗ്രികൾ നിർമ്മിക്കാൻ രക്ഷകർത്താക്കളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഇന്നത്തെ ശില്പശാലയുടെ ഉദ്ദേശ്യം. ചിത്രവായനയിലുടെ എങ്ങനെ കുട്ടികളേ വായനയിലേക്കു നയിക്കാം,, അതിനായി കളിക്കുടുക്ക ,മിന്നാമിന്നി ഇവയിലേ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച്. പദങ്ങൾ, വാക്യങ്ങൾ ഇവ എഴുതി കുട്ടികൾ വായിച്ചു.ചിത്രം നോക്കി അതിനുയോജിച്ച പദങ്ങൾ കണ്ടെത്തി വായിച്ചു,,,, ഗണിതത്തിൽ സംഖ്യാ വ്യാഖ്യാനത്തിനുതകുന്ന പ്രവർത്തനങ്ങൾ, നമ്പർ കാർഡുകൾ നിർമ്മിച്ചു. ചിത്രങ്ങൾ ഒട്ടിച്ച് English words cards ഉം Sentence Cards ഉം നിർമ്മിച്ചവതരിപ്പിച്ചു',, അതിനു ശേഷം മണവും മധുരവും, പാഠഭാഗവും ആയി ബന്ധപ്പെട്ട് ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ച് പൂക്കളും പൂമ്പാറ്റയും ഉണ്ടാക്കി. കുട്ടികളും രക്ഷകർത്താക്കളും താത്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു. രക്ഷകർത്താക്കളുടെ ആവശ്യപ്രകാരം അടുത്ത രണ്ടാം ശനിയാഴ്ച പേപ്പർ ക്രാഫ്റ്റും ആയി ബന്ധപ്പെട്ട ശില്പശാല നടത്തുവാൻ തീരുമാനമെടുത്തു.സന്തോഷത്തോടു കൂടി എല്ലാവരും പിരിഞ്ഞു

കായംകുളം ഞാവക്കാട് LPS ൽ പേപ്പർ ക്രാഫ്റ്റ് ശില്പശാല  
13.10.2018 ശനിയാഴ്ച രാത്രി 7 മണി ആയതോടെ സ്കൂളിലേ വാട്ട് സാപ്പ് ഗ്രൂപ്പിൽ പുതിയ പുതിയ ഉല്പന്നച്ചിത്രങ്ങൾ വന്നു കഴിഞ്ഞു.
ടീച്ചറേ  കൊള്ളാമോ? ഞാനുണ്ടാക്കിയതാ...വോയിസ് മെസേജ്. സത്യത്തിൽ ഞാനും അതിശയിച്ചു പോയി.സന്തോഷവും തോന്നി.

13.10.2018 ശനിയാഴ്ച ടാലന്റ് ലാബുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച പരിപാടി.

ക്ലാസ്സ് നയിച്ചത് ഞാനായിരുന്നു.
150-ൽ പരം രക്ഷകർത്താക്കളും അവരുടെ കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു,
പേപ്പർ ഉപയോഗിച്ചുള്ള വിവിധ തരം കൗതുകവസ്തുക്കൾ ഉണ്ടാക്കുന്ന വിധം ഞാൻ കാണിച്ചു കൊടുത്തു. അവർ വളരെ താത്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു.
പിന്നാക്കക്കാർക്ക് മറ്റുള്ളവർ സഹായിച്ചു കൊടുത്തു.ഓരോ ഉല്പന്നങ്ങൾ നിർമ്മിച്ചു കഴിയുമ്പോഴും അവരുടെ മുഖം തിളങ്ങി.
അമ്മമാർക്ക് ഒരു ആത്മവിശ്വാസം തോന്നി അവർക്കും ഇതൊക്കെ സാധിക്കും എന്ന തോന്നൽ എനിക്കതു വായിച്ചെടുക്കാമായിരുന്നു,,
ആവശ്യമുള്ള സാധനങ്ങളും വാങ്ങി മിക്കവരും ഓട്ടോറിക്ഷ പിടിച്ചാണ് സ്കൂളിൽ എത്തിയത് ,, കൂട്ടത്തിൽ ഞാൻ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഹിന്ദിക്കാരൻ വന്ന് പഠിപ്പിച്ചു തന്ന ഒറിഗാമി പേപ്പർ പൂക്കളും മറ്റും ഓർമ്മയിൽ നിന്നും ചെയ്തു കാണിച്ചു കൊടുത്തത് ഏറെ കൗതുകമുണർത്തി.
അടുത്ത ചോദ്യം ടീച്ചറിന് ഇതൊക്കെ ആരു പഠിപ്പിച്ചു തന്നു,? പഠിക്കാൻ താത്പര്യം ഉള്ളവർക്കു എന്തും കണ്ടും കേട്ടും മനസ്സിലാക്കാൻ കഴിയും. ചെറുപ്പത്തിൽ എനിക്കും ഇതൊന്നും അറിയില്ലായിരുന്നു. താത്പര്യം തോന്നി ഞാൻ പഠിച്ചു.എന്റെ അനുഭവങ്ങൾ പങ്കുവച്ചു.വൈകിട്ട് മഴക്കോൾ കണ്ട് എല്ലാവരും വാച്ചു നോക്കി 5 മണി. പ്രവർത്തനങ്ങളിൽ മുഴുകി സമയം പോയതറിഞ്ഞില്ല. ടീച്ചർ,ഇന്ന് ഇതുമതി, അടുത്ത ശനിയാഴ്ച ഞങ്ങൾ വരാം എന്ന് ചിലർ. ചിലർക്ക് പോകാൻ മനസ്സു വന്നില്ല. പക്ഷേ ഞാൻ നിർത്തി.
ഇന്നത്തേ വരവ് പാഴായില്ല .ഇതെല്ലാം വീട്ടിൽ പോയി പരീക്ഷിക്കണം .എല്ലാവരും മടങ്ങി. ഞാൻ ഇത്തിരി കൊടുത്തു,ഒരു കൈത്താങ്ങ് അവർക്ക് ഒത്തിരി കിട്ടി.പുതിയ പുതിയ ഐഡിയകൾ പുറത്തു വന്നു. ഓരോരുത്തരിലും ഒളിഞ്ഞു കിടന്ന കഴിവുകൾ പുറത്തു കൊണ്ടുവരാൻ ഞാൻ ഒരു അവസരം ഒരുക്കി എന്നു മാത്രം. ഈ ശില്പശാലയിൽ എന്നോടൊപ്പം സഹകരിച്ചPTAഅംഗങ്ങൾക്കും, രക്ഷിതാക്കൾക്കും, കുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
 27.10.2018 ശനി.
"ഇന്നത്തേ ശില്പശാലയിൽ സംഗീതം ,ചിത്രരചന, പ്രവർത്തിപരിചയം  എന്നീ മേഖലകളാണ് ഉൾപ്പെടുത്തിയത്.ചിത്രരചനയിൽ കുട്ടികൾ അവരു കഴിവുകൾ വരകളിലൂടെയും നിറങ്ങളിലൂടെയും തെളിയിച്ചു. പാടാൻ കഴിവുള്ള കുറച്ചു കുട്ടികളേ കണ്ടെത്തി.പരിശീലനം കൊടുത്തു. തുടർന്ന് ഓലകൊണ്ടുള്ള വിവിധ കൗതുകവസ്തുക്കൾ, കണ്ണാടി, വാച്ച്, മാല ചെയിൻ, മോതിരം, തടുക്കു്, പാമ്പ്, പൂവ് പന്ത് ഇവയും പ്ലാവില ഉപയോഗിച്ച് തൊപ്പി, ബെൽറ്റ് ,ഷർട്ട് പാവാട ഇവയും തുന്നിയുണ്ടാക്കി കുട്ടികൾ അണിഞ്ഞത് നന്നായിരുന്നു. 

ചിത്രരചനാ മത്സരത്തിൽ മികവു പുലർത്തിയവർക്ക് പ്ലാവിലത്തൊപ്പിH M അണിയിച്ചു
ഉച്ചയൂണിനു ശേഷം പാവഡാൻസ്‌ അവതരിപ്പിച്ചത് രക്ഷിതാക്കൾക്ക് ഏറെ സന്തോഷം നൽകി, 
പേപ്പർ ക്രാഫ്റ്റ് ശില്പശാലയിൽ രക്ഷിതാക്കൾ പല തരം ഉല്പന്നങ്ങൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു,, ഉദ്ഘാടനയോഗം PTAപ്രസിഡൻറ് സിയാദ് മണ്ണാം മുറിയുടെ അധ്യക്ഷതയിൽ കൗൺസിലർ ശ്രീമതി റജിലാനാസ്സർ ഉദ്ഘാടനം ചെയ്തു H Mസ്വാഗതം ആശംസിച്ചു.  MPTAപ്രസിഡന്റ് സംഗീത പരിശീലനവും Mട. ഷീജ പ്രവർത്തിപരിചയ ശില്പശാലയും നയിച്ചു. PTAഅംഗങ്ങളായ ശ്രീ താജുദ്ദീൻ ഇല്ലിക്കുളം, നിസാം സാഗർ, നിസാർ മൈലോലിൽ , സൗമ്യ, അർച്ചന, സുജ,എന്നിവരും അധ്യാപകരും ആശംസകൾ നേർന്നു. സന്തോഷത്തോടു കൂടി ഇന്നത്തെശില്ലശാല അവസാനിച്ചു. വിജയത്തിലെത്തിക്കുവാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. "
സാധ്യതകളാണ് ഷീജടീച്ചര്‍ പങ്കിടുന്നത്
ക്ലാസ് പി ടി എകള്‍ സര്‍ഗാത്മകമാകട്ടെ
ക്ലാസ് , സ്കൂള്‍ തല ശില്പശാലകള്‍  ധാരാളം സംഭവിക്കട്ടെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സമൂഹപങ്കാളിത്തം ഉറപ്പാക്കാന്‍ കൂടി സഹായകം



Wednesday, October 17, 2018

മാടായിയിൽ ഒരു ടാലന്റ് സ്കൂളുണ്ട്....

മാടായി സ്കൂൾ അയച്ചുതന്ന നാലു കുറിപ്പുകൾ പങ്കിടുകയാണ്
"നമ്മുടെ കുട്ടികളിലോരോരുത്തരിലും ജന്മസിദ്ധമായോ, അല്ലാതെയോ ( കണ്ടും, ചെയ്തും, പഠിച്ചതും) നിരവധി കഴിവുകൾ ഉണ്ട്.പoനത്തോടൊപ്പം ഇത്തരം കഴിവുകൾ കൂടി വികസിക്കുമ്പോഴേ വിദ്യാഭ്യാസം അതിന്റെ ശരിയായ മാർഗത്തിലെന്ന് പറയാൻ പറ്റൂ. പലപ്പോഴും ഭൂരിപക്ഷം കുട്ടികൾക്കും അവന്റെ കഴിവുകൾ വികസിപ്പിച്ചെടുക്കാനോ, അവതരിപ്പിക്കാനോ അവസരം കിട്ടാറില്ല. മേളകൾ ഉണ്ടാകുമ്പോൾ പോലും ഭൂരിപക്ഷം എപ്പോഴും പുറത്താണല്ലൊ. നമ്മൾ കുറച്ചു പേരെ മത്സരത്തിനായി കൊണ്ടു പോകുന്നു. അങ്ങനെയെസാധ്യമാകൂ. ഇതിന് ഒരു മാറ്റം വരണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ Talent Day എന്ന ആശയം നടപ്പിലാക്കുന്നത്. ഇത് ഒരു പക്ഷെ ചരിത്രമായേക്കാം. അല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രചോദനമായേക്കാം. ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഒരേ ദിവസം ഒരേ സമയം അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. കഴിവുകൾ എന്തുമാകാം. ഏതിലാണോ തനിക്കുള്ള കഴിവെന്ന് ഓരോ കുട്ടിയും സ്വയം തിരിച്ചറിഞ്ഞാണ് ചെയ്യേണ്ടത്. ഇത് കാണാനും ,വിലയിരുത്താനും, പ്രോത്സാഹിപ്പിക്കാനും മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തിച്ചേരുന്നു.ആദ്യ ഘട്ടത്തിൽ യാതൊരു തരത്തിലുള്ള നിർദ്ദേശക്കളൊ. പരിശീലനമോ, സഹായ മോ ഇല്ലാതെയാണ് കഴിവുകൾ പ്രകടിപ്പിക്കേണ്ടത്. അത് ഏത് മേഖലയുമാകാം. എത്ര ചെറുതാകാം.. വലുതാകാം. പിന്നീട് വേണ്ട നിർദ്ദേശങ്ങളും, സഹായങ്ങളും, പ്രോത്സാഹനങ്ങളും ഇനം തിരിച്ച് ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ കൊടുക്കുന്നു. പണച്ചിലവില്ലാത്ത ഒരു വലിയ ജനകീയ ആഘോഷ പരിപാടിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് മണിക്കൂർ സമയമാണ് ഇതിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്. "
മാടായി ജി.എം.യു.പി.സ്കൂൾ
മാടായി ഉപജില്ല
കല്യാശ്ശേരി മണ്ഡലം
കണ്ണൂർ ജില്ല
2
പിന്നെ അടുത്ത അറിയിപ്പ് വന്നു
TALENT DAY
കുട്ടികളുടെ ഭൗതീകവും മാനസീകവുമായ പ്രവർത്തനങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒരു പ്രവർത്തനത്തിന് ഒക്ടോബർ മാസം പതിനൊന്നാം തീയ്യതി മാടായി ജി.എം.യു.പി.സ്കൂൾ തയ്യാറെടുക്കുന്നു.
ഓരോ കുട്ടിയുടേയും ഉള്ളിലുള്ള യഥാർത്ഥ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അതിലൂടെ അവന്റെ പഠനം ക്രിയാത്മകവും ശാസ്ത്രീയവുമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പ്രവർത്തനം.
 യാതൊരു പരിശീലനമോ,നിർദ്ദേശമോ, ഇല്ലാതെ തന്നെ 1 മുതൽ 7വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഒരേ ദിവസം ഒരേ സമയം അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. 
ഓരോ കുട്ടിയുടെയും രക്ഷിതാക്കൾ കൂടെ ഉണ്ടാകുന്നു.
 കുട്ടിയുടെ Talent കാണാനും തിരിച്ചറിയാനും ഈ അവസരം പ്രയോജനപ്പെടുന്നു. 
പിന്നീട് ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും ,മററ് മേഖലകളിൽ നിന്നും അവന്റെ കഴിവുകൾക്ക് ശരിയായ നിർദ്ദേശവും ,സഹായവും കൊടുക്കുന്നു. 
ഇത് ഒരു മത്സരമേയല്ല. 
എല്ലാവരും ഇവിടെ അംഗീകരിക്കപ്പെടുന്നു, 
അവരുടെ രക്ഷിതാക്കളൊടൊപ്പം ചേർത്ത് നിർത്തി. നിശ്ചയ സ്ഥലങ്ങളിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ ഓരോ കുട്ടിക്കും ചെയ്യാം, അവതരിപ്പിക്കാം. 
മണ്ണപ്പം മുതൽ പാചകം വരെ.ഒരിനവും പ്രത്യേകം പേര് പറഞ്ഞ് തരം തിരിക്കാതെയാണ് ചെയ്യുന്നത്. 
ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ, IT ഇനങ്ങളൊക്കെ വന്നേക്കാം. കലാ സാഹിത്യ ഇനങ്ങളും ഉണ്ടാകാം.... കൂടാതെ ഫോട്ടോഗ്രാഫി, പാചകം, ആയോധന കല, ഒറിഗാമി, തുടങ്ങി വ്യത്യസ്തമായ ഇനങ്ങൾ കൂടി കുട്ടികളുടെ talentആയി എത്തുന്നു. 

ശരിയായ ആസൂത്രണവും തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു
.പുർവ്വവിദ്യാഥികൾ, നാട്ടുകാർ, RP മാർ ,ജനപ്രതിനിധികൾ എല്ലാവരും പങ്കു കൊണ്ട് തികച്ചും ജനകീയമായി യാതൊരു ചിലവുമില്ലാതെ ഉത്സവാന്തരീക്ഷം പ്രദാനം ചെയ്ത് നടത്താനാണ് തീരുമാനം
.കൂടാതെ ഉച്ചക്ക് ശേഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ കുട്ടികളുടെ മുന്നിൽ അവരുടെ Talent അവതരിപ്പിക്കുന്നു. (പഠനപ്രവർത്തനത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങൾ).....

3
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മാടായി ജി.എം.യു.പി.സ്കൂളിൽ ഇന്നു നടന്ന TALENT DAY എന്ന പോഗ്രാം എല്ലാ അർത്ഥത്തിലും ഒരു ചരിത്രസംഭവമായി മാറി. പതിവ് ഉദ്ഘാടന വേദി വിട്ട് പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിൽ വെച്ച് കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചപ്പോൾ അത് ഏറെ പുതുമ നിറഞ്ഞതും അനുകരിക്കാവുന്നതുമായി മാറി. 555 കുട്ടികളും രാവിലെ 9.30ന് തന്നെ വർധിച്ച ആവേശത്തോടെ TALENT KIT മായി എത്തിയിരുന്നു. പൂർവ്വ വിദ്യാർഥികൾ,മുഴുവൻ രക്ഷിതാക്കൾ, നാട്ടുകാർ,പൗരപ്രമുഖർ, ജനപ്രതിനിധികൾ, ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ എന്നിവർ കൂടിയായപ്പോൾ സ്കൂൾ അങ്കണം ഉത്സവാന്തരീക്ഷമായി.
  TALENT DAY എന്ന ഈ ജനകീയോത്സവം നടത്തുക വഴി ജി.എം.യു.പി.സ്കുൾ മാടായിയുടെ പേര് ചരിത്രത്തിന്റെ താഴുകളിൽ തങ്കലിപികൾ കൊണ്ട് എഴുതി കഴിഞ്ഞുവെന്ന് വർധിച്ച ആഹ്ലാദത്തോടെ എം.എൽ.എ.
ശ്രീ.ടി.വി.രാജേഷ് പറഞ്ഞു. അതിന് സമ്മാനമെന്നോണം എല്ലാ ക്ലാസിലേക്കും ലാപ്ടോപ്പും, പ്രൊജക്റ്ററും  പ്രഖ്യാപിച്ചു. വർധിച്ച ഹർഷാരാവത്തോടെയാണ് ആയിരങ്ങൾ ആ വാർത്ത  ഏറ്റുവാങ്ങിയത്.മാടായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ.സുഹറാബി ,
സ്കുളിന്റെ എല്ലാ മികവുകളും എടുത്ത് പറയുകയും, പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള നിസ്സീമമായ പ്രോത്സാഹനവും, സഹായവും വാഗ്ദാനം ചെയ്തു.വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധിയായി എത്തിയ ശ്രീ രതീഷ്കാളിയാടൻ മന്ത്രിയുടെ സന്ദേശം വായിച്ചു കേൾപ്പിച്ചു.സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ഇത് ആദ്യമാണെന്നും ,ഈമാതൃകാപരമായ പ്രവർത്തനം ഒട്ടും തനിമ ചോരാതെ വിദ്യാഭ്യസ ഡിപ്പാർട്ട്മെന്റിന്റേയും മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്താമെന്നും പറഞ്ഞു. എല്ലാവർക്കും നല്ലൊരു ഭക്ഷണം കൊടുക്കുവാനും സാധിച്ചു.സമൂഹത്തിൽ ഇതിനോടകം തന്നെ മികവ് തെളിയിക്കുകയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ പതിനാറോളം പേർ കുട്ടികൾക്കു വേണ്ടി അവരുടെ മികവ് അവതരിപ്പിച്ചു.555 കുട്ടികൾക്കും excellene Certificate കൾ തയ്യാറാക്കിയിട്ടുണ്ട്. 4 മണിയോടെ നിറഞ്ഞ ആഹ്ലാദത്തോടെയും, അഭിമാനത്തോടെയും, മനസ്സിൽ എന്നെന്നും ഓർമിക്കാൻ ഇന്നേ ദിവസം നൽകിയ ഓർമകളുമായി എല്ലാവരും ഒന്നൊന്നായി വിദ്യാലയം വിട്ടിറങ്ങി.
4.
SRG യിൽ വിശദമായി ചർച്ച ചെയ്തു. ഓരോ കുട്ടിയുടെയും ഒപ്പം ക്ലാസധ്യാപകനും മറ്റ് സഹ അധ്യാപകരും നിരന്തരം ഒപ്പം ചേർന്ന് അവന്റെ യഥാർത്ഥ ടാലന്റ് എന്താണെന്ന് കണ്ടെത്തി.
അത് പൂർണമായും ശരിയാണോ എന്ന് തിരിച്ചറിയാൻ രക്ഷിതാക്കളുടെയും, കൂട്ടുകാരുടേയും സഹായം തേടി. 
അങ്ങനെ 555 കുട്ടികളെയും സജ്ജരാക്കി.ഒരു കുട്ടി പോലും ഒഴിവാകുന്നില്ല.ക്ലാസ് പി.ടി.എ യ്ക്ക് മുമ്പ് പൊതുയോഗം വിളിച്ച് പ്രവർത്തനം വിശദീകരിച്ചു. TALENT DAY എന്ന പേര് പ്രഖ്യാപിച്ചു.
എങ്ങനെ നടത്തണം. എന്തെല്ലാം മുന്നൊരുക്കങ്ങൾ. സാമ്പത്തികം.
നാടിന്റെ ഉത്സവമാക്കണം.
ഓരോ കുട്ടിയോടൊപ്പം രക്ഷിതാവ് നിർബ്ബന്ധം.നിലവിലുള്ള
PTA യ്ക്ക് ഒരു ബാധ്യതയുമില്ലാതെ മുഴുവൻ ചിലവും sponsored ആയി. ഗെയിറ്റ്, അലങ്കാരം, സ്റ്റേജ് പതിവ് രീതി വിട്ട് പുതിയതിലേക്ക്. ഉദ്ഘാടനം കവുങ്ങും ഓലയും കൊണ്ട് ഉണ്ടാക്കിയ കൂടാരത്തിലായിരുന്നു. സ്കൂൾ പരിസരം മൊത്തത്തിൽ ഒരു ക്രാഫ്റ്റ് ഗ്രാമത്തിന്റെ പ്രതീതി ഉണ്ടാക്കിയെടുത്തു.എല്ലാത്തിനും ഒരു വ്യത്യസ്തത..... 555 കുട്ടികളെയും രക്ഷിതാവിന്റെ ഒപ്പം ചേർത്ത് excellence certificate നൽകി ആദരിച്ചു. യാതൊരു തരത്തിലുള്ള പരിശീലനമൊ, നിയമാവലിയോ ഇല്ല.... വിശാലമായി ഒരുക്കിയ എത് സ്ഥലത്തും ഇരിപ്പിടം കണ്ടെത്താം. സമയം കൊടുത്തത് 3 മണിക്കൂർ.ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, IT എന്നിങ്ങനെയുള്ള പേരോ തരം തിരിവോ ഇല്ല..
35 ഇനങ്ങളിലായി 555 സൃഷ്ടികൾ പിറന്നു.
 ഒരു നാട് ഒന്നാകെ തുടക്കം മുതൽ ഒടുക്കം വരെ കണ്ടാസ്വദിച്ചു. ഇതു വരെ അവസരം കിട്ടാത്ത കുട്ടികൾ, മറ്റ് പിന്നോക്കാവസ്ഥയിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ എല്ലാവരിലും ഒരാവേശമായിരുന്നു TALENT DAYയ്ക്ക് മുമ്പ് സ്കൂളിലും വീട്ടിലും. എനിക്ക് എന്തോ ചെയ്യാനുണ്ട്, എന്നെ പരിഗണിക്കുന്നു, എന്റെ പേര് ഇടയ്ക്കിടെ ടീച്ചറും മറ്റുള്ളവരും ചോദിക്കുന്നു, വീട്ടിൽ വെച്ച് മുന്നൊരുക്കം... ഒരു കുഞ്ഞിന് ഇതിൽപ്പരം സന്തോഷം മറ്റെന്തിൽ കിട്ടാനാണ്.ഇതു വരെ തന്റെ കുട്ടിയുടെ കഴിവ് കണ്ടിട്ടില്ലാത്ത ,തിരിച്ചറിഞ്ഞിട്ടില്ലാത്ത രക്ഷിതാവിന് ,ടീച്ചർക്ക് പറഞ്ഞയറിയിക്കാൻ പറ്റാത്ത സന്തോഷം.മണ്ണപ്പം മുതൽ പാചകം വരെ, കളിവണ്ടി മുതൽ റോക്കറ്റ് വരെ....ജി.എം.യു.പി.സ്കൂളിന്റെ മുറ്റത്ത് പിറന്നപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനത്തിൽ കല്യാശ്ശേരി സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് ഒരു പൊൻ തൂവൽ കൂടി ചാർത്തിക്കൊണ്ട് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങളിൽ ഒരു യഥാർത്ഥമാതൃകയുണ്ടാക്കിയെടുക്കാൻ  സാധിച്ചു. കളരിപ്പയറ്റ്, തൈക്കോണ്ട, പാചകം, മൈലാഞ്ചി, ഫെയിഷ്യൽ, മേക്കപ്പ്, ഉപകരണ വായനകൾ, കയ്യക്ഷരം, ഫോട്ടോഗ്രാഫി, മണൽശില്പം, മണൽ ചിത്രങ്ങൾ, നിഴൽ രൂപങ്ങൾ ഉണ്ടാക്കൽ, ശാസ്ത്ര, ഗണിത ശാസ്ത്ര പഠനോപകരണങ്ങൾ, തയ്യൽ എന്നിവ മറ്റ് പതിവ് ഇനങ്ങൾക്കപ്പുറം പിറന്ന വയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇതിനോടകം തന്നെ മികവ് തെളിയിച്ച പതിനാറ് Skilled persons സ്കൂളിൽ വന്ന് അവരുടെ കഴിവ് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.ഇത് മറ്റൊരനുഭവമായിരുന്നു.കുട്ടികൾ അറിയാതെ നാട്ടുകാരും രക്ഷിതാക്കളും പലയിനങ്ങളിലും ഏറെ മെച്ചപ്പെട്ടവ തിരഞ്ഞെടുത്തു.( ജഡ്ജസ് ). അങ്ങനെ ഉള്ള വർക്ക് അവരുടെ ടാലന്റ് വളർത്തിയെടുക്കാൻ സ്കൂളിൽ വന്ന skilled persons or  മറ്റുള്ളവരുടെ സഹായം തേടാൻ സ്കൂളിൽ വെച്ചോ അല്ലാതെയോ school talent lab മുൻകൈ എടുക്കുന്നു.

Saturday, October 13, 2018

ക്ലാസ് മാസ്റ്റര്‍ പ്ലാനും ഓരോ കുട്ടിയ്കും മൈക്രോ പ്ലാനുമായി കലവൂര്‍ മാതൃക

കലവൂര്‍ ഹൈസ്കൂളിലെ അധ്യാപകര്‍ ശരിക്കും അത്ഭുതം സൃഷ്ടിക്കുകയാണ്. ഓരോ ക്ലാസിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. അതിന്റെ പ്രകാശനവും നടന്നു. ഇരുപത്തിയാറ് ഡിവിഷനുകള്‍ക്കും സ്വന്തം മാസ്റ്റര്‍ പ്ലാന്‍ ഉളള ഏക വിദ്യാലയമായി മാതൃകസൃഷ്ടിച്ചിരിക്കുകയാണ് കലവൂര്‍
കേരളത്തിന്റെ ധനമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ തയ്യാറാക്കുന്ന അക്കാദമിക്ക് മാസ്റര്‍ പ്ലാന്‍ സുപരിചിതമാണ് . പക്ഷെ ഓരോ ക്ലാസ്സിനും മാസ്റര്‍ പ്ലാന്‍ , അല്ല ഓരോ കുട്ടിക്കും ഒരു മൈക്രോപ്ലാന്‍ ഇത് നമ്മുക്ക് പരിചിതമാവില്ല . ഇതാണ് കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ് എം സി തയ്യാറാക്കിയിട്ടുള്ളത് .
എന്റെ മണ്ഡലത്തില്‍ മികവിന്‍റെ കേന്ദ്രമായി അന്താരാഷ്ട നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത് കലവൂര്‍ സ്കൂള്‍ ആണ് . 27 കോടി രൂപയുടേതാണ് മാസ്റര്‍ പ്ലാന്‍, ഇതില്‍ ആറര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന് തറക്കല്ലിട്ടു. ഈ വേദിയില്‍ വച്ച് ഓരോ ക്ലാസ്സിലെയും മാസ്റര്‍ പ്ലാനുകള്‍ ക്ലാസ് ടീച്ചര്‍ക്ക് കൈമാറി ,
കോഴിക്കോട് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ ശില്പശാലയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ശില്പശാല നടത്തിയത് കലവൂർ സ്കൂളിലാണ്.ആദ്യമായി അക്കാഡമിക മാസ്റ്റർപ്ലാൻ വിദ്യഭ്യാസ മന്ത്രിക്ക് ആ വേദിയിൽ വെച്ച് നൽകി. അത് സംസ്ഥാനത്ത് തന്നെ മാതൃകയായി.
സ്കൂള്‍ മാസ്റര്‍ പ്ലാനില്‍ നിന്ന് ക്ലാസ് തല മാസ്റ്റര്‍ പ്ലാനിലേക്ക് നീങ്ങിയത് നീണ്ട ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്. 26 ഡിവിഷനുകളിലെയും ക്ലാസ് തല മാസ്റ്റർ പ്ലാനുകൾ രൂപപ്പെടുത്തുന്നതിന് ഓരോ ക്ലാസിലെയും 5 രക്ഷിതാക്കളെ കൂട്ടിച്ചേർത്ത് 20/7/2018 - ൽ നടത്തിയ ശില്പശാലയിൽ അതിന്റെ ആദ്യ രൂപവും പിന്നീട് നിരന്തര കൂടിയിരിപ്പിൽ തയ്യാറായ 26 ക്ലാസ് തല മാസ്റ്റർ പ്ലാനുകൾ 26 ജനപ്രതിനിധികൾ ആണ് പ്രകാശനം ചെയ്തത്

ഒരോ കുട്ടിയുടെയും മേന്മകളും പോരായ്യകളും അടിസ്ഥാനപ്പെടുത്തി ലഭിക്കേണ്ട പഠന പിന്തുണ ഉറപ്പു വരുത്തി ടാലന്റ് പരിപോഷിപ്പിക്കുന്നതിനുള്ള വ്യക്തിഗത മാസ്റ്റർ പ്ലാനുകളുടെ ട്രൈ ഔട്ടുംനടന്നു കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ വ്യക്തിഗത വൈഭവങ്ങൾ ഹൈടെക് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തി സൂക്ഷിക്കും. ടാലന്റിന്റെ ക്ലാസ് തല അവതരണവും നടക്കും.
സ്കൂളൊരുക്കം, വീടൊരുക്കം, നാടൊരുക്കം എന്നതിന്റെ പൂർണ്ണതയ്ക്കായി കുടുംബത്തെ പൂർണ്ണമായും സജ്ജമാക്കുന്ന കുടുംബതല അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ ട്രൈഔട്ടും നടക്കുന്നു.അദ്ധ്യാപകർ, SMC അംഗങ്ങൾ, ക്ലാസ് തല പി.ടി.എ അംഗങ്ങൾ എന്നിവർ ഓരോ വീടുകളും സന്ദർശിക്കുകയും പശ്ചാത്തലം മനസ്സിലാക്കുകയും കുട്ടിയുമായി ആശയവിനിമയം ചെയ്തുമാണ് കുടുംബതല അക്കാഡമിക മാസ്റ്റർ പ്ലാൻ രൂപപ്പെട്ടത്."

കേരളസര്‍ക്കാര്‍ ഓരോ വിദ്യാലയത്തിനും ഓരോ മാസ്റ്റര്‍ പ്ലാന്‍ വേണമെന്നാണ് പറഞ്ഞത്. ഈ സ്കൂള്‍ അതു തയ്യാറാക്കി. അപ്പോഴാണ് കൂടുതല്‍ സൂക്ഷ്മതല പ്രവര്‍ത്തനാസൂത്രണം വേണമെന്നു തിരിച്ചറിഞ്ഞത്. ഓരോ കുട്ടിയും പഠനമികവിലേക്കുയരണമെങ്കില്‍ ഓരോ ക്ലാസും മികവുറ്റതാകണം. അധ്യാപകര്‍ കൂടിയിരുന്നു. രണ്ടോ മൂന്നോ ശില്പശാലകള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളും പങ്കാളികളായി. പൊതുരൂപരേഖ തയ്യാറാക്കി. ഓരോ ക്ലാസിനും പ്രത്യേകം ശില്പശാലകള്‍ നടത്തി. അധ്യാപകര്‍ സര്‍ഗാത്മകമായി ചിന്തിച്ചു. കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു. ചെറുതെങ്കിലും ആഴമുളളവയും ഉള്‍ക്കാഴ്ചയോടെ തയ്യാറാക്കിയവയും. എട്ടാം ക്ലാസിലെ മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ചു. ലൊക്കേഷന്‍ മാപ്പ്, ക്ലാസ് ഡയറി, ടാലന്റ് രജിസ്റ്റര്‍, ഓരോ കുട്ടിയുടെ സര്‍ഗശേഷീപ്രകാശനത്തിനുളള ടാലന്റ് ബോര്‍ഡ്, കുട്ടികളുടെ വിവിരങ്ങള്‍ അടങ്ങിയ ഡേറ്റാ ബോര്‍ഡ്, കുട്ടികളുടെ ചിന്തകള്‍ പങ്കിടാനുളള റിഫ്ലക്ഷന്‍ ബോര്‍ഡ്, ഗ്രൂപ്പ് ഡയറി, സമ്പാദ്യപ്പെട്ടി, സൗഹൃദപ്പെട്ടി, ക്ലാസ് ലൈബ്രറി, ക്ലാസ് പാര്‍ലമെന്റ് സംവിധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍. കുട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അധ്യാപകര്‍ ഇത് തയ്യാറാക്കിയത്. ക്ലാസ് വാ‍ട്സാപ്പ് ഗ്രൂപ്പും അവധിദിന ഓണ്‍ലൈന്‍ പഠനവും സമസംഘപഠനവും ക്ലാസ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. ഓരോ വിഷയവുമായി ബന്ധപ്പെട്ട പരിഹാരബോധനത്തിനും പാഠപുസ്തകത്തിനു പുറത്തേക്ക് പോകുന്നതിനും സ്വയംപഠനത്തിനുമുളള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിറ്റില്‍ സയന്റിസ്റ്റ് , ഭാഷാനൈപുണിപുസ്തകം തുടങ്ങി ഉയര്‍ന്ന പ്രവര്‍ത്തനങ്ങളും നിര്‍ദേശിച്ചിരിക്കുന്നു. ഓരോ ക്ലാസിനും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ്. ഉയര്‍ന്ന നിലവാരത്തിലേക്ക് ഈ വിദ്യാലയം കുതിക്കുമെന്നതിന്റെ സൂചനകളാണ് ഈ ക്ലാസ് മാസ്റ്റര്‍ പ്ലാനുകള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകില്ല
കുടുംബമാസ്റ്റര്‍ പ്ലാന്‍
ഓരോ കുട്ടിക്കും മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ? വീടൊരുക്കം എങ്ങനെയാകണം? ഈ ചിന്തയാണ് കുടുംബമാസ്റ്റര്‍ പ്ലാനിലേക്ക് എത്തിച്ചത്. ട്രൈ ഔട്ട് എന്ന നിലയില്‍ ഏഴാം ക്ലാസിലെ എല്ലാ കുട്ടികളുടെയും രക്ഷിതാക്കള്‍

കുടുംബമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. കുട്ടിയുടെ കഴിവുകള്‍, കൂടുതല്‍ ശ്രദ്ധ വേണ്ട മേഖലകള്‍, ഒരുക്കേണ്ട പിന്തുണാതലം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കുടുംബമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം




 
പഠിക്കുന്ന കുട്ടിയുളള വീട് സാധാരണപോലെ പ്രവര്‍ത്തിച്ചാല്‍ പോര. വീട്ടിലുളളവര്‍ക്ക് ആഗ്രഹങ്ങളുണ്ട്. അക്കാദമികശ്രദ്ധ നല്‍കാനുളള പരമിതികള്‍ സ്കൂള്‍ പി ടി എയില്‍ പങ്കിടാം. കൂട്ടായ പ്രവര്‍ത്തനത്തിനും വാതിര്‍തുറന്നിടുന്ന വിധമാണ് കുടുംബമാസ്റ്റര്‍ പ്ലാന്‍. ഇത് തയ്യാറാക്കുന്നതിനായി നിരവിധിതവണ രക്ഷിതാക്കള്‍ കൂടിയിരുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അധ്യാപക രക്ഷാകര്‍തൃകൂട്ടായ്മ കൂടുതല്‍ അക്കാദമികതലത്തിലേക്ക് ഉയരുന്നത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു. പുതിയവിദ്യാഭ്യാസസംസ്കാരം വളര്‍ത്താനുളള ധീരമായ ശ്രമമാണ് കലവൂരില്‍ നടക്കുന്നത്.