ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, November 18, 2018

എല്ലാ കുട്ടികള്‍ക്കും വീട്ടുലൈബ്രറിയുമായി ഒരു വിദ്യാലയം


ഇന്നു രാവിലെയാണ് ഫോണ്‍വിളി വന്നത്
അത് ആവേശകരമായ ഒരു വാര്‍ത്ത പങ്കിടാനായിരുന്നു
അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ഒരു പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം. എല്ലാവരും നിര്‍വഹണപദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതേയുളളൂ. അപ്പോഴേക്കും ദാ ഒരു പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കുന്നു
ആ പ്രവര്‍ത്തനമാകട്ടെ അതിഗംഭീരവും
  • വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കിഅപൂര്‍വ നേട്ടമാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ,(ചിങ്ങപുരം,കോഴിക്കോട് ) പങ്കിട്ടത്.
  • ക്ലാസ് മുറികളില്‍ നിന്ന് സ്വായത്തമാക്കുന്ന പാഠങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ പറന്നുയരണമെങ്കില്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തണം എന്ന തിരിച്ചറിവിൽ നിന്നാണ് വീട്ടുവായനശാലകൾ രൂപപ്പെടുത്തുക എന്ന മഹത്തായ ആശയത്തിലേക്ക് വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ എത്തുന്നത്
  • വായനാദിനത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഹോം ലൈബ്രറി പദ്ധതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സ്കൂളെന്ന പദവിയിലേക്ക് ഈ വിദ്യാലയം മാറി
  • ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ലൈബ്രറികൾക്ക് പ്രത്യേക പേരും റജിസ്റ്ററും ഉണ്ട്.
  • കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ കൂടിയുളള പുസ്തക ശേഖരമാണ് വിദ്യാർത്ഥികളുടെ ലൈബ്രറി
  • വീട്ടിലെ സ്ത്രീകളാണ് ലൈബ്രറിയുടെ ഗുണഭോക്താക്കളിലൊരു കൂട്ടര്‍ .
  • പുസ്തകങ്ങൾ വായിച്ച് വീട്ടുകാരും വിദ്യാർത്ഥികളും തയ്യാറാക്കിയ കുറിപ്പുകൾ പ്രത്യേക പുസ്തകമായി പുറത്തിറക്കുന്നുണ്ട്.
  • എല്ലാ മസവും പുസ്തകചര്‍ച്ച, മികച്ച വായനക്കുറിപ്പിന് പുരസ്കാരം എന്നിവയും സംഘടിപ്പിക്കുന്നു.
  • വീടുകളിൽ ഒരുക്കിയ ലൈബ്രറി ആ വീട്ടിലെ വിദ്യാർത്ഥി തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
  • പുതുമയാർന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീട്ടിൽ ലൈബ്രറി ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന ബഹുമതി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്വന്തമാക്കി
  • എസ്.എസ്.. ഈ വർഷം മികച്ച സ്കൂൾ പ്രൊജക്ടുകൾക്ക് ഏർപ്പെടുത്തിയ സർഗ വിദ്യാലയ പുരസ്കാരo 10,000 രൂപയും സാക്ഷ്യ പത്രവും ഹോം ലൈബ്രറി പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്.
  • പദ്ധതിയിലേക്ക് പുസ്തക സമാഹരണ യജ്ഞം സോഷ്യൽ മീഡിയ വഴിയും സമാഹരിച്ച 35000 രൂപയ്ക് 500 പുസ്തകങ്ങൾ കിറ്റുകളാക്കി മാറ്റി മുഴുവൻ കുട്ടികളുടെ ഹോം ലൈബ്രറികളിലേക്കും വിതരണം ചെയ്തു.
  • കഴിഞ്ഞ വായനാദിനത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസിന്റെ വീട്ടിൽ നിന്ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 73 കുട്ടികളുടെയും വീടുകളിൽ ഇതിനോടകം ഹോംലൈബ്രറി സ്ഥാപിച്ച് കഴിഞ്ഞു.
  • പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, പി.ടി.എ പ്രസിഡന്റ് എൻ.ശ്രീഷ്ന, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ' രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും പിന്തുണയോട് കൂടിയാണ്  ഈ പദ്ധതി യാഥാർഥ്യമാക്കിയത്.
  • ഞാന്‍ ഒരു കുസൃതിച്ചോദ്യം ചോദിച്ചു. അല്ലാ മാഷെ, ടീച്ചര്‍മാരുടെ വീട്ടില്‍ ലൈബ്രറിയുണ്ടോ? ഉണ്ട് മാഷെ ഞങ്ങളുടെ നാലുപേരുടെയും വീടുകളില്‍ ലൈബ്രറിയുണ്ട്. എന്നെ ക്ഷണിച്ചിരിക്കുകയാണ്
അടുത്തമാസം പോകണം ഈ നന്മവിദ്യാലയത്തില്‍

വിദ്യാലയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
പരിമിതികളെ അതിജീവിച്ച് അക്കാദമിക അക്കാദമികേതര കാര്യങ്ങളിൽ ശ്രദ്ധേയമായ
പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന കർമ്മപദ്ധതികളുമായി മുന്നേറ്റത്തിന്റെ പുത്തൻ വിജയഗാഥ രചിച്ച് കൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് കോഴിക്കോട് ജില്ലയിലെ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം. എൽ. പി.സ്കൂൾ.

നാല് വർഷം മുമ്പ് 39 കുട്ടികൾ വരെ ആയി കുറഞ്ഞ്‌, അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ വിദ്യാലയം ഇന്ന് അധ്യാപകരുടെയും,PTA യുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു.

സോഷ്യൽ മീഡിയയുടെയും പത്ര-ദൃശ്യ മാധ്യമങ്ങളുടെയും സഹായത്തോടെ ഈ വിദ്യാലയത്തിന്റെ ഓരോ പ്രവർത്തന പദ്ധതികളും യഥാസമയം പൊതു സമൂഹത്തിലേക്കെത്തിച്ചപ്പോൾ ഈ വിദ്യാലയത്തിലേക്ക് തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന് പോലും കുട്ടികൾ ഒഴുകിയെത്തി. ഇപ്പോൾ പ്രീ - പ്രൈമറി അടക്കം നൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.
പ്രസിഡൻറും, ഭാരവാഹികളും ഉൾപ്പെടെ 95% പേരും വനിതകളായ *ഇവിടുത്തെ PTA കമ്മറ്റി തുടർച്ചയായി രണ്ട് തവണ വിദ്യാഭ്യാസ വകുപ്പിന്റെ BEST PTA അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്
* തുടർച്ചയായി മൂന്ന് വർഷവും മികച്ച കാർഷിക- പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്
*ജില്ലാതല മാതൃഭൂമി സീഡ് അവാർഡ്
* മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രണ്ട് തവണ
*ജില്ലാ തല മാതൃഭൂമി  വി.കെ.സി. ജൂനിയർ നന്മ അവാർഡ്
* ,തുടർച്ചയായി മൂന്ന് തവണ
*SSA യുടെ മികവ് അംഗീകാരം
*മൂടാടി കൃഷിഭവന്റെ മികച്ച കാർഷിക വിദ്യാലയം
* എന്നിവ ഈ കൊച്ചു വിദ്യാലയം അഭിമാനത്തോടെ ഏറ്റുവാങ്ങി. കലാ-കായിക പ്രവൃത്തി പരിചയ മേളകളിലും, ക്വിസ്സ് മത്സരങ്ങളിലും ഇവിടുത്തെ കുട്ടികളുടെ അടയാളപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.


     

2 comments:

Unknown said...

വിദ്യാലയത്തിന്റെ മികവുകൾ പുതിയ അനുഭവം സമ്മാനിച്ചു

Anonymous said...

ഒരു നാട്ടിൽ മുഴുവൻ വായന സംസ്ക്കാരം വളർത്താൻ കഴിയുക എന്നത് വലിയ ഒരു സാമൂഹിക പ്രവർത്തനമാണ്. ഇത് പൊതുവിദ്യാലയങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇവിടെ അധ്യാപകർ വിദ്യാഭ്യാസ പ്രവർത്തകരാകുന്നു. അഭിമാനം.