മുകളിലുളള
കളി കേവലം കളിയല്ല.
ഡൈസിട്ട്
പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍
കളിക്കട്ടെ.
സംഖ്യപഠിക്കലും
നടക്കും ഭൂകമ്പത്തെക്കുറിച്ചുളള
ജാഗ്രതയ്ക് സഹായകവുമാകും.
ഇതിന്റെ
ഉളളടക്കം മാറ്റി ഉരുള്‍പൊട്ടലോ
വെളളപ്പൊക്കമോ ആക്കാം.
ഗുണനമോ
ഹരണമോ ക്രിയകള്‍ ചേര്‍ത്ത്
അതത് ക്ലാസ് നിലവാരത്തിലുമാക്കാം.
ദുരന്ത
നിവാരണപാഠങ്ങളുടെ ഒരു സാധ്യതയാണ്
ഇവിടെ പരിചയപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം
പ്രളയമുണ്ടായപ്പോള്‍
ദുരന്തനിവാരണം സംബന്ധിച്ച
പാഠങ്ങള്‍ ഉണ്ടാകുമെന്ന്
കേട്ടിരുന്നു.
ദുരന്തത്തെ
മനസിലാക്കാനുളള അറിവല്ലേ
ആദ്യം വേണ്ടത്?ദുരിതപ്പേമാരിയും
പ്രളയസമാന വെളളപ്പൊക്കവും
ഈ വര്‍ഷവും വന്ന സ്ഥിതിക്ക്
നമ്മുടെ കുട്ടികളില്‍
പാരിസ്ഥിതികജാഗ്രതയ്ക്ക്
സഹായകമായ പഠനാനുഭവങ്ങള്‍
ലഭിക്കണം. വസ്തുതാപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ദത്ത വിശകലനം വേണ്ടി വരും. . സാമൂഹികപ്രശ്നങ്ങളെ അടിസ്ഥാനമാക്കി കെ സി എഫ് തയ്യാറാക്കിയപ്പോള്‍ എന്തൊരു വിമര്‍ശനമായിരുന്നു. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച പാഠ്യപദ്ധതിയെ വിമര്‍ശിച്ചൊതുക്കിയവര്‍ വലിയ ക്ഷതമാണ് ഭാവിതലമുറയുടെ വികസനബോധത്തിന് നല്‍കിയത്.
ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വിമര്‍ശനപരമായി വായിക്കാന്‍ ഗണിതബോധം സഹായകമാകണം. അങ്ങനെ ശീലിക്കണമെങ്കില്‍ കാലികസംഭവങ്ങളുമായി ഗണിതത്തെ ബന്ധിപ്പിക്കണം. ആ സമയം സിലബസില്‍ അതില്ല എന്നു പറഞ്ഞിരിക്കുകയല്ല വേണ്ടത്. ദിനാചരണകമ്പം കയറിയ കുറേ വിദ്യാലയങ്ങളുണ്ട്. അവരു പോലും ദൈനംദിന ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിക്കുന്നില്ല. കാലികപ്രസക്തവും വഴക്കമുളളതുമായ പഠനാനുഭവങ്ങളെ അനുവദിക്കണം. ചില ആലോചനകളാണ്. അത് നിങ്ങള്‍ക്ക് വികസിപ്പിക്കാനാകും
ഇത്
വായിക്കുന്ന ഗണിതാധ്യാപിക
ഈ വാര്‍ത്തയെ ഗണിതപഠനപ്രശ്നമായി
ഉപയോഗിക്കുമോ?
-
പട്ടികയുടെ അടിസ്ഥാനത്തിലുളള വിശകലനക്കുറിപ്പ് പത്രത്തിലെഴുതിയത് പൂര്‍ണമായും ശരിയാണോ?
-
നിങ്ങളായിരുന്നെങ്കില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കുമായിരുന്നു?
-
എങ്ങനെയാണ് ശതമാനം കണ്ടത്? (ശതമാനത്തില്‍ പറഞ്ഞതുകൊണ്ടെന്താണിവിടെ ഗുണം? സാധൂകരിക്കാമോ?) ശതത്തെ ആസ്പദമാക്കി ഒരു മാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ യുക്തി ?
-
പട്ടികയെ ആസ്പദമാക്കി ഒരു ഗ്രാഫ് വരയ്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളേതെല്ലാം ദത്തങ്ങള്‍ ഉപയോഗിക്കും? ഏതു തരം ഗ്രാഫാണ് വരയ്കുക ?സാധാരണക്കാര്‍ക്ക് വേഗം മനസിലാകും വിധം ഒരു ഗ്രാഫ് വരയ്കാമോ?
-
നൂറു മില്ലി മീറ്റര്‍ മഴ പെയ്തു എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്? വിശദീകരിക്കാമോ?
-
വലിയ മഴ പെയ്തു, പേമാരി പെയ്തു, ശക്തമായ മഴയായിരുന്നു എന്നൊക്കെ പറയുന്നതും ഗണിതഭാഷയില്‍ പറയുന്നതും തമ്മിലുളള വ്യത്യാസം എന്താണ്?
പ്രധാന
അണക്കെട്ടുകളിലെജലനിരപ്പ്
പ്രധാന
അണക്കെട്ടുകളിലെജലനിരപ്പ്
സംബന്ധിച്ച വിവരങ്ങള്‍
കേരളസംസ്ഥാന ദുരന്തനിവാരണ
അഥോറിറ്റി പങ്കിടുന്നുണ്ട്.-
എന്തിനാണ് ഈ വിവരങ്ങള്‍ സാധാരണ ജനതയെ അറിയിക്കുന്നത്?
-
ചുവടെ നല്‍കിയ പട്ടിക വായിക്കൂ. അതിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിദമനങ്ങള്‍ കുറിക്കൂ.
-
7/8/2019 ന് ഏത് അണക്കെട്ടിലാണ് സംഭരണശേഷിയുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ ജലം ഉളളത്?
-
സ്റ്റോറേജ് ശതമാനം എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ത്?
-
കണക്കുകള്‍ പരിശോധിച്ചും ജില്ലകളില്‍ നിന്നുളള വാര്‍ത്തകള്‍ കണക്കിലെടുത്തും ചിന്തിച്ചാല്‍ ഏതു ഡാമിന്റെ കാര്യത്തിലാണ് ജനങ്ങള്‍ ജാഗ്രത കാട്ടേണ്ടത്?
-
എം സി എം എന്നു പറഞ്ഞാലെന്താണ്? ഇതെങ്ങനെ കണക്കാക്കും?
ചുവടെയുളള
വാര്‍ത്തയില്‍ ഇടുക്കിയുടെ
പരമാവധി സംഭരണ ശേഷി 2403അടിയാണെന്നു
പറയുന്നു.
മുകളിലുളള
പട്ടികയില്‍ മീറ്ററിലാണ്
ഇടുക്കിയുടെ ജലസംഭരണശേഷി
പറയുന്നത്.
ഇതെങ്ങനെ
പൊരുത്തപ്പെടുത്തിപ്പറയും?
ഏതു
തലത്തില്‍ നിന്നുളള ഉയരമാണ്
ഇവിടെ ആധാരമാക്കുന്നത്?
അണക്കെട്ടിന്റെ
അടിത്തട്ടോ,
സമുദ്ര
നിരപ്പോ?
ഒരേ
പട്ടികയില്‍ രണ്ടു തരം അളവുകള്‍
സൂചിപ്പിച്ചത് ശരിയായ രീതിയാണോ?
ഇടുക്കിക്ക്
മാത്രം അടിക്കണക്ക്.
മറ്റുളളവയ്ക്
മീറ്റര്‍ കണക്ക്.
എല്ലാം
അടിയളവിലേക്ക് മാറ്റാമോ?
ശരാശരി
മഴ എന്നൊക്കെയാണ് പത്രക്കാര്
പറയുന്നത്.
കേരളത്തിലെ
ശരാശരി മഴ എത്രയാണ്?
എങ്ങനെയാണ്
ശരാശരി മഴ കണക്കാക്കുന്നത്?
കാലവര്‍ഷത്തില്‍
കിട്ടേണ്ട ശരാശരി മഴ 2039
മി
ലി എന്നു പറഞ്ഞതിന്റെ വ്യാഖ്യാനം
എന്താണ്.
മഴയളവ്
നാം അറിയുന്നതുകൊണ്ടുളള
ഗുണമെന്താണ്?
അതിതീവ്രമഴ
എന്നു പറഞ്ഞാല്‍ എത്ര മി ലി
മഴ എന്നാണ് വാര്‍ത്തയില്‍
പറയുന്നത്?
കാസര്‍കോഡ് മഞ്ഞ അലര്‍ട്ടും മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുമാണെന്ന് വാര്‍ത്ത. പട്ടിക നോക്കി കാരണം കണ്ടെത്തൂ. കണ്ണൂരിലെയും മറ്റു ജില്ലകളിലെയും സൂചിപ്പിച്ച കാലയളവിലെ ശരാശരി മഴ കണ്ടെത്താമോ?
പ്രളയസാമനമായി മഴ പെയ്യുമ്പോള്‍ മഴയെ പഴിക്കും. മഴയില്ലാതായാലും മഴയെ പഴിക്കും. ജലസമൃദ്ധമാകണം നാട്. അതിനുളള കരുതലില്ലെങ്കില്‍ ജീവിതം ബുദ്ധിമുട്ടാകും. ഇതാ ഒരു കളി.
ഗണിതം മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ്. ജീവിതത്തിലൂടെ ഗണിതം പഠിക്കാം. ഗണിതത്തിലൂടെ ജീവിതവും പഠിക്കാം.
ആധികാരിക വിവരങ്ങളെ ആധാരമാക്കി പ്രമേയാടിസ്ഥാനത്തില്‍ ഗണിതത്തെ സമീപിക്കാം
ഇവിടെ സൂചിപ്പിച്ച സാധ്യതകള്‍ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താം.
കുട്ടികള്‍ക്ക് ലഘു പ്രോജക്ടുകളായി നല്‍കാം.
അവര്‍ കേരളത്തിന്റെ പാരിസ്ഥിതികപഠനം കൂടി നടത്തട്ടെ
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ കേരളത്തെ സഹായിച്ച സംസ്ഥാനങ്ങളുടെ വിവരം ചുവടെയുളള ഭൂപടത്തില്‍ നിന്നും വായിച്ചെടുക്കാം. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരെണെന്ന വികാരം പ്രതിഫലിപ്പിച്ച നാളുകള്‍
സോദരത്വം എന്നത് വലിയ ഒരു വീക്ഷണമാണ്
പ്രളയത്തിന്റെ
ഭാഗമായി സര്‍ക്കാരിന്റെ
ദുരിതാശ്വാസ നിധിയിലേക്ക്
എത്ര രൂപ കിട്ടി?
അതില്‍
എത്ര ശതമാനം ഓരോന്നിനും
ചെലവഴിച്ചു?
അറിയുമോ?
അന്വേഷിച്ചു
കണ്ടെത്തൂ.ഗണിതത്തെ
പ്രയോജനപ്പെടുത്തി ഒരു
റിപ്പോര്‍ട്ട് തയ്യാറാക്കി
ക്ലാസില്‍ അവതരിപ്പിക്കൂ.
3 comments:
ഈ Post വായിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനം. നീന്തൽ പഠനം പാഠ്യപദ്ധതിയിലെ അവശ്യയഘടകമെന്ന് കാലഘട്ടം പറയുന്നുണ്ട്. എന്തും ഏതും അക്കാഡമിക മികവിനായി ബന്ധിപ്പിയ്ക്കുന്ന മാഷിന്റെ ചിന്തകൾ അനേകർക്ക് വഴിവെട്ടുന്ന വെളിച്ചമായി മാറട്ടെ.
Post a Comment