സംസ്ഥാനത്തെ
എയ്ഡഡ് വിദ്യാലയങ്ങള്‍ക്കാകെ
മാതൃകയാണ് വിദ്യാപോഷിണി എ
യു പി
സ്കൂള്‍
എന്താണ്
അങ്ങനെ പറയാന്‍?
അക്കാദമികമായി മാതൃമല്ല സാമൂഹിക പ്രതിബദ്ധതയിലും മുന്നില്‍. ജനകീയം.
അക്കാദമികമായി മാതൃമല്ല സാമൂഹിക പ്രതിബദ്ധതയിലും മുന്നില്‍. ജനകീയം.
1.
തൊട്ടടുത്ത്
ഒരു എല്‍ പി സ്കൂള്‍
പ്രവര്‍ത്തിക്കുന്നുണ്ട്.
വാടകകെട്ടിടത്തിലായതിനാല്‍
സര്‍ക്കാരില്‍ നിന്നും
ഭൗതികവികസനത്തിനുളള ഫണ്ട്
ലഭിക്കുന്നില്ല.വികസനസ്തംഭനം.
ചെറിയ
സ്കൂളാണ് സ്വന്തമായി സ്ഥലം
ഇല്ല. പലരേയും
സമീപിച്ചു.
ഫലം
കണ്ടില്ല.
അപ്പോഴാണ്
വിളയില്‍ യു പി സ്കൂള്‍
മാനേജ്മെന്റ് 2004-2005
ല്‍
സര്‍ക്കാര്‍ എല്‍ പി സ്കൂളിന്
സ്ഥലം വാങ്ങി നല്‍കിയത്.
അങ്ങനെ
സര്‍ക്കാര്‍ എല്‍ പി സ്കൂളിന്
സ്വന്തം കെട്ടടം നിര്‍മിക്കാനും
നന്നായി പുരോഗമിക്കാനും
കഴിഞ്ഞു.
2.
സ്ഥലത്ത്
ഒരു കോളേജ് വേണമെന്നത്
നാട്ടുകാരുടെ അഭിലാഷം.
സര്‍ക്കാര്‍
ഉപാധി വെച്ചു .സ്ഥലം
നല്‍കണം.
വിളയില്‍
എയ്ഡഡ് യു പി സ്കൂള്‍ മാനേജ്മെന്റ്
കൂടി. 2013-14
വര്‍ഷം
മൂന്നര ഏക്കര്‍ സ്ഥലം കോളേജിനു
നല്‍കി.
സര്‍ക്കാര്‍
കോളേജ് യാഥാര്‍ഥ്യമായി.
സ്കൂളിന്റെ
പുതിയ കെട്ടിടം ഉദ്ഘാടനം
ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ
മന്ത്രി ഇക്കാര്യം സൂചിപ്പിച്ച്
വിദ്യാലയമാനേജ്മെന്റിനെ
പ്രശംസിച്ചു.
3
നാടിന്റെ
വികസനം വിദ്യാലയത്തിന്റെ
ലക്ഷ്യമായി കാണുന്ന
സ്കൂള്‍
മാനേജ്മെന്റാണിവിടെയുളളത്.
ജനകീയ
കമ്മറ്റിയാണ് വിദ്യാലയം
നടത്തുന്നത്.
ജനറല്‍ബോഡി
കൂടി രണ്ടു വര്‍ഷം കൂടുമ്പോള്‍
ഭരണസമിതിയെ തെരഞ്ഞെടുക്കും.
ജനകീയമാനേജ്മെന്റ്
തന്നെ. ഇത്
മാതൃകാപരമാണ്.വേറിട്ടതാണ്.
4.
പണ്ട്
മോസ്കോ എന്നായിരുന്നു വിളയില്‍
പ്രദേശം അറിയപ്പെട്ടിരുന്നത്.
1954ഒക്ടോബര്‍
10 ന്
പാലയ്കല്‍ ഇല്ലത്ത്
വാസുദേവന്‍നമ്പൂതിരിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗമാണ് സ്കൂള്‍ രൂപീകരണം
എന്ന ആശയം ചര്‍ച്ച ചെയ്യുന്നത്.
29/10/1954 ല്‍
എല്ലാ വിഭാഗം ആളുകളെയും
ഉള്‍പ്പെടുത്തി ഇരുപത്തിയെട്ടുപേരടങ്ങുന്ന
കൗണ്‍സില്‍ രൂപീകരിച്ചു.ഒരു
വര്‍ക്കിംഗ് കമ്മറ്റിയും .
അഞ്ചു
രൂപ വീതം ഷെയര്‍ ഇരുനൂറുപേരില്‍
നിന്നും സമാഹരിക്കാനും
തീരുമാനിച്ചു.
കൗണ്‍സില്‍
അംഗങ്ങള്‍ രണ്ടണ അഡ്വാന്‍സ്
ചെയ്തു.പൂക്കോട്,തലേത്തൊടി
ഇല്ലക്കാരാണ് വിദ്യാലയത്തിന്
സ്ഥലം നല്‍കിയത്.
വിളയില്‍
അംശത്തിന്റെ മൂന്നു നാഴിക
ചുറ്റളവില്‍ ഏഴ് എലിമെന്ററി
സ്കൂളുകള്‍ ഉണ്ടായിരുന്നു.
അഞ്ചാം
ക്ലാസ് വരെ.
തുടര്‍പഠനത്തിന്
സമീപത്ത് വിദ്യാലയങ്ങളില്ല.
ഏറെ ദൂരം
നടന്നുപോയി പഠിക്കുക എന്നത്
ദുഷ്കരമായിരുന്നു.
നിവേദനങ്ങള്‍
നല്‍കിയതിനെത്തുടര്‍ന്ന്
9/6/1955 ന്
Dis.No1033/55
ഉത്തരവുപ്രകാരം
വിദ്യാപോഷിണി ഹയര്‍ എലിമെന്ററി
സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം
അനുവദിച്ച് ഉത്തരവ് കിട്ടി.
സ്കൂളിന്
ഒരു നിയമാവലി ഉണ്ട് 20-10-1955
ല്‍
തയ്യാറാക്കിയ നിയമാവലി 1968
ല്‍
പുതുക്കി.
ഇതു
പ്രകാരമാണ് വിദ്യാലയം
പ്രവര്‍ത്തിക്കുന്നത്.
ഇത്
അക്ഷരാര്‍ഥത്തില്‍ നാടിന്റെ
വിദ്യാലയമാണ്.
5.
ഒരു
കുന്നിന്‍ ചരിവിലാണ് വിദ്യാലയം.
തട്ടുതട്ടായി
നിരവധി കെട്ടിടങ്ങള്‍
അഞ്ച്,
ആറ്,
ഏഴ്
ക്ലാസുകള്‍.
ഓരോ
ക്ലാസുകളിലും ആറു ഡിവിഷന്‍
വീതം. നാലെണ്ണം
മലയാളം മാധ്യമം.
രണ്ടെണ്ണം
ഇംഗ്ലീഷ് മാധ്യമം.
അക്കാദമിക
പ്രവര്‍ത്തനങ്ങളില്‍
ഉള്‍ക്കാഴ്ചയുളള അധ്യാപകര്‍.
ശാസ്ത്രപാര്‍ക്കിന്റെ
ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ്
വിദ്യാലയം എന്നെ ക്ഷണിച്ചത്.
ആ
പാര്‍ക്കിനെക്കുറിച്ച്
ലേണിംഗ് ടീച്ചേഴ്സ് ടീം എഴുതിയ
കുറിപ്പ് വായിക്കുക.
ഇത്
വിളയിൽ വിദ്യാപോഷിണി യു പി
സ്കൂളിലെ ലെ Menlo
Park*
വിളയിൽ
വിദ്യാലയത്തിലെ ശാസ്ത്ര
പാർക്ക് ശാസ്ത്രത്തിൻ്റെ
കൗതുക ലോകവും അർത്ഥ തലങ്ങളും
ഒരുപോലെ ചാലിച്ചു വർണ മനോഹരവും
ആശയ ഗംഭീരവും ആക്കിയ Menlo
Park ഒന്ന്
കണേണ്ടതു തന്നെ.!!
വർണ
പൂമ്പാറ്റകളും പക്ഷികളും
പരിസ്ഥിതി ഭാവങ്ങളും എല്ലാം
ഒരുക്കിയ കവാടം വരെയുള്ള പാത
!
വാതിൽ
പാളികൾ തുറന്നാൽ നിരയായി
ക്രമീകരിച്ച സ്വയം പ്രവർത്തന
മാതൃകകൾ ഇനം തിരിച്ച് ആശയം
തിരിച്ച്.
ചുമരിൽ
റാക്കുകളിൽ വിവിധങ്ങളായ
ചെറിയ മാതൃകകൾ.
എല്ലാം
കുട്ടിക്ക് പ്രാപ്യമായ
ഉയരത്തിൽ എടുത്ത് ഉപയോഗിക്കാൻ
പാകത്തിൽ '
ഇടക്കിടെ
അഴകിനും ഭംഗി ചേർക്കു വിധം
LED ക്രമീകരണങ്ങൾ!
ജനലുകളിൽ
കർട്ടന്‍ പോലും പഠനസാമഗ്രികളായ
പാരമീസിയം,
യൂഗ്ലീന,
അമീബ,
തുടങ്ങിയ
ഏകകോശ ജീവികൾ!
മേശമേൽ
പ്രൌഢമായ ഒരു ടെലസ്ക്കോപ്പ്.!
മേശവിരി
പോലും നക്ഷത്രാലംകൃതം!
സീലിംഗ്
പൂർണമായ രാത്രി ആകാശവും
ഗ്രഹങ്ങളും രാശികളും നക്ഷത്ര
ഗണങ്ങളും മിന്നും താരകങ്ങളും
-
ഒരു
ഭാഗം മുഴുവൻ രാസതന്ത്രത്തിന്
-
കരുതലിനായി
വാഷ് ബെയ്സിനും ടാപ്പും
ശാസ്ത്രത്തിന്
ഒരു യഥാർത്ഥ മാതൃക -
സമീപ
വിദ്യാലയങ്ങളിൽ നിന്ന്
പഠനയാത്രയ്ക് എത്താവുന്ന
സംരംഭം.
വിളയിൽ
ടീമിനെ മുന്നിൽ നിന്ന് നയിച്ച
വാസു മാഷിൻ്റെ ആശയത്തിലും,
ആവിഷ്ക്കാരത്തിലും
കൈയ്യൊപ്പിലും കരവിരുതിലും
പിറവി കൊണ്ട menlo
Park കേരളത്തിലെ
ശാസ്ത്ര പഠനത്തിന് ഇനി വേറിട്ട
മാതൃകയാവും.
ഒരായിരം
അഭിനന്ദനം അർഹിക്കുന്ന
കഠിനാധ്വാനത്തിൻ്റെ യഥാർത്ഥ
മാതൃക -
ക്രമീകരണങ്ങൾക്കൊണ്ടും
വൈവിധ്യങ്ങൾക്കൊണ്ടും
വ്യത്യസ്തത പുലർത്തുന്നു
വിളയിൽ സ്കൂളിലെ പാർക്കുകൾ...
വാസു
മാഷെപ്പോലെയോ,
ശശി
മാഷെപ്പോലെയോ ലാളിത്യം
വിളഞ്ഞു നിൽക്കുന്ന ഇടമാണ്
വിളയിലെ പാർക്കുകൾ...
ഇനിയുമേറെ
ഉപകരണങ്ങൾ എത്തിയാലും
ഉൾക്കൊള്ളാൻ സജ്ജമാണിവ.
ഒന്ന്
ഒന്നിനെ മറയ്ക്കാതെ,
ഓരോന്നിനും
പ്രാധാന്യം നൽകിക്കൊണ്ട്
ഉചിതമായ സ്ഥാനത്ത്
സ്ഥാപിച്ചിരിക്കുന്നു.
കേരളമെൻലോ
പാർക്കിന്റെ മാറ്റുകൂട്ടുന്നത്
ലേണിംഗ് ടീച്ചേഴ്സിന്റെ
ഉപകരണങ്ങളിലൂടെയാണ്.
130
ൽ അധികം
ഉപകരണങ്ങൾ LTകൂട്ടായ്മയിലൂടെ
രൂപം കൊണ്ടവയാണ്...
കേരളത്തിൻ്റെ
ശാസ്ത്ര സഹായി ശ്രീ ശശി മാഷെയും
UP ശാസ്ത്ര
പഠനത്തിന് ദിശ ബോധം നൽകുന്ന
ശ്രീ വാസുദേവൻ മാഷെയും
പോലെയുള്ളവരുടെ കൂടെ സാമൂഹ്യ
ശാസ്ത്ര അധ്യാപകരായ ശ്രീ
അനിൽ മാഷും,
ജിതേഷ്
മാഷും ഗണിത പ്രതിഭകളായ കുറേ
അധ്യാപകരും മറ്റുള്ളവരും
എല്ലാം ചേർന്ന് വിളയിൽ
വിദ്യാലയത്തിൽ മഹനീയ മാതൃകകൾ
തീർക്കുന്നു.''
''
കാണണം
അനുകരണീയം
അഭിനന്ദനാർഹം
വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ്
വിളയിൽ വി.പി.എ.യു.പി. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ വികസിപ്പിച്ചെടുത്ത 'ശാസ്ത്രസഹായി' പഠന ആപ്പിനെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായി. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നൂതനമായ പഠനസാമഗ്രികൾ തയ്യാറാക്കി വിദ്യാര്‍ത്ഥികൾക്കു പഠനം ആസ്വാദ്യകരമാക്കി മാറ്റുന്നതിനുവേണ്ടി ഒരു കൂട്ടം അദ്ധ്യാപകര്‍ ഏറ്റെടുത്ത ദൗത്യം ശ്ലാഘനീയമാണ്. നിറഞ്ഞ മനസ്സോടെ അവര്‍ക്കു അഭിനന്ദനം രേഖപ്പെടുത്തട്ടെ. പഠനവും പഠിപ്പിക്കലും വിരസമാകാതിരിക്കാനും കൂടുതൽ അറിയാനും അന്വേഷിക്കാനുമുള്ള ആകാംക്ഷ കുട്ടികളിൽ വളര്‍ത്തുവാനും ഇത്തരത്തിലുള്ള നൂതനമാര്‍ഗ്ഗങ്ങൾ വളരെ പ്രയോജനകരമാണ്. എല്ലാ അദ്ധ്യാപകരും വി.പി.എ.യു.പി. സ്കൂളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു.
https://m.facebook.com/story.php?story_fbid=2476835779202252&id=1662969587255546&sfnsn=mo&extid=ds9SMh6GscZQ5vfB
വിദ്യാഭ്യാസ മന്ത്രിയുടെ കുറിപ്പ്
വിളയിൽ വി.പി.എ.യു.പി. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ വികസിപ്പിച്ചെടുത്ത 'ശാസ്ത്രസഹായി' പഠന ആപ്പിനെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായി. വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നൂതനമായ പഠനസാമഗ്രികൾ തയ്യാറാക്കി വിദ്യാര്‍ത്ഥികൾക്കു പഠനം ആസ്വാദ്യകരമാക്കി മാറ്റുന്നതിനുവേണ്ടി ഒരു കൂട്ടം അദ്ധ്യാപകര്‍ ഏറ്റെടുത്ത ദൗത്യം ശ്ലാഘനീയമാണ്. നിറഞ്ഞ മനസ്സോടെ അവര്‍ക്കു അഭിനന്ദനം രേഖപ്പെടുത്തട്ടെ. പഠനവും പഠിപ്പിക്കലും വിരസമാകാതിരിക്കാനും കൂടുതൽ അറിയാനും അന്വേഷിക്കാനുമുള്ള ആകാംക്ഷ കുട്ടികളിൽ വളര്‍ത്തുവാനും ഇത്തരത്തിലുള്ള നൂതനമാര്‍ഗ്ഗങ്ങൾ വളരെ പ്രയോജനകരമാണ്. എല്ലാ അദ്ധ്യാപകരും വി.പി.എ.യു.പി. സ്കൂളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു.
https://m.facebook.com/story.php?story_fbid=2476835779202252&id=1662969587255546&sfnsn=mo&extid=ds9SMh6GscZQ5vfB
അക്കാദമിക വെല്ലുവിളി
ശാസ്ത്ര പാർക്കിനൊപ്പം ഗണിത പാർക്കും Socio G ലാബും പുതിയ കെട്ടിട സമുച്ചയവും ഉത്ഘാടനം ചെയ്തു
ശാസ്ത്ര പാർക്കിനൊപ്പം ഗണിത പാർക്കും Socio G ലാബും പുതിയ കെട്ടിട സമുച്ചയവും ഉത്ഘാടനം ചെയ്തു
ഈ
പാര്‍ക്കുകള്‍ വിളയില്‍
വിദ്യാപോഷിണി വിദ്യാലയത്തിന്
വെല്ലുവിളി നല്‍കുന്നു
അടുത്ത
വര്‍ഷം ഞാന്‍ ചോദിക്കും
പ്രിയപ്പെട്ട
വിളയില്‍ സ്കൂളേ,
ഒരു
കാര്യം ചോദിച്ചാലുത്തരം
തരുമോ?
നിങ്ങള്‍
ശാസ്ത്രപാര്‍ക്കും ഗണിതപാര്‍ക്കും
ജിയോലാബുമെല്ലാം സജ്ജീകരിച്ചില്ലേ?
കുട്ടികള്‍ക്ക്
എന്ത് പുരോഗതി ഉണ്ടായി?
മുന്‍വര്‍ഷവുമായി
താരതമ്യം ചെയ്തു പറയാമോ?
അപ്പോള്‍
വിളയില്‍ സ്കൂള്‍ എനിക്ക്
ഒരു ഗ്രാഫ് തരും ശാസ്ത്രത്തിന്റെ
, ഗണിതത്തിന്റെ,
സാമൂഹികശാസ്ത്രത്തിന്റെ
വിവിധ പഠനനേട്ടങ്ങളില്‍
കുട്ടികള്‍ കൈവരിച്ച ഉയര്‍ന്ന
നിലവാരത്തിന്റെ.
അത്തരം
ഉറപ്പുളളതുകൊണ്ടാണ് ഞാന്‍
ഈ വിദ്യാലയത്തിലെ ശാസ്ത്രപാര്‍ക്ക്
ഉദ്ഘാടനം ചെയ്യാന്‍ പോയത്
വിദ്യാലയം
നിരാശപ്പെടുത്തില്ല.
No comments:
Post a Comment