ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 5, 2020

മേലെയാണ് മേലടി

 നവംബര്‍ ഒന്നിന് മേലടി ഉപജില്ലയിലെ ആഹ്ലാദപ്രദമായ ഒരു അക്കാദമിക പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായി. കൊവിഡ് കാലത്ത് ഉപജില്ലയിലെ എഴുപത്തഞ്ച് വിദ്യാലയങ്ങളെയും സജീവ അക്കാദമിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കി മുന്നേറുന്ന വലിയ ഒരു സംരംഭമാണ് മേലടിയില്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാവുന്ന മാതൃക. വൈകിട്ട് എഴുമണിക്കായിരുന്നു യോഗം. കൃത്യസമയത്തുതന്നെ നൂറ്റമ്പത് അധ്യാപകര്‍ ഹാജര്‍. ആരും പ്രോഗ്രാം തീരും വരെ കൊഴിഞ്ഞുപോയില്ല. ഇത് അവരുടെ താല്പര്യത്തിന്റെ സൂചകമായി ഞാന്‍ വിലമതിക്കുന്നു. ഉപജില്ലാ ഓഫീസറുടെ നേതൃത്വം അക്കാദമിക ഉള്‍ക്കാഴ്ചയോടെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അത് പ്രകടമായി. തീര്‍ച്ചയായും മേലെയാണ് മേലടി.

അക്കാദമികതലം

വാട്സാപ്പ് ഗ്രൂപ്പുകള്‍

ക്ലാസ് വിഷയഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അഞ്ച് ഗ്രൂപ്പുകളും യു പി വിഭാഗത്തില്‍ വിഷയഗ്രൂപ്പുകളും

എന്താണ് ഈ ഗ്രൂപ്പുകളുടെ ചുമതലകള്‍?

പഠനവിഭവങ്ങളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി ടെക്നിക്കല്‍ കമ്മറ്റിക്ക് സമര്‍പ്പിക്കുക

അധ്യാപകശാക്തീകരണത്തിനുളള പദ്ധതികള്‍ തയ്യാറാക്കുക

വിദഗ്ധരുമായി ആശയവിനിമയം നടത്തുക

അക്കാദമികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പഠനപരിപാടികള്‍ സംഘടിപ്പിക്കുക ( സെമിനാര്‍, സംവാദം, ഓണ്‍ലൈന്‍ ശില്പുശാല, ചര്‍ച്ച)

എന്തെല്ലാം പഠനവിഭവങ്ങളാണ് തയ്യാറാക്കേണ്ടത്?

  • വര്‍ക് ഷീറ്റുകള്‍

  • ഇ ലേണിംഗ് മെറ്റീരിയലുകള്‍

  • ദിനാചരണ മാര്‍ഗരേഖ

  • കല, കായിക, പ്രവൃത്തിപരിചയ പരിശീലനവീഡിയോകള്‍

  • ക്ലബ് മാര്‍ഗരേഖ

  • വിദഗ്ധരുടെ ക്ലാസുകള്‍ ഡോക്യുമെന്റ് ചെയ്തത്.

അധ്യാപകശാക്തീകരണത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍?

  • ഉപജില്ലാ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ( ഉപജില്ലയിലെ എല്ലാ അധ്യാപകരുടെയും ഓരോ വീഡിയോ ക്ലാസ് റിക്കാര്‍ഡ് ചെയ്യും)

  • വിഷയാധിഷ്ഠിത ലൈബ്രറി

  • സ്കൂള്‍ റേഡിയോ

  • ജൈവവൈവിധ്യ ഉദ്യാനം ശക്തിപ്പെടുത്തല്‍

  • എഡിബിള്‍ ഗാര്‍ഡനിംഗ്

  • പഞ്ചായത്തില്‍ ഒരു ഗണിത പാര്‍ക്ക്

അധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി ഇതുവരെ?

  • എല്ലാവര്‍ക്കും മൊബൈല്‍ ആപ്പ് പരിശീലനം നല്‍കി

  • ഉപജില്ലാതലത്തില്‍ വിദഗ്ധ ക്ലാസുകള്‍

  • വിവിധ സോഫ്റ്റ് വെയറുകള്‍ അധ്യാപകരെ പരിചയപ്പെടുത്തല്‍

  • വിദ്യാലയങ്ങളിലും വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോ സാധ്യത പരിശോധിക്കല്‍

  • പ്രീപ്രൈമറിീക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കല്‍

  • കടങ്കഥകളുടെ ദൃശ്യാവിഷ്കാരം

  • ഓണ്‍ലൈന്‍ കായിക പരിശീലനം

  • വിദ്യാലയ ലാബുകള്‍ ശക്തിപ്പെടുത്തല്‍

  • കൃഷിപ്രോത്സാഹനഅക്കാദമിക പ്രോജക്ട്

വണ്‍ സ്കൂള്‍ പ്രൊജക്ട്

ഓരോ തനിമയുളള പദ്ധതി ഓരോ വിദ്യാലയത്തിനും ( അതിന്റെ ക്രോഡീകരിച്ച രേഖ ഞാന്‍ പ്രകാശനം ചെയ്തു). വൈവിധ്യമുളളതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ പ്രവര്‍ത്തനങ്ങളാണ്.

വിദ്യാര്‍ഥികേന്ദ്രിത പ്രവര്‍ത്തനങ്ങള്‍

  • ഓണ്‍ലൈന്‍ ബാലസഭ

  • ക്യാമ്പുകള്‍

  • ടാലന്റ് ലാബ്

  • പഠനമികവുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കല്‍

  • കുട്ടികളുടെ മാനസീകോല്ലാസത്തിന് യു ട്യൂബ് ചാനല്‍ വഴി പ്രത്യേക പരിപാടികള്‍.

  • സഞ്ചാരി. എന്നെ ഏറെ ആകർഷിച്ച അക്കാദമികപ്രവർത്തനം. വിദഗ്ദ്ധരെത്തേടി പുതിയ സാധ്യത തേടി സഞ്ചാരം.  അക്കാദമിക സർഗാത്മകസഞ്ചാരികളുടെ സാന്നിധ്യം. വീഡിയോ കണ്ടു നോക്കൂ. കാവ്യാനുഭവം നൃത്താ നുഭവം ഇവ ലയിച്ച് ചേരുന്നതു കാണാം .( എഡിറ്റ് ചെയ്ത വീഡിയോ ആണ്. യഥാര്‍ഥ വീഡിയോ പതിനഞ്ച് മിനിറ്ര് വരും)

രക്ഷിതാക്കള്‍ക്കും സമൂഹത്തിനും വേറെയും പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.

എന്നെ ഞാനാക്കിയ വിദ്യാലയം, നാടറിയാന്‍ നാടിനെ അറിയാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്.

ആരാണ് നേതൃത്വം?

  • ഉപജില്ലാതല സംഘാടകസമിതി

  • ഉപജില്ലാ മോണിറ്ററിംഗ് സമിതി

  • അക്കാദമിക കൗണ്‍സില്‍

  • പഞ്ചായത്ത് തലസമിതി

  • സ്കൂള്‍തലസമിതി

പദ്ധതി രൂപീകരണപ്രക്രിയ എങ്ങനെ?

  • സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ അംഗീകാരവും പിന്തുണയും നേടി

  • പ്രഥമാധ്യാപകയോഗത്തില്‍ കൂടുതല്‍ വ്യക്തതനേടി

  • ക്ലാസ് വിഷയ ഗ്രൂപ്പുകളുടെ യോഗം

  • സ്റ്റീയറിംഗ് കമ്മറ്റി

  • പി ഇ സി കണ്‍വീനര്‍മാരുടെ യോഗം

  • പി ടി എ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍

  • മാനേജര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ്

  • പഞ്ചായത്ത് തല പ്രവര്‍ത്തനം

  • സ്കൂള്‍ തല പ്രവര്‍ത്തനം

  • പ്രഥമാധ്യാപക അവലോകന ആസൂത്രണയോഗം

മുപ്പത്തിരണ്ട് പ്രവര്‍ത്തനങ്ങളാണ് ഉപജില്ലാ തലത്തില് നടപ്പിലാക്കുക. എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയുംസര്‍ഗാത്മകതയും എടുത്തു പറയേണ്ടതുണ്ട്. അവര്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അത് നിരന്തരം മെച്ചപ്പെടുത്തുമെന്ന് ഉപജില്ലാ ഓഫീസര്‍. ഒരു ഉപജില്ലയിലെ അധ്യാപകരെ ആകെ സജീവമായി തനത് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ലയിപ്പിക്കാനുളള ശ്രമാണ് മേലടിയില്‍ നടക്കുന്നത്. കൊവിഡ് കാലത്ത് ചെയ്യാവുന്ന പ്രായോഗിക മാതൃകകളിലൊന്ന്. ബി ആര്‍ സിയുടെയും ഡയറ്റിന്റെയും പ്രാദേശിക അക്കാദമിക വിദഗ്ധരുടെയും പിന്തുണയോടാണ് പ്രവര്‍ത്തനങ്ങള്‍.അക്കാദമിക കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍ ഡയറ്റ് പ്രതിനിധിയും കണ്‍വീനര്‍ ബി ആര്‍ സി പ്രതിനിധിയുമാണ്. പ്രഥമാധ്യാപകഫോറത്തിനും നിര്‍ണായക റോള്‍ ഉണ്ട്.






46 comments:

Anonymous said...

നമസ്കാരം സർ, കേരളത്തിലെ വിദ്യാഭ്യസ നേതൃനിരയിൽ പതിറ്റാണ്ടുകളായി വിരാജിക്കുന്ന അങ്ങയുടെ ഈ വിലയിരുത്തലുകൾ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി തീർക്കുന്നു. ഇത് മെസ്സേജിന്റെ സബ് ജില്ലാതല പ്രവർത്തനങ്ങൾക്കുള്ള ഉന്നത അംഗീകാരമായി ഞങ്ങൾ കാണുന്നു. കോർകമ്മിറ്റി മീറ്റിങ്ങ് ചേർന്ന് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാവശ്യമായ തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞപ്പോഴാണ് അങ്ങയുടെ വിലയിരുത്തൽ ബ്ലോഗ് ലഭിച്ചത്. ഇത് മേലടിയിലെ വിദ്യാഭ്യാസ പ്രവർത്തകർക്കുള്ള വലിയ അംഗീകാരമായി കാണുന്നു. അങ്ങ് നൽകിയ ഈ അംഗീകാരത്തിന്റെ ക്രഡിറ്റ് ഡയറ്റ്, ബി.ആർ.സി, സ്കൂൾ പ്രധാന അധ്യാപകർ, സഹ-അധ്യാപകർ, രക്ഷിതാക്കൾ, ബഹു. ജനപ്രതിനിധികൾ തുടങ്ങി മേലടിയിലെ മെസ്സേജ് | പ്രവർത്തനങ്ങൾ നെഞ്ചേറ്റിയ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തകർക്കുമായി നൽകുന്നു.

Ammad Nochatt said...

Sir,We are really honoured by your good words.We will be grateful to you forever.

Unknown said...

Sir,താങ്കളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾക്ക് നന്ദി.ഇത് ഞങ്ങളെ കൂടുതൽ കർമോൽസുകരാക്കുന്നു.

Unknown said...

അങ്ങയുടെ അഭിനന്ദനങ്ങൾക്ക് നന്ദി ഇത് ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു ഇനിയും ഒരുപാട് മുേന്നേറാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു

Sujith Kumar S said...

നന്ദി. അങ്ങയുടെ
നല്ല വാക്കുകൾ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകും... thank you Sir.

Asokan.. said...

വിലമതിയ്ക്കാനാവാത്ത അങ്ങയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി....

Unknown said...

വളരെ നന്ദി സർ . സർ ന്റെ വാക്കുകൾ ഞങ്ങൾക്ക് പൂർവാധികം മുന്നോട്ടേക്കു നയിക്കുവാനുള്ള ഊർജം പകരുന്നു thank you verymuch sir
.

Unknown said...

അഭിനന്ദനങ്ങൾക്ക് വളരെ നന്ദി സർ

Unknown said...

Thank you Sir. സാറിൻ്റെ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം പ്രോത്സാഹനം നൽകുന്നു.

Unknown said...

ഞങ്ങളുടെ മെസേജ് Melady ക്ക് സർ നല്‍കിയ അംഗീകാരം ഞങ്ങൾക്ക് വളരെ അധികം ആത്മവിശ്വാസം നല്‍കുന്നു. നന്ദി

Unknown said...

നന്ദി സർ ഞങ്ങളുടെ മെസേജ് melady ക്ക് സാർ നല്‍കിയ അംഗീകാരം ഇനിയും മുന്നോട്ടു പോകാന്‍ പ്രചോദനം നല്‍കുന്നു

Unknown said...

നന്ദി, ഒരായിരം നന്ദി, ഞങ്ങളുെടെ പാദങ്ങൾക്ക് ഉശിരേകാൻ താങ്കളുെടെ സ്നേഹ സ്പർശങ്ങൾക്ക് കഴിയും തീർച്ച.

Sasikala said...

സർ . ഒരുപാട് നന്ദിയുണ്ട്. മേലടി എ.ഇ.ഒ യുടെ നേതൃത്വത്തിൽ സബ് ജില്ലയിെലെ മുഴുവൻ അധ്യാപകരുടെയും കൂട്ടായ്മയിൽ മെസ്സേജ്പ്രവർത്തങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാറിന്റെ വാക്കുകൾ ഞങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കു
ന്നു.

sunil shaji said...

We are really honered

Ramesh, GWLPS Ayanikkad said...

അതിജീവന കാലത്ത് മേലടിയിലെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പഠന വിഭവങ്ങളുടെ പരസ്പര വിനിമയത്തിലൂടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് കരുത്തു പകരുന്നത് സംസ്ഥാനത്തിന് പുതിയൊരു മെസ്സേജ് നൽകിക്കൊണ്ടാണ്.ഒരു കുടക്കീഴിൽ നിന്നു കൊണ്ട് സാമൂഹിക അടുപ്പം കാത്തു സൂക്ഷിക്കാനും മെസ്സേജ് കാരണമാകുന്നു. നല്ല വാക്കുകളിലൂടെ സാറ് നൽകിയത് മുഴുവൻ അധ്യാപക സമൂഹത്തിനുമുള്ള മറ്റൊരു മെസേജാണ്. നന്ദി.

Unknown said...


സാർ നൽകിയ ഈ അംഗീകാരം മേലടിക്ക്‌ ലഭിച്ച വിലപ്പെട്ട ഉപഹാരമാണ്.

Unknown said...

ജുബൈർ കെ.സി. വീമംഗലം യു.പി മൂടാടി.
സാറിന്റെ വിലയേറിയ വാക്കുകൾ മെസ്സേജിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നു.നന്ദിയോടെ...

Unknown said...

സാർ നൽകിയ ഈ അംഗീകാരം മേലടിക്കു ലഭിച്ച വിലപ്പെട്ട ഉപഹാരമായികാണുന്നു.

Unknown said...

മേലടി ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ഒരു കുടക്കീഴിൽ ആക്കിക്കൊണ്ട് അനുദിനം കുതിക്കുന്ന മെസ്സേജിനു കൂടുതൽ കരുത്തും ഉണർവും ഉണ്ടാവട്ടെ അങ്ങയുടെ വാക്കുകളാൽ..🙏🙏🙏
Bindu p k

Unknown said...

നന്ദി, അങ്ങയുടെ വാക്കുകൾ മേലടി സബ്ജില്ലയിലെ അധ്യാപകരെ കൂടുതൽ ഉത്തരവാദിത്ത്വമുള്ളവരാക്കിയിരിക്കുന്നു.ഇനി പിന്നോട്ടില്ല.

Unknown said...

അങ്ങയുടെ നല്ല വാക്കുകൾ ഞങ്ങൾക്ക് കൂടുതൽ കരുത്തു നൽകുന്നു. നന്ദി

Unknown said...

ഈ കൊറോണക്കാലത്ത് മേലടി സബ്‌ജില്ലക്ക്‌ ലഭിച്ച മികവാണ് Message. സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് കരുത്തേകുന്നു.നന്ദി.
INDIRA P

Unknown said...

Thank you sir
താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് കരുത്തോടെ മുന്നേറാനുള്ള ഊർജ്ജം നൽകുന്നു.

muhammad Haneefa said...

നന്ദി സർ, താങ്കളുടെ വാക്കുകൾ മേലടി സബ്ജില്ലയുടെ യശസ്സ് വാനോളം ഉയർത്തി.
കൂടുതൽ കൂടുതൽ പ്രവർത്തിക്കാൻ അങ്ങ് ഞങ്ങളോട് പറയാതെ പറഞ്ഞു.
Gups തുറയൂർ

Unknown said...

Thank you sir
മെസ്സേജ് മേലടിയുടെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷം ഇരട്ടിക്കുന്നതാണ് അങ്ങയിൽ നിന്നും ലഭിച്ച അംഗീകാരം
ചെറുവണ്ണൂർ നോർത്ത് എം.എൽ.പി

Unknown said...

മെസ്സേജ് മേലടിക്ക്
പുത്തനുണർവ് നൽകിയ കലാധരൻ സാറുടെ വാക്കുകൾ ....!!!

സാറിന് ഞങ്ങളുടെയെല്ലാം അഭിനന്ദനങ്ങൾ... 💐

Vijayalakshmi
VEMUPS
Meppayur

Unknown said...

സർ, അങ്ങയുടെ അഭിനന്ദനങ്ങൾക്ക് വളരെ വളരെ നന്ദിയുണ്ട്. സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഇനിയും ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന ഒരു ആത്മവിശ്വാസം

Unknown said...

കായലാട് എ.എൽ പി എസ്

ധന്യ എ എം

Valsala T N said...

Sir,
അഭിനന്ദനങ്ങൾക്ക് നന്ദി. മേലടി ഉപജില്ലയിലെ ഒരു പ്രധാന അദ്ധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു. മെസ്സേജ് മേലടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ സാറിന്റെ വാക്കുകൾ പ്രചോദനമാവും.

നന്ദി സർ, അങ്ങയെപോലുള്ളവരുടെ വാക്കുകളാണ് ഞങ്ങളുടെ ശക്തി . said...

നന്ദി സർ,
അങ്ങയെപോലുള്ളവരുടെ വാക്കുകളാണ് ഞങ്ങളുടെ ശക്തി .

Unknown said...

സർ,
അങ്ങയുടെ നിരീക്ഷണങ്ങൾ തികച്ചും യാഥാർത്ഥ്യമാണ്. മെസ്സേജ് |മേലടിയുടെ സംഘാടകർക്കും പ്രവർത്തകർക്കും ഊർജ്ജം നൽക്കുന്ന വാക്കുകൾ .വളരെയധികം നന്ദി

Unknown said...

Sir,
മെസ്സേജ് മേലടിക്ക് പൊൻതൂവൽ ചാർത്തുന്നതാണ് അങ്ങയുടെ കുറിപ്പ്. ഇതു വരെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരം.അതോടൊപ്പം കൂടുതൽ കരുത്തോടെ മുന്നേറാനുള്ള പ്രചോദനവും നൽകുന്നതാണ് അങ്ങയുടെ വാക്കുകൾ .വളരെയധികം നന്ദി
മേലടി എം.എൽ.പി.എസ്

Avalakuttoth LPschool said...

thank you sir

Dhanya K said...

Dhanya K

Sir,
അഭിനന്ദനങ്ങൾക്ക് നന്ദി. മേലടി ഉപജില്ലയിലെ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു. മെസ്സേജ് മേലടിയുടെ ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അങ്ങയുടെ വാക്കുകൾ ഊർജ്ജം നൽകട്ടെ.

Shuhaiba said...

Great sir

Shuhaiba said...

അഭിനന്ദനങ്ങൾ

Unknown said...

അങ്ങയുടെ വാക്കുകൾ ഞങ്ങൾക്ക് എന്നും പ്രചോദനം നൽകും' രാജൻ എൻ.കെ. മെസ്സേജ് മൂടാടി ഗ്രാമപഞ്ചായത്ത്

Amanya said...

ഞങ്ങളുടെ മെസേജ് മേ ല ഡി ക്ക് സർ നല്‍കിയ അംഗീകാരം ഞങ്ങൾ ക്ക് വളരെ അധികം ആത്മ വിശ്വാസം നല്‍കുന്നു
നന്ദി സർ
അ മ ന്യ അനില്‍ 4 ക്ലാസ് കീഴെരിയൂര് MLPS

Rejina RK said...

മേലടി മെസ്സേജ് പദ്ധതിയുടെ പ്രൊജക്റ്റ് മായിബന്ധപ്പെട്ട താങ്കളുടെ അഭിനന്ദനങ്ങൾ വായിച്ചു.വിദ്യാഭ്യാസ രംഗത്ത് നൂതന പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാർത്ഥിക൭ളപാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഉപജില്ലയിലെ എത്തിക്കുന്ന മേലടി ഉപജില്ലയിലെ എല്ലാ അധ്യാപകർക്കും ഇത് പ്രചോദനമേകു൭മന്ന് വിശ്വസിക്കുന്നു .താങ്കളുടെ അഭിനന്ദനങ്ങൾ ക്കുള്ള നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് .....

Unknown said...

സർ
ഞാൻ നാലാം ക്ലാസിലെ അദ്ധ്യാപകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു അങ്ങയെ പോലുള്ള പ്രശസ്തരായ ആളുകളുടെ വാക്കുകളാണ് ഞങ്ങൾക്ക് ഏറ്റവും പ്രചോദനം ഒരായിരം നന്ദി ഉണ്ട് സർ
എന്ന്
ഷിബിൽ കെ പി
പള്ളിക്കര എ എൽ പി സ്കൂൾ

Unknown said...

Thanks for support sir
Muneer mv cheruvannur alp

വനജ .കെ . said...

Message Melady സബ്ജില്ലയിലെ വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ഉണർവ് വളരെ വലുതാണ്. അങ്ങയുടെ വാക്കുകൾ Messageന് കൂടുതൽ കരുത്തും ദിശാബോധവും പകരുന്നു. നന്ദി സർ.
വനജ കെ.GWLPS അയനിക്കാട്.

Unknown said...

മേലടിയ്ക്കൊരു പൊൻകിരീടം ചാർത്തിത്തന്ന അങ്ങേയ്ക്കു നന്ദി.
അംബുജം.എം.കെ
G W L P S AYANIKKAD

Unknown said...

മേലടി മെസ്സേജ് പദ്ധതിയുടെ പ്രൊജക്റ്റ് മായിബന്ധപ്പെട്ട താങ്കളുടെ അഭിനന്ദനങ്ങൾ വായിച്ചു.വിദ്യാഭ്യാസ രംഗത്ത് നൂതന പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാർത്ഥിക൭ളപാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഉപജില്ലയിലെ എത്തിക്കുന്ന മേലടി ഉപജില്ലയിലെ എല്ലാ അധ്യാപകർക്കും ഇത് പ്രചോദനമേകു൭മന്ന് വിശ്വസിക്കുന്നു .താങ്കളുടെ അഭിനന്ദനങ്ങൾ ക്കുള്ള നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ...b

Unknown said...

നന്ദി സാർ,
താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് ഊർജ്ജം പകരുന്നു.
ജി. എം. എൽ. പി. എസ്,
ആവള

Sreelatha said...

Really an inspiration to us.