ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 1, 2021

202l ന് തുടക്കം കുറിച്ചത് ക്ലാസ് നൂതന പ്രൊജക്ടുകൾ

2020 അവസാനിക്കുന്ന ദിവസം സന്ധ്യ കഴിഞ്ഞപ്പോൾ കലവൂർ ഹൈസ്കൂളിലെ എലിസബത്ത് ടീച്ചർ വിളിച്ചു. അഭിമാനമുള്ള ഒരു കാര്യം പറയാനാണ് . 
"എന്താ ടീച്ചറെ പറയൂ? "
 "എൻ്റെ ആറ് സി ക്ലാസിലെ  എല്ലാവരും A, B ഗ്രേഡുകളിലായി. നാളെ അതിൻ്റെ വിജയപ്രഖ്യാപനമാണ്. " ടീച്ചർ അതിൻ്റെ വിശദാംശങ്ങൾ പറഞ്ഞു. വാക്കുകളിൽ ആവേശം.
അൽപം കഴിഞ്ഞപ്പോൾ
സ്കൂളിലെ എസ്എം സി ചെയർമാൻ മോഹനദാസിൻ്റെ ഫോൺ
" സ്കൂളിലെ പുതുവർഷത്തുടക്കം പുതുമകളോടെയാ" എന്ന ആമുഖത്തോടെ അദ്ദേഹം കലവൂർ ഹൈസ്കൂളിലെ ഗവേഷണാത്മക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞു.
202l നെ ഏറെ വ്യത്യസ്തമായ രീതിയിൽ വരവേൽക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
പുതുവർഷപ്പുതുമ പലതാണ്
വിജയപ്രഖ്യാപനം നടത്തുന്നത് ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ പുതിയ സാരഥി ശ്രീമതി കെ.രാജേശ്വരിയാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച ആ മഹതിയെത്തന്നെ അധികാരമേറ്റശേഷം ആദ്യത്തെ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യാൻ വിളിച്ചത് നന്നായി. 
യോഗത്തിൽ അധ്യക്ഷത വഹിച്ചതാകട്ടെ പുതിയ ജില്ലാ പഞ്ചായത്തംഗം R റിയാസാണ്. സദസ് സാമൂഹികാകലം പാലിച്ചു. 

ഓരോ ക്ലാസിലും ഓരോ നൂതന പ്രവർത്തനങ്ങൾ

അഞ്ചു മുതൽ 10 വരെ 27 ഡിവിഷനുകളാണ് കലവൂർ ഹൈസ്കൂളിലുള്ളത്. ഓരോ ക്ലാസിനും സ്വന്തം അക്കാദമിക മാസ്റ്റർ പ്ലാനുണ്ട്. പത്തംഗ ക്ലാസ് രക്ഷാകർതൃ സമിതിയും. ഇവർ ചേരുന്ന സ്കൂൾ രക്ഷാകർതൃപ്രതിനിധി സഭയും . ഓരോ ക്ലാസും വ്യത്യസ്തമായ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ഓൺലൈൻ ശിൽപശാലയിലാണ് തീരുമാനിച്ചത്. ചിലർ കഴിഞ്ഞ വർഷം ആരംഭിച്ചവയ്ക്ക് പുതിയ ലക്ഷ്യങ്ങൾ നിർണയിച്ചു പുതുക്കി. മറ്റു ചിലരാകട്ടെ തീർത്തും പുതിയ പ്രവർത്തനങ്ങൾ തന്നെ രൂപകൽപന ചെയ്തു.
രക്ഷിതാക്കളുമായി ചർച്ച നടത്തി അന്തിമരൂപം നൽകി. അങ്ങനെ 27 ക്ലാസുകളിലും തനിമയാർന്ന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനമായി.

വി ആർ വിന്നേഴ്സ് പ്രോജക്ട് (WWP)

👉സ്കൂളിൽ നടന്ന അധ്യാപകരുടെയും രക്ഷകർതൃ പ്രതിനിധികളുടെയും ശിൽപ്പശാലയിൽ രൂപപ്പെടുത്തിയ പരിപാടികളിൽ ഒന്നായിരുന്നു മുഴുവൻ കുട്ടികൾക്കും A ഗ്രേഡ് എന്ന ലക്ഷ്യം.

 👉അതിന്റെ ഭാഗമായി കഴിഞ്ഞവർഷം  അഞ്ചാം ക്ലാസ് C ഡിവിഷനിൽ E ഗ്രേഡ് ഇല്ലാത്ത ക്ലാസ്സ് എന്ന ലക്ഷ്യം പൂർത്തീകരിക്കുകയുണ്ടായി.

👉 ഈ വർഷത്തെ  ആറാം ക്ലാസ് പിടിഎ യിൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഉയരുകയുണ്ടായി.

🌈 കഴിഞ്ഞവർഷം E grade  ഇല്ലാത്ത ക്ലാസ് എന്ന നേട്ടം കൈവരിച്ച കുട്ടികൾ എത്തിയ ആറാം ക്ലാസ് C ഡിവിഷൻ ക്ലാസ് പി ടി എ യിൽ അവരുടെ ലക്ഷ്യം പുനർ നിശ്ചയിച്ചു കൊണ്ട് മുഴുവൻ കുട്ടികളും A, B ഗ്രേഡുകളിലേക്ക് എന്ന പുതിയ പ്രൊജക്ട് ആരംഭിച്ചു.
🌈 ഈ ഡിസംബറിൽ നടന്ന ക്ലാസ്  വിലയിരുത്തലിൽ മുഴുവൻ കുട്ടികളും A,B ഗ്രേഡുകളിലേക്ക് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു.
എലിസബത്ത് ടീച്ചർ കൊവിഡ് കാലത്ത് നിരന്തരം കുട്ടികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ടു. കുട്ടികളുടെ പഠനോൽപ്പന്നങ്ങൾ വിലയിരുത്തി. ഫീഡ്ബാക്ക് നൽകി. വർഷാവസാനമാകുമ്പോഴേക്കും ലക്ഷ്യം നേടാനാണ് കരുതിയത്. രക്ഷിതാക്കൾ പറഞ്ഞു : _ ക്രിസ്തുമസ് പരീക്ഷ തന്നെ ലക്ഷ്യമാക്കണം.കുട്ടികൾ ഉഷാറാണ്. രക്ഷിതാക്കൾ ഒപ്പമുണ്ട്. അധ്യാപികയുടെ കർമോത്സുകമായ ഇടപൊലും. അവരുടെ ആഗ്രഹത്തിന് വിജയ മധുരം കിട്ടി. സാമൂഹിക ശാസ്ത്രത്തിൽ രണ്ടു കുട്ടികൾക്ക് പ്രയാസം നേരിട്ടു. അവർക്ക് പ്രത്യേക പിന്തുണ നൽകി. 

     🌈   ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും A,B ഗ്രേഡുകളിലേക്ക് എത്തിയതിന്റെ വിജയ പ്രഖ്യാപനമാണ് 2021 ജനവരി 1 ന് സ്കൂളിൽ നടന്നത്. 

👉 ഈ വിജയത്തെത്തുടർന്ന് അതു പകർന്ന ആവേശത്തിൽ പുതിയ ലക്ഷ്യമായി ആയി. എല്ലാ കുട്ടികൾക്കും A ഗ്രേഡ് എന്ന പ്രവർത്തനം ഇന്ന് ആരംഭിക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടുവെച്ച ആശയത്തിൻ്റെ സാക്ഷാത്കാരം

⭕ 9 E ഡിവിഷനിൽ zero c+ grade എന്ന ലക്ഷ്യത്തിൽ ഉള്ള ഒരു പ്രോജക്ട് ക്ലാസ് അധ്യാപിക ശ്രീമതി സുധ ടീച്ചറിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. 
അതിൻ്റെ ആദ്യപടി നോട്ടുബുക്കുകൾ സമഗ്രമാക്കുക എന്നതായിരുന്നു.
നവം 15 ന് ടീച്ചർ ഫീഡ്ബാക്ക് ശേഖരിച്ചപ്പോൾ ലഭിച്ച വിവരം നിരാശപ്പെടുത്തുന്നതായിരുന്നു. ആരും നോട്ട് പൂർത്തീകരിച്ചിട്ടില്ല!
ഓൺ ലൈൻ ക്ലാസിൻ്റെ തുടക്കത്തിലുണ്ടായിരുന്ന ആവേശം നഷ്ടപ്പെടുകയും കുട്ടികളുടെ ആത്മവിശ്വാസം കുറയുകയും ചെയ്തിരിക്കുന്നു!
രക്ഷിതാക്കളുമായി ചർച്ച ചെയ്തു. കൃത്യനിഷ്o എന്ന കാര്യം രക്ഷിതാക്കൾക്ക് മനസിലാകും. അവരോട് അതു  ഉറപ്പാക്കാൻ പറഞ്ഞു. കൃത്യനിഷ്ഠയുള്ള കുട്ടികളുടെ ക്ലാസ് എന്നതിൽ അഭിമാനിക്കാം എന്ന് കുട്ടികളോടും. പരോക്ഷമായി പ0നം ചിട്ടപ്പെടുത്തുകയായിരുന്നു ടീച്ചർ.
നവം 20 ന് 8 കുട്ടികൾ നോട്ട് ബുക്ക് സമഗ്രമാക്കി.
നവം 28ന് 30 കുട്ടികൾ , ഡിസംബർ 1 40 പേർ ,രണ്ടാം തീയതി മുഴുവൻ കുട്ടികളും നോട്ട് പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു.

⭕സുരക്ഷിത മൊബൈൽ ഉപയോഗം എന്നതും ഈ പ്രോജക്ടിന്റെ ഒരു ഘടകമായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.
രക്ഷിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിച്ച് റിപ്പോർട്ടു നൽകി. ഫലമോ പഠനത്തിനായുള്ള ഫോൺ ഉപയോഗം കാര്യക്ഷമമായി . ഒത്തിരി ഒത്തിരി ചെറു കാര്യങ്ങളിൽ ശ്രദ്ധിച്ചാലെ വലിയ ലക്ഷ്യം നേടാനാകൂ


 🟥ഓരോ ക്ലാസിലും ക്ലാസ്അധ്യാപികയുടെയും രക്ഷകർത്താക്കളുടെയും കുഞ്ഞുങ്ങളുടെയും നേതൃത്വത്തിൽ ഓരോ നൂതന  പ്രോജക്ടുകൾ നടപ്പിലാക്കുകയുമാണ്.

 👉ഇതിന്റെ സ്കൂൾതല ഉദ്ഘാടനവും ഇന്ന് നടന്നു.

👉ഓരോ ക്ലാസും ഓരോ വിഷയത്തിൽ ഓരോ നൂതന പ്രോജക്ടുകൾ ഏറ്റെടുക്കുകയും എല്ലാ ഘടകങ്ങളും ഒത്തുചേർത്ത് വിജയകരമായി പൂർത്തീകരിക്കുകയും ആയത് മുഴുവൻ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.
👉       ഓരോ ക്ലാസിലും ഏറ്റെടുത്തിട്ടുള്ള നൂതന പ്രോജക്ടുകളുടെ വിശദാംശങ്ങളിൽ ചിലത് പങ്കിടാം
കരുതൽ
പത്താം ക്ലാസിൽ 208 കുട്ടികളാണുള്ളത്. പ്രതിദിന മോണിറ്ററിംഗിലൂടെ വിജയത്തിലേക്ക് എന്നതാണ് ഈ പരിപാടി. എല്ലാ ദിവസവും രാവിലെ എല്ലാ കുട്ടികൾക്കും അധ്യാപകരുടെ ഫോൺ വിളി പ്രതീക്ഷിക്കാം. അന്നന്നത്തെ പ്രവർത്തന ലക്ഷ്യം തീരുമാനിക്കലാണ്.  പ0ന ക്രമം നിശ്ചയിക്കും. വൈകിട്ട് വീണ്ടും അതേ അധ്യാപിക വിളിക്കും. അന്ന് എന്തു പഠിച്ചു എന്തു നേടി എന്താണ് നേരിടുന്ന 'പ്രയാസം എന്നിവ കുട്ടികൾ പങ്കുവെക്കും. അധ്യാപിക അത് കുറിച്ചെടുക്കും. പ്രധാന കാര്യങ്ങൾ ക്ലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കിടും. അതും പ0നമാണ്. തന്നെക്കുറിച്ച് ടീച്ചർ എന്തു പറഞ്ഞു എന്നത് പ്രചോദന ഘടകവും. അധ്യാപകരും കുട്ടികളുമായുള്ള ഈ നിത്യ സമ്പർക്കവും കൈത്താങ്ങ് നൽകലും ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

തളിരുകളുടെ സ്വപ്നങ്ങൾ 
രാധിക ടീച്ചറാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നത്. സാഹിത്യാഭിരുചി വളർത്തി ഹിന്ദിയിൽ ആവിഷ്കാരം നടത്തുന്ന സവിശേഷ പദ്ധതിയാണ്
ഉജ്ജ്വല കൗമാരം
9 cക്കാരുടെ നേതൃത്വത്തിൽ മുന്നേറുന്നു. പരസ്പരം കൈത്താങ്ങാവുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചിട്ടാണ്. ഓരോ ഗ്രൂപ്പിനും കുട്ടികളിൽ നിന്നുള്ള മെൻ്റർ മാരുണ്ട്. അവർക്ക് പ്രത്യേക പരിശീലനം നൽകി. ആത്മവിശ്വാസവും ആത്മാഭിമാനവും പ്രശ്ന പരിഹരണ ശേഷിയും വളർത്താനാണ് ഉജ്വല കൗമാരം

രാജകീയ പറവകൾ 
ധന്യ ടീച്ചർ ഷുക്കൂർ സാറിൻ്റെ അക്കാദമിക പിന്തുണയോടെ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പദ്ധതി ഡിസംബർ 20ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കഥയും കളിയും അഭിനയവുമെല്ലാം കോർത്തിണക്കിയ പരിപാടിയാണിത്

സർഗ മഞ്ജരി
സ്വന്തം ക്ലാസിലെ എല്ലാവരെയും എഴുത്തുകാരാക്കുന്നതിനാണ് 8 ഇ യുടെ ചുമതലയുള്ള ശ്രീരേഖ ടീച്ചർ ശ്രമിക്കുന്നത്. ഭാവനയില്ലാത്തവർ ആരുമില്ല എന്ന അടിസ്ഥാന സങ്കൽപം ടീച്ചർക്ക് വഴി വെളിച്ചമായി

കുട്ടി ഗവേഷകർ
ദിവ്യ ടീച്ചർ കുട്ടികളെ അവരുടെ താൽപര്യം പരിഗണിച്ച് 5 വിഷയ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പിലും ഗവേഷണ പ്രോജക്ടുകൾ. വ്യക്തിഗതമായും ഗ്രൂപ്പായും ചെയ്യാം. ടീച്ചർ നിർദ്ദേശിക്കുന്നതും സ്വയം രൂപപ്പെടുത്തുന്നതും ഏറ്റെടുക്കാം

⭕ എല്ലാവർക്കും കായികക്ഷമത, കാര്യക്ഷമായ പേരൻ്റിംഗ്, സർവതിനും ചരിത്രമുണ്ട് തുടങ്ങിയ നിരവധി ക്ലാസ് തല നൂതന പ്രവർത്തനങ്ങൾ.
ഇവ പൂർത്തീകരിച്ചാൽ ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ മികവുത്സവം നടത്തും
വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ മാനിച്ച് കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കും
പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും
ഒരു വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും മുഴുവൻ ക്ലാസുകളും വ്യത്യസ്തമായ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നതാണ് ഈ സ്കൂളിൻ്റെ സവിശേഷത
ധനമന്ത്രി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ പത്തുകോടി രൂപ അനുവദിച്ചിരുന്നു. ഭൗതിക സൗകര്യങ്ങൾ മികച്ച നിലയിലെത്തുമ്പോൾ അക്കാദമിക രംഗവും അതനുസരിച്ചുയരണം. പകർത്തിവെക്കേണ്ട മാതൃകകളല്ല, സൃഷ്ടിച്ചെടുക്കേണ്ട മാതൃകകളാണ് കൂടുതൽ പ്രചോദനാത്മകം. എല്ലാ അധ്യാപകരിലും താൻ ഈ സ്ഥാപനത്തിലെ സർഗാത്മക സാന്നിധ്യമാണെന്നുള്ള വികാരം രൂപപ്പെട്ടിട്ടുണ്ട്. 

(ഇതു വായിക്കുന്ന നിങ്ങൾക്കും ആശയങ്ങൾ പങ്കിടാം. സ്വന്തം സ്ഥാപനത്തിൽ നടത്തിയ നൂതന പ്രവർത്തനങ്ങൾ / നടത്താനുദ്ദേശിക്കുന്നവ / സാധ്യതയുള്ളവ )

 

8 comments:

Anonymous said...

മാതൃകാപരം ' ഓരോ ക്ലാസിനും ഓരോ നൂതന പ്രൊജക്ടുകൾ ' വായിച്ചപ്പോൾ തന്നെ വലിയ സന്തോഷം. ഏതൊരു വിദ്യാലയത്തിലും നടക്കേണ്ടത് ഇതാണ്. എല്ലാം സാധ്യമാക്കുക വഴി കലവൂർ ഹൈസ്കൂൾ വലിയൊരു ഉത്തരവാദിത്തമാണ് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ചെയ്യുന്നത്. ചെയ്യാത്തവരെ കുറ്റം പറഞ്ഞ് നടക്കുന്നതിനേക്കാൾ ഇങ്ങനെ ചെയ്ത് കാട്ടുമ്പോഴാണ് നമ്മൾ വ്യത്യസ്ത രാവുന്നത്. അധ്യപകർ ഗവേഷകരാകുന്ന ക്ലാസ്മുറി അഭിനന്ദനാർഹമാണ്. വളരെ സന്തോഷം. എല്ലാ ചെയ്ത് വിജയിപ്പിക്കാൻ കലവൂർ സ്കൂളിനാകട്ടെ' എല്ലാ ഘട്ടങ്ങളും ഇതുപോലെ പങ്കിട്ടു തരാൻ ചൂണ്ടുവിരലിനുമാകട്ടെ. എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു'

Mini Mathew said...

നല്ല ശ്രമം, മാതൃകാപരം അഭിനന്ദനങ്ങൾ

Mini Mathew said...

നല്ല ശ്രമം, മാതൃകാപരം അഭിനന്ദനങ്ങൾ

BRC VARKALA said...

ഒരു വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും മുഴുവൻ ക്ലാസുകളും വ്യത്യസ്തമായ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നതാണ് ഈ സ്കൂളിൻ്റെ സവിശേഷത....അഭിനന്ദനങ്ങൾ

RADHAN said...

അഭിനന്ദനങ്ങൾ

SUHARAKHALID said...

മാതൃകാപരം

Jayamanikandakumar.k said...

മാതൃകാപരമായ പ്രവർത്തനങ്ങൾ👍👍👍🙏

Unknown said...

കേൾക്കുമ്പോൾ സന്തോഷം. സർഗ മഞ്ജരിയുടെ വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.