കടകരപ്പളളി വിദ്യാലയം
അസാധാരണമാകുന്നത് പുതിയ പുതിയ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുന്നതിലൂടെയാണ്.
ഓരോ ദിവസവും അവർക്ക് വിശേഷങ്ങൾ പങ്കിടാനുണ്ട്. എനിക്ക് അക്കാദമിക വാർധക്യം വരാതിരിക്കുന്നത് ഇത്തരം വിദ്യാലയങ്ങൾ ആവേശപ്പെടുത്തുന്നതു കൊണ്ടാണ്. രണ്ടു തവണ ആ വിദ്യാലയത്തിൽ പോയിട്ടുണ്ട്. അതിലേറെ തവണ കുട്ടികളുമായി സംവദിച്ചിട്ടുണ്ട്.
അവർ അക്കാദമിക ചൈതന്യം നിരന്തരം അറിയിച്ചു കൊണ്ടിരിക്കുന്നു.
കൊവിഡ് ഒന്നും അവർക്കു പ്രശ്നമല്ല.
അതിഗംഭീരമായ ഹരിതാമൃതം പദ്ധതിയാണ് ഈ വർഷത്തെ കിടുകാച്ചി പ്രവർത്തനം
അതിൻ്റെ വിശദാംശങ്ങളാണ് ചുവടെ. (ഓരോ ദിവസത്തെയും കുട്ടികളുടെ ഉൽപ്പന്നങ്ങൾ അവർ എനിക്ക് അന്നന്ന് അയച്ചിരുന്നു. അവ പങ്കിടുന്നത് പോസ്റ്റിൻ്റെ വലുപ്പം കൂടുമെന്നതിനാൽ ഒഴിവാക്കുന്നു) വിവിധ വിഷയങ്ങൾ എങ്ങനെ സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ശ്രദ്ധിക്കുമല്ലോ?
"വീടൊരു വിദ്യാലയമാക്കി മാറ്റിയ നമ്മുടെ ഹരിതാമൃതം പദ്ധതി തുടങ്ങിയിട്ട് ഇന്ന് *50 ദിവസം* പൂർത്തിയാവുന്നു. നമ്മുടെ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികളെ സ്ഥിരമായി ഇതിൽ പങ്കാളികളാക്കുന്ന മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ:
എന്നും മുന്നേ നടക്കുന്ന GLP S കടക്കരപ്പള്ളിയിലെ നമ്മുടെ മക്കൾ പഠിക്കട്ടെ മൊബൈൽ ഫോണിനപ്പുറം, മണ്ണിറഞ്ഞ്, മനം നിറഞ്ഞ്, " .
തുടക്കം ഇങ്ങനെ
6/4, 8:23 AM ന് ഹരിതാമൃതം തുടങ്ങി. വാട്സാപ്പിൽ കുട്ടികൾക്ക് ഇങ്ങനെ നിർദ്ദേശം നൽകി.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്
Activity 1.
എല്ലാവരും ഒരു നോട്ട് ബുക്ക് എടുത്ത് മുകളിൽ കൊടുത്തിരിക്കുന്ന പദ്ധതിയുടെ ലോഗോ👆 ആദ്യ പേജിൽ വരയ്ക്കുക. ബുക്കിൽ ഹരിതാമൃതം - പ്രവർത്തന പുസ്തകം എന്ന് എഴുതുക... ഇന്ന് ഒരു പ്രവർത്തനം കൂടീ
(Activity 2) ഉണ്ട്. അതിന്റെ നിർദ്ദേശങ്ങൾ ഉടനെ തരുന്നതാണ് അതിനായി കാത്തിരിക്കുക
Activity 2
നിങ്ങളുടെ പ്രവർത്തന പുസതകത്തിന്റെ അടുത്ത പേജിൽ എഴുതുക. :-
''1എനിക്ക് ലഭിച്ച നെൽവിത്ത്- 2നിങ്ങൾക്ക് ലഭിച്ച നെൽവിത്ത് എത്ര ഗ്രാം ഉണ്ടാകും? മാതാപിതാക്കളോട് ചോദിച്ച് എഴുതുക ( ഊഹം )
3. എത്ര എണ്ണം ഉണ്ടാകും?
4 ഇന്നു വൈകുന്നേരം' ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിൽ എടുത്ത് ( ലിറ്റർ മനസ്സിലാക്കാൻ എളുപ്പവഴി ഉണ്ട് - കണ്ടെത്തുക), വൈകിട്ട് 5മണിക്ക് നെൽവിത്ത് വെള്ളത്തിൽ ഇടുക ' നാളെ വൈകിട്ട് 5 മണിക്ക് നെൽവിത്ത് വെള്ളം മാറ്റി പാത്രത്തിൽ എടുത്തു വെയ്ക്കുക ' അടുത്ത പ്രവർത്തനം ( നിലം ഒരുക്കൽ ) നാളെ രാവിലെ തരാം' പ്രവർത്തനങ്ങളുടെ ചിത്രം എടുത്ത് സൂക്ഷിക്കുക
ഹരിതാമൃതം Activity 3
നിലം ഒരുക്കാം - താഴെ കൊടുത്തിരിക്കുന്ന നോട്ടീസ് വായിച്ച് മനസ്സിലാക്കി അതിൽ പറയുന്ന രീതിയിൽ നിലം ഒരുക്കുക ( നീളം, വീതി അളവുകൾ മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക സ്കെയിൽ ഉണ്ടെങ്കിൽ അളവുകൾ പഠിപ്പിക്കുക)'
നിലം ഒരുക്കുന്നത് എങ്ങനെയാണ്? നമ്മുടെ നാടിന്റെ അഭിമാനമായ കർഷകൻ ശ്രീ പ്രകാശൻ ചേട്ടനും പേരക്കുട്ടി നമ്മുടെനാലാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ പ്രണവും ചേർന്ന് നിലം ഒരുക്കുന്ന വീഡിയോ കണ്ട്നമുക്ക് നിലം ഒരുക്കാം 'നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതി വെയ്ക്കുക ' ഇന്നു 'വൈകുന്നേരം നെല്ല് വെള്ളം മാറ്റി പാത്രത്തിൽ വെയ്ക്കുക ' നാളെ രാവിലെ വിതയ്ക്കാം (നിർദ്ദേശങ്ങൾ രാവിലെ തരാം) പ്രവർത്തന ചിത്രങ്ങൾ അയച്ചു തരുക
ഹരിതാമൃതം Activity 4...
ഇന്ന് വൈകുന്നേരം എല്ലാവരും നെല്ല് വിത്ത് വെള്ളം മാറ്റി ചെറിയ നനവോടെ തുണിയിൽ കെട്ടിവെയ്ക്കുക (വീഡിയോ കാണുക)👇.
' നാളെ രാവിലെ നെൽവിത്ത് വിതയ്ക്കരുത്' നെല്ലിൽ സംഭവിക്കുന്ന മാറ്റങ്ങൾ നമ്മുക്ക് പഠിക്കേണ്ടേ? എന്ത് വേരായിരിക്കും നെല്ലിൽ? നമ്മുക്ക് കണ്ടു മനസ്സിലാക്കാം. -പറയുമ്പോൾ മാത്രം നെല്ല് വിതച്ചാൽ മതി. നാളെ പരിസ്ഥിതി ദിനമാണ് നിങ്ങൾ ചെയ്യേണ്ട പ്രവർത്തനം നമ്മൾ ഒരുക്കിയ പാടത്തിന് ചുറ്റും ചെടികൾ നടുക ( ബെന്തി ചെടി ആണെങ്കിൽ കീടങ്ങൾ വരില്ല): ഇതു കൂടാതെ എല്ലാ കുട്ടികളും (LKG ,UKG ഉൾപ്പെടെ - ഒരു മരം നടണം' മരത്തിന് ഒരു പേരും ഇടണം - പ്രവർത്തന ചിത്രങ്ങൾ അയച്ചു തരുക -
നാളെ പരിസ്ഥിതി ദിനത്തിൽ വൈകിട്ട് 6.30ന് ഒരു വെബിനാർ (ഗൂഗിൾ മീറ്റ് ) ഉണ്ട്.
' വെബിനാർ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻറുമായ ഡോക്ടർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. നിങ്ങൾക്ക് പ്രസ്തുത സെമിനാറിൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ പരിപാടികൾ' അവതരിപ്പിക്കാം (ടീച്ചർമാരെ വിളിക്കുക)കൂടുതൽ കാര്യങ്ങൾ നാളെ
ഹരിതാമൃതം Activity 5-
- ' നെൽവിത്ത് ഇന്ന് വിതയ്ക്കരുത്' നെല്ലിൽ സംഭവിക്കുന്ന മാറ്റങ്ങൾ നമ്മുക്ക് പഠിക്കേണ്ടേ? എന്ത് വേരായിരിക്കും നെല്ലിൽ? നമ്മുക്ക് കണ്ടു മനസ്സിലാക്കാം. -
- പറയുമ്പോൾ മാത്രം നെല്ല് വിതച്ചാൽ മതി.
- ഇന്ന്പരിസ്ഥിതി ദിനമാണ് നിങ്ങൾ ചെയ്യേണ്ട പ്രവർത്തനം നമ്മൾ ഒരുക്കിയ പാടത്തിന് ചുറ്റും ചെടികൾ നടുക ( ബെന്തി ചെടി ആണെങ്കിൽ കീടങ്ങൾ വരില്ല):
- ഇതു കൂടാതെ എല്ലാ കുട്ടികളും (LKG ,UKG ഉൾപ്പെടെ - ഒരു മരം നടണം' മരത്തിന് ഒരു പേരും ഇടണം -
- പ്രവർത്തന ചിത്രങ്ങൾ അയച്ചു തരുക -
- ഇന്ന് പരിസ്ഥിതി ദിനത്തിൽവൈകിട്ട് 6.30ന് ഒരു വെബിനാർ (ഗൂഗിൾ മീറ്റ് ) ഉണ്ട്.'
- വെബിനാർ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും പ്രശസ്ത പക്ഷി നിരീക്ഷകനും 'അറിയപ്പെടുന്ന സർജനും കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻറുമായ ഡോക്ടർ ശ്രീകുമാർ സാർ ഉദ്ഘാടനം ചെയ്യുന്നു
- നിങ്ങൾക്ക് പ്രസ്തുത സെമിനാറിൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ പരിപാടികൾ' അവതരിപ്പിക്കാം (ടീച്ചർമാരെ വിളിക്കുക)
- പ്രസ്തുത പരിപാടിയിൽ സൂര്യകാന്തി വസന്തം കേരളത്തിൽ വിരിയിച്ച സുജിത്ത്, കടക്കരപ്പള്ളി കൃഷി ഓഫീസർ ശ്രീമതി സിന്ധു,
- മാതൃക കർഷകൻ ശ്രീപ്രകാശൻ കാര്യാനപ്പള്ളി '
- ഒന്നാം ക്ലാസ്സിലെ ഡെറിക്കിന്റെ അമ്മയും പരിസ്ഥിതി പ്രർത്തകയും മാതൃഭൂമി സീഡ് മുൻ ജില്ല കോഡിനേറ്ററുമായ ശ്രീമതി അമൃത സെബാസ്റ്റിൻ,
- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി കർഷകൻ മാസ്റ്റർ അനന്തകൃഷ്ണൻ,
- സംസ്ഥാന കുട്ടി കർഷക അവാർഡ് ജേതാവ് മാസ്റ്റർആന്റോ ഫിലിപ്പ്,
- ജെം ഓഫ് സീഡ് കുമാരിഅഭിരാമി, മാസ്റ്റർ ആദിശങ്കർ (മുൻ പ്രധാനമന്ത്രി) കുമാരിദിയ മരിയ (മു ൻ പ്രതിപക്ഷ നേതാവ്) തുടങ്ങിയവർ പങ്കെടുക്കുന്നു '
- നമ്മുക്കും പങ്കുചേരാം. നമ്മുടെ ഭൂമിക്കായ്: നല്ല നാളെക്കായ്: പരിസ്ഥിതി സംരക്ഷണം കടക്കരപ്പള്ളി സ്കൂളിന്റെ മക്കൾക്ക്ഒരുദിവസത്തെ പ്രവർത്തനമല്ല' എന്നും നാം പരിസ്ഥിതിയുടെ കൂട്ടുകാർ: നമ്മുക്ക് 6.30 PMന് കാണാം
ഹരിതാമൃതം Activity 6..
നിരീക്ഷിക്കാം വിത്തു വിതയ്ക്കാം .
നിങ്ങളുടെ നെൽവിത്തിന് വന്ന മാറ്റങ്ങൾ എന്തെല്ലാം-വിത്ത് മുളച്ചോ? വേര് ഉണ്ടോ?വിത്തുകൾ നിരീക്ഷിക്കുക ' നിരീക്ഷണ കുറിപ്പ് എഴുതണം വിത്തിന്റെചിത്രം എടുക്കുക' തുടർന്ന് വിത്തുകൾ നമ്മൾ തയ്യാറാക്കിയ പാടത്തെ കുഴികളിൽ നടണം(വീഡിയോ കാണുക ' പറയുന്ന അകലത്തിൽ (സ്കെയിൽ ഉപയോഗിച്ച് അകലം കണ്ടു പിടിക്കുക) 👇നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ 'ഹരിതാമൃതം' പ്രവർത്തന പുസ്തകത്തിൽ കുറിച്ചു വെയ്ക്കുക ' പ്രവർത്തന ചിത്രങ്ങൾ അയച്ചുതരുക '
:ഹരിതാമൃതം Activity 7
ഇന്നത്തെ പ്രവർത്തനങ്ങൾ - നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക: ചിത്രം അയച്ചുതരുക ' മാതാപിതാക്കൾക്കൊപ്പം ഒരു മീറ്റർ നീളമുള്ള 4 കമ്പുകൾ എടുക്കുക ( നിങ്ങൾ കമ്പുകൾ മുറിക്കരുത് - പക്ഷെ നിങ്ങൾ നീളം അളക്കണം ) നിങ്ങളുടെ നെൽപാടം സംരക്ഷിക്കുന്നതിനു വേണ്ടി കമ്പുകൾനാലു വശങ്ങളിലും സ്ഥാപിച്ച് കയർ / നൂൽ' കൊണ്ട് കെട്ടുക ' പാടം നിരീക്ഷിച്ചപ്പോൾ 'കണ്ട കാര്യങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക: താഴെ കൊടുത്തിരിക്കുന്ന ചിത്രം 👇പ്രവർത്തന പുസ്തകത്തിൽവരയ്ക്കുക ( നെന്മണി മുളയ്ക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ( Std 4 'E VS Page no 26)
ഹരിതാമൃതം Activity 8..
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക: വെയിൽ കൊണ്ട് കൃഷി സ്ഥലം ഉണങ്ങിയിട്ടുണ്ടെങ്കിൽ അല്പം വെള്ളം തളിച്ചു കൊടുക്കാം' (സൂക്ഷിച്ച് ഒഴിക്കണം - )
2. താഴെ കൊടുത്തിരിക്കുന്ന Rhyme -Seeds (Std 4. English)👇നിങ്ങളുടെ പ്രവർത്തന പുസതകത്തിൽ എഴുതുക. - നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും പ്രവർത്തന പുസതകത്തിൽ എഴുതിയതിന്റെ (Seeds) ചിത്രവും അയച്ചുതരുക
ഹരിതാമൃതം Activity 9.
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ പ്രവർത്തന പുസ്തകത്തിൽ രേഖപ്പെടുത്തുക:( നിരീക്ഷണ സമയം ,തിയ്യതി എഴുതണം)
2. താഴെ കൊടുത്തിരിക്കുന്ന Rhyme -Seeds (Std 4. English)👇നിങ്ങളുടെ പ്രവർത്തന പുസതകത്തിൽ ഇന്നാല എഴുതുതിയല്ലോ. -താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട്👇അത് ഒന്ന് പാടാമോ? (വ്യത്യസ്ത ഈണങ്ങളിൽ 'നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽപാടി ഓഡിയോ അയച്ചു തരുക - വീഡിയോ വേണ്ട .)നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനങ്ങളുടെ കുറിപ്പും പ്രവർത്തന പുസതകത്തിൽ എഴുതി ' ഫോട്ടോ അയച്ചു തരുക
ഹരിതാമൃതം Activity no 11
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക.
2 നമ്മൾ കൃഷി ചെയ്യുന്ന നെൽവിത്ത് ഉമയാണ് .നമ്മുടെ നാട്ടിൽ കൃഷി ചെയ്തിരുന്നമറ്റ് നെൽവിത്തുകളുടെ പേരറിയാമോ? മുതിർന്നവരോട്ചോദിച്ച് അന്വേഷിച്ച് കണ്ടെത്തി എഴുതുക?നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനകുറിപ്പിന്റെ' ഫോട്ടോയുംഅയച്ചു തരുക
ഹരിതാമൃതം Activity 12
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക.
2 താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ (english)👇നിങ്ങളുടെ പ്രവർത്തന പുസതകത്തിൽ എഴുതുക അത്, വായിച്ച് അതിന്റെ ഓഡിയോ അയച്ചു തരുക '
നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനകുറിപ്പിന്റെ' ഫോട്ടോയുംഅയച്ചു തരുക
ഹരിതാമൃതം Activity 13
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'നെല്ലിന് വന്ന മാറ്റങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക.
2. മഴ ചീനവല -ഒരുക്കാം -ഹരിതാമൃതത്തിലെ- അമൃതാണ് വെള്ളം'' പല സ്ഥലങ്ങളിലും വരൾച്ച കാരണം ഒത്തിരിയേ ആളുകൾ കഷ്ടപ്പെടുന്നു ജലം സംരക്ഷിക്കുക നമ്മുടെ കടമയാണ് '' ഇന്ന് നിങ്ങൾ മഴവെള്ളം ശേഖരിക്കാൻ - ഒരു മഴ ചീനവല (തുണി കെട്ടി മഴവെള്ളം സംഭരിക്കാൻ ) നിർമ്മിക്കുക ( ചിത്രം👇 നിരീക്ഷിക്കുക -റിസമരിയ തയ്യാറാക്കിയത്)2 മീറ്റർ നീളമുള്ള 4 കമ്പുകൾ എടുക്കുക (രക്ഷിതാക്കൾ, സ്കെയിൽ കൊണ്ട് അളവുകൾ പരിശീലിപ്പിക്കുക, തുറസ്സായ സ്ഥലത്ത് ഒരു സമചതുരം വരച്ച് (ഒരു വശത്തിന്റെ നീളം ഒന്നര മീറ്റർ) അര മീറ്റർ (50CM ') ആഴമുള്ള 4കുഴികൾ തയ്യാറാക്കികമ്പുകൾ ഉറപ്പിക്കുക ( മണ്ണിന് മുകളിൽ ഒന്നര മീറ്റർആണോ കമ്പിന്റെ ഉയരം എന്ന് അളന്നു നോക്കുക '' ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ നാല് കമ്പുകളിലും വൃത്തിയുള്ളതുണി കെട്ടുക ' തുണിയുടെ നടുക്കായി വൃത്തിയുള്ള ഒരു മെറ്റൽ/ കല്ല്' ഇടുക ' താഴെ ഒരു പാത്രം (കലം / ബക്കറ്റ് ) വെയ്ക്കുക ' ആദ്യം ശേഖരിക്കുന്ന വെള്ളം കളയുക. തുടർന്ന് ലഭിക്കുന്ന വെള്ളം നമ്മുക്ക് ഉപയോഗിക്കാം (ഈ പ്രവർത്തനത്തിലൂടെ ' (നീളം / വീതി/ഉയരം/സെന്റീമീറ്റർ/മീറ്റർ ' തുടങ്ങിയവ കുട്ടികൾക്ക് രക്ഷിതാക്കൾ മനസ്സിലാക്കി കൊടുക്കണം' അദ്ധ്യാപകരും ആവശ്യമായ സഹായം നൽകും '-നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനകുറിപ്പും മഴ ചീനവലയുടെഫോട്ടോയുംഅയച്ചു തരുക '
ഹരിതാമൃതം Activity 14 '
ഇന്നത്തെ പ്രവർത്തനങ്ങൾ - 1'നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നെല്ല് വളർന്നോ?'മഴ വന്നപ്പോൾ ഞാറ് വെള്ളത്തിലായോ? എങ്ങനെ അവയെ സംരക്ഷിക്കും?അവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ മാതാപിതാക്കളോട് പറയുക ( നല്ല മഴയാണ് കുട്ടികൾ വെള്ള ത്തിൽ ഇറങ്ങരുത്)2 മഴ മാപിനി - നിർമ്മിക്കാം - ഓരോ ദിവസവും പെയ്യുന്ന മഴയുടെ അളവ് എത്രയാണ്? നമുക്ക് എങ്ങനെ മനസ്സിലാക്കാം? ഇന്ന് നമ്മുക്ക് ഒരു മഴ മാപിനി നിർമ്മിച്ചാലോ 'നമ്മുടെ മുൻ പ്രധാനമന്ത്രി ആദിശങ്കർ ഒരു മഴ മാപിനി ഉണ്ടാക്കുന്ന വീഡിയോയാണ്താഴെ👇 കൊടുത്തിരിക്കുന്നത് വീഡിയോ കണ്ട് നിങ്ങളും മാതാപിതാക്കളുടെ സഹായത്തോടെ ഒരു മഴ മാപിനി നിർമ്മിക്കുക ' തുറസ്സായ സ്ഥലത്ത് മഴമാപിനി സ്ഥാപിച്ച് 24 മണിക്കൂർ കഴിയുമ്പോൾ അതിൽ നോക്കി ഒരു ദിവസംപെയ്ത മഴയുടെ അളവ് (സെൻ റീമീറ്റർ) കണ്ടു പിടിക്കാം ' - ഇന്നലെ മഴ ചീനവല ഉണ്ടാക്കാത്തവർ ഇന്ന് തയ്യാറാക്കുക - നിങ്ങൾക്ക് എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ അദ്ധ്യാപകരെ വിളിക്കുക'' പ്രവർത്തനങ്ങൾകുട്ടികൾക്ക് രക്ഷിതാക്കൾ മനസ്സിലാക്കി കൊടുക്കണം' അദ്ധ്യാപകരും ആവശ്യമായ സഹായം നൽകും '-നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനകുറിപ്പും മഴ മാപിനിയുടെയും മഴചീനവലയുടെയും ഫോട്ടോയുംഅയച്ചു തരുക '
ഹരിതാമൃതം Activity 14
പ്രവർത്തനം 1' നിങ്ങളുടെ കൃഷി സ്ഥലം നിരീക്ഷിക്കുക ' നിങ്ങളുടെ ഞാറിന് വന്ന മാറ്റങ്ങൾ എന്തെല്ലാം?പ്രവർത്തന പുസ് കത്തിൽ എഴുതുക.
2 ഇന്ന് ലോക വയോജന പീഡന വിരുദ്ധ ദിനം - നമ്മുടെ വീട്ടിലെ അപ്പുപ്പനും അമ്മുമ്മയ്ക്കും ഒരു ചക്കര ഉമ്മ ഇന്ന് കൊടുക്കണം' അവരുടെ കുട്ടികാലത്തെ കൃഷികളെ കുറിച്ചും, പഴയ കാലത്തെനമ്മുടെ നാടിനെ കുറിച്ചും ചോദിച്ച് മനസ്സിലാക്കി ഒരു കുറിപ്പും എഴുതണം'' ഒരു പ്ലാവിലതൊപ്പിയോ / ഒരു പൂച്ചെണ്ടോ കഴിയുമെങ്കിൽ അവർക്ക് സമ്മാനമായികൊടുക്കുക ' വീട്ടിൽ അപ്പുപ്പനും അമ്മുമ്മയും ഇല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന അപ്പുപ്പനും അമ്മുമ്മയ്ക്കും ഒ രു ആശംസകാർഡ് തയ്യാറാക്കി അയച്ചുകൊടുക്കുക
3. താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ ചൊല്ലി ഓഡിയോ അയച്ചു തരുക .''ഓരോപ്രവർത്തനങ്ങളുംകുട്ടി കൾക്ക് രക്ഷിതാക്കൾ മനസ്സിലാക്കി കൊടുക്കണം' അദ്ധ്യാപകരും ആവശ്യമായ സഹായം നൽകും '-നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രവും ഇന്നത്തെ പ്രവർത്തനങ്ങളുടെകുറിപ്പും അപ്പുപ്പന്റയും അമ്മുമ്മയുടെയും ഫോട്ടോയുംഅയച്ചു തരുക '
ഹരിതാമൃതം Activity 16.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
' 1' നിങ്ങളുടെ നെല്ല് വളർന്നോ? കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2. കൃഷി ചൊല്ലുകൾ ,കൃഷിയുമായി ബന്ധപ്പെട്ട കടംകഥകൾ, മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കി പ്രവർത്തന പുസ്തകത്തിൽ എഴുതുക.പ്രവർത്തന കുറിപ്പിന്റെ ചിത്രം അയച്ചുതരുക '
ഹരിതാമൃതം Activity 17
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക ) '
2ഇന്നലെ കൃഷി ചൊല്ലുകൾ ,കൃഷിയുമായി ബന്ധപ്പെട്ട കടംകഥകൾ, മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കി പ്രവർത്തന പുസ്തകത്തിൽ എഴുതുവാൻ പറഞ്ഞിരുന്നു'' ഇന്ന് അത് വായിച്ച് അതിന്റെ ഓഡിയോ അയച്ചു തരുക '' (ഇന്നലെ എഴുതിത്തവർ ഇന്ന് എഴുതി വായിച്ച് ഓഡിയോ അയച്ചുതരുക '.പ്രവർത്തന കുറിപ്പിന്റചിത്രവും അയച്ചുതരുക '
ഹരിതാമൃതം Activity 19.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )2 ശുചിത്വ ഭവനം സുന്ദര ഭവനം -ഇന്ന് നിങ്ങളുടെ വീടും പരിസരവ്വും വൃത്തിയാക്കാൽ മാതാപിതാക്കളെ സഹായിക്കുക ' പരിസരത്ത് വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കുക ( വെള്ളം കെട്ടി കിടന്നാൽ കൊതുക് പെരുകും) ' വീട് വൃത്തിയാക്കുക നിരീക്ഷണകുറിപ്പിന്റെ ചിത്രവും ശുചീകരണത്തിന്റെ വീഡിയോ ( 2 മിനിറ്റ് ) അല്ലെങ്കിൽrഫോട്ടോയും ,പ്രവർത്തന പുസതകത്തിന്റെ ചിത്രവുംഅയച്ചുതരുക '
ഹരിതാമൃതം Activity 20.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )2 ഇന്ന് സംഗീത ദിനമാണ് _ ഇന്ന് നമ്മുക്ക് ഒരു പാട്ട് പാടിയാലോ? നാടൻ പാട്ടോ / കൃഷിപാട്ടോ ആയിരിക്കണം പാടേണ്ടത് 'പാട്ട് പാടി ഓഡിയോ അയച്ചു തരുക ' നിങ്ങൾ പാടിയ പാട്ട് പ്രവർത്തന പുസ്തകത്തിൽ എഴുതു തുകയും വേണം. ,പ്രവർത്തന പുസതകത്തിന്റെ ചിത്രവുംഅയച്ചുതരുക '
: ഹരിതാമൃതം Activity 21 '
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2 വരയ്ക്കാം എന്റെ കൃഷി സ്ഥലം _ കുട്ടുകാരെ ഇന്ന് നിങ്ങൾ നിങ്ങളുടെ കൃഷിസ്ഥലത്തിന്റെ ചിത്രം വരയ്ക്കണം' നിങ്ങൾക്ക് കഴിയുന്ന രീതിയിൽ വരച്ചാൽ മതി ,കഴിയുമെങ്കിൽ നിങ്ങളുടെ വീട്ടിലെ ഒരു മരത്തിന്റെ ചിത്രവും വരക്കണേ ,നിങ്ങൾ വരച്ച ചിത്രവുംപ്രവർത്തന കുറിപ്പുംഅയച്ചുതരുക '
ഹരിതാമൃതം Activity 22
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2 Read & write... താഴെ👇 കൊടുത്തിരിക്കുന്ന വാക്യങ്ങൾ (sentences ) പ്രവർത്തന പുസ്തകത്തിൽ എഴുതുക അതിനു ശേഷം അത് വായിച്ച് ഓഡിയോ അയച്ചു തരുകപ്രവർത്തന കുറിപ്പിന്റെ ചിത്രവുംഅയച്ചുതരുക '
ഹരിതാമൃതം Activity 23.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2. പോസ്റ്റർ തയ്യാറാക്കാം - പരിസ്ഥിതി സംരക്ഷണം:,, എന്ന വിഷയത്തിൽ ഒരു പോസ്റ്റർ തയ്യാക്കി അതിന്റെ ചിത്രം അയച്ചുതരുക 'പ്രവർത്തന കുറിപ്പിന്റെ ചിത്രവുംഅയച്ചുതരുക '
ഹരിതാമൃതം Activity 24.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2. ചിത്രം വരയ്ക്കാം - ഒരു ചെടിയുടെ ചിത്രം വരച്ച് നിറം കൊടുത്ത്ഭാഗങ്ങൾ അടയാളപ്പെടുത്തുക നിങ്ങൾ വരച്ചചിത്രവും 'നിരീക്ഷണ കുറിപ്പുംഅയച്ചുതരുക '
ഹരിതാമൃതം Activity 25.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2. കൃഷി ലഹരി - ഇന്ന് ലോകലഹരി വിരുദ്ധ ദിനം - കൃഷി നമുക്ക് ലഹരി യാക്കിമാറ്റാം _ ഇന്ന് നിങ്ങൾ -കൃഷി ലഹരി -എന്ന വിഷയത്തിൽ നിങ്ങൾക്ക് കഴിയുന്ന രീതിയിൽ _ കവിതയോ/പാട്ടോ / കുറിപ്പോ/ പോസ്റ്റ് റോ- ( നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ) തയ്യാറാക്കുക - അതിൽ ലഹരിക്കെതിയുള്ള സ ന്ദേശം കൂടി ഉണ്ടാവണം ' - നിങ്ങൾ തയ്യാറാക്കിയ - കൃഷി ലഹരി 'കുറിപ്പും നിരീക്ഷ കുറിപ്പുംഅയച്ചുതരുക '
ഹരിതാമൃതം Activity 28..
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2.Read& write.. താഴെ കൊടുത്തിരിക്കുന്ന Happy villege.. എന്ന കഥ വായിച്ച് പ്രവർത്തന പുസ്തകത്തിൽ എഴുതുക അതിന്റെ Voice (ഓഡിയോ)അയച്ചു തരുക ( നേഴ്സറി യിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികൾക്ക് രക്ഷിതാക്കൾ വായിച്ചു കൊടുക്കുക ). പ്രവർത്തന പുസ്തകത്തിൽ ഇന്നത്തെ പ്രവർത്തനകുറിപ്പുംഎഴുതി ഫോട്ടോ അയച്ചു തരുക
ഹരിതാമൃതം Activity 30
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
2 ഇന്ന് Doctors day (ഡോക്ടർമാരുടെ ദിവസമാണ് ) കോവിഡ് മഹാമാരി കാലത്തും എല്ലാം മറന്ന്നമ്മുക്കായി സേവനം ചെയ്യുന്ന പ്രിയ ഡോക്ടർമാർക്ക് ഒരു ആശംസകാർഡ് തയ്യാറാക്കുക നിരീക്ഷണ കുറിപ്പും ആശംസകാർഡിന്റെഫോട്ടോയും അയച്ചു തരുക
ഹരിതാമൃതം Activity 31
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക )
'2 My Click.... നിങ്ങളുടെ വീടിന്റെ പരിസരം നിരീക്ഷിച്ച് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിന്റെ (സസ്യങ്ങൾ / പക്ഷികൾ / ജീവികൾ etc) ചിത്രം ഫോണിൽപകർത്തുക - പകർത്തിയ ചിത്രവുംനിരീക്ഷണ കുറിപ്പും അയച്ചുതരുക
ഹരിതാമൃതം Activity 32
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക
2. തിരുവാതിര ഞാറ്റുവേല - എന്താണ് തിരുവാതിര ഞാറ്റുവേല - മുതിർന്നവരോട് ചോദിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക കുറിപ്പ് പ്രവർത്തന പുസതകത്തിൽ എഴുതുക. - പ്രവർത്തനകുറിപ്പുകൾ അയച്ചുതരുക
ഹരിതാമൃതം Activity 33.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക
' 2. ശുചിത്വ ഭവനം സുന്ദരഭവനം - ഇന്നലെ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ഒഴിവാക്കൽ ദിനമായിരുന്നു - ഭൂമിയെ മലിനമാക്കുന്ന ഏറ്റവും അപകടകാരിയായ ഒന്നാണ് പ്ലാസ്റ്റിക്ക് - നമ്മുക്ക് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കാം. പകരം, തുണി സഞ്ചി, പേപ്പർ ബാഗുകൾ,സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം - ഇന്ന് നിങ്ങൾ മാതാപിതാക്കളുടെ സഹായത്തോടെ ഒരു തുണി സഞ്ചിയോ, പേപ്പർ ബാഗോ ഉണ്ടാക്കുക 'നിങ്ങൾ തയ്യാറാക്കിയ ബാഗുകളുടെ ചിത്ര വുംനിരീക്ഷണകുറിപ്പുംഅയച്ചുതരുക ' അതോടൊപ്പം താഴെ 👇കൊടുത്തിരിക്കുന്ന വീഡിയോ എല്ലാവരും കാണുക - വീട്ടിലെ ജൈവ മാലിനുങ്ങൾ വളരെ എളുപ്പത്തിൽ വളമാക്കി മാക്കാൻ എങ്ങനെ കഴിയും, ?വീഡിയോ കണ്ട് കഴിയുന്നവർ അവരവരുടെ വീടുകളിൽ ഒരു ബയോ കംബോസ്റ്റ് യുണിറ്റ് തയ്യാറാക്കുവാൻ ശ്രമിക്കുക '
ഹരിതാമൃതം Activity 34.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക
2. Read &write..... താഴെ കൊടുത്തിരിക്കുന്ന👇 വാക്യങ്ങൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക. അത് വായിച്ച്voice ഇടുക.preacher എന്ന വാക്കിന്റെഅർത്ഥം കണ്ടെത്തി പ്രവർത്തന പുസ്തകത്തിൽഎഴുതുക
ഹരിതാമൃതം Activity 35.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതുക
2. ഇല -നിരീക്ഷണം - നിങ്ങളുടെ വീടിന്റെ പരിസരത്തെ സസ്യങ്ങൾ നിരീക്ഷിച്ച് ഏതെങ്കിലും 4 സസ്യങ്ങളുടെ ഇലകളുടെ ചിത്രം പ്രവർത്തന പുസ്തകത്തിൽ വരയ്ക്കുക അവയുടെ പേരും പ്രത്യേകതയും എഴുതുകയും വേണം' ഇന്നത്തെ പ്രവർത്തന കുറിപ്പുകൾ അയച്ചു തരുക
ഹരിതാമൃതം Activity no 37.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക )
2. മധുര മഴ - ഇന്ന് വീണ്ടും മഴ തുടങ്ങി' ഇന്ന് നമുക്ക് ഒരു മഴപ്പാട്ട് തയ്യാറാക്കിയാലോ, സ്വന്തമായി ഒരു മഴപ്പാട്ട് പ്രവർത്തന പുസ്തകത്തിൽ എഴുതി അത് പാടി ഓഡിയോ അയച്ചു തരുകഇന്നത്തെ പ്രവർത്തന കുറിപ്പുകൾ അയച്ചു തരുക
ഹരിതാമൃതം Activity 37.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക )
2. മധുര മഴ - ഇന്ന് വീണ്ടും മഴ തുടങ്ങി' ഇന്ന് നമുക്ക് ഒരു മഴപ്പാട്ട് തയ്യാറാക്കിയാലോ, സ്വന്തമായി ഒരു മഴപ്പാട്ട് പ്രവർത്തന പുസ്തകത്തിൽ എഴുതി അത് പാടി ഓഡിയോ അയച്ചു തരുക ഇന്നത്തെ പ്രവർത്തന കുറിപ്പുകൾ അയച്ചു തരുക
ഹരിതാമൃതം Activity 44. '
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക 2.Read and write.... താഴെ കൊടുത്തിരിക്കുന്ന.poem പ്രവർത്തന പുസ്തകത്തിൽ എഴുതി വായിച്ച്voice ഇടുക 'പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 43.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക )
2. കാലാവസ്ഥ വാർത്തകൾ - വീണ്ടും മഴ ശക്തമായി 'നമ്മുടെ നാട് കാണാത്ത ചില കാലാവസ്ഥ മാറ്റങ്ങളും, കാലാവസ്ഥ വാർത്തകൾ (ടിവി / പത്രം/റേഡിയോ) എന്നിവയിൽ നിന്ന്കണ്ടെത്തി പ്രവർത്തന പുസ്തകത്തിൽ എഴുതുക.
3. മഴ ചിത്രം -ഫോണിൽ മഴയുടെ ഒരു ചിത്രം ( നിങ്ങളുടെ വീടിൻ്റെ വരാന്തയിൽനിന്നും പുറത്തേയ്ക്കുള്ള കാഴ്ച - ആരും മഴയുള്ള സമയത്ത് പുറത്ത് പോകരുത്) എടുത്ത് അയച്ചു തരുക.പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 44.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക 2.Read and write.... താഴെ കൊടുത്തിരിക്കുന്ന.poem പ്രവർത്തന പുസ്തകത്തിൽ എഴുതി വായിച്ച്voice ഇടുക 'പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 45.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. കരുതാം കടക്കരപ്പള്ളിയെ '' '' നമ്മൾ നടത്തിയ കോവിഡ് ബോധവൽക്കരണ പരിപാടിയായിരുന്നു - കരുതാം കടക്കരപ്പള്ളിയെ_ കോവി ഡിനൊപ്പം 'ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗവും എത്തി.നമ്മൾ സൂക്ഷിച്ചാൽ ഈ രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്ന് ഒഴിവാക്കാം - കൊതുകിനെ തുരത്താം സി ക്ക വൈറസ് ഒഴിവാക്കാം -എന്ന വിഷയത്തിൽ ഒരു പോസ്റ്റർ തയ്യാറാക്കുക - ' ഇന്നത്തെ'പ്രവർത്തന കുറിപ്പുകൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക. നിങ്ങൾ തയ്യാറാക്കിയ പോസ്റ്റുമായി നിങ്ങൾ നിൽക്കുന്ന ഫോട്ടോയും പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 45.
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. കരുതാം കടക്കരപ്പള്ളിയെ '' '' നമ്മൾ നടത്തിയ കോവിഡ് ബോധവൽക്കരണ പരിപാടിയായിരുന്നു - കരുതാം കടക്കരപ്പള്ളിയെ_ കോവിഡിനൊപ്പം 'ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗവും എത്തി.നമ്മൾ സൂക്ഷിച്ചാൽ ഈ രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്ന് ഒഴിവാക്കാം - കൊതുകിനെ തുരത്താം സി ക്ക വൈറസ് ഒഴിവാക്കാം -എന്ന വിഷയത്തിൽ ഒരു പോസ്റ്റർ തയ്യാറാക്കുക - ' ഇന്നത്തെ'പ്രവർത്ത'ന കുറിപ്പുകൾ പ്രവർത്തന പുസ്തകത്തിൽ എഴുതുക. നിങ്ങൾ തയ്യാറാക്കിയ പോസ്റ്റുമായി നിങ്ങൾ നിൽക്കുന്ന ഫോട്ടോയും പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 46
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. ഇന്ന് കർക്കടകം 1 മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കി നമുക്ക്രാമായണ മാസത്തെ വരവേൽക്കാം''.... നമ്മൾ കർക്കടകം ഒന്ന് ഇട്ടി അച്യുതൻ വൈദ്യർ ദിനമായാണ് ആചരിക്കുന്നത് 'ഭാരതത്തിലെ ഒഷധ സസ്യങ്ങളെ ലോകം മുഴുവൻ എത്തിച്ച നമ്മുടെ നാട്ടുകാരനായ മഹാൻ: :.ഇന്ന് നിങ്ങൾ മുതിർന്നവരോട് ചോദിച്ച്ഇട്ടി അച്ചുതൻ വൈദ്യരെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
3. ഏതെങ്കിലും ഒരു ഔഷധസസ്യം നിരീക്ഷിക്കുക 'അതിൻ്റെ ഓഷധ ഗുണങ്ങൾ പ്രവർത്തന പുസതകത്തിൽ എഴുതുക, നിങ്ങൾ ഔഷധസസ്യത്തിന് സമീപം നിൽക്കുന്ന ചിത്രം അയച്ചുതരുക പ്രവർത്തന കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity no 47' പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. ഹരിതാമൃതം പദ്ധതിയുടെ ഭാഗമായി രണ്ടാം ക്ലാസ്സിലെ തനു ജയും അനാമികയും ചേർന്ന് അവതരിപ്പിച്ച കൃഷി പാട്ടാണ് താഴെ കൊടുത്തിരിക്കുന്നത് '👇 ഈ പാട്ട് കേട്ട് ഇതിലെ വരികൾ നിങ്ങളുടെ പ്രവർത്തന പുസ്തകത്തിൽ എഴുതുക ഇത് പാടി അതിൻ്റെ ഓഡിയോ അയച്ചു തരുക, ' നിരിക്ഷണ ' കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 48 '
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2 കരുതാം കടക്കരപ്പള്ളിയെ- നമ്മൾ ഒരു മാസക്കാലമായിനടത്തിയകോവി ഡ് ബോധവൽക്കരണ പരിപാടി വീണ്ടും തുടങ്ങുകയാണ് - ഇന്ന് നിങ്ങൾ 👇 താഴെ കൊടുത്തിരിക്കുന്ന പോസ്റ്റർ വരയ്ക്കുക 'മാതാപിതാക്കളെ കൊണ്ട് പോസ്റ്റർ ജനങ്ങൾ കാണുന്ന രീതിയിൽ ഏതെങ്കിലും സ്ഥലത്ത് ( വഴിയിൽ ) സ്ഥാപിക്കുക (കുട്ടികൾ വീടിന് പുറത്തു പോകരുത്) പോസ്റ്ററുമായി മാതാപിതാക്കൽ നിൽക്കുന്ന ചിത്രം അയച്ചുതരുക ' നിരിക്ഷണ ' കുറിപ്പുകളുംഅയച്ചുതരുക '
ഹരിതാമൃതം Activity 49.'
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. ഹരിതാമൃതം പദ്ധതിയുടെ ഭാഗമായി രണ്ടാം ക്ലാസ്സിലെ തനു ജയും അനാമികയും ചേർന്ന് അവതരിപ്പിച്ച കൃഷി പാട്ടാണ് താഴെ കൊടുത്തിരിക്കുന്നത് '👇 ഈ പാട്ട് കേട്ട് ഇതിലെ വരികൾ നിങ്ങളുടെ പ്രവർത്തന പുസ്തകത്തിൽ എഴുതുക ഇത് പാടി അതിൻ്റെ ഓഡിയോ അയച്ചു തരുക, ' നിരിക്ഷണ ' കുറിപ്പുകളുംഅയച്ചുതരുക '
Activity no 50'
പ്രിയ കൂട്ടുകാരെ ഇന്നത്തെ പ്രവർത്തനങ്ങൾ
1 കൃഷി സ്ഥലം നിരീക്ഷിച്ച് നിരീക്ഷണകുറിപ്പ് എഴുതുക? (നിരീക്ഷണ സമയം ,തിയ്യതി എന്നിവ എഴുതുക
2. മാനം നോക്കാം, വരയ്ക്കാം, എഴുതാം ഇന്ന് ചാന്ദ്രദിനം ഇന്ന് ആ കാശം നിരീക്ഷിച്ചാലോ? അമ്പിളിമാമനെ കാണാമോ? ഇന്ന് മാതാപിതാക്കളോടൊപ്പംപകൽ സമയത്തും രാത്രിയിലും ആകാശം നിരീക്ഷിക്കുക ആകാശത്ത് നിങ്ങൾ കണ്ട കാഴ്ച്ചകളുടെ -ചിത്രവും കുറിപ്പും എഴുതുക നിരീക്ഷണ സമയവും എഴുതണം ഇന്നത്തെ പ്രവർത്തന ചിത്രങ്ങൾ അയച്ചുതരുക
പ്രകൃതി, സമൂഹം, ജീവിതം ഇവ കോർത്തിണക്കിയാണ് ഹരിതാമൃതം മുന്നേറിയത്. ഒരു പരിസ്ഥിതിക സാമുഹിക വീക്ഷണമുണ്ടതിൽ. കടകരപ്പള്ളിയിലെ എല്ലാവർക്കും ആശംസകൾ.
No comments:
Post a Comment