2021 ൽ നടത്തിയ ദേശീയ പ0ന നേട്ട സർവ്വേയുടെ ഫലങ്ങൾ പുറത്തു വന്നു
ഈ നിലവാര പഠനം നടത്താൻ തീരുമാനിച്ചപ്പോൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചു. അതിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ
ദേശീയ നിലവാര സർവ്വേ നടത്തിപ്പിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങൾ.
1.കേന്ദ്ര സർക്കാർ നവം 12 ന് അഖിലേന്ത്യാ തലത്തിൽ ദേശീയ നിലവാര സർവ്വേ (National Achievement Survey - NAS) നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 3,5,8,10 ക്ലാസുകളിലാണ് ഇതിൻ്റെ ഭാഗമായ പരീക്ഷ നടക്കുക.123729 വിദ്യാലയങ്ങളിലെ 3887759 കുട്ടികൾ പങ്കാളികളാകും. കേരളത്തിൽ 2454 വിദ്യാലയങ്ങൾ ഈ സർവേയ്ക്ക് വിധേയമാകും എന്നറിയുന്നു.
2. കൊവിഡ് മാഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി കുട്ടികൾ സ്കൂളിൽ പോയിട്ടില്ല. നവംബറിലാണ് വിദ്യാലയങ്ങൾ ഭാഗികമായി പ്രവർത്തനം ആരംഭിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം നേരിട്ടുള്ള പഠനം പോലെ ഫലപ്രദമല്ല എന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. പഠന വിടവുകൾ പരിഹരിക്കുന്നതിന് അധ്യാപകർ ശ്രമം ആരംഭിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ നടത്തുന്നതിൻ്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
3. അന്തർദേശീയ തലത്തിൽ 2021 ൽ നടത്താൻ നിശ്ചയിച്ചിരുന്ന നിലവാര പരീക്ഷയായ പിസ (പ്രോഗ്രാം ഫോർ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് അസസ്മെൻറ് - PISA) പോലും കൊവിഡ് കാരണം 2022 ലേക്ക് മാറ്റിയിരിക്കുന്നു. എന്നിരിക്കെ കേന്ദ്ര സർക്കാർ ദേശീയ നിലവാര സർവേ മാറ്റിവയ്ക്കാൻ തയ്യാറാകാത്തതിൻ്റെ പിന്നിൽ നിഗൂഢ താൽപര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
4. കൊവിഡ് കാലത്ത് ശരിയായ പഠനം ലഭിക്കാത്ത കുട്ടികളെ നിലവാരസർവ്വേക്ക് വിധേയമാക്കുന്നതിനെ അക്കാദമികമായി സാധൂകരിക്കാനാകില്ല. സാമ്പത്തിക ശേഷിയുള്ളവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ അവസ്ഥയല്ല പൊതു വിദ്യാലയങ്ങളിൽ ഉള്ളത്.
ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ കൂടിയാകണം NAS ഫല വിശകലനം നടത്തേണ്ടത്. ഇത്തവണത്തെ NAS ൻ്റ സാമ്പിളിൽ സി ബി എസ് ഇ ഉണ്ട് (തുടർ ലക്കങ്ങളിൽ അതിൻ്റെ വിശകലനം നൽകാം)
ഈ പട്ടിക പ്രകാരം മൂന്നാം ക്ലാസിൽ മാത്രമാണ് കേരളം ദേശീയ നിലവാരത്തെക്കാൾ എല്ലാ വിഷയങ്ങളിലും ഉയർന്നു നിൽക്കുന്നത്.
ഭാഷയിൽ എട്ടാം ക്ലാസുവരെയുള്ള നില പത്തിൽ തുടരാനായില്ല. ശാസ്ത്രത്തിൽ അഞ്ചാം ക്ലാസിൽ പിന്നാക്കം പോയി.
കുട്ടികളെ നിലവാരം അനുസരിച്ച് തരം തിരിച്ചിരിക്കുകയാണ്. 50 % ന് മുകളിലുള്ള ഗ്രൂപ്പുകൾ മികച്ച നിലവാരക്കാരാണ്. ഉയർന്ന ക്ലാസുകളിലേക്ക് ചെല്ലുന്തോറും ഉയർന്ന നിലവാരക്കാരുടെ ശതമാനം കുറയുന്നതായി കാണാം.കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഗഹനമായ ആശയങ്ങൾ ഓൺ ലൈൻ രീതിയിൽ സ്വാംശീകരിക്കാൻ പ്രയാസമുണ്ട്.
പത്താം ക്ലാസിൽ സാമൂഹിക ശാസ്ത്രത്തിൽ മാത്രമാണ് 73% പേർ മികച്ച നിലയിലുള്ളത്. കൂടുതൽ യുക്തിചിന്ത ആവശ്യമുള്ള ഗണിതത്തിൽ ഉയർന്ന നിലവാരക്കാം 8% മാത്രം. എട്ടാം ക്ലാസ് മുതലുള്ള ഗണിത പ0നം നന്നായി നടക്കാതെ പത്തിൽ മികച്ച പ്രകടനം സാധ്യമല്ല.
ഏതൊക്കെ ജില്ലകളാണ് സംസ്ഥാന ശരാശരിയിൽ താഴെയുള്ളത്? വയനാട്, ഇടുക്കി, പാലക്കാട്, കാസറകോട് തുടങ്ങിയ പിന്നാക്ക ജില്ലകൾ ഗോത്ര വിഭാഗം ജനങ്ങൾ അധിവസിക്കുന്നവയുമാണ്. പട്ടികവർഗ വിഭാഗത്തിൻ്റെ നിലവാരത്തിൽ വലിയ അന്തരം ഇത്തവണയും ഉണ്ട്. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളുടെ പഠനത്തെ കൊവിഡ് സാരമായി ബാധിച്ചതായി ഈ പ0നത്തിൽ നിന്ന് വ്യക്തമാണ്
No comments:
Post a Comment