ഇന്ന് സന്തോഷ ദിനമാണ്. ഒരു കുരുന്നു ഡയറിയെ ആദരിച്ചു
ഇന്നലെ (2/8/23) രാത്രി പത്തു മണി.
പട്ടാമ്പി തത്തനം പുള്ളി എ എൽ പി സ്കൂളിലെ അഭിലാഷ് മാഷ് രണ്ട് ഡയറികൾ എനിക്ക് അയച്ചു തന്നു.
"മാഷെ ഇതു കണ്ടോ?"
ഞാൻ :" *കണ്ടു* . "
അഭിലാഷ്: "ഇതിൽ ഒരു കഥ വികസിക്കുന്നുണ്ടോ* ?"
അപ്പോൾ ഞാൻ വീണ്ടും വായിച്ചു
"ശരിയാണ്. ഞാൻ ഇതിൽ കൈവെക്കാം* "
"എങ്കിൽ ഞാൻ കൈ കുപ്പാം* എന്ന് അഭിലാഷ്.
രാത്രിയിൽ തലയിൽ ആ ഡയറികൾ ഫിറ്റ് ചെയ്തു.
രാവിലെ എഴുന്നേറ്റ് അതെടുത്തു വീണ്ടും വായിച്ചു.
കാങ്ങിണിക്കോഴി, കോഴിക്കുഞ്ഞ്, മരം, പൂച്ച .
ഒരു സംഭവം.
ഈ ഡയറിയിലെ കാര്യം അതുപോലെ പറഞ്ഞാൽ പോര എന്ന് തോന്നി.
സംയുക്ത കഥയാകട്ടെ. പ്രമേയം കുട്ടിയുടെ ഡയറിയിൽ നിന്ന്.
ഒന്നാം ക്ലാസിൽ ഏതൊക്കെ അക്ഷരങ്ങൾ ഇതുവരെ പരിചയപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിൽ കണക്കെടുത്തു.
എന്നിട്ട് തുടങ്ങി
*കിങ്ങിണിക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി*
( ആദ്യം അരി തിന്നു എന്നാണ് എഴുതിയത്, കാറ്റ്, ചാറ്റൽ മഴ ഇവയിലൂടെ മഴ മേളത്തിൽ റ്റ വരുന്നുണ്ടല്ലോ എന്ന് ഓർക്കുകയും അരി മാറ്റി തീറ്റയാക്കുകയും ചെയ്തു)
എന്തു തീറ്റയാകും
കുഞ്ഞുങ്ങളുടെ കൗതുകക്കണ്ണുകൾ ഉടക്കാവുന്ന ചലിക്കുന്ന ഒന്ന്.
**അമ്മേ അതു നോക്കൂ*
*പുഴുവാ*
*കിങ്ങിണിക്കോഴി പുഴുവിനെ കൊത്തി*
ഴ, ങ്ങ, ക, ക്ക, ത്ത, അ എന്നിവ പരിചയപ്പെട്ടവയാണ്. *മ്മ* ! സംശയമുണ്ട്. പിന്നെ എഡിറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു
കോഴിയുടെ ശ്രദ്ധ പുഴുവിലാണ്. ഇതാണ് പൂച്ചക്ക് വരാൻ പറ്റിയ സന്ദർഭം.
*അപ്പോൾ പൂച്ച വന്നു*
*കോഴിക്കുഞ്ഞിനെ പിടിച്ചു.*
കോഴിക്കുഞ്ഞ് കരയാതിരിക്കുമോ?
*കിയോ കിയോ*
കരച്ചിൽ കേട്ടാൽ ആരാണ് ആദ്യം പ്രതികരിക്കുക?
*കിങ്ങിണി പറന്നു വന്നു*
ആകെ ബഹളം. പ്രിയപ്പെട്ട കോഴികളുടെ കരച്ചിൽ.
*കുട്ടി ഓടി വന്നു*
*പൂച്ച മരത്തിൽ കയറി*
എനിക്ക് രക്ഷിക്കാനായില്ല എന്നാണ് ഡയറിയിൽ. നിസ്സഹായതയും സങ്കടവും നിറഞ്ഞ ആ വരികൾ എങ്ങനെ മാറ്റും.
കിങ്ങിണിയുടെ വികാരം എന്തായിരിക്കും?
മരത്തിൽ സംഭവിച്ചത്?
ഒടുവിൽ ഇങ്ങനെ എഴുതി
*കുഞ്ഞു തൂവലുകൾ താഴെ വീണു*
**ചുവപ്പു നിറം*
*മരം കരഞ്ഞു**
ഞാൻ രണ്ടു മൂന്നു തവണ വായിച്ചു
ഇത് ഏത് ക്ലാസിലേക്ക് പറ്റിയതാണ്?
നാലാം ക്ലാസ് നിലവാരത്തിലും ഉപയോഗിച്ചു കൂടെ?
- അവസാന വരികൾ കുട്ടികൾ എങ്ങനെ വ്യാഖ്യാനിക്കും?
- കോഴി പുഴുവിനെ തിന്നുമ്പോൾ ഉണ്ടാകാത്ത ഒരു വികാരം പൂച്ച കോഴിക്കുഞ്ഞിനെ തിന്നുമ്പോൾ ഉണ്ടാകുന്നുണ്ടോ? രണ്ടും തീറ്റ തേടലല്ലേ?
- എങ്ങനെയാവും കുട്ടികൾ അതിനെ സാധൂകരിക്കുക?
- രണ്ടും വളർത്തു ജീവികൾ?
ഒന്നാം ക്ലാസിനും ചിന്തക്ക് വകയുണ്ട്.
അഷ്ഫാഖിൻ്റെ ഡയറിയിൽ നിന്ന് ഒരു കഥ വികസിപ്പിച്ച രീതിയാണ് മുകളിൽ വിശദീകരിച്ചത്.
കുഞ്ഞുങ്ങളുടെ ഡയറികളെ നമ്മൾക്ക് വികസിപ്പിക്കാം.
വ്യതിരിക്തമായവ കണ്ടെത്തൂ.
സർഗാത്മക സ്പർശം നൽകൂ.
ഒന്നിൽ നിന്നും പുതു പാഠങ്ങൾ ഉണ്ടാകട്ടെ
അടുത്തത് ആദി കൃഷ്ണയുടെ ഡയറി യാണ്
തവളറബ്ബർ.
തവളയും റബ്ബറും. രണ്ടും തെറിക്കും. റബ്ബറിന് പച്ച നിറം കൂടിയായി.
അപ്പോൾ ചാടുന്ന പച്ചത്തവള തന്നെ. അങ്ങനെ ഈ കഥയുണ്ടാക്കി
No comments:
Post a Comment