*അധ്യാപക സംഗമം തുടർച്ച: വിദ്യാലയ സന്ദർശനം പൂർത്തിയാക്കി.*
✳️
2023 ജൂലായ് മാസം വൈത്തിരി ബി.ആർ.സി ആസൂത്രണം ചെയ്ത എൽ.പി ക്ലാസുകളിലെ അധ്യാപകരുമായി സംവദിക്കുന്ന സ്കൂൾ സന്ദർശനം പൂർത്തിയായി.
✳️
സന്ദർശനത്തിനു മുന്നോടിയായി അവധിക്കാല അധ്യാപക സംഗമത്തിൽ ഉൾപ്പെട്ട അക്കാദമിക മൊഡ്യൂളുകൾ ചർച്ച ചെയ്ത് സാരാംശങ്ങളും പ്രവർത്തനങ്ങളും തയ്യാറാക്കി.
✳️
പ്രധാനാധ്യാപക യോഗത്തിൽ അവതരണം നടത്തി.
✳️
വിവിധ പ്രവർത്തന മൊഡ്യൂളുകളുടെ കാഴചപ്പാടുകളും സാധ്യതകളും പരിമിതികളും ബി.ആർ.സി യോഗത്തിൽ ചർച്ചക്കു വിധേയമാക്കി വ്യക്തത വരുത്തി.
✳️
ബി.പി.സിയുടെയും ട്രെയിനർമാരുടെയും നേതൃത്വത്തിൽ 4 ഗ്രൂപ്പുകളായി സന്ദർശനം നടത്തി.
✳️
64 വിദ്യാലയങ്ങളിലെയും എൽ.പി വിഭാഗം എസ്. ആർ.ജി യോഗങ്ങളിലൂടെ 280തോളം അധ്യാപകർ അവരുടെ ക്ലാസനാഭവങ്ങൾ പങ്കുവച്ചു.
✳️
ഒന്ന്, രണ്ട് ക്ലാസുകളിൽ പരിശീലനത്തിലൂടെ അവതരിക്കപ്പെട്ട സചിത്ര പുസ്തകം, പിന്തുണാപുസ്തകം, സംയുക്ത ഡയറി എന്നിവയയായിരുന്നു പ്രധാന ചർച്ചാ വിഷയം.
👍
64 സ്കൂളുകളിലെയും അവധിക്കാല അധ്യാപക പരിശീലനത്തിൽ ലഭിച്ച ആശയം യാതൊരു ബാഹ്യസമ്മർദ്ദങ്ങളുമില്ലാതെ ക്ലാസ് മുറിയിൽ പ്രാവർത്തികമാക്കിയെന്നത് അഭിമാനകരമാണ്.
👍
മികവുകളും പരിമിതികളും ചർച്ചക്ക് വിധേയമാക്കുന്ന തുറന്ന വേദിയായി SRG കൾ മാറി.
👍 ക്ലാസനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വൈരുദ്ധ്യങ്ങൾ അഭിപ്രായ രൂപീകരണങ്ങളിലും പ്രകടമായി.
👍
കുട്ടികൾക്കും രക്ഷിതാക്കൾക്കും താൽപര്യമുളവാക്കിയെന്ന് മഹാ ഭൂരിപക്ഷം അധ്യാപകർ.
👍
കുട്ടികൾ തയ്യാറാക്കുന്ന സചിത്ര പുസ്തകം സ്കൂളിൽ സൂക്ഷിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ അവർ തയ്യാറല്ല എന്ന് കുറേപ്പേർ .
👍
കുട്ടികൾ തയ്യാറാക്കുന്ന അവരുടെ പാഠപുസ്തമായി സചിത്ര പുസ്തകം മാറി.
👍
വാക്കുകളെയും അക്ഷരങ്ങളെയും തിരിച്ചറിയാൻ വേഗം കഴിയുന്നുവെന്നു വെന്ന് ചിലർ...
👍
ചിത്രവായനയിൽ നിന്ന് വാക്കുകളുടെ വായനയും അക്ഷരങ്ങളെ തിരിച്ചറിയലും അർത്ഥപൂർണമാക്കിയെന്ന് പലരും.
👍
രക്ഷാർതൃ ശില്പശാലകളിൽ തയ്യാറാക്കിയ വിഭവങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങളെ എളുപ്പമാക്കി.
👍
എല്ലാ കുട്ടികളെയും പഠനത്തിൽ പരിഗണിക്കാൻ ഇതു മാത്രമാണ് മാർഗ്ഗമെന്ന് അഭിപ്രായപ്പെട്ട സീനിയർ അധ്യാപകർ,
👍
വിപ്ലവകരമായ മാറ്റമെന്ന് സാക്ഷ്യപ്പെടുത്തിയ രക്ഷിതാക്കൾ,
👍 സാഹചര്യങ്ങൾക്കനുയോജ്യമായ മാറ്റങ്ങൾ മൊഡ്യൂളുകൾ വികസിപ്പിക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ...
👍 ആവേശഭരിതമാക്കുന്ന വിദ്യാലയ കാഴ്ചകൾ .
👍
ഗണിതപഠനത്തിനും ഇംഗ്ലീഷ് പഠനത്തിലും എല്ലാ ക്ലാസുകളിലും സചിത്ര പുസ്തകങ്ങൾ ക്ലാസ് മുറികളിൽ രൂപപ്പെടുന്നു.
👏👏
ഷിബു എ.കെ,
ബി.പി.സി , ബി.ആർ.സി വൈത്തിരി
No comments:
Post a Comment