ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, September 9, 2025

പിറന്നാള്‍ സമ്മാനം ആസൂത്രണക്കുറിപ്പ് 3

 

ക്ലാസ്: ഒന്ന്

യൂണിറ്റ്: 4

പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര്: ശ്യാംകുമാര്‍

മേപ്പയില്‍ എസ് ബി സ്കൂള്‍,  

വടകര ബി ആര്‍ സി,  

കോഴിക്കോട്

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

 

പിരീഡ് ഒന്ന്

പ്രവർത്തനം1- അവലോകനം സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം, വായനപാഠം

പഠനലക്ഷ്യങ്ങൾ:   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

അവലോകനം 10 മിനുട്ട്

  • ഇതുവരെ എത്രദിവസം എല്ലാവരും ഡയറി എഴുതി? ഏറ്റവും കൂടുതല്‍ എഴുതിയവര്‍? സെപ്തംബര്‍ മാസം ഇരുപത്തിനാല് ദിവസം ‍ഡയറി എഴുതാനാകുമോ? ലക്ഷ്യം തീരുമാനിക്കുന്നു. ഓരോ പഠനക്കൂട്ടവും ഓരോ ആഴ്ചയിലും ലക്ഷ്യം നേടിയാല്‍ അവര്‍ക്ക് സ്റ്റാര്‍ നല്‍കും. പരസ്പരം സഹായിച്ച് എല്ലാവരും ഡയറി എഴുതുന്നുവെന്ന് ഉറപ്പാക്കണം. ഓരോ ആഴ്ചയിലും ഏഴ് ദിവസവും ഡയറി എഴുതണം. പഠനക്കൂട്ടത്തില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ലീഡര്‍ക്ക് ഫോറം നല്‍കാം.


പഠനക്കൂട്ടത്തിലെ

കുട്ടികളുടെ പേര്

എഴുതിയ ഡയറികളുടെ എണ്ണം

ആകെ

7മുതല്‍

13 വരെ

14മുതല്‍

20 വരെ

21മുതല്‍ 27വരെ

28മുതല്‍

30വരെ


1






2






3






4






5






  • വായനക്കാര്‍ഡുകളുടെ വായന അവലോകനം നടത്തുന്നു. വായനക്കാര്‍ഡ് രണ്ടെണ്ണമാണ് നല്‍കിയത് അത് രണ്ടും തനിയെ വായിച്ചവര്‍, സഹായത്തോടെ വായിച്ചവര്‍, വായിക്കാത്തവര്‍. നേരിട്ട പ്രയാസം? പഠനക്കൂട്ടങ്ങളില്‍ വായനക്കാര്‍ഡ് വായിക്കാന്‍ അവസരം (5 മിനുട്ട്)

  • ഇന്നലെ നടത്തിയ അരങ്ങ് പരിപാടി ( മാസ്ക് വെച്ചുള്ള ഭാവാത്മക വായന) വിലയിരുത്തല്‍. വീട്ടില്‍ പോയി ഭാവാത്മകമായി വാച്ചവരെത്ര? ഒന്നു രണ്ട് പേര്‍ക്ക് പാഠപുസ്തകവും കുഞ്ഞെഴുത്തും ഭാവാത്മകമായി വായിക്കാന്‍ അവസരം (5 മിനുട്ട്)

  • കഥാപുസ്തക വായന ഈ മാസത്തെ ലക്ഷ്യം തീരുമാനിക്കുന്നു. ഒരാഴ്ച ഒരു പുസ്തകം, ആകെ അഞ്ച് പുസ്തകം. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ ആള്‍ വീതം വായിച്ചുകേട്ട കഥ ഓരോ ദിവസവും പറയും. തിങ്കള്‍ പഠനക്കൂട്ടം ഒന്ന്, ചൊവ്വ പഠനക്കൂട്ടം രണ്ട് എന്നിങ്ങനെ ചുമതല തീരുമാനിക്കുന്നു. രണ്ടാം ഊഴം വരുമ്പോള്‍ പഠനക്കൂട്ടത്തില്‍ നിന്നും മറ്റൊരാളാണ് അവതരിപ്പിക്കേണ്ടത്. ഈ ആഴ്ചത്തെ ക്രമം തീരുമാനിക്കുന്നു. (5 മിനുട്ട്)

ക്ലാസ് എഡിറ്റിംഗ് 15 മിനുട്ട്

അതാ ഒരു മുത്ത്

എന്തിനാ മുത്ത്

സമ്മാനം നല്‍കാന്‍

പിറന്നാള്‍ സമ്മാനം

ഓരോ വാക്യം വീതം ബോര്‍ഡില്‍ ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഓരോ ആള്‍ വീതം വന്ന് എഴുതുന്നു.

ഓരോ വാക്യവും എഴുതിക്കഴിഞ്ഞാല്‍ മറ്റു പഠനക്കൂട്ടങ്ങള്‍ എഡിറ്റ് ചെയ്യണം

ഇന്നലെ ഹാജരാകാത്ത കുട്ടികൾ മറ്റുള്ളവർ എഴുതിയത് സഹായത്തോടെ വായിക്കണം.

മുൻദിവസങ്ങളിൽ ഹാജരാകാത്ത  കുട്ടികൾക്ക് കുഞ്ഞെഴുത്ത് പൂര്‍ത്തീകരിക്കാന്‍ രചനാ പിന്തുണ

പിരീഡ് രണ്ട്

പ്രവർത്തന:-  മുത്ത് തേടി (എഴുത്ത്)

പഠനലക്ഷ്യങ്ങൾ 

🦋 മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

🦋 അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു.

🦋 കഥയിലെ സംഭവ ചിത്രങ്ങൾക്ക് അനുയോജ്യമായ ലഘു സംഭാഷണങ്ങൾ രേഖപ്പെടുത്തുന്നു.

പ്രതീക്ഷിത സമയം- 40 മിനിറ്റ്

സാമഗ്രികൾ കുഞ്ഞെഴുത്ത് , ചാർട്ട് 

ഊന്നൽ നൽകുന്ന അക്ഷരങ്ങള്‍: റ്റ, മ്പ

പ്രവർത്തന വിശദാംശങ്ങൾ

രൂപീകരണ പാഠം തുടർച്ച

മുത്ത് കണ്ടുപിടിക്കാൻ തത്തയ്ക്ക് കഴിഞ്ഞില്ല. താഴേക്ക് നോക്കി വിളിച്ചു ചോദിച്ചു. എന്തായിരുന്നു ചോദിച്ചത്?

എവിടെ മുത്ത്?

തനിച്ചെഴുത്ത്

  • സചിത്ര പുസ്തകത്തിൽ തനിയെ എഴുതാമോ?

  • നേരത്തെ പരിചയപ്പെട്ട അക്ഷരമാണ്.

  • സഹായ സൂചനകൾ നൽകുന്നു എനിക്ക് എന്തിനാ എന്നിവയിൽ പരിചയപ്പെട്ടത് ഓർമ്മിക്കുന്നുവായനാ പാഠത്തിലും ഉണ്ടായിരുന്നല്ലോ

  • ബാക്കി അക്ഷരമൊക്കെ നിങ്ങൾക്കറിയാം.ശ്രമിച്ചുനോക്കൂ

സന്നദ്ധയെഴുത്ത് 

  • സന്നദ്ധതയുള്ള കുറച്ചുപേർ വന്ന ബോർഡിൽ എഴുതുന്നു.

  • തെറ്റുപറ്റിയവരെ സഹായിക്കുന്നു 

  • മറ്റുള്ളവർ അവരെഴുതിയതുമായി താരതമ്യം ചെയ്യുന്നു.

  • മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും മാതൃക കാട്ടലും

ടീച്ചറെഴുത്ത് 

  • ടീച്ചർ ബോർഡിൽ എഴുതുന്നു.

  • സന്നദ്ധ എഴുത്തുമായി താരതമ്യം ചെയ്യാം തനിയെ എഴുതിയതുമായി താരതമ്യം ചെയ്യാം മെച്ചപ്പെടുത്തി സചിത്ര പ്രവർത്തന പുസ്തകത്തിൽ എഴുതണം.

  • അംഗീകാരമുദ്ര നൽകുന്നു.

അപ്പോൾ താറാവ് മുത്തുള്ള കൊമ്പിലേക്ക് നോക്കി. എന്നിട്ട് എന്തു മറുപടി പറഞ്ഞിട്ടുണ്ടാകും 

പ്രതികരണങ്ങൾ

ആ കൊമ്പിൽ 

ആട് മരക്കൊമ്പിലേക്ക് സൂക്ഷിച്ചുനോക്കി. ആട് ആ കൊമ്പിൽ ഒന്നും കണ്ടില്ല. ആട് ചോദിച്ചു 

എന്തായിരിക്കാം ചോദിച്ചത്? (പ്രതികരണങ്ങൾ)

കൊമ്പിൽ എവിടെ

എവിടെ എന്ന വാക്ക് തെളിവെടുത്ത് എല്ലാവരും എഴുതുന്നു.

താറാവാ ചൂണ്ടിക്കാട്ടി പറഞ്ഞു

ആ കൊമ്പിൽ

മ്പ എഴുതുന്ന രീതി പരിചയപ്പെടുത്തുന്നു. ടീച്ചര്‍ ചാര്‍ട്ടിലും ബോര്‍ഡിലും എഴുതിക്കാണിക്കുന്നു. ആ കൊമ്പില്‍ എന്ന വാക്യം എല്ലാവരും കുഞ്ഞെഴുത്തില്‍ പൂരിപ്പിക്കുന്നു

കഥാനുഭവം തുടരുന്നു 

പട്ടിക്കുട്ടി മുത്ത് കണ്ടു. അറ്റത്ത് തിളങ്ങിനിൽക്കുന്ന മുത്തിലേക്ക് ചൂണ്ടി പട്ടിക്കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.

എന്തായിരിക്കും പട്ടിക്കുട്ടി ഉറക്കെ പറഞ്ഞത്?

അറ്റത്ത്

പൂച്ച നോക്കി അറ്റത്ത് ഒന്നും കണ്ടില്ല. പൂച്ച ചോദിച്ചു

അറ്റത്ത് എവിടെ? അപ്പോൾ കോഴി വിലയുടെ അടിയിലേക്ക് നോക്കി കൃത്യമായി പറഞ്ഞു

ഇലയുടെ അടിയിൽ

  • അറ്റത്ത് എന്ന വാക്ക് മാത്രം ടീച്ചർ എഴുതി കാണിക്കാം. റ്റ ഘടന വ്യക്തമാക്കണം.

  • ബാക്കി തെളിവെടുത്ത് എഴുതണം.

  • ഓരോ വാക്യവും സാവധാനം പറയണം.

  • കുട്ടികൾ എഴുതുന്ന സമയത്ത് പിന്തുണ നടത്തം.

  • അപ്പോൾ ആവശ്യക്കാർക്ക് തെളിവുവാക്യങ്ങൾ കാട്ടി കൊടുക്കണം.

  • കുട്ടികൾ എഴുതിയശേഷം ടീച്ചർ ബോർഡിൽ മൂന്ന് വാക്യങ്ങളും എഴുതുന്നു

  • കുട്ടികൾ പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.

  • അംഗീകാരമുദ്ര നൽകുന്നു.

എല്ലാവരും മുത്ത് കണ്ടു. അവർ പാടി.

നാരകത്തില്‍ മുത്ത്

കൊമ്പിലുള്ള മുത്ത്

അറ്റത്തുള്ള മുത്ത്

ചന്തമുള്ള മുത്ത്

തുടർന്ന് ആ രണ്ട് വരികളും പ്രവർത്തന പുസ്തകം പേജ് 27 ൽ മുകൾ ഭാഗത്തായി തനിയെ എഴുതണം

തുടർന്ന് ടീച്ചറെഴുത്തും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തിയെഴുത്തും നടക്കണം.

വിലയിരുത്തൽ

🦋 റ്റ , മ്പ എന്നീ അക്ഷരങ്ങള്‍ ഘടന പാലിച്ചെഴുതാൻ കഴിയുന്നുണ്ടോ?

🦋 തനിച്ചെഴുത്തിൽ എത്രപേർ മികവ് പുലർത്തി?

🦋 എത്രപേർക്ക് തെളിവുകൾ നൽകേണ്ടിവന്നു?

🦋 വാക്കകലം പാലിക്കുന്നുണ്ടോ?

🦋 ശരിയായി എഴുതിയവർക്കും പിന്നീട് ശരിയാക്കിയവർക്കും ടിക്ക് നൽകിയിട്ടുണ്ടോ

പിരീഡ് മൂന്ന്

പ്രവർത്തനത്തിന്റെ പേര് : - കളി  ( കായിക വിദ്യാഭ്യാസം )

പഠന ലക്ഷ്യങ്ങൾ

🦋 ശരീരാവയവങ്ങളുടെ വഴക്കത്തിനും നിയന്ത്രണത്തിനും സഹായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

🦋 ക്ലാസ് മുറിയിലും പുറത്തുമുള്ള വിവിധതരം കളികളിൽ ഏർപ്പെടുന്നതിലൂടെ നിയമങ്ങൾ പാലിക്കുക, നേതൃത്വം വഹിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക,ആശയവിനിമയം നടത്തുക എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിനു കഴിയുന്നു.

🦋 കളികൾ, പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

പ്രവർത്തന വിശദാംശങ്ങൾ

പൊതുയിടത്തിൽ കുട്ടികൾ പരസ്പരം തൊടാതെ സ്വതന്ത്രരായി നടക്കുന്നു.

അധ്യാപിക ഫ്രീസ്എന്നു നിർദ്ദേശിക്കുമ്പോൾ കുട്ടികൾ ചലനങ്ങൾ നിർത്തി അവരുടെ വ്യക്തിഗത ഇടം കണ്ടെത്താൻ ശ്രമിക്കുന്നു.

കൈകൾ വശങ്ങളിലേക്ക് വിടർത്തി വട്ടം കറങ്ങി ഹെലികോപ്റ്റർ മാതൃകയിൽ സുഹൃത്തുക്കളുടെ കൈകൾ തമ്മിൽ കൂട്ടിമുട്ടാതെ വ്യക്തിഗത ഇടം കണ്ടെത്തുന്നു.

വ്യക്തിഗത ഇടം കണ്ടെത്താൻ കഴിയാത്ത കുട്ടികളെ അധ്യാപിക സഹായിക്കുക.

കുട്ടികൾ അധ്യാപികയുടെ നിർദ്ദേശപ്രകാരം വ്യത്യസ്ത ചലനങ്ങൾ ചെയ്യുന്നു.

ഹെഡ് റൊട്ടേഷൻ:- കൈകൾ രണ്ടും അരക്കെട്ടിൽ വയ്ക്കുക. തല മുകളിലേക്കും താഴേക്കും ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.

തല ചലിപ്പിച്ച് വലതുവശത്തും ഇടതുവശത്തും ഒരു അർത്ഥവൃത്തം വരയ്ക്കുക.

ആം റൊട്ടേഷൻ:- ഇരുകൈകളും മുന്നിലേക്ക് കറക്കുക അതിനുശേഷം പിറകിലേക്കും കറക്കുക.

റിസ്റ്റ് റൊട്ടേഷൻ :-കൈക്കുഴ വലതുവശത്തേക്കും ഇടതുവശത്തേക്കും കറക്കുക.

ഹിപ്പ് റൊട്ടേഷൻ:-  അരക്കെട്ട് ഇരുവശത്തേക്കും വൃത്താകൃതിയിൽ ചലിപ്പിക്കുക.

ആങ്കിൾ റൊട്ടേഷൻ:- കാൽക്കുഴ വൃത്താകൃതിയിൽ കറക്കുക,

ഇനി പാഠവുമായി ഈ ചലനങ്ങളെ ബന്ധിപ്പിക്കാം.

തത്ത താഴേക്കൊന്നു നോക്കി, മേലേക്കൊന്നു നോക്കി (തല മുകളിലേക്കും താഴേക്കും ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക)

ഇടത്തേക്കൊന്ന് നോക്കി,വലത്തേക്കൊന്ന് നോക്കി (ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.)

വട്ടംചുറ്റി നോക്കി (തല ചലിപ്പിച്ച് വലതുവശത്തും ഇടതുവശത്തും ഒരു അർത്ഥവൃത്തം വരയ്ക്കുക.)

മുത്ത് കണ്ടില്ല.

പട്ടി ചാടി നോക്കി (നിന്നിടത്തുനിന്നും നേരെ പൊങ്ങിച്ചാടണം.)

മുന്നോട്ടു ചാടി നോക്കി (നിൽക്കുന്നിടത്തു നിന്നും പരമാവധി മുന്നോട്ടു ചാടണം.)

കൈ രണ്ടും വീശി മുന്നോട്ടു ചാടി.

..............................

തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കളി നടത്തട്ടെ. 

വിലയിരുത്തൽ 

പങ്കാളിത്തം കുട്ടികളുടെ ശരീരവഴക്കത്തിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ച

പ്രവര്‍ത്തനം- നിറം നല്‍കല്‍, സവിശേഷ സഹായസമയം

കുഞ്ഞെഴുത്തിലെ ചിത്രങ്ങള്‍ക്ക് നിറം നല്‍കല്‍

ഈ സമയം കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് ഉപപാഠങ്ങള്‍ നല്‍കി പിന്തുണാരചനയും വായനയും

ഉപപാഠം ( , , റ്റ എന്നിവയ്ക് ഊന്നല്‍)

അതാ നാരകം.

എവിടെ?

മുറ്റത്ത്.

മുറ്റത്ത് എവിടെ?

ഒരു കോണില്‍.



Monday, September 8, 2025

ആസൂത്രണക്കുറിപ്പ് 2 പിറന്നാൾ സമ്മാനം

 

ക്ലാസ്: ഒന്ന്

യൂണിറ്റ്: 4

പാഠത്തിൻ്റെ പേര്: പിറന്നാള്‍ സമ്മാനം

ടീച്ചറുടെ പേര്ഷൈലു. ഇ. പി 

ജി എൽ പി എസ് പുറക്കൽ പാറക്കാട് 

പന്തലായനി ബി ആർ സി,

കോഴിക്കോട്. 

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പ്രവർത്തനം1- സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം, വായനപാഠം

പഠനലക്ഷ്യങ്ങൾ:   

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 15 മിനുട്ട്

  • *ടീച്ചർ എഴുതിയ ഡയറി വായിക്കുന്നു. ചിത്രവും കാണിക്കുന്നു

  • *ക്രമനമ്പർ പ്രകാരം മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചർ വായിക്കുന്നു. അവർ വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു

  • *ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

  • പഠനക്കൂട്ടങ്ങളുടെ പിന്തുണയോടെ പ്രത്യേകസമയത്ത് ഡയറി എഴുതിക്കല്‍

ഡയറികള്‍ വിലയിരുത്തല്‍

  • മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ.

  • ശ്രദ്ധേയമായ കാര്യങ്ങൾ പങ്കുവക്കുന്നു

വായനപാഠം വായിക്കൽ 15 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠം പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

  • ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .

വായനക്കൂടാരത്തിലെ പുസ്തകവായന 10 മിനുട്ട്

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്ത ഒരാള്‍ക്ക് അവസരം

പിരീഡ് രണ്ട്

പ്രവർത്തന റോൾപ്ലേ അരങ്ങനുഭവം

പഠന ലക്ഷ്യങ്ങൾ

  1. കഥകളിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ സഹപാഠികളുമായി ചേർന്ന് റോൾപ്ലേയിലൂടെ സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു.

  2. കൂട്ടായി ചെയ്യേണ്ട പ്രവർത്തനങ്ങളിൽ ചുമതലകൾ ഏറ്റെടുക്കുന്നു.

  3. പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു

പ്രതീക്ഷിതസമയം 40 മിനുട്ട്

ആവശ്യമായ സാമഗ്രികൾ:  താറാവ്, പട്ടിക്കുട്ടി, കോഴി എന്നിവയുടെ ചിത്രമുള്ളകിരീടങ്ങൾ /മാസ്ക് (ഒന്ന് വീതം മതിയാകും)

പ്രവർത്തന വിശദാംശങ്ങൾ

ഘട്ടം ഒന്ന് പശ്ചാത്തലമൊരുക്കല്‍ 5 മിനുട്ട്

ഇന്നലെ പറഞ്ഞ കഥാഭാഗം കുട്ടികളെക്കൊണ്ട് പങ്കിടിപ്പിക്കുന്നു

അമ്മുക്കിടാവിന്റെ പിറന്നാള്‍- സമ്മാനം കൊടുക്കണം.

"പൂക്കൾ മതിയോ?ആട് ചോദിച്ചു,

"പഴങ്ങൾ മതിയോ?” പൂച്ച ചോദിച്ചു.

കോഴി നാരകത്തില്‍ ഒരു മുത്ത് കണ്ടു. വിവരം എല്ലാവരോടും പറഞ്ഞു. എല്ലാവരും മുത്ത് കാണാന്‍ പോയി.

താറാവ് മുത്ത് കണ്ടു

അതാ ആ മുത്ത് മതി.

അപ്പോള്‍ പട്ടി ചോദിച്ചു

എന്തിനാ മുത്ത്?

അമ്മുക്കിടാവിന് പിറന്നാള്‍ സമ്മാനം നല്‍കാനാ- കോഴി പറഞ്ഞു.

ആരൊക്കെയുണ്ട് കഥയില്‍? ആട്, പൂച്ച, താറാവ്, പട്ടി, കോഴി

ഈ രംഗം നമ്മള്‍ അഭിനയിക്കാന്‍ പോവുകയാണ്. പഠനക്കൂട്ടങ്ങളായി വേണം അവതരിപ്പിക്കാന്‍.

പാഠപുസ്തകം പേജ് 22,23ല്‍ ഉള്ള കാര്യമാണ് അവതരിപ്പിക്കുന്നത്.

പഠനക്കൂട്ടത്തില്‍ നടക്കേണ്ടത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു

  1. ഓരോരുത്തരും ഓരോ കഥാപാത്രമാകണം

  2. ഒരാള്‍ അവതാരകയാകണം. അവതാരക പറയേണ്ടത്. അമ്മുക്കിടാവിന് ഒന്നാം പിറന്നാല്‍, സമ്മാനം കൊടുക്കണം. പാഠപുസ്തകത്തിലെ ഒന്നാം വരി വായിക്കണം. ( സമ്മാനം തേടി അവര്‍ നടന്നു)

  3. തുടര്‍ന്ന് ഓരോ കഥാപാത്രം പറയുന്നതും പുസ്തകം നോക്കി ക്രമത്തില്‍ ഭാവത്തോടെ വായിക്കണം

  4. പട്ടിക്കുട്ടി പറയുന്നത് എഴുതുകയും വേണം (എന്തിനാ മുത്ത്?)

ആട്, പൂച്ച ,പട്ടിക്കുട്ടി, താറാവ് കോഴി എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഒട്ടിച്ച കിരീടങ്ങൾ/മാസ്കുകൾ മേശപ്പുറത്ത് ഉണ്ട്. അവതരണ സമയത്ത് ഓരോ പഠനക്കൂട്ടത്തിനും ഉപയോഗിക്കാം.

ഘട്ടം രണ്ട് പഠനക്കൂട്ടങ്ങള്‍ റിഹേഴ്സല്‍ ചെയ്യുന്നു 10 മിനുട്ട്

ടീച്ചറുടെ പിന്തുണനടത്തം

  • പട്ടി പറഞ്ഞത് എല്ലാവരും പുസ്തകത്തില്‍ എഴുതിയോ?

  • എഴുത്തില്‍ പരസ്പരം സഹായിച്ചോ?

  • പുസ്തകത്തിലുള്ള സംഭാഷണ വാക്യങ്ങള്‍ ചുമതലപ്പെട്ടവര്‍ വായിച്ചത് ഭാവാത്മകമായാണോ?

  • വായനയില്‍ പരസ്പരം സഹായിച്ചോ?

  • കഥാപാത്രങ്ങള്‍ സംഭാഷണം നടത്തുന്നതിന്റെ സ്വാഭാവികത വരാന്‍ മ്യാവൂ, ക്വാക് ക്വാക്, ഭൗ ഭൗ എന്നിങ്ങനെ ശബ്ദാനുകരണം ആലോചിച്ചോ?

  • മരത്തില്‍ മുത്ത് ഉള്ള പ്രതീതിയില്‍ മുകളിലേക്ക് നോക്കണം എന്ന് ധാരണ ഉണ്ടായോ?

  • സദസ്സിന് അഭിമുഖീകരിച്ച് ആരൊക്കെ എങ്ങനെ നില്‍ക്കണം എന്ന് തീരുമാനമായോ?

  • അഭിനയത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ടോ?

  • അവതാരക പറയുന്നത് റിഹേഴ്സല്‍ ചെയ്തോ?

ഘട്ടം മൂന്ന് അവതരണം എങ്ങനെ വിലയിരുത്തണം? ധാരണ രൂപീകരിക്കല്‍- 5 മിനുട്ട്

മറ്റു ഗ്രൂപ്പുകൾ ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ വിലയിരുത്തണം.

കുട്ടികളുടെ പങ്കാളിത്തത്തോടെ എന്തൊക്കെ വിലയിരുത്തണമെന്ന് ക്ലാസ്സിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നു.

വിലയിരുത്തൽ സൂചകങ്ങൾ

  1. ശബ്ദം ( എല്ലാവരും കേള്‍ക്കത്തവിധം ഉച്ചത്തില്‍ പറഞ്ഞു)

  2. സംഭാഷണ രീതി ( കഥാപാത്രത്തിന്റെ പ്രത്യേകത മനസ്സിലാക്കി)

  3. അഭിനയം (ഭാവം, ശരീര ചലനങ്ങൾ)

  4. പാഠപുസ്തകവാക്യങ്ങളുടെ ഭാവാത്മക വായന

ഘട്ടം നാല് അവതരണം 10 മിനുട്ട്

  • ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ കിരീടങ്ങൾ/ മാസ്ക് തലയിൽ വച്ച് അവരവർ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ സംഭാഷണം ഭാവാത്മകമായി അവതരിപ്പിക്കുന്നു

ഘട്ടം അഞ്ച് പരസ്പര വിലയിരുത്തല്‍ 10 മിനുട്ട്

  • ഓരോ സൂചകമെടുത്ത് ഓരോ ഗ്രൂപ്പിനെയും വിലയിരുത്തണം. അഭിനന്ദിക്കണം

  • ടീച്ചറുടെ ഫീഡ് ബാക്ക്

പ്രതീക്ഷിത ഉൽപ്പന്നം: കുട്ടികൾ രംഗാവിഷ്കാരം നടത്തിയതിന്റെ വീഡിയോ

വിലയിരുത്തൽ

  • അവതരണത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നോ?

  • ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞുവോ?

  • പ്രോപ്പർട്ടികളുടെ ഉപയോഗം ഫലപ്രദമായിരുന്നുവോ 

പിരീഡ് മൂന്ന്

പ്രവർത്തനം:- നാരകത്തിലെ മുത്ത് (വായന)

പഠന ലക്ഷ്യങ്ങൾ

  • പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിത സമയം40 മിനുട്ട്

പഠന സാമഗ്രികൾ:- കുഞ്ഞെഴുത്ത്

പ്രവർത്തന വിശദാംശങ്ങൾ

എല്ലാവരും കുഞ്ഞെഴുത്ത് പേജ് 25 എടുക്കുക

കണ്ടെത്തൽ വായന (വാക്യം) 10 മിനുട്ട്

1. നാരകത്തിൽ മുത്ത് കണ്ട താറാവ് പറഞ്ഞ വരി വായിക്കാമോ? വായിക്കാൻ കഴിയുന്നവർ കൈ ഉയർത്തൂ

2. താറാവ് മുത്ത് ആവശ്യപ്പെട്ടത് എങ്ങനെയെന്നുള്ള വരി വായിക്കാമോ? ( പഠനക്കൂട്ടം 1)

3. നായ ചോദിച്ചത് എന്താണെന്നുള്ള വരി വായിക്കാമോ? (പഠനക്കൂട്ടം 2)

4. അമ്മു കിടാവിനെ കുറിച്ച് പറയുന്ന വരി വായിക്കാമോ? (പഠനക്കൂട്ടം 3)

5. സമ്മാനത്തെ കുറിച്ച് പറയുന്ന വരി വായിക്കാമോ(പഠനക്കൂട്ടം 4)

6. മുത്തിനെ കുറിച്ച് പറയുന്ന വരികൾ ഏതെല്ലാം? (പഠനക്കൂട്ടം 1)

7. തലക്കെട്ട് വായിക്കാമോ? (പഠനക്കൂട്ടം 2)

കണ്ടെത്തൽ വായന (വാക്ക്) 5മിനുട്ട്

1. മുത്ത് എന്ന വാക്ക് എത്ര പ്രാവശ്യം വന്നിട്ടുണ്ട്? കൈ വിരലിൽ കാണിക്കാമോ? (പഠനക്കൂട്ടം 3)

2. ആർക്കാണ് സമ്മാനം നൽകുന്നത്?തൊട്ടു വായിക്കാമോ? (പഠനക്കൂട്ടം 4)

3. അമ്മുക്കിടാവിന് നൽകുന്നത് എന്താണ് എന്ന വാക്ക് തൊട്ടു കാണിക്കാമോ? (പഠനക്കൂട്ടം 1)

കണ്ടെത്തൽ വായന (അക്ഷരം) 5 മിനുട്ട്

1. എന്ന അക്ഷരം എത്ര പ്രാവശ്യം ആവർത്തിക്കുന്നുണ്ട്? (പഠനക്കൂട്ടം 2)

2. മ്മ എന്ന അക്ഷരം എത്ര വാക്കിൽ വന്നിട്ടുണ്ട്? (പഠനക്കൂട്ടം 3)

ചങ്ങല വായന/ ഭാവാത്മക വായന 10 മിനുട്ട്

എല്ലാ പഠനക്കൂട്ടങ്ങള്‍ക്കും അവസരം

അവതരണത്തിനു മുൻപ് റിഹേഴ്സൽ  ഗ്രൂപ്പുകളിൽ നടത്തണം. ഓരോരുത്തരും വായിക്കേണ്ട വരികൾ നിശ്ചയിക്കണം

വിലയിരുത്തൽ

  1. എല്ലാവർക്കും വായിക്കാൻ കഴിഞ്ഞോ

  2. കണ്ടെത്തൽ വായന ഫലപ്രദമായി നടത്താൻ കഴിഞ്ഞോ?

  3. സഹായമില്ലാതെ വായിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?. 

  4. എല്ലാവർക്കും ഭാവാത്മക വായന നടത്താൻ കഴിഞ്ഞോ?

പിരീഡ് നാല്

പ്രവർത്തന-: തത്തയെ നിർമ്മിക്കാം (പ്രവൃത്തി പരിചയം )

പഠന ലക്ഷ്യങ്ങൾ

  • സൂക്ഷ്മ പേശി വികസനത്തിന് സഹായകമായ രീതിയിൽ വിവിധ ആവശ്യങ്ങൾക്കായി കടലാസ്സുകൾ മടക്കുക, കീറുക, മുറിക്കുക, ഒട്ടിക്കുക എന്നിവ ചെയ്യുന്നു

  • പരിചയപ്പെട്ട കഥയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

പ്രതീക്ഷിത സമയം 30 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ:

  • ഓരോ കുട്ടിക്കും പച്ചക്കടലാസിൽ വെട്ടിയെടുത്ത രണ്ടുവട്ടങ്ങൾ വീതം (ഒരു വലുതും ഒരു ചെറുതും ഒരു രൂപ നാണയത്തിന് വലിപ്പം വലിയ വട്ടത്തിന് ). ടീച്ചർക്ക് ചാർട്ടിൽ ഒട്ടിക്കാൻ വലിപ്പമുള്ള വട്ടങ്ങൾ

പ്രവർത്തന വിശദാംശങ്ങൾ

കഥാനുഭവം തുടരുന്നു

അതാ മുത്ത് എന്ന് താറാവ് പറഞ്ഞപ്പോൾ ഒരു തത്ത പറന്നു വന്ന് നാരകത്തിന്റെ കൊമ്പിലിരുന്നു. തത്ത നോക്കി. മുത്ത് കണ്ടില്ല. ചാഞ്ഞും ചരിഞ്ഞും നോക്കി. മുത്ത് കണ്ടില്ല. തത്ത താറാവിനോട് ചോദിച്ചു.

(പ്രതികരണങ്ങൾ )

എവിടെ മുത്ത്  

സചിത്രപുസ്തകം എടുത്ത് തത്തയെ കണ്ടുപിടിക്കാമോ

മൂത്ത് തേടി എന്ന തലക്കെട്ടുള്ള പേജിൽ നോക്കുന്നു. തത്തയുണ്ടോ

ഇല്ല 

നമ്മൾക്ക് തത്തയെ കൊമ്പിലിരുത്താം

  1. പഠനോപകരണ പെട്ടിയിൽ നിന്ന് ഓരോരുത്തരും രണ്ട് വട്ടങ്ങൾ എടുക്കുക

  2. ഒരു വലുതും ഒരു ചെറുതും 

  3. ടീച്ചർ വട്ടങ്ങൾ ഒട്ടിക്കുന്ന വിധം ചെയ്തു കാണിക്കുന്നു.

  4. വലിയവട്ടം നേരെ പകുതിയായി മടക്കുക.ഇംഗ്ലീഷ് അക്ഷരം D ആകൃതിയിൽ കിട്ടും

  5. മടക്കുഭാഗം മുകളിൽ വരത്തക്കവിധം പിടിക്കുക 

  6. അത് കൊമ്പിൽ നിന്നും അല്പം ഉയരത്തിലായി ചരിച്ച് വയ്ക്കുക. (മരത്തിന്റെ കൊമ്പ് ആരംഭിക്കുന്നിടത്ത് നിന്നും 45 ഡിഗ്രി ചരിച്ചാണ് വയ്ക്കേണ്ടത്)

  7. D അക്ഷരാകൃതിയിൽ ഉള്ളതിന്റെ തല ഭാഗത്ത് ചെറിയ വട്ടം വയ്ക്കുക  

  8. ഇപ്പോൾ തത്തയുടെ ഉടലും തലയുമായി

  9. ഓരോ വട്ടവും അല്പം ഉയർത്തി അടിയിൽ ഒരു തുള്ളി പശ തേക്കുക. എന്നിട്ട് ഒട്ടിക്കുക.

  10. തത്തയ്ക്ക് ചുവന്ന സ്കെച്ച് പേന വെച്ച് വളഞ്ഞ ചുണ്ട് വരയ്ക്കുക.

  11. കാലുകൾ വരച്ച് കൊമ്പിൽ ഇരിക്കുന്ന  രീതിയിൽ ആക്കുക.(ആരെങ്കിലും കൊമ്പിൽ ഇരിക്കാൻ ഉള്ളതിനേക്കാൾ ഉയരത്തിലാണ് തത്തയെ ഒട്ടിച്ചതെങ്കിൽ ചെറിയൊരു ശാഖ വരച്ച് അതിൽ ഇരുത്താൻ സഹായിക്കണം

  12. തത്തയ്ക്ക് കണ്ണ് വരയ്ക്കുക.

  13. വാലും വരച്ചു ചേർക്കുക.

ചാർട്ടിൽ ചെയ്ത് ഒട്ടിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് കുട്ടികൾ ചെയ്യേണ്ടത്.

പ്രതീക്ഷിത ഉൽപ്പന്നം: കടലാസ് തത്തമ്മ

തത്ത നിര്‍മ്മാണം വിഭവവീഡിയോ

https://www.youtube.com/watch?v=eJUPvhB13-A 

വിലയിരുത്തൽ 

  • എല്ലാ കുട്ടികളും നിർമ്മാണ പ്രവർത്തനത്തിൽ പങ്കെടുത്തുവോ?

  • നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിഞ്ഞുവോ?

പ്രതിദിന വായനാപാഠം (അനുബന്ധം )

(, ന്ത, , മ്മ, , എന്നിവയ്ക്ക് ഊന്നലുള്ളതും പരിചയിച്ച അക്ഷരങ്ങൾ മാത്രമുള്ളതും ).

പ്രതിദിന വായനാപാഠം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടൽ, കോപ്പി എടുത്തു നൽകൽ അടുത്ത ദിവസം ചാർട്ട് പ്രദർശിപ്പിച്ച സന്നദ്ധ വായന സഹവർത്തിത വായന എന്നിവ നടത്തണം

 

  • പിറന്നാള്‍ സമ്മാനം- വായനപാഠങ്ങള്‍
  • പിറന്നാള്‍ സമ്മാനം അക്ഷരങ്ങള്‍
  •  

    അനുബന്ധം