ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, December 9, 2025

വീട് കെട്ടണം ടിയാ ടിയാ ആസൂത്രണക്കുറിപ്പ് നാല്

യൂണിറ്റ് 9

പേര്  -വീട് കെട്ടണം ടിയാ ടിയാ.
ടീച്ചറുടെ പേര്- ചാന്ദിനി മോഹൻ വി. ജി
എൽപിഎസ് മയിലുപുറം, ഒറ്റപ്പാലം സബ്ജില്ല, പാലക്കാട്.
കുട്ടികളുടെ എണ്ണം-20
ഹാജരായ കുട്ടികളുടെ എണ്ണം-
 തീയതി
                പിരിയഡ്. ഒന്ന് 

പ്രവർത്തനം: ഡയറി വായന
പ്രതീക്ഷിത സമയം :10 മിനിറ്റ്
കുട്ടികളുടെ ഡയറി വായന ( അനിരുദ്ധ്, അറഫ, മുസ്തഫ, ഇമ, റിസ്വാൻ)
* ഡയറി വായന - സവിശേഷ സ്വഭാവം ഉള്ള ഡയറികൾ
.* സവിശേഷ സ്വഭാവം ഉള്ള ഡയറികൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു.
(സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)
അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ദിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

പ്രവർത്തനം 2
ചിത്രത്തിൽ നിന്നും ചിത്രകഥ നിർമ്മിക്കൽ

ഓരോ പഠനക്കൂട്ടത്തിനും ചിത്രങ്ങൾ നൽകുന്നു.
അവർ ആലോചിച്ച് കഥ ഉണ്ടാക്കണം.
പ0നക്കൂട്ടത്തിലെ എല്ലാവരും ഒരേ വാക്യങ്ങളാണ് എഴുതേണ്ടത്.
പരസ്പരം സഹായിക്കണം.
എഴുതിയ ശേഷം ചിത്രവും വരയ്ക്കണം.
ക്ലാസിൽ കഥ അവതരിപ്പിക്കൽ.
പoനക്കൂട്ടത്തിലെ ഒരാൾ ഒരു ചിത്രത്തിൻ്റെ കഥാവാക്യങ്ങൾ എന്ന രീതിയിൽ വായിച്ച് അവതരിപ്പിക്കണം. എല്ലാവർക്കും പങ്കാളിത്തം.

പ്രവർത്തനം 3
വായന പാഠം: പോത്തിൻ്റെ കുളം.

ഓരോ പഠനക്കൂട്ടത്തിനും വായിക്കാൻ നൽകുന്നു.
പങ്കാളിത്ത വായന നടത്തുന്നു.
കണ്ടെത്ത വായന
ഓ യുടെ ചിഹ്നം ചേർന്ന അക്ഷരമുള്ള വാക്കുകൾ.
ഒ യുടെ ചിഹ്നം ചേർന്ന അക്ഷരമുള്ള വാക്കുകൾ ഇവ കണ്ടെത്തുന്നു.
എല്ലാവരും ലിസ്റ്റ് ബുക്കിൽ കുറിക്കുന്നു.
അവതരിപ്പിക്കുന്നു.
അപ്പോൾ കൂടുതൽ പിന്തുണ വേണ്ടവർ സഹായത്തോടെ ബോർഡിൽ എഴുതുന്നു.
കഥയിലെ
അവസാന വരി പൂരിപ്പിച്ച പഠനക്കൂട്ടങ്ങൾ ആരാണ്
പൊന്മാൻ എന്ന് ടീച്ചർ ബോർഡിൽ എഴുതിക്കാണിക്കുന്നു. ന്മയുടെ ഘടന വ്യക്തമാക്കുന്നു.
ലിസ്റ്റിൽ എഴുതിച്ചേർക്കുന്നു.

പിരീഡ് രണ്ട്
പ്രവർത്തനം  : അച്ഛനോട് ചൂല് പിണങ്ങുമോ? (കുഞ്ഞെഴുത്ത് പേജ് 106)
പഠനലക്ഷ്യങ്ങൾ
  • തന്നിരിക്കുന്ന വായന സാമഗ്രി സ്വന്തമായി വായിച്ച് ആശയം ഉൾക്കൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പറയുന്നു.
  • പാട്ട് സംഘം ചേർന്ന് താളത്തിൽ പാടി അവതരിപ്പിക്കുന്നു
പ്രതീക്ഷിത സമയം : 45 മിനുട്ട്
ആവശ്യമായ സാമഗ്രികൾ കുഞ്ഞെഴുത്ത് പുസ്തകം
പ്രക്രിയാവിശദാംശങ്ങൾ
കുഞ്ഞെഴുത്ത് പേജ് 106 ലെ വിവരണം പഠനഗ്രൂപ്പിൽ വായിക്കുന്നു. ഒരാൾ ഒരു വാക്യം ശരിയായിട്ടാണോ വാ യിക്കുന്നത് എന്ന് മറ്റുള്ളവർ വിലയിരുത്തുന്നു. പഠനക്കൂട്ടങ്ങൾ ഓരോ വാക്യം വീതം വായിക്കുന്നു, ആരാണ് വായിക്കേണ്ടതെന്ന് മറ്റ് ഗ്രൂപ്പ് പറയും. വിവരണത്തെ ആസ്പദമാക്കി ടീച്ചറുടെ ചോദ്യം:
  • എപ്പോഴാണ് വീട് സുന്ദരമാകുന്നത്?
എനിക്ക് ആനന്ദമായി എന്ന് ടീച്ചർ ബ്ലാക്ക് ബോർഡിൽ എഴുതുന്നു. ന്ദ ശരിയായി ഉച്ചരിച്ച് വാക്യം വായിക്കുന്നു.
കുട്ടികൾ പ്രതികരിക്കുന്നു.
  • വീട് വൃത്തിയാക്കാൻ ഓരോരുത്തരും ചെയ്ത ജോലികൾ എന്തൊക്കെയാണ്?
വിവരണം ഒരിക്കൽ കൂടി വായിച്ച് കണ്ടെത്തി പറയുന്നു. 
ചർച്ച
എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് വീട് സുന്ദരമാകുന്നതെന്ന ക്രോഡീകരണത്തിലേക്കെത്തണം.
തുടർന്ന് ചൂല് പിണങ്ങില്ലാ... എന്ന പാട്ട്
  • കുട്ടികൾ പഠനഗ്രൂപ്പിൽ വായിക്കുന്നു.
  • പ്രയാസമുള്ള കുട്ടികൾക്ക് ഗ്രൂപ്പ് വായനയിലൂടെ പിന്തുണ നൽകുന്നു.
  • വിട്ടുപോയ വരികൾ പൂരിപ്പിക്കുന്നു.
  • അച്ഛൻ മുറ്റമടിച്ചാലും എന്ന പാട്ട് പാനക്കുട്ടത്തിൽ പുരിപ്പിച്ചത് ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നു. 
  • ഓരോ പാനക്കൂട്ടവും പൂരിപ്പിച്ച വാക്കുകൾ ഏതെല്ലാം തുടർ വരികൾ കൂട്ടായി ആലോചിച്ച് പുതിയ ക്രിയകൾ ചെയ്ത് പാട്ട് വിപുലീകരിക്കുന്നു. 
  • തുടർന്ന് പാട്ടിനെ ആസ്പദമാക്കി തൊഴിൽ തുല്യമായി ചെയ്യുന്നതിനെ കുറിച്ച് ചർച്ച. കുട്ടെഴുത്ത്.
വിലയിരുത്തൽ :
ടീച്ചറുടെ വിലയിരുത്തൽ
വായന സാഗ്രി സ്വന്തമായി വായിച്ച് ആശയം കണ്ടെത്തിയവർ
പ്രതീക്ഷിത ഉൽപ്പന്നം:
ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പറയൽ, പാട്ട് സംഘം ചേർന്ന് പാടൽ - വിഡിയോ
പാട്ട് പൂരിപ്പിച്ച് എഴുതിയത്
വീട്ടിലെ ഉപകരണങ്ങളുടെ പട്ടിക

പിരീഡ് 4
പ്രവർത്തനം : പിറന്നാൾ മധുരം (TB 109)
പഠനലക്ഷ്യങ്ങൾ
  • പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഒറ്റയ്ക്കും കൂട്ടമായും സദസ്സിനു മുൻപാകെ അവതരിപ്പിക്കുന്നു.
  • ഒരു വിഷയവുമായി ബന്ധപ്പെട്ട ചിത്രം വരച്ച് നിറം നൽകുന്നു.
  • സ്വന്തം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് കുറിപ്പ് തയ്യാറാക്കുന്നു
പ്രതീക്ഷിത സമയം: 35 മിനുട്ട്
ആവശ്യമായ സാമഗ്രികൾ : പാഠപുസ്തകം, ക്രയോൺസ്
ഊന്നൽ നൽകുന്ന അക്ഷരങ്ങൾ: ശ്ശ
പ്രക്രിയാവിശദാംശങ്ങൾ:
വീട്ടിലെ വിശേഷങ്ങൾ എന്തെല്ലാം?
അധ്യാപിക കുട്ടികളോട് വീട്ടിലെ വിശേഷങ്ങൾ എന്തെല്ലാം എന്ന് ചോദിക്കുന്നു ( നാലോ അഞ്ചോ കുട്ടികളോട് വ്യക്തിഗതമായി കുട്ടിയുടെ പേരെടുത്തു ചോദിക്കുന്നു.)
വീട്ടിലെ വിശേഷങ്ങൾ വീട് പറഞ്ഞാലോ?
തനിച്ചെഴുത്ത് ( വിലയിരുത്തൽ പ്രവർത്തനം)
ഞാനാണ് വീട്.
എനിക്ക്...
എനിക്ക്......
................

മൂന്ന് കാര്യം എഴുതിയവരാരെല്ലാം?
എന്തെല്ലാമാണ് എഴുതിയത്?
അവതരണം.
ഓരോരുത്തരുമെഴുതിയത് വിലയിരുത്തുന്നു
ആശയപരമായി ശരിയാണോ?
ഭാഷാപരമായി ശരിയാണോ?
പരസ്പരം വായിച്ചു നോക്കി തെറ്റു തിരുത്തുന്നു.
വിലയിരുത്തൽ :
കുട്ടികളുടെ പരസ്പര വിലയിരുത്തൽ
പരിചയപ്പെടുത്തൽ കുറിപ്പ്.
ടീച്ചർ സ്വയം പരിചയപ്പെടുത്തുന്നു.
നിങ്ങളുടെ വീട്ടിൽ ആരെല്ലാം ഉണ്ട്? അവരുടെ പേരുകൾ എന്തെല്ലാം ആണ്? 
രണ്ടോ മൂന്നോ കുട്ടികൾ വീട്ടിലെ കുടുംബാംഗങ്ങളെക്കുറിച്ച് പറയുന്നു.
ഓരോ കുട്ടിയോടും  സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളെ പട്ടികപ്പെടുത്താനും അവരുടെ ചിത്രം വരയ്ക്കാനും പരിചയപ്പെടുത്തിക്കൊണ്ട് കുറിപ്പ് തയ്യാറാക്കാനും നിർദേശം നൽകുന്നു.
കുട്ടികൾ അംഗങ്ങളെ പട്ടികപ്പെടുത്തുന്നു.
ചിത്രം വരച്ച് പരിചയപ്പെടുത്തൽ കുറിപ്പ് തയ്യാറാക്കുന്നു.
(ടീച്ചർ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.)
അവതരണം
വിലയിരുത്തൽ
-ഉള്ളടക്കം
-വാക്യഘടന

ഗ്രൂപ്പിന്റെ പാട്ട്
പിറന്നാൾ മധുരം - പേജ് 109

പാട്ടിന് പഠനക്കൂട്ടങ്ങളിൽ താളം കണ്ടെത്തി അവതരിപ്പിക്കൽ
സ്വന്തമായി താളം കണ്ടെത്തി അവതരിപ്പിക്കലും ആവാം.
പ്രതീക്ഷിത ഉൽപ്പന്നം:
പാട്ടിന്റെ വീഡിയോ
കുടുംബാംഗങ്ങളുടെ പട്ടിക
കുടുംബാംഗങ്ങളുടെ ചിത്രം
പരിചയപ്പെടുത്തൽ കുറിപ്പ്

കഥാ വായന (പാഠപുസ്തകം)
പ0നക്കൂട്ടത്തിൻ


No comments: